വിരൽത്തുമ്പിലാരോ : ഭാഗം 20

viralthumbil aro

രചന: ശിവാ എസ് നായർ

"നാളെ ശ്രീഹരി ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവളോട്‌ പഴയ സ്നേഹമുണ്ടെങ്കിൽ മാത്രം വന്നാമതിയെന്ന് ഞാൻ പറഞ്ഞു." സുധീഷ് അനീഷിന്റെ അടുത്തുള്ള ചെയറിലേക്കിരുന്നു. "എന്നിട്ട് ശ്രീഹരി എന്ത് പറഞ്ഞു?" അനീഷിൽ ആകാംക്ഷ ഉളവായി. "അവൻ വരും.." സുധീഷ് മെല്ലെ പറഞ്ഞു. "അയാള് വരുന്നത് അർച്ചനയോടുള്ള സ്നേഹം കൊണ്ടൊന്നുമായിരിക്കില്ല. അവളുടെ അമ്മ മ-രിച്ച വിവരം അറിഞ്ഞിട്ട് വരാതിരുന്നാൽ മോശമല്ലേ എന്ന് തോന്നിയിട്ടാകും വരുന്നത്." "നീ എന്താ അനികുട്ടാ അങ്ങനെ പറഞ്ഞത്. ശ്രീഹരിക്ക് അർച്ചനയെ ഇപ്പോഴും ഇഷ്ടമാണെന്ന് തന്നെയാ എനിക്ക് തോന്നുന്നത്. പിന്നെ, എന്തുകൊണ്ടാണ് അവൻ അവളെ ഒഴിവാക്കിയത് എന്നുമാത്രമാണ് എനിക്കും അറിയാത്തത്. അതേപ്പറ്റി ഞാനവനോട് ചോദിച്ചിട്ടുള്ളപ്പോഴൊക്കെ ശ്രീഹരി ഒഴിഞ്ഞുമാറിയിട്ടേയുള്ളു. നാളെ അവൻ വരുമ്പോൾ അവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തേപറ്റു." സുധീഷിന്റെ സംസാരത്തിൽ നിന്നും ശ്രീഹരി തന്റെ ചേട്ടനോട് അടുത്തിടെ നടന്ന പല കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് അനീഷിന് മനസ്സിലായി. "ചേട്ടനറിയാത്ത കുറേ കാര്യങ്ങളുണ്ട്. അയാൾ ചേട്ടനോട് ഈയടുത്തിടെ നടന്നതൊന്നും പറഞ്ഞിട്ടില്ലല്ലേ." "നീ എന്താ പറഞ്ഞുവരുന്നത്?" സുധീഷ് ചോദ്യഭാവത്തിൽ അനീഷിനെ നോക്കി.

"അർച്ചന മൂന്നുമാസം പ്രെ-ഗ്നന്റാണ്, അതും ട്വിൻസ്. ശ്രീഹരിയുടെ കുഞ്ഞുങ്ങളാണ് അവളുടെ വ-യറ്റിൽ വളരുന്നത്. പ്രെ-ഗ്നൻസി അ-ബോർട്ട് ചെയ്യാൻ വേണ്ടി ഡോക്ടറെ കാണാനാ അർച്ചനയെയും കൂട്ടി, രാവിലെ അവളുടെ അമ്മ ഇവിടേക്ക് വന്നത്. ഈ സ്റ്റേജിൽ അ-ബോ-ർഷൻ ചെയ്യുന്നത് അർച്ചനയുടെ ജീവ-നുകൂടി ആപ-ത്താണെന്ന് ഡോക്ടർ പറഞ്ഞത് കേട്ടിട്ടാ അവളുടെ അമ്മയ്ക്ക് ഹാർ-ട്ടറ്റാ-ക്ക് വന്നത്." "നീ പറയുന്നത് സത്യമാണോ?" ഞെട്ട-ലോടെ സുധീഷ് അവനോട് ചോദിച്ചു. "അതേ ചേട്ടാ, നിത്യയാണ് എന്നോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞത്. പ്രെ-ഗ്നന്റ് ആണെന്ന വിവരം അർച്ചന, ശ്രീഹരിയെ വിളിച്ചു പറഞ്ഞപ്പോൾ പ്രതികരണം വളരെ രൂക്ഷമായിരുന്നു. അവൾ പറഞ്ഞതൊന്നും ശ്രീഹരി വിശ്വസിച്ചിട്ടില്ല. അവളെ വിവാഹം ചെയ്യാൻ വേണ്ടി അർച്ചന തന്നോട് കള്ളം പറഞ്ഞതാണെന്നാണ് ശ്രീഹരി വിചാരിച്ചു വെച്ചേക്കുന്നത്." "അർച്ചനയും ശ്രീഹരിയും തമ്മിൽ പിരിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞില്ലേ. ഇപ്പൊ അവര് തമ്മിൽ പഴയ അടുപ്പമൊന്നുമില്ലെന്നാണല്ലോ അവൻ പറഞ്ഞത്. ഇടയ്ക്കെപ്പോഴോ അർച്ചനയെ കാണാറുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇടയ്ക്ക് കാണാറുണ്ട്,

മെസ്സേജ് ചെയ്യാറുണ്ട് ഫ്രണ്ട്സിനെ പോലെയാണിപ്പോ എന്നൊക്കെയാ എന്നോട് പറഞ്ഞത്. പിന്നെ എങ്ങനെയാ അർച്ചന പ്രെ-ഗ്നന്റാകുന്നത് വരെ കാര്യങ്ങൾ എത്തിച്ചേർന്നത്." "അത് ചേട്ടൻ അയാളോട് തന്നെ ചോദിക്ക്. ഇപ്പോഴും അവളെ വിവാഹം ചെയ്യാൻ പറ്റില്ലെന്ന് തന്നെയാണ് ശ്രീഹരിയുടെ നിലപാട്. ബ്രേക്കപ്പ് ചെയ്തതിന്റെ കാരണമായിട്ട് അയാൾ പറയുന്നത് ജോലി ഒന്നും ശരിയാകാത്തോണ്ടാണെന്നാണ്. അർച്ചന അതൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു. എനിക്കും നിത്യയ്ക്കുമൊന്നും ആ കാരണം അത്ര വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല. ശ്രീഹരി അവളെ മനഃപൂർവം ഒഴി-വാക്കിയതായിട്ടാണ് എനിക്ക് തോന്നുന്നത്. ആ-ത്മാർത്ഥമായിട്ടാണ് അയാൾ അർച്ചനയെ സ്നേഹിച്ചിരുന്നെതെങ്കിൽ ഒരവസ്ഥയിലും അവളെ കൈവിടില്ലായിരുന്നു. ചേട്ടന്റെ ആത്മമിത്രമല്ലേ ശ്രീഹരി. അതുകൊണ്ട് ചേട്ടൻ തന്നെ അയാളോട് കാര്യങ്ങൾ സംസാരിക്കണം. ഈ അവസ്ഥയിൽ ശ്രീഹരിക്ക് അർച്ചനയെ കൂടെകൂട്ടാതെ മറ്റുവഴിയില്ല. അവൾ പ്രെ-ഗ്നന്റ് ആണെന്നും അത് അയാളുടെ കുഞ്ഞുങ്ങൾ ആണെന്നും ശ്രീഹരി അറിയണം. അപ്പൊ അറിയാം അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന്.

അർച്ചനയ്ക്കിപ്പോഴും ശ്രീഹരിയെ ഇഷ്ടമാണ്. അയാൾ ഉപേ-ക്ഷിച്ചുപോയിട്ടും അവൻ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അർച്ചന. എന്നാൽ ശ്രീഹരി പറയുന്നത് അവളെ ഒരു സുഹൃത്തായിട്ടേ കാണാൻ പറ്റുള്ളൂന്ന്. ഒരു സുഹൃത്തിനോട് ചെയ്യുന്നതാണോ അയാൾ അർച്ചനയോട് ചെയ്-തത്." അനീഷിന് ദേഷ്യമടക്കാനായില്ല. "ഇതിനിടയിൽ ഇത്രയൊക്കെ നടന്നത് ഞാനറിഞ്ഞില്ലടാ. അർച്ചനയെ ഒഴിവാക്കിയതിന് വ്യക്തമായ ഒരു കാരണം അവനെന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. ജോലിയൊന്നും ശരിയാകാത്തതിന്റെ വിഷമമുണ്ടെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതാണ് അവളെ ഒഴിവാക്കാൻ കാരണമെങ്കിൽ, ഇപ്പൊ അർച്ചന പ്രെ-ഗ്നന്റാണെന്നുള്ള കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അവനവളെ സ്വീകരിക്കും. ശ്രീഹരിക്ക് അർച്ചനയെ ഇപ്പോഴും ഇഷ്ടമുണ്ടെന്ന് തന്നെയാ എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ അവളെ തൊ-ടാൻ അവന് മനസ്സ് വരുമോ? ഞാനേതായാലും അവനോട് സംസാരിക്കാം." ആലോചനയോടെ സുധീഷ് പറഞ്ഞു. "ആദ്യമേ ഇക്കാര്യം ചാടിക്കേറി പറയാൻ നിൽക്കണ്ട. ശ്രീഹരിയുടെ മനസ്സിലെന്താണെന്ന് ആദ്യം അറിയണം. ജോലി ഇല്ലാത്തത് തന്നെയാണോ അവളെ ഒഴിവാക്കാൻ കാരണമെന്ന് ഉറപ്പാക്കണം.

ശ്രീഹരിക്ക് അർച്ചനയോട് ആ-ത്മാർത്ഥമായ സ്നേഹമായിരുന്നെങ്കിൽ ആരും പറയാതെ തന്നെ ഈ സമയം അവൾക്ക് താങ്ങായി അയാളുണ്ടാകുമായിരുന്നു. അർച്ചനയെ ഒറ്റയ്ക്കാക്കാതെ കൂടെകൂട്ടുകയും ചെയ്തേനെ." "നീ പറയുന്നതും ശരിയാണ്. അവന് പറയാനുള്ളത് കൂടി കേട്ടിട്ട് പോരെ ഒരു തീരുമാനമെടുക്കുന്നത്. അവന്റെ സംസാരത്തിൽ നിന്ന് അർച്ചനയോട് എന്തെങ്കിലും ഇഷ്ടക്കുറവുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ജോലി ഒന്നും ഇല്ലാത്തോണ്ടാകും അവനിങ്ങനെ ഒഴിഞ്ഞുമാറുന്നത്." "ജോലി പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീഹരിക്ക് എന്തെങ്കിലും മാറാരോഗമുണ്ടാകും അല്ലെങ്കിൽ അയാളുടെ മനസ്സിൽ വേറെ വല്ല പെൺകുട്ടിയുമുണ്ടാകും. എനിക്കെന്തോ ശ്രീഹരിയെ വിശ്വസിക്കാൻ തോന്നുന്നില്ല." "കുട്ടിക്കാലം മുതലേ ഞാനവനെ കാണുന്നതാണ്. ഞാൻ നിർബന്ധിച്ചു ചോദിച്ചാൽ അവൻ മനസ്സിലുള്ളതൊക്കെ തുറന്നുപറയും. അർച്ചനയെക്കുറിച്ച് അവന്റെ മനസ്സിലെന്താണെന്ന് ഞാൻ ചോദിച്ചറിയട്ടെ. അവളോട്‌ അവന് പഴയ സ്നേഹമുണ്ടെന്ന് ബോധ്യമായാൽ അർച്ചന പ്രെഗ്ന-ന്റാണെന്ന വിവരം നമുക്ക് അവനോട് പറയാം. അല്ലെങ്കിൽ അവൻ അതറിയണ്ട." "അതേ ചേട്ടാ... ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കത്തേയുള്ളു. അയാൾ കൂടെയില്ലെങ്കിലും അർച്ചന ജീ-വിക്കും. അവൾക്ക് കൂട്ടായിട്ട് നമ്മളെല്ലാരുമില്ലേ."

സുധീഷിന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് അനീഷ് പറഞ്ഞു. "ശരിയാണ്... സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ലല്ലോ." അനീഷിന്റെ അഭിപ്രായത്തെ സുധീഷ് അനുകൂലിച്ചു. ************** സുധീഷിന്റെ തോളിൽ കിടന്ന് മയങ്ങുകയായിരുന്നു അനീഷ്. സുധീഷിന്റെ കണ്ണുകളും അടഞ്ഞുപോയിരുന്നു. അനിതയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് ഇരുവരെയും മയക്കത്തിൽ നിന്നുമുണർത്തിയത്. സമീർക്ക കാളിങ് എന്ന് കണ്ടതും അനീഷ് വേഗം കോളെടുത്തു. സമീർ ഹോസ്-പിറ്റലിന് മുന്നിലെത്തിയെന്ന് അവരുടെ സംഭാഷണത്തിൽ നിന്നും സുധീഷിന് മനസ്സിലായി. ഫോണിൽ സംസാരിച്ചുകൊണ്ട് അവൻ ഹോ-സ്പിറ്റലിന് പുറത്തേക്ക് നടന്നു. കുറച്ചുനിമിഷങ്ങൾക്കകം തന്നെ സമീറിനെയും കൂട്ടി അനീഷ്, സുധീഷിനരികിലെത്തിച്ചേർന്നു. സമീറിന്റെ കൂടെ അയാളുടെ ഭാര്യ ഫാത്തിമയുമുണ്ടായിരുന്നു. വരുന്ന വഴിക്ക് തന്നെ അനീഷ് അവരോട് കാര്യങ്ങളെല്ലാം ചുരുക്കിപ്പറഞ്ഞിരുന്നു. അർച്ചന പ്രെ-ഗ്നന്റാണെന്ന വിവരം മാത്രം അനീഷ് സമീറിൽ നിന്നും മറച്ചുവച്ചു. രാത്രി, അർച്ചനയ്ക്ക് കൂട്ടായി സ്ത്രീകൾ ആരും കൂടെയില്ലല്ലോന്ന് കരുതിയാണ് സമീർ ഭാര്യയെക്കൂടി കൂടെ കൊണ്ടുവന്നത്. വന്നപാടെ ഫാത്തിമ അർച്ചനയ്‌ക്കരിലേക്ക് പോയി. അതേതായാലും നന്നായെന്ന് അനീഷിനും സുധീഷിനും തോന്നി. **************

ബോ-ഡി വിട്ടുകിട്ടിയ ശേഷം അടുത്തപടി എന്ത് ചെയ്യണമെന്നുള്ള ചർച്ചയിലായിരുന്നു മൂവരും. എന്ത് സഹായത്തിനും തങ്ങൾ കൂടെയുണ്ടാകുമെന്ന് സുധീഷ് സമീറിനോട് പറഞ്ഞു. ആ അവസ്ഥയിൽ അവരുടെ സാമീപ്യം എന്തുകൊണ്ടും ആശ്വാസമായി സമീറിന് തോന്നി. കുറച്ചുവർഷങ്ങളായി അനിത അവരുടെ വീട്ടിൽ ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. ജോലിക്കാരിയായിട്ടല്ല, വീട്ടിലെ ഒരംഗത്തെ പോലെയാണ് സമീറും വീട്ടുകാരും അവരെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അനിതയുടെ അപ്ര-തീക്ഷിത മ-രണം സമീറിന്റെ മനസ്സിനും കടുത്ത ആ-ഘാതം സൃഷ്ടിച്ചിരുന്നു. "നാളെ എത്ര മണിക്കാ ബോ-ഡി വിട്ടുകിട്ടുന്നതെന്ന് അറിഞ്ഞോ?" സമീർ ഇരുവരോടുമായി ചോദിച്ചു. "രാവിലെ പത്തുമണി ആകുമ്പോഴേക്കും കിട്ടും ഇക്കാ." അനീഷാണ് മറുപടി പറഞ്ഞത്. "രാവിലെ ഒരു ഏഴുമണിയാകുമ്പോൾ ഞാൻ അർച്ചനയുടെ വീട്ടിലേക്ക് പോകാം. ബോ-ഡി കൊണ്ടുവരുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങളൊക്കെ അവിടെ ചെയ്യണമല്ലോ. മാത്രമല്ല അയൽക്കാരെയും വിവരം അറിയിക്കണ്ടേ." സമീർ അവരോട് പറഞ്ഞു. "അത് വേണം ഇക്കാ. ഇക്കാ രാവിലെതന്നെ അർച്ചനയുടെ വീട്ടിലേക്ക് ചെന്നോളൂ. ഇവിടുത്തെ ഫോർമാലിറ്റീസ്‌ കഴിഞ്ഞാൽ ബോ-ഡിയും കൊണ്ട് ഞങ്ങളങ്ങോട്ട് വന്നോളാം. ഇക്കാ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിച്ചോളു,

ഇവിടെ ഞങ്ങളില്ലേ." സുധീഷ് സമീറിനെ നോക്കി. "നിങ്ങൾ എത്തുമ്പോഴേക്കും അവിടെത്തെ കാര്യമെല്ലാം ഞാൻ ശരിയാക്കാം. അർച്ചനയെ ശ്രദ്ധിച്ചോളണം കേട്ടോ." സമീറിന്റെ സ്വരം ആദ്രമായി. "നാളെ രാവിലെ അവളുടെ ഫ്രണ്ട് നിത്യ വരും. അർച്ചനയെ നിത്യ നോക്കിക്കോളും ഇക്കാ. അവളുടെ കാര്യമോർത്ത് ടെൻഷൻ വേണ്ട." അനീഷ് പറഞ്ഞു. "അങ്ങനെയാണെങ്കിൽ രാവിലെ ഞാൻ പോകുമ്പോൾ ഫാത്തിമയെ കൂടെ കൊണ്ടുപോകാം. നിങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണ്ടേ. മര-ണവീടാണെങ്കിലും പട്ടിണി കിടക്കാൻ പറ്റില്ലല്ലോ. ഇന്നുതന്നെ അർച്ചന ഒന്നും കഴിച്ചിട്ടുണ്ടാവില്ല." അർച്ചനയെക്കുറിച്ചോർത്തുള്ള ആശങ്ക അയാളുടെ സ്വരത്തിൽ പ്രകടമായിരുന്നു. സുധീഷും അനീഷും സമീറിന്റെ അഭിപ്രായത്തോട് അനുകൂലിച്ചു. പിറ്റേന്ന് തങ്ങൾ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയുള്ള ഏകദേശ ധാരണ അവർ തമ്മിൽ പറഞ്ഞുറപ്പിച്ചു. ************** രാവിലെ അർച്ചന ഉറക്കമുണരുമ്പോൾ അവൾക്കരികിൽ ഫാത്തിമയുണ്ടായിരുന്നു. അർച്ചന ഉണർന്നവിവരം അറിഞ്ഞതും സമീറും സുധീഷും അനീഷും അവളുടെയെടുത്തെത്തി. കുറച്ചുസമയം അർച്ചനയോട് സംസാരിച്ചിരുന്ന് അവളെ സമാധാനപ്പെടുത്തിയ ശേഷം സമീർ ഫാത്തിമയെയും കൂട്ടി അർച്ചനയുടെ വീട്ടിലേക്ക് പോകാനായി തയ്യാറെടുത്തു. പോകുംമുൻപ് അർച്ചനയുടെ കൈയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങാനും അവർ മറന്നിരുന്നില്ല.

സമീറും ഫാത്തിമയും ഹോസ്-പിറ്റലിൽ നിന്നിറങ്ങുമ്പോൾ അർച്ചനയ്ക്ക് കൂട്ടായി നിത്യയും വന്നിരുന്നു. നിത്യയോടുംകൂടി സംസാരിച്ച ശേഷമാണ് സമീറും ഫാത്തിമയും അവിടെ നിന്നും മടങ്ങിയത്. ആരോടും ഒന്നും മിണ്ടാതെ, മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് മിഴികൾ നട്ട് നിശബ്ദമായി കിടക്കുകയായിരുന്നു അർച്ചന. അവളുടെ കൺകോണുകളിൽ നിന്നും നീർക്കണങ്ങൾ ഇടതടവില്ലാതെ ഒഴുകികൊണ്ടിരുന്നു. അവളുടെ കിടപ്പ് കണ്ട് നിത്യയ്ക്ക് സങ്കടം സഹിക്കാനായില്ല. "അച്ചു... ഇങ്ങനെ കരയല്ലേടി. നിന്റെ കൂടെ ഞങ്ങളെല്ലാവരുമില്ലേ, നീ ധൈര്യമായിട്ടിരിക്ക്." "നിത്യാ... എന്റെ അമ്മ... ഞാൻ കാരണം..." വാക്കുകൾ കിട്ടാതെ അർച്ചന തേങ്ങി. "താൻ കാരണമാണ് അമ്മയ്ക്കിങ്ങനെ സംഭ-വിച്ചതെന്നോർത്ത് അർച്ചന സങ്കടപ്പെടരുത്. ഈ സമയം ധൈര്യം കൈവിടാതെ പ്രശ്നങ്ങളെ ഫേസ് ചെയ്യുകയാണ് വേണ്ടത്." സുധീഷ് അവളുടെയടുത്തേക്ക് വന്നു. ആളെ മനസ്സിലാകാതെ അർച്ചന അവനെത്തന്നെ നോക്കി. "ഇത് സുധിയേട്ടനാ അച്ചു, അനീഷേട്ടന്റെ ബ്രദർ." നിത്യ സുധീഷിനെ അവൾക്ക് പരിചയപ്പെടുത്തി. അതുകേട്ടതും ഒരുനിമിഷം അർച്ചനയുടെ മനസ്സിൽ ശ്രീഹരിയുടെ മുഖം മിന്നിമറഞ്ഞു. ശ്രീഹരി അടുത്തെവിടെയെങ്കിലും ഉണ്ടോന്ന് അർച്ചന കണ്ണുകൾ കൊണ്ട് പരതി. അവൾ ആരെയാണ് നോക്കുന്നതെന്ന് സുധീഷിനും നിത്യയ്ക്കും മനസ്സിലായി.

"ശ്രീഹരിയെയാണോ അർച്ചന നോക്കുന്നത്? അവൻ ഇങ്ങോട്ട് വന്നോണ്ടിരിക്കയാ." സുധീഷ് പറഞ്ഞു. അർച്ചനയുടെ മിഴികൾ നിറഞ്ഞൊഴുകി. ഒന്നും മിണ്ടാതെ അവൾ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്നു. ആരെയും അഭിമുഖീകരിക്കാൻ അവൾക്കായില്ല. ശ്രീഹരിയെ ഓർക്കുമ്പോഴൊക്കെ അവളുടെ മനസ്സിൽ രണ്ടുകുഞ്ഞുങ്ങളുടെ മുഖവും തെളിഞ്ഞുവന്നു. കുറ്റബോ-ധം അവളെ വേട്ടയാടികൊണ്ടിരുന്നു. അപ്പോഴാണ് സുധീഷിന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങിയത്. ഡിസ്പ്ലേയിൽ ശ്രീഹരിയുടെ പേര് കണ്ടതും സുധീഷ് ഹോസ്-പിറ്റലിന് പുറത്തേക്ക് നടന്നു. പോകുന്നവഴി അവൻ കാൾ അറ്റൻഡ് ചെയ്ത് ശ്രീഹരിയോട് സംസാരിച്ചു. പാർക്കിംഗ് ഏരിയയിൽ ബൈക്ക് നിർത്തി സുധീഷിനെയും നോക്കി നിൽക്കുകയായിരുന്നു ശ്രീഹരി. സുധീഷ് അവനരികിലേക്ക് വന്നു. "വാടാ.." സുധീഷ് അവനെ വിളിച്ചു. "അർച്ചനയ്ക്ക് എങ്ങനെയുണ്ട്?" ശ്രീഹരി അവനോട് ചോദിച്ചു. "ഉണർന്നുകിടപ്പുണ്ട്... കരച്ചിലാണ്." സുധീഷ് പറഞ്ഞു. ശ്രീഹരിയെയും കൂട്ടി സുധീഷ് അർച്ചനയ്ക്കരികിലേക്ക് നടന്നു. അവർ ചെല്ലുമ്പോൾ ഭിത്തിയിലേക്ക് നോട്ടമെറിഞ്ഞ് മറുവശം ചരിഞ്ഞു കിടക്കുകയായിരുന്നു അർച്ചന. "അർച്ചനാ..." ശ്രീഹരി മെല്ലെ വിളിച്ചു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story