വിനയാർപ്പണം: ഭാഗം 68

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''എന്തോ പറയാനുണ്ടല്ലോ., എന്തായാലും പറ കൃഷ്ണാ., കല്ലൂന്‍റെ പപ്പ പിന്നേം ചോദിച്ചു ''പറയാം.,അതിന് മുന്നെ., രോഹിത്..,, അച്ഛന്‍ വിളിച്ചതും പുറത്ത് നിന്ന് രോഹിത് അകത്തേക്ക് വന്നു രോഹിത് കല്ലൂനെ ഒന്ന് നോക്കി അവളോട് ചേര്‍ന്ന് നിന്നു കല്ലൂന് അവനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തോന്നിയെങ്കിലും അവളത് ചെയ്തില്ല., ''അല്ല ആരിത് രോഹിയോ., ഇത് സര്‍പ്രൈസ് ആയിപോയല്ലോ., നാളെ ഞങ്ങള് നിന്‍റെ വീട്ടിലേക്ക് വരണം എന്ന് കരുതിയെ ഒള്ളു., കല്ലൂന്‍റെ പപ്പ ആവേശത്തോടെ രോഹിതിനെ കെട്ടിപിടിച്ചു ''മോനേ..,,സുഖല്ലേ., നീ ആകെ ക്ഷീണിച്ച് പോയല്ലോ., മമ്മ രോഹിയുടെ നെറ്റിയിലൊക്കെ തൊട്ട് നോക്കി കൊണ്ട് പറഞ്ഞു രോഹിത് ഇതിനെല്ലാം ഒന്ന് ചിരിച്ചതെ ഒള്ളു ''ഇതെന്താ ഇങ്ങനെ എല്ലാവര്‍ക്കും എന്ത് പറ്റി., ആരും മിണ്ടുന്നെ ഇല്ലല്ലോ..,, കല്ലൂന്‍റെ പപ്പക്ക് എന്തെക്കെയോ പന്തികേട് തോന്നി കല്ലു തലതാഴ്ത്തി നിന്ന് കണ്ണ് ഇറുക്കെ അടച്ചു '''കൃഷ്ണാ..,,എന്താ എന്തേലും പ്രശ്നം ഉണ്ടോ..,,എന്തായാലും തുറന്ന് പറയ്..,, ''രോഹിത്..,, അച്ഛന്‍ കല്ലൂന്‍റെ പപ്പക്ക് മറുപടി കൊടുക്കാതെ രോഹിതിനെ വിളിച്ചു ''അങ്കിള്‍.....,,, രോഹിത് ഒന്ന് നിശ്വസിച്ചു വിളിച്ചു ''എന്താ രോഹീ..,,എന്താ എന്ന് വെച്ചാല്‍ പറ.,,

''അങ്കിള്‍..,,ഞാ...ഞാനും കല്ലും തമ്മില്‍ ഇഷ്ടത്തിലാണ്.,, രോഹിതിങ്ങനെ പറഞ്ഞതും കല്ലൂന്‍റെ ചുണ്ടിലൊരു പുച്ഛചിരി വിടര്‍ന്നു രോഹിത് പേടിയോടെ പപ്പയെ നോക്കുമ്പോ അവരും കല്ലൂന്‍റെ മമ്മയും അവന്‍റെ മുഖത്തേക്ക് തന്നെ നോക്കി രോഹിതിന്‍റെ പരിഭ്രമം നോക്കി കാണുകയായിരുന്നു ''അങ്കിള്...അ...അത് ഞാന്‍...,, രോഹിത് അവരെ നോട്ടം കണ്ട് ഒന്ന് പേടിച്ചിരുന്നു കാരണം രോഹിതിനെ അവര്‍ക്ക് മകനെന്ന പോലെ ഇഷ്ടമായിരുന്നു എന്നാ എല്ലാവരേം ഞെട്ടിച്ച് കൊണ്ട് അവര്‍ പൊട്ടിചിരിച്ചു കല്ലുവും മറ്റുള്ളവരും പപ്പയേം മമ്മേം ഒന്നും മനസ്സിലാകാതെ നോക്കി വിനു ആണേല് ഇവര്‍ക്കെന്താ വട്ടായോ എന്ന കണക്കിന് നോക്കി നില്‍ക്കാണ് ''എന്‍റെ രോഹീ..,, നിങ്ങള്‍ പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്കറിയാം നിങ്ങള്‍ രണ്ടും ഒടുക്കത്ത പ്രേമം ആയിരുന്നൂന്ന്., നിങ്ങള്‍ക്കറിയോ ഞാനും ഇവളെ പ്രണയിച്ച് തന്നെ കെട്ടിയതാ. കല്ലൂന്‍റെ പപ്പ മമ്മയെ ചേര്‍ത്ത് പിടിച്ചു ''അതും അല്ല.,കല്ലു എന്‍റെ മോളല്ലെ., അവള് പറഞ്ഞില്ലെങ്കില്‍ തന്നെ അവള്‍ നിന്നെ കാണുമ്പോയുള്ള മാറ്റങ്ങള്‍ തന്നെ മതിയായിരുന്നു നിങ്ങള്‍ തമ്മിലുള്ള ഇഷ്ടം മനസ്സിലാക്കാന്‍..,, മമ്മ രോഹിതിനോടായ് പറഞ്ഞു ''കേട്ടോ കൃഷ്ണാ., ഞാന്‍ ഇവളോട് പറഞ്ഞിരുന്നു.,

നാളെ തന്നെ രോഹിതിന്‍റെ വീട്ടില്‍ പോയി ഇവരെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്ന്., ഇപ്പോയത്തെ കുട്ടികളല്ലെ.,ഇങ്ങനെ അഴിച്ച് വിട്ടാല്‍ നാളെ ചിലപ്പോ നമുക്ക് ചീത്തപേരുണ്ടാക്കും.,, കല്ലൂന്‍റെ പപ്പ പൊട്ടിചിരിച്ചു ''മോനെ രോഹീ..,,കല്ലൂന് നിന്നെ ജീവനാണെന്ന് മനസ്സിലാക്കിയത് നീ ഈ പ്രാവിശ്യം നാട്ടിലേക്ക് പോന്നതിന് ശേഷമാ., എപ്പോയും സങ്കടപ്പെട്ടിരിക്കായിരുന്നു ഇവളെ പണി., അതാ പിന്നെ കല്ലു നാട്ടിലേക്ക് പോരണം എന്ന് പറഞ്ഞപ്പോ അപ്പോ തന്നെ സമ്മതിച്ചത്.,, കല്ലൂന്‍റെ മമ്മ അവളെ നോക്കി കണ്ണുരുട്ടി ''ഹാ..,,ബെസ്റ്റ് പാരന്‍റ്സ്., എല്ലാത്തിനും അവരായി അവസരം ഒരുക്കി കൊടുക്കുന്നു., എനിക്കും ഉണ്ട് രണ്ടണ്ണം പാറൂന്‍റെ അടുത്തേക്ക് എങ്ങാനും പോയാല്‍ ഫോണ് വിളിച്ച് മനുഷ്യന് സമാധാനം തരൂല..,, വിനു അപ്പൂന്‍റെ ചെവിയില്‍ പറഞ്ഞു ''നിന്‍റെ കൈയ്യിലിരിപ്പ് അത്രക്കും നല്ലതല്ലെ., അമ്മക്കത് നന്നായി അറിയാം., അപ്പു അവനെ തിരിച്ച് കളിയാക്കി

''കളിയാക്കണ്ട.,നിന്‍റെ കെട്ട്യോനെ ഒന്നിനും പറ്റൂല., നീ നോക്കിക്കോ എന്‍റെ കല്ല്യാണം ഒന്ന് കഴിയട്ടെ., എന്‍റെ കുട്ടികളെ കൊണ്ട് ഈ വീട്ടില്‍ വഴി നടക്കാന്‍ പറ്റൂല..,, വിനു ഒന്ന് കോളറ് പൊക്കി ''എന്നാ നീ ഒരു പ്ലേ സ്ക്കൂള്‍ തുടങ്ങിക്കോ., ഈ വീട്ടില്‍ ഞങ്ങള്‍ക്കൊക്കെ നടന്നെ പറ്റൂ..,, അപ്പു അവനെ പുച്ഛിച്ചു ''രണ്ടും കൂടെ ഇനി കുശു കുശു പറഞ്ഞാ ചവിട്ടി പുറത്താക്കി ഡോറടക്കും..,, രണ്ടിന്‍റേയും നടുവില്‍ കയറി നിന്ന് വിച്ചു പറഞ്ഞു വിച്ചൂന്‍റെ അമ്മയാണെങ്കില്‍ എന്നും കാണുന്ന സീരിയലിനേക്കാള്‍ നല്ല സീന്‍ കാണുന്ന പോലെ സോഫയില്‍ താടിക്കും കൈ കൊടുത്ത് കല്ലൂനേം രോഹിത്തിനേം പപ്പയേയും മമ്മയേയും മാറി മാറി നോക്കാണ് ''ഇത്ര ഒക്കെ ഞങ്ങള് പറഞ്ഞിട്ടും കല്ലൂന്‍റിം രോഹിതിന്‍റേം മുഖത്തൊരു സന്തോഷം കാണുന്നില്ലല്ലോ..,, പപ്പ അവരെ നോക്കി നെറ്റി ചുളിച്ചു കല്ലു പപ്പേം മമ്മേം പറയുന്നതെല്ലാം കേട്ടപ്പോ മനസ്സ് വിങ്ങപൊട്ടി കണ്ണ് നീര് നിര്‍ത്താതെ പെയ്ത് കൊണ്ടിരിക്കാണ് തന്നെ ഇത്രയും മനസ്സിലാക്കി തന്‍റെ ഇഷ്ടങ്ങളെ താന്‍ പോലും അറിയാതെ അറിഞ്ഞ് നേടിതരാന്‍ തയ്യാറായി നില്‍ക്കുന്നു കല്ലൂന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതും അവള്‍ മമ്മയുടെ നെഞ്ചില്‍ വീണ് പൊട്ടികരഞ്ഞു

'''ഏ...ഏട്ടാ..,,നമ്മടെ മോള്..,, കല്ലൂ...,,മോളെ എന്ത് പറ്റിയഡാ..,, ആ മാതൃഹൃദയം വിങ്ങിപൊട്ടി രോഹിത് പിന്നെ ഒന്നും നോക്കിയില്ല കല്ലൂന്‍റെ പപ്പയുടെ കാലില്‍ വീണ് പൊട്ടികരഞ്ഞു ''ഹേയ്..,,രോഹി..,,എന്താ ഇത്., എന്തൊക്കെ ഇവിടെ നടക്കുന്നെ..,, പപ്പ അവനെ എണീപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല ''അ..അങ്കിള്‍...മാപ്പ്..,,,ഞങ്ങളോട് പൊറുക്കണം..,, രോഹിത് കാല് പിടിച്ച് ഇടര്‍ച്ചയോടെ പറഞ്ഞു ''എന്തിന്..,,എനിക്കൊന്നും മനസ്സിലാകുന്നില്ല..,, ''അ..അങ്കിള്‍ കല്ലൂ പ്രഗ്നന്‍റ് ആണ്., അറിയാതെ പറ്റിപോയതാ ., ക്ഷമിക്കണം..,, രോഹിത് ഇങ്ങനെ പറഞ്ഞതും പപ്പ ഒന്ന് ഞെട്ടി നിന്നു പിന്നെ ദേഷ്യത്തോടെ കാല് ആഞ്ഞ് കുടഞ്ഞു രോഹിത്ത് ബാലന്‍സ് കിട്ടാതെ മറിഞ്ഞു വീണു..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story