വിനയാർപ്പണം: ഭാഗം 70

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'''അയ്യോ..,,മതി മതി നാഗവല്ലി., എന്തോന്നാഡീ കുരുട്ടടക്കെ ഇത്..,, വിച്ചു അപ്പൂനെ കളിയാക്കി അവളെ കൈയ്യില്‍ കോരിയെടുത്തു.,, അപ്പു ചിരിയോടെ അവന്‍റെ കഴുത്തില്‍ ചുറ്റിപിടിച്ച് നെഞ്ചില്‍ തലവെച്ചു റൂമിലെത്തിയും വിച്ചു അവളെ ബെഡിലേക്കിട്ട് കള്ളചിരിയോടെ അപ്പൂനെ നോക്കി ''എന്താ മോനെ ഉദ്ദേശം..,, അപ്പു ഒറ്റ പുരിഗം ഉയര്‍ത്തി ചോദിച്ചു ''പോ..അവിട്ന്ന്.,നിനക്ക് അറിയില്ലെ എന്താന്ന്..,, വിച്ചു നാണം അഭിനയിച്ചോണ്ട് പറഞ്ഞു ''എന്തായാലും ഉമ്മച്ചന്‍ പോയി പുതച്ച് മൂടി കിടന്നോ..,, അപ്പു ഇതും പറഞ്ഞ് തെന്നിയ ഡ്രസ്സ് നേരെയിട്ടു ''ഏട്ടന്‍റെ ചക്കര കുട്ടിയല്ലെ, വിച്ചേട്ടനെ പട്ടിണി കിടത്താതെ പെണ്ണേ.,, വിച്ചു അപ്പൂനെ വീണ്ടും അണച്ച് പിടിച്ചു ''അയ്യോഡാ.,എന്താ സ്നേഹം., ഇനി കുറച്ച് ദിവസം പട്ടിണി തന്നെ., നിക്ക് ലീവാ..,, ''ഹേ...,,,ഇത്രപെട്ടന്നായോ., ശ്ശെ.,ഞാനൊരു കുഞ്ഞികാല് പ്രതീക്ഷിച്ചു..,, വിച്ചു നിരാശയോടെ പറഞ്ഞു

''അപ്പോ നിങ്ങളെല്ലെ വിച്ചേട്ടാ അച്ഛനോടും അമ്മയോടും ഒക്കെ എന്‍റെ പഠിത്തം കഴിഞ്ഞെ കുട്ടി ഉണ്ടാകൂ എന്നൊക്കെ പറഞ്ഞെ.,, ''ഒന്ന് പോയേഡീ..,,ഞാനത് തള്ളിവിട്ടതാ., അതും അല്ല ഈ കാര്യത്തില്‍ ഞാന്‍ പണിക്കാരന്‍ മാത്രമാ., കൂലി തരുന്നത് ദൈവവും., അതോണ്ട് ഞാന്‍ നന്നായി പണി എടുക്കാന്‍ തീരുമാനിച്ചു.,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി '''അയ്യ പണിയെടുക്കാന്‍ ഇങ്ങോട്ട് വന്നാ അടിച്ചോടിക്കും ഞാന്‍ പറഞ്ഞേക്കാം..,, അപ്പു പ്രത്യേക താളത്തില്‍ പറഞ്ഞോണ്ട് പുതച്ച് മൂടി കിടന്നു വിച്ചു ചിരിച്ചോണ്ട് അപ്പൂന്‍റെ ഒാരത്തായി ചേര്‍ന്ന് കിടന്നു ''അപ്പൂ..,,വയറ് വേദനയുണ്ടോഡാ., ചൂട് വെള്ളം എന്തേലും വേണോ..,, വിച്ചു അപ്പൂന്‍റെ തലയില്‍ തലോടി ആര്‍ദ്രമായി ചോദിച്ചു ''മ്മ്..ഹ്.,,ചെറുതായിട്ടൊള്ളു വിച്ചേട്ടാ., ഇത് കേട്ടതും വിച്ചു എണീറ്റു ''വിച്ചേട്ടാ..,,നിക്കൊന്നും വേണ്ടന്നെ.,വാ കിടക്കാം..,, അപ്പു അവനെ പിടിച്ചു വെച്ചു ''ഞാനിപ്പോ വരാഡി പെണ്ണേ..,,

വിച്ചു താഴെ പോയി അവിടെ ഗസ്റ്റ് റൂമില്‍ നിന്ന് ചെറുതായി ശബ്ദം ഒക്കെ കേള്‍ക്കുന്നുണ്ട് അതിന്‍റെ ഉള്ളില്‍ അച്ഛനും അമ്മനും കല്ലൂന്‍റെ പപ്പേം മമ്മയും കൂടെ എന്തെക്കെയോ ചര്‍ച്ചയാണ് വിച്ചു പോയി വെള്ളം ഉലുവയിട്ട് തിളപ്പിച്ചു സ്റ്റൗ ഒാഫാക്കി വെള്ളം ഒരു ഗ്ലാസിലേക്ക് പകര്‍ന്നു ഒരു ഫ്ലാസ്ക്കില്‍ ഇളം കടുപ്പത്തിലുള്ള കട്ടന്‍ ചായയും എടുത്തു '''വിച്ചൂ..,, വിച്ചു സ്റ്റെയര്‍കയറാന്‍ നിന്നതും അച്ഛന്‍ വിളിച്ചു ''ന്തായി അച്ഛാ..,, ''അതൊക്കെ സോള്‍വായി., നാളെ 9: 35 ന് അവരെ കുടുംബ ക്ഷേത്രത്തില്‍ വെച്ച് രോഹിത് കല്ലൂന്‍റെ കഴുത്തില്‍ വീണ്ടും താലി ചാര്‍ത്തുന്നു.,, ''ഹേ..,,പക്ഷെ അതെങ്ങനെ അച്ഛാ., അങ്കിള്‍ ഭയങ്കര ദേഷ്യത്തില്‍ ആയിരുന്നല്ലോ.,, വിച്ചു വിശ്വാസം വരാതെ ചോദിച്ചു ''അവനെ ഒക്കെ ഞാന്‍ മെരുക്കിയെടുത്തു., എല്ലാം നാളെ പറഞ്ഞ് തരാം., ഇപ്പോ നീ ചെല്ല്., ഇത് മോള്‍ക്കാവുംലെ., അച്ഛന്‍ വിച്ചൂന്‍റെ കൈയ്യിലേക്ക് നോക്കികൊണ്ട് ചോദിച്ചു

''അതേ അച്ഛാ,ഞാനെന്നാ ചെല്ലെട്ടെ., വിച്ചൂന് അച്ഛന്‍ അങ്കിളിനെ എങ്ങനെ മയക്കി എടുത്തത് എന്നറിയാഞ്ഞിട്ട് സമാധാനം ഉണ്ടായിരുന്നില്ല ''അപ്പൂ..,,ദാ എണീക്ക്..,, വിച്ചു ഗ്ലാസും ഫ്ലാസ്കും മിറര്‍ സ്റ്റാന്‍റില്‍ വെച്ച് അപ്പൂനെ തട്ടി വിളിച്ചു എന്നിട്ട് ഉലുവാ വെള്ളം കൊടുത്തു ''അയ്യേ..,,നിക്ക് ഉലുവാ വെള്ളം വേണ്ട വിച്ചേട്ടാ.,, ഭയങ്കര കയ്പ്പാന്നെ., കട്ടന്‍ മതിയായിരുന്നു അപ്പു നിരാശയോടെ പറഞ്ഞു ''ആദ്യം എന്‍റെ കുരുട്ടുമണി ഇത് കുടിക്ക് ദാ ആ ഫ്ലാസ്ക് നിറച്ച് കട്ടനാ., നിനക്ക് തോന്നുമ്പോ ഒക്കെ ചൂടുള്ള കട്ടന്‍ കുടിക്കാം..,, ''താങ്ക്സ്..,, വിച്ചൂന്‍റെ കവിളിലൊന്ന് ചുണ്ട് ചേര്‍ത്ത് മൂക്ക് പൊത്തിപിടിച്ച് ഉലുവാവെള്ളം ഒറ്റ വലിക്ക് കുടിച്ചു ''അയ്യേ..,,എന്നാ കയിപ്പാ.. ''സാരല്ല വയര്‍ വേദന മാറാനല്ലെ., വാ കണ്ണടച്ച് കിടന്നോ..,, വിച്ചു കിടന്ന് അപ്പൂനെ നെഞ്ചിലേക്ക് ചേര്‍ത്ത് കിടത്തി പുറത്ത് താളം കൊട്ടി ഉറക്കി പതിയെ രണ്ട് പേരും ഉറക്കത്തിലേക്ക്..,, ••••••••••••••••••••••••••••••••••••••••

രാവിലെ എല്ലാവരും ഡ്രസ്സെല്ലാം മാറ്റി കല്ലൂനിം രോഹിത്തിനേം നോക്കി ഇരുന്നു കല്ലൂന്‍റെ പപ്പയും മമ്മയും ഇന്നലെ കണ്ട ആള്‍ക്കാരെ അല്ല., ഭയങ്കര സന്തോഷത്തിലാണ് ''എന്നാലും വിച്ചേട്ടാ.,ഇതെങ്ങനെ സംഭവിച്ചു, ഇന്നലെ അങ്കിളിന്‍റെ ദേഷ്യം കണ്ട് ഇന്ന് ഇവിടെ രക്ത പുഴ ഒഴുകും എന്നാ ഞാന്‍ കരുതിയെ., പക്ഷെ നോക്കിയെ അങ്കിളും ആന്‍റിയും എന്ത് സന്തോഷത്തിലാ..,, ''ഞാനും അതാ അപ്പൂ നോക്കുന്നെ., അച്ഛന്‍ കാര്യായിട്ട് എന്തോ ചെയ്തിട്ടുണ്ട്..,, വിച്ചൂനും കാര്യം പിടികിട്ടിയില്ല..,, ''വിനൂ..,,നീ ഒന്ന് അവരെ പോയിനോക്കിയെ, ഇത് വരെ അവരെ ഒരുക്കം കഴിഞ്ഞില്ലെ.,, അമ്മ പറഞ്ഞതും വിനു സ്റ്റെയര്‍കയറി കല്ലൂന്‍റെ റൂമിലേക്ക് പോയി ഡോര്‍ തള്ളി തുറന്നതും അവിടെത്തെ കാഴ്ച്ച കണ്ട് ഒറ്റ അലറല്‍.,,

..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story