വിനയാർപ്പണം: ഭാഗം 73

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അയ്യോ ഇത് അമ്മ പഠിപ്പിച്ചതല്ല., ഞാന്‍ സ്വയം ആര്‍ജ്ജിച്ചെടുത്തതാ,, '''എന്‍റെ അമ്മേ., നിങ്ങളെല്ലാണ്ട് വിനൂനെ തിരുത്താന്‍ പോകോ..,, രോഹിത്തേട്ടാ നിങ്ങള് പറ..,, അപ്പു രോഹിതിന് നേരെ തിരിഞ്ഞു രോഹിത് ഒന്ന് നിശ്വസിച്ച് കല്ലൂനെ നോക്കി എന്നിട്ട് കല്ലൂനെ ചതിച്ചെത് എന്തിന് വേണ്ടിയാണെന്ന് പറഞ്ഞ് തുടങ്ങി - ''ആദ്യം ഞാന്‍ മീനാക്ഷിം ഞാനും തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കി തരാം..,, രോഹിത് പറഞ്ഞതും എല്ലാവരും കേള്‍ക്കാനായി കാത്തിരുന്നു ''എന്‍റെ അമ്മേടെ ഒരേഒരു ആങ്ങളയുടെ മകളാണ് മീനാക്ഷി,, അതായത് എന്‍റെ മുറപ്പെണ്ണ്., ഞങ്ങള്‍ക്ക് അറിവ് വെക്കുന്ന കാലത്തിന് മുന്നെ തന്നെ പേരന്‍റ്സ് ഞങ്ങളെ കല്ല്യാണം ഉറപ്പിച്ചു ഒരു പക്ഷെ ആ കാരണം കൊണ്ടാകാം ഇത്രേം പ്രശ്നങ്ങള്‍ ഉണ്ടായതും ഞങ്ങളെ പേരന്‍റ്സ് ഞങ്ങളോട് ചെയ്ത തെറ്റും അത് തന്നെയാണ്., കല്ല്യാണം എന്താ കുടുംബ ജീവിതം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തിലുള്ള കല്ല്യാണം ഉറപ്പിക്കല്‍ വളര്‍ന്ന് വന്നപ്പോ അവര് പറഞ്ഞ പോലെയൊന്നും മീനാക്ഷിയെ എനിക്ക് കാണാന്‍ പറ്റിയില്ല

എന്‍റെ കൈയ്യില്‍ തൂങ്ങി നടന്ന അവളെനിക്ക് പെങ്ങളായിരുന്നു അവള്‍ക്ക് ഞാന്‍ ആങ്ങളയും പത്തില്‍ പഠിച്ചപ്പോ അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോയാണത് ഞാന്‍ അറിഞ്ഞത്., ഒരു തവണ ദുബായില്‍ നിന്ന് ലീവിന് വന്നപ്പോ മീനാക്ഷിയെ ഒരു ചെക്കന്‍റെ കൂടെ കാണാന്‍ ഇടയായി അതിനെ കുറിച്ച് അവളോട് ചോദിച്ചപ്പോയാണ് അവളും അവനും പിരിയാനാകാത്ത വിധം പ്രണയത്തിലാണെന്നറിഞ്ഞത് ആദ്യം സങ്കടം തോന്നി., കാരണം കല്ലും ഞാനും ആ സമയത്ത് ഇഷ്ടത്തിലാണ്., കല്ലൂനോടുള്ള ഇഷ്ടം ഞാന്‍ ആദ്യം പറഞ്ഞതും മീനാക്ഷിയോടാണ് ഏതായാലും മീനാക്ഷിയുടെ പ്രണയം സാഫല്യമാക്കാന്‍ ഞാന്‍ തന്നെ തുനിഞ്ഞിറങ്ങി പക്ഷെ അപ്പോയാണ് അവനെ കുറിച്ച് അറിഞ്ഞത് രാജ് കുമാര്‍ അവരെ നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ട,, അവനില്ലാത്ത ദുശ്ശീലങ്ങളില്ല., ഒരുപാട് പെണ്ണുങ്ങളെ പറ്റിച്ചിട്ടുമുണ്ട്., ഇത് ഞാന്‍ മീനാക്ഷിയോട് പറഞ്ഞ് അവനെ ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല., അവള്‍ എന്നോട് ദേഷ്യപ്പെട്ട് പിണങ്ങി അവനെ വിശ്വസിച്ചു അവസാനം അവളെ അച്ഛനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു

ആ ദേഷ്യത്തില്‍ അവള് വന്ന് എന്‍റെ മുഖത്തടിച്ച് രാജിനെ തന്നെ കെട്ടൂ എന്ന് എന്നോട് ബെറ്റ് വെച്ച് പോയി പിന്നെ അവളെ കാണാറോ മിണ്ടാറോ ഇല്ലായിരുന്നു വീണ്ടും ഞാന്‍ ദുബായില്‍ പോയി., പിന്നീടാണ് എന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടായത്,,, രോഹിത് ഒന്ന് നിര്‍ത്തി എല്ലാവരേയും നോക്കി ''രോഹിത് പറ., പിന്നെ എന്താ ഉണ്ടായത്?? വിച്ചു ആകാംശയോടെ ചോദിച്ചു ഞാന്‍ ഈ പ്രാവിശ്യം നാട്ടിലേക്ക് വന്നു കല്ലു പ്രഗ്നന്‍റ് ആണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു മീനാക്ഷി അതിനിടക്ക് രാജിന്‍റെ കൂടെ ഒളിച്ചോടി അവന്‍റെ വീട്ടിലെത്തിയപ്പോയാണ് അവന് ഭാര്യയും കുഞ്ഞും ഉണ്ടെന്ന സത്യം അവളറിഞ്ഞത് ആ നിമിഷം തന്നെ അവള്‍ അവിടെന്ന് പോന്നു അമ്മാവന്‍ ആദ്യമൊന്നും വീട്ടില്‍ കയറ്റിയില്ല പിന്നെ ജീവിന് തുല്ല്യം കൊണ്ട് നടക്കുന്ന ഒറ്റമോളാണ് മീനാക്ഷി, അവളെ കരച്ചിലിന് മുന്നില്‍ അമ്മാവന്‍ മുട്ട് മടക്കി വീട്ടില്‍ എനിക്ക് കല്ല്യാണം നോക്കി തുടങ്ങി

പതിയെ കല്ലൂന്‍റെ കാര്യം അവതരിപ്പിക്കാന്‍ നിന്നപ്പോയാണ് കല്ലു പ്രഗ്നന്‍റ് ആണെന്നറിഞ്ഞത് ഞാന്‍ അച്ഛനാകാന്‍ പോകാണെന്നറിഞ്ഞപ്പോ സന്തോഷം കൊണ്ട് നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല കല്ലൂന്‍റെ അടുതെത്താന്‍ കൊതിച്ചെങ്കിലും അത് നടക്കില്ലല്ലോ അന്ന് കല്ലൂനെ സമാധാനിപ്പിച്ച് ഫോണ്‍ വെച്ച് അമ്മയോടും അച്ഛനോടും കല്ലൂനെ പറ്റി പറയാന്‍ നിന്നപ്പോയാണ് അമ്മാവന്‍ കയറി വന്നത് വന്നതും അമ്മാവന്‍ അച്ഛന്‍റേയും അമ്മയുടേയും കാലില്‍ വീണ് മീനാക്ഷിയെ ഞാന്‍ സ്വീകരിക്കണം എന്ന് പറഞ്ഞ് കരഞ്ഞു ഏതെങ്കിലും ഒരു പെങ്ങള്‍ക്ക് ആങ്ങള കാലില്‍ വീണ് കരഞ്ഞാല്‍ സഹിക്കോ അമ്മ അപ്പോ തന്നെ സമ്മതം മൂളി ഞാന്‍ കല്ലൂന്‍റെ കാര്യം തുറന്ന് പറയാന്‍ ശ്രമിച്ചെങ്കിലും അമ്മാവന്‍ ഒാരോ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് എന്നെ സംസാരിക്കാന്‍ പോലും സമ്മതിച്ചില്ല ''ഞാനൊന്ന് രോഹി മോനോട് സംസാരിക്കട്ടെ..,, അമ്മാവന്‍ എന്നെ പിടിച്ച് പാടത്തേക്ക് നടന്നു ''ദെ..,,അമ്മാവാ ഞാന്‍ ആദ്യമെ പറയാം എനിക്ക് മീനാക്ഷിയെ കല്ല്യാണം കഴിക്കാന്‍ പറ്റില്ല..,, ഞാനിത് പറഞ്ഞതും അവനൊന്ന് ചിരിച്ചു '''എനിക്ക് അറിയാലോ നീ ഇതേ പറയൂന്ന്.,

മീനാക്ഷി പറഞ്ഞു നീയേതോ ഒരു കല്ല്യാണിയുമായി പ്രണയത്തിലാന്ന്., പക്ഷെ എന്നാ ചെയ്യാനാ രോഹിതെ., അത് നടക്കില്ല., നീ എന്‍റെ മീനുവിനെ കെട്ടൂ..,, അമ്മാവന്‍ പുച്ഛത്തോടെ പറഞ്ഞു ''അത് അമ്മാവനാണോ തീരുമാനിക്കാ., ഞാന്‍ എന്‍റെ കല്ലൂനെ കെട്ടൂ..,, നിങ്ങളെ മോളോട് പോയി ആ ഗുണ്ടയുടെ രണ്ടാം ഭാര്യയാകാന്‍ പറയ്.,, ഞാനും പുച്ഛിച്ചു ''ഞാന്‍ പറയും നീ അനുസരിക്കും., നീ ഈ കല്ല്യാണത്തിന് സമ്മതിച്ചില്ലെങ്കില്‍ എന്താ കല്ലോ മുള്ളോ., ആ..ഹ് എന്തേലും ആകട്ടെ അവളെ ശവമെ നീ പിന്നെ കാണൂ..,, അവള് ദുബായിലാണേലും അമേരിക്കയില്‍ ആണേലും അവളെ ഞാനങ് തട്ടും..,, അതും പറഞ്ഞ് അമ്മാവന്‍ എന്‍റെ ഫോണ്‍ തട്ടിപറിച്ച് അടുത്തുള്ള കുളത്തിലേക്ക് ഒറ്റയേറ് അമ്മാവന്‍ ഗുണ്ടയൊന്നും അല്ലെങ്കിലും കാശിനും മകള്‍ക്കും വേണ്ടി എന്തും ചെയ്യാം മടിക്കാത്തവനാ,, കുറേ കേസുണ്ട് അമ്മാവന്‍റെ പേരില്‍., പക്ഷെ എല്ലാം കാശ് കൊടുത്ത് ഒതുക്കും

''പിന്നൊരു കാര്യം ഈ കാര്യമെങ്ങാനും എന്‍റെ പെങ്ങളില്ലെ നിന്‍റെ തള്ള അവളെങ്ങാനും അറിഞ്ഞാല്‍ അവളെ പിന്നെ നീ കാണൂല..,, ഒരു ഭീഷണി പോലെ പറഞ്ഞ് അമ്മാവന്‍ പോയി പിന്നെ എല്ലാം പെട്ടന്നായിരുന്നു ഞങ്ങളെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞു ഇടക്കിടക്ക് മീനാക്ഷിയും വന്ന് കല്ലൂന്‍റെ പേരും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും., അവള്‍ക്ക് ഇനി എന്നെ മതിയെന്ന്., അത് നടന്നില്ലെങ്കില്‍ അവള്‍ ഞാനും അവളും ഒരുമിച്ചുള്ള ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ആ നിമിഷം ആയിരുന്നു അവളെ ഏറ്റവും കൂടുതല്‍ വെറുത്ത സമയം, ഒരു പെണ്ണിന് ഇത്രയും തരം താഴാന്‍ പറ്റുമോ..,, പിന്നെ എല്ലാം കലങ്ങി തെളിയുന്നതിന് മുന്നെ കല്ലൂനില്‍ നിന്ന് ചങ്ക് പൊട്ടിയിട്ടാണേലും വിട്ട് നില്‍ക്കേണ്ടി വന്നു കല്ലു നാട്ടില്‍ വന്നതെല്ലാം ഞാനറിഞ്ഞു അവളെ മീറ്റ് ചെയ്ത അന്നും അവളെ ഞാന്‍ ഒാരോന്ന് പറഞ്ഞ് ഒഴിവാക്കി കാരണം എന്നെ നിരീക്ഷിക്കാന്‍ അമ്മാവന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നു എനിക്ക് പേടിയും ആയിരുന്നു എന്‍റെ കല്ലൂനും കുഞ്ഞിനും എന്തേലും പറ്റുമോ എന്ന് അത് കൊണ്ട് വളഞ്ഞ വഴിയൊന്നും നോക്കാതെ നേരെ മിനാക്ഷിയേയും അമ്മാവനേയും കുടുക്കാന്‍ ഞാന്‍ തീരുമാനിച്ചു

എന്‍റേം മീനാക്ഷിയുടേയും കല്ല്യാണത്തിന്‍റെ അന്ന് താലി കെട്ടുന്നതിന് തൊട്ട് മുന്നെ ഞാന്‍ സത്യങ്ങള്‍ തുറന്ന് പറയുന്നു എന്‍റെ ഫ്രണ്ട് ഉണ്ട് പോലീസില്‍ അവന്‍ വന്ന് അമ്മാവനെ അറസ്റ്റ് ചെയ്യുന്നു മീനാക്ഷിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നു., അമ്മയുടേയും അച്ഛന്‍റേം അനുഗ്രഹത്തില്‍ പിന്നീട് നല്ലൊരു ദിവസം കല്ലൂന്‍റെ കഴുത്തില്‍ താലികെട്ടുന്നു ഇതായിരുന്നു എന്‍റെ പ്ലാന്‍ പക്ഷെ നടന്നത് മറ്റൊന്നും., എല്ലാം ദൈവത്തിന്‍റെ വിധി., ഏതായാലും എല്ലാം സമാധാനത്തോടെ അവസാനിച്ചല്ലോ..,, രോഹിത് ഒരു ചെറു പുഞ്ചിരിയോടെ നിര്‍ത്തി ''നിന്‍റെ ആ പരട്ട അമ്മാവന്‍ ഇപ്പോ എവിടെയുണ്ട്.,, വിച്ചു ചോദിച്ചു ''ജയിലില്‍., കല്ല്യാണത്തിന്‍റെ അന്ന് തന്നെ., നിങ്ങള്‍ എന്നേയും കൊണ്ട് പോയില്ലെ., അപ്പോ തന്നെ എന്‍റെ ഫ്രണ്ട് വന്ന് അയാളെ അറസ്റ്റ് ചെയ്തു.,, ഇപ്പോ അവിടെ ഉണ്ട തിന്നുന്നുണ്ടാകും..,, രോഹിത് വീണ്ടും മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു ''അല്ല എന്നിട്ട് മീനാക്ഷി എവിടെ ഇവിടെ വന്നിട്ട് കണ്ടില്ലല്ലോ.,, അപ്പു ആണത് ചോദിച്ചത് അത് ചോദിച്ചതും രോഹിതും കല്ലുവും മുഖത്തോട് മുഖം നോക്കി പൊട്ടിചിരിച്ചു,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story