വിരൽത്തുമ്പിലാരോ : ഭാഗം 15

viralthumbil aro

രചന: ശിവാ എസ് നായർ

ഒരുനിമിഷം, വാതിൽ തുറന്ന് തന്റെ മുൻപിൽ തെല്ലൊരു പുഞ്ചിരിയോടെ നിൽക്കുന്നവനെ അവൾ കണ്ണിമ വെട്ടാതെ നോക്കിനിന്നു. തന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾ നോക്കിക്കാണുകയായിരുന്നു അർച്ചന. മൂന്നുവർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ... അർച്ചനയുടെ മിഴികൾ നനവാർന്നു. ഓ പ്പ റേഷൻ കഴിഞ്ഞിരുന്നത് കൊണ്ട് ശ്രീഹരി നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ഓ പ്പ റേഷന്റെ ഭാഗമായി ക്‌ളീൻ ഷേവ് ചെയ്തിരുന്ന തലയിൽ ചെറുതായി മുടി കിളിർത്തു തുടങ്ങിയിരുന്നു. മുഖത്തിപ്പോഴും അവളെ കാണുമ്പോഴുള്ള നിറഞ്ഞ പുഞ്ചിരിയുണ്ട്. അവന്റെ കണ്ണുകളിൽ വി ഷാദഭാവം നിറയുന്നത് അർച്ചന ശ്രദ്ധിച്ചു. മഞ്ഞയിൽ കരിനീല പൂക്കളുള്ള ചുരിദാർ ആയിരുന്നു അവളുടെ വേഷം. അതവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നെങ്കിലും പഴയതിനേക്കാൾ അർച്ചന ഒത്തിരി ക്ഷീണിച്ചിരുന്നു, നീണ്ടുമെലിഞ്ഞ ഒരു രൂപം. അർച്ചനയിലെ മാറ്റങ്ങൾ ശ്രീഹരിയെ വി ഷ മിപ്പിച്ചു. കുറച്ചുസമയം അവരാ നിൽപ്പ് തുടർന്നു. അവരുടെ സമാഗമത്തിന് സാക്ഷിയാകാനെന്നോണം ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി.

ആരും ക്ഷണിക്കാതെ തന്നെ ഇരമ്പിയാർത്തുകൊണ്ട് തുലാവർഷ മഴ, ഭൂമിയിലേക്ക് പെയ്തിറങ്ങി. "അർച്ചന, അവിടെ നിന്ന് മഴ നനയാതെ അകത്തേക്ക് കയറിവരു." ശ്രീഹരി വിളിച്ചു പറഞ്ഞു. ചെരുപ്പ് മുറ്റത്തേക്ക് അഴിച്ചുവച്ച് അവൾ സിറ്റൗട്ടിലേക്ക് കയറി. "ഈ ഒരാഴ്ച കൊണ്ട് ആകെ മാറിപ്പോയല്ലോ, ക്ഷീണിച്ചുപോയി." "നീയും പണ്ടത്തെക്കാൾ ഒരുപാട് മാറി. അന്നത്തെ അർച്ചനയുടെ ആ ത്മാ വാണെന്നെ പറയു." "അതുപിന്നെ രാവിലെ കോച്ചിംഗ് ക്ലാസ്സിനും അതുകഴിഞ്ഞ് ജോലിക്കും പോകുന്നതല്ലേ." "വന്ന കാലിൽത്തന്നെ നിൽക്കാതെ അർച്ചന അകത്തേക്ക് വാ." അവന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് ശ്രീഹരിക്ക് പിന്നാലെ അർച്ചന ഹാളിലേക്ക് പ്രവേശിച്ചു. "ഇരിക്കൂ." സോഫയിലേക്ക് വിരൽ ചൂണ്ടി ശ്രീഹരി പറഞ്ഞു. ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് അർച്ചന സോഫയിലേക്കിരുന്നു. അവൾക്ക് അഭിമുഖമായി അവനും ഇരിപ്പുറപ്പിച്ചു. "ശ്രീയേട്ടന്റെ അച്ഛനും അമ്മയും?" അർച്ചന ചോദ്യഭാവത്തിൽ അവനെ നോക്കി. "അച്ഛൻ രാവിലെ ബൈക്കിൽ നിന്ന് വീ ണിട്ട് ഹോസ് പിറ്റലിൽ അഡ് മിറ്റാണ്. അമ്മ അച്ഛന്റെ കൂടെ ഹോസ് പിറ്റലിലാ. വൈകുന്നേരം ആകും വരാൻ.

ചേട്ടൻ രാത്രി കൂട്ടിരിക്കാൻ ചെല്ലും. അപ്പോഴേ അമ്മയ്ക്ക് വീട്ടിലേക്ക് വരാൻ പറ്റു." "അച്ഛന് വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?" സന്ദേഹത്തോടെ അവൾ ചോദിച്ചു. "വലതുകൈക്കും വലതുകാലിനും പൊട്ട ലു ണ്ട്. ഒരാഴ്ചയെങ്കിലും ഹോസ് പിറ്റലിൽ കിടക്കേണ്ടി വരും." "അമ്മയ്ക്ക് ബുദ്ധിമുട്ടായിക്കാണുമല്ലോ. ഇവിടെ ഓ പ്പ റേഷൻ കഴിഞ്ഞിരിക്കുന്ന ശ്രീയേട്ടൻ, അച്ഛൻ അവിടെ ഹോസ് പിറ്റലിൽ." "പകൽ മുഴുവനും അമ്മയ്ക്ക് കൂട്ടിരിക്കേണ്ടി വരും. എനിക്ക് പിന്നെ ഈ അവസ്ഥയിൽ ഹോസ് പിറ്റലിൽ അധികസമയം ചിലവഴിക്കാൻ പറ്റില്ലല്ലോ. ഓ പ്പ റേഷൻ കഴിഞ്ഞ് മുറി വ് ജസ്റ്റ്‌ ഉണങ്ങി തുടങ്ങിയതേയുള്ളു. ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണ്ടേ. അല്ലെങ്കിൽ ഞാനും ചേട്ടനും കൂടി മാറി മാറി നിൽക്കുമായിരുന്നു. ഇപ്പൊ എനിക്ക് വയ്യാത്തത് കൊണ്ട് അമ്മ നിൽക്കേണ്ടി വന്നു." "ശ്രീയേട്ടന് ഇപ്പൊ വേദ.നയുണ്ടോ?" "ഇപ്പൊ അത്ര വേദ നയൊന്നുമില്ല." "മുടിയൊക്കെ മുറി ച്ചിരുന്നല്ലേ..." "ഹാ.. ഇപ്പൊ വളർന്നു തുടങ്ങിയിട്ടുണ്ട്.." ശ്രീഹരി തന്റെ തലയിലൊന്ന് തടവിക്കൊണ്ട് അവളെ നോക്കി ചിരിച്ചു. "ഇത് ഞാൻ ശ്രീയേട്ടന് വേണ്ടി വാങ്ങിയതാ." കൈയിലിരുന്ന ഫ്രൂട്സ് അടങ്ങിയ കവർ അർച്ചന അവന് നേർക്ക് നീട്ടി. "ഒന്നും വാങ്ങേണ്ടിയിരുന്നില്ല... എന്തിനാ വെറുതെ ഇതൊക്കെ വാങ്ങി പൈസ കളഞ്ഞത്." "ഒരു വീട്ടിലേക്ക് കയറിചെല്ലുമ്പോൾ വെറും കയ്യോടെ പോകാൻ പറ്റുമോ?"

അവൾ ചിരിച്ചു. "ഞാനിത് ഫ്രിഡ്ജിൽ വച്ചിട്ട് ചായ ഇട്ടുകൊണ്ട് വരാം. എന്നെക്കാണാൻ അർച്ചന ഇവിടെ വരെ വന്നിട്ട് കുടിക്കാൻ പോലും ഒന്നും തരാതിരുന്നാൽ മോശമല്ലേ." അവളുടെ കൈയിൽ നിന്നും കവർ വാങ്ങികൊണ്ട് ശ്രീഹരി പറഞ്ഞു. "അയ്യോ എനിക്കൊന്നും വേണ്ട ശ്രീയേട്ടാ." അർച്ചന അവനെ തടയാൻ ശ്രമിച്ചു. "ഒരു ചായ ഇടാൻ അത്ര വലിയ പണിയൊന്നും ഇല്ലല്ലോ. അർച്ചന ഇവിടിരിക്ക് ഞാനിപ്പോ വരാം." ശ്രീഹരി എഴുന്നേറ്റ് കിച്ചണിലേക്ക് പോയി. കുറച്ചുസമയം ഹാളിൽ തന്നെ ഇരുന്ന് മുഷിഞ്ഞപ്പോൾ ശ്രീഹരിക്ക് പിന്നാലെ അർച്ചനയും കിച്ചണിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ചായയിൽ പഞ്ചസാര ചേർത്ത് ഇളക്കുകയായിരുന്നു, ശ്രീഹരി. "ശ്രീയേട്ടൻ ഇത്രവേഗം ചായയിട്ട് കഴിഞ്ഞോ.? ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അർച്ചന അവനെ നോക്കി. "ദേ ഇപ്പൊ കഴിഞ്ഞേയുള്ളൂ, മധുരം മതിയോന്ന് നോക്കിയേ." ഒരൽപ്പം ചായ സ്പൂണിൽ പകർന്ന്, ശ്രീഹരി അവൾക്ക് നേരെ നീട്ടി. "ഉം.. കടുപ്പവും മധുരവും ഒക്കെ പെർഫെക്ട് ആണ്." അർച്ചന വലതുകയ്യുടെ തള്ളവിരൽ ഉയർത്തിക്കാണിച്ചു. അവളെ നോക്കി ചിരിച്ചുകൊണ്ട് രണ്ട് കപ്പുകളിലായി ചായ പകർന്നശേഷം ഒരു കപ്പ്‌ ചായ അവൻ അർച്ചനയ്ക്ക് നൽകി.

ചായയോടൊപ്പം കഴിക്കാനായി കുറച്ച് ചിപ്സും ബിസ്ക്കറ്റും ചെറിയൊരു പ്ലേറ്റിൽ എടുത്തുകൊണ്ട് ഇരുവരും ഹാളിലേക്ക് വന്നു. "ഇങ്ങോട്ട് വരുമ്പോൾ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു." ഒരു ചിപ്സ് എടുത്ത് കടിച്ചുകൊണ്ട് അവൾ പറഞ്ഞു. "എന്തിനായിരുന്നു ടെൻഷൻ?" ശ്രീഹരി ചോദിച്ചു. "ഞാൻ ഇവിടേക്ക് വരുമ്പോൾ ശ്രീയേട്ടന്റെ അച്ഛനും അമ്മയും ആരാ, എവിടുന്നാ എന്നൊക്കെ ചോദിക്കുമ്പോൾ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്, ഓപ്പറേഷൻ കഴിഞ്ഞതറിഞ്ഞു കാണാൻ വന്നതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്നൊക്കെ ഓർത്തിട്ടായിരുന്നു ടെൻഷൻ. കാണാൻ വന്നത് ഇഷ്ടപ്പെടാതെ എന്തെങ്കിലും പറഞ്ഞാലോ എന്നൊക്കെ ഒരു പേടിയും ഉണ്ടായിരുന്നു. പിന്നെ ശ്രീയേട്ടൻ ഉണ്ടല്ലോ എന്നോർത്ത് ധൈര്യം സംഭരിച്ച് ഇങ്ങ് വന്നു." "അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവർക്ക് എന്തെങ്കിലും സംശയമൊക്കെ തോന്നുമായിരിക്കാം. ഇതുവരെ കാണാത്തൊരു പെൺകുട്ടി പെട്ടന്ന് കയറിവരുമ്പോൾ അവർക്ക് ഡൌട്ട് തോന്നുന്നത് സ്വാഭാവികമാണ്. പഴയ ആളുകളല്ലേ. രണ്ടുദിവസം കഴിയുമ്പോൾ മറക്കുകയും ചെയ്യും. എന്തായാലും അർച്ചന പേടിക്കണ്ട. അമ്മ വരാൻ വൈകുന്നേരമാകും."

"ഇപ്പൊ പേടിയൊന്നുമില്ല..." അവൾ ചൂട് ചായ രുചിയോടെ ഊതി ഊതി കുടിച്ചു. "ചായ കൊള്ളാമോ?" "ഉം നന്നായിട്ടുണ്ട്, എനിക്കിഷ്ടപ്പെട്ടു. ഇഞ്ചിയും ഏലയ്ക്കയും കൂടി ഇട്ടത് കൊണ്ട് നല്ല ടേസ്റ്റുണ്ട്." "വീട്ടിൽ അമ്മയ്ക്ക് സുഖമല്ലേ? അമ്മയിപ്പോഴും സമീറിക്കയുടെ വീട്ടിലാണോ ജോലിക്ക് പോകുന്നത്?" "അതെയതെ, അമ്മയിപ്പോഴും ഇക്കയുടെ വീട്ടിൽ തന്നെയാ ജോലിക്ക് പോകുന്നത്. ഇപ്പൊ ഞാനും കൂടി ജോലിക്ക് പോകുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ലാതെ പോകുന്നു." "അർച്ചന എപ്പോഴാ തിരിച്ചുപോകുന്നത്?" "മഴ തോർന്നാൽ ഞാൻ ഇറങ്ങും.." "എന്തായാലും ഊണ് കഴിച്ചിട്ട് പോകാം. അമ്മ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്. അർച്ചന രാവിലെയും ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ?" "അതെങ്ങനെ മനസിലായി ഞാൻ ഒന്നും കഴിച്ചില്ലെന്ന്?" അർച്ചന അത്ഭുതപ്പെട്ടു. "മുഖം കണ്ടാൽ അറിഞ്ഞൂടെ. ഇങ്ങനെ സമയത്ത് ആഹാരം കഴിക്കാതിരുന്നാൽ ഇനിയും ക്ഷീണിക്കും. ഇപ്പൊ തന്നെ എല്ലും തോലുമായി വരുന്നുണ്ട്. ആരോഗ്യം നന്നായി ശ്രദ്ധിക്കണം അർച്ചന." "തിരക്കിനിടയിൽ ഭക്ഷണം ഒന്നും സമയത്തിന് കഴിക്കാൻ പറ്റാറില്ല ശ്രീയേട്ടാ. ഇനി ശ്രദ്ധിച്ചോളാം ഞാൻ." "ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം." "ശ്രീയേട്ടനെ ഓർത്ത് വി ഷമിച്ചിട്ടാ ഞാൻ ഇങ്ങനെ ക്ഷീ ണിച്ചുപോകുന്നത്. ഇഷ്ടത്തോടെ മനസ്സ് നിറഞ്ഞ് ആഹാരം കഴിച്ചിട്ട് എത്ര നാളായെന്ന് അറിയോ.

നിങ്ങള് എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പ്പോയപ്പോൾ എന്റെ സ ന്തോഷം മൊത്തം പോയില്ലേ." അർച്ചന മനസ്സിലോർത്തു. ചായ കുടിച്ച് കഴിഞ്ഞ് ഇരുവരും ഓരോരോ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു. സമയമപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. പുറത്ത് തുലാവർഷ മഴ തകർത്ത് പെയ്യുന്നുണ്ട്. വിശപ്പ് കലശലായി തുടങ്ങിയപ്പോൾ ഇരുവരും ഊണ് കഴിക്കാൻ തീരുമാനിച്ചു. ശ്രീഹരിയോടൊപ്പം അർച്ചനയും ചോറും കറികളുമൊക്കെ പാത്രത്തിലാക്കി വിളമ്പി ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവയ്ക്കാൻ സഹായിച്ചു. അവന്റെ അടുത്തായി തന്നെ അവളും കൈകഴുകി കഴിക്കാനിരുന്നു. ചോറിൽ സാമ്പാറൊഴിച്ച് ഉരുളയാക്കി വായിലേക്ക് വയ്ക്കുമ്പോൾ അർച്ചനയുടെ മിഴികൾ ഈറനണിഞ്ഞു. ഇടത് കൈകൊണ്ട് നിറഞ്ഞ മിഴികൾ തുടച്ച് അവൾ ശ്രീഹരിയെ നോക്കി. അവളെ തന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു ശ്രീഹരി. "എന്ത് പറ്റി അർച്ചന? നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ.?" "സന്തോഷം കൊണ്ടാ ശ്രീയേട്ടാ." അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. ശ്രീഹരി ചോദ്യഭാവത്തിൽ അവളെ നോക്കി. "ഇനിയൊരിക്കലും ശ്രീയേട്ടനെ കാണാൻ പോലും പറ്റുമെന്ന് വിചാരിച്ചതല്ല. വീണ്ടും കാണാനും ഇങ്ങനെ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പറ്റിയതുമൊക്കെ ഒരു ഭാഗ്യമായി തോന്നുന്നു. പിണക്കമൊക്കെ പറഞ്ഞുതീർക്കാനും പറ്റിയില്ലേ. ഇപ്പോഴാ എനിക്ക് സന്തോഷമായത് ഒപ്പം സമാധാനവും."

"ഇനി പഴയതൊന്നും ഓർക്കണ്ട... നിന്നോടെനിക്കിപ്പോ യാതൊരു പിണക്കവുമില്ല." അർച്ചന അവനെ നോക്കി മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചു. ഊണ് കഴിഞ്ഞ് അവൾ പോകാനായി തയ്യാറെടുത്തു. പക്ഷേ മഴ അപ്പോഴും തോരാതെ പെയ്യുന്നുണ്ടായിരുന്നു. കൂടെ നല്ല ഇടിയും മിന്നലും. മഴ അൽപ്പമൊന്ന് കുറഞ്ഞശേഷം ഇറങ്ങാമെന്ന് കരുതി അവൾ ഹാളിലെ സോഫയിലേക്ക് ഇരുന്നു. സമീപത്തായി ശ്രീഹരിയുമുണ്ടായിരുന്നു. അവനോട് എന്തൊക്കെയോ ഇനിയും ചോദിക്കാനും പറയാനുമുള്ളതുപോലെ അർച്ചനയ്ക്ക് തോന്നി. അവളുടെ മിഴികൾ ചുറ്റിലും പാറി നടന്നു. അവന്റെ മിഴികളും ഇടയ്ക്കിടെ അവളെ തേടി ചെല്ലുന്നുണ്ടായിരുന്നു. ഹാളിനോട് ചേർന്ന് മൂന്ന് കിടപ്പ് മുറികളുണ്ട്. മൂന്നു മുറികളിലേക്കുമുള്ള വാതിൽ ഹാളിലേക്കാണ് തുറക്കുന്നത്. അത് കൂടാതെ ഒരു കിച്ചണും കിച്ചനോട് ചേർന്ന് ചെറിയൊരു ഡൈനിംഗ് ഏരിയയും. "ഇതിലേതാ ശ്രീയേട്ടന്റെ റൂം?" അർച്ചന ചോദിച്ചു. "ദേ ആ കാണുന്നതാ എന്റെ റൂം. ഇത് അച്ഛനും അമ്മയും കിടക്കുന്നത്. പിന്നെ ഈ മുറി ചേട്ടന്റെയായിരുന്നു. അവൻ വേറെ വീട് വച്ച് മാറിയ ശേഷം ഇപ്പൊ അത് ഞാൻ സ്റ്റഡി റൂമായിട്ടാ യൂസ് ചെയ്യുന്നത്." ശ്രീഹരി അവൾക്ക് ഓരോ മുറിയായി കാണിച്ചുകൊടുത്തു.

ആദ്യം സ്റ്റഡി റൂമും പിന്നെ അച്ഛന്റെയും അമ്മയുടെയും റൂമും നോക്കിയ ശേഷം ഇരുവരും അവന്റെ മുറിയിലെത്തി. റൂമിലെ ഷോകേസിൽ വച്ചിരിക്കുന്ന ശ്രീഹരിയുടെ ഫോട്ടോസ് കണ്ടപ്പോൾ കൗതുകത്തോടെ അർച്ചന അതൊക്കെ എടുത്ത് നോക്കി. അവന്റെ കുട്ടിക്കാലത്തെയും മുതിർന്ന ശേഷവുമുള്ള ഫോട്ടോസ് പ്രണയത്തോടെ നോക്കുന്ന അർച്ചനയെ കണ്ടപ്പോൾ ശ്രീഹരിയുടെ ഉള്ളം നീറി. "അർച്ചന ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.?" "എന്താ ശ്രീയേട്ടാ?" അവളവനെ ആ കാംക്ഷയോടെ നോക്കി. "നീ... നീയെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?" ശ്രീഹരിയുടെ മിഴികൾ അവളുടെ മിഴികളിൽ കൊരുത്തു. "ഈ ചോദ്യത്തിന്റെ ഉത്തരം ഞാൻ പറയാതെ തന്നെ ശ്രീയേട്ടന് ഊഹിക്കാമല്ലോ. ശ്രീയേട്ടനോടുള്ള എന്റെ ഇഷ്ടം കൂടുന്നതല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല. ഈ മുഖം എനിക്കൊരിക്കലും മറക്കാനും കഴിയില്ല." "ഇത്രയും വർഷം കാണാതെയും വിളിക്കാതെയുമിരുന്നിട്ടും നിനക്കെങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നു."

"അങ്ങനെ കാണാതെയും വിളിക്കാതെയുമിരുന്നാൽ ഞാൻ മറന്നുപോകുമെന്ന് ശ്രീയേട്ടന് തോന്നുന്നുണ്ടോ? ഞാൻ ആദ്യമായി സ്നേഹിച്ച പുരുഷനല്ലേ ശ്രീയേട്ടൻ. ഈ മുഖം അത്രമേൽ ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞു പോയി. ഞാൻ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ട് ശ്രീയേട്ടൻ പേടിക്കണ്ട. പഴയ അർച്ചനയല്ല ഞാനിപ്പോൾ. അതുകൊണ്ട് ശല്യമാകുമെന്ന പേടിയൊന്നും വേണ്ട കേട്ടോ." കണ്ണുനീരിനിടയിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. "നിനക്ക് ഞാനൊരു ച തിയനാണെന്ന് തോന്നുന്നുണ്ടോ? " "ഇല്ല ശ്രീയേട്ടാ... അങ്ങനെയൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല." "മൂന്നുവർഷം കഴിഞ്ഞു നമ്മൾ കണ്ടിട്ട്. പഴയതുപോലെ തന്നെയാ ഇപ്പോഴും എന്റെ അവസ്ഥ. ഒരു ജോലി ആയിട്ടില്ല. വയസ്സ് കൂടി വരുന്നുണ്ട്. 𝟚𝟠 വയസ്സ് കഴിഞ്ഞു എനിക്ക്. നിന്നെ കൂടെ കൂട്ടിയിട്ട് കഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ അന്നുതന്നെ എല്ലാം പറഞ്ഞവസാനിപ്പിച്ചത്. എന്നെ ഓർത്ത് നിന്റെ ജീ വിതം പാ ഴാക്കരുത് അർച്ചന. നിനക്കും വേണം നല്ലൊരു കുടുംബജീവിതം. എന്നെ ഓർത്ത് ഈ ജീവിതം നശി പ്പിക്ക രുത്." "ശ്രീയേട്ടനെ മറ-ക്കാൻ മാത്രം എന്നോട് പറയരുത്. അത്രമാത്രം നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി. മനസ്സിൽ നിന്നും പറിച്ചെറിയാൻ പറ്റുന്നില്ല. ഈ ജന്മം എന്നെകൊണ്ടത് സാധിക്കുകയുമില്ല. ഇങ്ങനെ പ്രണയിക്കുന്നതിനും സുഖമുണ്ട് ശ്രീയേട്ടാ." "എന്റെ മുന്നിൽ നിന്ന് നീ കര യരുത്.

നിന്റെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ എന്നെ മറക്കാൻ പറയുന്നത്. കൂടെ കൂട്ടാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ നിന്നിൽ നിന്ന് അകലാൻ ശ്രമിക്കില്ലായിരുന്നു." "എനിക്കറിയാം ശ്രീയേട്ടന് എന്നെ ഇഷ്ടമാണെന്ന്. ശ്രീയേട്ടന്റെ സാഹചര്യവും എനിക്ക് മനസിലാകും. അതുകൊണ്ട് ഒരു ശല്യമായി ഞാൻ വരില്ല. പക്ഷേ ശ്രീയേട്ടനെ മറക്കാൻ പറയരുത് എന്നോട്. സ്റ്റിൽ ഐ ലവ് യു..." അവന്റെ നെഞ്ചിലേക്ക് വീണ്‌ അർച്ചന പൊട്ടിക്കരഞ്ഞു. "അന്ന് എല്ലാം പറഞ്ഞവസാനിപ്പിച്ച് പകുതിക്ക് ഉപേ ക്ഷിച്ചു പോയപ്പോൾ ഞാൻ എത്ര മാത്രം വേദ നിച്ചെന്നറിയോ. ഒരു സുഹൃത്തായിട്ടെങ്കിലും ശ്രീയേട്ടൻ എന്റെ ലൈഫിൽ വേണം. അത്രയേ ഇപ്പോ ഈ പെണ്ണ് ആഗ്രഹിക്കുന്നുള്ളു. മറ്റൊന്നും എന്റെ മനസ്സിലില്ല." ശ്രീഹരിയെ കെട്ടിപ്പി ടിച്ചവൾ ഏങ്ങലടിച്ചു. അത്രയും നാൾ അർച്ചന മനസ്സിലടക്കിവച്ചിരുന്ന സങ്കട ങ്ങളൊക്കെ അണപൊട്ടിയൊഴുകി. ശ്രീഹരി അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവളുടെ സങ്കടം കണ്ട് ഒരുവേള അവന്റെ കണ്ണുകളും ഈറനായി. ഒരുനിമിഷത്തേക്ക് ഇരുവരും പരിസരം മറന്നു. പരസ്പരം പ്രണയിക്കുന്ന കമിതാക്കളെ പോലെ രണ്ടുപേരും ഇറുക്കെ പുണ ർന്നു.

"നിന്റെ ഈ സ്നേഹം എന്നെ വല്ലാതെ വീർപ്പുമുട്ടി ക്കുന്നുണ്ട് അർച്ചന. എനിക്കറിയാം നിനക്കെന്നെ ഒരിക്കലും മറക്കാനാവില്ലെന്ന്. എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീയുണ്ടാകും. ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെങ്കിലും നല്ലൊരു സുഹൃത്തായി ഞാനുണ്ടാകും നിന്റെ കൂടെ." അർച്ചനയുടെ മൂർദ്ധാവിൽ അവന്റെ അധര ങ്ങൾ അമർന്നു. ആഗ്രഹിച്ചതെന്തോ കിട്ടിയ ആനന്ദത്തിൽ അവൾ അവന്റെ നെ-ഞ്ചിൽ ചുണ്ടുകൾ ചേർ ത്തു. പഴയ അർച്ചനയും ശ്രീഹരിയുമായി അവർ മാറുകയായിരുന്നു. മനസും ശരീരവും മറ്റെന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങി. ഇരുവരുടെയും സിരകൾക്ക് ചൂടുപിടിച്ചു. ഉള്ളിൽ ഉറങ്ങിക്കിടന്ന വികാ രങ്ങൾ ഉണർന്നു. അവളുടെ മുഖത്തും കഴു ത്തിലുമൊക്കെ അവന്റെ അധ രങ്ങൾ പാറി നടന്നു. മറ്റെല്ലാം മറന്നുകൊണ്ട് അർച്ചനയും ശ്രീഹരിയും ഒന്നായി മാറുക യായിരുന്നു. ആ തണുത്ത അന്തരീക്ഷത്തിലും ഇരുവരും വിയർത്തൊലിച്ചു. ഇരുഉട ലുകളും പരസ്പരം കെട്ടിപ്പുണ ർന്നു. പൂർണ്ണമനസ്സോടെ, തന്റെ ശരീ രം അവനായി സമർപ്പിക്കുമ്പോൾ അർച്ചനയ്ക്ക് യാതൊരു നഷ്ടബോ ധവും തോന്നിയിരുന്നില്ല.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story