വിനയാർപ്പണം: ഭാഗം 56

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിനൂന്‍റെ ഭാഗത്തേക്ക് തലതിരിച്ചതും കല്ലൂന്‍റെ മുഖം അടക്കി വിനു ഒന്ന് പൊട്ടിച്ചു അടുത്തുണ്ടായിരുന്ന നേഴ്സ് ഒാടി വന്നതും വിച്ചു വേഗം വിനൂനെ പിടിച്ച് വെച്ചു വിനു കുതറി ഒന്നും കൂടെ കല്ലൂന്‍റെ മുഖം നോക്കി കൈ വീശി വിനൂന്‍റെ കൈ കല്ലൂന്‍റെ മുഖത്ത് പതിഞ്ഞതും ട്രിപ്പിട്ട കൈ കൊണ്ട് കവിള് പൊത്തി കല്ലു വിനൂനെ തുറിച്ച് നോക്കി കല്ലൂന്‍റെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങുന്നത് കണ്ട് അപ്പു വിനൂനെ നോക്കി രണ്ട് പറയാന്‍ വന്നതും നേഴ്‌സ് അപ്പൂന്‍റെ മുന്നില്‍ കയറി നിന്നു ''എന്താണിത്‌,പേഷ്യന്‍റിനെയാണോ ഉപദ്രവിക്കുന്നത് ഇത് കംപ്ലൈന്‍റ് ചെയ്യും., ''അയ്യോ സിസ്റ്ററെ കംപ്ലൈന്‍റൊന്നും ചെയ്യണ്ട,അവന്‍ പെട്ടന്ന് ദേഷ്യത്തില്‍ ചെയ്തതാ., കല്ല്യാണീടെ ബ്രദറാണ്.,, വിച്ചു പ്രശ്നം സോള്‌വ് ചെയ്യാന്‍ നോക്കി ''എന്നാ പേഷ്യന്‍റിനെ ബുദ്ധിമുട്ടിക്കാതെ ഇയാളോട് പുറത്തേക്ക് പോകാന്‍ പറ..,, നേഴ്സ് വിനൂനെ ഒന്ന് കടുപ്പിച്ച് നോക്കി പോയി ''ഡാ വിനൂ നീ കാറില്‍ പോയി ഇരുന്നോ., ട്രിപ്പിട്ട് കഴിഞ്ഞ് ഡോക്ടറെ കാണിച്ച് ഞങ്ങളങ്ങോട്ട് വരാം..,, വിച്ചു പറഞ്ഞു ''ഞാന്‍ സത്യം അറിയാതെ എങ്ങോട്ടും പോകൂല..,,

ഡീ..,,പറയെഡീ..,, ഏതവന്‍റെ കൊച്ചാടീ നിന്‍റെ വയറ്റിലുള്ളത്.,, വിനു കല്ലൂന് നേരെ തിരിഞ്ഞു കല്ലു കണ്ണ് നിറച്ച് വിച്ചൂനിം അപ്പൂനിം നോക്കി അവളെ നിസ്സഹയാവസ്ഥ കണ്ട് അപ്പൂന് പാവം തോന്നി ''വിനൂ..,,നീ ഇപ്പോ പോ എല്ലാം വിശദമായി വീട്ടിലേക്ക് പോകുമ്പോ ഞാന്‍ പറഞ്ഞ് തെരാം.,, അപ്പു മയത്തില്‍ വിനൂനെ പുറത്താക്കാന്‍ നോക്കി ''ഒന്ന് പോടീ..,, കല്ല്യാണീ മോങ്ങാതെ പറയാന്‍ നോക്ക്., നിന്നെ എന്‍റെ ചേച്ചിയെ പോലെ കണ്ടോണ്ട് മാത്രാണ് ഞാന്‍ അടിയില്‍ ഒതുക്കിയത്..,, വിനു വിടുന്നമട്ടില്ല ''ഡാ..,,തെണ്ടി നിനക്കെന്താ പറഞ്ഞാല്‍ മനസ്സിലാകില്ലെ., പോടാ കോപ്പെ കാറിലേക്ക്., ഇനി ഇവിടെ നിന്ന് ഒരക്ഷരം മിണ്ടിയാല്‍ ഒരു സിറിഞ്ചെടുത്ത് കുത്തികേറ്റും ഞാന്‍..,, അപ്പൂന്‍റെ ക്ഷമ നശിച്ചതും വിനൂനോട് അവന്‍ കേള്‍ക്കാന്‍ പാകത്തില്‍ പൊട്ടിതെറിച്ചു ''ഹാ..,,ഇങ്ങനെ മര്യാദകൊക്കെ പറയണ്ടെ., ഹലോ ബ്രോ ഒരു നൂറ് താ പേഴ്സെടുക്കാന്‍ മറന്നു കാന്‍റീനില്‍ പോയി രണ്ട് പരിപ്പ്‌വട തിന്നാനാ..,, വിനു വിച്ചൂന് നേരെ കൈ നീട്ടിയതും വിച്ചു വേഗം ഒരു ഇരുന്നൂര്‍ രൂപയെടുത്ത് അവന്‍റെ കൈയ്യില്‍ കൊടുത്തു

അങ്ങനെയെങ്കിലും വിനു ഒന്ന്പോയി കിട്ടാന്‍ വിനു പോയതും അപ്പു കല്ലൂന്‍റെ ബെഡിന്‍റെ ഒാരത്തായിരുന്ന് അവളെ തലയില്‍ തലോടി ''എല്ലാം അറിഞ്ഞെല്ലെ., കല്ലു അപ്പൂനെ നോക്കി വേദനയോടെ ചിരിച്ചു ''ഹ്മ്‌,,സാരല്ല, ഞങ്ങളൊക്കെ കൂടെയില്ലെ എല്ലാം ശെരിയാകും..,, വിനു അടിച്ചത് വേദനിച്ചോ..,, അപ്പു കല്ലൂന്‍റെ കവിളില്‍ തലോടി ''കുഴപ്പല്ല അതെനിക്ക് കിട്ടേണ്ടത് തന്നെയാ., സത്യങ്ങളെല്ലാം അറിഞ്ഞാല്‍ ചിലപ്പോ വിനു ഇനിയും അടിക്കും., ''ഹേയ് ഇല്ല കല്ലൂ..,,അവനും കൂടെ നമ്മുടെ കൂടെ നിന്നാല്‍ രോഹിതിനെ പെട്ടന്ന് കണ്ട്പിടിക്കാം., നമുക്ക് പിന്നെ സംസാരിക്കാം.., നിനക്ക് നല്ല ക്ഷീണമുണ്ട്., ട്രിപ്പിട്ട് കഴിയുന്നത് വരെ നീ ഒന്ന് മയങ്ങിക്കോ..,, അപ്പു പറഞ്ഞതും കല്ലു പതിയെ കണ്ണടച്ചു വിച്ചുവും അപ്പുവും പുറത്തേക്കിറങ്ങി അവിടെയുള്ള ചെയറില്‍ ഇരുന്നു വിച്ചൂന്‍റെ തോളിലായി തലചാഴ്ച്ച് അപ്പു അവനോട് ചേര്‍ന്നിരുന്നു രണ്ട്പേര്‍ക്കിടയിലും നിശ്ശബ്ദത മൂടിനിന്നു രണ്ട് പേരും കല്ലൂനെ കുറിച്ചാലോചിക്കുകയായിരുന്നു ''കല്ല്യാണീടെ കൂടെ ഉള്ളതാരാ..,,

ഒരു നേഴ്സ് വന്ന് ചോദിച്ചതും വിച്ചുവും അപ്പുവും എണീറ്റു ''ട്രിപ്പിട്ട് കഴിഞ്ഞു.,ഈ ബില്ലടച്ചാല്‍ പോകാം..,, വിച്ചു ബില്ല് വാങ്ങി കാശടച്ചു, ഗൈനകോളജി ഡോക്ടറുടെ ഒരു അപ്പോയ്മെന്‍റെടുത്ത് കല്ലൂനെ കൊണ്ട് പോയി ''അറിയാലോ കല്ല്യാണിക്കിപ്പോ മൂന്ന് മാസാണ്., ആള് ഫിസിക്കലായും മെന്‍റലായും വളരെ വീക്കാണ്., എന്തേലും പ്രശ്നം ഉണ്ടോ., ''അ..അത് ഡോക്ടര്‍ അവളെ ഫസ്റ്റിലെ പ്രഗ്നസി അല്ലെ.,അതിന്‍റെ ടെന്‍ഷനുണ്ടവള്‍ക്ക്., വേറെ പ്രോപ്ലം ഒന്നും ഇല്ല., വിച്ചു ഡോക്ടറോടായ് പറഞ്ഞു ''ഒാക്കെ.,ടെന്‍ഷന്‍ ഒന്നും വേണ്ട., നന്നായി ഭക്ഷണം കഴിക്കണം., മനസ്സും ശരീരവും എപ്പോയും ഒാക്കെയാക്കി വെച്ചാല്‍ തന്നെ നല്ല ഹെല്‍ത്തിയായ കുഞ്ഞിനെ കിട്ടും., സോ നന്നായി ശ്രദ്ധിക്കണം., പിന്നെ അയേര്‍ണ്, കാത്സ്യം മെഡിസില്‍ എഴുതിയിട്ടുണ്ട് മുടങ്ങാതെ കുടിച്ച് റ്റു വീക്ക് കഴിഞ്ഞ് ഒന്ന് സ്കാന്‍ ചെയ്ത് എന്നെ കാണിക്കണം...,, ഡോക്ടര്‍ പറഞ്ഞതിനൊക്കെ കല്ലു തലയാട്ടി സമ്മതിച്ചു ഡോക്ടറെ കണ്ട് മെഡിസിന്‍ വാങ്ങിച്ച് ആദ്യം പോയത് ഹോസ്പിറ്റലിന്‍റെ തൊട്ടടുത്ത ഹോട്ടലിലേക്കാണ്.,

കല്ലൂനോട് ചോദിക്ക പോലും ചെയ്യാതെ വിച്ചു കുറേ ഫുഡ് ഒാഡര്‍ ചെയ്തു ''എനിക്ക് വേണ്ട.,എനിക്കിത് ഇഷ്ടല്ലാ എന്നൊന്നും പറയാന്‍ നില്‍ക്കണ്ട., വേഗം കഴിക്കാന്‍ നോക്ക്,, വിച്ചു ഗൗരവത്തോടെ പറഞ്ഞതും കല്ലു വേഗം കഴിക്കാന്‍ തുടങ്ങി ''അല്ല വിച്ചേട്ടാ.,വിനൂനെ വിളിക്കണ്ടെ കഴിക്കാന്‍...,, അപ്പു ഫുഡ് കഴിക്കുന്നതിനിടെ ചോദിച്ചു ''അവനൊക്കെ നന്നായി ഫുഡ് തട്ടി നില്‍ക്കാവും . നിങ്ങള് വേഗം കഴിച്ച് എണീക്കാന്‍ നോക്ക്.ഇപ്പോ തന്നെ നേരം ഒരുപാടായി..,,, മൂന്നാളും ഫുഡ് കഴിച്ച് എണീറ്റു., ഹോട്ടലില്‍ നിന്നിറങ്ങി ഹോസ്പിറ്റലിന്‍റെ കാര്‍ പാര്‍ക്കിംങ് ഏരിയയിലേക്ക് പോയി കാറിന്‍റെ അടുത്ത് ചെന്നപ്പോ കാണുന്നത് വിനു സീറ്റില്‍ ചാരി നല്ല ഉറക്കാണ് വിച്ചു ഗ്ലാസില്‍ തട്ടിയിട്ടും വിനു അറിഞ്ഞതേയില്ല..,, അവസാനം മൂന്ന് പേരുടേയും മുട്ടലിനും തട്ടലിനും വിരാമം ഇട്ട് വിനു തലയും ചൊറിഞ്ഞ് എണീറ്റു വിനു ഡോറെല്ലാം അണ്‍ലോക്ക് ചെയ്തതും മൂന്നാളും കലിപ്പോടെ കാറിലേക്ക് കയറി ''ഡാ കോപ്പെ നീയാര് കുംഭകര്‍ണനോ., കാറില്‍ ഇരുന്നാണ് ഒാന്‍റെ ഒരു കൂര്‍ക്കം വലി.,

നിന്നെ ഒക്കെ കെട്ടുന്ന പെണ്ണിന്‍റെ വിധി,, വിച്ചു പറഞ്ഞതൊന്നും മൈന്‍റ് ചെയ്യാതെ വിനു തലക്ക് പിറകെ രണ്ട് കൈയ്യും വെച്ച് സീറ്റില്‍ ചാരി ഇരുന്നു ''ഇതെന്തോന്ന്., നിന്ന് പകല്‍ സ്വപ്നം കാണാതെ വണ്ടി എടുക്കഡാ..,, അപ്പു പറഞ്ഞതിന് വിനു ഒന്നു പുച്ഛിച്ചു ''ഇത് പകലല്ല രാത്രിയാ.,പിന്നെ ലവളെ കൊച്ചിന്‍റെ തന്തയാരെന്നും ഇത് വരെ അവളെ ജീവിതത്തില്‍ നടന്നതെന്താന്നും അറിയാതെ ഈ വിനീഷ് കൃഷ്ണ ഈ വണ്ടി സ്റ്റാര്‍ട്ടാക്കൂല..,, വിനു പറയുന്നത് കേട്ട് മൂന്നാളും മുഖത്തോട് മുഖം നോക്കി ''ഡാ എന്‍റെ വായേലുള്ളത് കേള്‍പ്പിക്കാതെ വണ്ടിയെടുക്കാന്‍ നോക്ക്..,, വിച്ചു കലിപ്പായിട്ടും വിനു അനങ്ങിയില്ല ''നീ ഒറ്റ തന്തക്ക് പിറന്നതാണേല് സത്യം ഒക്കെ പറയ്.,എന്നാ വണ്ടിയെടുക്കും..,, വിനു പറഞ്ഞതും വിച്ചു അവന്‍റെ കൈപിടിച്ച് ഒറ്റതിരി ''നിനക്കറിയില്ലെ ഞാന്‍ എത്ര തന്തക്ക് പിറന്നതാന്ന്.,ഇല്ലേന്ന്..,, ''അയ്യോ അമ്മേ.. അറിയാടാ തെണ്ടി..,, വിനു കൈ വിടുവിപ്പിച്ച് വേദന കൊണ്ട് കൈകുടഞ്ഞു ''ഏതായാലും ഇത്ര ഒക്കെ ആയില്ലെ വിച്ചൂ..,,അവനോടും കൂടെ സത്യങ്ങള്‍ പറഞ്ഞേക്ക്.,

അവനിതില്‍ എന്തേലും ചെയ്യാന്‍ പറ്റാണെങ്കിലൊ..,, കല്ലു പറഞ്ഞതും വിച്ചു ഒന്ന് നിശ്വസിച്ച് കല്ലൂന്‍റെ ജീവിതത്തില്‍ നടന്നതെല്ലാം പറഞ്ഞ് തുടങ്ങി കല്ലു കണ്ണ് ഇറുക്കെ അടച്ചു കല്ലൂന്‍റെ മനസ്സിലേക്കോരോന്നും കടന്ന് വന്നതും കണ്ണില്‍ നിന്ന് ചുടു കണ്ണുനീര്‍ ഒലിച്ചിറങ്ങി ഇത് കണ്ട് അപ്പു അവളെ ചേര്‍ത്ത് പിടിച്ചു എല്ലാം കേട്ടതും വിനു കല്ലൂനെ ഒന്ന് തിരിഞ്ഞ് നോക്കി ഒന്നും മിണ്ടാതെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു ''എനിക്കിതെല്ലാം കേട്ടിട്ട് ആകെ വട്ടാകുന്നു..,, നിശ്ശബ്ദതയെ കീറിമുറിച്ച് വിനു പറഞ്ഞു ''നിനക്കതിന് പിറന്ന് വീണ അന്ന് തൊട്ടെ വട്ടല്ലെ., ഇനിയിപ്പോ പ്രത്യേകിച്ചാകാനൊന്നുല്ല..,, വിച്ചു വിനൂനിട്ട് തട്ടി ''അയ്യോ..,,എന്‍റെ ചേട്ടന്‍റെ കോമഡി കൊള്ളാം പത്തില് പതിനൊന്ന് മാര്‍ക്ക്..,, വിനു വിച്ചൂനിട്ട് തിരിച്ച് കൊട്ടി ''നിങ്ങള് താമശ വിട്ട് കല്ലൂന്‍റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാക്ക്..,, അപ്പു സീറ്റില്‍ കണ്ണടച്ച് ചാരി ഇരിക്കുന്ന കല്ലൂനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു ''സത്യം പറയാലോ.,എനിക്കിത് കേട്ടിട്ട് കല്ലൂനെ അടിച്ച് മൂലക്കിടാന്‍ തോന്നുന്നുണ്ട്.,

പിന്നെ അവളെ ഇപ്പോയത്തെ അവസ്ഥ ആലോചിച്ചിട്ട് മാത്രാണ് അതിന് മുതിരാത്തത്., പിന്നെ രോഹിത് നാറിയെ നമുക്ക് കണ്ടുപിടിക്കാം., അവനെ കൈയ്യില്‍ കിട്ടിയാല്‍ പിന്നെയവന്‍ പുറം ലോകം കാണരുത്‌,, വിനു പറഞ്ഞു ''എന്‍റെ വിനു., അവനെ കൈയ്യും കാലും തല്ലിയൊടിച്ചിട്ട് അവനെ ഉപദേശിച്ച് മനസ്സ് മാറ്റി കല്ലൂനെ കൊണ്ട് തന്നെ കല്ല്യാണം കഴിപ്പിക്കണം., കല്ലൂന്‍റെ കുഞ്ഞിനൊരിക്കലും അച്ഛനില്ലാതാകരുത്..,, വിച്ചു മറുപടിയായി പറഞ്ഞു ''ഒന്ന് പോ വിച്ചു.,അവനെ ഒക്കെ എങ്ങനെ വിശ്വസിച്ച് കല്ലൂനെ ഏല്‍പിക്കും..,, ''ഇതൊക്കെ പിന്നെയുള്ള കാര്യല്ലെ., ആദ്യം ആ ചെറ്റയെ എങ്ങനേലും കൈയ്യില്‍ കിട്ടണം അതിനുള്ള ഐഡിയ നോക്കി..,, അപ്പു പറഞ്ഞു ''ഹ്മ്‌..,,ഒരാളെ കൂട്ട്പിടിച്ചാല്‍ അതെല്ലാം പുഷ്പം പോലെ പറ്റും..,, വിച്ചു എന്തോ മനസ്സിലുറപ്പിച്ച് പറഞ്ഞ് ''ആരെ..!!! വിനുവും അപ്പുവും ഒരുമിച്ച് ചോദിച്ചു ''അച്ഛന്‍!!!!! ''അയ്യോ..,,അപ്പോ അങ്കിള്‍ കാര്യങ്ങളൊക്കെ അറിയില്ലെ. എനിക്ക് പേടിയാകുന്നു.,, അത് വരെ കണ്ണടച്ചിരുന്ന കല്ലു ചാടി കേറി പറഞ്ഞു ''എല്ലാം ഒപ്പിച്ച് വെച്ചിട്ട് പറയുന്ന കേട്ടില്ലെ.,

വിച്ചു പറഞ്ഞത് പോലെ തന്നെ ചെയ്യാം., അമ്മ പോലും അറിയാതെ അച്ഛനോട് കാര്യങ്ങള്‍ പറയാം,, അതിന് നാളെ രാവിലെ അച്ഛന്‍ സ്റ്റേഷനില്‍ പോകുന്ന വഴി അച്ഛനെ പൊക്കണം..,, വിനു ഇങ്ങനെ പറഞ്ഞതും എല്ലാവരും കൂടെ നാളെത്തേക്കുള്ളത് പ്ലാന്‍ റെഡിയാക്കാന്‍ തുടങ്ങി ••••••••••••••••••••••••••••••••• വീടെത്തിയതും സിറ്റ് ഒൗട്ടില്‍ തന്നെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട് ''വന്നോ..,,എന്താ ആരും ഫോണെടുക്കാഞ്ഞെ.,ഞങ്ങളാകെ പേടിച്ച് പോയി..,, എല്ലാവരും കയറി വന്നതും അമ്മ കല്ലൂനെ പിടിച്ച് ചെയറില്‍ ഇരുത്തി പറഞ്ഞു ''അമ്മാ.,,ഞാന്‍ മാത്രമെ ഫോണെടുത്തൊള്ളു., അതാണേല് ഒാഫായി പോയി..,, വിനു മറുപടി പറഞ്ഞു ''ആട്ടെ.,പോയിട്ടെന്താ ഡോക്ടര്‍ പറഞ്ഞെ., അച്ഛന്‍ ചോദിച്ചു '''ബിപി കുറഞ്ഞതാണച്ഛാ വേറെ കുഴപ്പൊന്നുല്ല..,, അപ്പു ഒന്ന് ചിരിച്ചു ''ഹോ ഞാനങ് പേടിച്ച് പോയി., ഇപ്പയാ സമാധാനം ആയത്., എന്നാ നാല് പേരും ഭക്ഷണം കഴിക്ക്. എന്നിട്ട് കല്ലു പോയി റെസ്റ്റെടുക്ക്..,, അമ്മ ഭക്ഷണം എടുത്ത് വെക്കാന്‍ നിന്നതും കല്ലു തടഞ്ഞു

''വേണ്ട ആന്‍റി.,ഞങ്ങള് പുറത്ത് നിന്ന് കഴിച്ചു..,,ഞാനൊന്ന് കിടക്കട്ടെ.,, കല്ലു ഇതും പറഞ്ഞ് അവളെ റൂമിലേക്ക് പോയി ''എപ്പോ.,ഞങ്ങളൊന്നും ഫുഡ് കഴിച്ചില്ലമ്മേ..,, വിനു പറഞ്ഞു ''ഹേ..,,ഞങ്ങള് ഹോട്ടലില്‍ കയറി കഴിച്ചല്ലോ., നീ അല്ലെ കാന്‍റീനിലേക്ക് ഒാടിയിരുന്നെ., അപ്പു പറഞ്ഞത് കേട്ട് വിനു വായിം തുറന്ന് നിന്നു ''യ്യോ..,,ഞാന്‍ ഒരു പരിപ്പ്‌വടിം ചായിം കുടിച്ചൊള്ളു., ദുഷ്ടന്മാര് എന്നെ വിളിക്കാതെ പോയി പുട്ടടിച്ചിരിക്ക്ണ്..,, ''ഞങ്ങള് പുട്ടൊന്നും അല്ല കഴിച്ചെ.,ബിരിയാണിം മന്തിം അല്‍ഫാം പിന്നെ .... അപ്പു പറഞ്ഞ് തുടങ്ങിയതും വിനു ബാക്കി പറയാന്‍ സമ്മതിക്കാതെ അവളെ വായ പൊത്തി ''എനിക്കൊന്നും കേള്‍ക്കണ്ട.,നന്ദിയില്ലാത്ത ജന്തുക്കള്‍..,, വിനു ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞ് ''അമ്മാ ചോറെന്നും വിളിച്ച് പറഞ്ഞ് കിച്ചണിലേക്കോടി

അച്ഛന്‍ ഒരു കോള്‍ വന്ന് പുറത്തേക്ക് പോയതും അപ്പുവും വിച്ചുവും റൂമിലേക്ക് പോയി ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ റൂമിലെത്തിയതും വിച്ചു അപ്പൂനെ പുറകില്‍ നിന്ന് ചുറ്റിപിടിച്ചുയര്‍ത്തി ബെഡിലേക്കിട്ടു ''എന്താ വിച്ചേട്ടാ ഈ കാണിക്കുന്നെ..,, അപ്പു ചുണ്ട് ചുളുക്കി ചോദിച്ചു ഇത് കേട്ട് വിച്ചു അപ്പൂന്‍റെ മുകളിലായി കിടന്ന് അവളിലേക്കമര്‍ന്നു ''അപ്പൂ...,, വിച്ചു അപ്പൂന്‍റെ മുഖത്തേക്കൂതി ''ഹ്മ്..,, അപ്പു കണ്ണടച്ച് മൂളി ''നിനക്ക് ഞാനൊരു കൂട്ടം തരട്ടെ..,, വിച്ചു അപ്പൂന്‍റെ മുഖത്തേക്ക് മുഖം ചേര്‍ത്ത് കാതില്‍ മന്ത്രിച്ചു ''ന്താ..,, അപ്പു കണ്ണ് തുറക്കാതെ ചുണ്ടിലൊരു ചിരി ഒളിപ്പിച്ച് ചോദിച്ചു ''ദേ നിന്‍റെ ഈ കുഞ്ഞ് ആലിലവയറില്‍ ഒരു കുഞ്ഞികിളിയെ., തന്നോട്ടെ..,,നീ സ്വീകരിക്കില്ലെ..,, വിച്ചു ഇതും പറഞ്ഞ് അപ്പൂന്‍റെ കഴുത്തില്‍ മുഖം പൂഴ്ത്തി..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story