വിരൽത്തുമ്പിലാരോ : ഭാഗം 10

viralthumbil aro

രചന: ശിവാ എസ് നായർ

അവളുടെ കൈവിരലുകൾ ശ്രീഹരിയുടെ കൈകൾക്കുള്ളിലായിരുന്നു. അറിയാതെപ്പോഴോ അർച്ചന അവന്റെ തോളിലേക്ക് തല ചായ്ച്ചു. ശ്രീഹരിയോടൊപ്പമുള്ള ആ നിമിഷങ്ങൾ അവൾക്ക് സ്വപ്നതുല്യമായി അനുഭവപ്പെട്ടു. "ശ്രീയേട്ടാ എനിക്കിത് വിശ്വസിക്കാനാകുന്നില്ല... ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല." അർച്ചന അവന്റെ കാതിൽ പറഞ്ഞു. "ഞാനും വിചാരിച്ചില്ല ഇത്ര പെട്ടന്ന് ഇങ്ങനെയൊക്കെ നടക്കുമെന്ന്." "ഞാൻ ഇന്ന് സിനിമയ്ക്ക് വന്നില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ ശ്രീയേട്ടൻ. പേടി കാരണം തിരിച്ചുപോയാലോന്നു വിചാരിച്ചതാ ഞാൻ." "നീ ഇന്ന് വന്നില്ലായിരുന്നെങ്കിൽ പിന്നീടൊരിക്കലും നിന്നോട് ഞാൻ മിണ്ടില്ലായിരുന്നു." ശ്രീഹരിയുടെ മറുപടി കേട്ടതും അർച്ചന അവനെ ഇറുക്കിപ്പിടിച്ചു. "എന്നോടൊരിക്കലും അങ്ങനെയൊന്നും ചെയ്യരുത്. ശ്രീയേട്ടൻ വിളിച്ചപ്പോൾ ഞാൻ വന്നില്ലേ. ശ്രീയേട്ടൻ എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല." അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. "ഇപ്പോ അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ. നീ വെറുതെ ഓരോന്നാലോചിച്ചു സങ്കടപ്പെടല്ലേ." ശ്രീഹരി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.

അവന്റെ ഇടത് കരം അവളുടെ ഇടുപ്പിൽ അമർന്നു. ശ്രീഹരിയുടെ നെഞ്ചിലേക്ക് മുഖം ചേർത്തുവച്ചവൾ കിടന്നു. അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ അർച്ചനയ്ക്ക് എന്തെന്നില്ലാത്തൊരു ആനന്ദം തോന്നി. ശ്രീഹരിയെ നഷ്ടപ്പെടുത്താൻ അവളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ശ്വാസം നിലച്ചുപോകുന്നത് പോലെ അവൾക്ക് തോന്നി. അവന്റെ തണൽ എന്നും തനിക്ക് വേണമെന്ന് അർച്ചന ആഗ്രഹിച്ചു. ഇരുവരും സ്ക്രീനിലേക്ക് മിഴികൾ നാട്ടിരുന്നു. ശ്രീഹരിയോട് ചേർന്നിരുന്ന് സിനിമ കാണുമ്പോൾ അർച്ചനയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചുപോയി. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. സിനിമ തുടങ്ങി ഇന്റർവെൽ ടൈം ആയപ്പോൾ തിയറ്ററിനുള്ളിൽ പ്രകാശം പരന്നു. ലൈറ്റ് തെളിഞ്ഞപ്പോൾ ശ്രീഹരി അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. ഷാൾ തലവഴി പുതച്ച് മുഖം കുനിച്ച് അർച്ചന ഇരുന്നു.

പരിചയമുള്ള ആരും ചുറ്റുമുണ്ടാകരുതേയെന്ന് അവൾ പ്രാർത്ഥിച്ചു. സ്‌ക്രീനിൽ അഡ്വർടൈസ്മെന്റ് കാണിക്കുന്നുണ്ടായിരുന്നു. അർച്ചന തന്റെ ബാഗിൽ നിന്നും ഫോൺ എടുത്ത് വെറുതെ ഒന്ന് നോക്കിയപ്പോഴാണ് അമ്മയുടെയും സമീറിക്കയുടെയും മിസ്സ്‌കാൾ കണ്ടത്. അത് കണ്ട മാത്രയിൽ തന്നെ അവളുടെ നെഞ്ചൊന്ന് കാളി. അർച്ചനയുടെയുള്ളിൽ അകാരണമായൊരു ഭയം നിറഞ്ഞു. അവൾക്ക് തൊണ്ട വരളുന്നതായി തോന്നി. പതിവില്ലാതെയുള്ള അമ്മയുടെയും സമീറിക്കയുടെയും കാളുകൾ അവളുടെ ഉള്ളിൽ ഭയം നിറച്ചുവെങ്കിലും അഹിതമായതൊന്നും ഉണ്ടാവില്ലെന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അർച്ചന സീറ്റിലേക്ക് ചാരി ഇരുന്നു. തിയേറ്ററിനുള്ളിലെ ലൈറ്റ്സ് എല്ലാം ഓഫ് ആയപ്പോൾ ശ്രീഹരി അവൾക്കടുത്തേക്ക് വന്നിരുന്നു. അവനെ കണ്ടപ്പോൾ അമ്മയുടെയും സമീറിക്കയുടെയും കാൾ വന്ന കാര്യം പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു. സിനിമ കഴിയാറാകുമ്പോൾ കാളിന്റെ കാര്യം ശ്രീഹരിയോട് പറയാമെന്ന് അർച്ചന തീരുമാനിച്ചു. "ശ്രീയേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ." അർച്ചന അവനോട് ചോദിച്ചു. "എന്താ?? ചോദിക്ക്." ശ്രീഹരി അവളെ നോക്കി.

"എന്ത് പ്രശ്നം ഉണ്ടായാലും എന്നെ കൈവിടാതെ ചേർത്ത് നിർത്തുമോ?" "അതെന്താ നീ പെട്ടെന്നങ്ങനെ ചോദിച്ചത്." "വെറുതെ... അങ്ങനെ ചോദിക്കാൻ തോന്നി. ശ്രീയേട്ടൻ മറുപടി പറഞ്ഞില്ലല്ലോ." അർച്ചനയുടെ മിഴികൾ പ്രതീക്ഷയോടെ അവനെ നോക്കി. "നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല അച്ചു. നിന്റെ കൂടെ ഞാൻ എന്നും ഇങ്ങനെ തന്നെ ഉണ്ടാവും." ശ്രീഹരിയുടെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ പതിഞ്ഞു. അവന്റെ കൈയിൽ മുറുക്കിപ്പിടിച്ചുകൊണ്ട് പൂച്ചക്കുഞ്ഞുങ്ങൾ പതുങ്ങുന്നത് പോലെ ഒരാശ്രയത്തിനെന്നോണം ശ്രീഹരിയുടെ നെഞ്ചിലേക്കവൾ പറ്റിച്ചേർന്നു. അവന്റെ കൈകൾ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. കുറച്ചു സമയം അങ്ങനെ ഇരുന്നപ്പോൾ ഉള്ളിൽ തോന്നിയ ഭയം അലിഞ്ഞില്ലാതാകുന്നതുപോലെ അർച്ചനയ്ക്ക് തോന്നി. കുറച്ചു സമയത്തേക്ക് മറ്റെല്ലാ കാര്യങ്ങളും അവൾ വിസ്മരിച്ചു. ശ്രീഹരിയുടെ കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു. അവളുടെ മൃദുലമായ മാറിടങ്ങൾ അവന്റെ ശരീരത്തിലുരസി. നേർത്ത ഒരു വിറയലോടെ അർച്ചന അവനിൽ നിന്നകന്നു. പെരുവിരലിലൂടെ ഒരു തരിപ്പ് ശരീരത്തിൽ പടരുന്നതായി അവൾക്ക് തോന്നി. അവന്റെ മുഖത്തേക്ക് നോക്കാനുള്ള ത്രാണിയില്ലാതെ അർച്ചന മുഖം താഴ്ത്തിയിരുന്നു.

ശ്രീഹരിയുടെ കരങ്ങൾ അവളുടെ തോളിലമർന്നു. "അർച്ചനാ..." പ്രണയാതുരമായ ശബ്ദത്തിൽ അവൻ വിളിച്ചു. "ഉം..." മറുപടിയായി അവളൊന്ന് മൂളി. മുഖം കുനിച്ചിരിക്കുന്ന അർച്ചനയുടെ താടിത്തുമ്പിൽ പിടിച്ച് അവളുടെ മുഖം അവൻ തന്റെ നേർക്ക് തിരിച്ചുപിടിച്ചു. ഭയവും നാണവും കാരണം അർച്ചനയുടെ മിഴികൾ താഴ്ന്നുപോയി. അവളുടെ വിരൽത്തുമ്പുകളെ ചുംബിച്ചുകൊണ്ട് ശ്രീഹരിയുടെ അധരങ്ങൾ അർച്ചനയുടെ കവിളിൽ പതിഞ്ഞു. അവന്റെ ചൂടുള്ള ചുംബനം അർച്ചനയുടെ ഹൃദയത്തെ പൊള്ളിച്ചു. പാതി കൂമ്പിയടഞ്ഞ അവളുടെ കൺപോളകളിലും വിയർപ്പ് പൊടിഞ്ഞ അവളുടെ തെറ്റിത്തടത്തിലും അവന്റെ ചുണ്ടുകൾ പരതിനടന്നു. ചെറുതായി വിറകൊള്ളുന്ന അവളുടെ അധരങ്ങളിൽ അവന്റെ അധരങ്ങൾ സ്പർശിക്കവേ അർച്ചന ഞെട്ടിപ്പിടഞ്ഞ് കണ്ണുകൾ തുറന്നു. അടിവയറ്റിൽ നിന്നൊരു തണുപ്പ് ശരീരത്തിൽ പടരുന്നത് അവളറിഞ്ഞു. അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ഇരുമിഴികളിലും അവൻ മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു. അർച്ചനയുടെ കൈകൾ അവന്റെ തോളിൽ മുറുക്കിപ്പിടിച്ചു. അവന്റെ ചുംബനലഹരിയിൽ താൻ സ്വയം അലിഞ്ഞില്ലാതാകുന്നത് പോലെ അവൾക്ക് തോന്നി.

ശ്രീഹരിയുടെ അധരങ്ങൾ അർച്ചനയുടെ അധരങ്ങളിൽ ലയിച്ചു ചേർന്നു. ദീർഘമായ ചുംബനത്തിനൊടുവിൽ തളർന്നവശയായ അർച്ചന, ശ്രീഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ തന്റെ ഇടത് കൈവിരലുകൾ കൊണ്ടവൻ മാടിയൊതുക്കി. പതിയെ പതിയെ അവന്റെ കൈവിരലുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. അവന്റെ കരങ്ങൾ അവളുടെ മാറിലേക്ക് അമർന്നതും ഷോക്കേറ്റത് പോലെ അർച്ചന അവനിൽ നിന്നടർന്നു മാറി. "വേ... വേണ്ട.. ശ്രീ... ശ്രീയേട്ടാ.. എ... എനിക്ക്... ഇതൊക്കെ പേടിയാ..." വിക്കി വിക്കി അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. "ഇതൊക്കെ എന്ത് പേടിക്കാനാ അച്ചു.." തെല്ലൊരു നീരസത്തോടെ ശ്രീഹരി ചോദിച്ചു. "എനിക്ക് അറിയില്ല... എനിക്ക് പേടിയാ ശ്രീയേട്ടാ... ഇതൊക്കെ തെറ്റാ.. എന്നെകൊണ്ട് കഴിയില്ല ഇങ്ങനെയൊന്നും.." തെല്ലൊരു ഇടർച്ചയോടെ അർച്ചന പറഞ്ഞു. "അർച്ചന ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. നീ കരുതുന്ന പോലെ തെറ്റൊന്നുമല്ല ഇതൊന്നും. പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സർവ്വസാധാരണമാണ്." ശ്രീഹരി അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. "എനിക്ക് പറ്റില്ല ശ്രീയേട്ടാ...

എന്നെ നിർബന്ധിക്കരുത്. നമുക്ക് ഇതൊന്നും വേണ്ട." അർച്ചന കരയാൻ തുടങ്ങി. "നിനക്കിഷ്ടമല്ലെങ്കിൽ വേണ്ട. ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല." ഉള്ളിലെ അമർഷം അടക്കിപ്പിടിച്ച് ശ്രീഹരി പറഞ്ഞു. പിന്നീട് ഇരുവരും ഒന്നും മിണ്ടിയില്ല. അവന്റെ മിഴികൾ സ്‌ക്രീനിൽ തന്നെ തങ്ങി നിന്നു. അത് കാണവേ അർച്ചനയ്ക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. "എനിക്ക് പറ്റാത്തോണ്ടല്ലേ ശ്രീയേട്ടാ.." നിറമിഴികളോടെ അർച്ചന ശ്രീഹരിയെ നോക്കി. അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ മുറുകിയ മുഖമൊന്ന് അയഞ്ഞു. "സാരമില്ല പോട്ടെ..." ശ്രീഹരി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ശ്രീയേട്ടാ അമ്മയും സമീറിക്കയും എന്നെ വിളിച്ചിരുന്നു." അർച്ചന പറഞ്ഞു. "എന്തിന്??" ഞെട്ടലോടെ ശ്രീഹരി അവളെ നോക്കി. "അറിയില്ല..." "എപ്പോഴാ വിളിച്ചേ.?" "പന്ത്രണ്ട് മണിക്കാ കാൾ വന്നത്.. ഇന്റർവെല്ലിന് ഫോൺ എടുത്തു നോക്കിയപ്പോഴാ ഞാൻ മിസ്സ്‌കാൾ കണ്ടത്. ഫോൺ സൈലന്റ് ആയിരുന്നു. എനിക്കെന്തോ പേടി തോന്നുന്നു ശ്രീയേട്ടാ." "നീ വെറുതെ അത് തന്നെ ആലോചിച്ചിരുന്നു ടെൻഷനാവണ്ട. എന്തിനാ വിളിച്ചതെന്ന് അറിയില്ലല്ലോ." "അതുകൊണ്ടാ എനിക്ക് പേടി. എന്തെങ്കിലും അറിഞ്ഞിട്ടാണോ വിളിച്ചതെന്ന് അറിയില്ലല്ലോ.

പ്രശ്നമൊന്നും ഉണ്ടാവല്ലേന്നാ എന്റെ പ്രാർത്ഥന. ആലോചിക്കുംതോറും പേടി ആവാ." അർച്ചനയുടെ പേടിയും പരിഭ്രമവും കണ്ടപ്പോൾ ശ്രീഹരിക്കും ഉള്ളിലെന്തോ ടെൻഷൻ ഫീൽ ചെയ്തു. "നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല.. വേറെന്തെങ്കിലും കാര്യത്തിനായിരിക്കും അമ്മയും സമീറിക്കയും വിളിച്ചത്. നിന്റെ അമ്മ സമീറിക്കയുടെ വീട്ടിലല്ലേ ജോലി ചെയ്യുന്നത്." ശ്രീഹരി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ************** രണ്ടരയായപ്പോൾ ഷോ കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങി. ശ്രീഹരിയോട് യാത്ര പറഞ്ഞ് അർച്ചന ബസ്സ്റ്റോപ്പിലേക്ക് നടന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ ശ്രീഹരിയുടെ മുഖത്തെ തെളിച്ചക്കുറവ് അർച്ചന ശ്രദ്ധിച്ചിരുന്നു. അത് അവളുടെ ഉള്ളിലൊരു കരടായി തന്നെ അവശേഷിച്ചു. വീട്ടിലേക്കുള്ള ബസ് കയറുമ്പോൾ അർച്ചനയ്ക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. നല്ലൊരു ദിവസമായിട്ട് ഇങ്ങനെ ആധിപിടിക്കാനാണല്ലോ വിധിയെന്നോർത്ത് അവൾക്ക് സങ്കടമായി. യാത്രാമധ്യേ അർച്ചന സമീറിക്കയെ വിളിച്ചു നോക്കിയെങ്കിലും അയാൾ കാൾ അറ്റൻഡ് ചെയ്തില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ബസ്സ്റ്റോപ്പിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അർച്ചന ശ്രീഹരിയെ വിളിച്ചു.

റിങ് ചെയ്തു തീരാറായപ്പോൾ മറുതലയ്ക്കൽ കാൾ കണക്ട് ആയി. "ഹലോ അർച്ചന.." "ശ്രീയേട്ടൻ വീട്ടിലെത്തിയോ?" "ഇപ്പൊ വന്നു കയറിയതേയുള്ളു. നീ വീട്ടിലെത്തിയോ.?" "ഞാൻ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുവാ. സമീറിക്കയെ വിളിച്ചിട്ട് ഇക്ക ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. അമ്മയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്. എന്തോ പ്രശ്നമുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. വീട്ടിലേക്ക് പോകാൻ തന്നെ പേടിയാവുന്നു." "ഒന്നും ഉണ്ടാവില്ല... നീ ധൈര്യമായിട്ടിരിക്ക്." "അമ്മ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ വല്യ പ്രശ്നമാകും ശ്രീയേട്ടാ. ഓർത്തിട്ട് എന്റെ കൈയും കാലും വിറയ്ക്കുന്നു. വീട്ടിൽ പ്രശ്നം ആയാൽ ഞാൻ ശ്രീയേട്ടന്റെ കാര്യം അമ്മയോട് തുറന്നുപറയും. എല്ലാരും എല്ലാം അറിയുമ്പോൾ ശ്രീയേട്ടൻ എന്നെ കൈവിടാതിരുന്നാൽ മതി.

എനിക്കിനി ആശ്രയിക്കാൻ ശ്രീയേട്ടൻ മാത്രമേയുള്ളു. ഇത് പറയാനാ ഞാനിപ്പോ വിളിച്ചത്." "അർച്ചന നീ വെറുതെ മണ്ടത്തരമൊന്നും കാണിക്കല്ലേ. എടുത്തുചാടി ഒന്നും ചെയ്യരുത്. ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. നീ കരുതുന്ന പോലെ പ്രോബ്ലം ഒന്നും ഉണ്ടാവില്ല." ശ്രീഹരി അവളോട്‌ പറഞ്ഞു. "ഞാൻ വീടെത്താറായി പിന്നെ വിളിക്കാം." അർച്ചന കാൾ കട്ട്‌ ചെയ്തു. അപ്പോ തന്നെ ശ്രീഹരിയെ വിളിച്ചിട്ടുള്ള കാൾ ഹിസ്റ്ററി ക്ലിയർ ചെയ്ത ശേഷം വാട്സാപ്പ് ഓപ്പൺ ആക്കി ശ്രീഹരിയുടെ ചാറ്റ് ബോക്സ്‌ ഹൈഡ് ആക്കി വച്ചു. സമയം നാലുമണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അമ്മ വരാനുള്ള സമയമായിട്ടില്ലെന്ന് അവളോർത്തു. അപ്പോഴേക്കും അർച്ചന വീടിന് മുന്നിൽ എത്തിയിരുന്നു. അടഞ്ഞുകിടന്ന ഗേറ്റിന്റെ ഓടാമ്പൽ നീക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കാലെടുത്തുവച്ച അർച്ചന വീട്ടുമുറ്റത്ത് അമ്മയെ കണ്ടതും ഞെട്ടിത്തരിച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story