വിനയാർപ്പണം: ഭാഗം 60

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അപ്പൂ..,,അച്ഛന്‍ വന്നെഡീ..,,വേഗം ഫ്രഷായി വാ..,, രോഹിത്തിനെ കുറിച്ച് എന്തെങ്കിലും കിട്ടാതിരിക്കില്ല..,, വിച്ചു ബാത്ത്റൂമിന്‍റെ ഡോറില്‍ മുട്ടികൊണ്ട് പറഞ്ഞു ''വിച്ചേട്ടാ..,,ഞാനും കൂടെ വന്നിട്ട് താഴേക്ക് പോകാം..,, അയ്യോ ഞാന്‍ ഡ്രസ്സെടുക്കാന്‍ മറന്നു.,വിച്ചേട്ടാ അതൊന്ന് എടുത്ത് തരാവോ??..,, അപ്പു ബാത്ത്റൂമില്‍ നിന്ന് ഇങ്ങനെ വിളിച്ച് ചോദിച്ചതും വിച്ചൂന്‍റെ ചുണ്ടിലൊരു കള്ളചിരി വിടര്‍ന്നു വിച്ചു വേഗം അവളെ ഡ്രസ്സ് എടുത്ത് കൈയ്യില്‍ പിടിച്ചു ''അപ്പൂ..ഡോര്‍ തുറക്ക്..,, വിച്ചു മനസ്സില്‍ തുള്ളിച്ചാടി ഡോറില്‍ മുട്ടി ''വിച്ചേട്ടാ അവിടെ വെച്ചോ ഞാന്‍ എടുത്തോളാം., എന്‍റെ കുളികഴിഞ്ഞിട്ടില്ല.,, ''ദുഷ്ട!! അപ്പു വിളിച്ച് പറയുന്നത് കേട്ട് വിച്ചു നിരാശയോടെ പറഞ്ഞു അല്പം കഴിഞ്ഞതും ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് വിച്ചു മാറി നിന്ന് ഒളിഞ്ഞ് നോക്കി അപ്പു തലമാത്രം പുറത്തേക്കിട്ട് റൂമാകെ വീക്ഷിക്കുന്നുണ്ട്., അത് കണ്ട് വിച്ചു ബാല്‍ക്കണീടെ ഡോറിന്‍റെ മറവിലേക്ക് ഒന്നൂടെ മറഞ്ഞ് നിന്നു അപ്പു വിച്ചു ഇല്ലെന്ന് ഉറപ്പാക്കി ബാത്ത് ടൗവ്വല്‍ കൊണ്ട് കച്ച കെട്ടി റൂമിലേക്ക് ഇറങ്ങി വിച്ചു അവളെ കണ്ണെടുക്കാതെ നോക്കി നിന്നു

''ശ്ശേ..,,സ്വന്തം ഭാര്യയെ കള്ളമ്മാരെ പോലെ ഒളിഞ്ഞ് നോക്കാന്‍ നാണമില്ലല്ലോ..,, വിച്ചൂന്‍റെ മനസ്സ് അവനോട് തന്നെ മന്ത്രിച്ചു അപ്പു വന്ന് മിററിന്‍റെ മുന്നില്‍ വന്ന് കുറച്ച് നേരം അതിലേക്ക് തന്നെ നോക്കി നിന്നു പിന്നെ മുടികെട്ടിവെച്ച ടര്‍ക്കിയെടുത്ത് മാറ്റി മുടി ഒന്നൂടെ തോര്‍ത്തി ഉണക്കി അപ്പു വിച്ചു എടുത്ത് വെച്ച ഡ്രസ്സ് എടുത്ത് ടൗവ്വല്‍ മാറ്റാന്‍ നിന്നതും വിച്ചു അവളെ മുന്നില്‍ വന്നു നിന്നതും ഒന്നിച്ചായിരുന്നു പെട്ടന്നവനെ കണ്ടമാത്രയില്‍ അവളൊന്ന് ഞെട്ടി അഴിക്കാന്‍ നിന്ന ബാത്ത് ടൗവ്വല്‍ ഒന്നൂടെ ശരിയാക്കി അവനെ തുറിച്ച് നോക്കി അത് കണ്ട് വിച്ചു കള്ളചിരിയോടെ അവളെ ചുമരോട് ചേര്‍ത്ത് അവളിലേക്കമര്‍ന്നു അപ്പു അവളെ തള്ളിമാറ്റാന്‍ നിന്നതും വിച്ചു അവളെ മുടിയിലേക്ക് മുഖം പൂഴ്ത്തി അവളിലെ സോപ്പും കാച്ചണ്ണയും കലര്‍ന്ന ഗന്ധത്തെ നാസികയിലേക്ക് ആവാഹിച്ചു വിച്ചു അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും അപ്പൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു മുടിയില്‍ കൂടെ ഉറ്റിറ്റു വീഴുന്ന വെള്ള തുള്ളികള്‍ കഴുത്തിലൂടെ ഒലിച്ചിറങ്ങി ടൗവ്വലില്‍ ഒളിക്കുന്നത് അവന്‍ കൗതുകത്തോടെ നോക്കി നിന്നു

അവളിലെ ഒരോ വെള്ളത്തുള്ളികളേയും ഒപ്പിയെടുക്കാനായി വിച്ചൂന്‍റെ ചുണ്ട് വീണ്ടും അവളെ കഴുത്തിലേക്ക് ചേര്‍ന്നതും അപ്പു അവനെ പിടിച്ച് ഒറ്റ തള്ളായിരുന്നു പ്രതീക്ഷിക്കാത്ത തള്ളായതിനാല്‍ വിച്ചു നിലത്തേക്ക് മലര്‍ന്നടിച്ച് വീണു വിച്ചു തലയും ഉഴിഞ്ഞ് അവളെ കലിപ്പില്‍ നോക്കിയതും അപ്പു അവനെ നോക്കി കൊഞ്ഞനം കുത്തി ഡ്രസ്സെടുത്ത് ഡ്രസ്സിംങ് റൂമിലേക്ക് കയറി '''ഈ കുരുട്ട് എന്ത് തള്ളാ തള്ളിയെ. എന്‍റെ ഊരയും തലയും പൊടിയായെന്നാ തോന്നുന്നെ റൊമാന്‍സ് എന്താന്നറിയാത്ത അണ്‍റൊമാന്‍റിക് മൂരാച്ചി..,, വിച്ചു പിറുപിറുത്ത് ബെഡിലേക്ക് കയറി കിടന്നു ''വിച്ചേട്ടാ താഴേക്ക് പോകാം.,, അപ്പു ഡ്രസ്സിംങ് റൂമില്‍ നിന്ന് ഇറങ്ങി വന്ന് കണ്ണാടിയില്‍ നോക്കി മുടി റെഡിയാക്കി സീമാന്ദ രേഖ ചുവപ്പിച്ച് കൊണ്ട് പറഞ്ഞു വിച്ചു അവളെ മൈന്‍റ് ചെയ്യാതെ എണീറ്റ് ഡോര്‍ തുറക്കാന്‍ പോയതും അപ്പു അവനെ പിടിച്ച് വച്ചു ''ആ..ഹ് പോകല്ലെന്നെ എന്താ എന്‍റെ കണവന്‍റെ മുഖത്ത് കടന്നല് കുത്തിയോ.,

അപ്പു ചിരിയോടെ അവന്‍റെ കവിളില്‍ ചൂണ്ട് വിരല്‍ കൊണ്ട് കുത്തി വിച്ചു അവളെ കൈ തട്ടി മാറ്റി പോകാന്‍ നിന്നതും അപ്പു അവന്‍റെ ടീഷര്‍ട്ടില്‍ പിടിച്ച് വലിച്ച് തള്ളവിരലില്‍ ഉയര്‍ന്ന് പൊങ്ങി അവന്‍റെ അധരം കവര്‍ന്നതും വിച്ചു കണ്ണ് തള്ളി നിന്നു ഞെട്ടല് മാറിയതും വിച്ചു അവളെ അധരങ്ങള്‍ വിടാതെ തന്നെ അപ്പൂനെ പിടിച്ച് ഉയര്‍ത്തി മിറര്‍ സ്റ്റാന്‍റില്‍ ഇരുത്തി രണ്ട് പേരും മത്സരിച്ച് അധരങ്ങള്‍ നുണഞ്ഞു വിച്ചൂന്‍റെ കൈ അവളെ ശരീരത്തില്‍ ഒാടി നടന്നു ശ്വാസം വിലക്കിയതും വിച്ചു അപ്പൂനെ മോചിപ്പിച്ചു അപ്പു അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞതും വിച്ചു അരുമയോടെ അവളെ നെറുകില്‍ ചുണ്ട് ചേര്‍ത്തു അപ്പോയാണ് അപ്പു ഡോറിന്‍റെ അങ്ങോട്ട് നോക്കിയത് ആരോ അവിടെ നില്‍ക്കുന്നതായി തോന്നിയതും അപ്പു വിച്ചൂനെ തള്ളിമാറ്റി ചാടി ഇറങ്ങി അവിടെ ഒരാളുണ്ട് ഷോക്കേറ്റ കാക്കയെ പോലെ നില്‍ക്കുന്നു '''ഡാ...!!!! വിച്ചു വിളിച്ചിട്ടും ആ രൂപം അനങ്ങിയില്ല ''ഡാ...വിനൂ!!..,, വിച്ചു അവന്‍റെ ചെവിക്കടുത്ത് നിന്ന് അലറിയതും ''അയ്യോന്‍റമ്മേ..ന്നും പറഞ്ഞ് വിനു ചെവി പൊത്തി..,,

അപ്പൂന് വിനൂന്‍റെ മുഖത്തേക്ക് നോക്കാന്‍ ചടപ്പായതും അവള്‍ തലതാഴ്ത്തി നിന്നു '''ങീ...ങീീ...,, ഒരു കരച്ചില് കേട്ടതും അപ്പു തല ഉയര്‍ത്തി നോക്കി ''എവിടെന്നാ വിച്ചേട്ടാ പൂച്ച കരയുന്നെ..,, അപ്പു ചുറ്റും നോക്കി ''അത് പൂച്ചയല്ലഡീ..,കഴുതയാ.,ദാ ഇങ്ങോട്ട് നോക്ക്..,, അപ്പു നോക്കുമ്പോ വിനു മൂക്ക് പിഴിഞ്ഞ് കരയുന്നു ''അയ്യോ..,,എന്നാ പറ്റി വിനുട്ടാ..,, അപ്പു വേവലാതിയോടെ ചോദിച്ചു ''ഒഞ്ഞ് പോടീ..,, ഒന്നുല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ കെട്ടാന്‍ മുട്ടി നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ അല്ലെ ഞാന്..,, വിനു വീണ്ടും തേങ്ങി ''അയ്ന്??.,, അപ്പുവും വിച്ചുവും ഒരുമിച്ച് ചോദിച്ചു ''അതിന് എന്താന്നോ.,വാതിലും തുറന്ന് വെച്ച് മറ്റുള്ളവരെ പ്രലോഭിപ്പിക്കാന്‍ കിസ്സടിക്കാന്‍ നാണമില്ലല്ലോ തെണ്ടികളെ.., നിങ്ങളോടൊക്കെ ദൈവം ചോദിക്കും..,,

വിനു സങ്കടത്തോടെ ഇത്രയും പറഞ്ഞ് പോയതും വിനുവും അപ്പുവും വായും തുറന്ന് പരസ്പരം നോക്കി അപ്പോ തന്നെ വിനു വീണ്ടും തിരിച്ച് വന്നു ''പിന്നെ.,അച്ഛന്‍ നിങ്ങളോട് ടെറസിലോട്ട് വരാന്‍ പറഞ്ഞു., അത് പറയാന്‍ വന്നപ്പോയാ രണ്ടിന്‍റേയും............,, വിനു ഒന്ന് നിര്‍ത്തി രണ്ടിനേംയും ഒന്ന് നോക്കി പോയി വിച്ചു അപ്പൂനെ നോക്കി സൈറ്റഡിച്ചതും അപ്പു കുസൃതിയോടെ അവന്‍റെ വയറി കൈ മടക്കിയൊന്ന് കുത്തി ചിരിയോടെ രണ്ട് പേരും ടെറസിലോട്ട് പോയി അവിടെ വിനുവും കല്ലുവും എത്തിയിട്ടുണ്ട് അവര് വന്നതും വിനു വീണ്ടും കരയുന്ന പോലെ അഭിനയിക്കാന്‍ തുടങ്ങി അത് കണ്ടതും വിച്ചു അവന്‍റെ നടുപുറം നോക്കിയൊന്ന് കൊടുത്തു അതോടെ വിനു ഡീസന്‍റായി കുറച്ച് കഴിഞ്ഞതും അച്ഛന്‍ ഒാടിപിടഞ്ഞ് വന്നു ''ഹൗ..,നിന്‍റെ ഒക്കെ അമ്മയെ കണ്ണ്‌വെട്ടിച്ച് വെരാനുള്ള പാട്,, അച്ഛന്‍ ടെറസിലുണ്ടായിരുന്ന പഴയ ചെയറില്‍ ഇരുന്നോണ്ട് പറഞ്ഞു ''എന്നിട്ട് അമ്മ എവിടെ?., വിച്ചു ചോദിച്ചു ''അവിടെ സീരിയലിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്,

ഇനി അത് കഴിയാതെ ഭൂമി കുലുങ്ങിയാലും എണീക്കില്ല., അതാണ് ഭാഗ്യം,, അച്ഛന്‍ പറഞ്ഞ് നിര്‍ത്തി ''പിന്നെ അച്ഛാ എന്തായി കാര്യങ്ങള്‍,, വിച്ചു ചോദിച്ചതും അച്ഛന്‍ നോക്കിയത് കല്ലുവിനെയാണ് ''ആരെ ഒാര്‍ത്തില്ലെങ്കിലും നിനക്ക് നിന്‍റെ പപ്പനേം മമ്മയേം ഒാര്‍ക്കായിരുന്നു....,, അച്ഛന്‍ ഇങ്ങനെ പറഞ്ഞതും കല്ലു കുറ്റബോധത്തോടെ തലതാഴ്ത്തി ''ഞാന്‍ രോഹിത്തിനെ പറ്റി അന്വേഷിച്ചു..,, അച്ഛന്‍ പറഞ്ഞതും എല്ലാവരും അച്ഛനെ തന്നെ ഉറ്റുനോക്കി ''നാളെ കഴിഞ്ഞാല്‍ ഗുരുവായൂര് വെച്ച് രോഹിത്തിന്‍റെ കല്ല്യാണമാണ് അതായത് ഈ ഞായര്‍.,അതും അവന്‍റെ മുറപ്പെണ്ണായിട്ട്!!! അച്ഛന്‍ പറഞ്ഞതും കല്ലു ബോധം മറഞ്ഞ് അപ്പൂന്‍റെ മേലേക്ക് വീണു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story