വിനയാർപ്പണം: ഭാഗം 58

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അല്ല കല്ലൂനെ പിക് ചെയ്യണ്ടെ., അപ്പു ചോദിച്ചു ''അവള്‍ക്ക് അച്ഛന്‍റെ കൂടെ തല്ല് വാങ്ങാന്‍ ശേഷിയില്ലെന്ന് പറഞ്ഞു., നമ്മളോട് ചെന്ന് ശെരിയാക്കാന്‍.,, വിച്ചു പറഞ്ഞു ''കല്ലു ആള് കൊള്ളാലോ., അവള്‍ക്കിട്ടുള്ളത് നമ്മള്‍ക്ക് കിട്ടികോട്ടേന്നോ.,ആ..ഹ., വിനു മുഖം ചുളിച്ചു കാര്‍ വിച്ചൂന്‍റെ അച്ഛന്‍റെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ഒാടി കൊണ്ടിരുന്നു സ്റ്റേഷന് അടുതെത്തിയതും വിച്ചു ബ്രേക്കിട്ടു..,, ''അകത്തേക്ക് ഇടിച്ച് കയറ്റെഡാ..,, വിനു പറയുന്നത് കേട്ട് എല്ലാവരും അവനെ ഒന്ന് പാളി നോക്കി ''നീയെന്താടാ നിന്‍റെ അച്ഛന്‍റെ സ്റ്റേഷന്‍ ആക്രമിക്കാന്‍ പോകാണോ., നമ്മള് കൃഷ്ണനങ്കിളിനെ മയത്തിലും തഞ്ചത്തിലും കല്ലൂന്‍റെ കാര്യം പറഞ്ഞ് മനസ്സിലാക്കിച്ച് ആ നാറിയെ കണ്ട്പിടിക്കാനാണ് പോകുന്നത്., അര്‍ജു വിനൂനെ തിരിഞ്ഞ് നോക്കി പറഞ്ഞു ''അങ്ങനെ പറഞ്ഞ് കൊട് ചേട്ടായി., ഈ മണ്ടന്‍ എല്ലാം കുളമാക്കാന്‍ ചാന്‍സുണ്ട്.,, അപ്പു വിനൂന്‍റെ തലകിട്ട് കൊട്ടി ''കുളല്ല കടല് നീ ഒന്ന് പോടീ കുരുട്ടടക്കെ.,, വിനു ഇങ്ങനെ പറഞ്ഞതും അപ്പു അവന്‍റെ മുടിപിടിച്ച് ഒറ്റവലി വിനു എങ്ങനെ വിടോ അവനും അപ്പൂന്‍റെ മുടിപിടിച്ച്‌വലിച്ചു രണ്ടും തമ്മില്‍ തല്ലായി.,

''സ്റ്റോപ്പ്.,,രണ്ടിനേയും എടുത്ത് വെളീ കളയും., അടങ്ങി നില്‍ക്കാന്‍ പറ്റുമെങ്കില് ഞങ്ങളെ കൂടെ വന്നാമതി., മന്‍ഷ്യന്‍ ആകെ ടെന്‍ഷന്‍ അടിച്ചിരിക്കാണ്., കല്ലൂന്‍റെ കാര്യങ്ങള്‍ അറിഞ്ഞാല്‍ അച്ഛന്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ഒരുപിടിയുമില്ല..,, വിച്ചു തലക്ക് പിറകില്‍ കൈ വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു '''നീ പേടിക്കാതെഡാ., ഏതായാലും അങ്കിള് വിചാരിച്ചാല്‍ പെട്ടന്ന് രോഹിത്തിനെ പിടിക്കാ., നീ ഇറങ് സ്റ്റേഷനിലോട്ട് പോകാം.,, അര്‍ജു ഇതും പറഞ്ഞ് കാറില്‍ നിന്ന് ഇറങ്ങാന്‍ നിന്നു ''സ്റ്റേഷനിലേക്ക് നേരയങ് കേറിചെല്ലാനൊന്നും പറ്റില്ല, ഞങ്ങളെ ഒക്കെ അവിടെ വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അറിയാ., അപ്പോ നമ്മള് പറയുന്നത് ഒളിഞ്ഞ് കേട്ടെങ്കിലും അവിടെയുള്ളവര്‍ അറിയും., അത് അച്ഛനെ നാണംകെടുതുന്നതിന് തുല്ല്യാണ്..,, വിച്ചു പറഞ്ഞ് നിര്‍ത്തി ''പിന്നെ എന്ത് ഒലക്ക കാണാനാ സ്റ്റേഷനിലോട്ട് കെട്ടിയെടുത്തെ.,

നമ്മള്‍ സ്റ്റേഷനില്‍ വന്ന് പറയാന്‍ അല്ലെ പ്ലാന്‍ ചെയ്തെ., എന്നിട്ടിപ്പോ കാല് മാറുന്നോ..,, വിനു കലിപ്പായി ''ഒാ..ഹ് എന്‍റെ വിനൂ നീ കുറച്ച് നേരം വായ അടച്ചിരിക്ക്‌., അച്ഛനെ എങ്ങനേലും പുറതെത്തിക്കണം., അതിനുള്ള വഴിനോക്ക്..,, വിച്ചു ഗൗരവത്തോടെ പറഞ്ഞു ''അതിന് വിച്ചേട്ടാ..,,അച്ഛന് വിളിച്ച് പുറത്തേക്കൊന്ന് വരാനങ് പറഞ്ഞാ പോരെ?.,, അപ്പു ചോദിച്ചു ''പോര! അപ്പൂന് മറുപടി കൊടുത്തത് വിനു ആയിരുന്നു ''അച്ഛന് ഒരു എട്ടിന്‍റെ പണികൊടുത്താലോ..,,കുറേ ആയില്ലെ അച്ഛനെ പറ്റിച്ചിട്ട് '''''നിങ്ങളെ സ്റ്റേഷന്‍റെ മുന്നില്‍ ആരോ ബോംബ് കൊണ്ടിട്ടുണ്ട്., എത്രയും പെട്ടന്ന് അതിനെ നിര്‍വീര്യം ആക്കിയില്ലെങ്കില്‍ സ്റ്റേഷന്‍ കത്തി അമരുന്നതാണ്.,,,, എന്നും പറഞ്ഞ് ഫോണ്‍ വിളിക്കാം., എങ്ങനെ ഉണ്ട് എന്‍റെ ഐഡിയ,, വിനു കോളറ് പൊക്കി ''നല്ല അടിപൊളിഞ്ഞ ഐഡിയ., നീ ഇതങ് വിളിച്ച് പറയുമ്പോ അങ്കിള് ഒരു ബക്കറ്റ് വെള്ളവും ആയി ഒാടിവരുന്നു നീ പിടിച്ച് വണ്ടിയില്‍ കയറ്റുന്നു.,,, ഇതൊക്കെ അല്ലെ നിന്‍റെ മനസ്സില്‍ ., എന്നാ ഇതൊന്നും നടക്കാന്‍ പോകുന്നില്ല.,, അര്‍ജു പറഞ്ഞു

'''അതെന്നെ, ബോംബ് എന്ന് കേള്‍ക്കുമ്പോ തന്നെ അച്ഛന്‍ കണ്ടംവഴി ഒാടീട്ടുണ്ടാകും., ഞാന്‍ അച്ഛനെ ഫോണില് വിളിച്ച് ഇങ്ങോട്ട് വരാം പറഞ്ഞേക്കാം., എന്തിനാ അച്ഛനിട്ട് പണികൊടുത്ത് അച്ഛനെ ദേഷ്യംപിടിപ്പിക്കുന്നെ., എന്നും പറഞ്ഞ് വിച്ചു ഫോണെടുത്ത് അച്ഛന്‍റെ നമ്പര്‍ ടയല്‍ ചെയ്തു ''ഹലോ ഹാ അച്ഛാ., അച്ഛന്‍ സ്റ്റേഷനിലില്ലെ., ഞാനിവിടെ സ്റ്റേഷന്‍റെ പുറത്തുണ്ട്‌, ഒരു സീരിയസ്സ് കാര്യം പറയാനുണ്ട് അച്ഛനൊന്ന് പെട്ടന്ന് പുറത്തേക്ക് വന്നെ., ഹാ ഒാക്കെ..,, വിച്ചു ഫോണ്‍ കട്ട് ചെയ്തു ''എന്തായഡാ., അര്‍ജു ചോദിച്ചു '''ഒരു അഞ്ച് മിനിറ്റ് വൈറ്റ് ചെയ്യാന്‍., എന്തോ തിരക്കിലാണെന്ന്.,, ''എന്നാ പിന്നെ സംശയിക്കേണ്ട ഏതോ ഒരുത്തനെയിട്ട് പഞ്ഞികിടുന്നുണ്ടാകും.,, വിനു ചിരിച്ചോണ്ട് പറഞ്ഞു കുറച്ച് കഴിഞ്ഞതും അച്ഛന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വന്നു ''എന്തൊക്കെ പറഞ്ഞാലും എന്‍റെ അമ്മായിയപ്പന്‍ യൂണിഫോമിട്ടാല്‍ ഒടുക്കത്തെ ലുക്കാ..,,

അപ്പു പറഞ്ഞത് കേട്ട് വിച്ചുവും വിനുവും ഒന്ന് ഞെളിഞ്ഞിരുന്നു ''ആ ലുക്കല്ലെ എനിക്കും വിച്ചൂനും കിട്ടിയത്., ഹോ എന്‍റെ ദൈവമേ..,,പാവങ്ങള്‍ക്കൊന്നും ഇത്ര ലുക്ക് തരല്ലെ., വിനു മേല്‍പ്പോട്ട് നോക്കി പ്രാര്‍ത്ഥിച്ചു ''ബുദ്ധി ഏതായാലും ഇല്ല.,കുറച്ച് ലുക്കല്ലെ അത് നീ അങ് അഡ്ജസ്റ്റ് ചെയ്തേക്ക്..,, അപ്പു വിനൂനെ കളിയാക്കി വിനു തിരിച്ചെന്തോ പറയാന്‍ നിന്നതും അച്ഛന്‍ അവര്‍ക്കരികിലെത്തി ''ആ..ഹ എല്ലാരും ഉണ്ടല്ലോ., എന്താ കാര്യം അച്ഛന്‍റെ സ്റ്റേഷന്‍ കാണാന്‍ വന്നതാണോ..,, അച്ഛന്‍ കാറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു ''പിന്നേ..,,അച്ഛന്‍റെ സ്റ്റേഷന്‍ പാര്‍ക്കാണല്ലോ.,വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കാണാന്‍..,, വിനു ഇങ്ങനെ പറഞ്ഞതും വിച്ചു മിററിലൂടെ അവനെ കണ്ണുരുട്ടി ''മിണ്ടാതിരിയഡാ..,,അച്ഛാ വണ്ടിയില്‍ കയറ്.,കുറച്ച് സംസാരിക്കാനുണ്ട്.,, വിച്ചു പറഞ്ഞതും അര്‍ജു ഡോര്‍ തുറന്ന് ബാക്കില്‍ വിനൂന്‍റിം അപ്പൂന്‍റിം അടുത്ത് പോയിരുന്നു

''എന്താ വിച്ചു കാര്യം.,ഞാന്‍ കുറച്ച് തിരക്കിലായിരുന്നു..,, ''അച്ഛാ പത്ത് മിനിറ്റ് മതി്,വീട്ടില്‍ നിന്ന് പറയാന്‍ പറ്റാത്തോണ്ട., അമ്മ കേട്ടാല്‍ ശരിയാവില്ല., വിച്ചു അച്ഛനെ ദയനീയമായി നോക്കി ''സീരിയസ്സായിട്ട് എന്തോ ഉണ്ടല്ലോ., അച്ഛന്‍ ഇതും പറഞ്ഞ് വണ്ടിയില്‍ കയറി വിച്ചു കാര്‍ സ്റ്റാര്‍ട്ടാക്കി അച്ഛന്‍ കാര്യം കുറേ ചോദിച്ചെങ്കിലും ആരും പറഞ്ഞില്ല വിച്ചൂന്‍റെ കാര്‍ മൈന്‍ റോഡില്‍ നിന്ന് ഒരു ചെറിയ റോഡിലേക്ക് തിരിഞ്ഞു കുറിച്ച് ദൂരം പിന്നിട്ട് ആളൊഴിഞ്ഞ ഒരു കായലിന്‍റെ തീരത്ത് വണ്ടി പാര്‍ക്ക് ചെയ്ത് എല്ലാവരും ഇറങ്ങി ''ഇവിടെ ഒക്കെ കൊണ്ട് വന്ന് പറയാന്‍ മാത്രം എന്ത് സീരിയസ്സ് കാര്യമാ നിങ്ങള്‍ക്കൊക്കെ പറയാനുള്ളത്., അച്ഛന്‍ ചോദിച്ചതും എല്ലാവരും മുഖത്തോട് മുഖം നോക്കി ''ഇങ്ങനെ കണ്ണും കണ്ണും നോക്കി നില്‍ക്കാതെ കാര്യം പറയ്.,എനിക്ക് പോയിട്ട് തിരിക്കുള്ളതാ., അച്ഛന്‍ ഇങ്ങനെ പറഞ്ഞതും വിച്ചു അപ്പൂനോട് പറയാന്‍ പറഞ്ഞു അപ്പു വിനൂനോടും വിനു അര്‍ജുനോടും., അവസാനം അവര് തമ്മില്‍ തല്ലായി ''ആര്‍ക്കും പറയാന്‍ പറ്റില്ലെങ്കില്‍ പറയണ്ട.,എനിക്ക് കേള്‍ക്കണം എന്ന് നിര്‍ബന്ധവും ഇല്ല.

, അതോണ്ട് നിങ്ങളിവിടെ കച്ചറ കൂടി നില്‍ക്കി.,ഞാ പോകാ..,, അച്ഛന്‍ പോകാന്‍ നിന്നതും വിച്ചു അച്ഛനെ തടഞ്ഞു ''അച്ഛാ ഞാന്‍ പറയാം,, ഈ നില്‍ക്കുന്ന ഞങ്ങളുടെ ആരേയും പറ്റിയല്ല., ''പിന്നെ.,, അച്ഛന്‍ നെറ്റി ചുളിച്ചു '''കല്ലു..,,!!!കല്ലൂനെ കുറിച്ചാ.,,, ''കല്ലു മോള്‍ക്കെന്ത് പറ്റി,,, ''അച്ഛാ..,,കല്ലു ഒരു വലിയ പ്രശ്നത്തില്‍ പെട്ടിരിക്കാണ്, അച്ഛന്‍ ഞങ്ങളെ കൂടെ നിന്ന് അവളെ സഹായിക്കണം,, അച്ഛന്‍ വിചാരിച്ചാലെ ഈ പ്രശ്നം സോള്‍വ് ചെയ്യാന്‍ പറ്റൂ.. , അപ്പു അച്ഛന്‍റെ അടുത്ത് പോയി കൈ പിടിച്ചോണ്ട് പറഞ്ഞു ''നിങ്ങള്‍ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ എനിക്കെന്ത് മനസ്സിലാവാനാ., വിച്ചൂ..,,എന്താ കാര്യം എന്ന് വെച്ചാല്‍ പെട്ടന്ന് പറയ്., എങ്കിലെ എനിക്ക് എന്തേലും ചെയ്യാന്‍ പറ്റൂ..,, അച്ഛന്‍ ഇങ്ങനെ പറഞ്ഞതും വിച്ചു അടുത്തുള്ള മരത്തിലേക്ക് ഒന്ന് ചാരി കായലിലെ ഒാളങ്ങളിലേക്ക് കണ്ണ്നട്ട് തുടക്കം മുതല്‍ പറഞ്ഞ് തുടങ്ങി വിച്ചു അച്ഛന്‍റെ മുഖത്തേക്ക് നോക്കാതെ ആണ് പറയുന്നതെങ്കിലും മറ്റുള്ളവര് അച്ഛന്‍റെ മുഖത്തെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കായിരുന്നു അച്ഛന്‍റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നത് കണ്ടതും എല്ലാവരും ഒന്ന് പേടിച്ചു

വിച്ചു എല്ലാ കാര്യങ്ങളും അച്ഛന് പറഞ്ഞ് കൊടുത്തു അച്ഛന്‍ എല്ലാം കേട്ടിട്ടും മിണ്ടാതെ നില്‍ക്കാണ്,, പക്ഷെ ദേഷ്യം കാരണം പേശികള്‍ വലിഞ്ഞ് മുറുകിയ ആ മുഖം കണ്ടപ്പോ തന്നെ എല്ലാവരും ഒന്ന് ഉമിനീര് ഇറക്കി '''അച്ഛാ..,,കല്ലൂന് ഇപ്പോ തെറ്റ് ബോധ്യപ്പെട്ടു., പക്ഷെ അവള്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ നില്‍ക്കുന്ന കാരണം കൊണ്ട്.................... വിച്ചു അച്ഛനോട് വീണ്ടും കല്ലൂന് വേണ്ടി പറഞ്ഞ് തുടങ്ങിയതും അച്ഛന്‍ കൈ ഉയര്‍ത്തി നിര്‍ത്താന്‍ പറഞ്ഞു അച്ഛന്‍ വലത് കൈ കൊണ്ട് കാറിന്‍റെ ബോണറ്റില്‍ അമര്‍ത്തി ഇടിച്ചു എന്നിട്ട് ഒന്ന് ശ്വാസം വലിച്ച് വിട്ട് അവര്‍ക്ക് നേരെ തിരിഞ്ഞു ''പോകാം..,,എന്നെ സ്റ്റേഷനില്‍ വിട്ട് നിങ്ങള് വീട്ടിലേക്ക് വിട്ടോ., അമ്മ ഒരിക്കലും ഇത് അറിയാന്‍ ഇടവരരുത്., എന്ന് മാത്രം പറഞ്ഞ് പറഞ്ഞ് അച്ഛന്‍ വണ്ടിയില്‍ കയറി പിന്നാലെ മറ്റുള്ളവരും യാത്രയില്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു സ്റ്റേഷനില്‍ എത്തിയതും അച്ഛന്‍ ഡോര്‍ തുറന്നു ''അച്ഛാ..,, വിച്ചു വിളിച്ചതും അച്ഛന്‍ ഒന്ന് തിരിഞ്ഞു ''അച്ഛന്‍ ഒന്നും പറഞ്ഞില്ല,, ''അവന്‍റെ ഫുള്‍ ഡീറ്റേയ്ല്‍സ് ഇപ്പോ തന്നെ എനിക്ക് വാട്സ്ആപ്പ് ചെയ്യ്.,,

എന്ന് മാത്രം പറഞ്ഞ് അച്ഛന്‍ പോയി വിച്ചു അപ്പോ തന്നെ കല്ലു അവന് അയച്ച് കൊടുത്ത രോഹിത്തിന്‍റെ ഡീറ്റേയ്ല്‍സ് അച്ഛന് സെന്‍റ് ചെയ്തു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു എല്ലാവരും മൂഡോഫാണെന്ന് കണ്ടതും വിച്ചു കാര്‍ ഒരു തട്ട്കടയുടെ മുന്നില്‍ നിര്‍ത്തി നിര്‍ത്തിയതെ ഒാര്‍മയൊള്ളു ബാക്കി മൂന്ന് പേരും ഡോര്‍ തുറന്ന് തട്ട്കടയിലേക്ക് ഒാടികയറി ചൂട് ചായയും ഈവനിംങ് സ്നാക്സും എല്ലാം കഴിച്ച് അമ്മക്കും കല്ലൂനും ഉള്ളത് പാര്‍സലും വാങ്ങി സന്തോഷത്തോടെ വണ്ടിയില്‍ കയറി ചിരിയും കളിയുമായി വീട്ടില്‍ എത്തി അര്‍ജു പോകുന്ന വഴി ക്ലബ്ബില്‍ ഇറങ്ങി കാറിന്‍റെ ശബ്ദം കേട്ട് അമ്മയും കല്ലുവും ഇറങ്ങി വന്നു മൂന്നാളും അമ്മയോട് ചിരിച്ച് അകത്തേക്ക് കയറാന്‍ നിന്നതും അമ്മ അവരെ തടഞ്ഞു മൂവരും അമ്മേടെ മുഖത്തേക്ക് നോക്കി അവിടെ ദേഷ്യം കൊണ്ട് ചുവന്നിരിക്കാണ് അവര് കല്ലൂനെ നോക്കിയതും അവള് തല താഴ്ത്തി നില്‍ക്കുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story