വിശ്വാമിത്രം: ഭാഗം 32

viswamithram

എഴുത്തുകാരി: നിലാവ്‌

വണ്ടി ലവ ലേശം ലക്കും ലഗാലും ഇല്ലാതെ എങ്ങോട്ടൊക്കെയോ മിത്രയെയും കൊണ്ട് പോവുവാണ്.... വിശ്വ ഓൾഡ് മാൻ ആയത് കൊണ്ട് കാറിൽ ഓൾഡ് പാട്ടുകൾ ആണ് പാടി കൊണ്ടിരിക്കുന്നത്... അത് തീരെ ഇഷ്ടപ്പെടാതെ മിത്ര ഫോണിലും മുഖം പൂഴ്ത്തി ഇരിക്കുവാണ്.... നിനക്ക് വിശക്കുന്നുണ്ടോ.... കുറെ സമയത്തിന് ശേഷം മൗനത്തിനു ഇടവേള ഇട്ട് കൊണ്ട് വിശ്വ ചോദിച്ചു... താലി കെട്ടിയ പെണ്ണ് വീട്ടിൽ ഇല്ലാത്തപ്പോൾ കണ്ണിൽ കണ്ട പെണ്ണുങ്ങളെ ഒക്കെ വിളിച്ചു കേറ്റി അത് ചോദിക്കാൻ ചെന്ന എന്നെ പ്ഠോ എന്ന് മുഖത്തും അടിച്ചു അതിന് പ്രതിഷേധം ആയി റൂമിൽ കയറി ഇരുന്നപ്പോൾ അവിടേക്കും ഇടിച്ചു കേറി വന്നു ബാഗിൽ തുണിയും കുത്തി നിറച്ചു എന്നേം പൊക്കിയെടുത്തു ഈ കാറിൽ കൊണ്ട് വന്നിട്ട് എങ്ങോട്ടോ കൊണ്ടു പോവുമ്പോൾ ചോദിക്കാൻ പറ്റിയ ചോദ്യം.. വിശക്കുന്നുണ്ടോ എന്ന്...

ഉളുപ്പില്ലേ നിങ്ങൾക്ക്... എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഇനി അടി കിട്ടിയാൽ കഴുകാൻ കാറിൽ ഐസ് വാട്ടർ ഇല്ലല്ലോ എന്ന് കരുതി മിത്ര അത് മിണുങ്ങി... മിത്രയുടെ അടുത്ത് നിന്ന് മറുപടിയില്ല്യ എന്ന് കണ്ടതും വിശ്വ മിത്രയുടെ സൈഡിലേക്ക് നോക്കി... ഫോണിൽ ആരോടോ ചാറ്റ് ചെയ്യുവാണ്.. ഇടക്ക് ചുണ്ടിൽ ചിരിയും വരുന്നുണ്ട്... അത് കൂടുതൽ വിശ്വയെ ചൊടിപ്പിക്കുവാണ് ചെയ്തത്.... മിത്രാ ഞാൻ നിന്നോടാണ് ചോദിക്കുന്നത് വിശക്കുന്നുണ്ടോ എന്ന്... ഉച്ചത്തിൽ ചോദിക്കുമ്പോൾ ഒരു കൂസലും ഇല്യാതെ മിത്ര ഫോണിൽ കൂടുതൽ ശ്രദ്ധ ചെലുത്തി... ഒടുക്കം കാർ സഡൻ ബ്രേക്ക്‌ ഇട്ട് നിർത്തി മിത്രക്ക് ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു റോഡിലേക്ക് എറിഞ്ഞു....

എന്റെ redmi... 🙄 എത്തിപ്പാളി നോക്കി ഡോർ തുറക്കാൻ തുനിഞ്ഞതും,,, അപ്പോഴേക്കും വേറൊരു വണ്ടി ഫോണിന്റെ മേളിലൂടെ കയറി ഇറങ്ങി പോയി... താനെന്താ പ്രാന്തൻ ആണോ... മര്യാദക്ക് എനിക്ക് ഫോൺ വാങ്ങിച്ചു തന്നോളണം.... ദേഷ്യത്തോടെ കൈ ചൂണ്ടി മിത്ര സംസാരിക്കുമ്പോൾ വിശ്വ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുവാണ് ചെയ്തത്... ഇപ്പൊ നിന്റെ വായ തുറന്നത് എങ്ങനെയാ.. ചോദിച്ചാൽ അതിന് മറുപടി പറയാൻ പറ്റണം... അല്ലെങ്കിലും നിന്റെ നാക്കിന് എല്ലില്ലല്ലോ... ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് വിശ്വ വണ്ടി എടുത്തു... അത് തന്നെയാ എനിക്കും പറയാൻ ഉള്ളെ ചോദിച്ചാൽ അതിന് ഉത്തരം പറയണം അല്ലാതെ നോൺ ഓഫ് ur ബിസിനസ്‌ എന്നല്ല പറയേണ്ടത്.. ഞാൻ ചോദിച്ചതിനൊക്കെ എന്ന് നിങ്ങൾ മറുപടി പറയുന്നോ അന്നേ ഞാനും എല്ലാത്തിനും മറുപടി പറയു...

അത് പറഞ്ഞു മിത്ര വിശ്വയെ നോക്കിയതും മറുപടി പറയാതെ പാട്ടിന്റെ വോളിയം കൂട്ടി ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു.... ഓ പിന്നെ എന്താ ഗമ.. പ്പ്... മിത്ര പിറുപിറുത്തു കൊണ്ട് പുറത്തേക്കും നോക്കി ഇരുന്നു.. പതിയെ ഉറക്കത്തിലേക്കും... ✨️✨️✨️✨️ നല്ലൊരു ഉറക്കവും കഴിഞ്ഞു ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കിയ മിത്ര കാണുന്നത് കാർ എവിടെയോ നിർത്തി ഇട്ടേക്കുന്നതാണ്... ദൈവേ ഇയാളെന്നെ ഇട്ടിട്ടു പോയോ.. ചുറ്റും നോക്കി മിത്ര കാറിൽ നിന്നും ഇറങ്ങി... ഹോട്ടലിന്റെ മുന്നിൽ ആണെന്ന് കണ്ടതും വിശ്വയെ കാണാൻ മിത്രയുടെ കണ്ണ് ചുറ്റും ഒരോട്ട പ്രദക്ഷിണം നടത്തി... ബാഗിൽ നിന്നും ഓസിക്ക് കിട്ടിയ അയ്യായിരം രൂപയും കയ്യിലെടുത്തു മിത്ര ഹോട്ടലിലേക്ക് കയറി....

നേരെ ബാത്‌റൂമിൽ പോയി വയറിൽ ഇല്ലാത്ത സ്ഥലം കൂടി ഉണ്ടാക്കി മുഖം കഴുകി പുറത്തേക്കിറങ്ങി വിശ്വ എവിടേലും ഉണ്ടോ എന്ന് നോക്കി... ഒരു മുക്കിൽ ഇരുന്ന് ചായയും കേക്കും കഴിക്കുന്നത് കണ്ടതും ചാടി തുള്ളി മിത്ര അവന്റെ അടുത്തേക്ക് നടന്നു... ഒന്നും മിണ്ടിയില്ല എന്ന് കരുതി വിശപ്പില്ല എന്നാണോ അർത്ഥം.. ഒറ്റക്ക് തിന്നാൻ വന്നിരിക്കുവാ.. സ്വാർത്ഥൻ... പിറുപിറുത്തു കൊണ്ട് മിത്ര വിശ്വയുടെ ഓപ്പോസിറ്റ് ടേബിളിൽ പോയിരുന്നു.. വിശ്വ അവളെ ഒന്ന് നോക്കിയതും മിത്ര കയ്യിലെ രൂപ എണ്ണുന്ന പോലെ കാണിച്ച് ഞെളിഞ്ഞിരുന്നു... ഹ്ഹ.. 😏 പുച്ഛത്തോടെ സൊത്തുട്ടൻ ചായ കുടിക്കുന്നു, കേക്ക് തിന്നുന്നു, ഫോണിൽ തോണ്ടുന്നു... അല്ല പിന്നെ....

എന്റെ ഫോണിൽ വണ്ടി കേറി പോയി അല്ലേൽ ഇതിലും നന്നായി ഞാൻ തോണ്ടി കാണിച്ചേനെ.. ഹും... മിത്ര പറഞ്ഞതിത്തിരി ഉറക്കെ ആയിപ്പോയി... എന്താ പറഞ്ഞെ മാം... വന്ന വെയ്റ്റർ സംശയത്തോടെ മിത്രയെ നോക്കിയതും വിശ്വ കളിയാക്കി ചിരിച്ചു... ആ അത് പിന്നെ.... ഒരു ഓറഞ്ച് ജ്യൂസ്‌ പിന്നെ ഷവർമ... വിശ്വയെ നോക്കി വീമ്പോടെ മിത്ര പറഞ്ഞു... സാധനം മുന്നിൽ എത്തിയതും ഇതുവരെ ഷവർമ കാണാത്ത പോലെയായിരുന്നു മിത്രയുടെ തീറ്റ... തിന്ന് കഴിഞ്ഞു ഒരു ഏമ്പക്കം വിട്ടതും ബില്ലും കൊണ്ട് വെയ്റ്റർ വന്നു.. ബില്ല് അവിടെ കൊടുത്തോളു... വിശ്വയെ നോക്കി പറഞ്ഞു കൊണ്ട് മിത്ര ഹോട്ടെലിൽ നിന്നും വേഗം പോയി...

അഥവാ വിശ്വ ഇനി മിത്രയെ അറിയില്ല എന്ന് പറഞ്ഞു നാണം കെടുത്തിയാലോ.. പോയില്ലേ മാനം കപ്പലിൽ, 😛😛.... ഇതെന്തേ ആവോ ഇങ്ങനെ... മിത്രയുടെ പോക്കും നോക്കി വിശ്വ പറഞ്ഞു ചിരിച്ചു.. ബില്ലും പേ ചെയ്ത് വിശ്വ കാറിൽ കേറിയതും മിത്ര കണ്ണും അടച്ചു കിടന്നു... കൂടുതൽ ചോദ്യങ്ങൾ ഒന്നും വരാൻ പാടില്ലല്ലോ.... പോക്ക് കണ്ടിട്ട് ഒന്നല്ലെങ്കിൽ എന്റെ വീട്ടിലേക്ക് അല്ലെങ്കിൽ അച്ഛന്റെ അടുത്തേക്ക്.. ഈശ്വര പോവുന്ന വഴിക്ക് സൈലന്റ് വാലിയിൽ എങ്ങാനും ഇറക്കി വിടുവോ.... മിത്ര ഓരോന്ന് ആലോചിച്ചു നഖം കടിച്ചു.... റൂട്ട് സ്വന്തം വീട്ടിലേക്ക് ആണെന്ന് കണ്ടതും ഒരേസമയം മിത്രക്ക് സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു....

സന്തോഷം സ്വന്തം വീട്ടിലേക്ക് പോവുന്നതെന്ന് ഓർത്തു. സങ്കടം നടന്നതെല്ലാം വിശ്വ കട്ട്‌ ചെയ്ത് പറഞ്ഞാൽ അമ്മയുടെ ചൂരൽ കൊണ്ടുള്ള അടി ഓർത്തിട്ട്... സത്യം പറഞ്ഞാൽ പോലും അവര് വിശ്വയെ വിശ്വാസിക്കു എന്ന് മിത്രക്കുറപ്പായിരുന്നു... മുറ്റത്തു കാർ നിർത്തിയതും മിത്ര കാറിൽ നിന്നും ചാടിയിറങ്ങി.... ഡ്രൈവർ ആ ബാഗ് എടുത്തോളൂ.. വിശ്വയെ നോക്കി കൊഞ്ഞനം കാട്ടി പറഞ്ഞു കൊണ്ട് മിത്ര വീടിനുള്ളിലേക്ക് ഓടി... കുട്ടൂസെ....... അപ്പാ... ഹാളിലേക്ക് ചെന്ന് ഉറക്കെ മിത്ര വിളിച്ചു.... മന്യേ... റൂമിൽ നിന്ന് എത്തി നോക്കി കുട്ടൂസ് വിളിച്ചു കൊണ്ട് ഓടി വന്നു.... ഓഹ് എന്റെ മണിക്കുട്ടി ഇങ്ങനെ വിളിച്ചു കാറാതെ...

അകത്തു നിന്നും പുറത്തേക്ക് വന്ന പ്രീതാമ്മ പറഞ്ഞു... ഓ പിന്നെ... കുട്ടൂസിനെ എടുത്ത് ഒക്കത്തു വെച്ചതും അവൻ ചിരിയോടെ മിത്രയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... മന്യേ..... എന്നും വിളിച്ചു അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു... മിത്രക്ക് ആ നിമിഷം വിശ്വ അന്ന് ഉമ്മ വെച്ചതാണ് ഓർമ വന്നത്... തല കുടഞ്ഞു കൊണ്ട് മിത്ര അപ്പയെ നോക്കി ചിരിച്ചു... നിനക്ക് ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ മണിക്കുട്ടീ.. സ്വിച്ച് ഓഫ്‌ എന്നാ പറയുന്നേ... അപ്പ ഫോണും കയ്യിൽ പിടിച്ചു അത് പറഞ്ഞതും വിശ്വയെ കുടുക്കാൻ ഇതാണ് പറ്റിയ അവസരം എന്ന് കരുതി ഉള്ളിൽ ചിരിയോടെ മിത്ര പറഞ്ഞു,, അപ്പാ എന്റെ ഫോൺ റോട്ടിലേക്ക് വലിച്ചെറിഞ്ഞു അപ്പാ ഇവര്.. അതിന്റെ മേലെ വണ്ടി കയറി ഫോൺ ച്ളി ച്ളി എന്നായി... അഭിനയിച്ചു കാണിച്ചു കൊണ്ട് പടി കയറി വരുന്ന മിത്രയെ നോക്കി മിത്ര കണ്ണുരുട്ടി...

അതെന്തേ മോനെ.. ഇവളെന്തെങ്കിലും ചെയ്തോ മോനോട് ഫോൺ വലിച്ചെറിയാൻ.. അല്ലെങ്കിലും ഇവൾക്കിത്തിരി ഫോണിൽ കളി കൂടുതലാ... അപ്പ മിത്രയെ നോക്കി പറഞ്ഞു... അപ്പാ.. പണ്ടത്തെ അപ്പന്മാരെ പോലെ ആവല്ലേ അപ്പാ... ഞാൻ വെറുതെ ഇരിക്കുവായിരുന്നു.. പെട്ടെന്ന് ഫോൺ തട്ടി പറിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു... അപ്പയോട് ചേർന്ന് നിന്ന് വിശ്വയെ നോക്കി വിജയച്ചിരി ചിരിച്ചു കൊണ്ട് മിത്ര മുഖം തിരിച്ചു.. എന്റെ അച്ഛാ അവൾക്ക് വട്ടാ.. അവളുടെ ഫോൺ അല്ലെ ഈ ബാഗിൽ ഇരിക്കുന്നെ... ഫോൺ പുതിയത് വേണം എന്ന് പറഞ്ഞിരുന്നു അതിന് അടവിറക്കുവാ... വിശ്വയെ മിത്രയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... പച്ച കള്ളം അപ്പാ.. ഞാൻ കണ്ടതല്ലേ..

എന്റെ മുന്നിൽ വെച്ചാ ഫോൺ വലിച്ചെറിഞ്ഞേ.. അപ്പ സത്യം.. മിത്ര കണ്ണ് തള്ളി കൊണ്ട് അപ്പയുടെ തലയിൽ കൈ വെച്ചു... അപ്പൊ പിന്നെ അതാരുടെ ഫോണാ.. മുന്നിലേക്ക് കണ്ണ് കാണിച്ച് കൊണ്ട് അപ്പ ചോദിച്ചു... സംഭവം എന്താണെന്നറിയാൻ മുന്നോട്ട് നോക്കിയ മിത്ര കാണുന്നത് അവളുടെ ഫോൺ പൊക്കിപ്പിടിച്ചു നിൽക്കുന്ന വിശ്വയെ.. ങേ ഇതെങ്ങനെ... മിത്ര തല ചൊറിഞ്ഞു കൊണ്ട് അന്തം വിട്ട് നിന്നതും,, ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് കള്ളം പറയരുത്,,, കള്ളം പറയരുതെന്ന്,, എന്നിട്ട് അത് തന്നെ ചെയ്യുന്നോ... മിത്രയുടെ ചെവിയിൽ പിടുത്തം ഇട്ട് കൊണ്ട് അപ്പ പറഞ്ഞു... ആ വിടപ്പാ.. ഞാൻ സത്യാ പറഞ്ഞെ.. വിട്... ഹ്ഹ... അപ്പന്റെ കൈ വിടുവിച്ചു മിത്ര വിശ്വയുടെ അടുത്തേക്ക് ചെന്ന് ഫോൺ വാങ്ങി....

ഇയാളെന്താ മജീഷ്യനോ.. വിശ്വയെ ഒന്ന് ഇരുത്തി നോക്കി മിത്ര ഫോൺ തിരിച്ചും മറിച്ചും നോക്കി... ഹൈ എന്റെ ഫോൺ... അതേ മൗഗ്ലിയുടെ ഫോൺ കവർ.. അതേ ഫോണിന്റെ പൊട്ടൽ... അതേ ഫോൺ.. ഇത്‌ എന്റെ തന്നെയാ അല്ലെ കുട്ടൂസെ.. ഒക്കത്തിരിക്കുന്ന കുട്ടൂസിനെ നോക്കി മിത്ര പറഞ്ഞു.... മ്മ്.. ചോ.. ത്തൂ... ടാ... മൂളി കൊണ്ട് കുട്ടൂസ് വേഗം വിശ്വയുടെ അടുത്തേക്ക് ചാടി... മാധു കുട്ടീ... അവനെ വാരി എടുത്ത് കൊണ്ട് വിശ്വ അവന്റെ കവിളിൽ ഉമ്മ വെച്ചു... എന്നാലും അപ്പൊ അതാരുടെ ഫോൺ ആണ് വലിച്ചെറിഞ്ഞേ.. മിത്രക്ക് ഒരെത്തും പിടിയും കിട്ടിയില്ല.... അച്ഛാ ഞാൻ എന്നാൽ നിക്കുന്നില്ല.. ഇപ്പൊ പോയാലെ നാളെ മോർണിങ് അവിടെ എത്തു..

മിത്രയെ അവിടെ നിർത്താൻ പറ്റാത്തത് കൊണ്ടാ അവളേം കൊണ്ട് പൊന്നേ... പെട്ടെന്ന് വിളി വന്നതാ... എന്നാൽ ഞാൻ ഇറങ്ങുവാ.. കുട്ടൂസിനെ അമ്മയെ ഏൽപ്പിച്ചു കയ്യിലെ ഫുഡ്‌ ഐറ്റംസ് കവർ അപ്പക്കും കൊടുത്ത് വിശ്വ അപ്പോൾ തന്നെ കാറും എടുത്ത് പോയി... അപ്പൊ ദേഷ്യം കൊണ്ട് കൊണ്ടന്നു നിർത്തിയതല്ല ല്ലേ.. ഒരു ശീത സമരം പ്രതീക്ഷിച്ചു.. എന്നാലും ഈ ഫോൺ.. മിത്ര താടിക്കും ഫോൺ കൊടുത്ത് നിന്നാലോചിച്ചു... ✨️✨️✨️✨️✨️ രാത്രിയിലെ ഫുഡടിയും കഴിഞ്ഞു കുട്ടൂസിനെയും കൊണ്ട് കിടക്കാൻ റൂമിലേക്ക് കയറാൻ നിന്നപ്പോൾ ആണ് മീര വിളിച്ചത്.... എന്റെ ദൈവമേ ഇവളിപ്പോ വിളിച്ചിട്ട്... ഫോൺ സൈലന്റിൽ ഇട്ട് കുട്ടൂസിനെ ബെഡിൽ ഇരുത്തി മിത്ര പുറത്തെ ഡോർ തുറന്ന് മുറ്റത്തേക്കിറങ്ങി... എന്താടി കോപ്പേ.. ഞാൻ വീട്ടിൽ ആടി.. അപ്പേം അമ്മേം ഒക്കെ ണ്ട്.. നീയാണ് വിളിക്കുന്നതെന്നറിഞ്ഞാൽ പിന്നെ അത് മതി...

ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ മിത്ര ചാടി കേറി അങ്ങോട്ട് പറഞ്ഞു... എടി ഞാൻ ഒരത്യാവശ്യ കാര്യം പറയാൻ വേണ്ടി വിളിച്ചതാ... ചേട്ടൻ ഇപ്പോൾ പുറത്ത് പോയിരുന്നു അപ്പൊ കണ്ട കാര്യാ നീ ആ വാട്സ്ആപ്പ് തുറന്നൊന്നു നോക്ക്... അപ്പുറത്ത് നിന്ന് മീര പറഞ്ഞതും സംശയത്തോടെ മിത്ര വാട്സ്ആപ്പ് തുറന്ന് നോക്കി... വിശ്വ ഒരു പെൺകുട്ടിയുമായി പല രീതിയിൽ നിൽക്കുന്ന ഫോട്ടോസ് ആയിരുന്നു അത്... കൈ കൊടുത്തും കെട്ടിപ്പിടിച്ചും ചേർന്നു നിന്നും ഉള്ള ഫോട്ടോസ് കണ്ടതും മിത്രയുടെ രക്തം തിളച്ചു മറിഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ... നിനക്കെന്താ മീരേ ഇതല്ലാതെ നിനക്ക് വേറൊന്നും എന്നോട് പറയാൻ ഇല്ലേ.. എപ്പോ നോക്കിയാലും വിശ്വ അങ്ങനെ ആണ് വിശ്വ ഇങ്ങനെ ആണ്..

അതാണ് ഇതാണ്.. അല്ലാതെ എന്നെ കുറിച്ച് നീയെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ചുമ്മാ വള വളാന്ന്... അത് ചിലപ്പോൾ അവരുടെ ഫ്രണ്ട് ആവും ഇനി ആരെങ്കിലും ആവട്ടെ ഓരോന്ന് പറഞ്ഞു അതും ഇതും ഒന്നും എന്റെ ഫോണിലേക്ക് അയക്കണ്ട.. പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. എന്തായാലും നിന്റെ ലൈഫ് സേഫ് ആണല്ലോ... അതും പറഞ്ഞു മിത്ര ഫോൺ കട്ട് തിരിഞ്ഞതും ഉമ്മറത്തു അപ്പ ഇരിക്കുന്നത് കണ്ട് മിത്ര ഒന്ന് ഞെട്ടി... ദൈവമേ ഒന്നും കേട്ട് കാണല്ലേ ഭഗവതി.... മനസ്സിൽ പറഞ്ഞു കൊണ്ട് മിത്ര ഇളിച്ചു കൊണ്ട് അപ്പയുടെ അടുത്തേക്ക് ചെന്നു... എന്താ മണീ മുറ്റത്തു നിന്ന് ഫോൺ വിളി... ആരാ വിളിച്ചേ.. സംശയത്തോടെ അപ്പ ചോദിച്ചു...

അപ്പ അത് പിന്നെ.. ആ ദിച്ചി.... ദിച്ചിയാ വിളിച്ചേ... പെട്ടെന്ന് വായിൽ വന്നത് മിത്ര പറഞ്ഞു... എന്തിനാ ഈ രാത്രിൽ പുറത്ത് നിന്നൊക്കെ വിളിക്കുന്നെ... ഇന്ന് നിങ്ങള് കണ്ടിട്ട് പോന്നതല്ലേ ഉള്ളൂ... അപ്പയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു... ആർട്സിന്റെ കാര്യം പറയാൻ വേണ്ടി.. ബുധനാഴ്ച ആണ് ആർട്സ്.. അപ്പൊ അതിന് പ്ലാൻ ചെയ്യാൻ വേണ്ടി.. അപ്പ എന്താ ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നെ.... കണ്ണ് കൂർപ്പിച്ചു കൊണ്ട് മിത്ര ചോദിച്ചു.. ഓ നീയിനി കള്ളം ഒന്നും പറയണ്ട.. എനിക്ക് മനസിലായി ആരാ വിളിച്ചേ എന്നൊക്കെ... അപ്പ ഗൗരവത്തിൽ പറഞ്ഞു... അത് പിന്നെ അപ്പാ... ഞാൻ... സോറി.. ഫോണിൽ മുറുകെ പിടിച്ചു കൊണ്ട് മിത്ര തലതാഴ്ത്തി.. ഒന്ന് പോ മണീ..

എന്നോട് എന്തിനാ സോറി പറയുന്നേ.. അല്ല എന്നിട്ട് മോൻ എവിടെ എത്തി.. അപ്പ ഇളിച്ചു കൊണ്ട് ചോദിച്ചു.. യേത് മോൻ.. !🙄 മിത്ര അന്തം വിട്ട് ചോദിച്ചു... വിശ്വ.. അവൻ അല്ലെ വിളിച്ചേ.. ഓഹ് ഞാൻ ഇടയിൽ കേറി വന്നത് കൊണ്ടാവും മുഖം ഇത്രക്ക്... അച്ഛൻ ചിറി കോട്ടി കൊണ്ട് പറഞ്ഞു.. ഈ അപ്പ🤦.... ഞാൻ ചോദിച്ചില്ല... പോയി കുളിക്കാൻ നോക്ക് കിളവാ.. അപ്പന്റെ കയ്യിൽ നുള്ളി കൊണ്ട് മിത്ര അകത്തേക്ക് പോയി... ഓഹ്... അപ്പ എങ്ങാനും അറിഞ്ഞിരുന്നേൽ... വാതിൽ ലോക്ക് ചെയ്ത് ചാരി നിന്ന് കൊണ്ട് മിത്ര നെഞ്ചിൽ കൈ വെച്ചു... മന്യേ.... ബാ... ബാബ്ബാബോ.... ബെഡിൽ കൈ കൊണ്ട് കൊട്ടിക്കൊണ്ട് കുട്ടൂസ് വിളിച്ചു... ആ വരുവാ കുട്ടൂസെ... നമുക്ക് ഒങ്ങാം.. മുഖത്ത് ചിരി വരുത്തി കൊണ്ട് മിത്ര ബെഡിൽ പോയി കിടന്ന് കുട്ടൂസിനെ അവളുടെ മേലിൽ കിടത്തി പുറത്ത് കൊട്ടിക്കൊണ്ടിരുന്നു... ...

എല്ലാം ചെയ്യുന്നുണ്ടെങ്കിലും മനസ്സിൽ മൊത്തം മീരയുടെ വാക്കുകളും ഫോണിൽ കണ്ട ഫോട്ടോസും ആയിരുന്നു... അന്ന് ഫ്ലാറ്റിൽ വെച്ചു കണ്ട ആ പെൺകുട്ടി ആണോ എന്നറിയാൻ വേണ്ടി മിത്ര വീണ്ടും ഫോൺ കയ്യിൽ എടുത്തു.. മന്യേ... കൊത്..... കൊട്ടൽ നിന്നതും തലപൊക്കി മിത്രയെ നോക്കി കൊണ്ട് കുട്ടൂസ് പറഞ്ഞു... ആ മണി കൊട്ടുവാ.. കിടന്നുറങ്ങിക്കെ... ഒരു കൈ കൊണ്ട് കുട്ടൂസിനെ കൊട്ടി കൊണ്ട് മിത്ര ഫോട്ടോ സൂം ചെയ്ത് നോക്കി... അന്ന് കണ്ട പെൺകുട്ടി അല്ല പത്തു മുപ്പത്തഞ്ചു വയസ് തോന്നിക്കുന്ന സ്ത്രീ ആണെന്ന് മനസ്സിലായതും എന്ത് ചെയ്യണം എന്നറിയാതെ നെടുവീർപ്പോടെ മിത്ര കണ്ണുകൾ ഇറുക്കി അടച്ചു........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story