വിനയാർപ്പണം: ഭാഗം 61

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''ഞാന്‍ രോഹിത്തിനെ പറ്റി അന്വേഷിച്ചു..,, അച്ഛന്‍ പറഞ്ഞതും എല്ലാവരും അച്ഛനെ തന്നെ ഉറ്റുനോക്കി ''നാളെ കഴിഞ്ഞാല്‍ ഗുരുവായൂര് വെച്ച് രോഹിത്തിന്‍റെ കല്ല്യാണമാണ് അതായത് ഈ ഞായര്‍.,അതും അവന്‍റെ മുറപ്പെണ്ണായിട്ട്!!! അച്ഛന്‍ പറഞ്ഞതും കല്ലു ബോധം മറഞ്ഞ് അപ്പൂന്‍റെ മേലേക്ക് വീണു അപ്പു ഒരുവിധത്തില്‍ അവളെ താങ്ങി പിടിച്ചതും അച്ഛനും വിച്ചുവും കൂടെ അവളെ പിടിച്ച് തറയില്‍ കിടത്തി ''അയ്യോ അമ്മേ...,,,ഒാടിവായോ..,, കല്ലൂന്‍റെ ബോധം പോയേ..,,, വിനു അലറിയതും പെട്ടന്ന് വിച്ചു അവന്‍റെ വായ പൊത്തി ''മിണ്ടാതിരി ചെക്കാ..,,നിന്‍റെ അമ്മേയെ വിളിച്ച് വരുത്തി എല്ലാം കുളമാക്കാനാണോ പ്ലാന്‍..,, അച്ഛന്‍ വിനൂന്‍റെ തലക്കിട്ട് കൊട്ടി ''ആരും പേടിക്കണ്ട, പെട്ടന്ന് കേട്ടതിന്‍റെ ഷോക്കാണ് അപ്പൂ..മോള് പോയി കുറച്ച് വെള്ളം കൊണ്ട് വാ..,, ''ശെരിയച്ഛാ..,, അപ്പു പോയിവന്ന് വെള്ളം കല്ലുന്‍റെ മുഖത്തേക്ക് തെളിച്ചു കല്ലു കണ്ണൊന്ന് ഇറുക്കെ അടച്ച് കണ്ണൊന്ന് ചിമ്മി തുറന്നു

എന്നിട്ട് ചുറ്റും നോക്കി മെല്ലെ എണീറ്റ് കണ്ണിന് മീതെ നെറ്റിയിലായി കൈ വെച്ച് ചുമരില്‍ ചാരി നിന്നു അവളില്‍ നിന്ന് തേങ്ങലുകള്‍ ഉയര്‍ന്നതും അപ്പു കല്ലൂന്‍റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു കല്ലു അപ്പൂന്‍റെ കെട്ടിപിടിച്ച് തേങ്ങി തേങ്ങി കരയാന്‍ തുടങ്ങി ''എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല., രോഹിത്തേട്ടന് എങ്ങനെ കഴിയും ഞാനെല്ലാത്ത ഒരു പെണ്ണിന്‍റെ കഴുത്തില്‍ താലിചാര്‍ത്താന്‍., സ്വന്തം കുഞ്ഞെന്‍റെ ഉദരത്തില്‍ വളരുന്നത് പോലും അറിഞ്ഞിട്ട് മറ്റൊരു പെണ്ണിനെ തേടി പോകാന്‍ എങ്ങനെ സാധിക്കുന്നു., എന്നെയും കുഞ്ഞിനേം ഒറ്റകാക്കാന്‍ രോഹിത്തേട്ടന് തോന്നിയല്ലോ..,, കല്ലു ഒാരോന്ന് പുലമ്പി കൊണ്ടിരുന്നു ''കല്ലൂ..,,റിലാക്സ്., കല്ല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ, അച്ഛാ, എന്താ അച്ഛന്‍റെ തീരുമാനം..,,

വിച്ചു അച്ഛനെ നോക്കി '''നിങ്ങളെ ഒക്കെ മനസ്സില്‍ ഉള്ളപോലെ തന്നെ കല്ല്യാണ ദിവസം നമ്മള്‍ അവിടെ പോകുന്നു., എങ്ങനെ എങ്കിലും രോഹിത്തിന്‍റെ താലി ഇവളെ കഴുത്തില്‍ കെട്ടിക്കുന്നു., അതോടെ പ്രശ്നം സോള്‍വായീലെ., പക്ഷെ ഒരു കാര്യമുണ്ട്...... അച്ഛന്‍ പറഞ്ഞ് നിര്‍ത്തി ''എന്താ അച്ഛാ..,, ''കല്ലൂന്‍റെ കഴുത്തില്‍ താലികെട്ടിയാല്‍ പിന്നെ അവനെ എനിക്ക് വേണം., കുറച്ച് ദിവസം രോഹിതിന് എന്‍റെ കീഴില്‍ ചെറിയ ക്ലാസുണ്ട്..,, അച്ഛന്‍ എന്തോ അര്‍ത്ഥം വെച്ചു പറഞ്ഞതും വിച്ചൂന് ഒഴികെ ബാക്കി ഉള്ളതിനൊന്നും ഒന്നും മനസ്സിലായില്ല വിച്ചൂന്‍റെ ചുണ്ടിലൊരു പുച്ഛചിരി വിടര്‍ന്നു ''പിന്നൊരു കാര്യം., കല്ല്യാണ കാര്യം ഒന്നും മറ്റാരും അറിയണ്ട., കല്ലൂന്‍റെ പപ്പയേയും മമ്മയേയും എങ്ങനേലും നാട്ടിലെത്തിക്കണം., അവര് എത്തി കഴിഞ്ഞാല്‍ പതുക്കെ പറഞ്ഞ് മനസ്സിലാക്കാം,, അച്ഛന്‍ പറഞ്ഞതിനല്ലാരും ശെരി വെച്ചു കല്ലു അപ്പോ തന്നെ കിടക്കാന്‍ പോയി ഒരു കോള്‍ വന്നപ്പോ അച്ഛനും പോയി വിനു കാര്യായിട്ട് മാനത്തേക്കും കണ്ണ്നട്ട് എന്തോ ആലോചനയിലാണ് അപ്പു പോയി അവന്‍റെ പുറം നോക്കിയൊന്ന് കൊടുത്തു

''ഹൗ..,,ഡീ പരട്ടെ.,നിനക്കെന്താടീ എന്നെ കാലന്‍റെ കൈയ്യില്‍ ഏല്‍പിക്കാന്‍ ദൃതിയായോ??..,, വിനു ദേഷ്യത്തോടെ ചോദിച്ചു ''എന്താണ് വിനുട്ടാ ഒരു ആലോചന., ഹേ..,പറയന്നെ..,, അപ്പു പ്രത്യേക ഇണത്തില്‍ ചോദിച്ചു ''അതില്ലെ., കല്ലു പ്രഗ്നന്‍റ് ആയോണ്ടല്ലെ അവളെ കല്ല്യാണം പെട്ടന്ന് നടക്കാന്‍ പോകുന്നത്..,, '''അതിന്..,, വിച്ചുവാണത് ചോദിച്ചത് ''അതെയ് വിച്ചൂ..,,പാറു പ്രഗ്നന്‍റ് ആയാല് ഞങ്ങളെ കല്ല്യാണം പെട്ടന്ന് നടക്കോ..,, വിനു ഒളിക്കണ്ണിട്ട് വിച്ചൂനെ നോക്കി ''പാറു പ്രഗ്നന്‍റായാല്‍ ആ കൊച്ചിന്‍റെ തന്ത അവളെ കെട്ടിക്കോളും., നീ എന്തിനാ അവളെ കെട്ടുന്നെ??.,, അപ്പൂന് കാര്യം മനസ്സിലായെങ്കിലും വിനൂനെ കളിപ്പിക്കാന്‍ വേണ്ടി ചോദിച്ചു ''പാറൂനെ പ്രഗ്നന്‍റ് ആക്കുന്നത് ഞാനല്ലെ., എനിക്കെന്താ ഇതൊക്കെ പറ്റൂലെ..,, അവസാനം വിനു നാണം അഭിനയിച്ചോണ്ട് രണ്ട് പേരേയും പാളി നോക്കി ''പ്ഫാ....!!!!!കേറിപോടാ അകത്തേക്ക്..,,

ആരോ വിനൂനെ ആട്ടിയതും വിനു തിരിഞ്ഞ് നോക്കി ഫോണും കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന അച്ഛനെ കണ്ടതും വിനു അകത്തേക്ക് ഒറ്റഒാട്ടം ''അവന്‍റെ ഒരു ഐഡിയ, കല്ല്യാണം കഴിഞ്ഞ രണ്ടെണ്ണം പിള്ളാരെ പോലെ കളിച്ച് നടക്കാണ്., അല്ലാതെ അവര്‍ക്കൊരു കൊച്ച് വേണം എന്ന ഒരു വിചാരവും ഇല്ല., അപ്പോയാ മുട്ടേന്ന് വിരിയാത്ത ചെക്കന്‍ മുട്ട വിരിയിപ്പിക്കാന്‍ പോണ്,, അപ്പുവും വിച്ചുവും വിനു ഒാടുന്നത് കണ്ട് അവനെ കളിയാക്കി ചിരിക്കുമ്പോയാണ് അച്ഛനിത് പറഞ്ഞത് അതോടെ രണ്ടും അച്ഛനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് എസ്കേപ്പായി •••••••••••••••••••••••••••••••••••••••• ''അച്ഛന്‍ പറഞ്ഞത് ശെരിയാലെ, നമ്മള് പിള്ളേരെ പോലെ കളിച്ച് നടക്കാതെ നമ്മക്കും വേണ്ട പിള്ളേരൊക്കെ?..,,

റൂമിലെത്തിയതും വിച്ചു അപ്പൂനെ പുറകിലൂടെ കെട്ടിപിടിച്ച് തോളില്‍ താടി ഊന്നികൊണ്ട് ചോദിച്ചു ''പിള്ളേച്ചന്‍ ഇപ്പോ തല്‍ക്കാലം പിള്ളേരെ പറ്റി ആലോചിക്കണ്ട., അടുത്ത ആഴ്ച്ച എക്സാം അല്ലെ മന്‍ഷ്യാ നിങ്ങള് പോയി പഠിക്കാന്‍ നോക്കി.,, അപ്പു വിച്ചൂനെ ഒരു തള്ള് വെച്ച് കൊടുത്തു ''ഒാക്കെ..,,ഞാന്‍ പോണ്..,, വിച്ചു അപ്പൂന്‍റെ കവിളിലൊന്ന് ചുംബിച്ച് ഒരു ബുക്കെടുത്ത് കൈയ്യിട്ട് കറക്കി ബാല്‍ക്കണിയില്‍ പോയി ബീന്‍ ബാഗിലിരുന്നു അപ്പു ഫോണെടുത്ത് കളിക്കാന്‍ നിന്നപ്പോയാണ് ഒരു കാര്യം ഒാര്‍മവെന്നത് ഫോണെടുത്ത് ബെഡിലേക്കിട്ട് അപ്പു വിച്ചൂന്‍റെ അടുത്തേക്കിരുന്നു

അവിടെ വിച്ചു ബുക്ക് തുറന്ന് വെച്ച് ആരോടോ ഫോണില് സംസാരിക്കാണ് അപ്പു വേഗം അവന്‍റെ മുന്നിലായി ഇരുന്നു വിച്ചു ഫോണ്‍ വെക്കാതെ തന്നെ അവളോട് പുരിഗം പൊക്കി എന്താന്ന് ചോദിച്ചതും അപ്പു തോള് പൊക്കി ഒന്നുല്ലെന്ന് പറഞ്ഞു ''എന്താണ് എന്‍റെ പത്നിക്ക് എന്തോ ചോദിക്കാനോ പറയാനോ ഉള്ള പോലെ തോന്നുന്നു..,, വിച്ചു ഫോണ്‍ വെച്ച് അപ്പൂന്‍റെ മൂക്കിനിട്ടൊരു തട്ട് കൊടുത്തോണ്ട് ചോദിച്ചു ''അതെയ് വിച്ചേട്ടാ രാത്രി പറയാന്ന് പറഞ്ഞ കാര്യല്ലെ.,അത് പറ..,, ''എന്ത് കാര്യം..,, ''പോ..വിച്ചേട്ടാ കല്ലൂന്‍റെ മറ്റേക്കാര്യം, അവള്‍ ഇവിടെ വന്ന മുതല് എന്നോടെ എന്തോ ദേഷ്യത്തില് പെരുമാറീലെ അത് എന്താന്ന്..,, അപ്പു ചോദിച്ചു ''ഒാ..ഹോ അപ്പോ അതറിയണം., എന്നാ എന്‍റെ കുരുട്ട് മണി കേട്ടോ.,, വിച്ചു പറയുന്നത് കേള്‍ക്കാന്‍ അപ്പു ആകംശയോടെ കാതോര്‍ത്തു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story