വിനയാർപ്പണം: ഭാഗം 57

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''ദേ നിന്‍റെ ഈ കുഞ്ഞ് ആലിലവയറില്‍ ഒരു കുഞ്ഞികിളിയെ., തന്നോട്ടെ..,,നീ സ്വീകരിക്കില്ലെ..,, വിച്ചു ഇതും പറഞ്ഞ് അപ്പൂന്‍റെ കഴുത്തില്‍ മുഖം പൂഴ്ത്തി അപ്പു പൊള്ളിപിടഞ്ഞ് വിച്ചൂന്‍റെ മുടിയില്‍ കൈ കോര്‍ത്ത് വലിച്ചു വിച്ചൂന്‍റെ ചുണ്ടും പല്ലും അപ്പൂന്‍റെ കഴുത്തില്‍ ഒാടി നടന്നു അപ്പു ഒന്ന് പിടഞ്ഞതും വിച്ചു മുഖം ഉയര്‍ത്തി അവളെ നോക്കി വിച്ചൂന്‍റെ കണ്ണുകള്‍ അപ്പൂന്‍റെ കണ്ണിലേക്ക് കോര്‍ത്തു അപ്പു ഒരു പിടച്ചിലോടെ കണ്ണടച്ചതും വിച്ചു അവളെ രണ്ട് കണ്ണിലും ചുംബിച്ചു നെറ്റിയിലും കവിളിലും മൂക്കിന്‍ തുമ്പിലും അധരങ്ങള്‍ പതിപ്പിച്ചശേഷം അവന്‍റെ അധരങ്ങള്‍ അപ്പൂന്‍റെ അധരങ്ങളോട് ഇണചേര്‍ന്നു അധരങ്ങള്‍ തമ്മിലുള്ള ചുംബന തീവ്രത കൂടി വന്നു അപ്പൂന്‍റെ കൈ വിച്ചൂന്‍റെ മുഖമാകെ ഒാടി നടന്നു ശ്വാസം വിലക്കിയതും വിച്ചു താല്‍പര്യം ഇല്ലാതെ ചുണ്ടുകളെ വേര്‍പ്പെടുത്തി അപ്പൂന് വിച്ചൂനെ നോക്കാന്‍ നാണമായതും അവള്‍ തലചെരിച്ചു

ഇത് കണ്ട് വിച്ചു അവളെ കഴുത്തിലേക്ക് വീണ്ടും മുഖം പൂഴ്ത്തി അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി അവനെ ഇറുക്കെ കെട്ടിപിടിച്ചു വിച്ചൂന്‍റെ അധരങ്ങള്‍ ഗതിമാറി കഴുത്തില്‍ നിന്ന് മാറിലേക്ക് സഞ്ചരിച്ചു അവിടെ നിന്നും പതിയെ അവളെ അണിവയറിലേക്കു രണ്ട് പേരുടേയും വസ്ത്രങ്ങള്‍ അടര്‍ന്ന് മാറിയതും രാത്രിയുടെ ഏതോ യാമത്തില്‍ അവര്‍ വീണ്ടും ഒന്നായി..,, ••••••••••••••••••••••••••••••••••••••••• വെളുപ്പിന് നാല് മണി ആയപ്പോയേക്കും അപ്പു എണീറ്റ് കുളിച്ച് താഴെ കിച്ചണില്‍ ചെന്ന് ചൂട് കട്ടനിട്ട് പഠിക്കാനിരുന്നു ഇന്ന് ലാസ്റ്റ് പരീക്ഷയാണ് അതവളില്‍ സന്തോഷം ഉണ്ടാക്കി സമയം ഏഴിനോടടുത്തതും അപ്പു വിച്ചൂനെ വിളിച്ചുണര്‍ത്തി ചായ കപ്പും കൊണ്ട് താഴേക്ക് പോയി അപ്പോയേക്കും അമ്മ ബ്രേക്ക്ഫാറ്റ് റെഡിയാക്കിയിരുന്നു ''മോളെന്തിനാ ഇപ്പോ വന്നെ., പോയിരുന്ന് പഠിക്ക് ഇന്നും കൂടെ അല്ലെ പരീക്ഷ ഒള്ളൂ..,, ''അത് കുഴപ്പല്ല അമ്മാ., ഞാന്‍ എല്ലാം പഠിച്ചു., അച്ഛന്‍ ജോഗിംങിന് പോയി എത്തിയില്ലമ്മേ?..,, അപ്പു ചോദിച്ചു ''അച്ഛന്‍ ചായ ഒക്കെ കുടിച്ച് സ്റ്റേഷനിലോട്ട് പോയി.,

എന്തോ അര്‍ജന്‍റുണ്ടെന്ന് പറഞ്ഞു., മോള് പോയി ആ വിനൂനെ ഒന്ന് വിളി., പരീക്ഷ ആയിട്ടും ആ ചെര്‍ക്കന്‍ മൂടിപുതച്ച് കിടക്കാവും.,, അമ്മ പറഞ്ഞതും അപ്പു സ്റ്റെയര്‍കയറി വിനൂന്‍റെ മുറിയിലേക്ക് പോയി അമ്മ പറഞ്ഞപോലെ തന്നെ മൂടിപുതച്ച് നല്ല ഉറക്കിലാണ് ആശാന്‍ അപ്പു ഉണര്‍ത്താന്‍ വേണ്ടി തട്ടിയതും വിനു കണ്ണ് തുറക്കാതെ ചിരിച്ചോണ്ട് അപ്പൂന്‍റെ കൈയ്യില്‍ പിടുത്തമിട്ടു അപ്പു ഒന്നും മനസ്സിലാകാതെ അവനെ നോക്കി ''പാറൂട്ടീ...,,വിനു ഏട്ടന്‍റെ മുത്തല്ലെ ചേട്ടനൊരു ഉമ്മ താ..,, വിനു അപ്പൂന്‍റെ കൈപിടിച്ചോണ്ട് ഉറക്കത്തില്‍ പറഞ്ഞു അയ്യട ഉറങ്ങുമ്പോ വരെ പാറൂനെ കുറിച്ചാ ചിന്ത ''വിനൂ..,,ഡാ എണീക്ക്..,, അപ്പു മറ്റൊന്നും പറയാതെ അവന്‍റെ കൈപിടിയില്‍ നിന്ന് അവളെ കൈ മാറ്റി അവനെ വീണ്ടും വിളിച്ചു ''ചേട്ടന്‍റെ നല്ല പാറൂട്ടിയല്ലെ., ചേട്ടന് ഒരറ്റ ഉമ്മ താ വാവേ..,, വിനു വീണ്ടും ഉറക്കത്തില്‍ എന്തൊക്കെയോ പുലമ്പി ഇത് കേട്ട് അപ്പു റൂമാകെ ഒന്ന് വീക്ഷിച്ചു ജെഗില്‍ വെള്ളമിരിക്കുന്നത് കണ്ടതും അവന്‍റെ തലവഴി അതെടുത്ത് ഒഴിച്ചു ''അയ്യോ അമ്മേ...,,

വിനു ചാടി എണീറ്റപ്പോ കാണുന്നത് തന്നെ ദേഷ്യത്തോടെ നോക്കുന്ന അപ്പൂനെയാണ് ''ഡീ കുരുട്ടടക്കെ മന്‍ഷ്യനെ ഉറങ്ങാനും സമ്മതിക്കൂലെ., അതും അല്ല രണ്ട് ദിവസം മുന്നെ ഞാന്‍ കുളിച്ചതെ ഒള്ളു., ആ എന്നെയാ നീ ഈ പരുവത്തില്‍ ആക്കിയത് നിന്നോടൊക്കെ ദൈവം ചോദിക്കും..,, വിനു കട്ടിലില്‍ നിന്ന് എണീറ്റ് തലയിലെ വെള്ളം കുടഞ്ഞു ''ഒന്ന് പോയേടാ വീഡികുറ്റി.., ഇന്ന് ലാസ്റ്റ് എക്സാമാണ് വല്ലതും പഠിച്ചോ സാറ്?.,, അപ്പു പുരിഗം പൊക്കി ''ഇല്ലഡീ..,,നിന്നിലാണ് മോളെ എന്‍റെ പ്രതീക്ഷ., ''എന്നിലോ.,അതിന് നമ്മള് രണ്ടാളും രണ്ട് ക്ലാസിലല്ലെ.,, അപ്പു സംശയത്തോടെ ചോദിച്ചു ''ഡീ കൊള്ളിമോളെ., നിന്‍റെ ക്ലാസിന്‍റെ ഒാപോസിറ്റുള്ള ക്ലാസിലാ ഞാന്‍., ഞാനും നീയും വിന്‍ഡോയുടെ അടുത്താ ഇരിക്കുന്നത്., ഞാന്‍ കൈ കൊണ്ട് question നമ്പര്‍ കാണിക്കണ്ട് നീ ആന്‍സര്‍ പറഞ്ഞ് തരണം ഒാക്കെ.,,, വിനു ഉത്സാഹത്തോടെ പറഞ്ഞു ''ഞാനൊന്നും പറഞ്ഞ് തരൂല., ഇവിടെ മൂടിപുതച്ച് കിടന്ന് പാറൂനെ ഉമ്മ വെച്ച് കളിക്കുന്ന നിനക്കല്ലെ കഷ്ടപ്പെട്ട് പഠിച്ച ഞാന്‍ പറഞ്ഞ് തരുന്നത് ഒന്ന് പോയേഡാ..,,

അപ്പു ഇതും പറഞ്ഞ് പോകാന്‍ നിന്നു വിനൂന് അവള്‍ പറഞ്ഞത് ഒന്നും തന്നെ മനസ്സിലായില്ല ''ആ..ഹ് പിന്നെ ഇന്നത്തെ പ്ലാനിംങിന്‍റെ കാര്യം മറക്കണ്ട..,, അപ്പു വീണ്ടും വന്ന് വിനൂനെ ഒാര്‍മിപ്പിച്ച് അവളെ മുറിയിലേക്ക് ചെന്നു റൂമില്‍ വിച്ചു ഉണ്ടായിരുന്നില്ല., ബാത്ത്റൂമില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവന്‍ കുളിക്കാണെന്ന് മനസ്സിലായി അപ്പു കോളേജിലേക്ക് റെഡിയായി ബാഗും എടുത്തിറങ്ങി താഴെ ചെന്ന് എല്ലാവര്‍ക്കും ഉള്ള ബ്രേക്ക്ഫാറ്റ് ടേബിളില്‍ ചെന്ന് വെച്ചു കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു വിച്ചു കാര്‍ സ്റ്റാര്‍ട്ടാക്കി ഹോണ്‍ അടിച്ചതും വിനും അപ്പുവും അമ്മയോട് യാത്രപറഞ്ഞ് കാറില്‍ വന്ന് കയറി സിറ്റ് ഒൗട്ടില്‍ അവര് പോകുന്നത് നോക്കി നില്‍ക്കുന്ന കല്ലൂനെ നോക്കി മൂന്ന് പേരും തംസപ്പടിച്ചു ''വിച്ചേട്ടെന്നാ എക്സാം തുടങ്ങുന്നത്.? കാര്‍ ഗേറ്റ് കടന്നതും അപ്പു ചോദിച്ചു

''അടുത്ത വീക്കിലാ., എക്സാം കഴിഞ്ഞാല്‍ ഇനി കമ്പനിയില്‍ പോയി തുടങ്ങേണ്ടി വരും., വീട്ടില്‍ നിന്ന് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല പോലും., കോളേജ് ലൈഫ് കഴിയാന്‍ പോകാണെന്ന് ആലോചിക്കുമ്പോ ഭയങ്കര സങ്കടം..,, വിച്ചു നിരാശയോടെ പറഞ്ഞു ''നീ സങ്കടപ്പെടേണ്ട ബ്രോ., കോളേജ് ലൈഫ് കഴിഞ്ഞെങ്കിലെന്ത് ഒരു ഭൂതത്തിന്‍റെ കൂടെ ലൈഫ് തുടങ്ങിയില്ലെ എന്‍ഞ്ചോയ്..,, വിനു അപ്പൂനിട്ട് താങ്ങി കൊണ്ട് വിച്ചൂനോട് പറഞ്ഞു ''നീ പോടാ മരമാക്രി., നിനക്ക് എക്സാമിന് ഒരു വരിപോലും പറഞ്ഞ് തരൂല., അപ്പു മുഖംവീര്‍പ്പിച്ച് പുറത്തേക്ക് നോക്കി ''അയ്യോ ചതിക്കല്ല്.,,നീ ഉണ്ടെന്ന ധൈര്യത്തിലാ ഞാനിന്ന് കെട്ടി ഒരുങ്ങി പോന്നത് തന്നെ..,, ''രണ്ടും കൂടെ വഴക്ക് നിര്‍ത്ത്., ഇന്നത്തെ പ്ലാനിംങ് മറക്കണ്ട., എക്സാം കഴിഞ്ഞാല്‍ എനിക്ക് മിസ്കോളിടണം., എന്നിട്ട് നേരെ സ്റ്റേഷനിലോട്ട്,, ഒാക്കെ ,,, വിച്ചു ഒരു കൈ ബാക്കിലേക്ക് കൈ നീട്ടിയതും അപ്പുവും വിനു അതില്‍ കൈ വെച്ച് അടിച്ചു •••••••••••••••••••••••••••••••••••••••

എക്സാം കഴിഞ്ഞ് അപ്പു സന്തോഷത്തോടെ പുറത്തേക്കിറങ്ങി എക്സാം കഴിഞ്ഞതിന്‍റെ ആശ്വാസം എല്ലാവരുടെയും മുഖത്തുണ്ട് അപ്പു വിച്ചൂന് മിസ്സ് കോള്‍ ഇട്ടു അപ്പോയേക്കും വിനുവും എത്തി., വിച്ചൂന്‍റെ കാര്‍ അവര്‍ക്ക് മുന്നില്‍ എത്തിയതും ഫ്രണ്ട് സീറ്റില്‍ ഇളിച്ചോണ്ട് അര്‍ജു ഇരിക്കുന്നു ''ചേട്ടായീ...,എത്ര ദിവസായി കണ്ടിട്ട് ഒന്ന് അവിടം വരെ വന്നൂടെ..,, അപ്പു കാറിലേക്ക് കയറി കൊണ്ട് പരിഭവത്തോടെ ചോദിച്ചു ''എന്‍റെ പൊന്ന് അപ്പൂസെ., എക്സാം കഴിയാതെ നിന്‍റെ അടുത്തോട്ട് വന്നാല്‍ മുട്ടുംകാല് തല്ലി ഒടിക്കും എന്നാ അച്ഛന്‍ പറഞ്ഞത്. അര്‍ജു പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു ''അല്ല കല്ലൂനെ പിക് ചെയ്യണ്ടെ., അപ്പു ചോദിച്ചു ''അവള്‍ക്ക് അച്ഛന്‍റെ കൂടെ തല്ല് വാങ്ങാന്‍ ശേഷിയില്ലെന്ന് പറഞ്ഞു., നമ്മളോട് ചെന്ന് ശെരിയാക്കാന്‍.,, വിച്ചു പറഞ്ഞു ''കല്ലു ആള് കൊള്ളാലോ., അവള്‍ക്കിട്ടുള്ളത് നമ്മള്‍ക്ക് കിട്ടികോട്ടേന്നോ.,ആ..ഹ., വിനു മുഖം ചുളിച്ചു കാര്‍ വിച്ചൂന്‍റെ അച്ഛന്‍റെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ഒാടി കൊണ്ടിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story