വിനയാർപ്പണം: ഭാഗം 71

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''വിനൂ..,,നീ ഒന്ന് അവരെ പോയിനോക്കിയെ, ഇത് വരെ അവരെ ഒരുക്കം കഴിഞ്ഞില്ലെ.,, അമ്മ പറഞ്ഞതും വിനു സ്റ്റെയര്‍കയറി കല്ലൂന്‍റെ റൂമിലേക്ക് പോയി ഡോര്‍ തള്ളി തുറന്നതും അവിടെത്തെ കാഴ്ച്ച കണ്ട് ഒറ്റ അലറല്‍.,, രോഹിത് വേഗം പോയി വിനൂന്‍റെ വായ പൊത്തി കല്ലു ഒന്നും അറിയാത്ത പോലെ മെല്ലെ റൂമിര്‍ നിന്നിറങ്ങി പോയി ''നിന്ന് അലറാതെഡാ ചെക്കാ..,, രോഹിത് വിനൂനോടായ് പറഞ്ഞു ''കല്ലൂനെ പിടിച്ച് ഗര്‍ഭിണി ആക്കിയതും പോരാഞ്ഞിട്ട് അവളെ ബലമായി പീഡിപ്പിക്കാന്‍ നോക്കുന്നോഡാ തെണ്ടി.,, വിനു രോഹിതിന്‍റെ കൈ വിടീപ്പിച്ച് അവന്‍റെ കോളറില്‍ പിടിച്ച് ചോദിച്ചു ''ഒാ..ഹ് ഇങ്ങനെ ഒരു മണ്ടന്‍..,, ഡാ പൊട്ടാ അവളെ പീഡിപ്പിച്ചതൊന്നും അല്ല., അവളെ പിണക്കം മാറ്റാന്‍ നോക്കിയതാ., പക്ഷെ അവളൊന്ന് തൊടാന്‍ പോലും സമ്മതിക്കാതെ കുതറിമാറാണ്.,, രോഹിത് വിഷമത്തോടെ പറഞ്ഞു ''അല്ലെങ്കിലും വല്ലാതെ തൊടാതിരിക്കാണ് നല്ലത്, വയറ്റിലുള്ളത് പുറത്ത് വന്നിട്ട് പോരെ അടുത്തത്.,,

വിനു അവനെ നോക്കി പുച്ഛിച്ചു ''ഇങ്ങനെ ഒരു പൊട്ടന്‍..,, തൊട്ടാലൊന്നും കുട്ടിയുണ്ടാകൂല മണ്ടാ., എന്‍റെ ഭാര്യയല്ലെ എന്നെയൊന്ന് കെട്ടിപിടിക്കാന്‍ പോലും അവള്‍ സമ്മതിക്കുന്നില്ല., ഞങ്ങള്‍ ഇന്നലെ തന്നെ കോംമ്പ്രമൈസ് ആയതാ., അവള്‍ക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറി., പക്ഷെ തൊടാനോ മിണ്ടാനോ വന്നേക്കരുതെന്നാ അവളെ ഒാഡര്‍..,, ''തനിക്ക് അങ്ങനെ തന്നെ വേണം.,, വിനു രോഹിതിനെ കളിയാക്കി ചിരിച്ചു '''ഒന്ന് പോഡാ..,, നിന്‍റെ മറ്റവള്‍ എന്തായാലും നിന്നെ തേച്ചിട്ട് പോകും.,,നോക്കിക്കോ,, രോഹിത് സഹികെട്ട് വിനൂനെ ശപിച്ച് താഴേക്ക് പോയി ''അല്ലെങ്കിലെ അവള്‍ തേക്കാനായി തേപ്പ്പെട്ടിം കൊണ്ട് നടക്കാണ്, ഇനി അവന്‍റെ പിരാകം തട്ടി പാറു തേച്ച് വാര്‍ത്ത് പോകോ..,,

വിനു വേഗം പാറൂന് വിളിച്ച് നോക്കി ബട്ട് സ്വിച്ച് ഒാഫ് ഫോണ്‍ പോക്കറ്റിലിട്ട് താഴേക്ക് പോയപ്പോ അവിടെ ആരും ഇല്ല കിച്ചണില്‍ പോയപ്പോ അവിടെ അപ്പുവും ഇടക്ക് ജോലിക്ക് സഹായത്തിനായി നില്‍ക്കുന്ന ചേച്ചിയുമുണ്ട് '''അപ്പൂ..,,അവരൊക്കെയെന്ത്യേ..,, ''ആ..ഹ് വിനൂ അവര് ക്ഷേത്രത്തിലോട്ട് ഇറങ്ങി., നിന്നോട് ബുള്ളറ്റെടുത്ത് പുറകെ വരാന്‍..,, ''തെണ്ടികള്‍ എന്നെ കൂട്ടാതെ പോയി.,, വിനു വേഗം പോയി അപ്പൂന് പിരിയേഡ് ആയതിനാല്‍ അവള്‍ പോയിരുന്നില്ല, അത് കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ വന്ന ചേച്ചിയുടെ കൂടെ അവളും കൂടി.,,, ••••••••••••••••••••••••••••••••••••••••• '''അപ്പൂ...,,ഡീ..,,അപ്പൂ..,, വിച്ചു വിളിച്ച് കൂവി ''എന്താ വിച്ചേട്ടാ..,,അവരൊക്കെ എന്തേ., നിങ്ങള് മാത്രേ പോന്നൊള്ളോ..,, ''അവിടെ രോഹിതിന്‍റെ വീട്ടുക്കാരും ഉണ്ടായിരുന്നു., കല്ലൂനേം കൊണ്ട് അവരെ നാട്ടിലേക്ക് പോയി., കൂടെ മറ്റുള്ളവരും., നാളെ അവരെ വീട്ടില്‍ റിസപ്ഷന്‍ ഉണ്ട്., നമുക്കേതായാലും രാവിലെ പോകാം..,,

വിച്ചു സെറ്റിലേക്ക് ചാരിയിരുന്നു..,, '''ആണോ..,,ഏതായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ., ഞാനെന്നാ ഭക്ഷണം എടുത്ത് വെക്കട്ടെ.,, അപ്പു ചോദിച്ചു ''ആ..ഹ് എടുത്തോ.,വല്ലാത്ത വിശപ്പ്,, വിച്ചു കൈ കഴുകി ടേബിളിന്‍റെ ചെയറ് വലിച്ചിട്ടിരുന്നു അപ്പുവും വിച്ചുവും ഒരുമിച്ച് കഴിച്ചെണീറ്റ് ഉച്ചമയക്കത്തിനായി റൂമിലേക്ക് പോയി ######################## ''അപ്പൂ..,,കല്ലൂന്‍റെ പപ്പ എങ്ങനെ അവരെ അംഗീകാരിച്ചതെന്ന് അറിയണ്ടേ..,, തന്‍റെ നെഞ്ചില്‍ തലചാഴ്ച്ച് കിടക്കുന്ന അപ്പുവിനോട് വിച്ചു ചോദിച്ചു ''വിച്ചേട്ടനോട് അച്ഛനെല്ലാം പറഞ്ഞോ..,, അപ്പു വിടര്‍ന്ന കണ്ണോടെ ചോദിച്ചു ''ഹാ പറഞ്ഞു., അച്ഛന്‍ ആരാ മോന്‍ ഒറ്റ ഡയലോഗ് കൊണ്ട് കല്ലൂന്‍റെ പപ്പയെ ഫ്ലാറ്റാക്കിയില്ലെ..,, വിച്ചു അഭിമാനത്തോടെ പറഞ്ഞു ''എങ്ങനെ എന്ന് പറ വിച്ചേട്ടാ..,

, ''അപ്പൂ..,,നിനക്കറിയോ കല്ലൂന്‍റെ പപ്പയും മമ്മയും പ്രണയിച്ച് കല്ല്യാണം കഴിച്ചവരാ., അവരെ കല്ല്യാണത്തിന് മുന്നെ തന്നെ മമ്മേടെ വയറ്റില്‍ കല്ലു ഉണ്ടായിരുന്നോ., ഇത് കേട്ട് അപ്പു അന്തംവിട്ട് ബെഡില്‍ എണീറ്റിരുന്നു വിച്ചു എണീറ്റ് അപ്പൂന്‍റെ തലക്കിട്ട് ഒന്ന് കൊടുത്തു ''ഇതാലെ വിച്ചേട്ടാ അമ്മ വേലിചാടിയാ മക്കള് മതില് ചാടും എന്ന് പറയുന്നത്..,, അപ്പു വിച്ചുവിനോടായ് പറഞ്ഞു ''യാ..യാ..,,പക്ഷെ ഇവിടെ എന്താന്ന് വെച്ചാല്‍., കല്ലൂനൊന്നും ഈ കാര്യം അറിയില്ല., അച്ഛന്‍ കല്ലൂന്‍റെ പപ്പയോട് കല്ലൂനോട് ഈ കാര്യം പറഞ്ഞ് കൊടുക്കും എന്ന് പറഞ്ഞതും അത് വരെ എയറ് പിടിച്ച് നിന്നയാള് കാറ്റൊഴിച്ച ബലൂണ് പോലെയായി..,, അങ്ങനെ ഒരു ഭീഷണി പുറത്താണ് കല്ലൂന്‍റെ പപ്പേം മമ്മേം അവരെ അംഗീകാരിച്ചത്..,, വിച്ചു പറഞ്ഞ് നിര്‍ത്തി ബെഡിലേക്ക് വീണ്ടും കിടന്നു '''വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര് ചെയ്ത തെറ്റ് അവരെ മകളിലൂടെ അവര്‍ക്ക് തിരിച്ച് കിട്ടി., ഞാന്‍ ആലോചിക്കാണ് വിച്ചേട്ടാ എന്‍റെ അച്ഛനും അമ്മയും എന്ത് തെറ്റ് ചെയ്തിട്ടാ എനിക്ക് ഇങ്ങനെ ഒരു മരങ്ങോടനെ കിട്ടിയെ..,, അപ്പു മെല്ലെ വിച്ചൂനെ ഇടം കണ്ണിട്ട് നോക്കി ''എന്ത് തെറ്റാന്നല്ലെ., അത് ഞാനിപ്പോ കാണിച്ച് തരാം..,, വിച്ചു ഒറ്റ വലിക്ക് അവളെ നെഞ്ചിലേക്കിട്ട് അപ്പൂന്‍റെ അധരം കവര്‍ന്നു,,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story