വിനയാർപ്പണം: ഭാഗം 65

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

രോഹിത്തിനേയും വണ്ടിയില്‍ കയറ്റി അവര് റെന്‍റിന് എടുത്ത റൂമിലേക്ക് പോയി അവിടെ എത്തിയതും അച്ഛന്‍ അവന്‍റെ കോളറില്‍ പിടിച്ച് കിടക്കയിലേക്ക് ഒറ്റതള്ള് രോഹിത്ത് ബെഡില്‍ കമിഴ്ന്ന് വീണതും കട്ടിലിന്‍റെ അറ്റം തട്ടി നെറ്റിയില്‍ ചോര പൊടിഞ്ഞു രോഹിത് തലയില്‍ കൈ വെച്ച് ബെഡില്‍ എണീറ്റിരുന്നു ''ഡാ...പന്ന.......... നിന്നെ എന്‍റെ കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കായിരുന്നു., നിനകൊക്കെ പെണ്ണെന്നാ കറിവേപ്പില ആണെല്ലെഡാ.. വിനു രോഹിതിന്‍റെ മുടി പിടിച്ച് വലിച്ച് തല താഴ്ത്തി പുറത്ത് അറഞ്ചം പുറഞ്ചം തല്ലി രോഹിത് തടുക്കാന്‍ നോക്കിയെങ്കിലും വിനൂന്‍റെ കൈ കരുത്തോണ്ട് എല്ലാം കൊള്ളേണ്ടിവന്നു ''ഡാ..ചെക്കാ മതി.,ബാക്കി ഞാന്‍ പിന്നെ കൊടുത്തോളാം., ഇപ്പോ തന്നെ നമ്മള്‍ നാട്ടിലേക്ക് തിരിക്കാണ്., അമ്മയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാന്‍ വിളിച്ചോണ്ടേ ഇരിക്കാണ്.,, കല്ലൂ..,,സാരി മാറ്റിക്കോ..,

പിന്നെ താലി മാല അഴിച്ച് വെച്ച് സിന്ദൂരം തുടച്ച് കളഞ്ഞേക്ക്., ആരും കല്ല്യാണം കഴിഞ്ഞത് അറിയാന്‍ പാടില്ല., അച്ഛന്‍ ഇത്രയും പറഞ്ഞ് ഫോണുമായി പുറത്തേക്ക് പോയി വിനു പിന്നെ കിട്ടിയ ചാന്‍സ് മുതലാക്കാന്‍ എന്നോണം അവന്‍റെ ഇടത് കവിള് നോക്കി ഒന്നും കൂടെ കൊടുത്ത് രോഹിതിന് നേരെ ചൂണ്ട് വിരല്‍ ചൂണ്ടി ഒന്ന് പേടിപ്പിച്ച് അച്ഛന്‍റെ പുറകെ പോയി ഇത് കണ്ട് അര്‍ജു താനായിട്ട് കുറക്കെണ്ടെന്ന് കരുതി അവന്‍റെ വലത് കവിളും നോക്കിയൊന്ന് കൊടുത്ത് കൈയ്യിലേക്കൊന്ന് ഊതി രോഹിത്തിനെ നോക്കിയൊന്ന് ചിരിച്ച് പുറത്തേക്ക് പോയി വിച്ചു അടുത്തേക്ക് വന്നതും അടുത്ത അടിക്കുള്ള വരവാണെന്ന് കരുതി രോഹിത്തൊന്ന് നീങ്ങി '''ഞാന്‍ തല്ലാന്‍ വന്നതൊന്നും അല്ല., ഇപ്പോ നിനക്ക് വേണ്ടത്ര കിട്ടിയിട്ടുണ്ട്., അതോണ്ട് പിന്നെ തരണ്ട്., പിന്നൊരു കാര്യം പെണ്ണിനെ സ്നേഹിച്ച് വഞ്ചിച്ച് അവള്‍ക്ക് ഗര്‍ഭം ഉണ്ടാക്കി കൊടുത്ത് ചതിക്കുന്നത് ആണെത്തം അല്ല.,

ഒരു സ്ത്രീയില്‍ പിറന്ന ഒരാണിനും അങ്ങനെ ചെയ്യാന്‍ മനസ്സ് സമ്മതിക്കില്ല., ഞാന്‍ പറഞ്ഞ് വരുന്നത് നീ ഒരുക്കിലും അമ്മയെന്ന മഹാസത്യത്തെ വിശ്വസിക്കുന്നില്ലെന്നാ., നീ നിന്‍റെ അമ്മയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നെങ്കില്‍ ഒരു പെണ്ണിനേയും നിനക്ക് ചതിക്കാന്‍ കഴിയില്ലായിരുന്നു., ഇന്ന് നിന്‍റെ അമ്മയും അച്ഛനും നാണം കെട്ടത് നീ ഒരുത്തന്‍ കാരണം ആണ്., ഇപ്പോ അവര്‍ക്ക് തോന്നിയിട്ടുണ്ടാകും ഇങ്ങനെ ഒരു മകന്‍ ഉണ്ടായിരുന്നില്ലെങ്കിലെന്ന്., ഞാന്‍ പറഞ്ഞതെല്ലാം ഒന്ന് ഇരുത്തി ചിന്തിച്ച് നോക്ക് നിന്‍റെ ചോരയില്‍ പിറക്കാന്‍ പോകുന്ന നിന്‍റെ കുഞ്ഞാണ് കല്ലൂന്‍റെ വയറ്റില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത് ആ കുഞ്ഞ് നിന്നോടിത് ചെയ്യാതിരിക്കട്ടെ..,, വിച്ചു അപ്പൂന്‍റെ കൈ പിടിച്ച് പുറത്തേക്ക് പോയി കല്ലൂനും രോഹിതിനും സംസാരിക്കാന്‍ അവസരം കിട്ടിയതും രോഹിത്തവളെ തല ഉയര്‍ത്തി നോക്കി

കല്ലു പുച്ഛത്തോടെ അവന്‍റെ അടുത്തേക്ക് നടന്ന് അവന്‍റെ മുന്നില്‍ നിന്ന് അവന്‍ കെട്ടിയ താലി അഴിച്ച് അവന്‍ ചുവപ്പിച്ച സിന്ദൂരം തുടച്ച് മാറ്റി രോഹിത്തവളെ നെറ്റിചുളിച്ച് നോക്കി '''ഒരൊറ്റ ചോദ്യം ഞാന്‍ ചോദിക്കാണ്., അത് നീ എന്തിന് നിന്‍റെ കുഞ്ഞെന്‍റെ വയറ്റില്‍ വളരുന്നത് അറിഞ്ഞിട്ടും എന്നെ ചതിച്ചൂ എന്നല്ല., അതെനിക്ക് ഇപ്പോ അറിയണ്ട., ഇപ്പോ അറിയേണ്ടത് ഒരൊറ്റ ചോദ്യാണ്., നമ്മള്‍ ഇത്രയും വര്‍ഷം പ്രണയിച്ചതില്‍ ഒരിക്കെലെങ്കിലും നീ എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നോ?..,,ഒരു നിമിഷമെങ്കിലും..,, അവസാനം കല്ലൂന്‍റെ ശബ്ദം ഒന്ന് ഇടറിയെങ്കിലും അവളത് മുഖത്ത് കാണിച്ചില്ല കല്ലൂന്‍റെ ചോദ്യത്തിന് രോഹിത് അവളെ മുഖത്തേക്ക് നോക്കാതെ മറ്റെവിടേക്കോ നോക്കി നിന്നു '''ഇല്ല അല്ലേ..,,, ഇതിനുള്ള ശിക്ഷ ഈ കല്ല്യാണി നിനക്ക് തന്നിരിക്കും., ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ,, കല്ലു പറയുന്നത് കേട്ട് രോഹിത് ഒന്നും മനസ്സിലാകാതെ അവളെ നോക്കി

''എന്താണ് എന്നല്ലെ..,, കല്ലു അവളെ വയറില്‍ നിന്ന് സാരിയുടെ മറ നീക്കി ''നിന്‍റെ ചോര തുടിപ്പ് വളരുന്നയിടം., കുഞ്ഞിന്‍റെ ഒാരോ വളര്‍ച്ചയും നിന്‍റെ മുന്നില്‍ വെച്ചായിരിക്കും., നീ കൊതിക്കും കുഞ്ഞിന്‍റെ അനക്കമൊന്ന് കാതോര്‍ക്കാന്‍.,ഇവിടെ ഒന്ന് ചുംബിക്കാന്‍ പക്ഷെ ഞാനതിന് സമ്മതിക്കില്ല., കുഞ്ഞ് പുറത്തേക്ക് വന്നാല്‍ നിനക്കൊന്ന് തലോടാന്‍ തോന്നും എടുക്കാന്‍ തോന്നും കൊഞ്ചിക്കാന്‍ തോന്നും., പക്ഷെ അതിനും നിന്നെ ഞാന്‍ സമ്മതിക്കില്ല., സ്വന്തം കുഞ്ഞ് തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്ന് തൊടാന്‍ പോലും കഴിയാതെ നീ ഉരുകുന്നത് എനിക്ക് കാണണം., അതെനിക്ക് കണ്ണ് നിറയെ കാണണം..,, ഇത്രയും പറഞ്ഞ് കല്ലു ഒരു സാധാരണ ചുരിദാര്‍ എടുത്ത് ഫ്രഷാകാന്‍ കേറി രോഹിത്താകെ തലപെരുകി തലയില്‍ കൈവെച്ച് അലറി ''ഡാ..,,കൂതറേ..,,ഇവിടെ നിന്ന് ശബ്ദിച്ചാല്‍ ആ വായേല് അരിയുണ്ട കുത്തികേറ്റും ഞാന്‍..,,

വിനു പുറത്ത് നിന്ന് കയറി വന്ന് രോഹിത്തിന്‍റെ വായിലേക്ക് രണ്ട് മൂന്ന് അരിയുണ്ട കുത്തികേറ്റി ''ഡോ.,,വാ..,,പോകാം, അച്ഛന്‍ രോഹിതിനെ കൊണ്ട് മറ്റൊരു വണ്ടിയില്‍ പോയി രോഹിതിനെ കൊണ്ട് എങ്ങോട്ടാ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു ബാക്കിയുള്ളവരെല്ലാം ഒരു ഹോട്ടലില്‍ നിന്ന് ബ്രേക്ക്ഫാറ്റ് കഴിച്ച് വീട്ടിലേക്ക് തിരിച്ച് നാടെത്തിയതും വീട്ടില്‍ അമ്മയില്ലാത്തതിനാല്‍ ഫുഡ് പാര്‍സല്‍ വാങ്ങി വീട്ടിലേക്ക് പോയി രാത്രിയോടെ അച്ഛന്‍റെ കൂടെ അമ്മയും എത്തി അവര് യാത്രപോയതിന്‍റേയോ കല്ലൂന്‍റെ കല്ല്യാണം കഴിഞ്ഞതിന്‍റേയോ ഒരു സൂചന പോലും അമ്മക്ക് കിട്ടിയില്ല രാത്രി ഭക്ഷണം കഴിച്ച് അപ്പു റൂമിലേക്ക് പോയി ''അതെയ് വിച്ചേട്ടാ..,, ''എത്തിയോ എന്‍റെ കുരുട്ട്മണി..,, വിച്ചു അവളെ നെഞ്ചിലേക്കിട്ടു ''ഹാ..,,അടങ്ങി നില്‍ക്ക് വിച്ചേട്ടാ..,, ഞാനൊരു കാര്യം പറഞ്ഞോട്ടെ.., അപ്പു ഒന്ന് കുതറി ''അടങ്ങി നില്ല് പെണ്ണേ..,,

വിച്ചു അവളെ ചുംബിക്കാന്‍ നിന്നതും അപ്പു അവനെ പിടിച്ചൊരൊറ്റ തള്ള് ''ദേ..,,കുറേ ടൈം ആയി ഞാന്‍ ഒരു കാര്യം പറയാന്‍ നില്‍ക്കുന്നു., അതിന്‍റെ ഇടക്കാ ഉമ്മച്ഛന്‍റെ ഒരു റൊമാന്‍സ്..,, അപ്പു തുള്ളുന്നത് കണ്ട് വിച്ചു അവളെ വായിം തുറന്ന് നോക്കി., ''ഞാന്‍ പറയാന്‍ വന്നത്., ഞാനിന്ന് കല്ലൂന്‍റെ അടുത്താ കിടക്കുന്നത്., ''ഹേ..,,കല്ലൂന്‍റെ ഫസ്റ്റ് നൈറ്റില് രോഹിത്താണ് അവളെ അടുത്ത് കിടക്കാ.,അല്ലാതെ നീയല്ല., ''അതിന് രോഹിത് ഇല്ലല്ലോ.., സോ ഞാന്‍ കിടക്കുന്നു..,, അപ്പു ഇതും പറഞ്ഞ് പോകാന്‍ നിന്നതും വിച്ചു അവളെ കൈ പിടിച്ച് വെച്ചു ''ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടി..,, അപ്പു ചിരിച്ചോണ്ട് വിച്ചൂന്‍റെ കവിളിലൊന്ന് മുത്തുന്ന പോലെ കാണിച്ച് അമര്‍ത്തി കടിച്ച് ഒറ്റയോട്ടം ''യക്ഷി തന്നെ..,, വിച്ചു കവിളും ഉഴിഞ്ഞ് ബെഡില്‍ കിടന്നു ••••••••••••••••••••••••••••••••••••• അപ്പു കല്ലൂന്‍റെ മുറിയുടെ ഡോര്‍ തള്ളി തുറന്ന് അകത്ത് കയറി അപ്പൂനെ പെട്ടന്ന് കണ്ട ഞെട്ടലില്‍ കല്ലു എന്തോ പുറകിലൊളിപ്പിച്ച് മറ്റെ കൈ കൊണ്ട് വേഗം കണ്ണ് തുടച്ചു അപ്പു അവളെ നെറ്റിചുളിച്ച് നോക്കി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story