വിനയാർപ്പണം: ഭാഗം 74

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അല്ല എന്നിട്ട് മീനാക്ഷി എവിടെ ഇവിടെ വന്നിട്ട് കണ്ടില്ലല്ലോ.,, അപ്പു ആണത് ചോദിച്ചത് അത് ചോദിച്ചതും രോഹിതും കല്ലുവും മുഖത്തോട് മുഖം നോക്കി പൊട്ടിചിരിച്ചു ''അവള് അവന്‍റെ കൂടെ തന്നെ പോയി.,, കല്ലു പൊട്ടിചിരിച്ചു ''ആരെ ആ ഗുണ്ടേടെ കൂടെയോ..,, അപ്പു അന്തംവിട്ട് ചോദിച്ചു അതിന് രോഹിത് തലകുലുക്കി ചിരിച്ചു ''പിന്നേ..,,കെട്ട്യോളും കുട്ട്യാളും ഉള്ള ആ തെമ്മാടീടെ കൂടെ പോകാന്‍ അവള്‍ക്ക് വട്ടല്ലെ., വിനു പുച്ഛിച്ചു ''സത്യാണഡാ വിനൂ.,,ആ കൊച്ച് അന്ന് രാത്രി തന്നെ രാജ് കുമാറിനെ വിളിച്ച് വരുത്തി അവന്‍റെ കൂടെ പോയി.,, വിച്ചൂന്‍റെ അച്ഛനാണത് പറഞ്ഞത് ''ബെസ്റ്റ്.,ആ ഗുണ്ട അവളെ ബാക്കി വെച്ചാല്‍ മതിയായിരുന്നു..,, വിച്ചു പറഞ്ഞു ''ഞാന്‍ അന്വേഷിച്ചിരുന്നു.,രാജിന്‍റിം ഭാര്യയുടേം കൂടെ തന്നെ മീനാക്ഷിം താമസം., ഒളിച്ചോടിയ പിറ്റേന്ന് തന്നെ രജിസ്റ്റര്‍ മേരേജ് കഴിഞ്ഞെന്ന്., അവന് ഏതായാലും ഇടതും വലതും പെണ്ണായി., എത്ര ആയാലും അവന്‍ അവളെ ഒന്നും ചെയ്യാതിരുന്നാ മതിയായിരുന്നു ..,,

രോഹിത് ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു '''കല്ലൂ..,,വന്നേ..,,വല്ലോം കഴിക്കണ്ടേ., ഇല്ലേല് ക്ഷീണം കൊണ്ട് എണീറ്റ് നില്‍ക്കാന്‍ പോലും പറ്റില്ല..,, രോഹിതിന്‍റെ അമ്മ അങ്ങോട്ട് കയറി വന്നു ''എനിക്ക് വേണ്ടമ്മാ..,,കുറച്ച് നേരത്തെ പാല് കുടിച്ചല്ലെ ഒള്ളൂ..,, കല്ലു ചിണുങ്ങി ''അതോണ്ട് എന്താകാനാ., ഉള്ളിലൊരു കുഞ്ഞുള്ള കാര്യം മറക്കണ്ട., ചിണുങ്ങാതെ വാ പെണ്ണേ..,, രോഹിത്തിന്‍റെ അമ്മ കല്ലൂനെ പിടിച്ചെണീപ്പിച്ചു ''നിങ്ങള് സംസാരിച്ചിരിക്കിട്ടോ., രോഹീ..,,അവര്‍ക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്ക്..,, കല്ലൂനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പോകുന്ന രോഹിത്തിന്‍റെ അമ്മയെ എല്ലാവരും ചെറുപുഞ്ചിരിയോടെ നോക്കി നിന്നു ''അല്ല രോഹിത് ഇനി എന്നാ ദുബായിലോട്ട്..,, ''ഇപ്പോ ഏതായാലും പോകുന്നില്ല വിച്ചൂ..,,

ഇനി കല്ലൂന്‍റെ ഡെലിവറി ഒക്കെ ഒന്ന് കഴിയട്ടെ..,, രോഹിത് വിച്ചൂന് മറുപടി കൊടുത്തു ഏകദേശം വൈകുന്നേരത്തോടെ അടുത്തതും കല്ലൂനെ ഒരുക്കാനുള്ള ബ്യൂട്ടീഷന്‍ എത്തി തൂവള്ള നിറത്തിലുള്ള അതികം ഹെവി അല്ലാത്തൊരു ക്യൂട്ട് ഗൗണ്‍ ആയിരുന്നു കല്ലൂന്‍റെ വേഷം വയറ് അറിയാതിരിക്കാനായി സില്‍വര്‍ കളര്‍ ദുപ്പട്ടയും ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട് അത്യാവിശ്യം വലിയ റിസപ്ഷനായിരുന്നു അറേഞ്ച് ചെയ്തിരുന്നത് ഡാന്‍സും പാട്ടും ഫുഡും എല്ലാം കൊണ്ടും എല്ലാവരും അടിച്ച് പൊളിച്ചു കുഞ്ഞിനെ ബാധിക്കാത്ത വിധം കല്ലുവും റിസപ്ഷന്‍ എന്‍ഞ്ചോയ് ചെയ്തിരുന്നു അവസാനം രാത്രി പതിനൊന്നിനോടടുത്തതും രണ്ട് വീട്ടുക്കാരും കുറച്ച് ബന്ധുക്കളും മാത്രം ബാക്കിയായി കല്ലു ക്ഷീണം കാരണം നേരത്തെ കിടന്നിരുന്നു രോഹിത്തിന്‍റെ വീട്ടുക്കാരുടെ നിര്‍ബന്ധത്തില്‍ അവര് അന്നവിടെ തന്നെ തങ്ങി വെളുപ്പിനെ പോകാന്‍ തീരുമാനിച്ചു

രോഹിത്തിന്‍റെ ബന്ധുക്കളൊക്കെ ഉള്ളത് കൊണ്ട് റൂമെല്ലാം അഡ്ജെസ്റ്റ് ചെയ്തായിരുന്നു കിടന്നിരുന്നത് അപ്പുവിനും വിച്ചുവിനും അര്‍ജുനും ഒരു റൂമായിരുന്നു വിനൂനോട് അച്ഛന്‍റേം അമ്മേടേം അടുത്ത് കിടക്കാന്‍ പറഞ്ഞെങ്കിലും അവന്‍ കേള്‍ക്കാതെ വിച്ചൂന്‍റെ റൂമിലേക്ക് വന്നു ''ഇനി പറ ആരൊക്കെ കട്ടിലില്‍ ആരൊക്കെ തറയില്‍ .,, ഞാനെന്തായാലും കട്ടിലിലെ കിടക്കൂ..,, അപ്പു പറഞ്ഞു ''ഇതിലെന്താ ഇത്ര സംശയം ഞാന്‍ എന്‍റെ പെങ്ങളെ കൂടെ കിടന്നിട്ട് എത്ര നാളായന്നൊ., ഈ കാലമാടന്‍ വീട്ടിലേക്കൊന്ന് നില്‍ക്കാന്‍ പോലും വിടില്ല തെണ്ടി..,, അര്‍ജു വിച്ചൂനെ നോക്കി പറഞ്ഞു ''അതേ..,,നിക്കും ന്‍റെ ചേട്ടായീടെ കൂടെ കിടക്കാന്‍ കൊതിവുന്നുണ്ട്., നമുക്ക് കിടക്കാം ചേട്ടായി വാ..,, അപ്പു ബെഡില്‍ കേറി കിടന്നു.,, അര്‍ജു മറ്റുള്ളവരെ കളിയാക്കി ബെഡിലേക്ക് കയറാന്‍ നിന്നതും വിച്ചു അവന്‍റെ കാല് പിടിച്ച് ഒറ്റവലി ''ഞാനുള്ളപ്പോ എന്‍റെ ഭാര്യയുടെ അടുത്ത് ഒരുത്തനും കിടക്കണ്ട.,

അത് ഏത് ചേട്ടായി ആയാലും ശെരി..,, എനിക്കാണേല് അപ്പൂനെ കെട്ടിപിടിക്കാതെ ഉറക്കം വരില്ല., അല്ലേഡീ..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി ബെഡിലേക്ക് കയറാന്‍ നിന്നതും വിച്ചൂന്‍റെ കാല് പിടിച്ചും ഒറ്റ വലി ഇത്തവണ വലിച്ചത് വിനു ആണ് ''നിനക്കെന്താഡാ., തറ എന്നും തറയില്‍ തന്നെ കിടക്കാ., അതോണ്ട് മോന്‍ ശൂശൂ ഒഴിച്ച് ചാച്ചാന്‍ നോക്ക്.,,, വിച്ചു വിനൂനിട്ട് താങ്ങി ''ഒന്ന് പോയേഡാ.,,അപ്പു എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്., ഞങ്ങള്‍ക്ക് കുറേ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്., അതോണ്ട് ബെഡില്‍ ഞാന്‍ കിടക്കും..,, വിനു പറഞ്ഞു ''എന്‍റേല് ഒരു ഐഡിയ ഉണ്ട്..,, അപ്പു പറഞ്ഞു ''നാല് പേരും കൂടെ ബെഡില്‍ കിടക്കാ എന്നല്ലെ., വിനു ആവേശത്തോടെ പറഞ്ഞു '''അല്ല..!!! നിങ്ങള് മൂന്ന് പേരും തറയില്‍ കിടക്കാ..,,

ഞാന്‍ ബെഡിലും., ഒറ്റ ഒരുത്തനേം ബെഡില്‍ കണ്ട് പോകരുത്..,, എന്നും പറഞ്ഞ് അപ്പു നീണ്ട് നിവര്‍ന്ന് ബെഡില്‍ കിടന്നു ''എന്നാ നമുക്ക് കിടക്കാ അല്ലേ..,, വിച്ചു അവരെ നോക്കി വളിച്ച ചിരി ചിരിച്ചതും മൂന്ന് പേരും തറയില്‍ ബ്ലാങ്കറ്റ് വിരിച്ച് കിടന്നു അപ്പു സുഖമായി ബെഡില്‍ ഉറങ്ങായിരുന്നു ഇടക്കെപ്പോയോ കാലില്‍ എന്തോ അരിക്കുന്ന പോലെ തോന്നിയ അപ്പു., കാല് വലിച്ച് വീണ്ടും ശരിക്ക് കിടന്നു വീണ്ടും കാലീല്‍ എന്തോ ഇഴഞ്ഞതും അപ്പു തല ഉയര്‍ത്തി നോക്കി ഒരു കൈ കണ്ടതും അപ്പു ഒറ്റ അലറല്‍ പക്ഷെ അപ്പോയേക്കും വിച്ചു അവളെ വായ പൊത്തിയിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story