വിനയാർപ്പണം: ഭാഗം 72

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'''വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര് ചെയ്ത തെറ്റ് അവരെ മകളിലൂടെ അവര്‍ക്ക് തിരിച്ച് കിട്ടി., ഞാന്‍ ആലോചിക്കാണ് വിച്ചേട്ടാ എന്‍റെ അച്ഛനും അമ്മയും എന്ത് തെറ്റ് ചെയ്തിട്ടാ എനിക്ക് ഇങ്ങനെ ഒരു മരങ്ങോടനെ കിട്ടിയെ..,, അപ്പു മെല്ലെ വിച്ചൂനെ ഇടം കണ്ണിട്ട് നോക്കി ''എന്ത് തെറ്റാന്നല്ലെ., അത് ഞാനിപ്പോ കാണിച്ച് തരാം..,, വിച്ചു ഒറ്റ വലിക്ക് അവളെ നെഞ്ചിലേക്കിട്ട് അപ്പൂന്‍റെ അധരം കവര്‍ന്നു,, ഒന്ന് പിടഞ്ഞ് കൊണ്ട് അപ്പു വിച്ചൂന്‍റെ ഷര്‍ട്ടില്‍ പിടിമുറുക്കി അവനോട് ചേര്‍ന്ന് കിടന്നു വിച്ചുവിന്‍റെ ചുണ്ടുകള്‍ സ്ഥാനം മാറി കഴുത്തിലേക്കെത്തിയതും അപ്പു ഒറ്റ തള്ള് കൊടുത്തു ''ശ്ശേ..,,ആ മൂടങ് പോയി,, വിച്ചു അവളെ തുറിച്ച് നോക്കി ''അത് നന്നായി.,മോനോട് ഞാന്‍ പറഞ്ഞതല്ലെ കുറച്ച് ദിവസത്തേക്ക് എന്‍റെ അടുത്തേക്ക് വരരുതെന്ന്..,, അപ്പു തിരിച്ച് അവനേം തുറിച്ച് നോക്കി ''യ്യോ..,,ഞാനത് മറന്നു., ഇടക്ക് ഒാരോ കിസ്സാവുന്നതിന് കുഴപ്പൊന്നുല്ലല്ലോ..,,അല്ലേ,,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി

''കുഴപ്പണ്ട്.,എനിക്ക് നല്ല ഉറക്ക് വരുന്നുണ്ട്., അപ്പോ ശെരി ഗുഡ് നൈറ്റ്..,, അപ്പു പുതപ്പ് വലിച്ചെടുത്ത് തലയിലൂടെ ഇട്ടു ''ഹാ..,,എന്‍റെ അവസ്ഥ അല്ലാതെന്ത്., വീട്ടില്‍ ഞാനും അപ്പും മാത്രം., റൊമാന്‍റിക്കായി അടിച്ച് പൊളിക്കേണ്ട ദിവസായിരുന്നു., പക്ഷെ എന്ത് ചെയ്യാന്‍ ഭാഗ്യമില്ലാത്തവനായിപോയി., വിച്ചു സ്വയം പറഞ്ഞു ''കിടന്ന് പിറുപിറുക്കാതെ ഉറങ്ങാന്‍ നോക്ക് മന്‍ഷ്യാ..,, അപ്പു തല പുറത്തേക്കിടാതെ പറഞ്ഞു ഇത് കേട്ടതും വിച്ചു അപ്പൂന്‍റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞ് കയറി അവളെ കെട്ടിപിടിച്ചുറങ്ങി ••••••••••••••••••••••••••••••••••••••••• ''വിച്ചേട്ടാ..,,എണീറ്റെ..,, രാവിലെ അപ്പു വിച്ചൂനെ തട്ടി വിളിച്ചു '''ഫൈവ് മിനിറ്റ് അപ്പൂ..,, വിച്ചു തിരിഞ്ഞ് കിടന്നു ''ഒരു ഫൈവ് മിനിറ്റും ഇല്ല., രോഹിതിന്‍റെ വീട്ടിലേക്ക് പോകണ്ടേ മറന്നോ..,, അപ്പു വീണ്ടും അവനെ എണീപ്പിക്കാന്‍ നോക്കി '''ഹ്മ്..,,നീ ചായ എടുത്ത് വെക്ക് അപ്പോയേക്കും ഞാന്‍ ഫ്രഷായി വരാം.,,

വിച്ചു എണീറ്റിരുന്ന് പറഞ്ഞതും അപ്പു താഴേക്ക് പോയി ഫുഡെല്ലാം ടേബിളില്‍ എടുത്ത് വെച്ച് വിച്ചു വരുന്നതും കാത്ത് നിന്നു കുറച്ച് കഴിഞ്ഞിട്ടും വിച്ചൂനെ കാണാതെ വന്നതും അപ്പു മുകളിലേക്ക് സ്റ്റെയര്‍കയറി അവിടെ ചെന്നപ്പോ ആള് സുഖായിട്ട് ഉറങ്ങാണ് അപ്പൂന് ഏതിലെ ഒക്കെയാ ദേഷ്യം വന്നതെന്ന് മനസ്സിലായില്ല അപ്പു ചുറ്റും നോക്കിയിട്ടും ഒന്നും കിട്ടാതെ വന്നതും കമിഴ്ന്ന് കിടക്കുന്ന അവന്‍റെ പുറത്ത് ആഞ്ഞ് ഒറ്റ കടി '''അയ്യോ..അമ്മേ..,, വിച്ചു ചാടി എണീറ്റതും അപ്പു ബാലന്‍സ് കിട്ടാതെ വീഴാന്‍ പോയി ഒരു വിധം ബെഡ്ഷീറ്റില്‍ പിടിച്ച് ശെരിക്ക് നിന്ന് വിച്ചൂനെ നോക്കി കണ്ണുരുട്ടി ''ഡീ..,പച്ചതവളെ.,കടിച്ച് എന്‍റെ പുറം പൊളിച്ചോ പട്ടി!!!..,,നിന്നോടൊക്കെ ദൈവം ചോദിച്ചും വടയക്ഷീ..,, വിച്ചു വേദന കൊണ്ട് തുള്ളിചാടി അപ്പു അവനെ നോക്കി ഒന്നൂടെ പേടിപ്പിച്ചു താഴേക്ക് പോയി വിച്ചു അവളെ നോക്കി തെറിവിളിച്ചോണ്ട് ബാത്ത് റൂമില്‍ കയറി ഫ്രഷായി താഴേക്ക് ചെന്നു അപ്പോയേക്കും അപ്പു കഴിച്ച് തുടങ്ങിയിരുന്നു

തൊട്ടപ്പുറത്തായി മറ്റൊരാളും ഇരുന്ന് വെട്ടിവിഴുങ്ങുന്നുണ്ട് ''അര്‍ജൂ..,,നീ എപ്പോ വന്നു.,, വിച്ചു ചെയര്‍ വലിച്ചിരുന്നു '''ഇപ്പോ റ്റൂ മിനിറ്റ് ആയൊള്ളു അളിയാ., വന്നപ്പോ തന്നെ കണ്ടത് നല്ല പൊറോട്ടിം ബീഫും., പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റിയില്ല..,, എന്നാലും എന്‍റെ അപ്പുട്ടാ നീ ഇത്ര ടേസ്റ്റില് ഫുഡ് ഉണ്ടാക്കോ..,, അടിപൊളി.,, അര്‍ജു ആസ്വദിച്ച് കഴിച്ചു ''താങ്ക്സ് ചേട്ടായി,, അപ്പു അഭിമാനത്തോടെ പറഞ്ഞു '''ഒന്ന് പോടേ..,,ഇത് അവള്‍ ഒാഡര്‍ ചെയ്ത് വരുത്തിച്ചതാ., നിന്‍റെ പെങ്ങള് തന്നെയാകും ഇതെല്ലാം ഉണ്ടാക്കുന്നത്., വിച്ചു അപ്പൂനെ നോക്കി പുച്ഛിച്ചതും അപ്പൂന്‍റെ മുഖം കടുന്നല്‍ കുത്തിയ പോലെയായി ''അങ്ങനെ പറ., ഞാനും കരുതി., കല്ല്യാണം കഴിച്ചയക്കുന്നതിന് മുന്നെ ഉപ്പേതാ പഞ്ചസാര ഏതാ അറിയാത്തവള് ഇത്രപെട്ടന്ന് ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചോന്ന്..,, '''പോ ചേട്ടായീ..,,ഞാനിപ്പോ ഫുഡെല്ലാം ഇവിടെത്തെ അമ്മേടെ കൂടെ കൂടി ഉണ്ടാക്കാറുണ്ട്, ഇന്ന് ഞങ്ങള്‍ രണ്ട് പേരല്ലെ ഒള്ളൂ എന്ന് കരുതി ഒാഡര്‍ ചെയ്തതാ..,,

അപ്പു പറഞ്ഞു ''ഏതായാലും സൂപ്പര്‍ ടേസ്റ്റ്..,, അര്‍ജു കുറച്ച് ബീഫും കൂടെ എടുത്ത് പ്ലേറ്റിലേക്കിട്ടു ''ആ വിരലും കൂടെ കടിച്ച് തിന്നാതെഡേ..,, വിച്ചു അര്‍ജുവിനെ കളിയാക്കി മൂന്ന് പേരും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് രോഹിതിന്‍റെ വീട്ടിലേക്ക് പോകാന്‍ റെഡിയായി കുറച്ചധികം ദൂരമുണ്ടായിരുന്നു അങ്ങോട്ട് മൂന്ന് പേരും അടിച്ച് പൊളിച്ച് അവിടെ എത്തി നേരെ രോഹിതിന്‍റെ വീട്ടിലേക്ക് തന്നെയാണ് പോയത് ഈവനിംങാണ് ഫംങ്ഷന്‍ അവിടെ എത്തിയപ്പോയേക്കും ഉച്ചയായിരുന്നു '''ഹാ..,,മക്കളെ കയറി വാ..,, രോഹിതിന്‍റെ അമ്മ അവരെ സ്വീകരിച്ചിരുത്തി ''അവരൊക്കെ എവിടെ..,, അപ്പു ചോദിച്ചു ''അവരൊക്കെ ഭക്ഷണം കഴിച്ച് ടെറസിലോട്ട് കയറി., വാ ഭക്ഷണം കഴിച്ചോളു എന്നിട്ട് അവരെ അടുത്തോട്ട് പോകാം..,, രോഹിതിന്‍റെ അമ്മേടെ നിര്‍ബന്ധത്തില്‍ അവര് ഭക്ഷണം കഴിച്ച് മുകളിലേക്ക് കയറി മുകളിലെ ഒരു റൂമില്‍ കയറി ജെസ്റ്റ് ഒന്ന് ഫ്രഷായി ടെറസിലോട്ട് പോയി അവിടെ അമ്മയും അച്ഛനും വിനും കല്ലൂന്‍റെ പപ്പേം മമ്മേം എല്ലാവരും ഉണ്ടായിരുന്നു

രോഹിത്തിന്‍റെ തോളിലായി തലചാഴ്ച്ച് കല്ലുവും ഉണ്ട്.,അവളെ ഒരു കൈ കൊണ്ട് അവന്‍ ചേര്‍ത്ത്പിടിച്ചിട്ടുണ്ട് ''ഹലോ..,,ഗായ്സ്.,, അര്‍ജു ആദ്യം തന്നെ വിനൂന്‍റെ അടുത്തിരുന്നു ''' മക്കളെത്തിയോ.,യാത്ര ഒക്കെ സുഖായിരുന്നോ., അമ്മ ചോദിച്ചു ''ഹാ സുഖായിരുന്നു അമ്മേ.,, അപ്പു അമ്മേടെ അടുത്തായിരുന്നു ''എന്നാ നിങ്ങള് സംസാരിച്ചിരിക്കി., എന്‍റെ അനിയനും ഫാമിലിയും റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ വൈറ്റ് ചെയ്ത് നില്‍ക്കുന്നുണ്ട്., ഞങ്ങള് അവരെ പിക്ക് ചെയ്തിട്ട് വരാം.,, കല്ലൂന്‍റെ പപ്പേം മമ്മേം പോയി ''അല്ല നിങ്ങള് ഫുഡ് കഴിച്ചായിരുന്നോ..,, രോഹിത് ചോദിച്ചു ''ഒാ.കഴിച്ച്.,, രോഹിതിന് വല്ല്യ മൈഡ് കൊടുക്കാതെ വിച്ചു പറഞ്ഞു ''രോഹിത്തേട്ടാ..,,നിങ്ങളോടുള്ള ദേഷ്യം ഇപ്പോയും അവര്‍ക്ക് മാറിയിട്ടില്ലട്ടോ..,, കല്ലു പറഞ്ഞു

''അതൊക്കെ സത്യം അറിഞ്ഞാല്‍ ശെരി ആയിക്കോളും.,, രോഹിത് ചിരിയോടെ പറഞ്ഞു ''എന്നാ പറയ്.,ഇന്നലെ തൊട്ട് ഞാനിത് തന്നെ അല്ലെ കാലമാടാ തന്നോട് ചോദിക്കുന്നത്., അപ്പോ വിച്ചുവും അപ്പുവും വരട്ടേന്നല്ലെ., അവര് വന്നല്ലോ ഇനി പറഞ്ഞ് തൊലക്ക്,, വിനു കലിപ്പായി '''വിനൂ..,,എന്ത് സംസാരാ ഇത്., ഇങ്ങനെ സംസാരിക്കാനാണോ നിന്നെ ഞാന്‍ പഠിപ്പിച്ചത്.,, അമ്മ വിനൂന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്തു ''അയ്യോ ഇത് അമ്മ പഠിപ്പിച്ചതല്ല., ഞാന്‍ സ്വയം ആര്‍ജ്ജിച്ചെടുത്തതാ,, '''എന്‍റെ അമ്മേ., നിങ്ങളെല്ലാണ്ട് വിനൂനെ തിരുത്താന്‍ പോകോ..,, രോഹിത്തേട്ടാ നിങ്ങള് പറ..,, അപ്പു രോഹിതിന് നേരെ തിരിഞ്ഞു രോഹിത് ഒന്ന് നിശ്വസിച്ച് കല്ലൂനെ നോക്കി എന്നിട്ട് കല്ലൂനെ ചതിച്ചെത് എന്തിന് വേണ്ടിയാണെന്ന് പറഞ്ഞ് തുടങ്ങി ,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story