വിനയാർപ്പണം: ഭാഗം 76

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

കാറില്‍ നിന്നിറങ്ങിയതും സിറ്റ് ഒൗട്ടിലായി ആരോ തലക്ക് കൈ കൊടുത്ത് ഇരിക്കുന്നതായി കണ്ട് മൂന്ന് പേരും മുഖത്തോട് മുഖം നോക്കി..,, '''ആരാ..,,?? അമ്മ സിറ്റ്ഒൗട്ടിലേക്ക് കയറി കൊണ്ട് ചോദിച്ചു ശബ്ദം കേട്ട് തല ഉയര്‍ത്തിയ ആളെ കണ്ട് അപ്പു സ്തംഭിച്ച് പോയി '''അഞ്ചൂ...,, അപ്പു അവളെ അടുത്തേക്കോടി അപ്പൂനെ കണ്ടതും അഞ്ചു അവളെ കെട്ടിപിടിച്ച് കരഞ്ഞു ''അഞ്ചൂ..,,എന്തിനാഡീ കരയുന്നെ., അപ്പു അവളെ അടര്‍ത്തി മാറ്റി ''അറീല കരയാന്‍ തോന്നി കരഞ്ഞു..,, അഞ്ചു കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു ''ഹേ..,,എനിക്കൊന്നും മനസ്സിലാകുന്നില്ല., നീ എന്താ ബാഗ് ഒക്കെയായി., അപ്പു അഞ്ചൂന്‍റെ സൈഡിലുള്ള വലിയ ബാഗ് നോക്കി ചോദിച്ചു ''അതൊക്കെ വലിയ കഥയാ.,, ''ഇതാരാ അപ്പൂ..,, അമ്മ അവരെ അടുത്ത് വന്ന് ചോദിച്ചു ''അമ്മാ ഇത് അഞ്ചന.,,ഞങ്ങളെ ക്ലാസില്‍ തന്നെയാ., എന്‍റെ ബെസ്റ്റ് ഫ്രണ്ടാ., പിന്നെ ചേട്ടായീടെ.....,,, അപ്പു ഒന്ന് നിര്‍ത്തി അഞ്ചൂനെ നോക്കി കണ്ണിറുക്കി '''ഒാ..ഹ് അര്‍ജു മോന്‍റെ പെണ്ണ് ഇതാണല്ലെ.,

അമ്മ ഒന്ന് ചിരിച്ചു '''നീ എന്താ വിനു അഞ്ചൂനെ ഇങ്ങനെ തുറിച്ച് നോക്കുന്നെ..,, വിനൂന്‍റെ നോട്ടം കണ്ട് അപ്പു ചോദിച്ചു ''എനിക്ക് ഇവളെ കണ്ടിട്ട് ഒളിച്ചോടി വന്ന പോലെ ഒരു തോന്നല്., സത്യം പറ അഞ്ചന നീ വീട്ടില്‍ന്ന് ചാടിയതല്ലെ..,, വിനു അഞ്ചൂന് നേരെ വിരല് ചൂണ്ടി നെറ്റിചുളിച്ചോണ്ട് ചോദിച്ചു അതിന് മറുപടിയായി അഞ്ചു തലതാഴ്ത്തി സമ്മതിച്ചു അപ്പു അവളെ കണ്ണ് തള്ളി നോക്കി അമ്മ പരിഭ്രമത്തോടെ ചുറ്റും നോക്കി '''മക്കള് ആദ്യം അകത്ത് കയറിയിരിക്ക്,, അമ്മ ഡോര്‍ തുറന്ന് അവരെ അകത്ത് കയറ്റി ലോക്ക് ആക്കി '''സത്യം പറ അഞ്ചൂ നീ രാവിലെ തന്നെ ഈ ബാഗും കൊണ്ട് വന്നത് എന്തിനാ..,, അകത്ത് കയറിയതും അപ്പു അഞ്ചൂനെ അവള്‍ക്ക് നേരെ തിരിച്ചു '''എന്‍റെ അപ്പൂ..,,കൈ വിടരുത്., എനിക്കിതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല., നീയാണ് എന്‍റെ രക്ഷക..,

അഞ്ചു അപ്പൂന്‍റെ രണ്ട് കൈയ്യും കൂട്ടിപിടിച്ചു ''ബെസ്റ്റ്‌,അവളെ കണ്ടിട്ട് നിനക്ക് രക്ഷക ആയിട്ട് തോന്നുന്നുണ്ടോ., വഞ്ചക എന്ന് തിരുത്തിയേക്ക്‌.,, വിനു പറഞ്ഞു ''നീ പോടാ വിനീഷ് കൊരങ്ങാ.,, അഞ്ചു അവനെ തുറിച്ച് നോക്കി ''വിനൂ..,,ഒന്ന് മിണ്ടാതിരി.,ആ കുട്ടി പറയട്ടെ..,, അമ്മ വിനൂനോട് ദേഷ്യപ്പെട്ടു ''അഞ്ചൂ..,,നീ കാര്യം എന്താ എന്ന് തെളിയിച്ച് പറ..,, അപ്പു നെറ്റി ഉഴിഞ്ഞ് സെറ്റില്‍ ഇരുന്നു ''അപ്പൂ..,,വീട്ടില്‍ ആകെ സീനാടീ..,, അഭിനവ് ചേട്ടന്‍ ബാംഗ്ലൂരില്‍ പോയില്ലെ., അവിടെന്ന് ഏതോ ഹിന്ദിക്കാരിയുമായി പ്രണയത്തിലായി അവളെ കെട്ടാന്‍ നടക്കാ..,, അഞ്ചു ഒന്ന് നിര്‍ത്തി ''കെട്ടട്ടെ.,അങ്ങനേലും ആ അഭിനവ് തെണ്ടിയൊന്ന് നന്നാവട്ടെ..,, അപ്പു അമ്മ ഉള്ളത് ഒാര്‍ക്കാതെ പറഞ്ഞു ''എന്താ മോളെ അപ്പുവുമായി നിന്‍റെ ചേട്ടന് പ്രശ്നം..,, അമ്മ സംശയത്തോടെ അഞ്ചൂനോട് ചോദിച്ചു ''അത് ആന്‍റി ഒരിക്കെ ചേട്ടന്‍ അപ്പൂനോട് മോശമായി പെരുമാറിയിരുന്നു., അന്ന് അപ്പു തന്നെ അവനിട്ട് നല്ലോം കൊടുത്തു.,

പിന്നെ വിച്ചു ഏട്ടനും അര്‍ജു ഏട്ടനും ഫ്രണ്ട്സും തല്ലി ചതച്ച് എന്‍റെ ചേട്ടന്‍ ഹോസ്പിറ്റലില്‍ ഒക്കെയായിരുന്നു., ഇപ്പോ ബാഗ്ലൂര് ഒരു കമ്പനിയില് ജോലി ചെയ്യാണ്., കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു ഹിന്ദി പെണ്‍കുട്ടിയുമായിട്ട് ഇപ്പോ പ്രണയത്തിലാണ്..,, അഞ്ചു ഒന്ന് മടിച്ച് പറഞ്ഞു ''അവന് പെണ്ണ്കെട്ടുന്നതിന് നീ എന്തിനാഡീ ബാഗും തൂക്കി ഇങ്ങോട്ട് വന്നെ., വിനു ചോദിച്ചു '''അത് തന്നെയാ പ്രശ്നം., ചേട്ടന് അവളെ കെട്ടണമെങ്കില്‍ ആ പെണ്ണിന്‍റെ ബ്രദറുമായി എന്‍റെ കല്ല്യാണവും നടക്കണമെന്നാ ആ പെണ്ണിന്‍റെ അച്ഛന്‍ പറയുന്നത്..,, അഞ്ചു സങ്കടത്തോടെ പറഞ്ഞു ''ഹേ മാറ്റ കല്ല്യാണമോ..,, അപ്പു ആശ്ചര്യത്തോടെ പറഞ്ഞു ''ഹാ..,,ചേട്ടന്‍ അയാളെ കെട്ടാന്‍ എന്നെ നിര്‍ബന്ധിക്കാണ്., എനിക്കൊന്നും വയ്യ ഏതോ ഒരു ബംഗാളിയെ കെട്ടാന്‍., ഇന്ന് ബാംഗ്ലൂരില്‍ നിന്ന് അവരെ വീട്ടുക്കാര് വരുന്നുണ്ട് എന്‍ഗേജ്മെന്‍റ് നടത്താന്‍., ഞാനിങ് പോന്നു എനിക്ക് അര്‍ജു ഏട്ടന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല..,, അഞ്ചു തലതാഴ്ത്തി പറഞ്ഞു '''എന്‍റെ ദൈവമേ..,,ഒന്ന് തീര്‍ന്നില്ല അപ്പോയേക്കും മറ്റൊന്ന്., അല്ല നിന്‍റെ അച്ഛനും അമ്മയും എന്ത് പറയുന്നു., അപ്പു ചോദിച്ചു

''അച്ഛനും അമ്മയും തന്നെ അര്‍ജു ഏട്ടന്‍റെ കൂടെ ഒളിച്ചോടാന്‍ പറഞ്ഞെ., അത് കേട്ടതും ഞാന്‍ ബാഗും എടുത്ത് ഇങ്ങോട്ട് പോന്നു.,, അഞ്ചു കൂസലില്ലാതെ പറഞ്ഞു ''അര്‍ജുന്‍റെ കൂടെ ഒളിച്ചോടാന്‍ നീ എന്തിനാ ഇങ്ങോട്ട് വന്നെ., അപ്പൂന്‍റെ കൂടെ ഒളിച്ചോടാനോ..,, വിനു ഇങ്ങനെ ചോദിച്ചതും അഞ്ചു അവനെ കൂര്‍പ്പിച്ച് നോക്കി ''അപ്പു എന്‍റെ അര്‍ജു ഏട്ടന്‍റെ പെങ്ങളും എന്‍റെ ബ്രസ്റ്റ് ഫ്രണ്ടും ആണ്‌, അതോണ്ട് ഞാന്‍ ആദ്യം ഇങ്ങോട്ട് വന്നു., ഇനി ഞങ്ങളെ കല്ല്യാണം അപ്പു നടത്തി തരും അല്ലേഡീ..,, അഞ്ചു അപ്പൂനെ നോക്കി ഇളിച്ചു ''അതികം സോപ്പിടണ്ട., ആദ്യം ചേട്ടായിയെ ഒന്ന് വിളിച്ച് നോക്കട്ടെ., നിന്‍റെ ആ അഭിനവ് എന്‍റെ ചേട്ടായിയെ പിടിച്ച് തല്ലി മൂലക്കല് ഇട്ട് ണോ എന്തോ., അത് അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം..,, അപ്പു അര്‍ജുന് വിളിച്ചു.,

അവന്‍ ട്യൂഷന്‍ സെന്‍ററില്‍ പഠിപ്പിച്ചോണ്ടിരിക്കായിരുന്നു., അവനോട് ക്ലാസ് തീര്‍ന്നിട്ട് പെട്ടന്ന് ഇങ്ങോട്ട് വരാന്‍ പറഞ്ഞു വിച്ചേട്ടന് വര്‍ക്കിംങ് ടൈം ആയതിനാല്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞ് മെസ്സേജ് വിട്ടു '''മോള് വല്ലോം കഴിച്ചായിരുന്നോ..,,?? അമ്മ അഞ്ചൂനോട് ചോദിച്ചു ''കഴിച്ചിട്ടാ ഇറങ്ങിയെ ആന്‍റി., ''ഒളിച്ചോടുമ്പോയും തിന്നാന്‍ മറന്നില്ലല്ലോ.,, വിനു അഞ്ചൂനെ കളിയാക്കി ''എന്‍റേത് സാധാരണ ഒളിച്ചോട്ടം അല്ലല്ലോ., അമ്മേടേം അച്ഛന്‍റേം സമ്മതത്തോടെ അല്ലേ., അതോണ്ട് അമ്മ നല്ലോം ഊട്ടിയിട്ടാ വിട്ടത്., അഞ്ചു വിനൂനെ നോക്കി ചമ്മിയ ചിരി ചിരിച്ചു ''നീ വാ..,,റൂം കാണിച്ച് തരാം.,, അപ്പു അഞ്ചൂന് കല്ലു കിടന്ന മുറി കാണിച്ച് കൊടുത്ത് അവളെ റൂമിലേക്ക് പോയി ആദ്യം തന്നെ അമ്മക്ക് വിളിച്ചു അച്ഛനാണ് എടുത്തത് രണ്ട് പേരോടും അഞ്ചു വന്നതല്ലാം പറഞ്ഞു

അപ്പു ആദ്യം തന്നെ അര്‍ജും അഞ്ചും തമ്മിലുള്ള റിലേഷന്‍ അവരോട് പറഞ്ഞിരുന്നു അത് അര്‍ജുന് അറിയില്ല., അവര് പറഞ്ഞ പോലെ മുന്നോട്ട് പോകാന്‍ തന്നെ അപ്പു തീരുമാനിച്ചു അപ്പു ഡ്രസ്സെല്ലാം ചേഞ്ച് ചെയ്ത് താഴെ പോയി അമ്മയെ സഹായിച്ചു അഞ്ചുവും കൂടെ കൂടി അത് കഴിഞ്ഞ് ഒന്ന് ഫ്രഷായി അഞ്ചുവും ആയി സംസാരിച്ചിരുന്നു കൂടെ വിനും കൂടി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ടൈം ആയതും അവര് കഴിക്കാനായി ഇരുന്നു അപ്പോയാണ് ആരോ കോളിംങ് ബെല്ലടിച്ചത് '''അര്‍ജു ആകും.,മോള് പോയി തുറക്ക്..,, അമ്മ ചിരിയോടെ പറഞ്ഞു അഞ്ചു കുറച്ച് നാണത്തോടെ ഡോര്‍ തുറന്നു ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story