വിനയാർപ്പണം: ഭാഗം 63

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''''അപ്പൂ...!!!!!......,,, വിനു വീടും കുലുങ്ങും വിതം വിളിച്ച് തുറന്നിട്ട ഡോറിലൂടെ അപ്പൂന്‍റെ അടുത്തേക്കോടി അകത്ത് മുയുവന്‍ അരിച്ച് പൊറുക്കിയിട്ടും അപ്പൂനെ കണ്ടതേ ഇല്ല വിനു മുറ്റത്തേക്കിറങ്ങി പൂളിന്‍റെ സൈഡിലായി അപകടം തൊട്ട് പുറകിലുള്ളതറിയാതെ ആരോടോ ഫോണില് ചിരിച്ചോണ്ട് സംസാരിക്കാണ് അപ്പു വിനു പിന്നെ ഒന്നും നോക്കിയില്ല അവളെ ഒറ്റ തള്ള് അപ്പും ഫോണും ദേ കടക്ക്ണ് വെള്ളത്തില്‍ പെട്ടന്നായത് കൊണ്ട് അപ്പു ഒന്ന് മുങ്ങിപൊന്തി, അപ്പൂന്‍റെ കഴുത്ത് വരെ വെള്ളമുണ്ടായിരുന്നൊള്ളു അത് കൊണ്ട് തന്നെ അപ്പു താഴെ ഒരുവിധത്തില്‍ കാല്കുത്തി നിന്ന് മുഖത്തെ വെള്ളം കൈയ്യാല്‍ അമര്‍ത്തി തുടച്ച് ആഞ്ഞൊന്ന് ശ്വാസമെടുത്തു ''ഡീ...,,നിനക്കിത് വെള്ളമായിരിക്കാം., പക്ഷെ എനിക്ക് നീ ചാണക കുഴിയില്‍ വീണപോലെയാ തോന്നുന്നെ..,, '''''പട്ടി..!!!! അപ്പു അവനെ നോക്കി പല്ല് കടിച്ചു

''എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും കൊള്ളിമോളെ..,, നിന്‍റെ ഫോണ് ഇനി ഒന്നിനും പറ്റില്ല., വിനു അവളെ നോക്കി പൊട്ടിചിരിച്ചു വിനു പറഞ്ഞപ്പോയാണ് അപ്പൂന് ഫോണിന്‍റെ കാര്യം ഒാര്‍മവെന്നത് അപ്പു മുങ്ങാംകുഴി ഇട്ട് ഫോണെടുത്ത് കൈയ്യില്‍ പിടിച്ചു ''ഡീ..,,കൊള്ളിമോളെ ഫോണൊന്നും തിരിച്ചും മറിച്ചും നോക്കിയിട്ട് ഒരു കാര്യവുമില്ല., അത് ചത്തു..,, വിനു പിന്നെയും കൊലചിരി ചിരിച്ചു ''ഈ വിനീഷ് ആരാണെന്ന് ഇപ്പോ മനസ്സിലായോ..,, എനിക്കിട്ട് എട്ടിന്‍റെ പണി തന്നാല്‍ പതിനാറിന്‍റെ പണി ഞാന്‍ തിരിച്ച് തരും..,, വിനു പുച്ഛത്തോടെ അവളെ ഒന്ന് നോക്കി കോളറ് പൊക്കി ''പിന്നെ നനഞ്ഞ പൂച്ചേ..,,ഇങ്ങോട്ട് നോക്ക്., വിത്തിന്‍ ടു ഹവര്‍ എങ്ങനെ എങ്കിലും പാറൂനെ വിളിച്ച് പ്രശ്നം സോള്‍വ് ചെയ്തോണം., മനസ്സിലായോ രണ്ട് മണിക്കൂര്‍ തരും അതിന്‍റെ ഉള്ളില്‍ പാറു പഴയ പോലെ എന്നോട് മിണ്ടിയിരിക്കണം..,,

ഇല്ലേല് ഈ വിനീഷ് പൂളിന് പകരം ചാണകകുണ്ടില്‍ കൊണ്ടിടും..,പറഞ്ഞില്ലാന്ന് വേണ്ട, വിനു നിന്ന് അപ്പൂനെ പേടിപ്പിക്കാണ്., എന്നാ അപ്പു ഒന്നും മിണ്ടാതെ അവന്‍ പറയുന്നത് കൈകെട്ടി കേട്ട് നിന്നു ''ഡീ..,,കൊള്ളി മോളേ..,,എന്താ നിനക്കൊന്നും പറയാനില്ലെ..,, ഒാ..ഹ് കുട്ടി നന്നായി പേടിച്ചല്ലെ..,, വിനു വീണ്ടും അവളെ കളിയാക്കി പൊട്ടിചിരിച്ചു അതിന് അപ്പു അവനെ നോക്കി ഒന്ന് പുച്ഛിച്ച് പൂളില്‍ നിന്ന് കയറി വിനൂന്‍റെ കൈ വെള്ളയില്‍ ഫോണ്‍ വെച്ച് കൊടുത്തു വിനു ഒന്നും മനസ്സിലാകാതെ അവളെ നോക്കി '''ആദ്യം മോന് ഈ ഫോണ്‍ ആരുടേതാണെന്ന് ശരിക്കും അങ് നോക്ക്., എന്നിട്ട് പിന്നെ ബാക്കി..,, അപ്പു ഇതും പറഞ്ഞ് പോയി അപ്പോ തന്നെ തിരിച്ച് കിളി പോയി നില്‍ക്കുന്ന വിനൂന്‍റെ അടുത്തേക്ക് പോയി ''എന്താ സേട്ടാ..,,എന്ത് പറ്റി അച്ഛന്‍റെ ഫോണാണെന്നറിഞ്ഞപ്പോ കിളി, കൂടും കൊണ്ട് പോയല്ലെ.,

ഇനി പാറൂന്‍റെ കാര്യം ഒക്കെ പിന്നെ തീരുമാനിക്കാം., നിന്‍റെ കൈയ്യിരിക്കുന്ന അച്ഛന്‍റെ ഫോണില്ലെ., അത് തീരുമാനിക്കും ഇനി നിന്‍റെ ഭാവിം വര്‍ത്തമാനവും.,, അപ്പു ഇതും പറഞ്ഞ് അവന്‍ നേരത്തെ അപ്പൂനെ നോക്കി കളിയാക്കി ചിരിച്ച അതേ പോലെ പൊട്ടിചിരിച്ചു വിനു ഇപ്പോയും ബോധം പോയപോലെ നില്‍ക്കാണ് അപ്പു പിന്നെ ഒന്നും നോക്കിയില്ല അവനെ പൂളിലേക്ക് തള്ളിയിട്ട് ഒറ്റ ഒാട്ടം ബാക്കില്‍ നിന്ന് കേള്‍ക്കുന്ന തെറികളൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ റൂമിലേക്കോടി എന്നിട്ട് സാവധാനം ഡ്രസ്സെല്ലാം മാറ്റി താഴേക്ക് പോയി വിച്ചു നാളെ കല്ലൂന് താലികെട്ടിന് ഇടാനുള്ള ഡ്രസ്സെല്ലാം വാങ്ങിക്കാന്‍ പോയതാണ് അപ്പു അടുക്കളയില്‍ ചെന്നപ്പോ കല്ലു പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്ത് കഴിക്കാണ് അത് കണ്ട് അപ്പൂന്‍റെ വായില്‍ വെള്ളം പൊടിഞ്ഞു '''മതി കൊച്ചെ കഴിച്ചത്., ഇപ്പോ തന്നെ കുറേ ആയി., വെറുതെ വയറിളക്കണ്ട., ഈ പെണ്ണിന്‍റെ കൊതി കണ്ടാല്‍ വയറ്റിലുള്ള പോലെയാണ്..,,

അമ്മ കല്ലൂനെ നോക്കി ഇങ്ങനെ പറഞ്ഞതും അപ്പുവും കല്ലും ഒന്ന് മുഖത്തോട് മുഖം നോക്കി കല്ലു വേഗം മാങ്ങയും ഉപ്പുംമുളകും എടുത്ത് റൂമിലേക്ക് പോയി തൊട്ട് പിന്നാലെ അപ്പുവും, രണ്ട് പേരും കല്ലൂന്‍റെ റൂമില്‍ സംസാരിച്ചിരിക്കുമ്പോയാണ് വിച്ചു കുറച്ച് കവറും കൊണ്ട് അങ്ങോട്ട് വന്നത് '''കല്ലൂ..,,കാര്യങ്ങളൊന്നും മറക്കണ്ട., നാളെ പുലര്‍ച്ചെ നമ്മളെല്ലാവരും ഇവിടെ നിന്നിറങ്ങും രോഹിത്തിന്‍റെ അവിടെ അന്വേഷിച്ചപ്പോ അറിഞ്ഞത് ഒമ്പതിനും പത്തിനും ഇടയിലാണ് മുഹൂര്‍ത്തം എന്നാ., വിച്ചു പറയുന്നത് കല്ലു പേടിയോടെ കേട്ടു ''നീ പേടിക്കണ്ട., നമ്മുക്ക് ഗുരുവായൂര് അമ്പലത്തിന്‍റെ അടുത്ത് ഒരു റൂമ് സെറ്റാക്കിയിട്ടുണ്ട്., അവിടെന്ന് നീ ഈ സാരി മാറ്റണം., അപ്പൂ..നീ ഇവളെ സഹായിക്കണം., പിന്നെ അങ്ങോട്ട് എന്താ സംഭവിക്കാന്ന് പറയാന്‍ പറ്റില്ല.,, അതോണ്ട് എല്ലാം നേരിടാന്‍ മനസ്സ് കൊണ്ട് നീ തയ്യാറാകണം.,

എന്തൊക്കെ ആയാലും നാളെ നിന്‍റെ കഴുത്തില്‍ രോഹിത്തിന്‍റെ താലി ഉണ്ടായിരിക്കും..,, വിച്ചു ഇത്രയും പറഞ്ഞ് കല്ലൂന്‍റെ തോളിലൊന്ന് തട്ടി അപ്പൂനെ നോക്കി കണ്ണിറുക്കി പോയി കല്ലു കവറ് തുറന്ന് നോക്കി റെഡ് കരയുള്ള ഒരു കസവ് സാരിയും കുറച്ച് ഗോള്‍ഡര്‍ കളറിലുള്ള ഒാര്‍ണമെന്‍റ്സും കൂട്ടത്തില്‍ ചുവപ്പ് കുപ്പി വളകളും ഉണ്ട് കല്ലു എല്ലാം എടുത്ത് വെച്ചൊന്ന് നിശ്വസിച്ചു ''ഞങ്ങളെ കല്ല്യാണത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്., അതെല്ലാം ഒാര്‍ക്കുമ്പോ മനസ്സിന് എന്തോ വല്ലാത്ത സങ്കടം ., നാളെ എന്താകുമോ എന്തോ., രോഹിത്തേട്ടന്‍ എനിക്ക് താലിചാര്‍ത്തി തരും എന്നനിക്ക് ഒരു ഉറപ്പും ഇല്ല., എങ്ങാനും ഞങ്ങളെ കല്ല്യാണം നടന്നില്ലെങ്കില്‍ പിന്നെ ഞാന്‍.......... കല്ലു എന്തോ പറഞ്ഞ് വന്നതും അപ്പു അവളെ വായപൊത്തി ''അവന്‍റെ കൂമ്പിനിട്ട് ഒന്ന് കൊടുത്തിട്ടായാലും അവന്‍ നിന്നെ നാളെ കെട്ടിയിരിക്കും., അപ്പു പറയുന്നത് കേട്ട് കല്ലൂന് ചിരിപൊട്ടി ''അപ്പൂ...അപ്പൂ...,, വിനു വിളിക്കുന്നത് കേട്ട് അപ്പു കല്ലൂന്‍റെ റൂമില്‍ നിന്ന് അവന്‍റെ റൂമിലേക്ക് പോയി

''ദുഷ്ടേ..,,നീ കാരണം എന്‍റെ 5600രൂപയാ പൊട്ടിയത്..,, വിനു സങ്കടത്തോടെ പറഞ്ഞു ''എങ്ങനെ,, അപ്പു നെറ്റിചുളിച്ചു ''അയ്യോ മോള്‍ക്ക് ഒാര്‍മഇല്ലയോ., അച്ഛന്‍റെ ഫോണ് പൂളിലിട്ട് കുളിപ്പിച്ചത് .,, ഭാഗ്യത്തിന് ചത്തിട്ടില്ലായിരുന്നു, അച്ഛനെ പേടിച്ച് വേഗം മൊബൈലിന്‍റെ ഷോറൂമില്‍ കൊണ്ട്പോയി., 4900 നന്നാക്കാന്‍., ഇപ്പോ തന്നെ വേണമെന്ന് പറഞ്ഞപ്പോ അവര് എന്നെ അങ് പിഴിഞ്ഞു 6000 വേണമെന്ന്., അവരെ കാല് പിടിച്ചപ്പോ 400 രൂപ കുറച്ച് തന്നു..,, ഇനി മേലാല്‍ അച്ഛന്‍റെ ഫോണ്‍ നീ തൊട്ട് പോകരുത്..,, വിനു പറഞ്ഞത് കേട്ട് അപ്പു തലയാട്ടി ചിരിച്ചു ''പിന്നെ അപ്പൂ..,,പാറു എന്നോട് മിണ്ടുന്നില്ലഡീ..,, എന്നെ ബ്ലോക്കാക്കി..,, പ്ലീസ് നീ ചെയ്തതൊക്കെ ഞാന്‍ മറക്കാം .,നീ അവളെ വിളിച്ച് എങ്ങനെ എങ്കിലും സോള്‍വാക്കി താ പ്ലീസ് ..,, വിനു അവളെ കൈ പിടിച്ച് കെഞ്ചി '''ഹ്മ്..,,ഒാക്കെ.,പക്ഷെ എനിക്കെന്ത് തരും..,,

അപ്പു കുറച്ച് ജാഡയിട്ടു ''ആനമുട്ട!!., എന്‍റെ പൊന്ന് അപ്പുട്ടനല്ലെ., ഒരു കാടമുട്ടവാങ്ങാനുള്ള കാശ്പോലും എന്‍റേലില്ല., നീ എന്‍റെ ചങ്കിലെ ചങ്കിടിപ്പല്ലെ പ്ലീസ്‌.,,ഒന്ന് സോള്‍വാക്കി താഡീ..,, വിനൂന്‍റെ വിനയം കണ്ട് അപ്പു സങ്കടം തോന്നി സോള്‍വാക്കാം എന്നേറ്റു അപ്പു റൂമില്‍ പോയി ഫോണെടുത്ത് വന്നു എന്നിട്ട് പാറൂന് വിളിച്ചു., ആദ്യത്തെ സ്നേഹ സംഭാഷണം കഴിഞ്ഞ് അപ്പു കാര്യത്തിലേക്ക് കടന്നു ''പിന്നെ പാര്‍വ്വതി., വിനൂന്‍റെ കാല് മുറിഞ്ഞത് അറിഞ്ഞോ..,, ഇല്ലേ..,,നിന്നെ കാണാന്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാ., പിന്നെ കാണുന്നത് രണ്ട് മൂന്ന് പേര് താങ്ങിപിടിച്ച് കൊണ്ട് വരുന്നതാ., നിന്നെ കാണാന്‍ വരുന്ന വഴിക്ക് പട്ടികടിച്ചതാത്ര., നടക്കാന്‍ നല്ല ബുദ്ധിമുട്ടാന്നെ.., അപ്പു പറയുന്ന കേട്ട് വിനു വായിം തുറന്ന് നിന്നു., അപ്പു അവനെ നോക്കി കണ്ണടച്ചു ''ഹേയ്..,,വല്ല്യ കുഴപ്പൊന്നുല്ല., എണീക്കാന്‍ വയ്യാത്തോണ്ട് അവന്‍ കിടക്കാണ്‌, ഹാ നീഒന്ന് വിളിച്ച് നോക്ക്.. ഒാക്കെ ശെരി ബായ്..,, അപ്പു ഫോണ്‍ വെച്ചതും വിനു ദേഷ്യത്തോടെ അവളെ കഴുത്തിന് കേറിപിടിക്കാന്‍ നിന്നതും വിനൂന്‍റെ ഫോണടിച്ചു വിനു ഫോണെടുത്ത് ചെവിയില്‍ വെച്ചു

''അയ്യോ..,,ഏട്ടന്‍റെ പാറൂട്ടി കരയാണോ.., എനിക്കൊന്നും ഇല്ല വാവേ..,, ഒരു പട്ടി കടിച്ചതല്ലെ., പോട്ടേന്നെയ്., അതൊക്കെ പെട്ടന്ന് ശെരിയാകും..,, വിനു സംസാരിക്കുന്നത് കേട്ട് അപ്പൂന് ചിരിപൊട്ടി വിനു കുറച്ച് നേരം സംസാരിച്ച് ഫോണ്‍വെച്ചു ''ടേയ്.,ഇനി കുറച്ച് ദിവസം അവളെ മുന്നില്‍ പോയി പെടണ്ട., അപ്പു ഇതും പറഞ്ഞവിടെന്ന് വലിഞ്ഞു.,ഇല്ലേല് അവന്‍റേന്ന് കിട്ടും എന്നറിയാം..,,  പിറ്റേന്ന് പുലര്‍ച്ചെ അവര്‍ക്ക് പോകാനുള്ളത് കൊണ്ട് നൈസായിട്ട് അവര് അമ്മയെ അമ്മേടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു പിറ്റേന്ന് പുലര്‍ച്ചെ തന്നെ എല്ലാവരും തികഞ്ഞ പ്ലാനോടെ വീട്ടില്‍ നിന്നും ഇറങ്ങി, അര്‍ജുവും ഉണ്ടായിരുന്നു അവരെ കൂടെ ഗുരുവായൂര് എത്തിയതും അവര് നേരത്തെ ബുക്ക് ചെയ്ത റൂമിലേക്ക് പോയി.,

അരമണിക്കൂര്‍ എല്ലാവരും ഒന്ന് റെസ്റ്റ് ചെയ്തു എന്നിട്ട് കല്ലൂനെ അപ്പു സാരി ഉടുപ്പിച്ച് രണ്ട് കൈയ്യിലും ചുവന്ന കുപ്പിവളയും കഴുത്തില്‍ ഒരു ഗോള്‍ഡന്‍ ചോക്കര്‍ മാലയും കാതില്‍ ഒരു ജിമിക്കിയും നെറ്റിയില്‍ ഒരു ചുവന്ന കുഞ്ഞി പൊട്ടും തൊട്ട് കൊടുത്തു വരുന്ന വഴി വാങ്ങിച്ച മുല്ലപൂ കൂടെ കല്ലൂന്‍റെ മുടിയില്‍ ചൂടിയതും കല്ലൂന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണുനീര്‍ ഉറ്റിവീണു അതവള്‍ ആരും കാണാതെ പുറം കൈയ്യാല്‍ തുടച്ച്‌മിറ്റി എല്ലാവരും കൂടെ അമ്പലത്തിലേക്ക് വണ്ടികയറി അമ്പലത്തിന്‍റെ മുന്നിലായി കാര്‍ പാര്‍ക്ക് ചെയ്തിറങ്ങി എല്ലാവരും ഒരുമിച്ച് അമ്പലത്തിലോട്ട് കയറി  .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story