വിരൽത്തുമ്പിലാരോ : ഭാഗം 22

viralthumbil aro

രചന: ശിവാ എസ് നായർ

"ഇനിയൊരിക്കലും അർച്ചന ശ്രീയേട്ടന്റെ ജീവി-തത്തിലേക്ക് വരില്ല... എന്റെ അമ്മയെ പോലും മറന്ന് നിങ്ങളെ അന്ധമായി സ്നേഹിച്ചതിന് എനിക്കിതുതന്നെ കിട്ടണം. നിങ്ങളിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല ശ്രീയേട്ടാ." കരച്ചിൽ ശബ്ദം പുറത്തുകേൾക്കാതിരിക്കാനായി തുണികൊണ്ടവൾ വായ പൊത്തിപ്പി-ടിച്ച് ഏങ്ങലടക്കാൻ പാടുപ്പെട്ടു. ആ നിമിഷം ഭൂമി പിള-ർന്ന് താഴേക്ക് പോയെങ്കില്ലെന്ന് അവൾക്ക് തോന്നി. അവൻ പറഞ്ഞ വാക്കുകൾ അർച്ചനയുടെ ഉള്ളം പൊള്ളിച്ചു. "അവൾക്കെന്ത് യോഗ്യതയുണ്ട് എന്റെ വീട്ടിലേക്ക് മരുമകളായി വരാനെന്ന് അമ്മ ചോദിച്ചാൽ ഞാനെന്ത് പറയും. കണ്ട വീട്ടിൽ അടുക്കളപ്പണിക്ക് പോയിരുന്ന, കെട്ടിടം പണിക്ക് പോയിരുന്ന സ്ത്രീയാണ് അവളുടെ അമ്മ. ആവശ്യത്തിന് വിദ്യാഭ്യാസം പോലുമില്ലായിരുന്നു. അങ്ങനെയൊരു സ്ത്രീയുടെ മോളെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ എന്ന് അമ്മ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. ഞങ്ങളുടെ ഒരു സ്റ്റാൻഡേർഡ് നോക്കണ്ടേ. വിവാഹക്കാര്യം വരുമ്പോൾ അമ്മയ്ക്ക് അമ്മയുടേതായ കുറച്ചു ഇഷ്ടങ്ങളുണ്ട്. ഒരു മകനായ ഞാൻ അതൊന്നും മറക്കാൻ പാടില്ലല്ലോ. എന്റെ അമ്മയെ വേദ-നിപ്പിക്കാൻ എനിക്ക് കഴിയില്ല.

നല്ല സാമ്പത്തികമുള്ള ചുറ്റുപാടിൽ നിന്നും വന്ന അമ്മയ്ക്ക് അർച്ചനയെ പോലൊരു പെണ്ണിനെ ഉൾകൊള്ളാൻ പറ്റിയെന്ന് വരില്ല. ഇങ്ങനെയൊരു പെണ്ണിനെ ഞാൻ സ്നേഹിച്ചിരുന്നെന്ന് അറിഞ്ഞാൽ തന്നെ അമ്മ എന്നെ വച്ചേക്കില്ല." "നീ... നീ... എന്താ പറഞ്ഞുവരുന്നത്?" തെല്ലൊരു പകപ്പോടെ സുധീഷ് അവനെ നോക്കി. "ഒരു വീട്ടുജോലിക്കാരിയുടെ മകളെ എന്റെ അമ്മ സ്വീകരിക്കില്ല. എന്റെ ജീവിതത്തെപ്പറ്റി അമ്മയ്ക്കും ചില സ്വപ്നങ്ങളുണ്ട്. അതൊക്കെ പോട്ടെന്നു വയ്ക്കാം. അവളുടെ അമ്മയുടെ ജോലി ഒരു പ്രശ്നമല്ലെന്ന് മാറ്റിവച്ചാലും വേറെയും തടസ്സങ്ങളുണ്ട്. പറയത്തക്ക ബന്ധുക്കളുണ്ടോ ഇവർക്ക്? ഇപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചു, നമ്മളാരുമില്ലായിരുന്നെങ്കിൽ അവളൊറ്റയ്ക്ക് എന്ത് ചെയ്തേനെ. ചോദിക്കാനും പറയാനും ആരുമില്ല. ഒരു അത്യാവശ്യം വന്നാൽ ഓടിവരാൻ ബന്ധുക്കൾ പോലുമില്ല. എനിക്കിതൊന്നും അത്ര പ്രശ്നമല്ലെങ്കിലും എന്റെ അമ്മ ഇതെല്ലാം നോക്കും. അവളെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടുപോയാൽ സമാധാനം കിട്ടാത്തൊരു ജീവി-തമായിരിക്കും എനിക്ക് കിട്ടുന്നത്. എന്നും അവര് തമ്മിലുള്ള വഴക്ക് കാണാനേ എനിക്ക് നേരമുണ്ടാവുകയുള്ളു.

നാളെ ഞങ്ങൾക്കൊരാവശ്യം വരുമ്പോൾ അവളുടെ ഭാഗത്ത്‌ നിന്നും ആരുമില്ലാതിരിക്കുമ്പോൾ അമ്മയുടെ ആളുകൾ അമ്മയോട് ചോദിക്കും, മോൻ കെട്ടികൊണ്ട് വന്നത് ഒരനാഥ പെണ്ണിനെയാണോന്ന്? അച്ഛന്റെ ആളുകൾ വല്യ കുഴപ്പമില്ലെന്ന് വയ്ക്കാം, പക്ഷേ അമ്മയും അമ്മയുടെ വീട്ടുകാരും, ഞാൻ അർച്ചനയുടെ കാര്യം വീട്ടിൽ പറഞ്ഞാൽ അപ്പോത്തന്നെ എതിർക്കും. അവരെ ധിക്കരിക്കാൻ എനിക്ക് പറ്റില്ല. അമ്മയുടെ വെറുപ്പ് സമ്പാദിക്കാനും എനിക്കാവില്ല. എന്റെ വിവാഹത്തെപ്പറ്റി അമ്മയുടെ കാഴ്ച്ചപ്പാട് അറിഞ്ഞപ്പോൾ തന്നെ ഞാൻ അർച്ചനയെ ഒഴിവാക്കാൻ തീരുമാനിച്ചതാണ്. അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം കൊണ്ടുതന്നെയാണ് സ്നേഹിച്ചത്. പക്ഷേ അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്ന് മനസ്സിലായപ്പോഴാ ഞാൻ ഇതിൽ നിന്നും അന്നുതന്നെ പിന്മാറിയത്. അവളെ ഒഴിവാക്കാൻ ഇതാണ് യഥാർത്ഥ കാരണമെന്ന് ഞാനെങ്ങനെ അർച്ചനയുടെ മുഖത്ത് നോക്കി പറയും. അവൾക്കത് ഒരിക്കലും താങ്ങാൻ കഴിയില്ല. ചിലപ്പോൾ ഇതിന്റെ പേരിൽ അവളെന്നെ വെറുത്തുപോയെന്നും വരാം. ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണാണവൾ.

അവളോട്‌ ബ്രേക്കപ്പ് പറയുമ്പോൾ തന്നെ അർച്ചന എത്രമാത്രം വിഷമിച്ചുവെന്ന് ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ കൂടെ ഈ കാരണം കൊണ്ടാണ് ഞാൻ അവളെ വേണ്ടെന്ന് വച്ചതെന്നറിഞ്ഞാൽ അതവളുടെ പഠിത്തത്തെ പോലും ബാധിക്കുമെന്ന് തോന്നി. അല്ലെങ്കിലും അവളുടെ മുഖത്ത് നോക്കി ഞാനെങ്ങനെ പറയും നിന്റെ അമ്മ വീട്ടുജോലിക്ക് പോകുന്നതും, നിങ്ങൾക്ക് ബന്ധുക്കൾ ഇല്ലാത്തതുമൊക്കെ നമ്മുടെ ജീവിതത്തെ ബാധിക്കും. എന്റെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമാവില്ല എന്നൊക്കെ. സമീറിക്കയുടെ വീട്ടിൽ പോകുന്നതിനുമുൻപ് അവളുടെ അമ്മ ജോലി ചെയ്തുകൊണ്ടിരുന്നത് എന്റെ അമ്മുമ്മയുടെ വീട്ടിലായിരുന്നു. ഒരിക്കൽ അർച്ചന അവളുടെ അമ്മയുടെ ഫോട്ടോ കാണിച്ചുതന്നപ്പോഴാണ് എനിക്കത് മനസ്സിലായത്. സ്വന്തം വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകളെയാണ് മകൻ കണ്ടുവച്ചിരിക്കുന്നതെന്ന് എന്റെ അമ്മയറിഞ്ഞാൽ എന്താകുമെന്ന് പറയണ്ടല്ലോ. വീട്ടുകാരെ വെറുപ്പിച്ചിട്ട് അവളോടൊത്ത് ജീവിതം തുടങ്ങിയാലും സ്ഥിതി മോശമായിരിക്കും. ആരുമില്ലെങ്കിലുള്ള അവസ്ഥ കണ്ടില്ലേ, ഇതുപോലെയിരിക്കും.

അർച്ചനയോട് തോന്നിയ സ്നേഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. പക്ഷേ അതൊരു വിവാഹത്തിലേക്ക് എത്തിക്കാൻ പറ്റില്ല സുധി. സന്തോഷം നിറഞ്ഞൊരു ജീവിതമായിരിക്കില്ല അത്. അതാ ഞാൻ അവൾക്ക് പ്രതീക്ഷ കൊടുക്കാത്തത്. ഇപ്പോൾ തന്നെ ഞാൻ ഓടിവന്നത്, ഒരു മരണം നടന്നത് കൊണ്ടാണ്. അവൾക്ക് ആരുമില്ലാത്തതല്ലേ, അപ്പോൾ എന്തെങ്കിലും സഹായം എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ചെയ്യാമല്ലോന്ന് കരുതിയാണ് അല്ലാതെ വേറെയൊന്നും ഉദ്ദേശിച്ചല്ല. ഈ സമയത്ത് എന്റെ പ്രെസെൻസ് അർച്ചനയ്ക്കൊരു ആശ്വാസമാകുമെങ്കിൽ അങ്ങനെയാവട്ടെ എന്നുകരുതി. ഞാൻ എത്രയൊക്കെ മറക്കാൻ പറഞ്ഞാലും അവളെന്നെ സ്നേഹിച്ചുകൊണ്ടിരിക്കുമെന്ന് എനിക്കറിയാം. ഞാനൊരു വിവാഹം കഴിച്ചാലേ എന്നെ മറന്ന് അവൾക്കും മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ കഴിയു. എനിക്ക് ജോലിയുടെ കാര്യം ഏകദേശം റെഡിയായ സ്ഥിതിക്ക് ഉടനെതന്നെ വിവാഹവും കാണും. കുറേനാളായി എന്റെ വിവാഹക്കാര്യം അമ്മ പറയാൻ തുടങ്ങിയിട്ട്. ജോലിയൊന്നും ആകാതിരുന്നത് കൊണ്ടാണ് ഇത്രയും നാൾ അമ്മയും സൈലന്റ് ആയി ഇരുന്നത്."

"ഇത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ശ്രീ. നിന്റെ അമ്മയുടെ സ്വഭാവം അറിഞ്ഞുവച്ചുകൊണ്ട് ആ പാവത്തിനെ നീയെന്തിനാ സ്നേഹിക്കാൻ പോയത്. ആദ്യമേ അവളെ അവളുടെ വഴിക്ക് വിട്ടൂടായിരുന്നോ." "ആ സമയത്ത് അമ്മയുടെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് എനിക്കറിയില്ലല്ലോ. പിന്നെ അവളെ സ്നേഹിക്കുന്ന സമയത്ത് എനിക്ക് ഇരുപത്തിമൂന്നും അവൾക്ക് പതിനെട്ടുമായിരുന്നു. ആ പ്രായത്തിൽ ഒന്നുമാലോചിക്കാതെ എടുത്തുചാടി പ്രേമിച്ചുപോയി. നടക്കില്ലെന്ന് മനസ്സിലായപ്പോൾ ബന്ധം കൂടുതൽ വഷളാകും മുൻപ് പറഞ്ഞൊഴിവാക്കി. ഇതിലെന്താ നീ കാണുന്ന ശരികേട്? ഒരു പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്." "നിനക്ക് വിവാഹം കഴിക്കാൻ ഇഷ്ടം പണവും ബന്ധുബലവും ഉള്ളൊരു പെണ്ണിനെയാണെന്ന് അങ്ങ് സമ്മതിച്ചാൽ പോരെ. അല്ലാതെ വെറുതെ നിന്റെ അമ്മയുടെ തലയിൽ വയ്ക്കണോ ശ്രീ?" സുധീഷിന് അരിശം വന്നു. "എടാ നീയെന്നെ അങ്ങനെയാണോ മനസ്സിലാക്കി വച്ചിരിക്കുന്നത്. അർച്ചനയ്ക്ക് പണമില്ലാത്തതോ, അമ്മ വീട്ടുജോലി ചെയ്തിരുന്നതോ എനിക്കൊരു കുറവായി തോന്നിയിട്ടില്ല.

ഞങ്ങളുടെ വിവാഹം പറഞ്ഞുറപ്പിച്ചാൽ അവളുടെ അമ്മയെ വീട്ടുജോലിക്കൊന്നും വിടരുതെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നതുമാണ്. പക്ഷേ എന്റെ ചേട്ടൻ കല്യാണം കഴിച്ചത് വല്യ വീട്ടിലെ പെണ്ണിനെയാണ്. പ്രേമിച്ചാണ് അവൻ വിവാഹം കഴിച്ചതും. അന്ന് എന്റെ അമ്മ അതിനു സമ്മതിച്ചതുതന്നെ നല്ല ആളും ബലവുമുള്ള ഫാമിലിയായത് കൊണ്ടാണ്. ചേച്ചിയുടെ അച്ഛൻ അത്യാവശ്യം രാഷ്ട്രീയത്തിൽ പിടിപാടുള്ളത് കൊണ്ടുതന്നെ കാസറഗോഡ് നിന്നും ചേട്ടന് ഇങ്ങോട്ടേക്ക് വേഗം തന്നെ സ്ഥലം മാറ്റിപ്പിക്കുകയും ചെയ്തു. ഇത്രയും നല്ല ബാക്ക്ഗ്രൗണ്ട് ഉള്ള വീട്ടിൽ നിന്ന് വന്നിട്ട് പോലും ചേച്ചിയുമായി അത്ര രസത്തിലല്ലായിരുന്നു അമ്മ. കാരണം അമ്മയുടെ ഇഷ്ടത്തിന് കണ്ടുപിടിച്ച പെണ്ണല്ലല്ലോ ചേച്ചി. അങ്ങനെയുള്ളപ്പോ ഞാൻ ആളും പേരുമില്ലാത്തൊരു വീട്ടിലെ പെണ്ണിനെ, അതും അമ്മയുടെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകളും കൂടിയാകുമ്പോൾ അമ്മയ്ക്കതൊരു കുറച്ചിലായി തോന്നും. അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല. പഴഞ്ചൻ ചിന്താഗതിക്കാരിയാണ്. അമ്മയെ എതിർത്തു സംസാരിക്കാൻ എനിക്കാവില്ല സുധി.

അർച്ചനയ്ക്കൊരു ഗവണ്മെന്റ് ജോലിയുണ്ടായിരുന്നെങ്കിൽ അതെങ്കിലും പറഞ്ഞ് അമ്മയുടെ മുന്നിൽ പിടിച്ചുനിൽക്കാമായിരുന്നു. അവൾക്കൊരു ജോലി കിട്ടുംവരെ കാത്തിരിക്കാൻ എനിക്ക് പറ്റില്ലല്ലോ. അമ്മ അതിനുമുൻപ് എന്റെ കല്യാണം നടത്തും. എത്ര ടെസ്റ്റ്‌ എഴുതിയിട്ടാണ് ഞാനൊരു ജോലി ഒപ്പിച്ചെടുത്തതെന്ന് നീ കണ്ടതല്ലേ. അമ്മയെ കൺവിൻസ് ചെയ്യാൻ പാടാണ്. അച്ഛൻ പോലും അമ്മ പറയുന്നതിനപ്പുറം പോയിട്ടില്ല. ചേട്ടനേക്കാൾ അമ്മയ്ക്ക് ഇഷ്ടക്കൂടുതൽ എന്നോടാണ്. അപ്പോൾ ഞാനെങ്ങനെ അമ്മയെ വിഷമിപ്പിക്കും." "ഇതൊക്കെ ഒരു കാരണമാണോ ശ്രീ. നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞൊക്കെ ആയാൽ അമ്മയുടെ മനസ്സ് മാറില്ലേ." "നിനക്കത് പറയാൻ എളുപ്പമാണ്. അർച്ചനയുടെ അവസ്ഥ നീ കാണുന്നില്ലേ. വീട്ടുകാരെ എതിർപ്പ് അവഗണിച്ച് ഞാനിവളെ കല്യാണം കഴിച്ചാൽ തന്നെ നാളെ ഒരാവശ്യം വരുമ്പോൾ ഓടിവരാൻ ആരുമുണ്ടാവില്ലെടാ. അമ്മയ്ക്ക് മുന്നിൽ പറഞ്ഞുനിൽക്കാൻ ഒന്നുമില്ല അവളുടെ കാര്യത്തിൽ. ഒരു ജോലിയുള്ള പെണ്ണാണെങ്കിൽ അതെങ്കിലും പറയാമായിരുന്നു അമ്മയോട്. എന്റെ വീട്ടുകാരെ നഷ്ടപ്പെടുത്തിയിട്ട്, അവരെ വെറുപ്പ് സമ്പാദിച്ചിട്ട് എനിക്ക് അർച്ചനയെ നേടിയെടുക്കണ്ട. അതിനേക്കാൾ നല്ലതല്ലേ നേരത്തെ പിരിഞ്ഞത്." "നീയീ ചെയ്യുന്നത് ഒട്ടും ശരിയല്ല ശ്രീ,

അർച്ചനയെ നീ എല്ലാ അർത്ഥത്തിലും ച-തിക്കുകയാണ് ചെയ്തത്. നിന്നെ അന്ധമായി സ്നേഹിച്ചുപോയെന്നൊരു തെറ്റ് മാത്രമാണ് അവൾ ചെയ്തത്." "ഞാൻ എങ്ങനെ അവളെ ച-തിച്ചൂന്നാ നീ പറയുന്നത്, അമ്മയുടെ ആഗ്രഹം അറിഞ്ഞപ്പോൾ തന്നെ ഞാൻ അർച്ചനയോട് ബ്രേക്കപ്പ് പറഞ്ഞതാണ്. ഞങ്ങളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്നും ഒരു സുഹൃത്തായിട്ടേ അവളെ കാണാൻ കഴിയുള്ളുവെന്നും വ്യക്തമാക്കിയതാണ് ഞാൻ." ശ്രീഹരിയുടെ ന്യായീകരണങ്ങൾ കേട്ടതും അത്രയും സമയം നിയന്ത്രിച്ചു നിർത്തിയിരുന്ന ദേഷ്യമടക്കാൻ സുധീഷിന് കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം സുധീഷ് വലതുകൈ വീശി ശ്രീഹരിയുടെ കവി-ളത്ത് ആ-ഞ്ഞടിച്ചു. സുധീഷിൽ നിന്നും അത്തരമൊരു പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ഇടത് കൈപ്പത്തി കവി-ളിലമർത്തി ശ്രീഹരി തരിച്ചിരുന്നു. ശ്രീഹരി പറഞ്ഞ ഓരോ വാക്കുകളും ക-ഠാ-രമുനയേക്കാൾ മൂർ-ച്ചയോടെയാണ് അർച്ചനയുടെ ഹൃദ-യത്തിൽ ആഴത്തിൽ തറ-ച്ചിറ-ങ്ങിയത്. കാതുകളിൽ അവന്റെ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു. ചെവികൾ പൊത്തിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ച് അവളിരുന്നു. മിഴികളിൽ നിന്നും നീർതുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു.

ഹൃദ-യമിടിപ്പ് ക്രമാതീതമായി ഉയർന്നു. ശ്വാസമെടുക്കാൻ നന്നേ പാടുപെട്ടു കൊണ്ട് അർച്ചന, ഭിത്തിയോട് ചേർന്നിരുന്ന് വിങ്ങലടക്കിപ്പിടിച്ചു. കണ്ണുകളിൽ ആരോ സൂചി കു-ത്തിയിറ-ക്കിയത് പോലെ അവൾക്ക് വേദ-നിക്കുന്നുണ്ടായിരുന്നു. കൈകൾ നെ-ഞ്ചത്തടിച്ച് നിശബ്ദമായി അവൾ ഏങ്ങിക്കരഞ്ഞു. ഒത്തിരി സ്നേഹിച്ചവൻ സമ്മാനിച്ച മു-റിവ് താങ്ങാനുള്ള ശേഷി അവൾക്കില്ലായിരുന്നു. "നീയെന്തിനാ ഇപ്പോ എന്നെ ത-ല്ലിയത്?" ശ്രീഹരി ദേഷ്യത്താൽ അടിമുടി വിറച്ചു. "നീ ചെയ്ത പ്രവർത്തി വച്ച് നോക്കിയാൽ നിന്നെ ത-ല്ലു-കയല്ല കൊല്ലുകയാണ് വേണ്ടത്." സുധീഷിന് കലിയടങ്ങുന്നുണ്ടായിരുന്നില്ല. "ഞാൻ എന്ത് ചെയ്തൂന്നാ നീ പറയുന്നത്?" ശ്രീഹരി ചോദിച്ചു. "അവളെ എല്ലാ രീതിയിലും സ്വന്തമാക്കിയിട്ട് കറിവേപ്പില പോലെ വലിച്ചെറിയാൻ ഞാൻ സമ്മതിക്കില്ല. ഇത്ര ദുഷ്-ടനാകാൻ നിനക്കെങ്ങനെ സാധിക്കുന്നെടാ.?" "ഓഹ് അപ്പോ അതാണ് കാര്യം.. അതിനിടയ്ക്ക് അവളിതൊക്കെ നിന്നോട് പറഞ്ഞോ. അന്നൊരിക്കൽ അങ്ങനെ സംഭവിച്ചുവെന്നത് സത്യം തന്നെയാണ്. ആ സിറ്റുവേഷൻ അങ്ങനെയായിരുന്നു. ഇതൊക്കെ മിക്കവർക്കിടയിലും അവിചാരിതാമായി സംഭവിച്ചുപോകാവുന്നതാണ്.

അതിന്റെ പേരിൽ വിവാഹം ചെയ്യാൻ പറ്റുമോ? നീ ഇന്നത്തെ ലോകത്തിലൊന്നുമല്ലേ ജീവിക്കുന്നത്." "അവളെയൊരിക്കലും വിവാഹം ചെയ്യാൻ നിനക്ക് കഴിയില്ല. അപ്പോൾ അതൊക്കെ അറിഞ്ഞുവച്ച് കൊണ്ട് നീ അവളെ സ്വന്തമാക്കാൻ പാടില്ലായിരുന്നു ശ്രീ." "നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അവളെപ്പിടിച്ചു റേ-പ്പ് ചെയ്ത് ഗർ-ഭിണി-യാക്കിയെന്ന്. എടാ അവളുടെ കൂടെ സമ്മതത്തോടെയാണ് അന്ന് അങ്ങനെ നടന്നത്. അതിലെനിക്കൊരു കുറ്റബോധവും തോന്നുന്നില്ല, ഒരബദ്ധം സംഭവിച്ചുപോയി. അതിത്ര വല്യ കുറ്റം പോലെ കാണേണ്ട കാര്യമില്ല. ഇതൊക്കെയിങ്ങനെ എല്ലാവരോടും പറഞ്ഞുനടക്കുകയാണോ അവൾ... ഛേ..." "എന്നോടിത് അർച്ചന പറഞ്ഞതല്ല... നിത്യ അവളുടെ ആത്മാർത്ഥ സുഹൃത്തല്ലേ. അപ്പോ നിത്യ ഒരു കാര്യമറിഞ്ഞാൽ അത് അനീഷിനോടും പറയും. അനീഷ് പറഞ്ഞിട്ടാ ഞാനിതൊക്കെ അറിഞ്ഞത്. നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ഞാൻ? എന്നിട്ട് നീ പറഞ്ഞോ എന്നോട്? നേരത്തെ ഞാനിത് അറിഞ്ഞിരുന്നെങ്കിൽ അവളെ ഉപേക്ഷിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. ഒരു പെണ്ണിനെ തൊട്ടാൽ അവളെ വിവാഹം ചെയ്യാനുള്ള ചങ്കുറപ്പും വേണം. അതില്ലെങ്കിൽ ഇങ്ങനത്തെ പരിപാടിക്ക് നിക്കരുത്."

"നിന്റെയീ പഴഞ്ചൻ ചിന്താഗതിയൊക്കെ മാറ്റാൻ സമയമായി സുധി. ഇതിപ്പോ അർച്ചനയ്ക്കില്ലാത്ത ദണ്ണമാണല്ലോ നിനക്ക്." "അർച്ചനയ്ക്ക് കുഴപ്പമില്ലെന്ന് നിന്നോടാര് പറഞ്ഞു.? നിങ്ങൾ ചെയ്തുവച്ചതിന്റെ ഫലമാണ് ഇന്ന് അവളുടെ അമ്മയ്ക്ക് ഈ ഗതി വന്നത്." "നീയെന്താ പറഞ്ഞു വരുന്നത്..?" ശ്രീഹരി സംശയത്തോടെ സുധീഷിനെ നോക്കി. അർച്ചന ഗർ-ഭിണി-യാണെന്നുള്ള വിവരം അവനോട് പറയാൻ തുടങ്ങുകയായിരുന്നു സുധീഷ്. അപ്പോഴാണ് അർച്ചന അവർക്കിടയിലേക്ക് ചെന്നത്. "സുധിയേട്ടനെ നിത്യ അന്വേഷിക്കുന്നുണ്ട്..." ഒന്നും കേൾക്കാത്ത ഭാവത്തിൽ അവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ അവൾ നന്നേ പാടുപെട്ടു. പെട്ടെന്നാണ് ശ്രീഹരിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അവരെയൊന്ന് നോക്കി ഇപ്പോൾ വരാമെന്ന് ആംഗ്യം കാണിച്ചുകൊണ്ട് ശ്രീഹരി പുറത്തേക്ക് നടന്നു. "നിത്യയെന്തിനാ എന്നെ അന്വേഷിക്കുന്നത്?" സുധീഷ് അർച്ചനയെ നോക്കി. "നിത്യ അന്വേഷിക്കുന്നെന്ന് ഞാൻ കള്ളം പറഞ്ഞതാ. നിങ്ങൾ തമ്മിൽ സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടു. ശ്രീയേട്ടനെ പറഞ്ഞുവിട്ടേക്ക്. എന്റെ വയറ്റിൽ അയാളുടെ കുഞ്ഞുങ്ങൾ വളരുന്ന കാര്യം അയാളറിയണ്ട. പിടിച്ചുവാങ്ങിക്കാനുള്ളതല്ല സ്നേഹം. സുധിയേട്ടൻ അയാളോടിനി ഒന്നും പറയരുത്. അർച്ചനയുടെ ജീവിതത്തിലിനി ശ്രീഹരി എന്നൊരാൾ ഉണ്ടാവില്ല... ഇതെന്റെ അമ്മയാണെ സത്യം." അർച്ചനയുടെ ശബ്ദം പാറ പോലെ ഉറച്ചതായിരുന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story