വിരൽത്തുമ്പിലാരോ : ഭാഗം 17

viralthumbil aro

രചന: ശിവാ എസ് നായർ

"ഇതിനായിരുന്നോ ദിവസവും രാവിലെ നീ വീട്ടിൽ നിന്നും കെ-ട്ടിയൊരുങ്ങി പൊയ്ക്കോണ്ടിരുന്നത്.?" ചോദ്യവും അ-ടിയും ഒരുമിച്ചായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത അ-ടിയായിരുന്നതിനാൽ നിലതെറ്റിയ അർച്ചന സോഫയിലേക്ക് വീണുപോയി. ദേഷ്യവും സങ്കടവും സ-ഹിക്കാനാകാതെ അനിത അവളെ പൊതിരെ ത-ല്ലി. അമ്മയെ തടയാൻ മുതിരാതെ അർച്ചന അതെല്ലാം ഏറ്റുവാങ്ങി. താനിത് അർഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. "എന്നാലും മോളെ നിനക്കെങ്ങനെ എന്നെ ച-തിക്കാൻ തോന്നി. നിന്നെ ഞാൻ ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തിയത് ഇതിന് വേണ്ടിയായിരുന്നോ? ഇതിലും ഭേദം കുറച്ചു വി-ഷം വാങ്ങിത്തന്ന് എന്നെ കൊ-ല്ലുന്നതായിരുന്നു." തളർച്ചയോടെ നിലത്തേക്കിരുന്നുകൊണ്ട് അനിത പറഞ്ഞു. "തെറ്റുപ്പറ്റിപോയമ്മേ... എന്നോട് ക്ഷ-മിക്ക്. ഇങ്ങനെയൊന്നുമാകുമെന്ന് ഞാൻ വിചാരിച്ചില്ല." "ആരാ ഇതിന് കാരണക്കാരൻ. ആരായാലും നാളെ തന്നെ അവനോട് ഇവിടെ വരാൻ പറയണം. ഉടനെ ഇതിനൊരു തീരുമാനമെടുത്തെ പറ്റു." "ഇപ്പൊ അമ്മയെന്നോട് ഒന്നും ചോദിക്കരുത്. എനിക്ക് കുറച്ചു സാവകാശം വേണം, എല്ലാം ഞാൻ അപ്പോൾ പറയാം ആരാ, എന്താ എന്നൊക്കെ."

"നിനക്ക് പീരിയഡ്‌സ് തെറ്റിയിട്ട് എത്ര ദിവസമായി.?" "മൂന്നുമാസം." അർച്ചനയുടെ മുഖം താഴ്ന്നു. "മൂന്നുമാസമോ.? എന്റെ ദേവ്യേ ഞാൻ എന്തായീ കേക്കണേ." അവൾ പറഞ്ഞത് കേട്ട് അനിത നെ-ഞ്ചത്ത് കൈവച്ചുപോയി. "ഒരബദ്ധം പറ്റിപ്പോയി..." പറഞ്ഞുവന്നത് മുഴുമിക്കാൻ കഴിയാതെ അവൾ അമ്മയെ നോക്കി. "അവൻ ആരായാലും വേണ്ടില്ല ഇനിയും വച്ചു താമസിപ്പിക്കാതെ നിങ്ങളുടെ വിവാഹം നടത്താം." തളർന്ന സ്വരത്തിൽ അനിത പറഞ്ഞു. "അതൊരിക്കലും നടക്കില്ലമ്മേ... അയാൾക്കെന്നെ വിവാഹം ചെയ്യാൻ പറ്റിയൊരു സാഹചര്യത്തിലല്ല." അർച്ചനയുടെ സ്വരം ദുർബലമായി. അനിതയിൽ ഒരു ഞെ-ട്ടൽ ഉളവായി. കുറച്ചു സമയത്തേക്ക് അവർ ഒന്നും സംസാരിച്ചതേയില്ല. "ഈ കുഞ്ഞിനെ എന്ത് ചെയ്യാ-നാ നിന്റെ തീരുമാനം.? അച്ഛനില്ലാത്ത കു-ഞ്ഞിനെ പെ-റ്റുവളർത്തി ജീവിതകാലം മുഴുവൻ നാട്ടുകാരുടെ പരി-ഹാസവും കളിയാ-ക്കലും കേൾക്കാനാണ് നിന്റെ ഭാവമെങ്കിൽ ഞാനതിന് സമ്മതിക്കില്ല. ഈ ജീവിതത്തിൽ ആകെ മിച്ചമുള്ളത് ആ-ത്മാഭിമാനം മാത്രമാണ്. അത് കളഞ്ഞുകുളിക്കാൻ ഞാൻ അനു-വദിക്കില്ല. നാളെ തന്നെ ഏതെങ്കിലും ഡോക്ടറെ പോയികണ്ട് ഇത് അല-സിപ്പിക്കണം." അതുപറയുമ്പോൾ അവരുടെ സ്വരം ദൃഢമായിരുന്നു. "എവിടേക്ക് വേണമെങ്കിലും ഞാൻ വരാം അമ്മേ." കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി അർച്ചന തേ-ങ്ങലടക്കി.

"നിനക്കെങ്ങനെ തോന്നിയെടി എന്നെ ച-തിക്കാൻ. അമ്മ മോളെപ്പറ്റി ഇങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നത്. എല്ലാം തുലച്ചപ്പോൾ നിനക്ക് സമാധാനമായോ? ഒക്കെ ചെയ്തുകൂട്ടുമ്പോൾ ഒരുനിമിഷം നീ എന്നെപ്പറ്റി ഓർത്തില്ലല്ലോ. കണ്ടവരുടെ വീട്ടിൽ എച്ചിൽ പാത്രം കഴുകിയും കെട്ടിടം പണിക്ക് പോയും മിച്ചം പിടിച്ചാ നിന്നെ ഈ നിലയിലെത്തിച്ചത്. കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഇത്രേം എത്തിക്കാൻ ഞാൻ അനുഭവിച്ച കഷ്ടപ്പാട് എനിക്ക് മാത്രേ അറിയൂ. എന്നിട്ട് നീ ചെയ്തുവച്ചതോ..." പറഞ്ഞുവന്നത് പാതിയിൽ നിർത്തി അനിത അവൾക്കടുത്തേക്ക് ചെന്നു. "പറയടി... ആരാടി നിനക്കിത് തന്നത്. ഏതവന്റെയാ ഈ കുഞ്ഞ്.?" അവർ അവളുടെ ഇരു-ചുമലിലും പിടിച്ചുലച്ചു. "എന്നോടൊന്നും ചോദിക്കല്ലേ അമ്മാ. ഇപ്പൊ ഒന്നും പറയാൻ വയ്യെനിക്ക്. കുറച്ചു സമയം താ എനിക്ക്. ഞാനെല്ലാം പറഞ്ഞോളാം." അർച്ചന അവരുടെ കാൽക്കൽ വീണ് പൊ-ട്ടിക്കര-ഞ്ഞു. "നിന്നെയാരെങ്കിലും ച-തിച്ചതാണോ മോളെ. അമ്മയോട് അതെങ്കിലും പറയ്യ്." അനിതയുടെ ശബ്ദം ദുർബലമായി. "അല്ലമ്മേ... എന്റെ തെ-റ്റ് കൊണ്ട് സംഭവിച്ചു പോയതാ. ഈ അവസ്ഥയ്ക്ക് കാരണക്കാരി ഞാൻ തന്നെയാ. ഇക്കാര്യത്തിൽ എനിക്ക് ആരെയും കുറ്റ-പ്പെടുത്താനില്ലമ്മേ. അമ്മയെന്നോട് ക്ഷമിക്കണം.

ഇനി അമ്മ പറയുന്ന പോലെ കേട്ടോളാം ഞാൻ." അവളുടെ കരങ്ങൾ അമ്മയുടെ കാൽപ്പാദങ്ങളെ ചു-റ്റിവരിഞ്ഞു. മകളുടെ മറുപടി ആ മാതൃഹൃ-ദയത്തെ ത-ച്ചുട-യ്ക്കാൻ ശക്തിയുള്ളതായിരുന്നു. നിറഞ്ഞൊഴുകിയ മിഴികളോടെ അനിത അവളെ നോക്കി. തന്റെ കാലിൽ ചുറ്റിപ്പിടിച്ചു കര-യുന്ന മകളെ ആശ്വസിപ്പിക്കാൻ ആ കരങ്ങൾ ഉയർന്നില്ല. പകരം അർച്ചനയുടെ കൈകൾ സ്വന്തം കാലിൽ നിന്നടർത്തി മാറ്റി തക-ർന്ന മനസ്സോടെ വേച്ചുവേച്ച് അവർ സ്വന്തം മുറിയിലേക്ക് നടന്നു. വാതിൽ വലിച്ചടച്ച് അതിലേക്ക് ചാരി നിന്ന് അനിത വി-ങ്ങിപ്പൊട്ടി. മകളെക്കുറിച്ച് ഒത്തിരി സ്വപ്‌നങ്ങൾ മനസ്സിൽ നെയ്തുകൂട്ടി, പൊന്നുപോലെ നോക്കി വളർത്തിയ മകൾ എല്ലാം ന-ശിപ്പിച്ച് തന്റെ മുന്നിൽ നിൽക്കുന്നത് അവരുടെ ഹൃ-ദയത്തെ തകർ-ത്തുകളഞ്ഞു. "അവൾക്ക് ഞാൻ പരിധിയിൽ കവിഞ്ഞ സ്വാതന്ത്ര്യം നൽകിയിരുന്നോ.? മകളെ വളർത്തുന്നതിൽ എവിടെയാണ് എനിക്ക് പിഴച്ചത്. എന്റെ തെ-റ്റ് കൊണ്ടാണോ എന്റെ മോൾ ഈ അവസ്ഥയിലെത്തിയത്. അവളിലെ മാറ്റങ്ങൾ എന്തുകൊണ്ട് ഞാൻ മനസിലാക്കിയില്ല. ഒരമ്മ എന്ന നിലയിൽ പൂർണ്ണ പരാജയമായി പോയോ ഞാൻ."

സ്വന്തം ത-ല-യ്ക്ക-ടിച്ച് വില-പിച്ചുകൊണ്ട് വെറും നിലത്ത് അവർ ചുരുണ്ടുകൂടി കിടന്നു. തന്റെ ഹൃദ-യ-ത്തിൽ മൊട്ടുസൂ-ചികൾ കു-ത്തി-യിറ-ക്കി-യതുപോലെ തോന്നി അനിതയ്ക്ക്. വലതുകൈപ്പത്തി നെ-ഞ്ചിൽ അമർത്തി വേദന ക-ടിച്ചമർത്തി ആ അമ്മ തേ-ങ്ങിക്ക-രഞ്ഞു. ആ രാത്രി ഇരുവരും ഉറങ്ങിയതേയില്ല. അനിത സ്വന്തം മുറിയിലും അർച്ചന ഹാളിലുമായി അതേ കിടപ്പ് കിടന്നു. ഇടയ്ക്കിടയ്ക്ക് അവരുടെ ഏങ്ങലടികൾ ഉയർന്നുകേൾക്കാമായിരുന്നു. ഇതിനിടയ്ക്ക് നിത്യയുടെ കോളുകൾ അർച്ചനയുടെ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. മൊബൈൽ സൈലന്റ് മോഡിൽ ആയതുകൊണ്ട് അർച്ചന അതൊന്നും അറിഞ്ഞിരുന്നില്ല. കര-ഞ്ഞുതളർന്ന്, ഒടുവിൽ പുലർച്ചയ്‌ക്കെപ്പോഴോ അർച്ചന മയക്കത്തിലേക്ക് വഴുതിവീ-ണു. പക്ഷേ അനിതയുടെ മിഴികൾ അപ്പോഴും തോർന്നിരുന്നില്ല. വഴിപിഴച്ചുപോയ മകളെയോർത്ത് നീറി നീറി അവർ രാത്രി തള്ളിനീക്കി. ************** പിറ്റേന്ന് രാവിലെ അനിത വന്ന് ത-ട്ടിയുണർത്തുമ്പോഴാണ് അർച്ചന മയക്കം വിട്ടെഴുന്നേറ്റത്. "വേഗം എഴുന്നേറ്റുപോയി കുളിച്ച് ഡ്രസ്സ്‌ മാറി വാ, നമുക്ക് ഹോ-സ്പിറ്റൽ വരെ ഒന്ന് പോയിവരാം." അവളെ നോക്കാതെയാണ് അനിത സംസാരിച്ചത്.

അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവർ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് നിൽക്കുന്നതെന്ന് അർച്ചനയ്ക്ക് മനസ്സിലായി. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി. അർച്ചന കുളിച്ച് വസ്ത്രം മാറി വരുമ്പോൾ അവൾക്ക് കഴിക്കാനുള്ള ആഹാരം അനിത ഡൈനിങ് ടേബിളിൽ എടുത്തുവച്ചിരുന്നു. "വന്ന് ഇതെടുത്ത് കഴിക്ക്. ഇനി ഒന്നും കഴിക്കാതെയും കുടിക്കാതെയും പോയിട്ട് വഴിയിലെങ്ങും ബോധം കെട്ട് വീഴണ്ട." അനിത ആരോടെന്നില്ലാതെ പിറുപിറുത്തു. "അമ്മ എന്തെങ്കിലും കഴിച്ചോ.?" അവൾ ചോദിച്ചു. പക്ഷേ അതിന് മറുപടിയൊന്നും അവരിൽ നിന്നുണ്ടായില്ല. അമ്മയൊന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് അർച്ചനയ്ക്ക് തോന്നി. എങ്കിലും അമ്മ തനിക്കായി ഉണ്ടാക്കി വച്ചത് കളയാൻ മനസ്സ് വരാത്തത് കൊണ്ട് അവൾ ഒരുവിധം, രണ്ട് ദോശ ചമ്മന്തിയിൽ മുക്കി കഴിച്ചെന്ന് വരുത്തി. "എന്നോടിങ്ങനെ സംസാരിക്കാതിരിക്കല്ലേ അമ്മേ." ഹോ-സ്പിറ്റൽ പോകാൻ നേരം വീടുപൂട്ടി ഇറങ്ങുമ്പോൾ അർച്ചന അനിതയോട് പറഞ്ഞു. "എന്റെ ചോദ്യങ്ങൾക്കൊന്നും നിന്റെ കൈയിൽ വ്യക്തമായ ഒരുത്തരമില്ലല്ലോ. ആദ്യം നീ എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയ്യ്. എന്നിട്ട് ആലോചിക്കാം എന്ത് വേണമെന്ന്. അതുവരെ നീ എന്നോട് മിണ്ടാൻ വന്നേക്കരുത്." ഉള്ളിലെ ദേഷ്യം അട-ക്കാൻ അവർക്കായില്ല. "അമ്മേ... പ്ലീസ്..."

അർച്ചന അമ്മയെ ദ-യനീയമായി നോക്കി. അനിത അവളെ രൂ-ക്ഷമായൊന്ന് വീക്ഷിച്ചശേഷം ഒന്നുമിണ്ടാതെ മുന്നോട്ട് നടന്നു, അമ്മയ്ക്ക് പിന്നാലെ കുനിഞ്ഞ ശി-രസ്സുമായി അർച്ചനയും മെല്ലെ ചുവടുകൾ വച്ചു. ************** സിറ്റിയിൽ തന്നെയുള്ള മറ്റൊരു പ്രൈവറ്റ് ഹോ-സ്പിറ്റലിലേക്കാണ് അനിത അർച്ചനയെ കാണിക്കാൻ കൊണ്ടുവന്നത്. ഡോ-ക്ടർ സുപ്രിയയെ കാണാനായി ടോക്കൺ എടുത്ത് അവർ കാത്തിരുന്നു. ഒടുവിൽ അർച്ചനയുടെ പേര് വിളിച്ചപ്പോൾ ഇരുവരും ഡോ-ക്ടറുടെ റൂമിലേക്ക് ചെന്നു. "ഇരിക്കൂ." അവരെ കണ്ടപ്പോൾ ഡോ-ക്ടർ പറഞ്ഞു. ഡോ-ക്ടറെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി രണ്ടുപേരും ഡോ-ക്ടർക്ക് മുന്നിലായി ഇട്ടിരുന്ന കസേരകളിലേക്ക് ഇരുന്നു. "ഡോ-ക്ടർ ഇതെന്റെ മകളാണ്. മൂന്നുമാസമായി അവൾക്ക് പീരി-യഡ്‌സായിട്ട്. ചെക്ക് ചെയ്തപ്പോൾ പ്രെ-ഗ്നന്റാണെന്ന് അറിഞ്ഞു. അവൾക്ക്.... അവൾക്കൊരു അബദ്ധം പറ്റിയതാണ് ഡോ-ക്ടർ. വിവാഹത്തിന് മുൻപ് മകൾ ഗർ-ഭിണിയാണെന്ന് സമൂ-ഹമറിഞ്ഞാൽ പിന്നെ ജീ-വി-ച്ചിരുന്നിട്ട് കാര്യമില്ല ഡോക്ടർ. നാട്ടുകാരുടെ ക-ളിയാക്കലും കേട്ട് അപ-മാ-നഭാരവുമേന്തി എത്രനാൾ കഴിയും. അതുകൊണ്ട് ഈ കു-ഞ്ഞിനെ ഡോക്ടർ അ-ബോർട്ട് ചെയ്തു തരണം."

സംസാരിച്ചു തുടങ്ങിയപ്പോഴുള്ള ധൈര്യം അവരിൽ നിന്നും ചോർന്നു പോയിരുന്നു. വാക്കുകൾ ഇടറിയാണ് അവസാന വാചകങ്ങൾ അവർ പറഞ്ഞത്. കൺകോണുകളിൽ പൊടിഞ്ഞ നീർതുള്ളികൾ അനിത സാരിയുടെ തുമ്പ് കൊണ്ട് ഒപ്പിയെടുത്തു. ഒരു നിമിഷം ഡോക്ടർ ഇരുവരെയും മാറി മാറി നോക്കി. "ഈ കേട്ടതൊക്കെ ശരിയാണോ അർച്ചന." ഡോക്ടർ സുപ്രിയ അർച്ചനയോട് ചോദിച്ചു. "അതെ ഡോക്ടർ." അവളുടെ മുഖം താഴ്ന്നു. "ഈ പ്രായത്തിലുള്ള മിക്ക പെൺകുട്ടികൾക്കും പറ്റുന്നതാണ് ഇത്. നിങ്ങളൊക്കെ വി-വരവും വിദ്യാഭ്യാസവും ഉള്ള കുട്ടികളല്ലേ. ഇങ്ങനെയെന്തെങ്കിലും അ-ബദ്ധവശാൽ സംഭവിച്ചാൽ തന്നെ പ്രെ-ഗ്നന്റ് ആവാതിരിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു." മുന്നോട്ടൽപ്പം ആഞ്ഞിരുന്നുകൊണ്ട് ഡോക്ടർ പറഞ്ഞു. "അപ്പോൾ അതിനെപ്പറ്റിയൊന്നും ഓർത്തില്ല ഡോ-ക്ടർ. ഈ കു-ഞ്ഞിനെ എനിക്ക് വേണ്ട ഡോ-ക്ടർ." അ-പേക്ഷാഭാവത്തിൽ അർച്ചന ഡോ-ക്ടറെ നോക്കി. "ഓക്കേ അർച്ചന. തന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. മൂന്നുമാസമായി പീരി-യഡ്‌സ് തെറ്റിയിട്ട് എന്നല്ലേ പറഞ്ഞത്. ലാസ്റ്റ് പീരി-യഡ്സായത് എപ്പോഴാണ്.?" "ഡേറ്റ് കൃത്യമായി ഓർക്കുന്നില്ല ഡോ-ക്ടർ." "ആദ്യത്തെ മാസം തന്നെ പീരി-യഡ്‌സ് വരാതിരുന്നപ്പോൾ തനിക്കൊന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ?" "മുൻപ് തൈ-റോയ്ഡിന്റെ പ്രശ്-നമുണ്ടായിരുന്നു ഡോ-ക്ടർ.

അതുകാരണം ഇതുപോലെ വൈകി പീരി-യഡ്‌സ് ആകുന്നത് കൊണ്ട് പ്രെ-ഗ്നൻസി എന്നൊരു ചിന്ത പോലും മനസ്സിലേക്ക് വന്നില്ല. മാത്രമല്ല ഒരിക്കൽ മാത്രേ അങ്ങനെയൊക്കെ നടന്നുള്ളു ഡോ-ക്ടർ." അത് പറയുമ്പോൾ ക്ഷ-മാപ-ണത്തോടെ അർച്ചന അമ്മയെ ഒന്ന് നോക്കി. നിറഞ്ഞ മിഴികളോടെ സാരിതുമ്പ് വായിലമർത്തി വി-തുമ്പലട-ക്കാൻ ശ്രമിക്കുകയായിരുന്നു അനിത. അനിതയുടെ സ-ങ്കടം കണ്ടപ്പോൾ കൂടുതലൊന്നും ചോദിക്കാൻ ഡോ-ക്ടർ സുപ്രിയയ്ക്ക് തോന്നിയില്ല. "അർച്ചന ഈ ബെ-ഡിലേക്കൊന്ന് കിടക്കു. ഞാനൊന്ന് പരി-ശോധിച്ച് നോക്കട്ടെ. എന്നാലേ ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ മനസിലാകൂ." റൂമിന്റെ ഒരുവശത്തായി കർട്ടൻ കൊണ്ട് മറച്ചിരുന്നിടത്തേക്ക് കൈചൂണ്ടിയാണ് ഡോ-ക്ടർ അത് പറഞ്ഞത്. "ശരി ഡോ-ക്ടർ." കസേരയിൽ നിന്നെഴുന്നേറ്റ് ഡോ-ക്ടർ കാണിച്ച ബെഡിലേക്ക് അർച്ചന കിടന്നു. കുറച്ചു സമയത്തെ പരി-ശോധനയ്‌ക്കൊടുവിൽ അവളോട്‌ എഴുന്നേറ്റോളാൻ പറഞ്ഞ ശേഷം ഡോക്ടർ തന്റെ ഇരിപ്പിടത്തിലേക്ക് വന്നിരുന്നു. അർച്ചനയും അമ്മയ്‌ക്കരികിലായി ഇരിപ്പുറപ്പിച്ചു. "ഞാൻ ഒരു സ്കാ-നിംഗിന് കൂടി എഴുതി തരാം. ഇവിടെ തന്നെ അതിനുള്ള ഫെസിലിറ്റീസുണ്ട്. ഇപ്പൊ തന്നെ പോയി സ്കാൻ ചെയ്തോളൂ. റിപ്പോർട്ട്‌ ഒരു മണിക്കൂറിനുള്ളിൽ കിട്ടും. അത് കിട്ടിയ ശേഷം എന്നെ വന്ന് കാണണം."

ഡോ-ക്ടർ സുപ്രിയ അവർക്ക് നേരെ പ്രിസ്ക്രിപ്ഷൻ നീട്ടികൊണ്ട് പറഞ്ഞു. അനിത അത് കൈനീട്ടി വാങ്ങി. "എന്തെങ്കിലും പ്രശ്ന-മുണ്ടോ ഡോ-ക്ടർ?" അനിതയുടെ സ്വരത്തിൽ ആശങ്ക കലർന്നിരുന്നു. "നമുക്ക് സ്കാനിംഗ് റിപ്പോർട്ട്‌ കൂടി കിട്ടിയ ശേഷം വിശദമായി സംസാരിക്കാം." മുഖത്തെ പരി-ഭ്രമം മറച്ചുകൊണ്ട് ഡോക്ടർ സുപ്രിയ പറഞ്ഞു. "ശരി ഡോ-ക്ടർ." ഡോക്ടറെ നോക്കി കൈകൾ കൂപ്പികൊണ്ട് അനിത എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അവർക്ക് പിന്നാലെ, ഡോക്ടറെ ഒന്ന് നോക്കിയ ശേഷം അർച്ചനയും പുറത്തേക്കിറങ്ങി. ഹോ-സ്പിറ്റലിൽ തന്നെയുള്ള ലാബിൽ പോയി ഡോ-ക്ടർ പറഞ്ഞ സ്കാനിംഗ് ചെയ്തശേഷം റിസൾട്ടും വാങ്ങി അവർ ഡോക്ടറെ കാണാനായി തിരിച്ചെത്തി. സ്കാനിംഗ് റിപ്പോർട്ട്‌ വിശദമായി നോക്കിയ ശേഷം ഡോ-ക്ടർ ഇരുവരെയും മാറി മാറി നോക്കി. താൻ പ്രതീക്ഷിച്ചതെന്തോ അതുതന്നെയാണ് റിപ്പോർട്ടിലും ഉള്ളതെന്ന് ഡോക്ടർ മനസ്സിലോർത്തു. കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.

ഡോ-ക്ടർ എന്തായിരിക്കും പറയാൻ പോകുന്നത് എന്നോർത്ത് ടെൻ-ഷനടിച്ചിരിക്കുകയാണ് അർച്ചനയും അനിതയും. "അർച്ചനയ്ക്കിപ്പോ മൂന്നു മാസ-മായിരിക്കുന്നു. ഈ സ്റ്റേജിൽ സാധാരണ കേസിൽ അ-ബോർ-ഷൻ സാധ്യമായതുമാണ്. പക്ഷേ അർച്ചനയ്ക്ക് കുറച്ച് കോം-പ്ലിക്കേഷൻസുള്ളതുകൊണ്ട് അ-ബോ-ർഷൻ ചെയ്യുന്നത് നടക്കില്ല. മാത്രമല്ല തന്റെ വ-യറ്റിൽ ഒന്നല്ല രണ്ട് കുട്ടി-കളാണ് ഉള്ളത്. ഒരുപക്ഷേ ആദ്യ മാസത്തിൽ തന്നെ പ്രെ-ഗ്നൻസി തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അ-ബോർ-ഷൻ സാധ്യമാകുമായിരുന്നു. ഇനിയിപ്പോ അത് ചെയ്യുന്നത് അർച്ചനയുടെ ജീ-വന് തന്നെ ആപ-ത്താണ്. ഇനിയിപ്പോ പ്രെ-ഗ്നൻസി കണ്ടിന്യൂ ചെയ്യുകയല്ലാതെ തനിക്ക് മറ്റ് വഴികളില്ല അർച്ചന." ഡോ-ക്ടർ സുപ്രിയയുടെ വാക്കുകൾ ഞെട്ട-ലോടെയാണ് ഇരുവരും കേട്ടത്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story