വിനയാർപ്പണം: ഭാഗം 66

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു കല്ലൂന്‍റെ മുറിയുടെ ഡോര്‍ തള്ളി തുറന്ന് അകത്ത് കയറി അപ്പൂനെ പെട്ടന്ന് കണ്ട ഞെട്ടലില്‍ കല്ലു എന്തോ പുറകിലൊളിപ്പിച്ച് മറ്റെ കൈ കൊണ്ട് വേഗം കണ്ണ് തുടച്ചു അപ്പു അവളെ നെറ്റിചുളിച്ച് നോക്കി ''ഹാ..,,അപ്പൂ..വാ..,, കല്ലു പരമാവധി ശബ്ദം ഇടറാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട് അപ്പു കല്ലൂന്‍റെ അടുത്തായി വന്നിരുന്നു ''നിന്‍റെ കൈയ്യിലെന്താ..,, '''എ..എന്ത്..,എന്‍റെ കൈയ്യിലൊന്നുല്ല., അപ്പു കിടക്കുന്നില്ലേ..,, കല്ലു വിഷയം മാറ്റാന്‍ നോക്കി ''ഞാനിന്ന് നിന്‍റെ കൂടെയാ..,, ''അപ്പോ വിച്ചുവോ.,, കല്ലു ചാടികേറി ചോദിച്ചു ''വിച്ചേട്ടന്‍ റൂമിലുണ്ട്., എന്തേ ഞാനിവിടെ കിടക്കുന്നതിന് കല്ലൂന് വല്ല ബുദ്ധിമുട്ടും..,, അപ്പു ഒറ്റ പുരിഗം ഉയര്‍ത്തി ചോദിച്ചു ''ബുദ്ധിമുട്ടോ..,, ഒന്ന് പോടി എനിക്ക് സന്തോഷമേ ഒള്ളു.,, ''ആണോ..,,എന്നാ എന്നെ കണ്ടപ്പോ ആ ബേക്കിലോട്ട് പിടിച്ച സാധനം ഇങ് താ..,, ഞാന്‍ കാണാന്‍ പറ്റാത്ത എന്ത് സാധനമാ നീ ഒളിപ്പിക്കുന്നതെന്ന് കാണണമല്ലോ.?

അപ്പു പറഞ്ഞതും കല്ലു തല താഴ്ത്തി കൈയ്യില്‍ ചുരുട്ടിപിടിച്ച സാധനം അപ്പൂന്‍റെ കൈ വെള്ളയില്‍ വെച്ച് കൊടുത്തു '''താലി..!!! അപ്പു താലിയിലേക്കൊന്ന് നോക്കി കല്ലൂനെ ചേര്‍ത്ത് പിടിച്ചു അപ്പൂന് എന്ത് പറഞ്ഞ് കല്ലൂനെ ആശ്വസിപ്പിക്കും എന്നറിയില്ലായിരുന്നു '''അപ്പൂ...,,ഞാന്‍ ഒത്തിരി ആഗ്രഹിച്ച് സ്വപ്നം കണ്ട താലിയാ ഇത്., പക്ഷെ ഞാന്‍ ആഗ്രഹിച്ച പോലെ അല്ല ഇതെനിക്ക് ലഭിച്ചത്., രോഹിത്തേട്ടനെ എനിക്കിപ്പോയും അവിശ്വസിക്കാന്‍ പറ്റുന്നില്ല അപ്പൂ.., അത്രക്കും ആഴത്തില്‍ പതിഞ്ഞ് പോയതാ എന്‍റെ ഹൃദയത്തില്‍., രോഹിത്തേട്ടന്‍ എത്രയും പെട്ടന്ന് പഴയ പോലെ ആകണെ എന്നാ എന്‍റെ പ്രാര്‍ത്ഥന., ഇപ്പോയുള്ള എന്‍റെ സ്വപ്നത്തില്‍ മുയുവന്‍ ഞാനും രോഹിത്തേട്ടനും ഞങ്ങളെ കുഞ്ഞും മാത്രമാ..,, കല്ലു വിങ്ങിപൊട്ടി തേങ്ങി കരയാന്‍ തുടങ്ങി ''അയ്യേ..,,എന്താ കല്ലൂ ഇത്., ഇനി രോഹിത് നിനക്കുള്ളത് തന്നെയാ.,

അച്ഛന്‍ എത്രയും പെട്ടന്ന് രോഹിത്തിന്‍റെ തെറ്റ് തിരുത്തി അവനെ ആദ്യത്തെ രോഹിതാക്കും., പിന്നെ നിങ്ങളെ ലോകമല്ലെ., ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് കരഞ്ഞിരുന്നാ നിന്‍റെ വയറ്റില്‍ ഇരിക്കുന്ന കുഞ്ഞ് പിണങ്ങുട്ടാ.., കുഞ്ഞിന് ദോഷമാകുന്ന ഒന്നും ചെയ്യാന്‍ പാടില്ല., വാ നമുക്ക് ഉറങ്ങാ..,, അപ്പു കല്ലൂനെ ഒരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അവളെ കിടത്തി ക്ഷീണം കൊണ്ടാകും കല്ലു പെട്ടന്ന് ഉറങ്ങി അപ്പൂനാണെങ്കില്‍ വിച്ചൂന്‍റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കാഞ്ഞിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് അപ്പുവും ഉറക്കത്തിലേക്ക് വഴുതി വീണു ••••••••••••••••••••••••••••••••••••

ദിവസങ്ങള്‍ കടന്ന് പോയി വിച്ചൂന്‍റെ എക്സാമെല്ലാം കഴിഞ്ഞ് കമ്പനിയില്‍ പോയി തുടങ്ങി വിച്ചു വീട്ടിലുണ്ടായാല്‍ ഫുള്‍ ടൈം റൊമാന്‍സാണ് കല്ലൂനിപ്പോ നാല് മാസത്തിലേക്ക് കടന്നു ക്ഷീണം ഒക്കെ ഏകദേശം വിട്ടൊഴിഞ്ഞു വയര്‍ ചെറുതായിട്ട് ഉന്തിവെന്നിട്ടുണ്ട് അത് കൊണ്ട് തന്നെ വയറ് അറിയാത്ത വിധത്തിലുള്ള ഡ്രസ്സാണിപ്പോ കല്ലു ധരിക്കാര്‍ രോഹിത്തിനെ കുറിച്ച് അച്ഛനെല്ലാതെ മറ്റാര്‍ക്കും ഒരു വിവരവും ഇല്ല. അച്ഛനോട് രോഹിതിനെ പറ്റി ചോദിച്ചാലും അച്ഛന്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറും പിന്നെ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ., അമ്മയോട് എത്രയൊക്കെ മറച്ച് വെച്ചെങ്കിലും അമ്മ കല്ലൂനെ കയ്യോടെ പൊക്കി അമ്മ ഒരു സ്ത്രീ അല്ലെ., കല്ലൂനില്‍ ഉണ്ടാകുന്ന ഒാരോ മാറ്റവും അമ്മയ്ക്ക് പിടികിട്ടി ''എല്ലാവരും കൂടെ എന്നോട് എന്തോ മറക്കുന്നതായി എനിക്ക് തോന്നിയിരുന്നു., ഇത് ഇങ്ങനെ ഒരു കാര്യമാണെന്ന് ഞാന്‍ വിചാരിച്ചില്ല., കല്ലൂന്‍റെ ഒാരോ മാറ്റവും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു., സംശയം തോന്നിയത് കൊണ്ടാണ് ഞാന്‍ നിന്‍റെ റൂമൊന്ന് പരിശോധിച്ചത് .,

ചെക്കപ്പിന്‍റെ റിസള്‍ട്ടും മറ്റും കിട്ടിയപ്പോ ഒരു നിമിഷത്തേക്ക് ഞാന്‍ തറഞ്ഞ് നിന്ന് പോയി..,, വീട്ടില്‍ എല്ലാവരും കൂടെ സംസാരിക്കുമ്പോയാണ് അമ്മ കല്ലു പ്രഗ്നന്‍റ് ആണെന്ന കാര്യം അറിഞ്ഞ സത്യം എല്ലാവരേയും അറിയിച്ചത് അപ്പു പിന്നെ ഒന്നും മറച്ച് വെക്കാതെ അത് വരെ നടന്നതെല്ലാം പറഞ്ഞു ''ആന്‍റീ..,,മനപൂര്‍വ്വം അല്ല., എന്നോട് ദേഷ്യം തോന്നരുത്..,, കല്ലു അമ്മയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞു '''ഞാനന്ത് പറയാനാ., എനിക്ക് സങ്കടം കൃഷ്ണേട്ടന്‍ എന്നോട് മറച്ച് വെച്ചതിലാ., ഇത്രയും ക്കാലം നമുക്കിടയില്‍ എന്തെങ്കിലും രഹസ്യം ഉണ്ടായിട്ടുണ്ടോ ഏട്ടാ., കല്ലു ഈ ഒരുഅവസ്ഥയില്‍ ആകുമ്പോ എന്നോടായിരുന്നു നിങ്ങള്‍ ആദ്യം പറയേണ്ടിയിരുന്നത്., കാരണം ഞാനൊരു അമ്മയല്ലെ., അമ്മയുടെ ശബ്ദം ഇടറി ''ഇതിനുള്ള മറുപടി നീ തന്നെ പറഞ്ഞു., നീ ഒരു അമ്മയാണ്., കല്ലൂനെ നീ മകളെ പോലെ അല്ലെ സ്നേഹിക്കുന്നെ.,

അപ്പോ നിനക്ക് ഇതൊന്നും കേട്ടാല്‍ സഹിക്കൂല., അത്കൊണ്ട് കല്ലൂന്‍റെ പപ്പേം മമ്മിയും അറിയുമ്പോ നിന്നേയും അറിയിക്കാന്ന് കരുതി.,, അച്ഛന്‍ പറഞ്ഞതിന് അമ്മ ഒന്നും മിണ്ടിയില്ല..,, ''അയ്യേ..,,എന്ത് ശോക അന്തരീക്ഷം.,, അമ്മ ഇങ്ങനെ വിഷമിക്കാതെ എന്‍റെ ഭാര്യ പ്രഗ്നന്‍റ് ആകുമ്പോ അമ്മയോട് പറഞ്ഞിട്ടെ ആകൂ..,, എന്തേ അമ്മ കുട്ടിക്ക് സന്തോഷായീലെ..,, വിനു അമ്മേടെ കവിളിലൊന്ന് നുള്ളി ''നീ പോടാ ചെക്കാ..,, പാറൂനും കീറൂനും വല്ലോം വയറ്റിലുണ്ടിക്കി വന്നാ നിന്‍റെ കൈയ്യും കാലും ഞാന്‍ മടല് വെട്ടി ഒടിക്കും..,, അമ്മ അവന്‍റെ കൈയ്യിട്ട് ഒന്ന് കൊടുത്തു ''സില്ലി ഗേള്‍..,,ഈ അമ്മേടെ കാര്യം..,, വിനു വേഗം അമ്മേടെ അടുത്ത് നിന്ന് മാറി നിന്നു ''എന്‍റെ മൂത്ത മകന്‍ വല്ലാതെ ഇളിക്കണ്ട., ഡാ ചെക്കാ നിങ്ങളെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര മാസം ആയെന്ന വല്ല ബോധവും നിങ്ങള്‍ക്കുണ്ടോ..,, അമ്മ വിച്ചുവിന് നേരെ തിരിഞ്ഞു ''നല്ല ബോധം ഉണ്ടെമ്മേ., കണ്ടാല്‍ തോന്നുന്നില്ലെന്നെ ഒള്ളൂ അല്ലെ അപ്പൂ..,, വിച്ചു കാര്യം മനസ്സിലായെങ്കിലും അമ്മയെ ഒന്ന് കളിപ്പിച്ചു ''ചെര്‍ക്കാ ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ.,

ഞാന്‍ നിങ്ങള്‍ക്ക് കൊച്ചുങ്ങളുണ്ടാകുന്ന കാര്യാ പറഞ്ഞത്.,, ''എന്‍റെ അമ്മേ..,,അതിനൊക്കെ സമയം നീണ്ട് നിവര്‍ന്ന് കിടക്കല്ലെ., കല്ലൂന്‍റെ പഠിത്തം ഒക്കെ ഒന്ന് കഴിയട്ടെ..,, വിച്ചു പറഞ്ഞത് കേട്ട് അപ്പു അവനെ വായിം തുറന്ന് നോക്കി ''എന്നിട്ട് എന്നും രാത്രി ഇതെല്ലല്ലോ നിങ്ങള് പറയാറ്..,, അപ്പു വിച്ചൂന്‍റെ ചെവിക്കരുകില്‍ വന്ന് ചോദിച്ചതും വിച്ചു കണ്ണിറുക്കി കാണിച്ചു ''അയ്യേ..,,നീ പോര വിച്ചൂ..,, അതിനൊക്കെ ഞങ്ങള്‍., ഞങ്ങളെ കല്ല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ നീ ഉണ്ടായീണ് ,,അല്ലേഡീ...,, അച്ഛന്‍ ഒന്ന് കോളര്‍ പൊക്കി അമ്മേനെ നോക്കിയതും അമ്മ അച്ഛനെ നോക്കി കണ്ണുരുട്ടി ''ഒരു മാസത്തിനുള്ളിലൊക്കെ പ്രസവിക്കോ അച്ഛാ..,, വിനു വായിം തുറന്ന് ചോദിച്ചു ''ഇങ്ങനെ ഒരു മണ്ടന്‍., ഒരു മാസത്തിനുള്ളില്‍ വയറ്റിലുണ്ടായി എന്നാ പറഞ്ഞെ..,, അച്ഛന്‍ വിനൂന്‍റെ തലക്കിട്ടൊന്ന് കൊടുത്തു ''ഒാ..ഹ് അങ്ങനെ..,,

വിനു എല്ലാവരേയും നോക്കിയൊന്ന് ഇളിച്ചു ••••••••••••••••••••••••••••••••••• രണ്ട് ദിവസത്തിന് ശേഷം വിച്ചുവും വിനും അപ്പും കല്ലും കൂടെ ടൗണിലേക്ക് ഷോപ്പിംങിനായി ഇറങ്ങി കല്ലൂന് ഹോസ്പിറ്റലില്‍ പോയി സ്കാനിംങ് എടുക്കാനും ഉണ്ടായിരുന്നു രാവിലെ ഇറങ്ങിയ അവര് തിരിച്ചെത്തിയത് നേരം ഇരുട്ടിയപ്പോയാണ് '''വീട്ടിലാരോ വന്നിട്ടുണ്ടല്ലോ..,, അപ്പു പറഞ്ഞു ''ശരിയാ മുറ്റത്ത് കാര്‍ കിടപ്പുണ്ട്..,, കല്ലു വണ്ടിയില്‍ നിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു നാല് പേരും അകത്തേക്ക് കയറി സെറ്റില്‍ ഇരിക്കുന്ന കല്ലൂന്‍റെ പപ്പയേയും മമ്മയേയും കണ്ട് നാല് പേരും തറഞ്ഞ് നിന്നു കല്ലൂന്‍റെ ഹൃദയ മിടിപ്പ് ഉയര്‍ന്നു ശരീരം തളരുന്നത് പോലെ തോന്നിയതും കല്ലു ഉമിനീരിറക്കി അപ്പൂന്‍റെ കൈ പിടിച്ച് അവളോട് ചേര്‍ന്ന് നിന്നു ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story