വിനയാർപ്പണം: ഭാഗം 77

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ടൈം ആയതും അവര് കഴിക്കാനായി ഇരുന്നു അപ്പോയാണ് ആരോ കോളിംങ് ബെല്ലടിച്ചത് '''അര്‍ജു ആകും.,മോള് പോയി തുറക്ക്..,, അമ്മ ചിരിയോടെ പറഞ്ഞു അഞ്ചു കുറച്ച് നാണത്തോടെ ഡോര്‍ തുറന്നു മുന്നില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന അര്‍ജുനെ കണ്ട് അഞ്ചൂന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.,, അര്‍ജു തിരിഞ്ഞതും അഞ്ചു അവനെ ഇറുകെ കെട്ടിപിടിച്ചു ആ നെഞ്ചില്‍ തല ചാഴ്ച്ചതും അഞ്ചൂന് തന്‍റെ പേടി ഉരുകി തീരുന്നത് അറിയുന്നുണ്ടായിരുന്നു തിരിച്ച് അര്‍ജു ചേര്‍ത്ത് പിടിക്കാത്തത് കണ്ടതും അഞ്ചു തല ഉയര്‍ത്തി നോക്കി ചുണ്ട് പൊട്ടി കവിള്‍ നീര് വീര്‍ത്ത് നില്‍ക്കുന്ന അര്‍ജു '''അയ്യോ..,,ചേട്ടായീ..,,എന്താ ഇത് എന്താ പറ്റിയെ..,, അഞ്ചു എന്തോ ചോദിക്കാന്‍ നിന്നതും അപ്പു ഒാടി വന്ന് അര്‍ജുനോട് വേവലാതിയോടെ ചോദിച്ചു അര്‍ജു ഒന്നും മിണ്ടാതെ സെറ്റില്‍ വന്നിരുന്നു ''അയ്യോ..,,മോനെ ഇത് എന്ത് പറ്റിയതാ..,, വിച്ചൂന്‍റെ അമ്മയും ചോദിച്ചു

''അത് ദേ അവളെ ഏട്ടനില്ലെ അഭിനവ് അവന്‍റെ പണിയാ..,, അര്‍ജു അഞ്ചൂനെ നോക്കി പുച്ഛത്തോടെ പറഞ്ഞതും അഞ്ചു തലതാഴ്ത്തി അഞ്ചൂന്‍റെ കണ്ണില്‍ നിന്ന് ചുടുകണ്ണീര്‍ ഒലിച്ചിറങ്ങി ''ഞാന്‍ ചൂട് വെക്കാന്‍ വെള്ളം എടുത്തോണ്ട് വരാം..,, അമ്മ വേഗം കിച്ചണിലേക്ക് പോയി ''അയ്യോ ആ അഭിനവ് തെണ്ടി ചേട്ടായിയെ തല്ലിയോ., എന്നിട്ട് അവന്‍റെ തല്ലും വാങ്ങി വന്നേക്കാണോ., തിരിച്ചൊന്നും കൊടുത്തില്ലെ..,, അപ്പു കുറച്ച് ഗൗരത്തോടെ ചോദിച്ചു '''പിന്നേ..,,ഞാനങ്ങനെ തല്ലും വാങ്ങി വരും എന്ന് തോന്നുന്നുണ്ടോ അപ്പുട്ടാ..,, അവന്‍റെ ഒരടി എന്‍റെ മുഖത്ത് കിട്ടിയെ ഒള്ളൂ..,, പിന്നെ ഞാനും ഫ്രണ്ട്സും കൂടെ അവനിട്ട് നന്നായി കൊടുത്തിട്ടുണ്ട്..,, ''അവന്‍ ബാക്കി വല്ലോം ഉണ്ടോ?? വിനു ചിരിച്ചോണ്ട് ചോദിച്ചു '''അതൊക്കെ ഉണ്ട്., പക്ഷെ എണീറ്റ് നടക്കണമെങ്കില്‍ രണ്ട് മൂന്ന് മാസമെടുക്കും. ആസ്പത്രിയില്‍ ആക്കിയിട്ടുണ്ട്..,,

അര്‍ജു അതും പറഞ്ഞ് അഞ്ചൂനെ പാണി നോക്കി അവിടെ ഇപ്പോയും തലതാഴ്ത്തി നില്‍ക്കാണ് ''ശ്ശ്..,, അര്‍ജു വിളിച്ചതും അഞ്ചു തലപൊക്കി നോക്കി അര്‍ജു അവളെ തലയാട്ടി അടുത്തോട്ട് വിളിച്ചു അഞ്ചു പതിയെ അവന്‍റെ മുന്നില്‍ വന്ന് നിന്നതും അര്‍ജു എണീറ്റ് അവളെ രണ്ട് തോളിലും കൈ വെച്ച് അടുത്തേക്ക് നിര്‍ത്തി '''എന്‍റെ കൊച്ച് ഒളിച്ചോടി നാത്തൂന്‍റെ വീട്ടിലേക്കാണോ വന്നത്..ഹേ..,, അര്‍ജു കള്ളചിരിയോടെ ചോദിച്ചതും അഞ്ചു ചുണ്ട് ചുളുക്കി അവന്‍റെ വയറില്‍ ഒരു കുത്ത് കൊടുത്ത് അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു ''എന്‍റെ പെണ്ണിനെ ഒരു ബംഗാളിക്കും ഈ അര്‍ജുന്‍ ശിവദാസ് വിട്ട് കൊടുക്കില്ലട്ടോ..,, അര്‍ജു അവളെ ചുറ്റിപിടിച്ചോണ്ട് പറഞ്ഞു ''ദാ മോനെ ചൂടുവെള്ളം..,, അമ്മ അങ്ങോട്ട് വന്ന് പറഞ്ഞ് ആദ്യം കണ്ടത് രണ്ട് പേരും കെട്ടിപിടിച്ച് നില്‍ക്കുന്നതാണ് ''എന്‍റെ അമ്മേ..,,അവരെ റൊമാന്‍സില്‍ ചൂട് വെള്ളം കോരി ഒഴിക്കാതെ..,, വിനു അമ്മയെ കളിയാക്കി

''നീ പോടാ ചെര്‍ക്കാ..,, അമ്മ ചൂട് വെള്ളം അവിടെ വെച്ച് വേഗം പോയി അതിന് പിന്നാലെ വിനൂന്‍റെ കൈ പിടിച്ച് വലിച്ച് അപ്പുവും പോയി അഞ്ചു അര്‍ജുനെ സെറ്റില്‍ ഇരുത്തി ഒരു തുണി ചൂട് വെള്ളത്തില്‍ മുക്കി കവിളില്‍ വെച്ചു '''ഏട്ടനെ അഭിചേട്ടന്‍ നന്നായി തല്ലിയോ..,,വേദനിക്കുന്നുണ്ടോ..,, ''ഇല്ലഡീ പെണ്ണേ..,, പക്ഷെ അവന് കുറച്ച് കൊടുത്തിട്ടുണ്ട്., അപ്പോയത്തെ ദേഷ്യത്തില്‍ ചെയ്തതാ., പിന്നെ രണ്ട് മൂന്ന് മാസമൊന്നും പിടിക്കില്ല മൂന്ന് ആഴ്ച്ച കൊണ്ട് അവന് എണീറ്റ് നടക്കാം., അവനെ തല്ലിയതില്‍ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..,, അര്‍ജു അവളെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ''എത്ര ആയാലും എന്‍റെ ചേട്ടനല്ലെ., എന്തായാലും അഭിചേട്ടന്‍ ഇനിയെങ്കിലും ഒന്ന് നന്നായാല്‍ മതിയായിരുന്നു...,, അഞ്ചു ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു ''ഹ്മ്..,,എന്നാ അവന് കൊള്ളാം., ഇല്ലേല് അവന്‍ ഇനിയും കൊള്ളും., പിന്നെ നിന്‍റെ കല്ല്യാണ കാര്യവും നിന്‍റെ ഒളിച്ചോട്ടവും അവന്‍ പറഞ്ഞപോയാണ് അറിയുന്നത്.,

നീ ഇതെന്താ നേരത്തെ പറയാതിരുന്നെ അഞ്ചൂ..,, '''എല്ലാം പെട്ടന്നായിരുന്നു ഏട്ടാ., ഇനി എന്താ നെക്സ്റ്റ് പ്ലാന്‍..,, അഞ്ചു ചോദിച്ചു ''എന്ത് പ്ലാന്‍ ,വിച്ചു ഇപ്പോ വരും അവനേം അപ്പൂനേം കൂട്ടി വീട്ടില്‍ പോകുന്നു അച്ഛന്‍റേം അമ്മേടേം കാലില്‍ വീഴുന്നു കല്ല്യാണം നടത്തി തരാന്‍ പറയുന്നു അതേ നടക്കൂ..,, അര്‍ജു പറഞ്ഞതും വിച്ചു അങ്ങോട്ട് കയറി വന്നതും ഒരുമിച്ചായിരുന്നു ''നീ അപ്പൂനോട് പെട്ടന്ന് റെഡിയായി വരാന്‍ പറയ്. അര്‍ജു അഞ്ചൂനോട് പറഞ്ഞു ''വേണ്ട ഞാന്‍ പോയി വിളിച്ചോളാം., എനിക്കൊന്ന് ഫ്രഷാകണം., നീ അഞ്ചൂന്‍റെ ബാഗെടുത്ത് കാറില്‍ വെച്ചോ., വിച്ചു വേഗം മുകളിലേക്കുള്ള സ്റ്റെയര്‍കയറി അപ്പു അവിടെ റൂമിലെ ബാല്‍ക്കണിയില്‍ വീട്ടിലേക്ക് വിളിച്ചോണ്ടിരിക്കായിരുന്നു വിച്ചു അവളെ പുറകിലൂടെ പോയി കെട്ടിപിടിച്ചു അപ്പു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചെറുപുഞ്ചിരിയോടെ അവന്‍റെ കൈക്ക് മുകളില്‍ കൈ വെച്ചു ''എന്നാ ശെരിയമ്മ ഞങ്ങളിപ്പോ അഞ്ച് മിനിറ്റ് കൊണ്ട് ഇറങ്ങും..,,

ഒാക്കെയെന്നാ..,, അപ്പു ഫോണ്‍ വെച്ചതും അപ്പൂന്‍റെ തോളില്‍ തലയൂന്നി വിച്ചു അപ്പൂന്‍റെ കാതോരം ചുണ്ട് ചേര്‍ത്തു ''എന്തായി വീട്ടില്‍ എല്ലാം ഒാക്കെയെല്ലെ..,, വിച്ചു അപ്പൂന്‍റെ ചെവിക്കരുകില്‍ വന്ന് ചോദിച്ചു ''ഡബിള്‍ ഒാക്കെ..,, അപ്പു വിച്ചൂന് നേരെ തിരിഞ്ഞ് നിന്ന് പറഞ്ഞു ''എന്നാ വിച്ചേട്ടന് ഒരു ചുട്ചുംബനം തന്നെ..,, വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി '''അയ്യടാ..,,മോന്‍ പോയി വേഗം ഫ്രഷായി വാ..,,നമുക്ക് പോകാനുള്ളതാ..,,,, അപ്പു അവനെ വാഷ് റൂമിലേക്കുന്തി ''സ്വന്തം വീട്ടിലേക്ക് പോകാന്‍ എന്താ ദൃതി., അതേയ് ഞാന്‍ വിചാരിച്ചാലെ പ്ലാനെല്ലാം നടക്കൂ.., അതോണ്ട് ഏട്ടന്‍റെ കുരുട്ട് മണി ഊടായിപ്പൊന്നും കാണിക്കാതെ നല്ലൊരു ഉമ്മ തന്നെ..,, വിച്ചു കവിള് കാട്ടിയതും അപ്പു അവന്‍റെ മുഖം തിരിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു കണ്ണ് തള്ളിയ വിച്ചു അവളെ വലിച്ചടുപ്പിച്ച് കിസ്സടിക്കാന്‍ നോക്കിയെങ്കിലും അത് മാനത്ത് കണ്ട അപ്പു അവനെ തള്ളിമാറ്റി റൂമിന്‍റെ പുറത്തേക്കോടി

''ഈ പെണ്ണിന്‍റൊരു കാര്യം..,, വിച്ചു വേഗം ഫ്രഷാകാന്‍ കയറി..,, ഫ്രഷായി വന്ന് വേഗം താഴേക്ക് പോയി ''അമ്മാ ഞങ്ങള് പോയിട്ട് വരാം..,, വിച്ചു വിളിച്ചു പറഞ്ഞു ''ആന്‍റി മുട്ട്‌വേദനക്ക് കാണിക്കാന്‍ വിനൂന്‍റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി., നമുക്ക് ഇറങ്ങിയാലോ..,, അര്‍ജു ചോദിച്ചു '' എന്നാ ഇറങ്ങാം..,, വിച്ചു ഡ്രൈവിംങ് സീറ്റിലും അര്‍ജു കോ സീറ്റിലും ഇരുന്നു., അപ്പുവും അഞ്ചുവും പുറകിലും ''എനിക്കാകെ പേടിയാകുന്നു അപ്പൂ..,, കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അര്‍ജു ആണത് പറഞ്ഞത് ''ഒന്ന് പോ ചേട്ടായി അഞ്ചൂനെ കൂടെ പേടിപ്പിക്കാതെ..,, അപ്പു അര്‍ജുനെ നോക്കി പേടിപ്പിച്ചു അപ്പുവും വിച്ചുവും അവരെ കൂളാക്കാന്‍ ഒാരോ തമാശകള്‍ പറഞ്ഞോണ്ടിരുന്നു കാര്‍ അപ്പൂന്‍റെ വീടിന്‍റെ വഴിയിലേക്ക് തിരിയാതെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞതും അര്‍ജും അഞ്ചും ഒന്നും മനസ്സിലാകാതെ വിച്ചുവിനെ നോക്കി ''വിച്ചൂ..,,നീ ഇത് എങ്ങോട്ടാ..,, വീട്ടിലേക്കാണ് പോകേണ്ടത്..,, അര്‍ജു ഇങ്ങനെ പറഞ്ഞതും വിച്ചു അവനെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചു അര്‍ജു കാര്യം മനസ്സിലാകാതെ നെറ്റിചുളിച്ച് വിച്ചൂനെ തന്നെ നോക്കി നിന്നു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story