വിരൽത്തുമ്പിലാരോ : ഭാഗം 19

viralthumbil aro

രചന: ശിവാ എസ് നായർ

നിലത്ത് വീഴുംമുൻപ് തന്നെ രണ്ട് കരങ്ങൾ അർച്ചനയെ വീഴാതെ താങ്ങിപ്പിടിച്ച് കഴിഞ്ഞിരുന്നു. "അനികുട്ടാ വേഗം അറ്റെൻഡറെ വിളിക്ക്." അർച്ചനയെ തന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് സുധീഷ് അനീഷിനോട് പറഞ്ഞു. അർച്ചനയുടെ അമ്മയുടെ അസുഖവിവരം അറിഞ്ഞ് അനീഷിന്റെ കൂടെ അർച്ചനയെ കാണാൻ ഹോ-സ്പിറ്റലിൽ എത്തിയതാണ് അനീഷിന്റെ ചേട്ടൻ സുധീഷ്. പാർക്കിങ്ങിൽ വണ്ടിയൊതുക്കിയ ശേഷം അവർക്കടുത്തേക്ക് വരുമ്പോഴാണ് അർച്ചന ബോ-ധം കെട്ട് വീഴുന്നത് സുധീഷ് കാണുന്നത്. അനീഷ് പിടിക്കുന്നതിനുമുൻപ് തന്നെ സുധീഷ് തന്റെ കൈകളിൽ അവളെ താങ്ങിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അനീഷ് സ്‌ട്രെ-ക്ചെറുമായി അവിടെയെത്തിയിരുന്നു. സുധീഷ് അവളെ അതിലേക്കെടുത്ത് കിടത്തി. അറ്റെന്റർ വേഗം തന്നെ അർച്ചനയെയും കൊണ്ട് കാഷ്വാ-ലിറ്റി ലക്ഷ്യമാക്കി നീങ്ങി. അർച്ചനയുടെ അമ്മയുടെ കാര്യങ്ങൾ തിരക്കാനായി അനീഷിനെ ചുമതലപ്പെടുത്തിയ ശേഷം സുധീഷ് അർച്ചനയ്ക്കടുത്തേക്ക് പോയി. "ഡോക്ടർ... അർച്ചനയുടെ അമ്മയ്ക്ക് പെട്ടെന്നെന്താ സംഭവിച്ചത്. ഉച്ചയ്ക്ക് അർച്ചന അമ്മയെ കയറി കണ്ട് സംസാരിച്ചതുമാണല്ലോ."

അനീഷ് അനിതയെ ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർ രവി ശങ്കറിനോട് ചോദിച്ചു. "വീണ്ടുമൊരു ഹാർ-ട്ടറ്റാക്ക് കൂടി വന്നതാണ് മരണകാരണമായത്. അവരുടെ ഹൃ-ദയം അത്ര വീക്ക്‌ ആയിരുന്നു. രക്ഷ-പ്പെടുത്താൻ ഞങ്ങൾ മാക്സിമം ശ്രമിച്ചതാണ്. പക്ഷേ പേഷ്യ-ന്റിന്റെ ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം." "ഡോക്ടർ ബോ-ഡി എപ്പോഴാ വിട്ടുകിട്ടുന്നത്." "ഇവിടുത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞാൽ നാളെ ഉച്ചയ്ക്ക് മുൻപ് തന്നെ ബോ-ഡി വിട്ടുകിട്ടും." "ഓക്കേ ഡോക്ടർ." ഡോക്ടറോട് സംസാരിച്ച ശേഷം അനീഷ്, നിത്യയെ കാര്യങ്ങൾ അറിയിക്കാൻ വേണ്ടി ഫോണെടുത്ത് അവളുടെ അമ്മയുടെ നമ്പറിലേക്ക് മെസ്സേജയച്ചു. അനീഷിന്റെ മെസ്സേജ് കണ്ടെങ്കിലും അച്ഛൻ കൂടെയുള്ളത് കൊണ്ട് നിത്യയ്ക്ക് അവനെ വിളിച്ച് വിവരങ്ങൾ തിരക്കാൻ കഴിഞ്ഞില്ല. പക്ഷേ അർച്ചനയുടെ അമ്മയുടെ മരണം അച്ഛനെ അറിയിക്കണമെന്ന് അവൾ തീരുമാനിച്ചു. സർജ-റി കഴിഞ്ഞ് നിത്യയുടെ അമ്മ സുലേഖയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു. അവരെ ശുശ്രുഷിച്ച് കൊണ്ട് അരികിൽ നിത്യയുടെ അച്ഛൻ പ്രകാശനും ഉണ്ടായിരുന്നു.

"അച്ഛാ... അർച്ചനയുടെ അമ്മ മ-രിച്ചു, കുറച്ചുമുൻപ് വീണ്ടും ഹാർട്ട-റ്റാക്ക് വന്നതാ മര-ണ കാരണമായത്. ഞങ്ങളുടെ കൂടെ സീനിയർ ആയിട്ട് പഠിച്ച ഒരു കുട്ടി അവിടെ വർക്ക്‌ ചെയ്യുന്നുണ്ട്. അവനാ വിളിച്ചുപറഞ്ഞത്. വിവരം അറിഞ്ഞതും അർച്ചന ബോ-ധംകെട്ട് വീണൂന്നാ കേട്ടത്." അനീഷാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്ന് അച്ഛനറിഞ്ഞാൽ ദേഷ്യപ്പെടുമെന്നും ഒരുപക്ഷേ അക്കാരണം കൊണ്ട്, തന്നെ അർച്ചനയ്ക്കടുത്തേക്ക് വിടാതിരിക്കുകയും ചെയ്യുമെന്ന് വിചാരിച്ചാണ് നിത്യ ഇങ്ങനെയൊരു കള്ളം പറഞ്ഞത്. "അയ്യോ അവർക്ക് വേറെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലല്ലോ മോളെ." സുലേഖയും പ്രകാശനും ഒരേ സ്വരത്തിലാണ് അത് ചോദിച്ചത്. "അതെ അമ്മേ, അവളവിടെ ഒറ്റയ്ക്കാണ്. ഹോസ്-പിറ്റലിൽ നിന്ന് നാളെ ഉച്ചയ്ക്ക് മുൻപ് ബോ-ഡി വിട്ടുകിട്ടുമെന്നാ അറിഞ്ഞത്." "അവിടിപ്പോ ആ കുട്ടിക്ക് കൂട്ടിനാരുണ്ട്?" പ്രകാശൻ ചോദിച്ചു. "തല്ക്കാലം ഇന്നത്തേക്ക് ഞങ്ങളുടെ സീനിയർ ആയിട്ട് പഠിച്ച ചേട്ടൻ ശ്രദ്ധിച്ചോളാന്ന് പറഞ്ഞു. അർച്ചനയ്ക്ക് ബോ-ധം വന്ന ശേഷം അടുത്ത വീട്ടിലെ ആരെയെങ്കിലും നമ്പർ വാങ്ങി അവരെ വിളിച്ചു വിവരം അറിയിക്കാമെന്ന് ആ ചേട്ടൻ പറഞ്ഞു."

"മോള് രാവിലെ തന്നെ അർച്ചനയുടെ അടുത്തേക്ക് പൊയ്ക്കോ, ഇവിടെയിപ്പോ അമ്മയുടെ കൂടെ ഞാനുണ്ടല്ലോ. ഈ അവസ്ഥയിൽ തനിച്ചായിപ്പോയെന്ന് ആ കുട്ടിക്ക് തോന്നാൻ പാടില്ല. വല്ല അവി-വേകവും കാണിക്കാൻ തോന്നിയാലോ." "അതാണച്ഛാ എന്റെയും പേടി. അവൾക്കീ ലോകത്ത് സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു. ബന്ധുക്കളെന്ന് പറയാനും ആരുമില്ല." നിത്യ തനിക്കറിയാവുന്ന കാര്യങ്ങൾ അവരോട് പറഞ്ഞു. "ഏതായാലും മോള് നാളെ ആ കുട്ടിയുടെ അടുത്തേക്ക് ചെല്ല്. അച്ഛൻ പറഞ്ഞത് പോലെ ഈ അവസ്ഥയിൽ ഒറ്റയ്ക്കായിപോയെന്ന് അർച്ചനയ്ക്ക് തോന്നാൻ പാടില്ലല്ലോ. എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നെങ്കിൽ ഞാനും വന്നേനെ നിന്റെ കൂടെ." അർച്ചനയുടെ അവസ്ഥയോർത്ത് സുലേഖയുടെ കണ്ണുകൾ നിറഞ്ഞു. നാളെ രാവിലെ താൻ ഹോ-സ്പിറ്റലിൽ വരുമെന്ന് നിത്യ, അനീഷിനെ മെസ്സേജ് അയച്ച് അറിയിച്ചു. അർച്ചനയെ പ്രത്യേകം ശ്രദ്ധിക്കാനും അവൾ അവനെ ചുമതലപ്പെടുത്തി. ************** ഡോക്ടർ ഇമ്രാൻ അർച്ചനയെ വിശദമായി തന്നെ പരിശോധിച്ചു.

ഇടയ്ക്ക് ഓർമ്മ വരുമ്പോൾ അമ്മയെ വിളിച്ച് അവൾ ഉറക്കെക്കരയുകയും, ഡ്രിപ് വലിച്ചൂരി ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഡോക്ടർ അവൾക്ക് മയ-ങ്ങാനുള്ള ഇൻ-ജെക്ഷൻ നൽകി. ഡോക്ടർ ഇമ്രാൻ പുറത്തേക്ക് വന്നതും സുധീഷ് അദ്ദേഹത്തിനരികിലേക്ക് ചെന്നു. "ഡോക്ടർ.... അർച്ചനയ്ക്ക് എങ്ങനെയുണ്ട്?" "ഓർമ്മ വന്നപ്പോൾ അർച്ചന ഭയങ്കര കരച്ചിലായിരുന്നു. ഡ്രിപ് ഒക്കെ വലിച്ചൂരി എണീക്കാൻ ശ്രമിച്ചു. അതുകൊണ്ട് മയ-ങ്ങാനുള്ള ഇൻ-ജെക്ഷൻ നൽകി കിടത്തിയിരിക്കുകയാണ്. ഇനി നാളെ രാവിലെയേ ഉണരൂ. ആ കുട്ടിയുടെ മേൽ എപ്പോഴുമൊരു ശ്രദ്ധ വേണം. പെട്ടെന്നുള്ള അമ്മയുടെ മര-ണം അർച്ചനയുടെ മനസ്സിനെ സാരമായി തന്നെ അഫക്ട് ചെയ്തിട്ടുണ്ട്. സോ ബി കെയർഫുൾ. എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി, ഞാൻ റൂമിലുണ്ടാകും." സുധീഷിനെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം ഡോക്ടർ ഇമ്രാൻ തന്റെ റൂമിലേക്ക് പോയി. "ചേട്ടാ... അർച്ചനയ്ക്ക് ബോ-ധം തെളിഞ്ഞോ?" സുധീഷിനടുത്തേക്ക് വന്ന അനീഷ് ചോദിച്ചു. "ഡോക്ടർ സെഡേ-ഷൻ കൊടുത്ത് മ-യക്കി കിടത്തിയേക്കുവാ, ഇനി രാവിലെയേ ഉണരൂ."

"പാവം... അമ്മയുടെ മര-ണം അവൾക്ക് നല്ല ഷോക്കായിട്ടുണ്ട്." അനീഷിന്റെ സ്വരത്തിൽ വേദ-ന കലർന്നിരുന്നു. "ഞാൻ ശ്രീഹരിയെ വിളിച്ചു വിവരം അറിയിക്കട്ടെ." സുധീഷ് അനിയനെ നോക്കി. "അറിയിച്ചേക്ക് ചേട്ടാ. ഒരിക്കലും വരാനായിട്ട് നിർബന്ധിക്കരുത്, മനസ്സുണ്ടെങ്കിൽ വരട്ടെ." നിത്യയിൽ നിന്ന് അർച്ചനയുടെ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നതുകൊണ്ട് അനീഷിന് ശ്രീഹരിയോട് കലശലായ ദേ-ഷ്യം തോന്നി. "ബോ-ഡി എപ്പോ വിട്ടുകിട്ടുമെന്ന് പറഞ്ഞോ?" "നാളെ രാവിലെ തന്നെ കിട്ടും ചേട്ടാ, കാര്യങ്ങൾ സ്പീഡപ്പ് ആക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ." "അർച്ചനയ്ക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലെന്നല്ലേ പറഞ്ഞത്. അവളുടെ വീടിനടുത്തുള്ളവരെയെങ്കിലും വിവരമറിയിക്കണ്ടേ." ആലോചനയോടെ സുധീഷ് പറഞ്ഞു. "വേണം, പക്ഷേ നമുക്ക് ആരുടെയും നമ്പർ അറിയില്ലല്ലോ. അർച്ചനയോട് ചോദിക്കാമെന്ന് വച്ചാൽ അവൾ മയക്കത്തിലല്ലേ." അനീഷ് ചേട്ടനെ നോക്കി. "അവളുടെ ബാഗിൽ ഫോണുണ്ടാവില്ലേ, അതിൽ നോക്കിയാൽ പോരെ." സുധീഷ് ചോദിച്ചു. "ഓഹ് ഞാനത് ഓർത്തില്ല.." അനീഷ് വേഗം കൈയിലിരുന്ന അർച്ചനയുടെ ബാഗ് തുറന്ന് ഫോണിനായി പരതി.

ഒടുവിൽ അർച്ചനയുടെ ഫോൺ കൈയിൽ തടഞ്ഞതും അവനതെടുത്തുനോക്കി. പക്ഷേ ഫോൺ പാസ്സ്‌വേർഡ്‌ ലോക്ക് ആയിരുന്നു. എത്ര ട്രൈ ചെയ്തിട്ടും അവനത് ലോക്ക് മാറ്റാൻ പറ്റിയില്ല. "ചേട്ടാ അർച്ചനയുടെ ഫോൺ ലോക്ക് ആണ്." അനീഷ് നിരാശയോടെ പറഞ്ഞു. അപ്പോഴാണ് ബാഗിൽ കിടന്ന് അനിതയുടെ ഫോൺ റിംഗ് ചെയ്യുന്നത് ഇരുവരും കേട്ടത്. അനീഷ് വേഗംതന്നെ ബാഗിൽ നിന്നും ഫോൺ കണ്ടുപിടിച്ചു. നോക്കിയയുടെ ഒരു പഴയ മോഡൽ ഫോണായിരുന്ന അത്. സമീർക്ക എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നാണ് കാൾ വരുന്നത്. അർച്ചന സമീറിക്കയുടെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോയിരുന്നത് നിത്യ പറഞ്ഞ് അവന് ചെറിയൊരു ഓർമ്മയുണ്ടായിരുന്നു. കോൾ കട്ടായി പോകുംമുൻപ് തന്നെ അനീഷ് ഉടനെ ആൻസർ ബട്ടണിൽ വിരലമർത്തി. "ഹലോ..." "ഹലോ... ഇതാരാണ്." പരിചയമില്ലാത്ത പുരുഷസ്വരം കേട്ടതും സമീർ ചോദിച്ചു. "ഇക്കാ ഞാൻ അർച്ചനയുടെ സീനിയർ ആയിട്ട് പഠിച്ച പയ്യനാണ്. ഇക്കാടെ ട്യൂഷൻ സെന്ററിൽ അല്ലെ അർച്ചന പഠിപ്പിക്കാൻ വന്നുകൊണ്ടിരുന്നത്." "അതെ, അർച്ചനയുടെ അമ്മ ജോലിക്ക് വരുന്നത് എന്റെ വീട്ടിലാണ്.

അവരുടെ ഫോണെങ്ങനെ തന്റെ കൈയിൽ വന്നു." സമീറിന്റെ ശബ്ദത്തിൽ ആശങ്ക നിഴലിച്ചിരുന്നു. "ഇക്കാ അർച്ചനയുടെ അമ്മ മരി-ച്ചു, ഹാർ-ട് അറ്റാ-ക്കായിരുന്നു." "അയ്യോ..." പ്രതീക്ഷിക്കാത്തൊരുത്തരം കേട്ടതും അയാൾ പകച്ചുപോയി. സമീറിന്റെ ഞെട്ടലോടെയുള്ള സ്വരം അനീഷിന്റെ കാതിൽ പതിഞ്ഞു. ഒരു നിമിഷത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല. "നിങ്ങൾ ഏത് ഹോസ്-പിറ്റലിലാണുള്ളത്." പരിഭ്രമത്തോടെ സമീർ ചോദിച്ചു. അനീഷ് അയാൾക്ക് ഹോസ്-പിറ്റലിന്റെ പേര് പറഞ്ഞുകൊടുത്തു. ഉടനെ വരാമെന്ന് പറഞ്ഞ് സമീർ കോൾ കട്ട് ചെയ്തു. "അർച്ചനയുടെ അമ്മ ജോലിക്ക് പോയിരുന്ന വീട്ടിലെ ഇക്കയാണ് വിളിച്ചത്. അയാളുടനെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്." അനീഷ് സുധീഷിനോട് പറഞ്ഞു. "അതേതായാലും നന്നായി, നമ്മളെക്കാൾ അവരോട് അടുപ്പമുള്ളത് അവർക്കാണല്ലോ." "ഇനിയിപ്പോ അർച്ചനയുടെ വീടിനടുത്തുള്ളവരെ വിളിക്കണോ.? രാവിലെ ബോ-ഡി അങ്ങോട്ടല്ലേ കൊണ്ടുപോകുന്നത്." അനീഷ്, ചേട്ടനെ നോക്കി ചോദിച്ചു. "ഈ രാത്രിയിനി ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കാൻ നിൽക്കണ്ട. ഏതായാലും സമീറിക്ക വരുവല്ലേ.

പുള്ളിക്കാരൻ വേണ്ടതെന്താണെന്ന് വച്ചാൽ നോക്കിയും കണ്ടും ചെയ്തുകൊള്ളും. നമുക്ക് കൂടെത്തന്നെ നിൽക്കാം. എന്തെങ്കിലും സഹായം വേണ്ടി വന്നാൽ ചെയ്തുകൊടുക്കാമല്ലോ." സുധീഷ് പറഞ്ഞു. "നാളെ രാവിലെയാകുമ്പോൾ നിത്യയും വരും." "നിത്യ വന്നാൽ അർച്ചനയ്ക്കതൊരു ആശ്വാസമാകും. ഞാനൊന്ന് ശ്രീഹരിയെ വിളിച്ചു കാര്യം പറഞ്ഞിട്ട് വരാം." പോക്കറ്റിൽ നിന്നും ഫോണെടുത്തുകൊണ്ട് സുധീഷ് അവിടെ നിന്നും മാറി. ഇനിയെന്തൊക്കെ സംഭവിക്കുമെന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ ആലോചനയോടെ അനീഷ് അവിടെയുള്ള ചെയറിലേക്ക് ഇരുന്നു. അർച്ചനയുടെ അവസ്ഥയോർത്തപ്പോൾ അവന് ഒരേനിമിഷം സങ്കടവും സഹതാപവും തോന്നി. സുധീഷിനോട് അർച്ചനയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറയണമെന്നും സുധിയേട്ടനെ കൊണ്ടുതന്നെ ശ്രീഹരിയെ കാര്യങ്ങൾ ധരിപ്പിച്ച് അവരെ ചേർത്തുവയ്ക്കാൻ പറ്റിയാൽ അത് ചെയ്യണമെന്നും അനീഷ് മനസ്സിലോർത്തു. ശ്രീഹരിയുടെ നമ്പർ ഡയൽ ചെയ്ത് സുധീഷ് കാത്തിരുന്നു. റിംഗ് ചെയ്തുതുടങ്ങിയപ്പോൾ തന്നെ മറുവശത്ത്, ശ്രീഹരി കാൾ അറ്റൻഡ് ചെയ്ത് കഴിഞ്ഞിരുന്നു.

"ഹലോ സുധി.." "നീ ഇപ്പൊ എവിടെയാ?" ഗൗരവ സ്വരത്തിൽ സുധീഷ് ചോദിച്ചു. "വീട്ടിലാടാ, എന്തുപറ്റി നിന്റെ ശബ്ദം വല്ലാതിരിക്കുന്നത്.?" "അർച്ചനയുടെ അമ്മ മ-രിച്ചു, ഹാർ-ട് അറ്റാ-ക്കായിരുന്നു." വേദ-നയോടെ സുധീഷ് പറഞ്ഞു. "എപ്പോ.??" ശ്രീഹരി ഞെട്ട*ലോടെ ചോദിച്ചു. "കുറച്ചു മുൻപാണ്." "നീ.. നീ എങ്ങനെ അറിഞ്ഞു.?" ശ്രീഹരിയുടെ ശബ്ദം വിറകൊണ്ടു. "എന്റെ അനിയന്റെ ലവർ നിത്യ, അവളുടെ ഫ്രണ്ട് അല്ലെ അർച്ചന. രാവിലെ അർച്ചനയുടെ അമ്മയെ ഹാർ-ട് അ-റ്റാക്ക് ആയിട്ട് ഇവിടെ അഡ്-മിറ്റ്‌ ചെയ്തിരുന്നു. രാത്രി നിത്യയ്ക്ക് കൂട്ടിരിക്കാൻ പറ്റാത്തോണ്ട് അനീഷിനോട് അർച്ചനയ്ക്ക് കൂട്ടായി ഇവിടെ വേണമെന്ന് നിത്യ വിളിച്ചു പറഞ്ഞിരുന്നു. അർച്ചനയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് അനീഷ് പറഞ്ഞപ്പോൾ ഒന്ന് വന്ന് കണ്ടിട്ട് പോകാമെന്ന് കരുതി ഇവന്റെ കൂടെ വന്നതാ ഞാൻ. ഞങ്ങൾ എത്തിയ അതേ സമയത്താണ് അമ്മ മരി-ക്കുന്നത്." "പെട്ടെന്നെന്ത് പറ്റിയതാ അവളുടെ അമ്മയ്ക്ക്?" ശ്രീഹരി ചോദിച്ചു. "തിരക്കിനിടയിൽ ഞാനത് ചോദിക്കാൻ വിട്ടുപോയി. അമ്മ മരി-ച്ച വിവരം ഡോക്ടർ പറഞ്ഞതും അർച്ചന അപ്പൊ തന്നെ ബോ-ധം കെട്ട് വീണു. ഞാൻ അവളെയും കൊണ്ട് പെട്ടന്ന് കാഷ്വാ-ലിറ്റിയിലേക്ക് വന്നു. ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത് അനീഷാണ്." "അർച്ചനയ്ക്ക് എങ്ങനെ ഉണ്ട്? ഓർമ്മ തെളിഞ്ഞോ?"

"സെഡേ-ഷൻ കൊടുത്ത് മയക്കി കിടത്തിയിരിക്കുകയാണ്. രാവിലെയെ ഉണരൂ." "ബോ-ഡി എപ്പോ കിട്ടും?" "നാളെ രാവിലെ തന്നെ കിട്ടുമെന്നാ അറിഞ്ഞത്." "അവളുടെ അടുത്ത് വേറെയാരുണ്ട്?" "ഇപ്പൊ ഞാനും അനീഷും മാത്രേ ഉള്ളു. അവളുടെ അമ്മ ജോലിക്ക് പൊയ്ക്കോണ്ടിരുന്ന വീട്ടിലെ ആള് വിളിച്ചിരുന്നു. അനീഷ് അയാളോട് കാര്യം പറഞ്ഞിട്ടുണ്ട്. അയാളുടനെ വരും." "സമീറിക്കയാണോ?" "അതേ.. നിനക്കറിയോ അയാളെ?" " അയാളുടെ ട്യൂഷൻ ക്ലാസ്സിൽ അല്ലെ ഞാനും അർച്ചനയും പഠിപ്പിച്ചിരുന്നത്." "ഉം..." സുധീഷ് ഒന്ന് മൂളി. "നിങ്ങൾ ഏത് ഹോസ്-പിറ്റലിലാ ഉള്ളത്.?" സുധീഷ് ഹോസ്-പിറ്റലിന്റെ പേര് പറഞ്ഞുകൊടുത്തു. "ഞാൻ രാവിലെ അങ്ങോട്ട്‌ വരാം. ഈ രാത്രിയിനി വന്നിട്ട് കാര്യമില്ലല്ലോ." "നീ രാവിലെ ഇങ്ങോട്ട് വരുന്നുണ്ടോ? എപ്പോ വരും."

"എട്ട് മണിക്ക് എത്താം. ബോ-ഡി കിട്ടാൻ അത് കഴിയില്ലേ?" "ബോ-ഡി കിട്ടാൻ പത്തുമണിയാകും. എടാ ഇങ്ങോട്ട് വരാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല. നിനക്കവളോട് പഴയ ഇഷ്ടമുണ്ടെങ്കിൽ വന്നാമതി. ഈ സിറ്റുവേഷനിൽ നിന്നെ കാണുമ്പോൾ വെറുതെ അവളുടെ മനസ്സിൽ പ്രതീക്ഷയുണ്ടാകും." "നാളെ നേരിട്ട് കാണുമ്പോൾ നമുക്ക് അതേപ്പറ്റി സംസാരിക്കാം." "ഉം... ശരി. നിന്റെ ഇഷ്ടം, ഞാൻ പറഞ്ഞെന്നേയുള്ളൂ." കുറച്ചുസമയം കൂടി സംസാരിച്ച ശേഷം സുധീഷ് കാൾ കട്ട്‌ ചെയ്ത് അനീഷിന്റെ അടുത്തേക്ക് വന്നു. "നാളെ ശ്രീഹരി ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവളോട്‌ പഴയ സ്നേഹമുണ്ടെങ്കിൽ മാത്രം വന്നാമതിയെന്ന് ഞാൻ പറഞ്ഞു." സുധീഷ് അനീഷിന്റെ അടുത്തുള്ള ചെയറിലേക്കിരുന്നു. "എന്നിട്ട് ശ്രീഹരി എന്ത് പറഞ്ഞു?" അനീഷിൽ ആകാംക്ഷ ഉളവായി. "അവൻ വരും.." സുധീഷ് മെല്ലെ പറഞ്ഞു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story