വിനയാർപ്പണം: ഭാഗം 7

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു അടുത്തേക്ക് വെന്ന് അവളെ അരയിലൂടെ കൈ ചേര്‍ത്ത് ചുമരോടടുപ്പിച്ചു അപ്പുവിന്‍റെ ഹൃദയ മിടിപ്പ് കൂടി., ചെന്നിയില്‍ വിയര്‍പ്പ് കണം മൊട്ടിട്ടു വിച്ചു അവളെ വിറയാര്‍ന്ന ചുണ്ട്കളിലേക്ക് നോക്കി അത് കണ്ട അപ്പു വിച്ചുവിന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് അവന്‍റെ മുഖം അവളോടടുപ്പിച്ചു അവന്‍റെ ചുണ്ടോട് ചുണ്ട് ചേര്‍ക്കാന്‍ നിന്ന അപ്പുവിനെ വിച്ചു ഒറ്റ തള്ള്., അപ്പു ബെഡിലേക്ക് വീണു '''ഡീ..,കുരുട്ടെ.,എന്താടീ നിന്‍റെ ഉദ്ദേശം സത്യം പറഞ്ഞോ..,, വിച്ചു കലിയോടെ ചോദിച്ചു ''പോ വിച്ചേട്ടാ.,ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലെ...,, ''അതിന്.,, വിച്ചു ഒറ്റ പിരിഗം പൊക്കി ''അതിന്.................. 🎶 നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നി...ഇന്നീ നിമിഷം... 🎶 അപ്പു ബെഡില്‍ നിന്നെണീറ്റ് വിച്ചുവിന്‍റെ നെഞ്ചില്‍ ചൂണ്ട് വിരല് കൊണ്ട് തഴുകി നാണത്തോടെ മൂളി '''ഡീ...ഡീ...കുരുട്ടെ...കയ്തരാഗം പാടാതെ നിന്‍റെ ഉദ്ദേശം പറയാന്‍ നോക്ക്..,,, വിച്ചു വീണ്ടും അവളെ ബെഡിലേക്ക് തള്ളി '''എനിക്കൊരു ചെറിയ ഉദ്ദേശമെ ഉള്ളു., ഈ ഉമ്മച്ചന്‍റെ കുഞ്ഞ്ങ്ങളെ പ്രസവിച്ച് നല്ലൊരു ഭാര്യയാകണം., അതിന് വിച്ചേട്ടന്‍ മനസ്സ് വെക്കണം., ഇപ്പോ തന്നെ.,

എന്താ സമ്മതാണോ വിച്ചേട്ടാ എന്നിലേക്കലിയാന്‍...,, അപ്പു നാണത്തോടെ നഖം കടിച്ച് വിച്ചുവിനെ ഇടം കണ്ണിട്ട് നോക്കി വായും പൊളിച്ച് കിളി പോയ വിച്ചുവിന് ബോധം വെന്നതും അവളെ തുറിച്ച് നോക്കി '''എന്നോട് അടി ഉണ്ടാക്കുമ്പോയും നിന്‍റെ മനസ്സിലിരിപ്പ് ഇതായിരുന്നുന്നല്ലെ കുരുട്ടെ., ഇനി എന്‍റെ അടുത്തെങ്ങാനും നിന്നെ കണ്ടാല്‍ കാല് ഞാന്‍ തല്ലി ഒടിക്കും..,, '''അയ്യോ അപ്പോ ഫസ്റ്റ് നൈറ്റ്..,, അപ്പു ചിരി കടിച്ച് പിടിച്ച് ചോദിച്ചു '''ഒാളൊരു ഫസ്റ്റ് നൈറ്റ്., ഇത് ലാസ്റ്റ് നൈറ്റ് ആകേണ്ട എങ്കില് മിണ്ടാതെ നിന്നോണം., നീങ്ങി കിടക്കെഡീ അങ്ങോട്ട്...,, വിച്ചു ചൂടായതും അപ്പു നീങ്ങി കിടന്നു, അടുത്തായി വിച്ചുവും ''ഡീ..,,എന്നെ തൊടാനെങ്കിലും വന്നാല്‍ അറിയാലോ എന്‍റെ സ്വഭാവം., വിച്ചു അപ്പുവിന് നേരെ തിരിഞ്ഞു '''അയ്യോ..,,എനിക്ക് വിച്ചേട്ടനെ കെട്ടിപിടിച്ച് ആ നെഞ്ചിലെ ചൂടേറ്റ് കിടക്കണം..,,പ്ലീസ് നല്ല വിച്ചേട്ടനല്ലെ., അത്രക്ക് ഇഷ്ട്ടായോണ്ടല്ലെ ഈ ഉമ്മച്ചനെ..,, അപ്പു ചിരി പരമാവധി പുറത്തേക്ക് വരാതിരിക്കാന്‍ ശ്രമിച്ചു '''എണീറ്റ് പോടീ...,,പോയി നിലത്തോ ആ സോഫയിലെ കിടന്നോ..,, നീ ആള് ശരിയല്ല.,

എപ്പോയാ നിനക്കെന്നെ പീഡിപ്പിക്കാന്‍ തോന്നാന്ന് പറയാന്‍ പറ്റില്ല.., വിച്ചു അപ്പുവില്‍ നിന്ന് അകലം പാലിച്ച് കിടന്നു '''അയ്യോ അതൊന്നും പറ്റില്ല., ഞാന്‍ തിരിഞ്ഞ് കിടന്നോളം..,, അപ്പു തിരിഞ്ഞ് ചുമരോട് പറ്റി കിടന്നു ഇത് വരെ പിടിച്ച് വെച്ച ചിരി പുറത്ത് വരും എന്ന് തോന്നിയതും അപ്പു പുതപ്പെടുത്ത് ശബ്ദം പുറത്ത് വരാതെ വായ പൊത്തി പൊട്ടിചിരിച്ചു '''പീഡിപ്പിക്കാന്‍ പറ്റിയ മൊതല്.,കണ്ടാലും മതി, എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും., ഫസ്റ്റ് നൈറ്റില് പണി തെരും,ഇനി വിച്ചൂന്‍റെ നാളുകളാണ്,കുന്താണ്., വിനയ് കൃഷ്ണയേക്കാള്‍ വലിയവരെ കണ്ടതാ ഈ ഞാന്‍, അര്‍പ്പണയെ ഉമ്മച്ചന് ശരിക്കറിയില്ല..,,അല്ലപിന്നെ, കുറച്ച് ഡയലോഗടിച്ചാലെന്താ ഉമ്മച്ചനിനി എന്‍റെ അടുത്തോട്ട് പോലും വരില്ല.., ഹാവു...ഇത്രയും ദിവസത്തെ ടെന്‍ഷന്‍ ഇപ്പോയാ ഒന്ന് മാറിയെ., ഇനി സുഖായിട്ട് ഉറങ്ങട്ടെ..,, അപ്പു തലവഴി പുതപ്പ് മൂടി കിടന്നുറങ്ങി മണി പന്ത്രണ്ടായതും വിച്ചൂന്‍റെ ഫോണിലേക്ക് അര്‍ജൂന്‍റെ കോള്‍ വന്നു '''ഹലോ ,എന്താ അളിയാ ഈ പാതിരാത്രി..,, വിച്ചു കോട്ട് വാ ഇട്ട് ചോദിച്ചു

'''അളിയാ എങ്ങനെ ഉണ്ട് ഫസ്റ്റ് നൈറ്റ്., എന്‍റെ പെങ്ങള്‍ ഒന്നും ചെയ്തില്ലല്ലോ അല്ലെ..,, അര്‍ജു പറഞ്ഞപ്പോയാണ് അടുത്തുള്ള സാധനത്തിനെ വിച്ചൂന് ഒാര്‍മ വെന്നത് പെങ്ങള്‍ എന്തേലും ചെയ്തോന്ന് അവള്‍ക്ക് പണി കൊടുക്കാന്‍ പോയ എന്‍റെ ചാരിത്ര്യം അവള് നശിപ്പിച്ചേനെ., എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവളെ നൈസായിട്ട് പേടിപ്പിച്ച് എന്‍റെ കാല് കീഴില്‍ നിര്‍ത്തി രാജാവായി വാഴണം., എല്ലാം ഈ കുരുട്ട് നശിപ്പിച്ചു '''അളിയോ.....,,എന്താ മിണ്ടാത്തെ..,, അര്‍ജൂന്‍റെ ശബ്ദം കേട്ടതും വിച്ചുവില്‍ നിന്ന് നോട്ടം മാറ്റി ''എന്താ അര്‍ജൂ ഈ നേരത്ത് വിളിക്കുന്നെ., ഞങ്ങള്‍ ഫസ്റ്റ് നൈറ്റ് ആഘോഷിച്ച് ക്ഷീണിച്ച് കിടക്കായിരുന്നു., ഇനി ഫസ്റ്റ് മോണിംങ് കൂടെ ആഘോഷിക്കണം., അപ്പോയേക്കും ക്ഷീണം മാറ്റട്ടെ..,, ഫോണ്‍ വെച്ചോ നാളെ ക്ലബ്ബിലേക്ക് വരാം..,, '''വിച്ചൂ ...ഡാ..എന്‍റെ പെങ്ങളെ ബാക്കി വെക്കണെ ഡാ..ഒരു ആങ്ങളയുടെ രോദനമായി കണക്കാക്കിയാല്‍ മതി.,, വിച്ചു അര്‍ജുവിന് മറുപടിയായി ചിരിച്ച് കൊടുത്ത് ഫോണ്‍ കട്ട് ചെയ്ത് അപ്പുവിനെ നോക്കി ദീര്‍ഘനിശ്വാസത്തോടെ തലയിണ കെട്ടിപിടിച്ചുറങ്ങി ••••••••••••••••••••••••••••••••••••••••• കണ്ണിലേക്ക് സൂര്യകിരണങ്ങള്‍ തട്ടിയതും വിച്ചു എണീറ്റ് മൂരി നിവര്‍ത്തി നേരെ നോക്കിയതും ആ കാഴ്ച്ച കണ്ട് ഞെട്ടി പിന്നീടതൊരു പൊട്ടിചിരിയായി മാറി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story