വിനയാർപ്പണം: ഭാഗം 69

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അ..അങ്കിള്‍ കല്ലൂ പ്രഗ്നന്‍റ് ആണ്., അറിയാതെ പറ്റിപോയതാ ., ക്ഷമിക്കണം..,, രോഹിത് ഇങ്ങനെ പറഞ്ഞതും പപ്പ ഒന്ന് ഞെട്ടി നിന്നു പിന്നെ ദേഷ്യത്തോടെ കാല് ആഞ്ഞ് കുടഞ്ഞു രോഹിത്ത് ബാലന്‍സ് കിട്ടാതെ മറിഞ്ഞു വീണു അത് വരെ കല്ലൂനെ ചേര്‍ത്ത് പിടിച്ചിരുന്ന മമ്മ കൈ മാറ്റി അവളില്‍ നിന്ന് ദേഷ്യത്തോടെ വിട്ട് നിന്നു ''പപ്പാ..,,ഞാന്‍..,, ''മിണ്ടരുത് നീ..,, തോല്‍പിച്ച് കളഞ്ഞില്ലെ നീ ഞങ്ങളെ., ഒരു പേരന്‍റ്സിന് ഇതിലും വലിയ അപമാനം ഒരു മകളില്‍ നിന്ന് കിട്ടാനില്ല., നിന്‍റെ എല്ലാ സന്തോഷങ്ങള്‍ക്കും കൂടെ നിന്ന ഞങ്ങളോട് തന്നെ ഇത് വേണമായിരുന്നു..,, പപ്പ കിതപ്പോടെ പറഞ്ഞ് നിര്‍ത്തി സെറ്റില്‍ തലക്ക് കൈ കൊടുത്ത് ഇരുന്നു മമ്മ അപ്പോയേക്കും കരച്ചില് തുടങ്ങിയിരുന്നു ''അങ്കിള്‍..,,കല്ലൂനെ ഒന്നും പറയണ്ട., എല്ലാത്തിനും കാരണം ഞാനാ.,

അറിയാതെ ഒരു നിമിഷം കൈ വിട്ട് പോയി., സോറി.,ഇതിന് പകരമായി ഞാന്‍ എന്തും ചെയ്യാം.,,, കല്ലൂനെ ഞാന്‍ തന്നെയല്ലെ കെട്ടാന്‍ പോകുന്നെ.,പിന്നെന്താ പ്രശ്നം., രോഹിത് പപ്പയെ മനസ്സിലാക്കാന്‍ ശ്രമിച്ചു ''പൊക്കോണം എന്‍റെ മുന്നില്‍ന്ന്., ഇഡിയന്‍റ്., നിന്നെയൊക്കെ വിശ്വസിച്ച് വീട്ടില്‍ കയറ്റിയതാ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്..,, കൃഷ്ണാ..,,രോഹിതിനോടും കല്ല്യാണിയോടും പോകാന്‍ പറ.,, പപ്പ ദേഷ്യം കടിച്ചമര്‍ത്തി അച്ഛന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാണിച്ചതും രോഹിത് കല്ലൂന്‍റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോകാന്‍ നോക്കിയെങ്കിലും അവള്‍ ദേഷ്യത്തോടെ അവന്‍റെ കൈ തട്ടിയെറിഞ്ഞു പിന്നെ ഒന്നും നോക്കിയില്ല രോഹിത് അവളെ കോരിയെടുത്ത് മുകളിലേക്ക് സ്റ്റെയര്‍ കയറി കല്ലു അവളെ അവസ്ഥ അറിയുന്നോണ്ട് കുതറാന്‍ നോക്കിയില്ല '

'ഏതാ നിന്‍റെ റൂം.,, രോഹിത് ചോദിച്ചു ''പറയാന്‍ സൗകര്യം ഇല്ല.,താന്‍ എന്നെ താഴെ ഇറക്കാന്‍ നോക്ക്..,, കല്ലു അവന് നേരെ കയര്‍ത്തതും രോഹിത് ഭാവമാറ്റമൊന്നും ഇല്ലാതെ അവളെ താഴെ ഇറക്കി കല്ലു അവനെ ഒന്ന് കൂര്‍പ്പിച്ച് നോക്കി അവളെ റൂമിലേക്ക് നടന്ന് അകത്തേക്ക് കയറി ഡോറ് അടക്കുന്നതിന് മുന്നെ രോഹിത് ഒാടി കയറി ബെഡില്‍ പോയി കിടന്നു കല്ലു ശക്തിയില്‍ ഡോറടച്ചു അവന് നേരെ കൈ കെട്ടിനിന്നു ''എന്താണ് ഭാര്യേ..ഇങ്ങനെ നോക്കുന്നെ..,, രോഹിത് അവളെ നോക്കി കണ്ണിറുക്കി ''മിണ്ടരുത് നീ..,, പപ്പേം മമ്മേം എന്നെ വെറുത്തപ്പോ തനിക്ക് സമാധാനം ആയല്ലോ., നീ ഒറ്റ ഒരുത്തന്‍ കാരണമാ ഞാനിന്ന് അവരെ മുന്നില്‍ ചതിക്കപ്പെട്ടവളായത്., നിന്നെ ജീവന് തുല്ല്യം സ്നേഹിച്ചതിനുള്ള ശിക്ഷയാ എനിക്കിപ്പോ കിട്ടി കൊണ്ടിരിക്കുന്നത്.,

എനിക്ക് കാണേണ്ട നിന്നെ., നീ ദുഷ്ടനാണ്., വെറുപ്പാണ് എനിക്ക് നിന്നെ..,, പോ...എവിടേക്കെങ്കിലും പോ..,, കല്ലു ദേഷ്യം കൊണ്ട് അവന് നേരെ അലറി കൈയ്യില്‍ കിട്ടിയതെല്ലാം അവന് നേരേ എറിഞ്ഞോണ്ടിരുന്നു '''ഹേയ്..,,കല്ലൂ...,,കൂള്‍...,, എന്തായിത് നമ്മുടെ കുഞ്ഞിന് എന്തേലും പറ്റും..,, ''നമ്മുടെ കുഞ്ഞോ??..,, കല്ലു അവനെ നോക്കി പുച്ഛിച്ചു ''അതെന്താ നമ്മുടെ കുഞ്ഞല്ലെ?.,, രോഹിത് പ്രത്യേകഭാവത്തില്‍ ചോദിച്ചു '''പട്ടി...!!!! കല്ലു ദേഷ്യത്തോടെ ഡോര്‍ തുറക്കാന്‍ നിന്നതും രോഹിത് അവളെ പിടിച്ച്ബലമായി ബെഡില്‍ ഇരുത്തിച്ചു രോഹിത് അവളെ രണ്ട് കൈയ്യും അവന്‍റേ കൈ കുള്ളിലാക്കി അവളെ മുഖത്തേക്ക് നോക്കി കല്ലു മറ്റെവിടേക്കോ നോക്കിനിന്നു '''കല്ലൂ...,,, രോഹിത് ആര്‍ദ്രമായി വിളിച്ചെങ്കിലും കല്ലു വിളികേട്ടില്ല '''കല്ലൂ...,, രോഹിത് വീണ്ടും വിളിച്ചു

''കല്ലൂ..,,സത്യം പറഞ്ഞാ എനിക്ക് എവിടെന്ന് എങ്ങനെ തുടങ്ങണം എന്നറിയില്ല., ആദ്യം ഐ ആം സോറി., '''സോറി.,,,ആര്‍ക്ക് വേണം തന്‍റെ സ്റ്റോറി., ഒരു പെണ്ണിനെ സ്നേഹം നടിച്ച് ശരീരം സ്വന്തമാക്കുന്നത് പൊറുക്കപ്പെടേണ്ട തെറ്റല്ല., അവനുള്ള ശിക്ഷ കൊലകയറാണ്., ചിലപ്പോ അതും കുറഞ്ഞ് പോകും..,, കല്ലു പുച്ഛത്തോടെ പറഞ്ഞു 'ഒാക്കെ..,,നീ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു., പെണ്ണിനെ ചതിച്ച് ശരീരം സ്വന്തമാക്കുന്നവന് മരണം തന്നെയാണ് ശിക്ഷ...,, പക്ഷെ കല്ലൂ..,,നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങള്., ഞാന്‍ ആദ്യം ഒന്ന് ചോദിക്കട്ടെ. വര്‍ഷങ്ങളോളം നമ്മള്‍ പ്രണയിച്ചു., എപ്പോയെങ്കിലും നിനക്ക് ഞാന്‍ നിന്നെ ചതിക്കുന്നതായി തോന്നിയിട്ടുണ്ടോ?? പറ തോന്നിയിട്ടുണ്ടോ?..,, രോഹിത് കല്ലൂന്‍റെ മുഖത്തേക്ക് നോക്കി

'''ഇല്ല അത് തന്നെയാ എന്‍റെ അന്ധത., നിന്‍റെ ചതി കാണാന്‍ എന്‍റെ കണ്ണുകള്‍ക്ക് പറ്റിയില്ല., ''ചതിച്ചിട്ടുണ്ടെങ്കിലെല്ലെ കല്ലൂ കാണാന്‍ പറ്റൂ..,, ഇത്രയുംക്കാലം നടന്നതൊക്കെ എന്‍റെ നിവര്‍ത്തികേട് കൊണ്ടായിരുന്നു., ഞാന്‍ നിന്നെ ചതിക്കുന്ന നിമിഷം ഞാനീ ലോകത്ത് നിന്ന് പോയിരിക്കും.,, രോഹിത് പറഞ്ഞതൊന്നും കല്ലൂന് മനസ്സിലായില്ല ''താനെന്തൊക്കെയാഡോ ഈ പറയുന്നെ., പുതിയതായി എന്നെ കബളിപ്പിക്കാനുള്ള കഥയാകും.., കല്ലു ബെഡില്‍ നിന്ന് എണീറ്റ് പോകാന്‍ നോക്കിയതും രോഹിത് അവളെ വീണ്ടും അവിടെ തന്നെ ഇരുത്തി '''എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്..,, അതിന് മുന്നെ..ഞാ..ഞാനെന്‍റെ കുഞ്ഞിനെ ഒന്ന് തൊട്ടോട്ടെ..,, രോഹിത് ഇടര്‍ച്ചയോടെ ചോദിച്ച് കൊണ്ട് കൈ അവളെ വയറിലേക്ക് കൊണ്ട് പോയതും കല്ലു അവന്‍റെ കൈ തട്ടിമാറ്റി

ദേഹത്ത് തൊട്ട് പോകരുത്., ആദ്യം പറയാനുള്ളത് എന്താന്ന് വെച്ചാല്‍ പറ..,, കല്ലു താല്‍പര്യമില്ലാതെ പറഞ്ഞു രോഹിത്തൊന്ന് നിശ്വസിച്ച് എണീറ്റ് കല്ലൂന്‍റെ അടുത്തിരുന്നു •••••••••••••••••••••••••••••••••••••••••••• '''വിനൂ...,,,പോയി കിടന്നോ., ഇവിടെ നിന്ന് ഉറക്കം തൂങ്ങണ്ട,, രോഹിതും കല്ലുവും റൂമിലേക്ക് പോയതും അച്ഛന്‍ വിനൂനോട് പറഞ്ഞു ''ഒാക്കെ അച്ഛാ..,, വിനു വേഗം റൂമിലേക്ക് ഒാടി പാറൂന് വിളിക്കാന്‍ സമയം ആയിരുന്നു എങ്ങാനും വിളിക്കാന്‍ ലേറ്റായാല്‍ പിന്നെ രണ്ട് ദിവസം അവളെ ഫോണ്‍ സ്വിച്ച് ഒാഫാകും.,, ''വിച്ചു നിങ്ങളും പോയി കിടന്നൊ., ഞങ്ങള്‍ക്ക് കുറച്ച് സംസാരിക്കാനുണ്ട്.,, അച്ഛന്‍ കല്ലൂന്‍റെ പപ്പയെ നോക്കി പറഞ്ഞു വിച്ചു അപ്പൂനെ കൂട്ടിപോയി ''വിച്ചേട്ടാ..,,എന്നെ ഒന്ന് എടുക്കാവോ..,,

അപ്പു ഒന്ന് ചിണുങ്ങി ''ഒാഹ്.,രോഹിത് കല്ലൂനെ എടുക്കുന്നത് കണ്ടിട്ടാകും.,, എന്താന്ന് അറിയില്ല ഇപ്പോ ഭയങ്കര ഊര വേദനയാഡീ..,, വിച്ചു ഇതും പറഞ്ഞ് പോകാന്‍ നിന്നതും അപ്പു അവനെ കനപ്പിച്ച് നോക്കി '''എന്താടീ..,, അപ്പൂന്‍റെ നോട്ടം കണ്ട് ചോദിച്ചു '''എടുക്കമാട്ടെ...,,ഇപ്പോ നീ എന്നെ എടുക്കമാട്ടെ., അയോഗ്യ നായെ........,,, '''അയ്യോ..,,മതി മതി നാഗവല്ലി., എന്തോന്നാഡീ കുരുട്ടടക്കെ ഇത്..,, വിച്ചു അപ്പൂനെ കളിയാക്കി അവളെ കൈയ്യില്‍ കോരിയെടുത്തു.,, അപ്പു ചിരിയോടെ അവന്‍റെ കഴുത്തില്‍ ചുറ്റിപിടിച്ച് നെഞ്ചില്‍ തലവെച്ചു റൂമിലെത്തിയും വിച്ചു അവളെ ബെഡിലേക്കിട്ട് കള്ളചിരിയോടെ അപ്പൂനെ നോക്കി..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story