വിനയാർപ്പണം: ഭാഗം 59

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

കാറിന്‍റെ ശബ്ദം കേട്ട് അമ്മയും കല്ലുവും ഇറങ്ങി വന്നു മൂന്നാളും അമ്മയോട് ചിരിച്ച് അകത്തേക്ക് കയറാന്‍ നിന്നതും അമ്മ അവരെ തടഞ്ഞു മൂവരും അമ്മേടെ മുഖത്തേക്ക് നോക്കി അവിടെ ദേഷ്യം കൊണ്ട് ചുവന്നിരിക്കാണ് അവര് കല്ലൂനെ നോക്കിയതും അവള് തല താഴ്ത്തി നില്‍ക്കുന്നു മൂന്നാളും വീണ്ടും അമ്മയെ നോക്കി ചിരിച്ചു ബട്ട് അമ്മ കലിപ്പ് ലുക്കില്‍ തന്നെ വിച്ചു വിനൂനെ ഒന്ന് തോണ്ടി അത് കണ്ട് വിനു വിച്ചൂന്‍റെ മുഖത്തേക്കൊന്ന് നോക്കി അപ്പൂനെ ഒരൊറ്റ തള്ള്‌ അപ്പു നേരെ അമ്മേടെ മേലില്‍ തട്ടി നിന്നു വീഴാതിരിക്കാന്‍ അമ്മയെ പിടിച്ച് നേരെ നിന്ന് അമ്മ നോക്കി ദയനീയമായി ചിരിച്ചു ''ഹാ..,,അമ്മ സുഖല്ലെ.,എന്തൊക്കെയുണ്ട് വിശേഷം? സുഖായിട്ട് പോകുന്നില്ലേ, ഭര്‍ത്താവൊക്കെ എന്ത് പറയുന്നു.., അപ്പു പേടികൊണ്ട് എന്തൊക്കെ ചോദിച്ച് സ്വയം തലകിട്ട് കൊട്ടി അമ്മയെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു അമ്മ അപ്പൂനെ തുറച്ച് നോക്കി ''അപ്പൂ..,,മാറി നില്‍ക്കങ്ങോട്ട്..,, അമ്മ അപ്പൂനോട് വിച്ചൂന്‍റിം വിനൂന്‍റിം അടുത്തേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞതും അമ്മ അപ്പൂനെ നോക്കിയ സമയം കൊണ്ട് വിനും വിച്ചും മെല്ലെ മുങ്ങാന്‍ നോക്കി

''ച്ഛീ..,,ഇങ്ങോട്ട് വാടാ, അമ്മ ചൂടായതും വിച്ചുവും വിനും അപ്പൂന്‍റെ അടുത്ത് വന്ന് നിന്ന് കള്ളംപിടിക്കപ്പെട്ട പോലെ തലയും താഴ്ത്തി നിന്നു ''ഹ്മ്..,,പറ എവിടെ പോയതായിരുന്നു മൂന്നാളും.,, അമ്മ ചോദിച്ചതും മൂന്നാളും ആദ്യം നോക്കിയത് കല്ലൂനെയാണ് കല്ലു അവരെ നോക്കി ആക്ഷന്‍ കാണിച്ച് പറയല്ലെന്ന് പറഞ്ഞു ''അ..അത് അമ്മാ ഞങ്ങള് ചുമ്മാ കറങ്ങാന്‍..,, വിനു പതര്‍ച്ചയോടെ പറഞ്ഞു ''പോലീസ് സ്റ്റേഷനിലോട്ടാണോ കറങ്ങാന്‍ പോയത്..,, അമ്മ ചോദിച്ചതും മൂന്നാളും ഒന്ന് ഞെട്ടി ''മൂന്നാളോടും ചോദിച്ചത് കേട്ടില്ലെ എന്തിനാ അച്ഛനെ നാണംകെടുത്താന്‍ സ്റ്റേഷനിലേക്ക് പോയതെന്ന്..,, അമ്മ പറഞ്ഞത് കേട്ട് മൂന്നാളും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി ''അച്ഛന്‍ പറഞ്ഞോ ഞങ്ങള് കാരണം നാണംകെട്ടന്ന്..,, വിച്ചു നെറ്റിചുളിച്ച് ചോദിച്ചു ''അതിന് നിങ്ങളെ അച്ഛന്‍ ഫോണെടുക്കണ്ടേ, നമ്മളെ തെക്കേലെ രമണീടെ മോനില്ലെ ആ മുടിയൊക്കെ നീട്ടിവളര്‍ത്തി മീശ ഒന്നും ഇല്ലാത്തൊരു ചെക്കന്‍..,, അമ്മ പറഞ്ഞ് നിര്‍ത്തി ''അരവിന്ദോ..,, വിച്ചു സംശയത്തോടെ ചോദിച്ചു

''ആ..ഹ് കൊച്ചനെന്നെ.,അവന്‍ ഇതിലെ പോയപ്പോ പറഞ്ഞു നിങ്ങള്‍ പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന്., എന്തോ കോളേജിലെ അടിപിടി കേസില് കുടുങ്ങി അത് ഒത്തുതീര്‍പ്പാക്കാന്‍ വന്നതാണെന്നാ അവന്‍ പറഞ്ഞെ., അമ്മ പറഞ്ഞത് കേട്ട് മൂന്ന് പേരും മുഖത്തോട് മുഖം നോക്കി പൊട്ടിചിരിച്ചു ''ചിരിക്ക് ചിരിക്ക്, മന്‍ഷ്യനെ നാണം കെടുത്താന്‍ ഉണ്ടായ സന്തതികള്., കോളേജില് തല്ലുണ്ടാക്കാതെ നിങ്ങള്‍ക്കൊന്നും സമാധാനം കിട്ടില്ല അല്ലെ., അവന്‍ ഇവിടെ വന്ന് പറഞ്ഞപ്പോ എന്‍റെ തൊലി ഉരിഞ്ഞു പോയി., ഒന്നുല്ലേല് നിങ്ങള്‍ ഒരു പോലീസ്ക്കാരന്‍റെ മക്കളല്ലെ., എന്‍റെ അപ്പൂ നീ കൂടെ ഇവരെ കൂടെകൂടി നശിക്കല്ലെ..,,, ''എന്‍റെ പൊന്നമ്മേ അവനൊരു പൊട്ടനാ., കഴിഞ്ഞ ദിവസം ആ പാടത്ത് കളിക്കുന്ന പിള്ളേരോട് തല്ലുണ്ടാക്കിയപ്പോ ഞങ്ങള് ഫ്രണ്ട്സ് ഒന്ന് അവനെ വിരട്ടി വിട്ടായിരുന്നു അതിന് പ്രതികാരം ചെയ്തതാകും..,, വിച്ചു ചിരിച്ചോണ്ട് പറഞ്ഞു ''അതിരിക്കട്ടെ പിന്നെ നിങ്ങളെന്തിന് സ്റ്റേഷനില്‍ പോയി., അമ്മ സംശയത്തോടെ ചോദിച്ചു

''ഹോ..,,അതെന്‍റെ അമ്മ ഞങ്ങള് അത് വഴി ചുമ്മാ കറങ്ങാന്‍ പോയപ്പോ അച്ഛന്‍ പുറത്ത് നില്‍ക്കുന്നത് കണ്ട് നിര്‍ത്തിയതാ., ദാ അമ്മ ഇത് പിടി നല്ല ചൂട് ബജിയും സമ്മൂസയും ഇതെല്ലാം നല്ല പാലൊഴിച്ച ചായിം കൂട്ടി കഴിക്കി., ഇത്രയും നേരം ബിള്‍ഡപ്പിട്ടതിന്‍റെ ക്ഷീണം അങ് മാറട്ടെ..,, അപ്പു അമ്മേടെ കവിളിലൊന്ന് നുള്ളി അകത്തേക്ക് കയറി കല്ലൂന്‍റെ കൈ പിടിച്ച് സ്റ്റെയര്‍ കയറി ''എന്‍റെ കല്ലൂ അമ്മ കലിപ്പില് നിന്നപ്പോ നീ എന്തിനാ തലയും താഴ്ത്തി അവിടെ നിന്നത് ., ഞങ്ങള് എല്ലാം കൈവിട്ട് പോയെന്നാ കരുതിയെ., അമ്മ അറിഞ്ഞാല്‍ എന്തായാലും നിന്‍റെ പപ്പേം മമ്മേം അറിയും., അതോടെ പ്രശ്നം വശളാകും., നിന്‍റെ തലയും താഴ്ത്തി നില്പ് കണ്ടപ്പോ ഞങ്ങള് ആകെ പേടിച്ച് പോയി., അപ്പു കല്ലൂനോടായ് ചോദിച്ചു അപ്പോയേക്കും വിനുവും വിച്ചുവും എത്തിയിരുന്നു ''അതില്ലെ ആന്‍റി പറഞ്ഞു നിങ്ങള് വന്നാല്‍ മൂന്നിന്‍റേയും മുഖത്തേക്ക് പോലും നോക്കി പോകരുതെന്ന്..,, കല്ലു ഇളിച്ചോണ്ട് പറഞ്ഞു '' ദാരിദ്ര്യം..,, വിച്ചുവും വിനുവും കല്ലൂനെ പുച്ഛിച്ച് മുറിയിലോട്ട് പോയി ''കല്ലു നീ ഇങ്ങനെ സ്റ്റെയര്‍ കയറി ഇറങ്ങല്ലേട്ടോ.,

നിനക്കുള്ള ചായിം സ്നാക്സും ഞാന്‍ മുറിയിലോട്ട് കൊണ്ട് വരാം.., അപ്പു കല്ലൂനെ മുറിയിലേക്ക് പറഞ്ഞയച്ച് താഴെ പോയി അവള്‍ക്കുള്ള ടീയും സ്നാക്സും കൊണ്ട് വന്ന് കൊടുത്ത് അപ്പു റൂമിലേക്ക് പോയി..,, റൂമില്‍ പോയതും ബെഡിലേക്ക് ഒരൊറ്റ മറിച്ചിലായിരുന്നു ''എന്താ എന്‍റെ പൊണ്ടാട്ടിയുടെ മുഖത്തൊരു സന്തോഷം..ഹേ..,, ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വന്നോണ്ട് വിച്ചു ചോദിച്ചു ''എങ്ങനെ സന്തോഷിക്കാതിരിക്കും വിച്ചേട്ടാ എക്സാം കഴിഞ്ഞില്ലേ..,, ഇനി കുറച്ച് നാള് ഹോ ഒാര്‍ക്കാന്‍ പോലും വയ്യ.,, അപ്പു ബെഡില്‍ നിന്ന് എണീറ്റ് തുള്ളിച്ചാടി ''ഹാ..നീ ചാടികളിക്ക്.,ഞങ്ങള്‍ക്ക് നെക്സ്റ്റ് വീക്ക് എക്സാമാണ്., എന്താ എഴുതി വെക്കാന്ന് ഒരുപിടിയും ഇല്ല.,അതിന്‍റെ ഇടക്ക് കമ്പനീടെ വര്‍ക്കും., വിച്ചു ഒരു ടീഷര്‍ട്ട് എടുത്തിട്ടോണ്ട് പറഞ്ഞു ''അതൊക്കെ പെട്ടന്ന് കഴിയുംന്നെ., ''ഹ്മ്..,,പിന്നെ എന്‍റെ എക്സാം കൂടെ കഴിയട്ടെ നമ്മള്‍ ഒരുഅടിപൊളി സ്ഥലത്തോട്ട് ഹണിമൂണ്‍ പോകുന്നു..,, വിച്ചു ബാല്‍ക്കണിയിലേക്ക് ചെന്ന് അവിടെയുള്ള ഊഞ്ഞാലില്‍ ഇരുന്നു ഹണിമൂണ്‍ എന്ന് കേട്ടതും അപ്പു ഒാടിചെന്ന് വിച്ചൂന്‍റെ മടിയില്‍ കഴുത്തിലൂടെ കൈചുറ്റി ഇരുന്നു

''നമ്മള്‍ എങ്ങോട്ടാ പോകുന്നെ വിച്ചേട്ടാ..,, ''അത് സര്‍പ്രൈസ്..,, വിച്ചു അവളെ മൂക്കിന്‍ തുമ്പിലൊന്ന് തട്ടി ''പ്ലീസ്..,,പറഞ്ഞ് താ..,, അപ്പു വിച്ചൂന്‍റെ താടിയില്‍ പിടിച്ച് കൊഞ്ചി '''സര്‍പ്രൈസ് ആണെന്ന് പറഞ്ഞില്ലെ കുരുട്ടെ.,, വിച്ചു ഗൗരവത്തോടെ ഇങ്ങനെ പറഞ്ഞതും അപ്പു അവനെ നോക്കി ചുണ്ട് പിളര്‍ത്തി ''നീ പോടാ ഉമ്മച്ഛാ..,, അപ്പു അവന്‍റെ താടിയില്‍പിടിച്ച് വലിച്ച് ഒാടാന്‍ നിന്നതും വിച്ചു അവളെ ടോപ്പ് പിടിച്ച് ഒറ്റ വലി അപ്പു അവന്‍റെ മടിയില്‍ വന്ന് വീണു അപ്പു വീണ്ടും എണീക്കാന്‍ നിന്നതും വിച്ചു അവളെ പിറകിലൂടെ വയറില്‍ ചുറ്റിപിടിച്ചു ''നീ എന്ത് വിളിച്ചെടീ..,, വിച്ചു ചോദിച്ചതും അപ്പു തലതിരിച്ചവനെ നോക്കി ചുമല്‍ കൂഞ്ചി ഇത് കണ്ട് വിച്ചു അവളെ കഴുത്തില്‍ ഒറ്റക്കടി അപ്പു അലറാന്‍ നിന്നതും അവളെ വായ പൊത്തിപിടിച്ചു അപ്പു അവനെ കലിപ്പില്‍ നോക്കിയതും വിച്ചു കടിച്ചിടത്ത് ചുണ്ട് പതിപ്പിച്ചു അപ്പൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരികണ്ട് വിച്ചു അപ്പൂനെ തിരിച്ച് നിര്‍ത്തി അവളെ അധരങ്ങള്‍ സ്വന്തമാക്കി

അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി അവനോട് ഒന്നൂടെ ചേര്‍ന്ന് നിന്ന് അവനെ ചുറ്റിപിടിച്ചു രണ്ട് പേരും പരസപരം മതി മറന്ന് ചുംബിച്ച് കൊണ്ടിരുന്നു ശ്വാസം വിലക്കിയതും അപ്പു വിച്ചൂന്‍റെ നെഞ്ചില്‍ പിടിച്ച് തള്ളി വിച്ചു അവളെ അധരങ്ങളെ മോചിപ്പിച്ച് ചുണ്ട് തുടച്ച് അവളെ നോക്കി കണ്ണിറുക്കി ഇത് കണ്ട് അപ്പു നാണത്തോടെ അവന്‍റെ നെഞ്ചില്‍ കുത്തി ''അതെയ് വിച്ചേട്ടാ..,, അപ്പു അവന്‍റെ നെഞ്ചില്‍ കളം വരച്ചോണ്ട് വിളിച്ചു ''ഹ്മ്..,, '''നമ്മളെ കല്ലു ഇല്ലേ,,, ''ഉണ്ടല്ലോ..,, ''അതല്ല വിച്ചേട്ടാ..,,അവള്‍ ഇവിടെ വന്ന മുതല്‍ എന്നോട് എന്തോ ദേഷ്യം ഉണ്ടായിരുന്നല്ലോ.,അതെന്താ..,, അപ്പു ചോദിച്ചതും വിച്ചു പൊട്ടിചിരിച്ചു ''എന്തിനാ ചിരിക്ക്ണെ.,ഞാന്‍ കാര്യം ചോദിച്ചതാ..,, അപ്പു അവന്‍റെ മുടി പിടിച്ച് വലിക്കാന്‍ നിന്നതും വിച്ചു അത് തടഞ്ഞോണ്ട് അവളെ നെഞ്ചിലേക്ക് ചേര്‍ത്തിരുത്തി ''എന്‍റെ കുരുട്ടുമണിക്ക് ഇതിന്‍റെ ഉത്തരം രാത്രി തരാം.,

ഇപ്പോ നീ പോയി കുളിച്ച് വാ വല്ലാത്ത നാറ്റം..,, വിച്ചു ഇത് പറഞ്ഞതും അപ്പു അവന്‍റെ കൈ വിടുവിപ്പിച്ച് വിച്ചൂന്‍റെ മടിയില്‍ നിന്ന് ചാടി എണീറ്റു ''പോ..ദുഷ്ടന്‍ കിസ്സടിച്ചപ്പോ ഒരു നാറ്റവും ഉണ്ടായിരുന്നില്ലല്ലോ.,ഇപ്പോ പറയുന്നത് കേട്ടില്ലെ കൊരങ്ങന്‍ തെണ്ടി ഉമ്മച്ഛന്‍..,, അപ്പു അവനെ നോക്കി പിറുപിറുത്ത് ഫ്രഷാകാന്‍ കേറി അപ്പൂന്‍റെ പോക്ക് കണ്ട് വിച്ചു പൊട്ടിചിരിച്ച് ഊഞ്ഞാലിലേക്ക് ചാരി അപ്പോയാണ് മുറ്റത്ത് അച്ഛന്‍റെ ജീപ്പ് വന്ന് നിര്‍ത്തിയത് ''അപ്പൂ..,,അച്ഛന്‍ വന്നെഡീ..,,വേഗം ഫ്രഷായി വാ..,, രോഹിത്തിനെ കുറിച്ച് എന്തെങ്കിലും കിട്ടാതിരിക്കില്ല..,, വിച്ചു ബാത്ത്റൂമിന്‍റെ ഡോറില്‍ മുട്ടികൊണ്ട് പറഞ്ഞു ''വിച്ചേട്ടാ..,,ഞാനും കൂടെ വന്നിട്ട് താഴേക്ക് പോകാം..,, അയ്യോ ഞാന്‍ ഡ്രസ്സെടുക്കാന്‍ മറന്നു.,വിച്ചേട്ടാ അതൊന്ന് എടുത്ത് തരാവോ??..,, അപ്പു ബാത്ത്റൂമില്‍ നിന്ന് ഇങ്ങനെ വിളിച്ച് ചോദിച്ചതും വിച്ചൂന്‍റെ ചുണ്ടിലൊരു കള്ളചിരി വിടര്‍ന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story