വിനയാർപ്പണം: ഭാഗം 67

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

നാല് പേരും അകത്തേക്ക് കയറി സെറ്റില്‍ ഇരിക്കുന്ന കല്ലൂന്‍റെ പപ്പയേയും മമ്മയേയും കണ്ട് നാല് പേരും തറഞ്ഞ് നിന്നു കല്ലൂന്‍റെ ഹൃദയ മിടിപ്പ് ഉയര്‍ന്നു ശരീരം തളരുന്നത് പോലെ തോന്നിയതും കല്ലു ഉമിനീരിറക്കി അപ്പൂന്‍റെ കൈ പിടിച്ച് അവളോട് ചേര്‍ന്ന് നിന്നു ''നാട് ചുറ്റി നാലും എത്തിയോ..,, ഞങ്ങള്‍ വന്നിട്ട് എത്രനേരായെന്നറിയോ കൃഷ്ണേട്ടന്‍ രണ്ട് ദിവസം മുന്നെ വിളിച്ച് കല്ലൂനൊരു സര്‍പ്രൈസ് ആയിട്ട് നാട്ടിലേക്ക് വരുന്നോ എന്ന് ചോദിച്ചപ്പോ ഞങ്ങള് ഇന്നലെ നൈറ്റ് ഫ്ലൈറ്റിന് തന്നെ നാട്ടിലേക്ക് തിരിച്ചു.,.,, കല്ലൂന്‍റെ മമ്മ അവരെ കണ്ടോണ്ട് സെറ്റില്‍ നിന്നെണീറ്റു കല്ലൂന്‍റെ കണ്ണ് എന്തിനെന്നറിയാതെ നിറയാന്‍ തുടങ്ങി ''ഹേ..,,പപ്പേടെ ബേബി കരയാണോ..,, നിനക്കൊരു സര്‍പ്രൈസ് തരാന്‍ വേണ്ടി പറയാതെ വന്നതല്ലെ കല്ലൂട്ടാ..,, കേട്ടോ കൃഷ്ണാ..,, ദുബായില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ തുള്ളിച്ചാടിയ പെണ്ണാണ്., ഇപ്പോ ദാ ഞങ്ങളെ കണ്ട് കരയുന്നു.,, പപ്പ കല്ലൂനെ ചേര്‍ത്ത് പിടിച്ചു കല്ലൂന്‍റെ മനസ്സില്‍ കുറ്റബോധം കുമിഞ്ഞ് കൂടി അവിടെ കുറച്ച് നാള്ക്ക് ശേഷം മോളെ കണ്ട സന്തോഷത്തില്‍ മൂന്ന് പേരുടേയും സന്തോഷ പ്രകടനങ്ങളായിരുന്നു ''അയ്യോ..,, വിച്ചൂ..വിനൂ..,,,സുഖല്ലെ., എന്താ രണ്ടാളും മിണ്ടാത്തെ..,,

കല്ലൂന്‍റെ മമ്മ അവരെ അടുത്തോട്ട് പോയി വിവരം തിരക്കി ''അപ്പു മോള് കല്ലു പറഞ്ഞ പോലെ സുന്ദരിയാണല്ലോ., നിങ്ങളെ മേരേജിന്‍റെ ടൈമിലായിരുന്നു കല്ലൂന്‍റെ എക്സാം., അതാ വരാന്‍ പറ്റാതിരുന്നെ.., കല്ലൂന്‍റെ മമ്മ അപ്പൂനെ ഒന്ന് പുണര്‍ന്നു ''മേരേജിന് കൂടിയില്ലെങ്കിലെന്താ., വിച്ചൂന്‍റെ വക ട്രീറ്റ് എന്തായാലും നിങ്ങള്‍ക്ക് ഉണ്ടാകും, അല്ലേഡാ., വിനു ചാടികേറി പറഞ്ഞു ''അതെയതെ., വിച്ചു അവനെ നോക്കി പല്ല് കടിച്ചു എല്ലാവരും കൂടെ സംസാരിച്ചിരുന്നപ്പോയാണ് വിച്ചൂന്‍റെ ഫോണിലേക്കൊരു മെസ്സേജ് വന്നത് അച്ഛന്‍റെ പേര് കണ്ട് വിച്ചു സംശയത്തോടെ ഒാപ്പണ്‍ ചെയ്തു '''അപ്പൂനേയും കൂട്ടി വേഗം നിന്‍റെ റൂമിലേക്ക് പോ..,, മെസ്സേജ് കണ്ട് വിച്ചു നെറ്റി ചുളിച്ച് കല്ലൂന്‍റെ പപ്പയോട് സംസാരിച്ചിരിക്കുന്ന അച്ഛനെ നോക്കി അതിന് മറുപടിയായി അച്ഛന്‍ കണ്ണ് കൊണ്ട് പോകാന്‍ പറഞ്ഞു ''അങ്കിള്‍ ഞങ്ങളൊന്ന് ഫ്രഷായിട്ട് വരാം., രാവിലെ ഇറങ്ങിയതാ.,ആകെ മുഷിഞ്ഞു..,, വിച്ചു കല്ലൂന്‍റെ പപ്പയോട് പറഞ്ഞു ''അതിനെന്താ നിങ്ങള് ഫ്രഷായി വാ ഞങ്ങളിവിടെ തന്നെ ഉണ്ടാകും.,, മറുപടി കിട്ടിയതും വിച്ചു അപ്പൂന്‍റെ കൈ പിടിച്ച് റൂമിലേക്ക് പോയി ''എന്‍റെ വിച്ചേട്ടാ..,,അവരോട് സംസാരിക്കുന്ന ഇടക്കാണോ ഫ്രഷാകാനെന്നും പറഞ്ഞ് വലിച്ചോണ്ട് വരുന്നേ.,

കല്ലൂന്‍റെ മമ്മ എന്ത് കമ്പനിയാന്നോ..,, അപ്പു റൂമിലെത്തിയതും വിച്ചൂന് നേരെ തിരിഞ്ഞു '''ഒാ..ഹ് കമ്പനിയൊക്കെ പിന്നെ കൂടാം., അച്ഛന്‍ പറഞ്ഞിട്ടാ ഞാനിങ്ങോട്ട് വന്നത്..,, ''എന്തോന്ന്..,, ''''ഡീ..,,പൊട്ടി അച്ഛന്‍ മെസ്സേജ് അയച്ച് പറഞ്ഞു നിന്നേം കൂട്ടി റൂമിലേക്ക് പോകാന്‍..,, ''എന്തിന്.,, അപ്പു സംശയത്തോടെ ചോദിച്ചു ''അച്ഛന് വേണെമെങ്കില്‍ ഇങ്ങോട്ട് വരുന്നുണ്ടാകും., കല്ലൂന്‍റെ കാര്യമെന്തെങ്കിലും പറയാനാകും..,, ''ശെരിയാ.,അച്ഛന്‍ അവരെ വിളിച്ച് വരുത്തിയത് തന്നെ കല്ലൂന്‍റെ കാര്യം പറയാനാകും., അവരെ പെട്ടന്ന് കണ്ടപ്പോ എല്ലാം അറിഞ്ഞ് വന്നതാണെന്ന് കരുതി.,, അപ്പു പറഞ്ഞു ''ഞാനും., പാവം അങ്കിള്‍നേയും ആന്‍റിയേയും കണ്ടിട്ട് തന്നെ പാവം തോന്നുന്നു., പെട്ടന്ന് അറിയുമ്പോ അവരെങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് ആലോചിച്ചിട്ട് തന്നെ പേടിയാകുന്നു ..,, വിച്ചു ഫാനിട്ട് ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിച്ചോണ്ട് പറഞ്ഞു ''ഹ്മ്..,,ഏതായാലും ഞാനൊന്ന് ഫ്രഷാകട്ടെ., രാവിലെ ഇറങ്ങിയോണ്ട് ആകെ വിയര്‍ത്ത് കുളിച്ചു,, അപ്പു ഫ്രഷാകാന്‍ പോകാന്‍ നിന്നതും വിച്ചു പിടിച്ച് വെച്ചു അപ്പു പുരിഗം ഉയര്‍ത്തി അവനെ നോക്കി ''ഞാനും വരാഡീ..,,നമുക്ക് ഒരുമിച്ച് കുളിക്കാന്നെ., വിച്ചു കണ്ണിറുക്കി ''അയ്യോ..,,വേണ്ട.,അങ്ങനെ ഇപ്പോ മോന്‍ സീന്‍ പിടിക്കണ്ട.,

അപ്പു വിച്ചൂന്‍റെ നെഞ്ചിനിട്ട് കുത്തി ''ഹേയ് ഗായ്സ്.,, വിനു ഡോര്‍ തള്ളി തുറന്ന് റൂമിലേക്ക് വന്നു ബാക്കിലായി കല്ലുവും ഉണ്ട്..,, അവള്‍ തലതാഴ്ത്തി വന്ന് ബെഡിലിരുന്നു ''നിങ്ങളെ അച്ഛന്‍ പറഞ്ഞയച്ചതാണോ ഇങ്ങോട്ട്..,, വിച്ചു ചോദിച്ചു ''യാ യാ..,,അച്ഛന്‍ ഇങ്ങോട്ട് വരാന്‍ മെസ്സേജ് അയച്ചു, ഞങ്ങളിങ്ങോട്ട് വന്നു, വിനു പറഞ്ഞു '''അയ്യേ കല്ലൂ...നീ കരയാണോ..,, അപ്പു അവളെ അടുത്തിരുന്നു ''എനിക്കാകെ പേടിയാകുന്നു., പപ്പേം മമ്മേം അറിഞ്ഞാലുള്ള അവസ്ഥ., ഞാനെന്ത് ദുഷ്ടയാണ് ഇത്രേം സ്നേഹമുള്ള പേരന്‍റ്സിനെ അല്ലെ ഞാന്‍ ചതിച്ചത്..,, കല്ലു ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി ''ഹേയ്..,,കല്ലൂ..,,റിലാക്സ്., എത്ര എന്ന് വെച്ചാ അവരോട് മറച്ച് വെക്കാ.,ഇപ്പോ തന്നെ നാല് മാസായി., വയറൊക്കെ വളര്‍ന്ന് തുടങ്ങി., അവരെ വേദനിപ്പിക്കാത്ത രീതിയില്‍ എല്ലാം പറഞ്ഞ് മനസ്സിലാക്കാന്‍ അച്ഛന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല.,, അപ്പു ആശ്വസിപ്പിച്ചു അപ്പോയേക്കും അച്ഛനെത്തി ''ഞാന്‍ വന്ന കാര്യം വേഗം പറയാം., ഡിന്നര്‍ കഴിച്ച ശേഷം നമ്മള്‍ കാര്യം അവതരിപ്പിക്കുന്നു., കല്ല്യാണം കഴിഞ്ഞത് അവര് അറിയരുത്., അവരെ ഒറ്റ മോളല്ലെ അവരെ ഇഷ്ടപ്രകാരം കല്ല്യാണം നടക്കും., അതായത് ഒരു വട്ടം കൂടി രോഹിത് നിന്‍റെ കഴുത്തില്‍ താലിചാര്‍ത്തും,,

പിന്നെ രോഹിത് നിന്നെ ചതിച്ചതൊന്നും പറയരുത്., അവരെ വേദനിപ്പിക്കാതെ വേണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍..,, എല്ലാം ഞാന്‍ പറഞ്ഞോളാം..,, നിങ്ങള്‍ ഇത് വരെ ഉണ്ടായതൊന്നും അവരോട് പറഞ്ഞ് കുളക്കരുത്., പ്രത്യേകിച്ച് വിനൂനോട്., എന്നാ എല്ലാവരും ഫ്രഷായി ഡിന്നര്‍ കഴിക്കാന്‍ വാ., ഞാന്‍ താഴേക്ക് പോകട്ടെ., നമ്മള്‍ ഇവിടെ നിന്ന് സംസാരിക്കുന്നത് കണ്ടാല്‍ എല്ലാം പൊളിയും.., അച്ഛന്‍ വേഗം പോയി.,, വിനും കല്ലും ഫ്രഷാകാന്‍ പോയി അവരെല്ലാം പോകുന്നത് അന്തംവിട്ട് നോക്കി നിന്ന അപ്പൂനെ പെട്ടന്ന് വിച്ചു പൊക്കിയെടുത്ത് ബാത്ത് റൂമിലേക്ക് കൊണ്ട്പോയി അപ്പു കുതറിയിട്ടും.,അവന്‍റെ പുറത്തടിച്ചിട്ടും അവന്‍ താഴെ ഇറക്കിയില്ല ബാത്ത് റൂമിലെത്തി അപ്പൂനെ താഴെ നിര്‍ത്തി അരയിലൂടെ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഷവര്‍ ഒാണ്‍ ചെയ്തു രണ്ട് പേരേയും നനച്ച് കൊണ്ട് വെള്ളം അവരെ ശരീരത്തിലൂടെ ഊര്‍ന്നിറങ്ങി വിച്ചു അപ്പൂന്‍റെ താടിയില്‍ പിടിച്ച് അവളെ മുഖം ഉയര്‍ത്തി മുഖത്ത് പറ്റിപിടിച്ച് കിടക്കുന്ന മുടിഇഴകളെ വകഞ്ഞ് മാറ്റി വിറപൂണ്ട അവളെ അധരങ്ങളെ സ്വന്തമാക്കി ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

എല്ലാവരും കൂടെ സംസാരിച്ച് ഡിന്നര്‍ കഴിക്കാണ് കഴിച്ച് കഴിഞ്ഞ് ഹാളില്‍ എല്ലാവരും കൂടി സംസാരിക്കാനിരുന്നു ''കൃഷ്ണാ..,,കുറേ ടൈം ആയി ഞാന്‍ നിങ്ങളെ ഒക്കെ ശ്രദ്ധിക്കുന്നു., എന്തെങ്കിലും പറയാനുണ്ടോ..,, കല്ലൂന്‍റെ പപ്പ അച്ഛനോട് ചോദിച്ചു ''ഞാനും ചോദിക്കാന്‍ നില്‍ക്കായിരുന്നു., ഞങ്ങള്‍ സര്‍പ്രൈസ് ആയി വന്നിട്ടും., കല്ലൂന്‍റെ മുഖത്ത് വിചാരിച്ച സന്തോഷം കണ്ടില്ല., ചാടി കളിച്ചോണ്ട് നടന്നിരുന്ന പെണ്ണാ.,ഇപ്പോ ആകെ മാറിപോയി., എന്ത് പറ്റി സുഖമില്ലെ നിനക്ക്..,, മമ്മ കല്ലൂന്‍റെ മേലോക്കെ തൊട്ട് നോക്കി ''എന്തോ പറയാനുണ്ടല്ലോ., എന്തായാലും പറ കൃഷ്ണാ., പപ്പ പിന്നേം ചോദിച്ചു ''പറയാം.,അതിന് മുന്നെ., രോഹിത്..,, അച്ഛന്‍ വിളിച്ചതും പുറത്ത് നിന്ന് രോഹിത് അകത്തേക്ക് വന്നു ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story