വിനയാർപ്പണം: ഭാഗം 79

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു ഒരു ഗ്ലാസ് പാല് കൊണ്ട് വന്ന് അഞ്ചൂന്‍റെ കൈയ്യില്‍ കൊടുത്തു ''ഇനി പാലില്ലാതെ എന്‍റെ ചേട്ടായിക്കൊരു കുറവ് വേണ്ട., അപ്പോ ചെല്ല് ഒാള്‍ ദ ബെസ്റ്റ്..,, അപ്പു അഞ്ചൂനെ അര്‍ജുന്‍റെ അടുത്തേക്കഴച്ച് ചിരിയോടെ മുറിയിലേക്ക് പോയി വിച്ചു അവിടെ കട്ടിലില്‍ ചാരി ഇരുന്നു ഫോണ്‍ തോണ്ടി കളിക്കാണ് അപ്പുവും അവനോട് ചേര്‍ന്നിരുന്ന് ഫോണ്‍ നോക്കാന്‍ തുടങ്ങി ഫ്രണ്ട്സിനോടൊക്കെ കുറച്ച് സമയം ചാറ്റിയിട്ട് ഫോണെടുത്ത് വെച്ചു ''വിച്ചേട്ടാ നമുക്ക് ഉറങ്ങിയാലോ..,, ''ഹ്മ്‌.,,എനിക്കും ഉറക്കം വരുന്നു..,, വിച്ചു ഫോണ്‍ എടുത്ത് വെച്ച് കോട്ടു വാ ഇട്ടൊന്ന് ഞെളിഞ്ഞു ''എന്നാ എണീക്ക് വിച്ചേട്ടാ..,,ബെഡ് ഷീറ്റൊന്ന് വിരിച്ചോട്ടെ..,, അപ്പു ബെഡ് ഷീറ്റെല്ലാം വിരിച്ച് സെറ്റാക്കി വിച്ചൂനെ നോക്കുമ്പോ റൂമിലുള്ള ചെറിയ സെറ്റില്‍ ഒറ്റക്കാല് കയറ്റിവെച്ച് എന്തോ ഒാര്‍ത്ത് ചിരിക്കാണ് അപ്പു വിച്ചൂനെ പ്രത്യേക നോട്ടം നോക്കി അവന്‍റെ അടുത്ത് പോയി ഇരുന്നു ''എന്താണ് ഒരു ചിരിയൊക്കെ..,,

അപ്പു വിച്ചൂന്‍റെ ചുമലില്‍ തട്ടികൊണ്ട് ചോദിച്ചു ''ഹേ..ഞാനോ..,, ഞാനെയ് അര്‍ജുന്‍റെ കാര്യം ആലോചിക്കായിരുന്നു., ചെക്കനിപ്പോ ഫസ്റ്റ് നൈറ്റ് പൊളിച്ചടുക്കാവും..,,ശ്ശോ..,, ''അതിന് നിങ്ങളെന്തിനാ മന്‍ഷ്യാ നാണിക്കുന്നെ..,, അപ്പു വിച്ചൂന്‍റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു ''അല്ല.,അവിടെ ഇപ്പോ നടക്കുന്നത് ആലോചിച്ചപ്പോ ഒരു നാണം,, ആ ചെക്കന്‍ അവളെ ബാക്കി വെച്ചാല്‍ മതിയായിരുന്നു..,, വിച്ചു ഒന്ന് ചിരിച്ചു ''അയ്യടാ.,നിങ്ങളെ പോലെ അല്ല എന്‍റെ ചേട്ടായി..,, മറ്റുള്ളോരെ കാര്യം ആലോചിച്ചിരിക്കാതെ വന്ന് കിടക്കാന്‍ നോക്ക് മന്‍ഷ്യാ..,, അപ്പു ബെഡില്‍ പോയി കിടന്നു വിച്ചു അവളെ അടുത്ത് വന്ന് കിടന്നതും അപ്പു അവന്‍റെ നെഞ്ചില്‍ തലവെച്ച് അവനോട് ചേര്‍ന്ന് കിടന്നു വിച്ചു അവളെ ഇടുപ്പിലൂടെ ചേര്‍ത്ത് പിടിച്ച് നെറുകില്‍ ചുണ്ട് ചേര്‍ത്ത് ''അപ്പൂ...,, ''ഹ്മ്..,, ''അല്ല അപ്പൂ..,, നമ്മളെ ഫസ്റ്റ് നൈറ്റ് പോലെ അവരെ ഫസ്റ്റ് നൈറ്റും എട്ട് നിലയില്‍ പൊട്ടോ.?.,,

വിച്ചു സംശയത്തോടെ ചോദിച്ചു ''ഒന്ന് പോ ഉമ്മച്ഛാ..,,ഉറങ്ങാന്‍ നേരത്ത് അങ്ങേരെ ഒരു സംശയം., അവിടെ നടക്കുന്നത് അറിയാന്‍ അത്രക്ക് ആഗ്രഹം ഉണ്ടേല്.,പോയി ഒളിഞ്ഞ് നോക്ക്‌,അല്ലപിന്നെ..,, അപ്പു തിരിഞ്ഞ് കിടന്നതും വിച്ചു അവളെ പുറകിലൂടെ കെട്ടിപിടിച്ചു ''അതൊക്കെ മോശല്ലേഡീ പെണ്ണേ..,, ഇപ്പോ ഞാനെന്‍റെ പെണ്ണിനെ കെട്ടിപിടിച്ച് ഉറങ്ങട്ടെ..,, ''അതാ നല്ലത്.. അപ്പു ചിരിച്ചോണ്ട് വിച്ചൂന് നേരെ തിരിഞ്ഞ് അവനെ ഇറുക്കെ കെട്ടിപിടിച്ചു ••••••••••••••••••••••••••••••••••••••• അഞ്ചു റൂമിലേക്ക് ഡോര്‍ തുറന്ന് കയറി അഞ്ചു നോക്കുമ്പോ അര്‍ജു ബെഡില്‍ അവളെ കാത്തെന്നവണ്ണം ചമ്രംപടിഞ്ഞിരിക്കാണ് ''ആ ഡോറും കൂടെ അടച്ചേക്ക്'' അര്‍ജു കള്ളചിരിയോടെ പറഞ്ഞതും അഞ്ചു ഡോര്‍ ലോക്ക് ചെയ്ത് അര്‍ജുന്‍റെ അടുത്തേക്ക് നടന്നു ''വാ ഇരിക്ക്..,, അര്‍ജു അടുത്തേക്ക് വിളിച്ചതും അഞ്ചു നാണത്തോടെ ബെഡില്‍ ഇരുന്നു പാല് അവന് നേരെ നീട്ടി

''ആ..ഹ പാലൊക്കെ ഉണ്ടോ..,, അര്‍ജു പാല് വാങ്ങി ഒറ്റയടിക്ക് കുടിച്ചു ''അയ്യോ..,സോറി സോറി.,,ഞാനാ വെപ്രാളത്തില്‍ അറിയാതെ കുടിച്ച് പോയി.., അര്‍ജു പറഞ്ഞതും അഞ്ചു അവനെ ചുണ്ട് ചുളുക്കി നോക്കി ''പിണങ്ങാതെ മുത്തേ.,ഒരു ഗ്ലാസ് പാലല്ലെ.,അതിന് പകരം നാളെ നിനക്ക് എന്ത് വേണേലും വാങ്ങി തെരാം..,, ''എന്നാ ഒക്കെ..,, ''നീ എന്താ വിട്ട് പോയി ഇരിക്കുന്നേ..,, ഇങ് അടുത്ത് വാ..മുത്തേ.., അഞ്ചു മോളെ ഏട്ടനെല്ലെ വിളിക്കുന്നെ.,, അര്‍ജു അവളെ അവനോട് ചേര്‍ത്ത് ഇരുത്തിയതും അഞ്ചു നാണത്തോടെ അവനെ നോക്കി അര്‍ജു അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു അവളെ ചുണ്ടിലേക്ക് ചുണ്ട് ചേര്‍ക്കാന്‍ നിന്നതും അഞ്ചു അവനെ പിടിച്ച് ഒറ്റ തള്ള് ''എന്താ ഏട്ടാ ഈ കാണിക്കുന്നെ..,, ''ഡീ..,പെണ്ണേ..,,ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ് ആണ്.,,, അര്‍ജു നിര്‍വികാരത്തോടെ പറഞ്ഞു ''അതനിക്കറിയാ ഏട്ടാ..,പക്ഷെ ഒരു പ്രശ്നം ഉണ്ട്..,, ''എന്ത് പ്രശ്നം.,നീ പേടിപ്പിക്കാതെ കാര്യം പറഞ്ഞെ..,

''അത് ഏട്ടാ..,,ഞാന്‍ വീട്ടില്‍ നിന്ന് അഭിനവ് ചേട്ടനെ കാണാതെ ഇറങ്ങിയപ്പോ നമുക്ക് വേണ്ടി ഒരു നേര്‍ച്ച നേര്‍ന്നിരുന്നു..,, ''നേര്‍ച്ചയോ എന്തോന്ന് നേര്‍ച്ച..,, അര്‍ജു വായിം തുറന്ന് ചോദിച്ചു ''അത് ഏട്ടാ...,,നമ്മളെ അമ്പലത്തിന് ചുറ്റും നൂറ്റൊന്ന് തവണ ഏട്ടന്‍ ശയനപ്രദക്ഷണം വെച്ചിട്ടെ നമ്മള്‍ തമ്മില്‍ ഫിസിക്കലീ ജീവിച്ച് തുടങ്ങൂ..എന്ന്..,, അഞ്ചു പറഞ്ഞത് കേട്ട് അര്‍ജു കാറ്റ് പോയ ബലൂണ്‍ പോലെ ആയി ''വളരെ നല്ല നേര്‍ച്ച ഇനി ഇത് പോലെ വല്ലോം ഉണ്ടോ മൊട്ടയടിക്കാനോ ശൂലം കുത്താനോ മറ്റോ..,, അര്‍ജു ഗൗരവത്തോടെ ചോദിച്ചു ''ഇല്ല ഏട്ടാ ഇതേ ഒള്ളൂ..,, ഏട്ടന്‍ പേടിക്കണ്ട നമുക്ക് നാളെ തന്നെ അമ്പലത്തില്‍ പോയി ശയനപ്രദക്ഷണം നടത്താം.,എന്നിട്ട് റൊമാന്‍സിക്കാട്ടോ..,, അഞ്ചു അവന്‍റെ കവിളില്‍ നുള്ളി ''അതിന് ഞാന്‍ ബാക്കി ഉണ്ടായിട്ട് വേണ്ടേ., നൂറ്റൊന്ന് തവണ ഉരുളുമ്പോയേക്കും എന്‍റെ അസ്ഥി കുടം എങ്കിലും ബാക്കി ഉണ്ടായാല്‍ മതിയായിരുന്നു..,,

അര്‍ജു ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു ''അങ്ങനൊന്നും ഉണ്ടാകൂല., ഏട്ടന്‍ കിടന്നെ എനിക്ക് നല്ല ഉറക്കം വരുന്നു..,, അഞ്ചു ബെഡിലേക്ക് കിടന്ന് അര്‍ജു എല്ലാം പാളിപോയ സങ്കടത്തില്‍ കട്ടിലില്‍ ചാരി ഇരുന്നു ''അഞ്ചൂ..,ഡീ..,, അര്‍ജു ബെഡില്‍ കിടന്ന് അവളെ തൊട്ട് വിളിച്ചു ''എന്താ ഏട്ടാ..,,?? ''അല്ല ഒരു ഉമ്മ വെക്കുന്നതിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..,, അര്‍ജു അവളെ നോക്കി ഇളിച്ചു ''അയ്യോ..,വേണ്ട.,അത് നമ്മുടെ ജീവിതത്തെ ദോഷം ചെയ്താലോ..,, ഏട്ടന്‍ ഉറങ്ങിക്കോ.,ഒരു ദിവസത്തെ കാര്യം അല്ലേ ഒള്ളൂ..,, അഞ്ചു തിരിഞ്ഞ് കിടന്നു ''എനിക്ക് ഇത് തന്നെ കിട്ടണം., റൊമാന്‍സ് മനസ്സില്‍ കണ്ട് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ വന്ന എനിക്ക് കിട്ടിയത് നൂറ്റൊന്ന് തവണ അമ്പലത്തിന് ചുറ്റും ഉരുളാന്., എന്‍റെ അത്ര ഗതികെട്ടവന്‍ ഈ ഭൂലോകത്ത് തന്നെ ഉണ്ടാകൂല..,, അര്‍ജു ഒാരോന്ന് പിറുപിറുത്ത് കിടന്നു ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story