വിനയാർപ്പണം: ഭാഗം 9

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

'''വിച്ചേ....ട്ടാ...പ്ലീ...സ്..,, അപ്പുവിന്‍റെ ശബ്ദം പുറത്തോട്ട് വരുന്നുണ്ടായിരുന്നില്ല..,, '''ശ്ശ്‌..,, വിച്ചു ചൂണ്ട് വിരല്‍ അപ്പുവിന്‍റെ ചുണ്ടില്‍ വെച്ച് മിണ്ടരുതെന്ന് പറഞ്ഞ് അവളെ എടുത്ത് ബെഡിലേക്കിട്ടു എണീറ്റോടാന്‍ നിന്ന അപ്പുവിനെ വിച്ചു ഒരു കള്ളചിരിയോടെ പിടിച്ച് വെച്ച് വീണ്ടും ബെഡിലേക്കിട്ടു '''വി..വിച്ചേട്ടാ..എന്താ ഈ ചെയ്യുന്നെ എന്ന് വല്ല ബോധവും ഉണ്ടോ., അതോ കള്ളും കുടിച്ച് വെന്നേക്കാണോ.. അപ്പു വിച്ചൂനെ രൂക്ഷമായി നോക്കി വീണ്ടും എണീക്കാന്‍ നോക്കി '''അവിടെ കിടക്ക് വാവേ..,, വിച്ചു പ്രണയാര്‍ദ്രമായി നോക്കി അപ്പുവിനെ വീണ്ടും ബെഡിലേക്കിട്ട് അവളെ മുകളില്‍ കയറികിടന്നു വീണ്ടും കഴുത്തില്‍ മുഖം പൂഴ്ത്തി അവിടെ നോവാതെ കടിച്ചു ശരീരത്തിലൂടെ കടന്ന് പോയ വിറയല്‍ കാര്യമാക്കാതെ അപ്പു അവനെ തള്ളിമാറ്റാന്‍ നോക്കിയെങ്കിലും വിച്ചു അവളെ കൂടുതലായി വരിഞ്ഞ് മുറുക്കി ''ഡോ...,,താനന്താ ഈ ചെയ്യുന്നെ...,, എണീക്കെടാ പട്ടി..,, അപ്പു ദേഷ്യം കൊണ്ട് അവന്‍റെ പുറത്തടിച്ചു ''അടങ്ങി കിടക്ക് വാവേ നമ്മുക്ക് ജീവതം തുടങ്ങാനുള്ളതല്ലെ..,, വിച്ചു ചിരി പരമാവധി കടിച്ച് പിടിച്ച് കിസ്സ് ചെയ്യാനെന്ന പോലെ പോയി

''എ..എന്ത്...,,, '''നീ അല്ലെ അപ്പൂ ഇന്നലെ നമ്മുടെ ഫസ്റ്റ് നൈറ്റില്‍ പറഞ്ഞെ നമ്മുക്ക് ജീവിച്ച് തുടങ്ങണം., നിനക്കെന്നില്‍ അലിഞ്ഞ് ചേരണം എന്നൊക്കെ., എനിക്കും ആലോചിച്ചപ്പോള്‍ അത് ശരിയാന്ന് തോന്നി, ഏതായാലും ഒരു ദിവസം എന്‍റെ സ്നേഹനിധിയായ ഭാര്യയുടെ കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ മുന്നില്‍ ഞാന്‍ മുട്ട് കുത്തും., അപ്പോ പിന്നെ അത് കുറച്ച് നേരത്തെ ആയാലന്താ., മൈ സ്വീറ്റ് വൈഫീ....ഈ രാത്രിയുടെ യാമത്തില്‍ നമ്മുക്ക് എല്ലാം കൊണ്ടും ഒന്നായലോ...,,, വിച്ചു പറയുന്നത് കേട്ട് അപ്പു വായും പൊളിച്ച് കിളിപോയ കണക്കെ അവനെ നോക്കി വിച്ചു മുഖത്തേക്ക് ഊതിയപ്പോയാണ് അപ്പു സ്വബോധത്തിലേക്ക് തിരിച്ച് വന്നത്..,, '''വിച്ചേട്ടാ..അത് ഞാന്‍ ചുമ്മാ...,, ''ശ്ശ്...,, അപ്പു എന്തോ പറയാന്‍ വന്നതും വിച്ചു അവളെ പറയാന്‍ സമ്മതിക്കാതെ അവളിലേക്ക് മുഖം അടുപ്പിച്ചതും അപ്പു അവന്‍റെ നെഞ്ചില്‍ ആഞ്ഞ് കടിച്ചു '''ആ..ഹ്..അമ്മേ..,, വിച്ചു നെഞ്ചും തടവി അവളില്‍ നിന്ന് മാറി കിടന്നു '''എന്നെ തൊട്ടാല്‍ ഇങ്ങനെ ഇരിക്കും..,, അപ്പു വിജയ ചിരി ചിരിച്ചു അത് കണ്ട് വിച്ച് അപ്പുവിന്‍റെ കൈയ്യില്‍ പിടിച്ച് വലിച്ച് കവിളില്‍ അമര്‍ത്തി കടിച്ചു

'''എന്നെ കടിച്ചാല്‍ ഇങ്ങനെ ഇരിക്കും..,, അപ്പു കവിളും തടവി കണ്ണില് വെള്ളം നിറച്ച് അവനെ നോക്കി '''എന്താ കുരുട്ടെ..,,നിനക്ക് ഇനിയും ജീവിതം തുടങ്ങണോ..ഹേ..,, വിച്ചു ചോദിച്ചതും അപ്പു ബെഡില്‍ നിന്ന് ചാടി എണീറ്റു '''വിച്ചേട്ടാ..,,സോറി.,ഞാന്‍ ചുമ്മാ കളിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാ., ''ആണോ..,,എനിക്ക് മനസ്സിലായതെയില്ല., ഇനിയും ഇമ്മാതിരി പണിയും ആയി എന്‍റെ അടുത്തേക്കെങ്ങാനും വന്നാല്‍ എന്‍റെ സ്വഭാവം മാറും പറഞ്ഞേക്കാം., പിന്നൊരു കാര്യം ഉമ്മച്ചാ എന്നുള്ള വിളിയങ് നിര്‍ത്തിയേക്ക് ഇല്ലെങ്കില്‍ നടക്കാതെ പോയ ഫസ്റ്റ് നൈറ്റ് ഞാനങ് നടത്തും.,പിന്നെ മോള് പത്ത് മാസം കഴിഞ്ഞെ എണീറ്റ് നടക്കൂ...,,, '''യ്യോ...,,അപ്പോ അത് വരെ ഞാന്‍ നടക്കൂലെ., ''നടക്കും നടക്കും പക്ഷെ വയറും വീര്‍പ്പിച്ചാണെന്ന് മാത്രം..,, ന്തേ കാണണോ...,, വിച്ചൂന്‍റെ ഭാവം മാറിയതും അപ്പു വേഗം ബെഡിന്‍റെ മൂലയില്‍ പോയി കിടന്ന് പുതപ്പെടുത്ത് തലവഴി മൂടി '''ഇനി ഉമ്മച്ചനോട് കളിക്കുമ്പോ കുറച്ച് സൂക്ഷിച്ചെ പറ്റൂ..,, എന്നാലും എന്‍റെ പ്ലാനെല്ലാം എവിടെയാ പാളിപോയത്....,, ആ..ഹ് സാരല്ല പുതിയ വല്ല ഐഡിയയും കിട്ടോന്ന് നോക്കാം., ഇപ്പോ തല്‍കാലം ഉറങ്ങട്ടെ..,,, °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° '''അപ്പൂ...എണീക്ക്...,പെട്ടന്ന്...,, '''ചേട്ടായി ഫൈവ് മിനിറ്റ്..,, അപ്പു തിരിഞ്ഞ് കിടന്നു

''ഡീ..,,കുരുട്ടെ തലവഴി വെള്ളം കോരി ഒഴിക്കണ്ടെല് നിനക്ക് എണീക്കുന്നതാ നല്ലത് '''അയ്യോ ഉമ്മച്ചന്‍..,, വിച്ചൂന്‍റെ അലറല്‍ കേട്ടതും അപ്പു ചാടി എണീറ്റു '''നിന്‍റെ ഈ വിളിക്കുള്ളത് ഞാന്‍ ഇന്ന് രാത്രി തരാം..,, ഇപ്പോ തീരെ ടൈം ഇല്ല.,പോയി പെട്ടന്ന് ഫ്രഷായി വാ...,, വിച്ചു കൈയ്യില്‍ വാച്ച് കെട്ടികൊണ്ട് പറഞ്ഞു '''അയ്യോ..,,വിച്ചേട്ടാ ഇപ്രാവിശ്യത്തേക്ക് ക്ഷമിക്ക്.,ഞാന്‍ അറിയാതെ വിളിച്ചതാ, ഇനി ആവര്‍ത്തിക്കൂല സത്യം..,, അപ്പു വിച്ചൂന്‍റെ കൈ പിടിച്ച് കുലുക്കി '''ഒാ..ഹ് എന്ത് നാറ്റാഡീ..,, പോയി ബ്രഷ് ചെയ്ത് കുളിച്ച് വാ, അമ്പലത്തിലേക്ക് പോകണം., പത്ത് മിനിറ്റ് സമയം തരും റെഡിയായി താഴെ എത്തിക്കോണം., വിച്ചു ഡോറും തുറന്ന് താഴേക്ക് പോയി '''ഇവന്‍ നന്നായോ അമ്പലത്തിലേക്ക് എന്ന് തന്നെയല്ലെ പറഞ്ഞെ., ആ..ഹ് എന്തേലും ആകട്ടെ..,, അപ്പു ഫ്രഷായി ഇറങ്ങി, സാരി ഉടുക്കാന്‍ ടൈം ഇല്ലാത്തോണ്ട് ഒരു ധാവണി എടുത്ത് ചുറ്റി കണ്‍മഷി എഴുതി കുഞ്ഞ് പൊട്ട് കുത്തി '''ഒരു മൂക്കുത്തിയുടെ കുറവുണ്ട്..,,

എന്തായാലും ആ ആഗ്രഹം ഉടനെ നടത്തണം., ഉമ്മച്ചന്‍ സമ്മതിക്കോ എന്തോ..,,, ''''അപ്പൂ....,,, വിച്ചൂന്‍റെ വിളി വന്നതും കണ്ണാടിയില്‍ നോക്കി കൊണ്ടിരുന്ന അപ്പു താഴേക്ക് ഒാടിയിറങ്ങി അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു, വിനു ഉറങ്ങായോണ്ട് ശല്യപ്പെടുത്തണ്ടെന്ന് കരുതി അവനെ വിളിച്ചില്ല വിച്ചൂന്‍റെ കൂടെ കാറില്‍ കയറി അമ്പലത്തിലേക്ക് പോയി കാര്‍ പാര്‍ക്ക് ചെയ്തതും അപ്പു ചാടി ഇറങ്ങി അമ്പത്തിലേക്ക് കയറി ചിരിച്ചോണ്ട് കയറിയ അപ്പു മുന്നിലുള്ളവരെ സംശയത്തോടെ നോക്കി പിന്നീടത് ദേഷ്യമായി മാറി അപ്പു ബാക്കിലേക്ക് നോക്കിയതും വിച്ചു ഇളിച്ചോണ്ട് നില്‍ക്കുന്നു അവനെ കണ്ണുരുട്ടി നോക്കി അമ്പലത്തില്‍ നിന്ന് പോകാന്‍ നിന്നതും അപ്പൂന്‍റെ കൈയ്യില്‍ പിടി വീണു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story