വിശ്വാമിത്രം: ഭാഗം 21

viswamithram

എഴുത്തുകാരി: നിലാവ്‌

മന്യേ എന്നുള്ള വിളി കർണപടത്തിൽ എത്തിയതും മിത്ര ഞെട്ടി കൊണ്ട് കണ്ണ് തുറന്ന് നോക്കി... മന്യേ... വിശ്വയുടെ കയ്യിൽ ഇരുന്ന് വിരിഞ്ഞ ചിരിയോടെ കാറിന്റെ വിൻഡോ സീറ്റിലൂടെ മിത്രയുടെ അടുത്തേക്ക് കുതറി വീഴാൻ നോക്കുവാണ് കുട്ടൂസ്... മണീടെ കുട്ടൂസ് എവിടെ... വിശ്വയുടെ മുഖത്തേക്ക് നോക്കാതെ അവനെ വാരി എടുത്ത് മേലിലേക്ക് പറ്റിപ്പിടിച്ചു കിടത്തി കൊണ്ട് അവന്റെ മൂർദ്ധാവിൽ മിത്ര ചുണ്ട് ചേർത്തു... താ... സ്വയം തൊട്ട് കാണിച്ച് കൊണ്ട് അവൻ മണിയെ തലപൊക്കി നോക്കി... ഇവിടെ ഉണ്ടോ കുട്ടൂസ്... കുറച്ച് നേരം അവനെ വാരിപ്പുണർന്നു കൊണ്ട് മിത്ര കാറിൽ തന്നെ ഇരുന്നു... മോളെ... നിറഞ്ഞ ചിരിയോടെ അപ്പ വന്നു വിളിച്ചതും മിത്ര തലയുയർത്തി നോക്കി...

എവടെ എന്റെ മാഷേ.. ഇന്നലെ ഒരു പോക്ക് പോയതാ നേരം വെളുത്തിട്ട് ഇത്രയും ആയി ഒരു കാൾ പോലും ചെയ്തില്ല... കഷ്ടം.. കുട്ടൂസിനെയും എടുത്ത് ഡോർ തുറന്നു പുറത്തേക്കിറങ്ങി മിത്ര കെറുവിച്ചു... ഇങ്ങോട്ട് വരുന്നത് കൊണ്ടല്ലേ വിളിക്കാഞ്ഞേ.. അവളെ കണ്ണിറുക്കി കാണിച്ച് കൊണ്ട് അപ്പ പറഞ്ഞു... നിന്റെ അപ്പക്ക് എന്നോട് ഒരു സ്നേഹവും ഇല്ല്യാടാ മാക്കാനേ... രണ്ട് പേരെയും സസൂക്ഷ്മം വീക്ഷിക്കുന്ന കുട്ടൂസിനെ നോക്കി മിത്ര പറഞ്ഞു... മ്മ്മ്... കോട്ടുവാ ഇട്ടു മൂളി കൊണ്ട് കുട്ടൂസ് അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു... ഓ ഇവിടെ പിന്നെ കാണുമ്പോ മന്യേ എന്ന് വിളിക്കാൻ ഉള്ള സ്നേഹമേ ഉള്ളൂ..

തിന്നാ ഉറങ്ങാ അപ്പിയിടാ തിന്നാ ഒറങ്ങാ അപ്പിയിടാ.. ഹും പിടിക്ക് കൊച്ചിനെ... കുഞ്ഞിനെ അപ്പയെ ഏൽപ്പിച്ചു മിത്ര ഉമ്മറത്തേക്ക് നോക്കി.... ഇവരൊക്കെ എന്താ.... മുന്നിൽ കവറുകളും നിലവിളക്കും ഒക്കെ പിടിച്ചു നിൽക്കുന്ന വിശ്വയുടെ വീട്ടുകാരെ കണ്ട മിത്ര അന്താളിച്ചു നിന്നു... ഇന്ന് നല്ലൊരു ദിവസം അല്ലെ.. അതുകൊണ്ട് അവരെല്ലാം വന്നു... അപ്പ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അതെന്താ തിങ്കളാഴ്ചക്ക് ഇത്ര നല്ല പ്രത്യേകത... മ്മ്?? മിത്ര കണ്ണ് മുകളിലേക്കും സൈഡിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ട് അപ്പയോട് ചോദിച്ചു... ഓ എനിക്കൊരു മകൾ ഉണ്ട് തല്ല് കൊള്ളിയാ അവൾ വല്യ കുട്ടി ആയ ദിവസമാ ഇന്ന്..

വേറെങ്ങോ നോക്കി കൊണ്ട് അപ്പ പറഞ്ഞു... പോ കള്ള അപ്പാ... മുഖം തിരിച്ചു ചുണ്ടിൽ ചിരി വരുത്തി മിത്ര മുന്നിലേക്ക് നടന്നു... വാ മോളെ വാ അച്ഛൻ എന്തൊക്കെയാ വാങ്ങിയിരിക്കുന്നെ നോക്ക് അച്ചപ്പം,, കുഴലപ്പം,, ലഡ്ഡു,, ജിലേബി,,, അയ്യോ മെയിൻ സാധനം എവിടെ... അപ്പ കവറിൽ തപ്പി കൊണ്ട് സ്വയം പറഞ്ഞു... മ്മ്മ് അപ്പൊ അച്ഛൻ സ്പെഷ്യൽ ആയി എന്തോ എനിക്ക് കൊണ്ട് വന്നിട്ടുണ്ട് നല്ല അച്ഛൻ... കണ്ടു പഠിക്ക്... അപ്പയുടെ അടുത്തേക്ക് നീങ്ങി കൊണ്ട് മിത്ര പറഞ്ഞു... ആ കിട്ടിപ്പോയ്... 4 കോലുമുട്ടായി എടുത്ത് പൊക്കി കാണിച്ച് കൊണ്ട് അച്ഛൻ അത് നീട്ടി.. തിന്നോ നിങ്ങൾക്ക് നാലാൾക്കും സ്പെഷ്യൽ ആയി വാങ്ങിയതാ....

മിത്രക്കും കുട്ടൂസിനും വിശ്വക്കും വിച്ചുവിനും നേരെ നീട്ടി കൊണ്ട് അച്ഛൻ പറഞ്ഞു... മോളെ വാങ്ങിക്ക് നിന്റെ അച്ഛന്റെ സ്പെഷ്യൽ.. ഞാനും ഇത്‌ കണ്ടു പഠിക്കാം എന്നും കോലുമുട്ടായി വാങ്ങി തരാവേ.... അപ്പ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു... അയ്യേ ഒരു രൂപേടെ കോലുമുട്ടായി വാങ്ങിയിട്ടാണോ ഇത്ര ബിൽഡ് അപ്പ്‌.. ശ്യേ ഇതിലും വലുത് എന്റെൽ ഉണ്ട്... വിച്ചുട്ടൻ പുച്ഛം വാരി വിതറി അവന്റെ കയ്യിൽ ഉള്ള കവറിൽ കയ്യിടാൻ തുടങ്ങി... ഓ പിന്നെ പിന്നെ... അച്ഛൻ പുച്ഛം വിതറി വിച്ചുട്ടന്റെ കയ്യിലേക്ക് തന്നെ നോക്കി നിൽക്കുവാണ്.. വെറും ത്വര... വിശ്വ ആണേൽ ഇവരെല്ലാം കൂടി വില കളയും എന്ന അവസ്ഥയിൽ എല്ലാവരെയും മാറി മാറി നോക്കി നിൽക്കുന്നു....

ടൺ ടടെൺ.... അഞ്ചാറു പാക്കറ്റ് പോപ്പിൻസ് പൊക്കിപ്പിടിച്ചു കൊണ്ട് വിച്ചുട്ടൻ ചിരിച്ചു.... നശിപ്പിച്ചു... വിശ്വ തലക്ക് കൈ കൊടുത്ത് തിരിഞ്ഞു നിന്നു.... അയ്യേ ഇതാണോ നിന്റെ ബിൽഡ് അപ്പ്‌.. ഇതിലും ഭേദം എന്റതാ... അച്ഛൻ കോലുമുട്ടായി പൊക്കിപ്പിടിച്ചു പറഞ്ഞു... ഓ പിന്നെ നക്കാപിച്ചയുടെ അല്ലെ ഇത്ര നല്ലത്.. ഒന്ന് പോയെ അപ്പാ അതിലും കോസ്റ്റ്ലി ആണ് ഇത്‌.. കുറെ ഉണ്ട്.. അതിലാകെ ഒന്നല്ലേ ഉള്ളൂ... വിച്ചു വിട്ട് കൊടുത്തില്ല... പിന്നെ രണ്ട് രൂപയുടെ സാധനത്തിന് ആണ് ടൺടടെൺ എന്നും പറഞ്ഞു വന്നേ.. ഒന്ന് പോയെടാ... അച്ഛനൊന്ന് താടാ.. ആദ്യം നിന്ന് തുള്ളിയ അച്ഛൻ കൈ നീട്ടി കൊണ്ട് പറഞ്ഞു... ഒന്നെനിക്ക് താ എന്നാൽ ഞാൻ തരാം...

വിച്ചു പോപ്പിൻസ് പുറകിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു... ഓ ഇന്നാ എനിക്ക് താ... അവന് കോലുമുട്ടായി കൊടുത്ത് അച്ഛൻ പോപ്പിൻസ് വാങ്ങി... നിങ്ങൾക്കൊന്നും വേണ്ടേ... രണ്ടാളും കൂടി നാലുപുറം നോക്കി ചോദിച്ചു... അവര് നമ്മളെ ഇട്ടു പോയടാ.... ചുറ്റും ആരെയും കാണാത്തത് കൊണ്ട് ഇളിഞ്ഞ ചിരിയോടെ അച്ഛൻ പറഞ്ഞു... എന്നാ ഇനി ഇങ്ങ് കയറിപ്പോര്... വിച്ചു അകത്തേക്ക് ഓടി കൊണ്ട് പറഞ്ഞു... ✨️✨️✨️✨️ അമ്മ എന്തൊക്കെയാ മോൾക്ക് കൊണ്ട് വന്നിരിക്കുന്നതെന്ന് നോക്കിയേ... കയ്യിൽ കവർ പൊട്ടിച്ചു കൊണ്ട് വിശ്വയുടെ അമ്മ പറഞ്ഞു... കുറച്ച് ചവനപ്രാവശ്യവും അരിഷ്ടവും ആവും... അകത്തേക്ക് കയറി വന്ന അച്ഛൻ പറഞ്ഞു.. മിണ്ടാതിരിക്ക് മനുഷ്യാ..

വെറും വയറ്റില് ഇതെന്നും കഴിക്കണം.. മോള് ഫുഡ്‌ കഴിച്ചില്ലല്ലോ.. അമ്മ ഒരു ടീസ്പൂൺ എടുത്ത് വരാം... അതും പറഞ്ഞു മീനാമ്മ അകത്തേക്ക് പോയി... കണ്ണിക്കണ്ട ഇലയും ചാണകവും ഒക്കെ കൂട്ടി കലർത്തി ഉണ്ടാക്കുന്നതാ തിന്നാൻ നിക്കണ്ട.. ഏഹ്.. ഡപ്പ കയ്യിൽ എടുത്തു കൊണ്ട് അച്ഛൻ പറഞ്ഞു... എനിക്കിഷ്ടാ... ഇളിയോടെ മിത്ര പറഞ്ഞു... അല്ലെങ്കിലും കാട്ട്ജാതിയിൽ പെട്ടവരോട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.... അച്ഛൻ ഇളിച്ചു കൊണ്ട് ഉമ്മറത്തേക്ക് എസ്‌കേപ്പ് ആയി... തീറ്റിക്കലും തിന്നലും കഴിഞ്ഞു റസ്റ്റ് എന്നും പറഞ്ഞു മിത്ര റൂമിലേക്കു വലിഞ്ഞു... കട്ടിലിൽ തന്നെ നല്ല ഉറക്കത്തിൽ ആണ് കുട്ടൂസ്... ചെക്കന്റെ ഉറക്കം കണ്ടില്ലേ കാലും വിടർത്തി വെച്ചു...

ഓഹ്... അവനെ നേരെ കിടത്തി മുടി മാടി ഒതുക്കി കൊണ്ട് മിത്ര അങ്ങനെ ഇരുന്നു.... പുറകിൽ കാൽപെരുമാറ്റം കേട്ടതും മിത്ര തല വെട്ടിച്ചു ആരാണെന്ന് നോക്കി... വിശ്വ ആണെന്ന് കണ്ടതും മുഖം കേറ്റിപ്പിടിച്ചു അവനെ മൈൻഡ് ചെയ്യാതെ കബോഡിൽ നിന്നും ഡ്രസ്സ്‌ എടുക്കാൻ പോയി... മണിക്കുട്ടി അമ്മ മാധുവിനെ എടുക്കുവാ ട്ടോ... റൂമിലേക്ക് വന്ന അമ്മ കുഞ്ഞിനെ എടുത്ത് കൊണ്ട് പറഞ്ഞു... അവനിവിടെ കിടന്നോട്ടെ അമ്മേ... ചിണുങ്ങി കൊണ്ട് മിത്ര പറഞ്ഞു... അമ്മ ഒന്ന് കണ്ണ് കാണിച്ച് വിശ്വയെ നോക്കി ചിരിച്ചു വെളിയിലേക്ക് പോയി... അമ്മ പോയെന്ന് കണ്ടതും മുഖത്തു പിന്നെയും ദേഷ്യം വലിച്ചു കേറ്റി തിരക്കിട്ട തിരയൽ തന്നെ തുടർന്നു... കുഞ്ഞേ....

നിന്നിടത്തു തന്നെ നിന്ന് വിശ്വ വിളിച്ചു... ആ വിളി കേട്ടതും മിത്ര കട്ടിലിലേക്കും അമ്മ പോയ വഴിയിലേക്കും നോക്കി... ഞാൻ നിന്നെ തന്നെയാ വിളിച്ചത്... മിത്ര കുട്ടൂസിനെയാണ് തിരയുന്നതെന്ന് മനസ്സിലായതും വിശ്വ പറഞ്ഞു... കുഞ്ഞാണത്രെ കുഞ്ഞു ആരുടെ കുഞ്ഞു.. പ്പ്.... ഹും ഒലിപ്പീര് കണ്ടില്ലേ.. രാവിലെ എന്തൊക്കെ ആയിരുന്നു... തന്നെ ആണെന്ന് മനസ്സിലായതും മിത്ര ചിറി കോട്ടി കൊണ്ട് പിറുപിറുത്തു... സോറി കുഞ്ഞേ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ.... ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു... വേണേൽ നീ എന്നേ രണ്ട് പൊട്ടിച്ചോ എന്നാലും ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കല്ലേ... മിത്രയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് വിശ്വ പറഞ്ഞു.. പൊട്ടിക്കാനോ..

കരണം നോക്കി ഒന്ന് കൊടുത്താലോ.. പുകയണം കവിള്... മനസ്സിൽ ഓർത്തു കൊണ്ട് മിത്ര തിരിഞ്ഞു വിശ്വയെ നോക്കി... മ്മ്... മുഖം കുനിച്ചു കാണിച്ചു കൊണ്ട് വിശ്വ നിന്നു... മിത്ര അവന്റെ മുഖത്തേക്ക് നോക്കാതെ കയ്യ് എടുത്ത് മുഖത്തോട് അടുപ്പിച്ചു.. കാര്യം മനസിലാവാതെ വിശ്വ മിത്ര എന്താണ് ചെയ്യുന്നതെന്ന് അറിയാൻ അവളുടെ മുഖത്തേക്ക് നോക്കി... മിത്ര കൈ ചുണ്ടോട് അടുപ്പിച്ചു... ആാാാ..... മിത്രയെ തള്ളി മാറ്റി കൊണ്ട് വിശ്വ അടക്കി പിടിച്ചു അലറി... നീയെന്താടി പട്ടിക്ക് ഉണ്ടായതാണോ ഇങ്ങനെ കടിച്ചു പറിക്കാൻ... എരു വലിച്ചു കൈ കുടഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... മിത്ര ഒന്നും മിണ്ടാതെ കബോഡിൽ മുഖം പൂഴ്ത്തി നിൽക്കുവാണ്.. ഡ്രസ്സ്‌ തിരയുന്ന പോലെ അഭിനയിക്കുവാണെന്നെ....

കയ്യിൽ കിട്ടിയ പട്ടുപാവാടയും എടുത്ത് ബാത്റൂറൂം ലക്ഷ്യമാക്കി നടന്നതും മിത്രയുടെ കയ്യിൽ പിടി വീണു... നീയിതെവിടെ പോവാ..... സംശയത്തോടെ വിശ്വ ചോദിച്ചു... ബാത്‌റൂമിൽ ബ്രേക്ക്‌ ഡാൻസ് നടക്കുന്നുണ്ട് ന്തേ പോരണോ.... ദേഷ്യത്തോടെ വിശ്വയുടെ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് മിത്ര ഒച്ച വെച്ചു... ഏതാ പാട്ട്.... കുസൃതിയോടെ വിശ്വ ചോദിച്ചു.. Iam a disco സൊത്തുട്ടൻ....റ്റൂര് ടുരുരു 🎶🎶🎶🎶....ന്തേ... മിത്ര കളിയാക്കി കൊണ്ട് ഉറക്കെ പാടി... നീ ഒച്ച വെച്ചിതെങ്ങോട്ടാ പോവുന്നെ... നിനക്കെന്താ ഇത്രയും വാശി.... വിശ്വ കണ്ണ് കുറുക്കി കൊണ്ട് ചോദിച്ചു...

ജെറിയെ മാത്രം പിടിക്കാൻ പോവുന്ന ടോമും കണ്ണിക്കണ്ട പുഴയും കാടും മലയും താണ്ടി നിങ്ങളത് കാണുന്നുണ്ടോ കുറുനരിയെ കണ്ടോ എന്ന് ആൾക്കാരെ പറ്റിച്ചു നടക്കുന്ന ഡോറയും ഒക്കെ ആവും നിങ്ങടെ ഹീറോസ്.. പക്ഷെ ഈ മണിമിത്രയുടെ ഹീറോ ഒരാളാണ് ഒരാൾക്ക് മാത്രമേ അതിന് അവകാശം ഉള്ളൂ... മിത്ര വിശ്വയുടെ കൈ അയച്ചു കൊണ്ട് പറഞ്ഞു.... ഈശ്വരാ ആറ്റു നോറ്റ് അവസാന ഘട്ടത്തിൽ കെട്ടിയ പെണ്ണിന് ഇനി ലൈനും ഉണ്ടോ... അവനെ ഞാൻ.... വിശ്വ മനസ്സിൽ ആത്മകഥിച്ചു കൊണ്ട് മിത്രയെ നോക്കി.... ആരാ.... ഇത്തിരി ടെൻഷനോടെയാണ് വിശ്വ ചോദിച്ചത്... ചെറുപ്പത്തിൽ തന്നെ അമ്മമാരെ നഷ്ടപ്പെട്ടു കാട്ടിലകപ്പെട്ട ഒരുവൻ......

മാതാപിതാക്കൾക്കൊപ്പം വളരേണ്ട പ്രായത്തിൽ മൃഗങ്ങളോടൊപ്പം ഇടപഴകി ജീവിച്ചവൻ... ഒരാൾക്കൊഴികെ പ്രിയപ്പെട്ടവൻ.. "കാ " യുടെ ശത്രു... മൗഗ്ലി.... യൊ...... 🤩🤩🤩💃💃💃💃.... അവൻ ആണ് ഹീറോ ദി റിയൽ ഹീറോ.. ബുഹഹഹ..... മിത്ര നിന്നിടത്തു നിന്ന് അഞ്ചാറു സ്റ്റെപ് ഇട്ടു... അയ്യേ.... ഇതിനാണോ നീ ഇത്രേ ബിൽഡ് അപ്പ്‌ ഇട്ടേ.. പ്പ്പ്.... കാറ്റ് ഒഴിഞ്ഞ ബലൂൺ പോലെയായി ഒറ്റ നിമിഷം കൊണ്ട് വിശ്വ... എന്താണ് കൊഴപ്പം.. അല്ലെങ്കിലും നല്ലത് പറഞ്ഞാൽ നായ്ക്കൾക്ക് പറ്റില്ലല്ലോ.. കൊഞ്ഞനം കുത്തി കൊണ്ട് മിത്ര തിരിഞ്ഞു നടന്നതും,,,,, അപ്പാ..... വയറിൽ കൈ വെച്ചു കൊണ്ട് മിത്ര തേങ്ങി... എന്ത് പറ്റി.... ഓടി വന്നു മിത്രയെ ചേർത്ത് പിടിക്കാൻ വേണ്ടി വന്നതും,,,,

Don't touch me.... ഒരു കൈ കൊണ്ട് സ്റ്റോപ്പ്‌ ഇട്ടു നിർത്തി കൊണ്ട് മിത്ര കണ്ണിറുക്കി അടച്ചു... പീക്കിരി ആയിപ്പോയി ഇല്ലേൽ എടുത്തെറിഞ്ഞേനെ ഞാൻ... വിശ്വ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് ബാക്കിലേക്ക് അടി വെച്ചു... പോവാതെ ഒന്ന് വന്നു പിടിക്കേടോ നന്ദി ഇല്ലാത്തവനെ.. വയറിൽ പിടിച്ചു വളഞ്ഞു കുത്തി നിന്ന് കൊണ്ട് മിത്ര പറഞ്ഞു.. നീയല്ലേ പിടിക്കേണ്ട എന്ന് പറഞ്ഞെ... ഒരടി അനങ്ങാതെ മാറിൽ കൈ കെട്ടി കൊണ്ട് വിശ്വ ചോദിച്ചു... അങ്ങനെ പറഞ്ഞലും ഒന്ന് വന്നു പിടിച്ചൂടേ.. അമ്മാ.... വേദന കൊണ്ട് മിത്ര പുളഞ്ഞു.... അങ്ങനെ ആണോ... ഓടി വന്നു കൊണ്ട് ചിരിയോടെ വിശ്വ മിത്രയുടെ വയറിൽ പിടുത്തം ഇട്ടു... ഏഹ്.. വയറിൽ ആരാ നിങ്ങടെ അമ്മായി ഇരിക്കുന്നുണ്ടോ...

എന്നേ ഒന്ന് താങ്ങി പിടിക്കടോ ചട്ടി തലയാ... ങ്ങീ.... തേങ്ങി കൊണ്ട് മിത്ര ചീറി... അത് പറയണ്ടേ എനിക്കറിയുമോ ഇതാണെന്ന്... മിത്രയെ താങ്ങി പിടിച്ചു വിശ്വ ബെഡിൽ കൊണ്ട് പോയി കിടത്തി.... വിടെന്നെ... ബെഡിൽ കൈ കുത്തി ഇരുന്നതും വിശ്വയുടെ കൈ തട്ടി മാറ്റി മണി ബെഡിലേക്ക് കിടന്നു... പാലം കടക്കുന്നത് വരെ നാരായണ പാലം കടന്നാൽ കൂരായണ.... പിറുപിറുത്തു കൊണ്ട് വിശ്വ ദേഷിച്ചു മാറി നിന്നു.. പാപി ചെന്നിടം പാതാളം എന്നും ഉണ്ട്.. ഹാ... വിശ്വയെ ആക്കി മിത്ര തിരിഞ്ഞു കിടന്നു.... എടി അഹങ്കാരീ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി മാക്കാച്ചി തവളെ..... എന്തൊക്കെ ഡയലോഗ് ആയിരുന്നു.. കൊഞ്ഞനം കുത്തിയതിന് അപ്പൊ തന്നെ ദൈവം നിനക്ക് പണി തരും എന്ന് വിചാരിച്ചു കാണില്ല അല്ലേടി ശൂർപ്പണഖേ... മിത്ര ഉറങ്ങി എന്ന് കണ്ടതും വിശ്വയുടെ ദേഷ്യം മുഴുവൻ അവൻ പുറത്തേക്ക് വിട്ടു... പോടാ പട്ടി..

ഉണർന്നിരിക്കുമ്പോൾ മുഖത്തേക്ക് നോക്കി പറയാൻ പറ്റാത്ത ഓൾഡ് മാൻ... ഫൂ.... മുന്നിലേക്ക് വീണ മുടി ഊതി മാറ്റി കൊണ്ട് കണ്ണ് തുറക്കാതെ മിത്ര പറഞ്ഞു... നിന്റെ മുഖം കണ്ടാൽ ഇങ്ങനെ പറയാൻ തോന്നില്ലെടി കുഞ്ഞേ... വിടർന്ന ചിരിയോടെ മനസ്സിൽ പറഞ്ഞു കൊണ്ട് വിശ്വ റൂം വിട്ടിറങ്ങി.... ✨️✨️✨️✨️✨️✨️ അധികം പുറത്തിറങ്ങി നടക്കാൻ ഒന്നും നിക്കണ്ട.. മുറ്റത്തേക്കിറങ്ങാൻ നിൽക്കുന്ന മിത്രയെ നോക്കി അമ്മ പറഞ്ഞു... അതെന്താ... മിത്ര മനസിലാവാതെ അമ്മയെ നോക്കി... ഈ സമയത്ത് അങ്ങനെ ഒന്നും ചെയ്യണ്ട.. മണീ അകത്തേക്ക് പോ... പിന്നിൽ വന്നു നിന്ന് കൊണ്ട് അപ്പ പറഞ്ഞു... ഓ.... എന്നും പറഞ്ഞു പുച്ഛം വാരി വിതറി കുട്ടൂസിനെ എടുത്ത് കൊണ്ട് മിത്ര റൂമിലേക്ക് നടന്നു...

അയ്യേ.... വിശ്വ ഡ്രസ്സ്‌ മാറുന്നത് കണ്ട മിത്ര പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു... ആയീ..... മിത്ര ചെയ്തത് പോലെ തന്നെ അവളുടെ ഒക്കത്തിരുന്നു കൊണ്ട് കുട്ടൂസും കാണിച്ചു... നീയെന്താ പിന്തിരിഞ്ഞു നിൽക്കുന്നെ.... മിത്രയുടെ നിൽപ്പ് കണ്ട വിശ്വ ചോദിച്ചു... ഡ്രസ്സ്‌ മാറുമ്പോൾ വാതിൽ ഒന്നടച്ചൂടെ... വിശ്വയുടെ മുഖത്തേക്ക് നോക്കാതെ മിത്ര ചോദിച്ചു... അതിന് ഞാൻ പെണ്ണല്ല.... ഒട്ടും താമസിയാതെ തന്നെ ഉത്തരവും വന്നു... ആഹാ പെണ്ണുങ്ങൾ മാത്രമേ വാതിൽ അടച്ചു ഡ്രസ്സ്‌ മാറൂ... മിത്ര വിടാൻ ഉദ്ദേശം ഇല്ല്യാ... എന്റെ അറിവിൽ അതെ... ഗൗരവത്തോടെ വിശ്വ പറഞ്ഞു.... മിത്ര എന്തെങ്കിലും പറയുന്നതിന് മുൻപ് റൂമിൽ ഉണ്ടായിരുന്ന അവളുടെ ഫോൺ അടിച്ച്....

ദിച്ചി.... വിടർന്ന കണ്ണുകളോടെ മിത്ര പറഞ്ഞു കൊണ്ട് ഫോൺ എടുത്തു... എച്ചിച്ചി... കൈ കൊട്ടി കൊണ്ട് കുട്ടൂസ് ചിരിച്ചു... എച്ചിച്ചി അവന്റെ അപ്പൻ.. മര്യാദക്ക് അവനെ മലയാളം പഠിപ്പിച്ചോ... കുട്ടൂസിന്റെ വിളി കേട്ട ദിച്ചി പറഞ്ഞു... Congrats പെണ്ണെ ഞാൻ എല്ലാം അറിഞ്ഞു... ഒരു ചിരിയോടെ ദിച്ചി പറഞ്ഞു.. ആടി..... വിശ്വ ഉള്ളത് കൊണ്ട് മിത്ര വല്ലാതൊന്നും പറഞ്ഞില്ല... ആളവിടെ ഉണ്ടല്ലേ എന്നാൽ പിന്നെ ഞാൻ രാത്രി വിളിക്കാം.. ഞാൻ റബ്ബർ വെട്ടാൻ വന്നതാ ഹിഹി... ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു ഫോൺ അപ്പോൾ തന്നെ കാൾ കട്ട്‌ ചെയ്തു.. ആരാത്.... മിത്ര ഫോൺ വെച്ചതും വിശ്വ ചോദിച്ചു... ചെകുത്താൻ... കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... എച്ചിച്ചി... ആ...

കുട്ടൂസ് വിശ്വയെ നോക്കി കൊണ്ട് മറുപടി കൊടുത്തു.... ആണോടാ കുഞ്ഞളിയാ.... മിത്രയുടെ കയ്യിൽ നിന്നും ബലമായി കുഞ്ഞിനെ വാങ്ങി കൊണ്ട് വിശ്വ താഴേക്ക് പോയി...... ✨️✨️✨️✨️✨️✨️✨️ മൂന്ന് ദിവസം വരെ മിത്ര പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിപ്പായിരുന്നു.. എല്ലാവരുടെയും വാക്ക് അതായത് കൊണ്ട് കടിച്ചു പിടിച്ചു മൂന്ന് ദിവസം മിത്ര വീട്ടിനുള്ളിൽ തന്നെ കഴിച്ച് കൂട്ടി.... എപ്പോഴും മീനാമ്മയും അച്ഛനും വിച്ചുവും വിളിക്കുമെങ്കിലും വിശ്വ ഇതുവരെ മിത്രയെ വിളിച്ചിട്ടില്ല... അന്ന് വീട്ടിൽ കൊണ്ടാക്കി പോയതാണ് വിശ്വ.. ഇതുവരെ കാണാനോ വിളിക്കാനൊ അവൻ ശ്രമിച്ചിട്ടില്ല...അവൻ വിളിക്കാൻ വേണ്ടി മിത്ര ഒട്ട് താല്പര്യപ്പെട്ടിട്ടും ഇല്ല്യാ വിളിക്കാൻ.... അങ്ങനെ ഇന്നാണ് മിത്രയുടെ ചടങ്ങ് നടത്തുന്നത്.... നാലാം ദിവസം..... ✨..............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story