വിനയാർപ്പണം: ഭാഗം 8

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

കണ്ണിലേക്ക് സൂര്യകിരണങ്ങള്‍ തട്ടിയതും വിച്ചു എണീറ്റ് മൂരി നിവര്‍ത്തി നേരെ നോക്കിയതും ആ കാഴ്ച്ച കണ്ട് ഞെട്ടി പിന്നീടതൊരു പൊട്ടിചിരിയായി മാറി ''എന്തോന്നാഡീ ഇത്..,, ''ഇത് ചായ അല്ലെ,അതിനിപ്പോ എന്താ ഇത്ര ചിരിക്കാന്‍..,, അപ്പു ആദ്യം കപ്പിലേക്ക് നോക്കി പിന്നെ വിച്ചൂനെ ഒന്ന് തുറിച്ച് നോക്കി '''അതല്ല കുരുട്ടെ..,രാവിലെ തന്നെ യക്ഷികളെ പോലെ ഈ സാരി ഒക്കെ ഉടുത്ത് എന്താന്ന്.,, '''അതിന് യക്ഷികള് ബ്രൗണ്‍ കളര്‍ സാരി ഒക്കെ ഉടുക്കോ.,, അപ്പു സംശയത്തോടെ ചോദിച്ചു '''ഇത് വരെ ഇല്ലന്നാ കരുതിയെ.,ഇപ്പോ അതും ആയി., അല്ല സാധാരണ അര്‍ജൂന്‍റെ നിക്കറും ടീഷര്‍ട്ടും വലിച്ച് കേറ്റി നടക്കുന്ന നീ തന്നെ ആണോഡീ ഇത്. , നിന്നെ ഈ കോലത്തില്‍ കാണാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല., വിച്ചു തലയിണ എടുത്ത് മടിയില്‍ വെച്ച് അതില്‍ കൈ കുത്തി അപ്പൂനെ നോക്കി '''അത്...അതില്ലെ വിച്ചേട്ടാ..ഞാനയ്,ഞാനൊരു നല്ലൊരു ഭാര്യ ആകാന്‍ നോക്കീതാ., കൊള്ളാവോ. യൂടൂബില്‍ നോക്കി ചുറ്റീതാ.,, അപ്പു ചായ കപ്പ് അവിടെ വെച്ച് സാരിയില്‍ പിടിച്ചൊന്ന് കറങ്ങി നാണത്തോടെ വിച്ചൂനെ പാളി നോക്കി

'''ഹയ്യോ..,,എന്‍റമ്മേ..ഞാനെന്താ ഈ കേള്‍ക്കുന്നെ.,സത്യം ആണോഡീ., അല്ല രാവിലെ തന്നെ എന്‍റെ കാല് പിടിച്ച് മാപ്പ് പറഞ്ഞതും നല്ല ഭാര്യ ആകുന്നതിന്‍റെ ഭാഗമാകും അല്ലെ..,, '''ഈ ഉമ്മച്ചന് ഒന്നും അറിയില്ല., അത് കാല് പിടിച്ച് മാപ്പ് പറഞ്ഞതല്ല., കാല് തൊട്ട് വന്ദിച്ചതാ., അങ്ങനെ അല്ലെ സ്നേഹമുള്ള ഭാര്യമാര്..,, അപ്പു നിലത്ത് കാല് കൊണ്ട് കളം വരച്ചു '''നീ വല്ലാതെ അങ്ങ് നന്നാവല്ലെ.,നീ ആദ്യം പോയി ഈ സാരി ഒന്ന് മാറ്റി വാ., അവളൊരു കോലം., എപ്പോയാണാവോ ഇതെല്ലാം അഴിഞ്ഞ് താഴെ വീഴുന്നത്..,, വിച്ചു ശബ്ദം ഉയര്‍ത്തിയതും അപ്പു നല്ല കുട്ടിയായി ഡ്രസ്സിംങ് റൂമിലേക്ക് പോയി '''ആ..ഹ് ഇപ്പോയാണ് നീ അര്‍പ്പണ ശിവദാസായത്..,, ഒരു പലാസോ പാന്‍റും സ്ലീവ്‌ലെസ്സ് ടീ ഷര്‍ട്ടും മുടി വാരി കൂട്ടി ഉച്ചിയില്‍ കെട്ടി വരുന്ന അപ്പുവിനെ നോക്കി വിച്ചു പറഞ്ഞു '''മനുഷ്യനെ നന്നാവാനും സമ്മതിക്കാത്ത മന്‍ഷ്യന്‍....,, അപ്പു പിറുപിറുത്തു '''എന്തോന്നാഡീ പിറുപിറുക്കുന്നെ., നീ സിന്ദൂരം ഒക്കെ ഇട്ടിട്ടുണ്ടെല്ലോ., ഭര്‍ത്താവിന് ആയുസ്സ് കൂടാന്‍ എന്‍റെ നല്ല ഭാര്യ ഇട്ടതാകും അല്ലെ., വിച്ചു പുച്ഛത്തോടെ ചോദിച്ചു ''ഏയ്.,ഇത് അതിനല്ല.,

എന്‍റെ കൈ തട്ടി സിന്ദൂര ചെപ്പ് ചെറുതായൊന്ന് മറിഞ്ഞു, അത് തുടക്കാനുള്ള മടികൊണ്ട് അതെടുത്ത് നെറ്റിയില്‍ ഇട്ടന്നെ ഒള്ളു അതൊക്കെ പോട്ടെ., നീ കല്ല്യാണത്തിന് മുന്നെ എന്തോ പറയാന്‍ ഉണ്ടെന്ന് പറഞ്ഞില്ലായിരുന്നോ..,, അതെന്താ.,? വിച്ചു ചമ്മല് മറച്ച് വെച്ച് ചോദിച്ചു കല്ല്യാണം മുടക്കാനാണെന്ന് ഉമ്മച്ചനോട് പറഞ്ഞാല്‍ എന്‍റെ സ്നേഹ നിധിയായ ഭാര്യ ഇപ്പോ പൊളിഞ്ഞ് തരിപ്പണമാകും ആതോണ്ട് ട്രാക്ക് മാറ്റാം '''അതില്ലെ വിച്ചേട്ടാ...,, എനിക്ക് വിച്ചേട്ടനെ അന്നേ ഇഷ്ട്ടായിരുന്നു., അത് തുറന്ന് പറയാന്‍ വേണ്ടിട്ടാ വിച്ചേട്ടന്‍റെ അടുത്തേക്ക് വന്നതും ഫോണ്‍ ചെയ്തതും ഒക്കെ., എന്തായാലും ഇപ്പോ പറയാം I love you വിച്ചേട്ടാ...,, I love you so much..,,, അപ്പു വിച്ചൂന്‍റെ അടുത്തായി ബെഡില്‍ ഇരുന്ന് അവന്‍റെ കൈ പിടിച്ച് കള്ളത്തരം പുറത്ത് കാട്ടാതെ പറഞ്ഞു '''നീ ശരിക്ക് നോര്‍മല്‍ അല്ലെ..,, വിച്ചു അവളെ കൈ വിടീപ്പിച്ച് ചോദിച്ചു '''അയ്യോ എനിക്ക് ഷുഗറും പ്രഷറും ഒന്നുല്ല.,എല്ലാം നോര്‍മലാ..,സത്യം, അപ്പു നിഷ്കളങ്കമായി പറഞ്ഞു ''അച്ചോടാ പാവം ഒരു പിരി എവിടെയോ ലൂസായിട്ടുണ്ട്., എവിടെയാണാവോ തലപോയി ഇടിച്ചത്...,, '''ഒരു പിരിലൂസായത് തന്‍റെ കെട്ട്യോള്‍ക്ക്....,, അപ്പു ദേഷ്യത്തോടെ എണീറ്റു ''ആ..ഹ് ഇപ്പോ കറക്ടായി ഇനി പൊക്കോ., എനിക്ക് ഫ്രഷായി ക്ലബ്ബിലേക്ക് പോകണം.,

നിന്‍റെ ചേട്ടായി അവിടെ കാത്തിരിക്കാവും., വിച്ചു ബെഡില്‍ നിന്നെണീറ്റു '''അപ്പോ ചായ വേണ്ടേ..,, അപ്പു കപ്പ് അവന് നേരെ നീട്ടി ''' ത്താ.. അല്ലേല് വേണ്ട.,നീ വല്ല ഉറക്കഗുളിക ചേര്‍ത്തില്ലെന്ന് ആര് കണ്ടു., നീ ഉറക്കി കിടത്തി വല്ലോം ചെയ്താ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല., അതോണ്ട് നല്ല ഭാര്യ പോകാന്‍ നോക്ക്,, വിച്ചു ബാത്ത് റൂമിലേക്ക് കയറി ''വേണ്ടേല്‍ വേണ്ട., ആന്‍റിയമ്മ നിങ്ങള്‍ക്ക് സ്പെഷലായി പാല്‍ ഒഴിച്ച് ഏലക്ക ഇട്ട ചായയാ..,, ആ..ഹഹ എന്നാ ടേസ്റ്റാ.., അപ്പു ഒരു കവിള് കുടിച്ച് പറഞ്ഞു '''ഡീ..,,കുരുട്ടെ ഇങ്ങ് താഡീ..,, വിച്ചു അവളെ അടുത്തേക്ക് വന്നതും ''അങ്ങനെ ഇപ്പോ ഉമ്മച്ചന്‍ കുടിക്കണ്ടെന്നും പറഞ്ഞ് അപ്പു ഒറ്റ വലിക്ക് ചായ മുഴുവന്‍ കുടിച്ച് റൂമിന് പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••••••••• വൈകീട്ട് അപ്പു മൂളിപ്പാട്ടും പാടി കിച്ചണില്‍ നിന്ന് ടൈനിംങ് ഏരിയയിലേക്ക് വരുമ്പോയാണ് വിനു താടിക്കും കൈ കൊടുത്ത് വിഷമത്തോടെ ഇരിക്കുന്നത് കണ്ടത്. ''എന്ത് പറ്റി വീഡികുറ്റിക്ക്., ഫേസ് ബുക്ക് പ്രണയിനിയെ കാണാന്‍ പോയിട്ട് എന്തായി കണ്ടില്ലെ..,, അപ്പു അവന്‍റെ അടുത്ത് വന്നിരുന്നു തലക്കിട്ട് മേടി ''ഒാ..ഹ് കണ്ടെടീ..,, വിനു അവളെ ഒന്ന് നോക്കി പഴയ പോലെ താടിക്ക് കൈ കൊടുത്തിരുന്നു '''നിനക്കവളെ ഇഷ്ട്ടായില്ല അല്ലെ., എടാ വിനൂ...,,സൗന്ദര്യത്തിലൊന്നും ഒരു കാര്യവും ഇല്ലന്നെ., അവള് നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നില്ലെ.,അതല്ലെ ജീവിതത്തില് വലുത്..,,

അപ്പു അവന്‍റെ തോളില്‍ കൈയ്യിട്ട് ആശ്വസിപ്പിച്ചു '''അതൊന്നും അല്ല കൊള്ളിമോളെ..,, ഗ്ലാമറായി ഒരുങ്ങി കെട്ടി പോയത് വെറുതെ ആയി..,, '''ആ..ഹ് നിന്‍റെ ചാരു വന്നില്ല അല്ലെ..,, അങ്ങനെ പണ...,, അപ്പു വിനൂന്‍റെ തോളില്‍ നിന്ന് കൈയ്യെടുത്ത് നീണ്ട് നിവര്‍ന്നിരുന്നു '''ആര് പറഞ്ഞു വന്നില്ലെന്ന്., വന്നു പക്ഷെ ചാരു അല്ല എന്‍റെ ഫ്രണ്ട് നിഖില്., ആ തെണ്ടീടെ ഫേക്ക് ഐഡി ആണ് പോലും ഞാന്‍ രണ്ട് മാസം പ്രേമിച്ചോണ്ട് നടന്ന ചാരു. എന്‍റെ എത്ര ഉമ്മകളാ വേസ്റ്റായതെന്ന് നിനക്കറിയോ,, അതും അല്ല ഞങ്ങളെ കൊച്ചുങ്ങള്‍ക്കും അവര്‍ക്കുണ്ടാകുണ്ടാകുന്ന കൊച്ചുങ്ങള്‍ക്കും വരെ ഞാന്‍ പേര് കണ്ട് പിടിച്ചു.എല്ലാം വെറുതെ ആയി.,, വിനു ദീര്‍ഘ നിശ്വാസത്തോടെ സോഫയില്‍ ചാരിയിരുന്നു..,, ''''ഹഹഹഹഹ.....അയ്യോ..,,എനിക്ക് ചിരിക്കാന്‍ വയ്യേ..,, അപ്പു സോഫയില്‍ കിടന്നും മറിഞ്ഞും ചിരിക്കാന്‍ തുടങ്ങി '''ചിരിക്കാന്‍ വെയ്യെന്ന് പറഞ്ഞ് ഇളിക്കുന്നോ..,,എണീറ്റ് പോടീ ,നിന്‍റെ ഫോണ്‍ ആണത് അടിക്കുന്നെ., നീ പോ, ഞാന്‍ കഴിഞ്ഞ കാര്യങ്ങളൊക്കെ അഴവിറക്കട്ടെ..,, വിനു അപ്പൂനെ അവളെ റൂമിലേക്ക് ഒാടിച്ച് വിട്ടു •••••••••••••••••••••••••••••••••

''''ഹലോ ഐശുമ്മാ പറയെഡീ...,, കാര്യങ്ങളൊക്കെ വിചാരിച്ച പോലെ തന്നെ നടക്കുന്നുണ്ട്., ആ ഉമ്മച്ചന്‍ എന്നെ പേടിച്ചിട്ട് അടുത്തോട്ട് പോലും വരാറില്ല., ആ പൊട്ടന്‍റെ വിചാരം എനിക്കവനോട് പ്രേമാണെന്നാ..,,, ഏതായാലും സ്നേഹനിധിയായ ഭാര്യ കണ്‍ടിന്യു ചെയ്യാന്‍ തന്നെ തീരുമാനിച്ചു..,, ഉമ്മച്ചന് ഞാന്‍ പണി കൊടുത്ത് പിഴിഞ്ഞെടുക്കും നീ നോക്കിക്കോ....,, അപ്പു ഐശൂനോട് തകര്‍ത്ത് സംസാരിച്ച് കൊണ്ടിരുന്നു., എന്നാല്‍ പുറത്ത് പോയി വന്ന വിച്ചു ഇതെല്ലാം റൂമിന്‍റെ വെളിയില്‍ നിന്ന് കേട്ടു '''ഇതായിരുന്നല്ലെ മോളെ നിന്‍റെ പ്ലാന്‍ ..,, കാണിച്ച് തരാഡീ സ്നേഹനിധിയായ ഭാര്യേ ഈ വിനയ് കൃഷ്ണ ആരാണെന്ന് .,രാത്രി ഒന്നാകട്ടെ.., വിച്ചു പലതും പ്ലാന്‍ ചെയ്ത് റൂമിലേക്ക് കയറാതെ തിരിച്ച് പോയി ••••••••••••••••••••••••••••••••••••

രാത്രി അപ്പു റൂമിലേക്ക് കയറിയതും വിച്ചു പെട്ടന്ന് വന്ന് ഡോറടച്ച് അവളെ അരയിലൂടെ കൈ ഇട്ട് തന്നോടടുപ്പിച്ചു അപ്പൂന് എന്താ നടക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുന്നെ വിച്ചു തന്‍റെ മുഖം അവളെ കഴുത്തില്‍ പൂഴ്ത്തി അപ്പൂന് തന്‍റെ ശരീരത്തിലൂടെ മിന്നല്‍ പിളര്‍പ്പ് ഒാടിയ പോലെ തോന്നി '''എ..എന്താ..,,വിച്ചേട്ടാ..,,ഈ കാണിക്കുന്നെ..,,വിട്ടേ...,,വിടാനല്ലെ പറഞ്ഞെ..,, അപ്പു ബോധം വെന്നതും വിച്ചൂനെ തള്ളി മാറ്റാന്‍ നോക്കി അതിനെ തടുത്ത് കൊണ്ട് വിച്ചു അവളെ ടീ ഷര്‍ട്ടിന് ഉള്ളിലൂടെ കൈയ്യിട്ട് നഗ്നമായ വയറില്‍ ചുറ്റിപിടിച്ചു '''വിച്ചേ....ട്ടാ...പ്ലീ...സ്..,, അപ്പുവിന്‍റെ ശബ്ദം പുറത്തോട്ട് വരുന്നുണ്ടായിരുന്നില്ല..,, '''ശ്ശ്‌..,, വിച്ചു ചൂണ്ട് വിരല്‍ അപ്പുവിന്‍റെ ചുണ്ടില്‍ വെച്ച് മിണ്ടരുതെന്ന് പറഞ്ഞ് അവളെ എടുത്ത് ബെഡിലേക്കിട്ടു എണീറ്റോടാന്‍ നിന്ന അപ്പുവിനെ വിച്ചു ഒരു കള്ളചിരിയോടെ പിടിച്ച് വെച്ച് വീണ്ടും ബെഡിലേക്കിട്ടു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story