വിനയാർപ്പണം: ഭാഗം 64

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വരുന്ന വഴി വാങ്ങിച്ച മുല്ലപ്പൂ കൂടെ കല്ലൂന്‍റെ മുടിയില്‍ ചൂടിയതും കല്ലൂന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണുനീര്‍ ഉറ്റിവീണു അതവള്‍ ആരും കാണാതെ പുറം കൈയ്യാല്‍ തുടച്ച്‌മിറ്റി എല്ലാവരും കൂടെ അമ്പലത്തിലേക്ക് വണ്ടികയറി അമ്പലത്തിന്‍റെ മുന്നിലായി കാര്‍ പാര്‍ക്ക് ചെയ്തിറങ്ങി എല്ലാവരും ഒരുമിച്ച് അമ്പലത്തിലോട്ട് കയറി കല്ലൂന്‍റെ നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു., അത് മനസ്സിലാക്കിയ അപ്പു അവളെ കൈയ്യില്‍ പിടിച്ച് കണ്ണിറുക്കി കാണിച്ചു അവര് അകത്ത് എത്തിയപ്പോ കല്ല്യാണത്തിന് വന്നവരും അല്ലാത്തവരും ആയി കുറേ പേരുണ്ടവിടെ ''രോഹിത്തേട്ടന്‍!!..,, കല്ലു ഇതും പറഞ്ഞ് നിന്നതും അവള്‍ നോക്കുന്ന ഭാഗത്തേക്ക് എല്ലാവരും നോക്കി അവിടെ കുറച്ച് പയ്യമാര്‍ക്കിടയില്‍ കസവ് മുണ്ടും ഒരു ഒാഫ് വൈറ്റ് കുര്‍ത്തയും ഇട്ട് ചിരിച്ചോണ്ട് സംസാരിക്കുകയാണവന്‍ കുറച്ചപ്പുറത്തായി കല്ല്യാണപെണ്ണിന്‍റെ വേഷത്തില്‍ ഒരു പെണ്ണും ഉണ്ട്

''അച്ഛാ..,, വിച്ചു ഒന്ന് അച്ഛനെ വിളിച്ചു ''വൈറ്റ് സമയമായിട്ടില്ല..,, അച്ഛനിങ്ങനെ പറഞ്ഞതും അവര് കുറച്ച് മാറി നിന്നു കല്ലു അപ്പൂന്‍റെ കൈയ്യില്‍ അമര്‍ത്തി പിടിച്ചു ഇടക്കിടക്ക് മുഖത്ത് പൊടിയുന്ന വിയര്‍പ്പ് കര്‍ച്ചീഫ് കൊണ്ട് തുടച്ച് കളയുന്നുമുണ്ട് ''കല്ലൂ..,,നീ ഈ സമയത്ത് ഇങ്ങനെ ടെന്‍ഷനാകണ്ട., രോഹിത് ഏതായാലും നിനക്കുള്ളതാ..,, വിച്ചു കല്ലൂന്‍റെ കവിളിലൊന്ന് തട്ടി ''അതെന്നെ.,ആ പരട്ട എങ്ങാനും നിന്നെ കെട്ടിയില്ലെങ്കില്‍ കൈയ്യും കാലും ഒടിച്ചിട്ടായാലും അവനെ നിന്നെ കൊണ്ട് കെട്ടിച്ചിരിക്കും..,, വിനു ഒന്ന് കോളറ് പൊക്കി ''കൈ ഒടിക്കണ്ട കാല് ഒടിച്ചോ., കൈ ഒടിഞ്ഞ് തൂങ്ങിയാ പിന്നെ ഇവളെ കഴുത്തിലെങ്ങനെ താലികെട്ടും..,, അര്‍ജു പറഞ്ഞതും വിനു അവനെ നോക്കി കൈ കൂപ്പി ''കല്ലൂ..,,വാ സമയായി..,, അച്ഛന്‍ കല്ലൂന്‍റെ കൈപിടിച്ച് രോഹിത്തിന്‍റെ അടുത്തേക്ക് നടന്നു പുറകിലായി മറ്റുള്ളവരും കല്ലൂന് ഇത് വരെ ഉണ്ടായിരുന്ന പേടിയെല്ലാം മാറി ഇപ്പോ എവിടെ നിന്നോ നല്ല ധൈര്യം വന്നിരുന്നു രോഹിത്തിന്‍റെ അടുത്തായി ചേര്‍ന്ന് നില്‍ക്കുന്ന പെണ്ണിനെ കാണുതോറും കല്ലൂന്‍റെ മനസ്സില്‍ വാശിയും പുച്ഛവും നിറഞ്ഞു

'''എന്നാ താലികെട്ടിക്കോളു..,, പൂജാരി പറഞ്ഞതും രോഹിത് തന്‍റെ കൈയ്യിലുള്ള താലി ഉയര്‍ത്തി കൈകൂപ്പി കണ്ണടച്ച് നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ കഴുത്തില്‍ ചാര്‍ത്താന്‍ നിന്നതും '''സ്റ്റോപ്പിറ്റ്.,,,,!!!!!! അച്ഛന്‍റെ ശബ്ദമാകെ അവിടെ മുഴങ്ങി കേട്ടു രോഹിത്തിന്‍റെ കൈ താനെ താഴ്ന്നു അവിടെ കൂടിയിരിക്കുന്നവരെല്ലാം അച്ഛനെ നോക്കി കല്ല്യാണപെണ്ണ് ഒന്നുംമനസ്സിലാകാതെ നില്‍ക്കാണ് കല്ലു രോഹിത്തിനെ നോക്കിയൊന്ന് പുച്ഛിച്ച് ചിരിച്ചു അത് കണ്ട് രോഹിത്തിന്‍റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി '''നിങ്ങളൊക്കെ ആരാ., ചടങ്ങിന് ഭംഗം വരുത്താനായിട്ട് ഒാരോരുത്തര്‍മാര്‍ ഇറങ്ങിക്കോളും., ഒരു കാരണവര്‍ വായിലുള്ള മുറുക്കാന്‍ നീട്ടിതുപ്പി ഇത് കണ്ട് വിനു അങ്ങേര്‍ക്കിട്ടൊന്ന് കൊടുക്കാന്‍ മുന്നോട്ട് വന്നതും വിച്ചു അവനെ പിടിച്ച് വെച്ചു ''ഞങ്ങളാരാ എന്താന്നൊക്കെ പിന്നെ പറയാം., ഇപ്പോ ഇവിടെ കെട്ട് നടക്കട്ടെ..,, കല്ലൂ വാ..,,

അച്ഛന്‍ അവളെ രോഹിത്തിന്‍റെ അടുത്തായി നിര്‍ത്തി കൂടിനിന്നവരില്‍ മുറുമുറുപ്പ് ഉയര്‍ന്നു രോഹിത്തിന്‍റെ മുറപ്പെണ്ണ് ഒന്നും മനസ്സിലാകാതെ കല്ലൂനെ സൂക്ഷിച്ച് നോക്കി ''എന്താടാ നോക്കി നില്‍ക്കുന്നെ., മൂഹൂര്‍ത്തം ആയി താലി കെട്ട് ഇവളെ കഴുത്തില്‍..,, വിച്ചു രോഹിത്തിനെ നോക്കി ഗൗരവത്തോടെ പറഞ്ഞു ഇത് കേട്ട് അവിടെ നിശ്ശബ്ദത പടര്‍ന്നു '''അയ്യോ..,,എന്താ എന്താ ഇവിടെ നടക്കുന്നെ..,, മോനെ രോഹീ...,,ആരാടാ ഇതൊക്കെ.. , ഒരു സ്ത്രീ കരഞ്ഞോണ്ട് രോഹിത്തിനെ പിടിച്ച് കുലുക്കി അവന്‍റെ അമ്മയാണെന്ന് തോന്നുന്നു ''രോഹി അല്ല ദ്രോഹി..,, വിനു മെല്ലെ പിറുപിറുത്തു ''മിണ്ടാതെ നില്‍ക്കടാ.,നല്ല ത്രില്ലില് പോകുന്നതിനിടക്കാ അവന്‍റെ ഒരു ഒലക്ക..,, അര്‍ജു വിനൂനെ തുറിച്ച് നോക്കി ''നിങ്ങളൊക്കെ ആരാ., എന്താ വേണ്ടത്., രോഹിത്ത് അറിയാത്ത പോലെ ചോദിച്ചു ''ഞങ്ങള്‍ക്ക് നിന്നയാടാ പരട്ടെ വേണ്ടത്., ചുമ്മാ നിന്ന് ഷോ കാണിക്കാതെ കല്ലൂന്‍റെ കഴുത്തില്‍ താലി കെട്ടടാ..,, വിനൂന്‍റെ കണ്‍ട്രോള്‍ വിട്ടതും അവന്‍ രോഹിത്തിന് നേരെ പൊട്ടിതെറിച്ചു ''അത് പറയാന്‍ താന്‍ ആരാടോ..,,

ഏതോ ഒരുത്തീടെ കഴുത്തിലൊന്നും താലികെട്ടാന്‍ ഈ രോഹിത്തിനെ കിട്ടൂല., ഞാന്‍ ഇതാ എന്‍റെ മീനാക്ഷീടെ കഴുത്തിലെ താലി കെട്ടൂ..,, രോഹിത് അവന്‍റെ മുറപെണ്ണിനെ പിടിച്ച് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി ''ഇത് അമ്പലമാണ്., വെറുതെ സീന്‍ ക്രിയേറ്റ് ചെയ്യാതെ കല്ലൂന്‍റെ താലി കെട്ടുന്നതാണ് നിനക്ക് നല്ലത്.,, വിച്ചു ശബ്ദം താഴ്ത്തി ഗൗരവത്തോടെ പറഞ്ഞു ''എന്താ മോനെ ഇവിടെ നടക്കുന്നെ., ഏതാ മോനെ ഈ പെണ്ണ്..,, ആ അമ്മ വീണ്ടും രോഹിത്തിനോട് ചോദിച്ചു '''അമ്മ മിണ്ടാതെ നിന്നെ..,, രോഹിത്തവരെ മാറ്റി നിര്‍ത്തി '''മുഹൂര്‍ത്തം കഴിയാറായി ..,, പൂരാജി ഒാര്‍മിപ്പിച്ചു ''നിന്ന് സമയം കളയാതെ താലി കെട്ടാന്‍ നോക്ക്., ഇല്ലേല്....... അച്ഛന്‍ പതിഞ്ഞ സ്വരത്തില്‍ രോഹിതിന്‍റെ ചെവിയില്‍ പറഞ്ഞു ''ഇല്ലേല് താന്‍ എന്ത് ചെയ്യുമെഡോ..,, രോഹിത്ത് അച്ഛന്‍ നേരെ അലറിയതും അച്ഛന്‍ ആകാശത്തേക്ക് വെടി ഉതര്‍ത്തിയതും ഒരുമിച്ചായിരുന്നു രോഹിത്തും അവിടെ കൂടിയവരും പേടിയോടെ അച്ഛനെ നോക്കി അച്ഛന്‍ തോക്ക് രോഹിതിന്‍റെ നേരെ പിടിച്ചതും അവന്‍ ഉമിനീരിറക്കി അച്ഛനെ നോക്കി

''ഹ്മ്..,,കെട്ട് വേഗം..,, രോഹിത്തിനോട് അച്ഛന്‍ പറഞ്ഞതും അവന്‍ വേഗം കെട്ടാന്‍ നിന്നു കെട്ടുന്നതിന് മുന്നെ വിച്ചു ആ താലി തട്ടിയെറിഞ്ഞ് മറ്റൊരു താലിമാല അവന്‍റെ കൈയ്യില്‍ കൊടുത്തു രോഹിത്ത് മഞ്ഞചരടില്‍ കോര്‍ത്ത താലിമാല കല്ലൂന്‍റെ കഴുത്തില്‍ കെട്ടാന്‍ നിന്നതും കല്ലു അത് തടഞ്ഞ് അവന്‍റെ മുഖം അടക്കി ഒന്ന് കൊടുത്തു ''താലി കെട്ടുന്നതിന് മുന്നെ ഇത് തനിക്ക് തന്നില്ലെങ്കില്‍ എനിക്കൊരു സമാധാനവും ഉണ്ടാകില്ല..,, ഇനി കെട്ടിക്കോ..,, രോഹിത്ത് കല്ലൂനെ രൂക്ഷമായി നോക്കി അവളെ കഴുത്തില്‍ താലിചാര്‍ത്തി അവിടെ കൂടിയവര്‍ക്കൊന്നും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.,, ചടങ്ങെല്ലാം കഴിഞ്ഞതും കരഞ്ഞ് നില്‍ക്കുന്ന രോഹിത്തിന്‍റെ മുറപെണ്ണിന്‍റെ അടുത്തേക്ക് കല്ലു നടന്നു ''മീനാക്ഷി, അതല്ലെ പേര്..,, അതിനവള്‍ കല്ലൂനെ ദേഷ്യത്തോടെ നോക്കി ''നിനക്കെന്നോട് ദേഷ്യമുണ്ടന്നറിയാം., ഇന്ന് ഈ കല്ല്യാണം നടന്നില്ലെങ്കില്‍ നിന്നോടും എന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനോടും ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും., നീ പേടിക്കണ്ട., ഒരു വഞ്ചകന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടന്ന് കരുതിയാല്‍ മതി.,

നിനക്ക് നല്ലൊരു ലൈഫ് കിട്ടും എന്‍റെ പ്രാര്‍ത്ഥന കൂടെ ഉണ്ടാകും..,, കല്ലു മീനാക്ഷിയുടെ തോളില്‍ തട്ടി തിരിഞ്ഞ് നിന്നതും രോഹിത്തിന്‍റെ കവിള് നോക്കി ഒന്ന് പൊട്ടിക്കുന്ന അവന്‍റെ അമ്മയെ ആണവള്‍ കണ്ടത് ''മോള് ഞങ്ങളോട് ക്ഷമിക്കണം., ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു., അവന്‍റെ കൊള്ളരുതായിമ്മക്കെല്ലാം കൂട്ട് നിന്നിട്ടെ ഒള്ളൂ.., പക്ഷെ ഇത് കുറച്ച് കൂടിപോയി., അവന് വേണ്ടി ഈ അച്ഛന്‍ മോളോട് മാപ്പ് ചോദിക്കുന്നു..,, രോഹിത്തിന്‍റെ അച്ഛന്‍ കല്ലൂന് നേരെ കൈകൂപ്പി '''അയ്യോ അച്ഛാ വേണ്ട., എനിക്കിപ്പോ ആരോടും ദേഷ്യമില്ല..,, കല്ലു ഇത് മാത്രം പറഞ്ഞ് അപ്പൂന്‍റെ അടുത്തേക്ക് പോയി അവര് രോഹിത്തിന്‍റെ കുടുംബത്തോട് കാര്യങ്ങളെല്ലാം പറഞ്ഞ് രോഹിത്തിനെ കൊണ്ട് ഇറങ്ങി കല്ലു രോഹിത്തിന്‍റെ മുന്നില്‍ വന്ന് നിന്നു അവന്‍ അവളെ നോക്കി പുച്ഛിച്ചു

'''എനിക്കിപ്പോ തന്നെ കാണുമ്പോ കാര്‍ക്കിച്ച് തുപ്പാനാ തോന്നുന്നെ., തന്നോടുള്ള പ്രേമം മൂത്തിട്ടൊന്നും അല്ല തന്‍റെ താലി ഈ കഴുത്തില്‍ കിടക്കുന്നത്., ഒന്നും അറിയാതെ വളരുന്ന എന്‍റെ കുഞ്ഞിന് അച്ഛനില്ലാതെ ആകരുതെന്ന് മാത്രം കരുതിയിട്ടാ..,, കല്ലു ഇത്രയും പറഞ്ഞ് കാറില്‍ കയറി..,, രോഹിത്തിനേയും വണ്ടിയില്‍ കയറ്റി അവര് റെന്‍റിന് എടുത്ത റൂമിലേക്ക് പോയി അവിടെ എത്തിയതും അച്ഛന്‍ അവന്‍റെ കോളറില്‍ പിടിച്ച് കിടക്കയിലേക്ക് ഒറ്റതള്ള് രോഹിത്ത് ബെഡില്‍ കമിഴ്ന്ന് വീണതും കട്ടിലിന്‍റെ അറ്റം തട്ടി നെറ്റിയില്‍ ചോര പൊടിഞ്ഞു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story