വിനയാർപ്പണം: ഭാഗം 6

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

മിസ്സിസ് വിനയ് കൃഷ്ണ..,, വിച്ചു അപ്പൂന്‍റെ ചെവിക്കരുകില്‍ ചുണ്ടടുപ്പിച്ചു നേര്‍ത്ത ശബ്ദത്തില്‍ വിളിച്ചു അവന്‍റെ നിശ്വാസം തട്ടിയതും ഒരു പിടച്ചിലോടെ അപ്പു അവനെ നോക്കി ''ഇനി പെണ്ണിന്‍റെ അച്ഛന്‍ ചെക്കന് കൈപിടിച്ച് കൊടുത്തോളൂ...,, ആരോ പറഞ്ഞതും കണ്ണും കണ്ണും നോക്കിയിരുന്ന അപ്പുവും വിച്ചുവും പെട്ടന്ന് നോട്ടം മാറ്റി അപ്പുവിന്‍റെ അച്ഛന്‍ വിച്ചുവിന്‍റെ കൈയ്യിലേക്ക് അപ്പുവിന്‍റെ കൈ ചേര്‍ത്ത് വെച്ചു അപ്പു മെല്ലെ അച്ഛനെ നോക്കി., '''ഈ അച്ഛന് ഒന്ന് കരഞ്ഞാലെന്താ...,, ആ..ഹ് ഉമ്മച്ചന്‍റെ വീട്ടിലേക്ക് പോകുമ്പോ കരയായിരിക്കും..,, അപ്പു മനസ്സില്‍ പറഞ്ഞു അപ്പുവും വിച്ചുവും അഗ്നിക്ക് ചുറ്റും മൂന്ന് പ്രാവിശ്യം വലയം വെച്ചു ഫോട്ടോഷൂട്ടും സദ്യ കഴിപ്പെല്ലാം കഴിഞ്ഞ് വിച്ചുവിന്‍റെ വീട്ടിലേക്ക് പോകാറായി അപ്പു അച്ഛനേയും അമ്മയേയും അര്‍ജുവിനേയും കെട്ടിപിടിച്ച് കരഞ്ഞു '''എന്തോന്നാ കൊച്ചെ ഈ കാണിക്ക്ണെ.,അച്ഛന്‍റെ പൊന്ന് കരയൊന്നും വേണ്ട,വിച്ചു നല്ല മോനാ., എന്‍റെ കുഞ്ഞിന്‍റെ കണ്ണീര് വീഴാന്‍ അവന്‍ സമ്മതിക്കില്ല.,പേടിക്കണ്ടട്ടോ..,, അച്ഛന്‍ അവളെ കണ്ണീര് തുടച്ച് കൊടുത്തു '''ശരിയാ.,കണ്ണീര് വീഴില്ല.,അതിന് മുന്നെ ഞങ്ങളിലൊരാളെ തെക്കോട്ടെടുക്കും..,, അപ്പുവിന്‍റെ ആത്മ '''മോള് പോയിട്ട് വാ..,, അമ്മ കൂടുതല്‍ ഒന്നും പറയാതെ അവളെ നെറ്റിയില്‍ ചുംബിച്ചു

''അപ്പൂസെ...,,ഇനി നിന്‍റെ ലാപ്പ് എടുക്കാലോ അല്ലെ..,, അര്‍ജു ഇളിച്ചോണ്ട് പറഞ്ഞതും അത് വരെ കരഞ്ഞോണ്ടിരുന്ന അപ്പു കരച്ചില്‍ നിര്‍ത്തി അര്‍ജുവിനെ ഒരു നോട്ടം ''അത് തൊട്ടാല്‍ കൊല്ലും ഞാന്‍..,, '''അയ്യോ ഇല്ലായെ..,, പോയി വാ..,,എന്തേലും സങ്കടം ഉണ്ടേല് ചേട്ടായിയോട് തുറന്ന് പറയണം കേട്ടോ., ചെല്ല് അവരെല്ലാം കാത്തിരിക്കാണ്...,, അര്‍ജു അപ്പുവിന്‍റെ കവിളില്‍ കൈ ചേര്‍ത്ത് ചുംബിച്ച് കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു അപ്പു കാറിന്‍റെ അടുത്തേക്ക് നടന്നതും വിനു എവിടെ നിന്നോ ഒാടി വന്നു '''എന്തൊരു ഒാവര്‍ ആക്ടിംങായിരുന്നു കൊള്ളി മോളേ..,, നിന്നോട് നാച്വറലായി അഭിനയിക്കാന്‍ പറഞ്ഞതല്ലെ., എങ്ങനെ ഉണ്ടെന്ന് നോക്ക്..,, വിനു അപ്പുവിന് നേരെ ഫോണ്‍ നീട്ടി '''ഇത് സൂപ്പറായീണ്ടല്ലോ വിനൂ..,, ചേട്ടായീടെ കൂടെ കെട്ടിപിടിച്ച് കരയുന്ന വീഡിയോ എടുക്കാന്‍ പറഞ്ഞിട്ട് അമ്മയുടെയും അച്ഛന്‍റേയും കൂടെ ഉള്ളതൊക്കെ ഉണ്ടല്ലോ., ഏതായാലും നീ ഈ വീഡിയോസെല്ലാം എഡിറ്റ് ചെയ്ത് അയച്ച് താ., ഇന്ന് രാത്രി തന്നെ അടിപൊളി കാപ്ഷന്‍ കൊടുത്ത് പോസ്റ്റണം.,ഞാനിന്ന് പൊളിക്കും..,, '''ഡീ കുരുട്ടെ.,നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറ്., വിച്ചൂന്‍റെ ശബ്ദം കേട്ടതും അവനെ ഒന്ന് കൂര്‍പ്പിച്ച് നോക്കി അപ്പു കാറില്‍ കയറി

'''അളിയാ..,,എന്‍റെ പെങ്ങളെ നിന്നെ ഏല്‍പിക്കാണ്., നാളെത്തേക്ക് എന്‍റെ പെങ്ങളെ ബാക്കി വെച്ചേക്കണെ., അര്‍ജു വിച്ചൂന്‍റെ കരം കവര്‍ന്ന് കൊണ്ട് പറഞ്ഞു '''നിന്‍റെ തലതെറിച്ച പെങ്ങള് എന്നെ ബാക്കി വെച്ചാ മതിയായിരുന്നു., വിച്ചു ഒരു ദീര്‍ഘ നിശ്വാസത്തോടെ വണ്ടിയില്‍ കയറി •••••••••••••••••••••••••••••••••••••••••• '''മോളെ..,,റൂമിലേക്ക് ചെല്ല്,വിച്ചു കാത്തിരിക്കാവും.,ഇതാ ചടങ്ങിന് വേണ്ടിയിട്ട് ഒരു ഗ്ലാസ് പാലാണ്., ഞാന്‍ കൊണ്ട് ചെന്നാക്കി തെരണോ..,,, '''വേണ്ടമ്മേ ഞാന്‍ തനിയെ പൊയ്ക്കോളാം..,, അപ്പു പാല്‍ ഗ്ലാസ് വാങ്ങി വിച്ചൂന്‍റെ റൂമിലേക്ക് സ്റ്റയര്‍കയറി '''ഹായ് പാല്.,നീ പാലൊക്കെ കുടിക്കാറുണ്ടോടീ....,, അത് വഴി വന്ന വിനു ചോദിച്ചു ''അയ്യേ..,നിക്കൊന്നും ഇഷ്ട്ടല്ല..,, '''എന്നാ എനിക്ക് തന്നേക്ക്., വിച്ചൂനും പാല് കുടിക്കുന്ന പതിവില്ല..,, വിനു അപ്പുവിന്‍റെ കൈയ്യില്‍ നിന്ന് പാല്‍ വാങ്ങാന്‍ നിന്നതും അപ്പു അവന്‍റെ കൈ തട്ടി ''പോ കൊതിയാ..,,ഇതെയ് ഞങ്ങളെ ഫസ്റ്റ് നൈറ്റിനുള്ളതാ....,, അപ്പു നാണത്തോടെ കളം വരച്ചു '''ആ..ഹ് നടക്കട്ടെ നടക്കട്ടെ., വല്ലാതെ കളം വരക്കണ്ട.,സ്റ്റയറില്‍ നിന്ന് വീണാല്‍ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ പാല്‍ പോയിട്ട് കുപ്പി ചില്ല് പോലും കിട്ടൂല.., പിന്നെ ഒാള്‍ ദ ബെസ്റ്റ്‌.,

രണ്ടിലൊരാള്‍ ബാക്കി ഉണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...,, ''താങ്ക്യൂ ഡാ..,,നീ രാവിലെ വരെ മുട്ട് കുത്തി പ്രാര്‍ത്ഥിച്ചോ നിന്‍റെ ഏട്ടന്‍റെ എല്ലും തോലും എങ്കിലും ബാക്കിയാകാന്‍..,, അപ്പു വിനുവിനെ നോക്കി കണ്ണിറുക്കി റൂമിലേക്ക് പോയി കതക് തുറന്നു റൂമിലൊന്നും വിച്ചൂനെ കാണാഞ്ഞിട്ട് അപ്പു പാല്‍ ഗ്ലാസ് അവിടെ വെച്ച് റൂമ് ചുറ്റി കാണാന്‍ തുടങ്ങി സാരിക്കുള്ളിലൂടെ അണി വയറില്‍ ഒരു നനുത്ത സ്പര്‍ശനം ഏറ്റതും അപ്പു ഞെട്ടി തിരിഞ്ഞ് നോക്കി അവളെ നോക്കി കള്ളചിരി ചിരിക്കുന്ന വിച്ചുവിനെ നോക്കി ഉമിനീരിറക്കി നീങ്ങി നിന്നു വിച്ചു അടുത്തേക്ക് വെന്ന് അവളെ അരയിലൂടെ കൈ ചേര്‍ത്ത് ചുമരോടടുപ്പിച്ചു അപ്പുവിന്‍റെ ഹൃദയ മിടിപ്പ് കൂടി., ചെന്നിയില്‍ വിയര്‍പ്പ് കണം മൊട്ടിട്ടു വിച്ചു അവളെ വിറയാര്‍ന്ന ചുണ്ട്കളിലേക്ക് നോക്കി അത് കണ്ട അപ്പു വിച്ചുവിന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് അവന്‍റെ മുഖം അവളോടടുപ്പിച്ചു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story