വിനയാർപ്പണം: ഭാഗം 62

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''പോ..വിച്ചേട്ടാ കല്ലൂന്‍റെ മറ്റേക്കാര്യം, അവള്‍ ഇവിടെ വന്ന മുതല് എന്നോടെ എന്തോ ദേഷ്യത്തില് പെരുമാറീലെ അത് എന്താന്ന്..,, അപ്പു ചോദിച്ചു ''ഒാ..ഹോ അപ്പോ അതറിയണം., എന്നാ എന്‍റെ കുരുട്ട് മണി കേട്ടോ.,, വിച്ചു പറയുന്നത് കേള്‍ക്കാന്‍ അപ്പു ആകംശയോടെ കാതോര്‍ത്തു അപ്പൂന്‍റെ ക്യൂരിയോസിറ്റി കണ്ട് വിച്ചു പൊട്ടി ചിരിച്ചു ''എന്താ ദുഷ്ടാ ചിരിക്ക്ണെ.,, അപ്പു ചുണ്ട് ചുളുക്കി ''അതെന്താ ഞാന്‍ ചിരിച്ചാല്., ഞാന്‍ ഇനിയും ചിരിക്കും..,, വിച്ചു വീണ്ടും അവളെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ഇത് കണ്ടതും അപ്പു ദേഷ്യത്തോടെ അവന്‍റെ താടി പിടിച്ച് ഒറ്റവലി അതോടെ ചിരി സ്വിച്ചിട്ട പോലെ നിന്നു ''നിന്ന് കിണിക്കാതെ കാര്യം പറഞ്ഞോ ഇല്ലേല് കണ്ണ് ഞാന്‍ കുത്തിപൊട്ടിക്കും.,, അപ്പു പറഞ്ഞത് പോലെ ചെയ്യും എന്നറിയാവുന്നോണ്ട് വിച്ചു ഡീസന്‍റായി പറയാന്‍ നിന്നു ''എന്‍റെ അപ്പൂസേ..,, അത് കല്ലുവും വിനുവും നിന്നെ പറ്റിക്കാനൊരു നാടകം ഇറക്കിയതല്ലെ.,,

വിച്ചു അവളെ താടിയില്‍ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് പറഞ്ഞു ''നാടകോ..,എന്ത് നാടകം,, അപ്പു വിച്ചൂന്‍റെ കൈ തട്ടിമാറ്റി നെറ്റിചുളിച്ചു ''വിശ്വാസം വരുന്നില്ലല്ലെ അര്‍പ്പണകുട്ടിക്ക്‌., നിനക്ക് ഒാര്‍മയുണ്ടോ കല്ലു വരുന്ന അന്ന് ഉച്ചക്ക് വിനു പറഞ്ഞത്., കല്ലു ഇരുപത്തിനാല് മണിക്കൂറും എന്‍റെ കൂടെയാകും നിന്നോടൊന്ന് സൂക്ഷിക്കാന്‍ പറഞ്ഞതൊക്കെ ഒാര്‍ക്കുന്നുണ്ടോ.,, ''ഹാ..,,അതോണ്ടല്ലെ എനിക്കും കല്ലു വന്നത് മുതല്‍ അവളോടൊരു ചെറിയ ദേഷ്യം തോന്നിയത്..,, അപ്പു പറഞ്ഞു ''അതിന് ദേഷ്യം എന്നല്ല പറയാ കുശുമ്പെന്നാ., എന്നാ പിന്നെ കേട്ടോ അന്ന് അത് വിനു ചുമ്മാ നിന്നെ ദേഷ്യം പിടിക്കാന്‍ പറഞ്ഞതാ. , അന്ന് നിന്‍റെ മുഖം കണ്ട് അവന്‍ കല്ലൂന് നിന്നോട് ദേഷ്യത്തില്‍ പെരുമാറാനും എന്നോട് കുറച്ച് അടുപ്പം കൂടുതല്‍ കാണിക്കാനും പറഞ്ഞ് അവള്‍ക്ക് മെസ്സേജ് അയച്ചു., വിനു അല്ലെ ആള് നിനക്കിട്ട് പണിയാന്‍ കിട്ടുന്ന ചാന്‍സ് വേസ്റ്റാക്കോ.,, ''തെണ്ടി!!!!കൂടെ നിന്ന് ചതിച്ചു., എന്നിട്ടിത് ഒരു വാക്ക് പോലും പറഞ്ഞില്ല.., പാവം കല്ലൂനെ ഞാന്‍ ഒത്തിരി തെറ്റ്ധരിച്ചു., അവള് ബര്‍ത്ത് ഡേക്ക് തന്ന ഡ്രസ്സ് പോലും ഞാന്‍ മാറ്റി വാങ്ങിയില്ലെ,

ആ വിനു കുരുപ്പ് വീഡികുറ്റിക്ക് ഞാനൊരു പണികൊടുക്കുന്നുണ്ട്..,, അപ്പു എന്തോ മനസ്സില്‍ കണ്ട് എണീച്ചതും വിച്ചു അവളെ കൈയ്യില്‍ കയറി പിടിച്ചു ''എങ്ങോട്ടാ..,, ''വിട് വിച്ചേട്ടാ..,,ആ വിനൂനിട്ട് പണി കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല.,, ''അതൊക്കെ നാളെ കൊടുക്കാം., അവനിവിടെ തന്നെ ഇല്ലെ., വാ നമുക്ക് ഉറങ്ങാം..,, വിച്ചു ബീന്‍ ബാഗില്‍ നിന്നെണീറ്റൊന്ന് നെളിഞ്ഞ് ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്ക് കയറി ''അപ്പോ മോന് പഠിക്കുന്നില്ലെ..,, ''ഹോ നാളെ പഠിക്കാന്നെ..,, വിച്ചു ബെഡില്‍ കമിഴ്ന്ന് കിടന്ന് പറഞ്ഞു അപ്പു ചിരിയോടെ ലൈറ്റ് ഒാഫ് ചെയ്ത് വിച്ചൂനോട് ചേര്‍ന്ന് കിടന്നു വിച്ചു അവളെ കൈകുള്ളിലാക്കി അപ്പൂന്‍റെ മൂക്കിന്‍ തുമ്പിലൊന്ന് ചുംബിച്ച് അവളെ ഒാരോ അണുവിലേക്കും ആഴ്ന്നിറങ്ങി ••••••••••••••••••••••••••••••••••••••••••

പിന്നേറ്റ് രാവിലെ അപ്പു എണീറ്റ് അമ്മേടെ കൂടെ ദോശയും ചമ്മന്തിയും ഉണ്ടാക്കാന്‍ കൂടി എല്ലാം റെഡിയായതും എല്ലാവരും കൂടെ കഴിക്കാനിരുന്നു ''ഡാ ചെക്കാ ഒന്ന് പതിയെ കഴിക്ക്..,, ഇങ്ങനെ കുത്തികേറ്റീട്ട് നിനക്ക് എങ്ങോട്ട് പോകാനാ..,, അമ്മ വിനൂന്‍റെ ഗ്ലാസിലേക്ക് ചായ പകര്‍ന്നു ''അമ്മേടെ ഭാവി മരുമകള്‍ ഇന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്, ചായ കുടിച്ചിട്ട് വേണം ഒന്ന് വിസ്തരിച്ച് കുളിച്ച് ഫ്രീക്കായി എന്‍റെ പാറൂട്ടിയെ കാണാന്‍ പോകാന്‍..,, വിനു ചായ വായീലേക്ക് കമിഴ്ത്തി എണീറ്റ് കൈ കഴുകി അവന്‍റെ റൂമിലേക്കോടി അപ്പോയാണ് അപ്പൂന്‍റെ തലയിലൊരു ബള്‍ബ് കത്തിയത് അപ്പു മെല്ലെ മൂളിപാട്ടും പാടി എണീറ്റ് കൈ കഴുകി മെല്ലെ സ്റ്റെയര്‍ കയറി വിനൂന്‍റെ റൂമിലേക്ക് പോയി വിനു അപ്പോയേക്കും കുളിക്കാനായി ബാത്ത്റൂമില്‍ കയറി പാട്ട്കച്ചേരി തുടങ്ങിയിരുന്നു _''🎼🎵🎶കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ 🎼🎵🎶_ ''നിന്‍റെ പാട്ട് ഞാനിന്ന് നിന്ന് നിര്‍ത്തി തരാഡാ കാലമാഡാ.., നീ ഇന്ന് അങ്ങനെ പാറൂനെ കാണാന്‍ പോകണ്ട..,,

അപ്പു വേഗം മുറിക്ക് പുറത്തിറങ്ങി ഡോര്‍ പുറത്തേക്ക് ലോക്കാക്കി ചാവി കൈയ്യിലിട്ടൊന്ന് കറക്കി താഴേക്ക് ഒാടി എന്നിട്ട് വീടിന് പുറത്തിറങ്ങി വിനൂന്‍റെ ബാത്ത്റൂമിലേക്കുള്ള വെള്ളത്തിന്‍റെ പൈപ്പങ് ഒാഫാക്കി വെച്ചു ''ദൈവമേ..,,അവനിപ്പോ പതയില്‍ കുളിച്ച് നില്‍ക്കുന്ന അവസ്ഥയിലാകണേ..,, അപ്പു മനസ്സില്‍ പ്രാര്‍ത്ഥിച്ച് ഒന്നും അറിയാത്ത പോലെ അകത്തേക്ക് കയറി ••••••••••••••••••••••••••••••••••••••• _🎶🎵🎼കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ 🎶🎵🎼_ അപ്പു പാട്ടും പാടി ആസ്വദിച്ച് സോപ്പ് പതിപ്പിക്കാണ് ഇടക്ക് സോപ്പിന്‍റെ പത കൈയ്യില്‍ വെച്ച് ഊതി കളിക്കുന്നുണ്ട് 🎶🎵🎼ഓൺ ദ ഫ്ലോർ ബേബി ഹിറ്റ് ഇറ്റ് ഹാർഡ് ബേബി റോക് ദ് പാർട്ടി ബേബി പറ്റൂല്ലേങ്കി പോടീ 🎶🎵🎼

വിനു പാട്ടും പാടി സോപ്പ് മാറ്റി വെച്ച് ഷവറ് തുറന്നു എത്ര ആയിട്ടും വെള്ളം വരാത്തത് കണ്ട് വിനു കണ്ണിലെ പത കൈ കൊണ്ട് മാറ്റി ''ഒാ..ഹ് ഈ വെള്ളം കഴിയാന്‍ കണ്ടനേരം., വിനു ബക്കറ്റിലേക്ക് നോക്കിയപ്പോ തുള്ളി വെള്ളമില്ല.,, ബാത്ത് റൂമില്‍ നിന്ന് അമ്മയെ വിളിച്ചിട്ട് കാര്യമില്ല എന്നറിയുന്നോണ്ട് വിനു ഡോര്‍ തുറന്ന് മുറിലേക്ക് കാലെടുത്ത് വെച്ചതും കാല് സ്ലിപ്പായി മൂടും കുത്തി വീണു ''മിക്കവാറും ഇന്ന് പാറൂനെ കാണാന്‍ മുടന്തി പോകേണ്ടി വരും..,, വിനു കട്ടിലില്‍ പിടിച്ച് എണീറ്റൊന്ന് നിശ്വസിച്ചു വിനു അമ്മയോട് മോട്ടോര്‍ ഇടാന്‍ പറയാന്‍ വേണ്ടി മുറിയുടെ ഡോര്‍ തുറക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല..,, ''ഒാ..ഹ് സമയമില്ലാത്ത സമയത്തോരോ പണികള്‍ ഇനി ഫോണ്‍ വിളിച്ച് പറയാം..,, വിനു വീഴാതെ അവന്‍റെ ഫോണ്‍ തപ്പാന്‍ തുടങ്ങി മേലിലാണേല് നിയച്ച് പതയും., വിനൂന്‍റെ കണ്ണെല്ലാം നീറ്റെലെടുക്കാന്‍ തുടങ്ങിയിരുന്നു വിനു ഫോണ്‍ എത്ര നോക്കിയിട്ടും കണ്ടില്ല..,, ഈ സമയം വിനൂന്‍റെ ഫോണ്‍ അപ്പൂന്‍റെ സെല്‍ഫില്‍ സുരക്ഷിതമായി കിടക്കുന്നുണ്ടായിരുന്നു ''ഏതോ തെണ്ടി എനിക്ക് അറിഞ്ഞ് പണി തന്നിട്ടുണ്ട്.,

ആരാണേലും ഞാന്‍ തിരിച്ച് ബംബര്‍ പണി കൊടുത്തിരിക്കും..,, പണി കൊടുക്കാനും വേണ്ടേ ഈ പതയില്‍ നിന്നും റൂമില്‍ നിന്നും മോചിതനാകാന്‍ അയ്യോ എന്‍റെ പാറൂട്ടി..,, മിക്കവാറും അവളെന്നെ ഇന്ന് തേച്ചിട്ട് പോകും., ഇനി വേറൊന്ന് സെറ്റാക്കാന്‍ എന്ത് കഷ്ടപ്പാടാണ്. എനിക്കിട്ട് പണി തന്നവന്‍റെ തലയില്‍ ചക്ക വീഴണേ..., ചക്ക വീണില്ലേലും തേങ്ങയോ വേണ്ട ഒരു അടക്കയെങ്കിലും വീഴണേ..,, വിനു ഒാരോന്ന് പിറുപിറുത്ത് ബാത്ത് റൂമില്‍ പോയി താടിക്കും കൈകൊടുത്ത് ഇരുന്നു അവസാന ശ്രമം എന്നോണം വീണ്ടും ബാത്ത് റൂമില്‍ നിന്ന് മുറിയിലേക്കിറങ്ങി ഡോറിന്‍റെ അവിടെ നിന്ന് എല്ലാവരേയും വിളിച്ച് കൂവി..,, ആരും കേള്‍ക്കാത്ത ദേഷ്യത്തില് ഡോറിനൊരു ചവിട്ടും കൊടുത്ത് തിരിച്ച് പോയി ബാത്ത്റൂമില്‍ തന്നെ ഇരുന്നു ഇന്ന് പാറൂനെ കാണാന്‍ പോയില്ലെങ്കിലുള്ള പ്രശ്നമോര്‍ത്ത് വിനു ഉമിനീരിറക്കി വിനു കൂട്ടിയും കുറച്ചും അവന് ഏകദേശം അപ്പു തന്നെയാകും തനികിട്ട് പണിതെന്ന് ഉറപ്പിച്ചു സമയം കുറേ നീങ്ങിയിട്ടും വെള്ളം വന്നതും ഇല്ല ഡോറും തുറന്നില്ല

വിനു ബാത്ത് റൂമില്‍ കിടന്ന് ഉറക്കം തൂങ്ങാന്‍ തുടങ്ങി പെട്ടന്ന് തലയിലൂടെ വെള്ളംവീണതും വിനു ഞെട്ടിഎണീറ്റു വെള്ളം വന്ന് ഷവറില്‍ നിന്ന് തന്‍റെ മേലേക്ക് വീണതാണ് വിനു വലിയ ഉത്സാഹമൊന്നും ഇല്ലാതെ പതയെല്ലാം കഴുകി കളഞ്ഞ് തോര്‍ത്തി ബാത്ത് റൂമില്‍ നിന്നും ഇറങ്ങി ബെഡിലേക്ക് കിടന്നപ്പോയാണ് പാറു കാണാന്‍ വരാന്‍ പറഞ്ഞത് ഒാര്‍മവെന്നത് വിനു ചാടി എണീറ്റ് ഡ്രസ്സെല്ലാം ചേഞ്ച് ചെയ്ത് തിരിഞ്ഞപ്പോയാണ് സ്റ്റെഡീ ടേബിളില്‍ ഫോണ്‍ ഇരിക്കുന്നത് കണ്ടത് അപ്പു കൊണ്ട് വെച്ചതാണെന്ന് വിനൂന് മനസ്സിലായി ഫോണ്‍ എടുത്ത് നോക്കുമ്പോ പാറൂന്‍റെ ഇരൂപത്തിമൂന്ന് മിസ്സ്കോളും അറുപത്തി ഏഴ് മെസ്സേജും മെസ്സേജ് ഒാപ്പണ്‍ ചെയ്തപ്പോ എല്ലാം ദേഷ്യത്തിന്‍റെ സ്മൈലി അവസാനം ഒരു ഗുഡ് ബൈ എന്നും അയച്ചിട്ടുണ്ട് വിനു സമയം നോക്കുമ്പോ 11 :59 വിനു തലക്ക് കൈ കൊടുത്ത് ചെയറില്‍ ഇരുന്നു 9 : 45 ന് മാളില്‍ എത്താന്‍ പറഞ്ഞതാണ് പാറു വിനൂന്‍റെ മുഖം ദേഷ്യത്തോടെ വലിഞ്ഞ് മുറുകി ''''അപ്പൂ...!!!!!......,,, വിനു വീടും കുലുങ്ങും വിതം വിളിച്ച് തുറന്നിട്ട ഡോറിലൂടെ അപ്പൂന്‍റെ അടുത്തേക്കോടി .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story