വിനയാർപ്പണം: ഭാഗം 81

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

മൂന്ന് പേരും സംസാരിച്ച് പാടവരമ്പത്തിലൂടെ നടന്നു അപ്പു അര്‍ജുനെ നോക്കാന്‍ തിരിഞ്ഞതും അപ്പൂനെ അര്‍ജു ചളിയിലേക്ക് ഒറ്റതള്ള്,, അപ്പു ഒറ്റക്ക് വീണില്ല പിടികിട്ടിയ കൈയ്യില്‍ പിടിച്ച് ആരെയോ കൊണ്ടാണ് വീണത് ചളിയില്‍ വീണ അപ്പു സ്വയം ഒന്ന് നോക്കി മുയുവന്‍ ചളിപുരണ്ടിട്ടുണ്ട്..,, മുഖത്തെ ചളി കൈ കൊണ്ട് തുടച്ചെങ്കിലും കൈയ്യിലും ചളി ആയതിനാല്‍ കാര്യമുണ്ടായില്ല അപ്പു തന്‍റെ കൂടെ ചളിയിലേക്ക് വീണ ആ ഭാഗ്യവാന്‍ ആരാണെന്നറിയാന്‍ സൈഡിലേക്ക് പാളിനോക്കി അവിടെ അപ്പൂനെ കനപ്പിച്ച് നോക്കുന്ന വിച്ചൂനെ കണ്ടതും അപ്പൂന് ചിരിപൊട്ടി ''എന്തിനാ ന്നെ നോക്കിപേടിപ്പിക്കുന്നെ.,, ചേട്ടായി അല്ലെ..,, അപ്പു ചുണ്ട് ചുളുക്കി ''ഹഹഹ എനിക്ക് സന്തോഷായി., എന്‍റെ ഫസ്റ്റ് നൈറ്റ് കൊളാക്കിയതല്ലെ., ഇനി ഭാര്യയും ഭര്‍ത്താവും കൂടെ കുറച്ച് സമയം ചളിയില്‍ കളിച്ച് വേഗം വീട് പറ്റാന്‍ നോക്ക്..,, ഞങ്ങള് പോണ്..,, അതും പറഞ്ഞ് അര്‍ജു നോക്കുമ്പോ വിനൂനിം അഞ്ചൂനിം കാണാനില്ല രണ്ട് പേരും അപകടം മുന്‍ കൂട്ടി കണ്ട് വേഗം വീട്ടിലേക്ക് എസ്കേപ്പായിരുന്നു ''എന്നാ ഞാനങോട്ട്..,, അര്‍ജു ഒാടാന്‍ നിന്നതും വിച്ചു പെട്ടന്ന് അര്‍ജുന്‍റെ മുണ്ടില്‍ കയറിപിടിച്ചു ''അളിയാ..,,,നോ..,,എന്‍റെ മാനം പരസ്യമാക്കരുത്..,, അര്‍ജു ദയനീയമായി പറഞ്ഞു

''വിച്ചേട്ടാ..,,ഒന്നും നോക്കണ്ട ചേട്ടായിയെ പിടിച്ച് ചളിയിലേക്കിട്..,, അപ്പു ആവേശത്തോടെ പറഞ്ഞു ''വിച്ചൂ..,,അളിയാ..,,അവള് ബുദ്ധി ഇല്ലാത്ത കുട്ടിയാ അവള് പറയുന്നതൊന്നും കേള്‍ക്കരുത്., അര്‍ജു വീണ്ടും പറഞ്ഞതും വിച്ചു അവന്‍റെ മുണ്ടില്‍ പിടിച്ച് ഒറ്റവലി ഇത് ആദ്യമെ പ്രതീക്ഷിച്ച അര്‍ജു മുണ്ട് ഊരി ഒറ്റ ഒാട്ടം അത് കണ്ട് കൈയ്യില്‍ കിട്ടിയ അര്‍ജൂന്‍റെ മുണ്ടിലേക്കും അവന്‍ ഒാടിയ ഭാഗത്തേക്കും വിച്ചു മാറി മാറി നോക്കി ''പൊട്ടന്‍.,വിച്ചേട്ടന് ഇത്ര ബുദ്ധി ഇല്ലാതായി പോയല്ലോ..,, അപ്പു വിച്ചൂനെ പറഞ്ഞതും വിച്ചു അവളെ നോക്കി കണ്ണുരുട്ടി ''നീ പോടി ചളിഭൂതമെ..,, വീണപ്പോ നിനക്ക് ഒറ്റക്ക് അങ് വീണാ പോരായിരുന്നോ., മന്‍ഷ്യനെ മെനക്കെടുത്താനായി..,, വിച്ചു ഒരുവിധം ചളിയില്‍ നിന്നെണീറ്റ് വരമ്പത്തേക്ക് കയറി ''വിച്ചേട്ടാ..,,അങ്ങനെ പറയരുത്., നമ്മള് എപ്പോയും ഒരുമിച്ചല്ലെ., സന്തോഷത്തിലും സങ്കടത്തിലും ഇപ്പോ ഇതാ ചളിയിലും..,, അപ്പു അവന്‍റെ പുറകെ കേറി അവനെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു ''അയ്യോ നീ ഇങ്ങനെ ചിരിക്കല്ലെ., നിന്‍റെ കണ്ടിട്ട് പേടിയാകുന്നു ..,,

വിച്ചു പറഞ്ഞതും അപ്പു വേഗം ചുണ്ട് കൂട്ടിപിടിച്ചു ''വിച്ചേട്ടാ..,,ദാ അവിടെ ഒരു കുളമുണ്ട്.,അവിടെന്ന് വൃത്തിയാക്കിയിട്ട് വീട്ടിലേക്ക് പോകാം.,,, അപ്പു വിച്ചൂനേം കൊണ്ട് കുളത്തിനടുത്തേക്ക് നടന്നു ഒരു ചെറിയ കുളമാണ് തെളിഞ്ഞ വെള്ളത്തില്‍ നീന്തിതുടിക്കുന്ന കുഞ്ഞ് പരല്‍മീനുകളെ പടവില്‍ നിന്ന് കൊണ്ട് രണ്ട് പേരും നോക്കി ''നല്ല തെളിഞ്ഞ വെള്ളം നമ്മള്‍ ഇറങ്ങിയാ ചെളികുളം ആകുമല്ലോ അപ്പൂസേ..,, വിച്ചു കുളത്തിലേക്ക് കണ്ണ്നട്ട് കൊണ്ട് പറഞ്ഞു ''എന്നാ എന്‍റെ ഭര്‍ത്തു അവിടെ കുളത്തിന്‍റെ ഭംഗിം കണ്ട് നിന്നോ. ഞാന്‍ ഇറങ്ങാന്‍ പോവാ..,, അപ്പു പടവില്‍ നിന്ന് കുളത്തിലേക്ക് ചാടി മുങ്ങി നിവര്‍ന്നു വീണ്ടും വീണ്ടും മുങ്ങി നിവര്‍ന്ന് നീന്തി ഒരു കല്ലില്‍ ചവിട്ടി നിന്ന് വിച്ചൂനെ നോക്കി വിച്ചു അവിടെ അലക്ക് കല്ലില്‍ ഇരുന്ന് അപ്പൂനെ നോക്കികൊണ്ടിരിക്കാണ് ''എന്നെ വായീനോക്കാതെ ആ മേലിലുള്ള ചളി കളയാന്‍ നോക്ക് മന്‍ഷ്യാ..,, അപ്പു ഒന്നൂടെ മുങ്ങി നിവര്‍ന്നു ''നീയെല്ലെ എന്‍റെ മേലെ ചളിയാക്കിയെ നീ തന്നെ എന്നെ കുളിപ്പിച്ച് താ..,, ''അയ്യടാ വേണേല് കുളിച്ചോ..,,

അപ്പു കുളത്തില്‍ നീന്തി കൊണ്ടിരുന്നു അവസാനം ക്ഷീണിച്ച് വിച്ചൂന്‍റെ അടുത്തുള്ള മറ്റൊരു അലക്ക് കല്ലില്‍ വന്നിരുന്നതും വിച്ചു അവളെ പിടിച്ച് വലിച്ച് മടിയില്‍ ഇരുത്തി അപ്പൂനെ കെട്ടിപ്പിടിച്ചു ''അയ്യേ..,,എന്താ ഈ കാണിക്കുന്നെ..,,ഞാനിപ്പോ വൃത്തിയാക്കിയെ ഒള്ളൂ.., ചളി മേലില്‍ ആക്കല്ലെ വിച്ചേട്ടാ..,, അപ്പു വിട്ട് നില്‍ക്കാന്‍ നോക്കിയെങ്കിലും വിച്ചു അവളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ച് കുളത്തിലേക്ക് ഒറ്റചാട്ടം അപ്പൂനെ ഇറുകെ പിടിച്ച് തന്നെ വിച്ചു മുങ്ങി നിവര്‍ന്നതും അപ്പു ആഞ്ഞ് ശ്വാസം വലിച്ചു അപ്പോയേക്കും വീണ്ടും വിച്ചു അവളെ കൊണ്ട് മുങ്ങി ഇങ്ങനെ രണ്ട് മൂന്ന് തവണ മുങ്ങി നിവര്‍ന്നതും അപ്പു ക്ഷീണിച്ച് അവനെ ചുറ്റിപിടിച്ച് ശ്വാസം ആഞ്ഞ് വലിച്ച് കിതപ്പടക്കി വിച്ചു അവളെ മുഖത്ത് ഒട്ടിപിണഞ്ഞ മുടിനിരകളെ മാടി ഒതുക്കിയതും അപ്പു മുഖം ഉയര്‍ത്തി അവനെ നോക്കി കണ്ണെല്ലാം ചുവന്ന് കലങ്ങിയിട്ടുണ്ട്

വിച്ചു മുഖം താഴ്ത്തി അവളെ രണ്ട് കണ്ണിലും മാറി മാറി ചുംബിച്ചു അപ്പു അവനെ ചുണ്ട് കൂര്‍പ്പിച്ച് നോക്കി ''എന്താടീ..,, വിച്ചു അപ്പൂന്‍റെ ചുണ്ടിനിട്ടൊരു തട്ട് കൊടുത്തു ''കുന്തം.,ഞാനിപ്പോ ശ്വാസം കിട്ടാതെ ചത്ത് പോയേനെ..,, '''ഹഹഹ പേടിച്ച് പോയോ..,,നിന്നെ ഒന്ന് കളിപ്പിച്ചതല്ലെ..,, വിച്ചു ചിരിച്ചോണ്ട് പറഞ്ഞതും അപ്പു അവന്‍റെ നെഞ്ചില്‍ പിടിച്ച് ഒറ്റ തള്ള് ''കളിപ്പിക്കാന്‍ ഞാനെന്താ കുഞ്ഞാവയോ..,, അപ്പു പടവിലേക്ക് കയറി ഇരുന്നു ''എന്നാ എനിക്കൊരു കുഞ്ഞാവയെ താ നീ..,, വിച്ചു അവളെ അടുത്ത് വന്നിരുന്ന് അവളെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ''പോ..വിച്ചേട്ടാ കൊഞ്ചാതെ..,, അപ്പു അവന്‍റെ നോട്ടം നേരിടാന്‍ കഴിയാതെ തലതാഴ്ത്തി വിച്ചു അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തിയതും അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി കണ്ണും കണ്ണും പ്രണയം കൈമാറിയ നിമിഷം വിച്ചു അവളെ ചുണ്ട് കളെ കവര്‍ന്നെടുത്തു..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story