വിനയാർപ്പണം: ഭാഗം 80

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''അല്ല ഒരു ഉമ്മ വെക്കുന്നതിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..,, അര്‍ജു അവളെ നോക്കി ഇളിച്ചു ''അയ്യോ..,വേണ്ട.,അത് നമ്മുടെ ജീവിതത്തെ ദോഷം ചെയ്താലോ..,, ഏട്ടന്‍ ഉറങ്ങിക്കോ.,ഒരു ദിവസത്തെ കാര്യം അല്ലേ ഒള്ളൂ..,, അഞ്ചു തിരിഞ്ഞ് കിടന്നു ''എനിക്ക് ഇത് തന്നെ കിട്ടണം., റൊമാന്‍സ് മനസ്സില്‍ കണ്ട് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ വന്ന എനിക്ക് കിട്ടിയത് നൂറ്റൊന്ന് തവണ അമ്പലത്തിന് ചുറ്റും ഉരുളാന്., എന്‍റെ അത്ര ഗതികെട്ടവന്‍ ഈ ഭൂലോകത്ത് തന്നെ ഉണ്ടാകൂല..,, അര്‍ജു ഒാരോന്ന് പിറുപിറുത്ത് കിടന്നു ഫസ്റ്റ് നൈറ്റ് ഫ്യൂസായ സങ്കടം അര്‍ജു കടിച്ചമര്‍ത്തി ഉറക്കത്തിലേക്ക് വീണു ''ഏട്ടാ..,,എണീക്ക്...,, അഞ്ചു അര്‍ജുനെ തട്ടിവിളിച്ചു അര്‍ജു ഉറക്കചടവോടെ എണീറ്റ് ബെഡില്‍ ഇരുന്ന് നേരെ നോക്കുമ്പോ അഞ്ചു സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി നില്‍ക്കുന്നു ''എന്‍റെ കൊച്ച് സുന്ദരിയായിട്ടുണ്ടല്ലോ..,, എവിടെ പോവാ..,, ''ഏട്ടന്‍ മറന്നോ.,നമുക്ക് അമ്പലത്തില്‍ പോണ്ടേ..,, അഞ്ചു പറഞ്ഞതും അര്‍ജൂന്‍റെ മനസ്സില്‍ വെള്ളിടി വെട്ടി ''ഈ കുരുപ്പ് രാവിലെ തന്നെ ഒരുങ്ങി കെട്ടിയത് എന്നെ മണ്ണിലിട്ട് ഉരുളിക്കാനാണോ..,

ദൈവമേ ഒാര്‍ക്കുമ്പോ തന്നെ പേടിയാകുന്നു.,തിരിച്ച് വരാന്‍ ബാക്കി ഉണ്ടാകുമോ എന്തോ..,, അര്‍ജു മനസ്സില്‍ ഒാരോന്ന് ചിന്തിച്ച് കൂട്ടി ''ഏട്ടാ..,വേഗം എണീറ്റ് കുളിച്ച് വാ നമുക്ക് അമ്പലത്തില്‍ പോയി., ശയന പ്രദക്ഷിണം ചെയ്യണ്ടേ..,വേഗം വാന്നെ..,, അഞ്ചു പറഞ്ഞു ''അ..അത് അഞ്ചു എനിക്കെന്തോ വയറിന് തീരെ സുഖം തോന്നുന്നില്ല., നീ ഒരു കാര്യം ചെയ്യ് അപ്പൂനെ കൂട്ടി പൊക്കൊ..,, അര്‍ജു ഒഴിഞ്ഞ് മാറാന്‍ നോക്കി ''അയ്യോ..,,നേര്‍ച്ച പിന്നേക്ക് വെക്കാന്‍ പറ്റില്ല., ഏട്ടന്‍ കുളിച്ച് വാ അപ്പോയേക്കും ഞാന്‍ ചൂടുള്ള ലെമണ്‍ ടീ ഇട്ട് വെക്കാം..,, ''എനിക്കൊന്നും വേണ്ട.,നീ താഴെ പൊക്കോ ഞാന്‍ കുളിച്ച് വരാം..,, അര്‍ജു അവളെ പറഞ്ഞയച്ച് താല്‍പര്യമില്ലാതെ കുളിച്ച് ഡ്രസ്സ് മാറ്റി പിന്നെ എന്തോ ആലോചിച്ച് സ്വെറ്റർ ജാക്കറ്റും നല്ല കട്ടിയുള്ള ജീനും ഇട്ട് റൂമീന് പുറത്തേക്കിറങ്ങിയതും അഞ്ചു അപ്പൂന്‍റെ റൂമില്‍ നിന്ന് ഇറങ്ങി വന്നു അപ്പുവും ഉണ്ട് കൂടെ അര്‍ജുനെ കണ്ട് രണ്ടാളും ഒന്ന് സ്റ്റെക്കായി

''ചേട്ടായി ഇതെങ്ങോട്ടാ അമ്പലത്തിലേക്ക് പോണ്ടേ..,, അപ്പു ആണെത് ചോദിച്ചത് ''ഞാന്‍ അമ്പലത്തിലേക്ക് തന്നെയാ..,, എന്തേ ഇത്ര സിംപിളായി അമ്പലത്തിലേക്ക് വരുന്ന ആണുങ്ങളെ നിങ്ങള്‍ കണ്ടിട്ടില്ലേ..,, അര്‍ജു പ്രത്യേക താളത്തില്‍ ചോദിച്ചു ''എന്‍റെ ഏട്ടാ.,ഇത് ഇട്ടിട്ടാണോ വരുന്നെ., പോയി ഷര്‍ട്ടും മുണ്ടും എടുത്തിട്ട് വന്നേ..,, അഞ്ചു അര്‍ജുനോട് പറഞ്ഞു ''ഒന്ന് പോയേഡീ..,,മുണ്ടും ഷര്‍ട്ടും ഇട്ട് ഉരുണ്ടാല് എന്‍റെ എല്ലും തോലുമെല്ലാം തേയും ഇതായാല്‍ പേടികണ്ടല്ലോ..,, അര്‍ജു തന്‍റെ ബുദ്ധിയില്‍ അഭിമാനം കൊണ്ടു ''ഡാ..,,പൊട്ടാ..,,അമ്പലത്തില് പ്രദക്ഷിണം വെക്കുമ്പോ ഷര്‍ട്ട് പോലും ഇടൂല., പിന്നല്ലെ സ്വെറ്റര്‍.,, വിച്ചു റൂമില്‍ നിന്ന് ഇറങ്ങി വന്നോണ്ട് പറഞ്ഞു ''ഷര്‍ട്ടിടാതെയോ..,,മുണ്ടെങ്കിലും ഉടുക്കാന്‍ പറ്റോടാ..,, അര്‍ജു ദയനീയമായി ചോദിച്ചു ''അത് പറ്റും.,നീ ഡ്രസ്സ് മാറ്റി വാ..,,ഞങ്ങള് താഴെ ഉണ്ടാകും വിച്ചു അര്‍ജുനെ മുറിയിലേക്കയച്ചു ''ഹാവു.,മുണ്ടെങ്കില്‍ മുണ്ട് അത്ര ഭാഗമെങ്കിലും സേഫായ മതിയായിരുന്നു..,,

അര്‍ജു വേഗം മുണ്ടും ഷര്‍ട്ടുമിട്ട് താഴേക്ക് പോയി അമ്മയോട് യാത്രപറഞ്ഞിറങ്ങി., അച്ഛന്‍ കോളേജിലേക്ക് എന്തോ ആവിശ്യത്തിന് പോയിരുന്നു നാല് പേരും നടന്ന് അമ്പലത്തിലേക്ക് പോയി എല്ലാവരും തൊഴ്ത് ഇറങ്ങി ''എന്നാ അളിയാ ശയനപ്രദക്ഷിണം തുടങ്ങിയാലോ..,, വിച്ചു ചിരി കടിച്ചമര്‍ത്തി ചോദിച്ചു ''ഹ്മ്..,,ആദ്യം എല്ലാവരും എനിക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചേക്ക് എല്ലെങ്കിലും ബാക്കി ഉണ്ടാകാന്‍..,, അര്‍ജു പറഞ്ഞതും എല്ലാവരും പൊട്ടിചിരിച്ചു അര്‍ജു കാര്യം മനസ്സിലാകാതെ മൂന്ന് പേരേയും നോക്കി ''എന്‍റെ ഏട്ടാ..,,ഞാനൊരു നേര്‍ച്ചയും നേര്‍ന്നിട്ടില്ല., ഇത് നിങ്ങള്‍ക്ക് അനിയത്തി കുട്ടി തന്ന പണിയാ., സ്ക്രിപ്റ്റ് അപ്പുവിന്‍റേയാ., അഭിനയിച്ചത് ഞാനും.,, അഞ്ചു പറഞ്ഞതും അര്‍ജു അപ്പൂനെ പല്ല്കടിച്ച് നോക്കി അപ്പു അവന് മുപ്പത്തിറണ്ട് പല്ലും കാട്ടി ചിരിച്ചു ''കുറേക്കാലായി ചേട്ടായിക്കിട്ടൊരു പണിതരാന്‍ വിചാരിക്കുന്നു., സമയവും സന്ദര്‍ഭവും ഒത്തുവന്നതും ഒരു കൈ നോക്കിയതാ.എങ്ങനെ ഉണ്ടായിരുന്നു ചേട്ടായി.,,

അപ്പു അര്‍ജുനെ നോക്കി കണ്ണിറുക്കി അര്‍ജു ദേഷ്യത്തോടെ നോക്കിയത് വിച്ചുവിനെയാണ് ''നീ എന്തിനാടാ എന്നെ നോക്കുന്നത്., നിന്‍റെ പെങ്ങളെല്ലെ., ഞാന്‍ പോലും അറിഞ്ഞത് രാവിലേയാ., നിന്നോട് പറഞ്ഞാലോ എന്ന് കരുതി എന്നോടൊന്ന് സൂചിപ്പിച്ചത് പോലുല്ല ഈ പെണ്ണ്..,, വിച്ചു പറഞ്ഞതും അര്‍ജു അപ്പൂനെ കടിച്ച് തിന്നാനുള്ള ദേഷ്യത്തോടെ നോക്കി ''നിന്നോടൊക്കെ ദൈവം ചോദിക്കും..,, അര്‍ജു അപ്പൂന്‍റെ കൈ പിടിച്ച് തിരിച്ചു ഉറക്കെ അലറാന്‍ നിന്ന അപ്പൂന്‍റെ വായ അര്‍ജു പൊത്തിയതും അപ്പു അവന്‍റെ കൈക്ക് കേറി കടിച്ചു അപ്പു വേഗം വിച്ചൂന്‍റെ കൈ പിടിച്ച് ഒാടി ഒാടി നിന്ന് കിതപ്പടക്കുമ്പോയാണ് ആല്‍മര ചോട്ടില്‍ ഇരുന്ന് സൊള്ളുന്ന പ്രണയ ജോഡികളെ കണ്ടത് ''വിച്ചേട്ടാ..,,അവരെ എവിടെയോ കണ്ടപോലെ..,, ''കണ്ട് കാണും എന്‍റെ അനിയനും നിന്‍റെ ബെസ്റ്റ് ഫ്രണ്ടുമായി വരും മറ്റേത് അവന്‍റെ കാമുകിയും..,, ''അയ്യോ..,,വിനു., ഇവനിത് കൊള്ളാലോ., പതിനൊന്ന് മണിന്‍റെ മുമ്പ് കണ്ണ് തുറക്കാത്തവനാ., ആ പാറൂനെ പേടിച്ച് അമ്പലത്തിലേക്ക് വന്നിരിക്കുന്നു..,, വിച്ചേട്ടന്‍ വാ..,, അപ്പു വിച്ചൂന്‍റെ കൈ പിടിച്ച് അങ്ങോട്ട് നടന്നു

''ഡാ..,, വിച്ചു വിളിച്ചതും പാറൂന്‍റെ മുന്നിലേക്ക് വീണ മുടി ശെരിയാക്കി കൊടുക്കുന്ന വിനു പെട്ടന്ന് ഞെട്ടി നേരെ നോക്കി അവരെ കണ്ട വിനു ഒരു ചമ്മിയ ചിരി ചിരിച്ച് എണീറ്റു അപ്പൂനേയും വിച്ചൂനേയും കണ്ടതും പാറൂ വേഗം വെപ്രാളപ്പെട്ട് ഒാടി ''എന്താണ്..,,കള്ള കാമുകന്‍ ഈ സമയത്ത് അമ്പലത്തില്‍., സാര്‍ എണീക്കാന്‍ സമയം ആയില്ലല്ലോ..,, അപ്പു കളിയാക്കി ചോദിച്ചു ''ആ പെണ്ണിന് ഭ്രാന്ത്., സുഖമായി ഉറങ്ങുന്ന എന്നെ വെളുപ്പിനെ അമ്പലത്തിലോട്ട് വിളിപ്പിച്ചു., ഇനി എങ്ങാനും വരാതിരുന്ന അവളെ കടുന്നല് കുത്തിയ മുഖം കാണേണ്ടി വരും അതോണ്ട് വേഗം എണീറ്റ് പോന്നതാ., നിങ്ങളെ കണ്ടത് നന്നായി.,ഞാനുണ്ട് അപ്പൂന്‍റെ വീട്ടിലേക്ക്., ആന്‍റീടെ ഫുഡ് കഴിക്കാലോ..,,

വിനു അവരോടൊപ്പം കൂടി അവര് മുന്നിലും അഞ്ചുവും അര്‍ജുവും ബാക്കിലുമായി വീട്ടിലേക്ക് നടന്നു അപ്പു അര്‍ജൂനിട്ട് പണിതതെല്ലാം വിനൂന് പറഞ്ഞ് കൊടുത്ത്..,, ''പാവം അര്‍ജു.,അവന്‍ ഇന്ന് അമ്പലത്തിലോട്ട് വന്നപ്പോ തിരിച്ച് വീട്ടിലേക്ക് ആബുലന്‍സിലാകും പ്രതീക്ഷിച്ചത്., പാവം ചെക്കന്‍റെ ഫസ്റ്റ് നൈറ്റ് കൊളാക്കി., എന്‍റേയും പാറൂന്‍റേയും കല്ല്യാണം കഴിഞ്ഞ മണ്ഡപത്തില്‍ നിന്ന് നേരെ ഞങ്ങള്‍ കാശ്മീരില്‍ പോയി ഫസ്റ്റ് നൈറ്റ് ആഘോഷിക്കും.,അവിടെ ആകുമ്പോ നിങ്ങളൊന്നും ശല്ല്യം ഉണ്ടാകൂലല്ലോ..,, വിനു ചിരിച്ചു ''നീ കാശ്മീര് പോയ തൊട്ട് ബാക്കിലെ വണ്ടിയില്‍ ഞങ്ങളുണ്ടാകും അല്ലേടീ..,, വിച്ചു പറഞ്ഞ് മൂന്ന് പേരും സംസാരിച്ച് പാടവരമ്പത്തിലൂടെ നടന്നു അപ്പു അര്‍ജുനെ നോക്കാന്‍ തിരിഞ്ഞതും അപ്പൂനെ അര്‍ജു ചളിയിലേക്ക് ഒറ്റതള്ള്,,..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story