വിനയാർപ്പണം: ഭാഗം 82

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു അവന്‍റെ നോട്ടം നേരിടാന്‍ കഴിയാതെ തലതാഴ്ത്തി വിച്ചു അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തിയതും അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി കണ്ണും കണ്ണും പ്രണയം കൈമാറിയ നിമിഷം വിച്ചു അവളെ ചുണ്ട് കളെ കവര്‍ന്നെടുത്തു അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി അവന്‍റെ നനഞ്ഞൊട്ടിയ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ചു വിച്ചൂന്‍റെ കൈ അപ്പൂന്‍റെ ഡ്രസ്സിനിലുള്ളിലൂടെ വയറില്‍ ഇക്കിളി കൂട്ടികൊണ്ടിരുന്നു അപ്പു അവനെ ചുറ്റിപിടിച്ച് കൂടൂതല്‍ അവനോട് പറ്റിചേര്‍ന്നതും വിച്ചു ആവേശത്തോടെ അവളെ ചുണ്ടുകളെ നുണഞ്ഞ് കൊണ്ടിരുന്നു വിച്ചൂന്‍റെ കൈകള്‍ അപ്പൂന്‍റെ ശരീരത്തിലൂടെ എന്തിനോ വേണ്ടി പരതി പരിസരം മറന്ന് രണ്ട് പേരും ചുംബന ലഹരിയില്‍ മുങ്ങികുളിച്ചു കുളത്തിലെ പരല്‍ മീനുകള്‍ കണ്ണ്പൊത്തി ഒരിളം കാറ്റ് അവരെ കടന്ന് പോയി രണ്ട് പേരിലും പേരറിയാത്ത വികാരം പൊതിഞ്ഞ് ശരീരത്തെ ചൂട്പിടിപ്പിച്ചു വിട്ട് മാറാന്‍ കഴിയാത്ത ദീര്‍ഘമായ ചുംബനം ''ഗ്ലും..!!! കുളത്തിലേക്ക് കല്ല് വന്ന് വീണ ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടിതരിച്ച് അടര്‍ന്ന് മാറി ചുറ്റും തലതിരിച്ച് നോക്കിയപ്പോ രണ്ട് വരമ്പ് മാത്രം അപ്പുറത്ത് കുറച്ച് പിള്ളേര് അവരെ വീക്ഷിച്ചോണ്ട് നില്‍ക്കുന്നു

''എന്തോന്നടെയ്., ലൈവായി ഒാരോന്ന് കാണിച്ച് തന്ന് ഞങ്ങള് പിള്ളേരെ വഴിതെറ്റിക്കുവോ..,, അതില്‍ ഒരുത്തന്‍ വിളിച്ച് ചോദിക്കുന്നത് കേട്ട് രണ്ട് പേരും ചമ്മി നാറി അപ്പു വിച്ചൂനെ നോക്കി കണ്ണുരുട്ടി അവനെ കുളത്തിലേക്ക് തള്ളിയിട്ട് എണീറ്റ് വീട്ടിലേക്കോടി ഡ്രസ്സെല്ലാം നനഞ്ഞ് ഒട്ടിപിടിച്ചതിനാല്‍ ഒാടാന്‍ പറ്റുന്നുണ്ടായിരുന്നില്ല ഒരുവിധം വീട്ടിലെത്തി പുറത്തെ കുളിമുറിയിലേക്ക് കയറി ''അമ്മാ..,,എന്‍റെ ഒരു ഡ്രസ്സ് കൊണ്ട് തരാവോ..,,?? അപ്പു വിളിച്ച് ചോദിച്ചു തലയിലൂടെ വെള്ളം കോരി ഒഴിച്ചപ്പോ കുറച്ച് മുമ്പുള്ള കാര്യങ്ങള്‍ മനസ്സിലേക്കെത്തിയതും സ്വയം തലക്കിട്ടൊരു കൊട്ട് കൊടുത്ത് നാവ് കടിച്ചു ''ശ്ശെ..,ആ പിള്ളേര് എന്ത് വിചാരിച്ചോ എന്തോ..,,, അപ്പൂനെ എന്തോ വല്ലാത്ത നാണവും ചമ്മലും പൊതിഞ്ഞ് കൂടി ''ദേ..,,അപ്പൂ..,,നിനക്ക് ഡ്രസ്സും കൊണ്ട് കയറിയാലെന്താ.,മനുഷ്യനിവിടെ പിടിപ്പത് പണിയുണ്ട്..,, അപ്പൂന്‍റെ അമ്മ ഒരു ലോങ് കോട്ടണ്‍ ടോപ്പ് ഡോറില്‍ ഇട്ട് പോയതും അപ്പു അതെടുത്തിട്ട് അകത്തേക്ക് കയറി കിച്ചണില്‍ അമ്മ കാര്യായിട്ട് എന്തോ പണിയിലാണ് അഞ്ചു അതെല്ലാം നോക്കി നില്‍ക്കുന്നുമുണ്ട് ''അയ്യയ്യേ..,,നീയെന്ത് മരുമകളാടീ..,, എന്‍റെ അമ്മ കഷ്ടപെട്ട് പണിയെടുക്കുന്നത് നീ കാണുന്നില്ല., നോക്കി നില്‍ക്കാതെ സഹായിക്കെഡീ..,,

അപ്പു നാത്തൂന്‍റെ അധികാരത്തോടെ പറഞ്ഞു ''എന്നോട് അമ്മ തന്നെ പറഞ്ഞെ സഹായികേണ്ട എന്ന്., അല്ലെ അമ്മേ..,, അമ്മ ചിരകി വെച്ച തേങ്ങയില്‍ നിന്നല്പം എടുത്ത് വായീലേക്കിട്ട് അഞ്ചു പറഞ്ഞു ''അതേ..,,അവള് ചെറിയ കൊച്ചല്ലെ., ഇപ്പോ തന്നെ പണിയൊന്നും എടുക്കണ്ട., പിന്നെ അത്യാവിശ്യം വല്ലോം ഉണ്ടേല് ഞാന്‍ തന്നെ പറഞ്ഞോണ്ട്., ഞങ്ങള്‍ അമ്മായിഅമ്മ മരുമോള്‍ വിഷയത്തില്‍ നീ ഇടപെടണ്ട്.,, അമ്മ ഇതും പറഞ്ഞ് അപ്പൂനെ പാളിനോക്കി ''ആ..ഹ ഇത് നല്ല കൂത്ത്., മരുമോളെ കിട്ടിയപ്പോ ഞാന്‍ പുറത്ത്..,, ഇനി അപ്പൂ..കുപ്പൂ..എന്നും പറഞ്ഞ് രണ്ട് പേരും വന്നാല്‍ അപ്പോ അറിയും ഈ അര്‍പ്പണയുടെ തനിരൂപം..., അപ്പു പിണക്കം നടിച്ച് റൂമിലേക്ക് പോയി മൂളിപാട്ടും പാടി റൂമിലെത്തിയതും വിച്ചു അപ്പൂനെ ചുറ്റിപിടിച്ച് ചുമരോട് ചേര്‍ത്തു ''എന്താ വിച്ചേട്ടാ ഇത് വിട്ടേ..,, ''ഇല്ല..,,നീയെന്നെ കുളത്തിലേക്ക് തള്ളിയിടും അല്ലേഡീ കുരുട്ടുമണി..,, വിച്ചു അപ്പൂന്‍റെ കവിള് പിടിച്ച് വലിച്ചു ''അത് വിച്ചേട്ടന്‍ ആ പിള്ളേരെ അടുത്തെന്നെ നാണം കടുത്തിയിട്ടല്ലെ..,, ''അയ്യടീ..,,ഞാന്‍ തനിയെ അല്ലല്ലോ നീയും കൂടെ അല്ലെ..,,

വിച്ചു ചോദിച്ചതും അപ്പു ചിരികടിച്ച് പിടിച്ച് അവന്‍റെ വയറിനിട്ടൊരു കുത്തി കൊടുത്തു വിച്ചു അവളെ ഒരു കള്ളചിരിയോടെ നോക്കിയതും അപ്പു നാണത്തോടെ തലതാഴ്ത്തി വിച്ചു അപ്പൂന്‍റെ കഴുത്തിലേക്ക് മുഖംപൂഴ്ത്തി അവിടെ ഒന്ന് മൃദുവായി ചുംബിച്ചതും അപ്പൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞ് നഖങ്ങള്‍ അവന്‍റെ തോളിലമര്‍ന്നു കഴുത്തിലാകെ ചുംബിച്ച് വിച്ചു അവിടെ ശക്തിയില്‍ പല്ലുകളാഴ്ത്തി ഒാര്‍ക്കാപുറത്ത് കിട്ടിയ കടിയില്‍ അപ്പു ഞെട്ടി അവനെ തള്ളിമാറ്റിയെങ്കിലും വിച്ചു അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് കടിച്ചിടത്തൊന്ന് ചുണ്ട് ചേര്‍ത്തു ആരോ ഡോര്‍ തള്ളിതുറന്ന് അകത്ത് കടന്നതും അപ്പു വേഗം വിച്ചുവില്‍ നിന്ന് വിട്ട് നിന്നു അവരെ നോക്കി പല്ലിളിച്ച് നില്‍ക്കുന്ന അര്‍ജുനെ കണ്ട് വിച്ചൂന് പെരുത്ത് കേറി ''ഒരുത്തനും കണ്ണ്ചോരയില്ല., തെണ്ടികള്‍., എങ്ങനേലും ഒരു കിസ്സ് ഒപ്പിച്ച് വരുമ്പോയേക്കും ഒാരോന്ന് വലിഞ്ഞ് കേറിവന്നോളും നാണമില്ലാത്ത കഴുതകള്‍..,, തെറി പറഞ്ഞ് മുറിയില്‍ നിന്ന് ഇറങ്ങി പോകുന്ന വിച്ചൂനെ അര്‍ജു കാര്യം മനസ്സിലാകാതെ വായുംപൊളിച്ച് നോക്കിനിന്നു ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story