വിരൽത്തുമ്പിലാരോ : ഭാഗം 18

viralthumbil aro

രചന: ശിവാ എസ് നായർ

"സ്കാനിംഗ് റിപ്പോർട്ട്‌ പ്രകാരം അർച്ചനയ്ക്കിപ്പോ മൂന്നു മാസമായിരിക്കുന്നു. ഈ സ്റ്റേജിൽ സാധാരണ കേ-സിൽ അ-ബോ-ർഷൻ സാധ്യമായതുമാണ്. പക്ഷേ അർച്ചനയ്ക്ക് കുറച്ച് കോംപ്ലി-ക്കേഷൻസുള്ളതുകൊണ്ട് അ-ബോ-ർഷൻ ചെയ്യുന്നത് നടക്കില്ല. മാത്രമല്ല തന്റെ വയറ്റിൽ ഒന്നല്ല രണ്ട് കുട്ടികളാണ് ഉള്ളത്. ഒരുപക്ഷേ ആദ്യ മാസത്തിൽ തന്നെ പ്രെ-ഗ്നൻസി തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അ-ബോർ-ഷൻ സാധ്യമാകുമായിരുന്നു. ഇനിയിപ്പോ അത് ചെയ്യുന്നത് അർച്ചനയുടെ ജീ-വന് തന്നെ ആപ-ത്താണ്. ഇനിയിപ്പോ പ്രെഗ്ന-ൻസി കണ്ടിന്യൂ ചെയ്യുകയല്ലാതെ തനിക്ക് മറ്റ് വഴികളില്ല അർച്ചന." ഡോക്ടർ സുപ്രിയയുടെ വാക്കുകൾ ഞെട്ട-ലോടെയാണ് ഇരുവരും കേട്ടത്. "ഡോക്ടറെ എന്റെ മോളുടെ ഭാവി..." ഞെ-ട്ടൽ വിട്ടുമാറാതെ അനിത ചോദിച്ചു. "ഇതിലിപ്പോ ഒന്നും ചെയ്യാൻ പറ്റില്ലമ്മേ. സംശയമുണ്ടെങ്കിൽ മറ്റേതെങ്കിലും ഡോക്ടറെ കൂടി നിങ്ങൾക്ക് കാണിക്കാവുന്നതാണ്. ഇതിൽ ചെയ്യാൻ പറ്റുന്നത്, നിങ്ങളുടെ മകൾക്ക് കുഞ്ഞു-ങ്ങളെ വേണ്ടെങ്കിൽ ഏതെങ്കിലും ബന്ധുവീട്ടിലോ മറ്റോ തല്ക്കാലത്തേക്ക് മാറിനിന്ന്, പ്രസ-വിച്ച ശേഷം ആ കുട്ടികളെ മക്ക-ളില്ലാത്ത ആർക്കെങ്കിലും കൈമാറുന്നതാണ്."ഡോക്ടർ തന്റെ അഭിപ്രായം പറഞ്ഞു.

"ഞങ്ങൾക്കങ്ങനെ പറയത്തക്ക ബന്ധുക്കളോ സാമ്പത്തിക സ്ഥിതിയോ ഒന്നുമില്ല ഡോക്ടർ. വിവാഹപ്രായമെത്തി നിൽക്കുന്ന മകൾ ഗർ-ഭിണിയാണെന്ന് നാട്ടിലറിഞ്ഞാൽ പിന്നെ അവർക്ക് മുന്നിലൂടെ ത-ലയുയർത്തി നടക്കാൻ കഴിയില്ല. ഇവൾക്കിനി നല്ലൊരു ബന്ധം പോലും കിട്ടില്ല ഡോക്ടർ. അതുകൊണ്ട് ഡോക്ടർ ഞങ്ങളെ കൈവിടരുത്." അത് പറയുമ്പോൾ അനിത പൊ-ട്ടിക്ക-രഞ്ഞു പോയി. അതുകണ്ടപ്പോൾ ഡോക്ടർ സുപ്രിയയ്ക്കും വല്ലായ്മ തോന്നി. കു-റ്റപ്പെടു-ത്തും പോലെ ഡോക്ടർ, അർച്ചനയെ ഒന്ന് നോക്കി. എല്ലാം നഷ്ട-പ്പെട്ടവളെപ്പോലെ തള-ർന്നിരിക്കുകയാണ് അർച്ചനയും. "ഞാൻ പറയുന്നത് അമ്മയൊന്ന് മനസിലാക്കണം. ഈ അവസ്ഥയിൽ അ-ബോർ-ഷൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മകളുടെ ജീ-വനും കൂടി അത് ആപ-ത്താണ്. അതുകൊണ്ടാണ് അ-ബോർ-ഷൻ ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞത്. രണ്ടുജീ-വനുകളാണ് അർച്ചനയുടെ വയറ്റിൽ വളരുന്നത്. മകളുടെ ഭാവി ഓർത്ത് എടു-ത്തുചാ-ടി അ-ബോർ-ഷൻ നടത്തിയിട്ട് ഒടുവിൽ മൂന്നുജീ-വനും നഷ്ട-പ്പെടുത്തണോ? സോ പ്രസ-വം കഴിയുംവരെ അർച്ചനയെ വേറെയെവിടെയെങ്കിലും മാറ്റി നിർത്താൻ നോക്കുന്നതാണ് നല്ലത്." ഡോക്ടർ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

"കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചപ്പോൾ നിനക്ക് തൃപ്തിയായോ? തെറ്റുചെയ്യും മുൻപ് നിനക്ക് വേണ്ടി ജീ-വിതം ഉഴിഞ്ഞുവച്ച എന്നെപ്പറ്റി ഒരുനിമിഷമെങ്കിലും നിനക്ക് ഓർക്കാമായിരുന്നു മോളെ." കടുത്ത മാന-സികവ്യഥ താങ്ങാനാവാതെ അനിത അർച്ചനയെ നോക്കി. അമ്മയെ നോക്കി കര-യാൻ മാത്രമേ അവൾക്കായുള്ളു. പെട്ടെന്നാണ് നെ-ഞ്ചിൽ കൈയ്യമർത്തി അനിത ഒരുവശത്തേക്ക് ചരി-ഞ്ഞുവീണത്. അതുകണ്ട മാത്രയിൽ തന്നെ ഡോക്ടറും അർച്ചനയും ഒരുപോലെ ഞെ-ട്ടിയെഴുന്നേറ്റു. അപ്പോഴേക്കും അനിതയുടെ വായിൽ നിന്നും ര-ക്തം വരാൻ തുടങ്ങിയിരുന്നു. അവരുടെ കണ്ണുകൾ സാവധാനം അടഞ്ഞു. ഒരു നില-വിളിയോടെ അർച്ചന അമ്മയെ വിളിച്ചുണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. കാര്യത്തിന്റെ ഗൗരവം അവളെ ബോധ്യപ്പെടുത്തികൊണ്ട് ഡോക്ടർ സുപ്രിയ വേഗം തന്നെ അറ്റൻഡറിനെ വിളിച്ചുവരുത്തി അനിതയെ എമ-ർജ-ൻസി ഡിപ്പാർട്മെറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്പ്പിച്ചു. ************** ഐ-സിയു-വിനുള്ളിൽ മര-ണ-ത്തോട് മല്ലിട്ട് കിടക്കുകയാണ് അനിത.

പുറത്ത് കസേരയിൽ കരഞ്ഞുതളർന്നിരിക്കുകയാണ് അർച്ചന. അമ്മയുടെ കാര്യമൊന്നും അറിയാത്തതുകൊണ്ട് അവൾ നന്നായി ഭയ-ന്നിരുന്നു. ഇടയ്ക്കിടെ ഐസി-യുവിന്റെ ഡോർ തുറന്നടയുമ്പോൾ പ്രതീക്ഷയോടെ അവൾ അകത്തേക്ക് എത്തിനോക്കും. സമയം കടന്നുപോയി. അനിതയെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ടതും അർച്ചന വേഗം തന്നെ അദ്ദേഹത്തിനടുത്തേക്ക് ചെന്നു. "ഡോക്ടർ അമ്മയ്ക്ക് എന്തുപറ്റിയതാ?" അവളുടെ സ്വരം ഇടറിയിരുന്നു. "ഹാ-ർട്ട്‌ അറ്റാ-ക്കാണ്, ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല. പേ-ഷ്യന്റ് ഇതുവരെ മരുന്നുകളോട് പ്ര-തി-കരിച്ചു തുടങ്ങിയിട്ടില്ല." "ഡോക്ടർ എന്റെ അമ്മ.... എനിക്ക്... വേറാരുമില്ല ഡോക്ടർ. അമ്മ... എ...ന്റെ എന്റെ അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണം ഡോക്ടർ." വിങ്ങി-പ്പൊട്ടികൊണ്ടവൾ ഡോക്ടറുടെ മുന്നിൽ കൈകൾ തൊഴുതു പറഞ്ഞു. "ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് കുട്ടി... ധൈര്യം കൈവിടാതിരിക്കൂ." അർച്ചനയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച ശേഷം ഡോക്ടർ അവിടെനിന്നും പോയി. ഇനിയെന്താ ചെയ്യേണ്ടതെന്നറിയാതെ അർച്ചന പകച്ചുനിന്നു. കണ്ണിൽ നിന്നും നീർതുള്ളികൾ അടർന്നുവീണുകൊണ്ടിരുന്നു.

അമ്മയുടെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാരി താനാണല്ലോന്ന് ഓർത്തപ്പോൾ അർച്ചനയ്ക്ക് കടുത്ത കുറ്റ-ബോധം തോന്നി. അവൾ വേഗം ബാഗിൽ നിന്നും ഫോണെടുത്ത് നിത്യയെ വിളിച്ചു. "അച്ചു നീയിതെവിടെയാ? നിന്നെ ഞാൻ എത്ര തവണ വിളിച്ചു, നീയെന്താ ഫോണെടുക്കാത്തത്. നീ കാൾ അറ്റൻഡ് ചെയ്യാത്തോണ്ട് ഞാനാകെ പേടി-ച്ചുപോയി." കാൾ എടുത്തപാടെ നിത്യ ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചുകൊണ്ടിരുന്നു. "നിത്യ അമ്മ ഹോ-സ്പിറ്റ-ലിൽ അഡ്-മിറ്റാണ്. നിനക്കൊന്ന് ഇവിടെ വരെ വരാൻ പറ്റുമോ?" "അമ്മയ്ക്കെന്ത് പറ്റി.?" ആകുലതയോടെ നിത്യ ആരാഞ്ഞു. "ഹാർ-ട്ട്‌ അറ്റാ-ക്കാണ്..." കരച്ചിലടക്കി അർച്ചന പറഞ്ഞു. "ഞാനിപ്പോ തന്നെ വരാം. നീയേത് ഹോസ്-പിറ്റലിലാ ഉള്ളത്." അർച്ചന ഹോസ്-പിറ്റലിന്റെ പേര് പറഞ്ഞുകൊടുത്തു. "നിത്യ നീയിങ്ങോട്ട് വന്നാൽ അമ്മ ഒറ്റയ്ക്കാവില്ലേ?" "ഇവിടെ, ഇന്നലെ അമ്മയ്ക്ക് ഓ-പ്പ-റേഷൻ കഴിഞ്ഞത് കൊണ്ട് അച്ഛനും കൂടെ ഉണ്ട്. ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട്‌ വരാം. നീ കരയാതിരിക്ക്." നിത്യ അവളെ സമാധാനിപ്പിച്ചു. നിത്യയോട് സംസാരിച്ച് ഫോൺ വയ്ക്കുമ്പോഴാണ് ഐ-സിയു-വിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് ധൃതിയിൽ അവളുടെയടുത്തേക്ക് വന്നത്.

"ഫാർമ-സിയിൽ ഇന്ന് ഈ മരു-ന്ന് വാങ്ങണം, പെട്ടന്ന് വേണം കേട്ടോ." "ശരി ചേച്ചി." നേഴ്സ് നീട്ടിയ പ്രിസ്ക്രിപ്ഷൻ വാങ്ങി അർച്ചന വേഗം ഫാർ-മസി ലക്ഷ്യമാക്കി നടന്നു. നീണ്ട ക്യൂവിൽ കാത്തുനിന്ന് മരുന്ന് വാങ്ങി അവൾ നേഴ്സിനെ ഏൽപ്പിച്ചു. അപ്പോഴേക്കും നിത്യയും അവിടെ എത്തിയിരുന്നു. ഐസി-യുവിന് മുന്നിൽ തളർന്നിരിക്കുന്ന അർച്ചനയ്‌ക്കരികിലേക്ക് ഒരു സാന്ത്വനം പോലെ അവൾ ഓടിയെത്തി. നിത്യയെ കണ്ടതും ഒരാശ്രയത്തിനെന്നോണം അർച്ചന അവളുടെ നെഞ്ചിലേക്ക് വീണ് തേങ്ങി-ക്കര-ഞ്ഞു. ഓരോന്ന് പറഞ്ഞ് നിത്യ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. "അമ്മയ്ക്ക് പെട്ടെന്നെന്താ ഇങ്ങനെ വരാൻ കാരണം.?" നിത്യ ചോദിച്ചു. "അമ്മ എല്ലാം അറിഞ്ഞു, ഞാൻ പ്രെ-ഗ്നൻസി ടെസ്റ്റ്‌ ചെയ്ത കിറ്റ് കളയാൻ മറന്നുപോയിരുന്നു. അത് ഇന്നലെ അമ്മ കണ്ടു, ആകെ പ്രശ്-നമായി." തലേ ദിവസം നടന്ന കാര്യങ്ങളും ഡോക്ടർ സുപ്രിയ പറഞ്ഞതൊക്കെയും അർച്ചന അവളോട്‌ പറഞ്ഞു. "നിന്റെ വയറ്റിൽ ട്വിൻസ് ആണോ അച്ചു.?" വിശ്വാസം വരാതെ നിത്യ അവളെ മിഴിച്ചുനോക്കി. "അതെ, ട്വിൻസ് ആണ്... ഈ സ്റ്റേജിൽ പ്രെഗ്ന-ൻസി ടെർ-മിനേറ്റ് ചെയ്യുന്നത് എന്റെ ജീ-വനും റിസ്-ക് ആണെന്ന് ഡോക്ടർ പറഞ്ഞു.

അ-ബോർ-ഷൻ ചെയ്യാൻ പറ്റില്ലെന്ന് അറിഞ്ഞപ്പോഴാ അമ്മ തള-ർന്നു വീണത്." "ഇതൊന്നും സഹി-ക്കാനുള്ള ശക്തി ആ പാവത്തിനുണ്ടാവില്ല." "ഞാൻ കാരണം എന്റെ അമ്മ..." വാക്കുകൾ പൂർത്തീകരിക്കാൻ അർച്ചനയ്ക്കായില്ല. "നീ ഇനി എന്ത് ചെയ്യും അച്ചു? ഇരട്ടക്കുട്ടികൾ കൂടി ആയത് കൊണ്ട് അധികനാൾ നിനക്ക് നിന്റെ വയ-റ് മറ്റുള്ളവരിൽ നിന്നും മറയ്-ക്കാൻ പറ്റില്ല." നിത്യയിൽ ആശങ്ക ഉളവായി. "ഒരു വഴി ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട് നിത്യ. അമ്മയൊന്ന് സു-ഖമായി വന്നിരുന്നെങ്കിൽ ഇവിടുന്ന് ഒന്ന് മാറി നിൽക്കേം ചെയ്യാമായിരുന്നു. ഇനിയും അമ്മയെ വിഷ-മിപ്പിക്കാൻ വയ്യ. എല്ലാം എന്റെ തെറ്റ് കൊണ്ട് പറ്റിയതാ. അതുകൊണ്ട് ഇതൊക്കെ ഞാൻ ഒറ്റയ്ക്ക് തന്നെ അനുഭ-വിക്കണം. ആരെയും പ-ഴിച്ചിട്ടും കാര്യമില്ല." "നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല അച്ചു." "ഇന്നലെ നിന്നോടൊരു കാര്യം പറയാനുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ. അക്കാര്യം ആദ്യം അമ്മയെ അറിയിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഇന്നലെ അതിനുള്ള അവസരം കിട്ടിയില്ല. അമ്മയോട് പറഞ്ഞ ശേഷം ഞാൻ നിന്നോടത് പറയാം നിത്യ." അവൾക്കെന്തായിരിക്കും പറയാനുള്ളതെന്ന് ഓർത്തിട്ട് നിത്യയ്ക്ക് ഒരൂഹവും കിട്ടിയില്ല. "നിനക്ക് കൂട്ടായിട്ട് ഇവിടെ നിൽക്കാൻ ഞാൻ അനീഷേട്ടനെ വിളിച്ചിട്ടുണ്ട്. രാത്രി എന്തെങ്കിലും എമ-ർജൻസി വന്നാൽ നീ ഇവിടെ ഒറ്റയ്ക്കാവില്ലേ.

അമ്മ അവിടെ ഓപ്പ-റേഷൻ കഴിഞ്ഞ് കിടക്കുന്നത് കൊണ്ട് എനിക്ക് നിന്റെ കൂടെ രാത്രി ഇവിടെ നിൽക്കാനും കഴിയില്ല. അല്ലെങ്കിൽ ഞാൻ നിന്നേനെ." "വെറുതെ എനിക്ക് വേണ്ടി നീ അനീഷേട്ടനെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടായിരുന്നു." "അതൊന്നും സാരമില്ല അച്ചു... അനീഷേട്ടന് അതൊന്നും ഒരു ബുദ്ധിമുട്ട് അല്ല." "അമ്മയുടെ കാര്യമോർക്കുമ്പോൾ എനിക്ക് നല്ല പേ-ടിയുണ്ട് നിത്യ. ഞാൻ കാരണമാണല്ലോന്ന് ഓർക്കുമ്പോൾ നെ-ഞ്ച് വേദ-നിക്കുന്ന പോലെ തോന്നുവാ." "ടെൻ-ഷനാവണ്ട അച്ചു അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല. ഡോക്ടർ നോക്കിയിട്ട് എന്താ പറഞ്ഞത്." "ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോ-ക്ടർ പറഞ്ഞത്. എനിക്കൊന്ന് അകത്തുകയറി അമ്മയെ കണ്ടാൽ കൊള്ളാമെന്നുണ്ട്." "നിന്റെ കൈയിൽ ബില്ലടയ്ക്കാനുള്ള പൈസയൊക്കെ ഉണ്ടോ?" "അത്യാവശ്യം കുറച്ചു പൈസ ബാങ്കിൽ കിടപ്പുണ്ട് നിത്യ. ബാഗിൽ എടിഎം കാർഡുണ്ട്." "അർച്ചനാ നീയീ കുഞ്ഞു-ങ്ങളെ പ്രസ-വിക്കാൻ തന്നെ തീരുമാനിച്ചോ.?" "അല്ലാതെ എനിക്കുമുന്നിൽ വേറെ വഴിയില്ല നിത്യ." "എന്നിട്ട് ആ കുഞ്ഞു-ങ്ങളെ നീ എന്തുചെയ്യും?" "അതൊക്കെ പിന്നീടുള്ള കാര്യമല്ലേ നിത്യ. ഇപ്പൊ അതിനെപ്പറ്റിയൊന്നും ഞാൻ ചിന്തിക്കുന്നില്ല. എന്തായാലും ഈ വിവരം എനിക്ക് ശ്രീയേട്ടനെ അറിയിക്കാതെ പറ്റില്ല."

"ശ്രീഹരിയെ നമുക്ക് സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. ഇപ്പൊ നീ അമ്മയെ പറ്റി മാത്രം ചിന്തിച്ചാൽ മതി." നിത്യ അവളോട്‌ പറഞ്ഞു. അപ്പോഴാണ് ഐസി-യു-വിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് അവർക്കടുത്തേക്ക് വന്നത്. "പേഷ്യ-ന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്, അർച്ചനയെ കാണണമെന്ന് പറഞ്ഞു." അതുകേട്ടതും സന്തോഷത്തോടെ അർച്ചന നിത്യയെ നോക്കി. "പേഷ്യ-ന്റിന് അധികം സ്‌ട്രെ-യിൻ കൊടുക്കരുത്. വേഗം കണ്ടിട്ട് ഇറങ്ങണം." അർച്ചനയെ അനിതയ്‌ക്കരികിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ നേഴ്സ് അവൾക്ക് നിർദ്ദേശം കൊടുത്തു. അർച്ചന എല്ലാം തലയാട്ടി സമ്മതിച്ചു. ************** ഓക്-സിജൻ മാസ്കിന്റെ സഹായത്തോടെ ശ്വാ-സം വലി-ച്ചെടുക്കുന്ന അമ്മയെ കണ്ടപ്പോൾ അർച്ചനയ്ക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. അവരുടെ കൺകോണുകളിൽ നീർതുള്ളികൾ പൊടിഞ്ഞിരുന്നു. "അമ്മേ..." അവൾ ആർദ്രമായി വിളിച്ചു. അർച്ചനയുടെ ശബ്ദം ശ്രവിച്ചതും അനിതയുടെ കൺപോളകൾ മെല്ലെ ചലിച്ചു. ആയാസപ്പെട്ടാണ് അവർ മിഴികൾ തുറന്നത്. "മോളെ..." ആ ചുണ്ടുകൾ മന്ത്രിച്ചു. "അമ്മയ്ക്ക് ഒന്നൂല്ല അമ്മേ, ഇങ്ങനെ കിടക്കുന്ന കാണുമ്പോൾ നെ-ഞ്ച് പൊ-ടിയുവാ

ഞാൻ കാരണം എന്റെ അമ്മ..." വാക്കുകൾ പൂർത്തീകരിക്കാനാകാതെ ക്ഷമാപണത്തോടെ അവൾ അവരെ നോക്കി. "നിന്റെ കാര്യമോർത്തിട്ടാ എനിക്ക് പേ-ടി. ഈ കിടപ്പിൽ എനിക്കെന്തെങ്കിലും സംഭ-വിച്ചുപോയാൽ നിനക്കാരുമില്ലാതാകില്ലേ." കിതപ്പടക്കിയാണ് അനിത സംസാരിക്കുന്നത്. "എന്നെ തനിച്ചാക്കി പോവാൻ അമ്മയ്ക്കാവോ? എന്റെ അവസ്ഥയോർത്ത് അമ്മ സങ്കടപ്പെടരുത്. ഇപ്പൊ മനസ്സിന് ധൈര്യം നൽകണം. അമ്മയ്ക്ക് സുഖമായാൽ നമുക്ക് ഇവിടുന്ന് പോവാം അമ്മേ. എനിക്ക് ചെന്നൈയിൽ ജോലി ശരിയായിട്ടുണ്ട്, റെയിൽവേയിലാണ്. ഇതാണ് ഇന്നലെ ഞാൻ അമ്മയോട് പറയാൻ വന്നത്. എനിക്കൊരു ജോലി കിട്ടികാണാൻ അമ്മയൊരുപാട് ആഗ്രഹിച്ചതല്ലേ. ഞാനത് നേടിയെടുത്തമ്മേ. എനിക്ക് പറ്റിയ തെ-റ്റ് പൊറു-ക്കാൻ അമ്മയ്ക്കാവില്ലേ. അമ്മ വേഗം സുഖമായിട്ട് വരണം, എല്ലാം ഞാൻ പറയാം. ഇനിയെന്റെ അമ്മയെ ഞാൻ സങ്ക-ട-പ്പെടുത്തില്ല." അർച്ചന അവരുടെ കൈപ്പത്തിയെടുത്ത് നെ-ഞ്ചോട് ചേർത്തു. ജോലി കിട്ടിയ വാർത്തയറിഞ്ഞപ്പോൾ അനിതയുടെ മിഴികളൊന്ന് തിളങ്ങി. പക്ഷേ അവളുടെ വയ-റിലേക്ക് നോട്ടമെത്തിയതും ആ അമ്മ ഹൃ-ദയം വേ-ദന കൊണ്ട് പിടഞ്ഞു.

അവർ വീണ്ടുമെന്തോ പറയാൻ തുടങ്ങുമ്പോൾ നേഴ്സ് വന്ന് അർച്ചനയോട് പുറത്തിറങ്ങാൻ പറഞ്ഞു. അനിതയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അർച്ചന ഐസി-യുവിന് പുറത്തേക്കിറങ്ങി. പുറത്തേക്ക് വന്ന അർച്ചനയെ കണ്ടതും നിത്യ അവൾക്കരികിലേക്ക് വന്നു. "അമ്മയെ കണ്ടോ? എങ്ങനെയുണ്ട് ഇപ്പൊ?" "സംസാരിക്കാൻ നല്ല ബുദ്ധി-മുട്ടു-ന്നുണ്ട്. എന്റെ കാര്യമോർത്താ അമ്മയുടെ സ-ങ്കടം മുഴുവനും. വിഷ-മിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്." "ആട്ടെ നീ അമ്മയോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. ഇപ്പൊ അമ്മയെ കാണാൻ കയറിയപ്പോൾ ആ കാര്യം പറഞ്ഞോ?" "ഉം പറഞ്ഞു... എനിക്ക് റെയിൽവേയിൽ ജോലി കിട്ടി നിത്യ, ചെന്നൈയിൽ ആണ്." "സത്യമാണോ നീ പറഞ്ഞത്." സന്തോഷം കൊണ്ട് നിത്യ അവളെ കെട്ടിപിടിച്ചു. "അതേടി... ഈയൊരു സിറ്റുവേഷൻ അല്ലായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കേണ്ട നിമിഷമായിരുന്നു." വേദനയോടെ അർച്ചന പറഞ്ഞു. "സാരമില്ല അച്ചു, നിന്റെ കഷ്ടപ്പാടിന് ഫലം കണ്ടില്ലേ." "അതെ..." വാടിയ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. വൈകുന്നേരം വരെ അർച്ചനയോടൊപ്പം ഹോസ്-പിറ്റലിൽ കൂട്ടിരുന്ന ശേഷമാണ് നിത്യ തിരികെപ്പോയത്.

രാത്രിയാകുമ്പോൾ എത്താമെന്ന് അനീഷ് പറഞ്ഞിരുന്നത് കൊണ്ട് അർച്ചന തനിച്ചാവില്ലെന്ന ധൈര്യത്തോടെയാണ് നിത്യ മടങ്ങിയത്. ************** സമയം രാത്രി ഏഴര കഴിഞ്ഞിരുന്നു. ഐസി-യുവിന് മുന്നിലുള്ള ചെയറിൽ ഇരിക്കുകയായിരുന്നു അർച്ചന. പെട്ടെന്നാണ് അനിതയെ നോക്കിയിരുന്ന ഡോക്ടർ തിടുക്കപ്പെട്ട് ഐസി-യുവിനുള്ളിലേക്ക് കയറിപ്പോയത്. ഐസി-യുവിന്റെ ഡോർ പലയാവർത്തി തുറന്നടഞ്ഞു. നേഴ്സുമാർ അകത്തേക്കും പുറത്തേക്കും തിടുക്കപ്പെട്ട് പോകുന്നതും വരുന്നതും കണ്ടതും അർച്ചനയ്ക്ക് പേ-ടിയായി തുടങ്ങി. ഒരു നഴ്സിനോട് കാര്യം തിരക്കിയെങ്കിലും അവരൊന്നും വിട്ടുപറഞ്ഞില്ല. അപ്പോഴാണ് അവിടേക്ക് അനീഷ് വന്നത്. "എന്തുപറ്റി അർച്ചന?" അവൾ നിന്ന് കരയുന്നത് കണ്ടപ്പോൾ അവൻ കാര്യം തിരക്കി. "അമ്മയ്ക്കെന്തോ പ:റ്റി ചേട്ടാ, ചോദിച്ചിട്ട് ആരുമൊന്നും പറയുന്നില്ല. കുറേ നേരമായി ഡോക്ടർ അകത്തേക്ക് പോയിട്ട്. എനിക്കെന്തോ പേ-ടിയാവുന്നു.

" എന്തോ ആ-പത്ത് സംഭവിക്കാൻ പോകുന്നതുപോലെ അർച്ചനയുടെ ഹൃദ-യം ക്രമതീതമായി മിടിച്ചുകൊണ്ടിരുന്നു. "താൻ വെറുതെ ടെൻ-ഷനാവല്ലേ, ഡോക്ടർ പുറത്തേക്ക് വരുമ്പോൾ നമുക്ക് സംസാരിക്കാം." അനീഷ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഐസി-യുവിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നത്. അദ്ദേഹത്തിന്റെ മുഖത്ത് നിരാശ നിറഞ്ഞിരുന്നു. "സോറി അർച്ചന, അവസാനനിമിഷം വരെയും കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു... പക്ഷേ അമ്മയുടെ ജീ-വൻ രക്ഷിക്കാൻ ഞങ്ങൾക്കായില്ല." ഡോക്ടറുടെ വാക്കുകൾ ഇ-ടിത്തീ പോലെയാണ് അവളുടെ കാതുകളിൽ പതിഞ്ഞത്. "ഡോക്ടർ എന്റെ.... എന്റെ അമ്മ." ഞെ-ട്ടലോടെ അവൾ ഡോക്ടറിനെ നോക്കി പിന്നെ പെട്ടന്ന് ബോ-ധം മറഞ്ഞവൾ നില-ത്തേക്ക് വീണു. നിലത്ത് വീഴുംമുൻപ് തന്നെ രണ്ട് കരങ്ങൾ അർച്ചനയെ താങ്ങിപ്പിടിച്ച് കഴിഞ്ഞിരുന്നു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story