വിനയാർപ്പണം: ഭാഗം 75

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു സുഖമായി ബെഡില്‍ ഉറങ്ങായിരുന്നു ഇടക്കെപ്പോയോ കാലില്‍ എന്തോ അരിക്കുന്ന പോലെ തോന്നിയ അപ്പു., കാല് വലിച്ച് വീണ്ടും ശരിക്ക് കിടന്നു വീണ്ടും കാലീല്‍ എന്തോ ഇഴഞ്ഞതും അപ്പു തല ഉയര്‍ത്തി നോക്കി ഒരു കൈ കണ്ടതും അപ്പു ഒറ്റ അലറല്‍ പക്ഷെ അപ്പോയേക്കും വിച്ചു അവളെ വായ പൊത്തിയിരുന്നു വിച്ചു അവളെ കണ്ണുരുട്ടി നോക്കുന്നത് അപ്പു അരണ്ട വെളിച്ചത്തില്‍ കണ്ടു അപ്പു ഉറക്കം കളഞ്ഞ ദേഷ്യത്തില്‍ അവന്‍റെ കൈക്ക് കേറി ഒറ്റ കടി ''''അമ്മാാ..!!!!!,,, വിച്ചു അറിയാതെ നിലവിളിച്ചു പോയി ''ഡീ..കുരുട്ടടക്കെ.,നിനക്ക് ഞാന്‍ താരാ,ഇന്ന് നിന്‍റെ അന്ത്യമാകും നോക്കിക്കോ.,, വിച്ചു വേദന കൊണ്ട് കൈ കുടഞ്ഞു ''എന്താഡാ അവിടെ..,, അര്‍ജു ലൈറ്റ് ഒാണ്‍ ചെയ്തു ''അത് എന്ത് ചോദ്യാ അര്‍ജു., കണ്ണ് ചിമ്മി പാല്‍ കുടിക്കാന്‍ പോയതാകും., റൊമാന്‍സ് കള്ളന്‍.,, വിനു കണ്ണ് തിരുമ്മി തറയില്‍ എണീറ്റിരുന്നു വിച്ചു രണ്ട് പേര്‍ക്കും ഇളിച്ചു കൊടുത്തു ''നാണമില്ലല്ലോഡാ, സ്വന്തം ഭാര്യയെ കയറിപിടിക്കാന്‍..,, അര്‍ജു അവനെ കളിയാക്കി ''ഞാന്‍ കയറിപിടിച്ചിട്ടൊന്നുല്ല., ''ഇല്ലേ....,, അര്‍ജു നെറ്റിചുളിച്ചു

'''സത്യായിട്ടും ഇല്ല., പിടിക്കണം എന്ന് വിചാരിച്ചെ ഒള്ളു., അപ്പോയേക്കും അവളെന്നെ കണ്ട് അലറിയില്ലെ.,, വിച്ചു നിരാശയോടെ പറഞ്ഞു ''ഭൂതത്തേയും പ്രേതയുമൊക്കെ കണ്ടാല്‍ ആരായാലും പേടിക്കും., വിനു വിച്ചൂനിട്ട് തട്ടി ''നീ പോടാ മരഭൂതമേ.., വിച്ചു വിനൂനെ നോക്കി വിളി്ച്ചു ''ഒാ..ഹ് മതി നിര്‍ത്ത് മൂന്നും കൂടി., നിക്ക് ഉറക്കം വന്നിട്ട് വയ്യ., ഞാന്‍ ഉറങ്ങാന്‍ പോവാ., ഇനി ആരേലും എന്നെ ഡിസ്റ്റര്‍ബ് ചെയ്യാന്‍ വന്നാല്‍ അവര് ഡോറിന് പുറത്താകും കിടക്കാ..,, അപ്പു അവസാനം വിച്ചൂനെ ഒന്ന് നോക്കി ബെഡില്‍ കിടന്നു ''അളിയാ.. എന്‍റെ അളിയനായോണ്ട് പറയല്ല.,അളിയനെ എനിക്ക് തീരെ വിശ്വാസം ഇല്ല., അതോണ്ട് എന്‍റെ പെങ്ങള്‍ക്ക് കൂട്ടായി ഈ ചേട്ടായി അവള്‍ടെ അടുത്ത് കിടക്കാന്‍ പോവാ..,, അര്‍ജു തറയില്‍ നിന്ന് അവന്‍റെ തലയിണയും പുതപ്പുമെടുത്ത് അപ്പൂന്‍റെ അടുത്ത് കിടന്നു

എന്നിട്ട് വിച്ചൂനെ നോക്കി കൊഞ്ഞനം കുത്തി അപ്പൂനെ കെട്ടിപിടിച്ച് കിടന്നു ''പിന്നേ...,,എന്‍റെ ഭാര്യയുടെ അടുത്ത് കിടക്കാന്‍ എനിക്ക് ഒരു പട്ടിയുടെ സമ്മതവും വേണ്ട., വിച്ചു അര്‍ജൂനെ നോക്കി പുച്ഛിച്ച് അപ്പൂന്‍റെ മറ്റെ സൈഡില്‍ കിടന്നു അവളെ നോക്കി കണ്ണിറുക്കി അപ്പൂനെ കെട്ടിപിടിച്ചു '''എന്‍റെ കൃഷ്ണാ..,,എന്‍റെ തലയിലെഴുത്ത്,അല്ലാതെന്താ പറയാ., രണ്ടും കൂടെ എന്നെ കെട്ടിപിടിച്ച് കൊല്ലോ..,, അപ്പു രണ്ട് പേരേയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു ''അല്ല ഞാനാര് നിങ്ങളെ കാവല്‍ പട്ടിയോ., നീങ്ങി കിടന്നെ ഞാനും ഉണ്ട്..,, വിനു ലൈറ്റ് ഒാഫാക്കി അര്‍ജുന്‍റെ അടുത്ത് വന്ന് കിടന്നു അവനെ കെട്ടിപിടിച്ചു കിടന്നു അപ്പു മൂന്നിറ്റെ കാട്ടികൂട്ടല്‍ കണ്ട് അറിയാതെ തലക്ക് കൈ കൊടുത്തു പോയി ••• വിച്ചൂന്‍റെ അച്ഛന് നേരത്തെ സ്റ്റേഷനില്‍ എത്തേണ്ട ആവിശ്യം ഉള്ളത് കൊണ്ട് പുലര്‍ച്ചെ തന്നെ രോഹിതിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചിരുന്നു കല്ലൂന്‍റെ പപ്പേം മമ്മേം ദുബായിലേക്ക് തിരിച്ച് പോകുന്ന വരെ രോഹിതിന്‍റെ വീടിന്‍റെ അടുത്തായി ഒരു ഫ്ലാറ്റെടുത്ത് അങ്ങോട്ട് താമസം മാറാന്‍ തീരുമാനിച്ചു എന്നാ എപ്പോ വേണേലും കല്ലൂനെ കാണാലോ..,,

വിച്ചൂന്‍റെ അച്ഛനും അമ്മയും പോകാന്‍ കുളിച്ച് റെഡിയായി ''കൃഷ്ണേട്ടാ..,,മക്കള് എണീറ്റോ എന്തോ., നിങ്ങളൊന്ന് പോയി നോക്കിയെ.,, ''എന്നാ നീയും വാ .,അവരെ എണീപ്പിക്കാന്‍ നീയാ ബെസ്റ്റ്..,, വിച്ചൂന്‍റെ അച്ഛനും അമ്മയും അവരെ റൂമിലേക്ക് പോയി ഡോര്‍ തുറന്ന് അകത്ത് കയറി അവര് വായിം തുറന്ന് കുറച്ച് നേരം നോക്കി നിന്നു ''എന്താ കൃഷ്ണേട്ടാ ഇത്., അമ്മ താടിക്ക് കൈ കൊടുത്തു ''എന്തായാലും ഉറക്കത്തിലെങ്കിലും സ്നേഹത്തോടെയാണല്ലോ., അല്ലേല് നാലും നേരെ കണ്ടാല്‍ അടിയാ..,, ഏതായാലും ഒരു ഫോട്ടോ എടുത്ത് വെക്കാ..,, ബെഡില്‍ കെട്ടിപിടിച്ച് കിടക്കുന്ന നാല് പേരേയും അച്ഛന്‍ ഫോട്ടോ എടുത്തു വിനൂന്‍റെ കൈയ്യും കാലും ഒക്കെ അര്‍ജുന്‍റെ മേലേണ്., അപ്പു അര്‍ജുന്‍റെ നെഞ്ചില്‍ തലവെച്ച് കിടക്കാണ്., അര്‍ജുന്‍റെ ഒരു കൈ അവളെ മുടിയാലാണുള്ളത് മറ്റെ കൈ കൊണ്ട് അവളെ ചേര്‍ത്ത്പിടിച്ചിട്ടുമുണ്ട് ഒരു ആങ്ങളക്ക് പെങ്ങളോടുള്ള കരുതല്‍

വിച്ചു അപ്പൂന്‍റെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ പുറത്ത് തലവെച്ച് കിടക്കാണ് നാലന്‍റേയും കിടത്തം കണ്ടാല്‍ തന്നെ സ്നേഹം തോന്നും ''എന്താ അങ്കിളെ നോക്ക്ണെ., കല്ലു അങ്ങോട്ട് വന്ന്., രോഹിത്തും ഉണ്ട് കൂടെ അച്ഛന്‍ അവര്‍ക്ക് നേരെ ചൂണ്ടി രോഹിതും കല്ലുവും അവരെ കിടത്തം കണ്ട് അറിയാതെ ചിരിച്ച് പോയി ''ഇത് ഫോട്ടോ എടുത്ത് ഫ്രൈം ചെയ്ത് വെക്കാം., നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന അല്‍ഭുതമാണ്..,, കല്ലു പൊട്ടിചിരിച്ചു ''ഇത് നോക്കി നിന്നാല്‍ നമുക്ക് ഇറങ്ങാന്‍ നേരം വൈകും., നീ പോയി അവരെ വിളിക്ക്..,, അച്ഛന്‍ പറഞ്ഞതും അമ്മ അവരെ അടുത്തോട്ട് പോയി ആദ്യം വിനൂന്‍റെ കാല്‍ വെള്ളയിലൊന്ന് ഇക്കിളിയിട്ടു വിനു കാല്‍ വലിച്ച് തിരിഞ്ഞ് കിടന്നു അമ്മ വീണ്ടും കാലില്‍ ഇക്കിളിയിട്ടതും വിനു വീണ്ടും കാല്‍ വലിച്ച് തിരിഞ്ഞ് കിടന്നതും അതാ കിടക്കുന്നു കട്ടിലിന് താഴെ,, '''അയ്യോ..,,അമ്മേ..,,എന്‍റെ നടു..,, കട്ടിലില്‍ നിന്ന് വീണ വിനു നിലവിളിച്ച് നേരെ നോക്കിയത് അമ്മയെയാണ് തൊട്ട് പിന്നാലെ മറ്റുള്ളവരെ കണ്ട് വിനു ഇളിച്ചോണ്ട് കട്ടില്‍ പിടിച്ച് എണീറ്റ് എല്ലാവര്‍ക്കും ഇളിച്ച് കൊടുത്തു '''ഡാ..,,പൊട്ടമ്മാരെ മാനം പോകണ്ടേല് എണീക്കഡാ..,,

വിനു അര്‍ജുനെ പിടിച്ച് കുലുക്കി വിനൂന്‍റെ ഒച്ചപ്പാട് കേട്ട് അപ്പു കണ്ണ് തിരിമ്മി എണീറ്റു '''എന്താടാ വീഡികുറ്റി.,മന്‍ഷ്യനെ ഉറങ്ങാനും സമ്മതിക്കൂലെ.,, അപ്പു ഇതും പറഞ്ഞ് എണീറ്റ് നേരെ നോക്കിയത് മറ്റുള്ളവരിലേക്കാണ് അപ്പു ചമ്മി നാറി ബെഡില്‍ നിന്നിറങ്ങി ബാത്ത് റൂമിലേക്കോടി പിന്നെ വിനു ഒന്നും നോക്കിയില്ല മറ്റെ രണ്ടിനേയും ചവിട്ടി താഴെയിട്ടു •••••••••••••••••••••••••••••••••••••••••• എല്ലാവരും മാറ്റി ഇറങ്ങിയപ്പോയേക്കും ലേറ്റായിരുന്നു പ്രാതല്‍ രോഹിതിന്‍റെ വീട്ടില്‍ നിന്ന് തന്നെ കഴിച്ച് അവര് നാട്ടിലേക്ക് തിരിച്ചു വിച്ചു അവന്‍റെ കമ്പനിയിലും അച്ഛന്‍ സ്റ്റേഷനിലും ഇറങ്ങി അര്‍ജു അവന്‍റെ വീട്ടിലേക്കും പോയി അര്‍ജു ഇപ്പോ ഒരു ട്യൂഷന്‍ സെന്‍ററില്‍ പഠിപ്പിക്കാണ് അപ്പുവും വിനുവും അമ്മയും വീട്ടിലെത്തി കാറില്‍ നിന്നിറങ്ങിയതും സിറ്റ് ഒൗട്ടിലായി ആരോ തലക്ക് കൈ കൊടുത്ത് ഇരിക്കുന്നതായി കണ്ട് മൂന്ന് പേരും മുഖത്തോട് മുഖം നോക്കി..,, '''ആരാ..,,?? അമ്മ സിറ്റ്ഒൗട്ടിലേക്ക് കയറി കൊണ്ട് ചോദിച്ചു ശബ്ദം കേട്ട് തല ഉയര്‍ത്തിയ ആളെ കണ്ട് അപ്പു സ്തംഭിച്ച് പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story