വിനയാർപ്പണം: ഭാഗം 78

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

കാര്‍ അപ്പൂന്‍റെ വീടിന്‍റെ വഴിയിലേക്ക് തിരിയാതെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞതും അര്‍ജും അഞ്ചും ഒന്നും മനസ്സിലാകാതെ വിച്ചുവിനെ നോക്കി ''വിച്ചൂ..,,നീ ഇത് എങ്ങോട്ടാ..,, വീട്ടിലേക്കാണ് പോകേണ്ടത്..,, അര്‍ജു ഇങ്ങനെ പറഞ്ഞതും വിച്ചു അവനെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചു അര്‍ജു കാര്യം മനസ്സിലാകാതെ നെറ്റിചുളിച്ച് വിച്ചൂനെ തന്നെ നോക്കി നിന്നു വണ്ടി നിര്‍ത്തിയതും അര്‍ജു മുന്നോട്ട് നോക്കി ''ഇതെന്താ അമ്പലത്തിലോട്ട് വന്നത്?..,, അഞ്ചു ആണത് ചോദിച്ചത് ''ആദ്യം രണ്ടാളും ഒന്ന് ഇറങ്ങിയെ..,, അപ്പു ഇറങ്ങിയതിന് പിന്നാലെ അര്‍ജും അഞ്ചും കാറില്‍ നിന്നിറങ്ങി വിച്ചുവും കാര്‍ പാര്‍ക്ക് ചെയ്ത് വന്നു അപ്പുവും വിച്ചുവും മുന്നില്‍ നടന്നു '''അയ്യോ അച്ഛനും അമ്മയും..,, അര്‍ജു പറഞ്ഞതും എല്ലാവരും ചിരിച്ചു എല്ലാവരുടേയും അച്ഛനമ്മമാരും അവിടെ ഉണ്ടായിരുന്നു അഞ്ചു ഒാടിപോയി അവളെ അച്ഛനേം അമ്മയേം കെട്ടിപിടിച്ചു അര്‍ജു അച്ഛനേം അമ്മയേം പാളിനോക്കി

രണ്ടാളും അര്‍ജുനെ കൈയ്യും കെട്ടിനോക്കി നില്‍ക്കാണ് അപ്പു അവരെ നടുവില്‍ പോയി അവരെ പോലെ കൈകെട്ടി നിന്ന് അര്‍ജുനെ നോക്കി പുച്ഛിച്ചതും അര്‍ജു അവളെ കണ്ണുരുട്ടി നോക്കി ''അ..അച്ഛാ..,,അമ്മേ..ക്ഷമിക്കണം..,, അര്‍ജു അവരെ മുന്നില്‍ പോയി തലകുനിച്ചതും അച്ഛന്‍ ദേഷ്യത്തോടെ അവന്‍റെ കൈയ്യിലേക്ക് എന്തോ വെച്ച് കൊടുത്തു അര്‍ജു നോക്കുമ്പോ ഒരു മഞ്ഞചരടില്‍ കോര്‍ത്ത താലി അര്‍ജു ഒന്നും മനസ്സിലാകാതെ നോക്കി '''നിനക്കുള്ളത് തന്നെ., നിന്‍റെ കല്ല്യാണമാ ഇന്ന്..,, അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു ''അയ്യോ അത് പറ്റത്തില്ല..,, അര്‍ജു ചാടി കേറി പറഞ്ഞു ''അതെന്താ നിനക്ക് അഞ്ചൂനെ കെട്ടണ്ടെ..,, വിച്ചു അവനെ നോക്കി ചോദിച്ചു ''അങ്ങനെല്ല., ഇങ്ങനെ കെട്ടണ്ട., എനിക്ക് ആര്‍ഭാടമായി നാട്ടുക്കാരെ ഒക്കെ വിളിച്ച് കൂട്ടി അടിച്ച്പൊളിച്ച് കെട്ടണം.,, അര്‍ജു അച്ഛനെ നോക്കി ഇളിച്ചു ''എന്താ ആഗ്രഹം., വേണമെങ്കില്‍ ഇപ്പോ കെട്ടിക്കോ., എനിക്കൊന്നും വയ്യ അതിന്‍റെ ചെലവും കൂടെ നോക്കാന്‍..,,

അച്ഛന്‍ അര്‍ജുനോട് പറഞ്ഞു ''നിന്‍റെ തന്തയല്ല എന്‍റെ തന്ത മനസ്സിലായോ..,, അര്‍ജു വിച്ചൂന്‍റെ ചെവിയില്‍ പറഞ്ഞു ''അങ്കിളെ അര്‍ജു നിങ്ങളെ തന്തക്ക് വിളിച്ചു..,, വിനു പറഞ്ഞതും അര്‍ജു ഒന്ന് ഞെട്ടി അച്ഛനെ നോക്കി ''സത്യായിട്ടും അച്ഛന്‍റെ അച്ഛനെ ഞാന്‍ വിളിച്ചില്ല.,അച്ഛനെയാ ഞാന്‍ വിളിച്ചെ സത്യം..,, ''നീ എന്തൊക്കെയാഡാ പൊട്ടാ ഈ പറയുന്നെ..,, നീ ആ താലി അങ് കെട്ടിക്കെ..,, അച്ഛന്‍ പറഞ്ഞതും അപ്പു അര്‍ജുന്‍റെ അടുത്തായി അഞ്ചൂനെ നിര്‍ത്തി ''അല്ല അമ്മേ..,,മുഹൂര്‍ത്തം നോക്കണ്ടേ..,, അഞ്ചു ചോദിച്ചു '''പ്രേമിച്ചതും ഒളിച്ചോടിയതും മുഹൂര്‍ത്തം നോക്കിയിട്ടല്ലല്ലോ.,, വിനു പറഞ്ഞതും എല്ലാവരും ചിരിച്ചു ''പേടിക്കണ്ട,ഇപ്പോ ഒരു മുഹൂര്‍ത്തം ഉണ്ട് കെട്ടിക്കോ..,, അഞ്ചൂന്‍റെ അച്ഛന്‍ പറഞ്ഞതും അഞ്ചു കൈ കൂപ്പി തലകുനിച്ചു അര്‍ജു താലി അവളെ കഴുത്തില്‍ കെട്ടി സിന്ദൂരം അഞ്ചൂന്‍റെ നെറ്റിയില്‍ ചാര്‍ത്തി അവളെ നെറ്റിയില്‍ അരുമയോടെ ചുംബിച്ചു എല്ലാവരും പൂക്കളിട്ട് അവളെ അനുഗ്രഹിച്ചു

''എന്നാലും അപ്പൂ..,,സാരിയും മേക്കപ്പും ഒക്കെയിട്ട് കല്ല്യാണം കഴിക്കാന്‍ എനിക്ക് പറ്റിയില്ലല്ലോ., എന്തൊക്കെ സ്വപ്നങ്ങളായിരുന്നു..,, വീട്ടിലേക്ക് പോകും വഴി അഞ്ചു അപ്പൂനോട് സങ്കടത്തോടെ പറഞ്ഞു ''ഒളിച്ചോടിയാ ഇങ്ങനെ ഒക്കെ ഉണ്ടാകൂ..,,തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യ്..,, '''ഹാ..,,അല്ലാതെന്ത് ചെയ്യാന്‍.,, എന്നാലും ജീവിതത്തില്‍ ആകെയുള്ള കല്ല്യാണം ഇങ്ങനെ ആയല്ലോ..,, അഞ്ചൂന് പിന്നേം സങ്കടം ''സങ്കടപ്പെടാതെ പെണ്ണേ..,, സണ്‍ഡേ ഗംഭീര പാര്‍ട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്., നീ നിന്‍റെ ഇഷ്ടം പോലെ ഒരുങ്ങിക്കോ..,, ഇനി ഒരു പ്രശ്നവും ഇല്ലാതിരിക്കാനാ പെട്ടന്നൊരു താലികെട്ട് നടത്തിയെ., അപ്പു പറഞ്ഞു '''ഹാവു ഇപ്പോയാ സമാധാനം ആയത്,,, അഞ്ചു അപ്പൂനെ കെട്ടിപിടിച്ചു അപ്പോയേക്കും വീട്ടില്‍ എത്തി അഞ്ചൂനെ വിളക്ക് കൊടുത്ത് വീട്ടിലേക്ക് സ്വീകരിച്ചു അഞ്ചു പൂജമുറിയില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു ഒാഡര്‍ ചെയ്ത ഭക്ഷണമെല്ലാം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു

അപ്പുവും അഞ്ചുവും വിച്ചുവും വിനും അര്‍ജും കൂടെ ടൗണിലേക്ക് പോയി പെട്ടന്നുള്ള കല്ല്യാണമായതിനാല്‍ അഞ്ചൂന് കുറച്ച് ഡ്രസ്സും വീട്ടിലേക്ക് കുറച്ച് സാധനങ്ങളും വാങ്ങാന്‍ ഉണ്ടായിരുന്നു പര്‍ച്ചേസിങും രാത്രിയിലെ ഫുഡും കഴിച്ച് അവര് വീട്ടിലേക്ക് തിരിച്ചു '''വിച്ചേട്ടാ..,,പാല്‍ വാങ്ങിയില്ലെ..,, '''ആ..ഹ് വാങ്ങി അപ്പൂ..,,അത് ഫ്രൂഡ്സിന്‍റെ കവറില്‍ ഉണ്ട്., ''ശ്ശോ..,,പാല് ഞങ്ങളെ ഫസ്റ്റ് നൈറ്റിനാകുംലെ..,, അര്‍ജു നാണത്തോടെ നഖം കടിച്ചു ''അയ്യോ എന്താ നാണം., അതിനൊന്നും അല്ല., എനിക്കും അപ്പൂനും രാത്രി പാല്‍കുടിക്കുന്ന ശീലമുണ്ട് അതിനാ., വിച്ചു പറഞ്ഞതും അര്‍ജു അവനെ നോക്കി പല്ല് കടിച്ചു ''ചേട്ടായി പേടിക്കണ്ട., ഫസ്റ്റ് നൈറ്റിന് ഞാന്‍ നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായ ഇട്ട് തരാം..,, അപ്പു അര്‍ജുനെ കളിയാക്കി '' നിന്‍റെ അമ്മായി അപ്പന് കൊണ്ട് കൊട്,,, അര്‍ജു അപ്പൂനെ നോക്കി പറഞ്ഞു '''എന്നാ അച്ഛന് ഇട്ട് കൊട്ക്ക് അപ്പൂ..,, അച്ഛന് കടുപ്പം കൂടിയ കട്ടന്‍ ഭയങ്കര ഇഷ്ടാ..,, വിനു പറഞ്ഞതും അര്‍ജു ദേഷ്യം കടിച്ചമര്‍ത്തി നിന്നു വീടത്തിയപ്പോയേക്കും അഞ്ചൂന്‍റെ അച്ഛനും അമ്മയും പോയിരുന്നു

വിച്ചൂന്‍റെ അച്ഛന്‍ നേരത്തെ സ്റ്റേഷനിലോട്ട് പോയി അമ്മ വിനൂനെ കൂട്ടി അപ്പോ തന്നെ യാത്ര പറഞ്ഞിറങ്ങി കിച്ചണിലേക്കുള്ള സാധനങ്ങളൊക്കെ അമ്മയെ ഏല്‍പിച്ച് അപ്പു അഞ്ചൂന്‍റെ ഡ്രസ്സെല്ലാം എടുത്ത് അര്‍ജുന്‍റെ റൂമിലേക്ക് കൊണ്ട് പോയി അപ്പുവും വിച്ചുവും കൂടെ അര്‍ജുന്‍റെ റൂമ് വൃത്തിയാക്കി ചെറുതായി ഡെക്കറേറ്റ് ചെയ്യാന്‍ തുടങ്ങി '''അപ്പൂ...,, ''ഹ്മ്...,, ''ഡീ..പെണ്ണേ..,, ''പറ വിച്ചേട്ടാ..,, ''നമ്മളെ റൂമും ഡെക്കറേറ്റ് ചെയ്താലോ..,, ''എന്തിന്..,, അപ്പു ബലൂണ്‍ വീര്‍പ്പിച്ച് വിച്ചൂനെ നോക്കി നെറ്റിചുളിച്ചു ''ചുമ്മാ..,,നമുക്കും ഒന്ന് ആഘോഷിക്കാലോ..,, വിച്ചു അവളെ കണ്ണിറുക്കി ''എനിക്ക് ലീവാണെന്ന കാര്യം ഇടക്കിടക്ക് വിച്ചേട്ടന്‍ മറക്കുന്നുണ്ടോന്നൊരു സംശയം..,, അപ്പു വിച്ചൂനെ നോക്കി ചിരിയോടെ പറഞ്ഞു ''ശ്ശെഡാ..,,ഞാനത് മറന്നു..,, സാരല്ല്യാ രണ്ട് മൂന്ന് ദിവസം കൂടെ വൈറ്റ് ചെയ്യാലെ..,, ''തീര്‍ച്ചയായും..,, അപ്പു വിച്ചൂന്‍റെ താടിയില്‍ പിടിച്ച് കൊഞ്ചിച്ചതും വിച്ചു അവളെ പിടിച്ച് മടിയില്‍ ഇരുത്തി ഇടുപ്പിലൂടെ കൈ ചുറ്റി തന്നോട് ചേര്‍ത്തു എന്നിട്ട് അപ്പൂന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു

'''നീ..,,എന്ത് സുന്ദരായാഡീ..,,കടിച്ച് തിന്നാന്‍ തോന്നുന്നു..,, ''ആണോ..,, അപ്പു വിച്ചൂന്‍റെ കഴുത്തിലൂടെ കൈ ചുറ്റിപിടിച്ച് ചോദിച്ചു ''ആന്നെ..,,കല്ല്യാണത്തിന്‍റെ മുമ്പും ശേഷവും എത്ര അടികൂടിയതാലെ നമ്മള്‍.,ഇപ്പോ നീ ഇല്ലാതെ പറ്റില്ല എന്നായി..,, വിച്ചു അപ്പൂന്‍റെ മുഖത്തേക്ക് വീണ മുടി ഇഴകള്‍ ചെവിക്കരുകില്‍ വെച്ച് നെറ്റിയില്‍ മൃതുവായി ചുംബിച്ചു രണ്ട് പേരുടേയും കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു പ്രണയം കണ്ണിലൂടെ കൈമാറിയ നിമിഷം വിച്ചൂന്‍റെ കണ്ണ് അപ്പൂന്‍റെ മുഖത്തൂടെ ഒാടി നടന്ന് ചുണ്ടില്‍ എത്തി നിന്നു അധരങ്ങള്‍ തമ്മില്‍ അടുത്ത് വന്നതും രണ്ട് പേരുടേയും കണ്ണ് കൂമ്പിയടഞ്ഞു അധരങ്ങള്‍ തമ്മില്‍ ചേര്‍ന്ന നിമിഷം രണ്ട് പേരും ഇറുകെ കെട്ടിപിടിച്ചു ദീര്‍ഘമായ ചുംബനം രണ്ട് പേരും പ്രണയകടലില്‍ മുങ്ങി താഴ്ന്നു രണ്ട് ചുണ്ടുകളും പരസ്പരം മത്സരിച്ച് ചുംബിക്കുമ്പോയും വിച്ചൂന്‍റെ കൈകള്‍ അപ്പൂന്‍റെ ശരീരത്തില്‍ ഒാടി നടന്നു ശ്വാസം വിലക്കിയതും അപ്പു വിച്ചൂന്‍റെ നെഞ്ചില്‍ പിടിച്ച് ഒറ്റ തള്ള് വെച്ച് കൊടുത്തു

അപ്പു നെഞ്ചില്‍ കൈ വെച്ച് കിതപ്പടക്കാന്‍ ശ്രമിച്ചു വിച്ചു അപ്പൂനെ നെഞ്ചിലേക്ക് ചേര്‍ത്ത്പിടിച്ച് അവളെ മുടിയില്‍ സ്നേഹത്തോടെ അതിലധികം വാത്സ്യല്ല്യത്തോടെ ചുണ്ട് ചേര്‍ത്തു ''ഇത് നല്ല കഥ.,ഞങ്ങളെ മണിയറയില്‍ നിങ്ങള്‍ റൊമാന്‍സ് കളിക്കുന്നോ., ഇപ്പോ ഇറങ്ങിക്കോണം ഇവിടെന്ന്..,, അര്‍ജു അങ്ങോട്ട് കയറി വന്നു ''അല്ലെങ്കിലും ആര്‍ക്ക് വേണം നിന്‍റെ ഒാഞ്ഞ റൂമ്..,വാ അപ്പൂ..,, വിച്ചു അപ്പൂന്‍റെ കൈപിടിച്ച് പുറത്തേക്കിറങ്ങി പോകുന്ന പോക്കില്‍ അപ്പു അര്‍ജുനെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല  ''ഇനി സാരി ഉടുത്തില്ലെന്ന പരാതി വേണ്ട.., താലി കെട്ടിന് സാരി ഉടുത്തില്ലെങ്കിലെന്ത് ഫസ്റ്റ് നൈറ്റില്‍ ഉടുക്കാന്‍ പറ്റിയില്ലെ..,, അപ്പു അഞ്ചൂനെ സാരി ഉടുപ്പിച്ച് തലയില്‍ മുല്ല പൂവും വെച്ച് കൊടുത്തു ''അതൊക്കെ ശെരി തന്നെ.,

പക്ഷെ എനിക്ക് ആകെ പേടിയാകുന്നു ., ഞാനിന്ന് നിന്‍റെ കൂടെ കിടന്നാലോ.., അഞ്ചു വെപ്രാളത്തോടെ നഖം കടിച്ചു ''ഒാക്കെ.,എന്നാ പോര് നമുക്ക് ഒരുമിച്ച് കിടക്കാം.,, അപ്പു കൂളായി പറഞ്ഞതും അഞ്ചു വായിം തുറന്ന് അവളെ നോക്കി ''പോടീ..,,നീ ഒക്കെ എന്ത് നാത്തൂനാ., ആറ്റ് നോറ്റ് കിട്ടിയ ഫസ്റ്റ് നൈറ്റ് ഇല്ലാതാക്കുന്നോ..,, അഞ്ചു പറഞ്ഞത് കേട്ട് അപ്പു പൊട്ടി ചിരിച്ചു ''എനിക്ക് നിന്നെ അറിഞ്ഞൂടെ..,, അപ്പു അതും പറഞ്ഞ് പോയതും അഞ്ചു ചമ്മിയ പോലെ ചിരിച്ചു അപ്പു ഒരു ഗ്ലാസ് പാല് കൊണ്ട് വന്ന് അഞ്ചൂന്‍റെ കൈയ്യില്‍ കൊടുത്തു ''ഇനി പാലില്ലാതെ എന്‍റെ ചേട്ടായിക്കൊരു കുറവ് വേണ്ട., അപ്പോ ചെല്ല് ഒാള്‍ ദ ബെസ്റ്റ്..,, അപ്പു അഞ്ചൂനെ അര്‍ജുന്‍റെ അടുത്തേക്കഴച്ച് ചിരിയോടെ മുറിയിലേക്ക് പോയി ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story