വിശ്വാമിത്രം: ഭാഗം 39

viswamithram

എഴുത്തുകാരി: നിലാവ്‌

എങ്ങോട്ടാ ആവോ ആത്തോലമ്മ ഇന്ന് ഒരുങ്ങി കെട്ടി.... കയ്യിൽ ചായ ഗപ്പും പിടിച്ചു മിത്രയുടെ റൂമിന്റെ വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് വിശ്വ ചോദിച്ചു... എന്തായാലും നിങ്ങടെ ഒപ്പം വാർക്കപ്പണിക്കല്ല... രാവിലെ തന്നെ കുളിച്ചൊരുങ്ങി മേക്കപ്പ് ഇടുന്ന തിരക്കിൽ മിത്ര പിറുപിറുത്തു... കുട്ടിക്ക് ദെണ്ണം ഉണ്ടേ... ആൾറെഡി ഉള്ള ദേഷ്യവും ഇന്നലെ കുടിച്ചു ഉണ്ടായ സംഭവ വികാസങ്ങളും മിത്രയുടെ തലയിൽ ഓടി കളിക്കുവാണെയ്... 😁 എന്താ പറഞ്ഞെ കേട്ടില്ല... വിശ്വ തലയൂന്നി കൊണ്ട് ചോദിച്ചു... അത്.. ഹാ നിങ്ങളല്ലേ ഞാൻ ഉണ്ടാക്കിയ ഫുഡൊന്നും കഴിക്കില്ലാന്ന് പറഞ്ഞെ.. പിന്നെന്തിനാ ഞാൻ ഉണ്ടാക്കിയ ചായ കുടിക്കുന്നെ... വിശ്വയുടെ അടുത്തേക്ക് പാഞ്ഞടുത്തു കൊണ്ട് മിത്ര ചോദിച്ചു... മ്മ്?..

ഇത്‌ നീയുണ്ടാക്കിയ ചായ ആണോ.... വിശ്വ ചായയിലേക്കും മിത്രയുടെ മുഖത്തേക്കും മാറി നോക്കി ചോദിച്ചു... അല്ല നിങ്ങടെ ദിയ ഉണ്ടാക്കി തന്നതാ... പല്ല് കടിച്ചു കൊണ്ട് മിത്ര വിശ്വയെ കൂർപ്പിച്ചു നോക്കി... ഏതായാലും ഞാൻ ഇപ്പൊ കുടിച്ചു പോയില്ലേ.. ഞാൻ കുടിച്ചതിന്റെ ബാക്കി ഒട്ട് നീ കുടിക്കാനും പോണില്ല... so.... So...? മിത്ര കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.. ബാക്കി ഞാൻ തന്നെ കുടിച്ചോളാം... ഇളിച്ചു കൊണ്ട് ഒറ്റ വലിക്ക് വിശ്വ ചായയെല്ലാം കുടിച്ച് തീർത്തു... ഏഹ്.... കെറുവിച്ചു കൊണ്ട് മിത്ര കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.... പറഞ്ഞില്ല എങ്ങോട്ടാ ഒരുങ്ങി പോണതെന്ന്... ബെഡിലേക്കിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... നിങ്ങടെ ക്യമുകിയെ കണ്ട് പിടിക്കാൻ...

മിത്ര മനസ്സിൽ പറഞ്ഞു... ഞാൻ നിന്നോടാ ചോദിക്കുന്നെ മിത്രേ... എങ്ങോട്ടാ ഇത്ര രാവിലെ പോവുന്നെ എന്ന്... സാധാരണ നീ 9 മണിക്കല്ലേ പോവാറ്.. ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് വിശ്വ വീണ്ടും ചോദിച്ചു.. 2019 ഡിസംബർ 15ന് 5:12ന് ഞാനും ചോദിച്ചിരുന്നു വന്ന പെണ്ണ് ആരാണെന്ന്... അപ്പോ നിങ്ങളെന്നോട് പറഞ്ഞു നോൺ ഓഫ് ur ബിസിനസ്‌ എന്ന്.. അപ്പോ എന്റെ കാര്യത്തിലും അങ്ങനെ ഒക്കെ തന്നെ... വിശ്വയെ നോക്കി പുച്ഛിച്ചു കൊണ്ട് മിത്ര തല തിരിച്ചു... കണ്ണാടിയിൽ നോക്കി മുടി ശെരിയാക്കുന്നതിനിടയിൽ, ഞൊടിയിടയിൽ വിശ്വ മിത്രയുടെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി... കോളേജിൽ ഇന്ന് വല്ല പ്രോഗ്രാമും ഉണ്ടോ... മിത്രയുടെ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു..

പറയാൻ മനസില്ല,, നാക്കില്ല,, സൗകര്യം ഇല്ല്യാ.. വിശ്വയെ കൂർപ്പിച്ചു നോക്കി അവന്റെ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... അതെന്താ ഇല്ലാത്തെ... മ്മ്... ഒരു പ്രത്യേക ഭാവത്തോടെ വിശ്വ അവളിലേക്ക് ചേർന്ന് നിന്നു.... എല്ലാവരോടും ചെയ്യുന്ന പോലെ എന്നോട് ചെയ്താൽ ഉണ്ടല്ലോ... കൈ ചൂണ്ടി ദേഷ്യത്തോടെ മിത്ര പറഞ്ഞു നിർത്തി... ചെയ്‌താൽ !! മിത്രയുടെ മുടിയിഴകളെ തലോടി കൊണ്ട് വിശ്വ ചോദിച്ചു... ചെയ്താൽ അപ്പോ കാണിച്ചു തരാം മണിമിത്ര ആരാണെന്ന്... മാറി നിക്കങ്ങോട്ട്... ഊക്കോടെ മിത്ര വിശ്വയെ തള്ളി മാറ്റി പോവാൻ നിന്നു... അതേ സ്പീഡിൽ വിശ്വ എണീറ്റ് വന്ന് മിത്രയുടെ രണ്ട് കയ്യിലും പിടിച്ചു പൊക്കി കബോർഡ് ടേബിളിലേക്ക് കയറ്റി ഇരുത്തി...

എന്നെ ദേഷ്യം പിടിപ്പിക്കാതെ പോവുന്നുണ്ടോ നിങ്ങള്.. ഈർഷ്യയോടെ മിത്ര കുതറി മാറാൻ നോക്കി.. അടങ്ങി നിക്ക്.. ഞാൻ ഒന്ന് പറയട്ടെ... മിത്രയെ നേരെ നിർത്താൻ ശ്രമിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എനിക്കൊന്നും കേൾക്കണ്ട.. വിടെന്നെ.. എനിക്ക് പോണം... ഒരു പൊടിക്ക് സമ്മതിക്കാതെ മിത്ര കുതറി കൊണ്ടിരുന്നു... ഇന്ന് കോളേജിൽ ആർട്സ് ആണല്ലേ... കോർഡിനേറ്റർക്ക് നേരത്തെ പോയി എല്ലാം സെറ്റ് ആക്കണം എന്ന് തോന്നുന്നു... വിശ്വ പറയുന്നത് കേട്ടതും കുതറൽ ഒക്കെ നിർത്തി മിത്ര വിശ്വയെ തന്നെ നോക്കി നിന്നു.. ഗ്ലാമർ കൊണ്ടല്ല... 😌 (ഗ്ലാമർ ഒക്കെ ണ്ട്.. but കൂടുതൽ പൊലിപ്പിച്ചാൽ അസൂയ മൂത്തു acp അരുൺ സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരും 😁😁)

ഈ കള്ളക്കിളവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു.. വിശ്വയുടെ മുഖത്തേക്ക് നോക്കി നിന്ന് കൊണ്ട് മിത്ര തിങ്കലോഡ് തിങ്കൽ.. 🤔 അതിനിടയിൽ വിശ്വ അവൾക്ക് സിന്ദൂരം ഇട്ട് കൊടുത്തതോ മതി മറന്ന് നോക്കി നിന്നതോ ഒന്നും മണിക്കുട്ടി അറിഞ്ഞില്ല... 🙊 അല്ലെങ്കിൽ എതിർക്കുന്ന ആളാണല്ലോ.. ഇന്നെന്ത് പറ്റി... അന്തം വിട്ടിരിക്കുന്ന മിത്രയുടെ മുഖത്തു ചെന്ന് വിരൽ ഞൊടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... എന്താ?? വിശ്വയുടെ കൈ തട്ടി മാറ്റി മിത്ര മനസിലാവാതെ ചോദിച്ചു... ചിരിയോടെ മിത്രയുടെ നെറ്റിയിലെ സിന്ദൂരം കാണിച്ചു കൊണ്ടവൻ കണ്ണ് കാണിച്ചു... കെട്ട്യോൻ ആയി പോയീലെ.. തല്ല് കിട്ടിയെന്നുള്ള പരാതി കേൾക്കണ്ടല്ലോ.. താല്പര്യം ഇല്ലാതെ മിത്ര പറഞ്ഞു...

അപ്പോ കെട്ട്യോൻ ആണെന്ന് അംഗീകരിച്ചോ.. നിറഞ്ഞ ചിരിയോടെ വിശ്വ ചോദിച്ചു... ഈ താലി എന്ന് എന്റെ കഴുത്തിൽ വീണോ... എത്ര കാലം എന്റെ കഴുത്തിൽ ഉണ്ടോ അന്ന് വരെ നിങ്ങൾ അത് തന്നെ ആണല്ലോ.. താലി ഉയർത്തി കാണിച്ചു കൊണ്ട് ഒരു ഭാവവും ഇല്ലാതെ മിത്ര പറഞ്ഞു.... പോവാൻ അധികം സമയവും വേണ്ട... ഒരു നിശ്വാസത്തോടെ മിത്ര ആത്മകഥിച്ചു... ഞാനും വരട്ടെ... മിത്രയുടെ മുഖം ആകമാനം നോക്കിക്കൊണ്ട് വിശ്വ ചിരിച്ചു... എങ്ങോട്ട്... 🙄 മുഖം ഉയർത്തി വിശ്വയെ നോക്കി മിത്ര ചോദിച്ചു... കോളേജിലേക്ക്.. ആർട്സ് കാണാൻ.. എനിക്കൊന്നും വന്നൂടെ... ചുണ്ട് ചുളുക്കി കൊണ്ട് വിശ്വ ചോദിച്ചു.. അതിന് കോളേജിൽ ആർട്സ് ആണ് നടക്കുന്നെ അല്ലാതെ വാർക്കപ്പണി അല്ല..

ഇച്ചിരി കലാബോധം വേണം.. പുറത്തീന്ന് ആളെ എടുക്കാൻ ഞാൻ സമ്മതിക്കില്ല... വിശ്വയെ നോക്കി പുച്ഛത്തോടെ പറഞ്ഞു മിത്ര ഇറങ്ങി പോവാൻ നിന്നതും,, വിശ്വ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു ടേബിളിലേക്ക് തന്നെ കയറ്റി ഇരുത്തി... നിങ്ങളെന്റെ കയ്യിൽ നിന്ന് കുറെ മേടിക്കും.. വിടെന്നെ... വിശ്വയുടെ കയ്യിൽ മാന്തി കൊണ്ട് മിത്ര മുഖം വീർപ്പിച്ചു... മാന്തല്ലെടി... ഓഹ്.... ഞാൻ ഒരു കാര്യം പറയട്ടെ എന്നിട്ട് നീ പൊക്കോ... വിശ്വ കൈ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... ഇത്‌ കുറെ നേരം ആയല്ലോ തുടങ്ങീട്ട് വേഗം പറയ് എന്താണെന്ന് വെച്ചാൽ.. വിശ്വയുടെ മുഖത്തേക്ക് നോക്കാതെ മിത്ര അടങ്ങി ഇരുന്നു... May I kiss you without beer ?... ഒരു മുഖവുരയും ഇല്ലാതെ വിശ്വ ചോദിച്ചു... എന്ത് !!😲😳..

മിത്ര ഞെട്ടി പണ്ടാരം അടങ്ങി കൊണ്ട് വായ പൊളിച്ചു നിന്ന് പോയി... May I kiss in your lips ? ചായം തേക്കാത്ത അവളുടെ ചുണ്ടിലേക്കും കരിപുരണ്ട കണ്ണിലേക്കും നോട്ടമെറിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു.... ശ്വാസം വിടാൻ പോലും ആവാതെ മിത്ര തരിച്ചു നിന്നു.... അന്നത്തെ സംഭവം ആലോചിച്ചതും ഞെട്ടി കൊണ്ട് മിത്ര രണ്ട് ചുണ്ടും ഉള്ളിലേക്ക് ആക്കി അം പിടിച്ചു... ഒരു ചിരിയോടെ വിശ്വ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും മിത്ര ദേഷ്യം കൊണ്ട് വിറച്ചു... നിങ്ങൾക്കെന്നെ ഉമ്മ വെക്കണമെന്നോ... you... ദേഷ്യത്തോടെ അവനെ തള്ളി മാറ്റാൻ നോക്കിയതും വിശ്വ അവളുടെ രണ്ട് കയ്യും പിടിച്ചു ബാക്കിലേക്ക് വെച്ചു.. ഞൊടിയിടയിൽ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു..

എതിർക്കാൻ പോലും ആവാതെ മിത്രയുടെ കൈ അവന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞമർന്നു... കണ്ണുകൾ വികസിച്ചു.... വിശ്വ അവളുടെ അധരങ്ങളിലെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ മിത്ര കണ്ണുകൾ മുറുക്കി അടച്ചു.... മനസ്സിൽ അവനെ പ്രാകി കൊണ്ട് എതിർക്കാൻ ഒരു ശ്രമം നടത്തി നോക്കി... അവന്റെ ചുണ്ടുകൾ കൂടുതൽ ആയി അവളുടെ ചുണ്ടുകൾക്ക് മുറുക്കം കൂട്ടുവാണെന്ന് മനസ്സിലായതും,, അത് കൂടുതൽ തന്റെ ലിപിന് ദോഷമാണെന്ന് അറിഞ്ഞതും മിത്ര അതേ ഇരുപ്പ് ഇരുന്നു.. ദേഷ്യമോ സങ്കടമോ എന്തൊക്കെയോ മനസ്സിൽ കുമിഞ്ഞു കൂടിയ അവസ്ഥ....

കൂടുതൽ കൂടുതൽ തന്നിലേക്ക് വിശ്വ അടുക്കുവാണെന്ന് അറിഞ്ഞതും മിത്ര കാല് പൊക്കി വിശ്വയുടെ കാലിലെ കിട്ടിയ സ്ഥലം നോക്കി ചവിട്ടി... വിശ്വ വേദന കൊണ്ട് പിടഞ്ഞു മാറിയതും മിത്ര ടേബിളിൽ നിന്നും ഇറങ്ങി ബെഡിൽ കിടക്കുന്ന ബാഗും മാറോടടക്കി പിടിച്ചു ഓടി... 🏃‍♀️ തെണ്ടി പട്ടി ചെറ്റ.. ബ്ലാഹ്.. ബ്ലാഹ്... ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ അഞ്ചാറ് തവണ എങ്കിലും മിത്ര കുപ്പിയിലെ വെള്ളം എടുത്ത് വായ കഴുകി... ഈ ബാലികയോട് എങ്ങനെ തോന്നി ആ കാപാലികന് ഇങ്ങനെ ചെയ്യാൻ... ഹ്ഹ... ഹോസ്റ്റലിന്റെ ഗേറ്റിൽ ചാരി നിന്ന് കൊണ്ട് മിത്ര ചിണുങ്ങി... മിത്ര മോളെ.. കല്യാണം കഴിഞ്ഞേ പിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ... സെക്യൂരിറ്റി ചേട്ടൻ ചോദിച്ചതിന് മിത്ര ഒരു വളിച്ച ചിരി ചിരിച്ചു...

മറുപടി പറയാൻ ഉള്ള മൂഡിൽ അല്ല സേച്ചി........ 😜......... ന്നിട്ട് പയ്യനെന്താ ജോലി മോളെ... അയാൾ വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... വാർക്ക.... അല്ല സിവിൽ എഞ്ചിനീയർ ആണ്... കയ്യിൽ കള്ള സത്യം പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. എന്നാൽ പോട്ടെ.. കാണാം... ദിച്ചി വന്നതും അവളേം കൊണ്ട് മിത്ര ഓടി... നീയെന്താടി ഇങ്ങനെ ഓടുന്നെ... ബസിൽ അല്ലെ പോണേ കോളേജിലേക്ക്.. സ്റ്റോപ്പും കഴിഞ്ഞു മിത്ര ഓടുന്നത് കണ്ടതും പിടിച്ചു നിർത്തി കൊണ്ട് ദിച്ചി ചോദിച്ചു... ഹാ ഹാ.. ബസിൽ ആണല്ലേ നമ്മൾ പോവാറ്.. ഹ്ഹ... ദിച്ചിയെ നോക്കി ഇളിച്ചു കൊണ്ട് മിത്ര സ്റ്റോപ്പിലേക്ക് നടന്നു... ഇവൾക്കിതെന്ത് പറ്റി... ദിച്ചി ചുണ്ട് വിടർത്തി കൊണ്ട് മിത്രയുടെ അടുത്തേക്ക് ചെന്നു... നീ എന്താ ഇങ്ങനെ നിക്കുന്നെ...

എന്തോ ആലോചനയിൽ വിറളി പിടിച്ചു നിൽക്കുന്ന മിത്രയെ തോണ്ടി ദിച്ചി ചോദിച്ചു... ഇല്ലെടി ഞാൻ ചായ കുടിച്ചില്ല.. ക്യാന്റീനിൽ പോയി കഴിക്കാം... ദിച്ചിയെ നോക്കാതെ നിന്ന നിർത്തം തുടർന്നു കൊണ്ട് മിത്ര പറഞ്ഞു... നിനക്കിതെന്ത് പറ്റി.. ഞാൻ അതല്ലല്ലോ ചോദിച്ചേ... ദിച്ചി ആകെ കിളി പാറി നിൽക്കുവാണ്... ഇന്ന് CT കിട്ടില്ലെടി കളർ ഡ്രസ്സ്‌ അല്ലെ.. എനിക്ക് വയ്യ നിക്കാൻ... ദിച്ചിയെ നോക്കി ചിരിയോടെ മിത്ര പറഞ്ഞു.. ദിച്ചി സംശയത്തോടെ മിത്രയെ ഒന്ന് നോക്കി... നിങ്ങൾ ഒന്ന് നോക്കിക്കേ.. എവിടെയോ എന്തോ തകരാറു പോലെ.. 🙄 എന്താടി നീ ഇങ്ങനെ നോക്കുന്നെ.. എന്തേലും കുഴപ്പം ഉണ്ടോ.... മിത്ര അത് ചോദിച്ചു ചുണ്ടിൽ ആണ് തൊട്ടത്.. ചുണ്ടിൽ അല്ല നിന്റെ തലക്കാ കുഴപ്പം..

അല്ലേടി ഇയ്യ് ലിപ്സ്റ്റിക് ഇട്ടോ... മിത്രയുടെ ചുണ്ടിലേക്ക് നോക്കിക്കൊണ്ട് ദിച്ചി ചോദിച്ചു... മിത്ര ഇല്ലന്നും ഉണ്ടെന്നും തലയാട്ടി.. 🙈 ഏത് ഫ്ലാവർ ആടി.. നീ ഇടാറൊന്നും ഇല്ല്യല്ലോ... എവിടെന്നാ വാങ്ങിയെ.. ക്വാളിറ്റി ഉണ്ടോ... ദിച്ചി ഇടവേള ഇല്ലാതെ ചോദിച്ചു... ഇടാറില്ല but ഇന്ന് ഇടേണ്ടി വന്നു,, വാങ്ങിയതല്ല വീട്ടിൽ ഉള്ളതാ,,, ഓഹ് നല്ല ക്വാളിറ്റി ഉണ്ട്.. പിന്നെ ഫ്ലാവർ അത് എവിടുന്നും കിട്ടില്ല.. ചൊത്തുട്ടൻ ഫ്ലാവർ ആണ്... 😖😖 മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... You....mean...he.... ഉമ്മ വെക്കലു... you... ദിച്ചി അന്തം വിട്ട് കൊണ്ട് ചോദിച്ചു... മ്മ്... he ഉമ്മ വെക്കലു me 😒😒😒... ചുണ്ട് നന്നായി തുടച്ചു കൊണ്ട് മിത്ര തല താഴ്ത്തി...

മ്മ് മ്മ്മ്.. നല്ലോണം ഏറ്റിട്ടുണ്ട് മോളെ... ഞാൻ പറഞ്ഞില്ലേ തല്ലൊക്കെ പ്രേമത്തിൽ ചെന്നെ അവസാനിക്കൂ... ദിച്ചി വായ പൊത്തി ചിരിച്ചു... ഇതതൊന്നും അല്ല..... അതും പറഞ്ഞു അന്ന് ഉമ്മ വെച്ചത് മുതൽ ഇന്ന് ഉമ്മ വച്ചത് വരെയുള്ള കാര്യങ്ങൾ മിത്ര മണി മണി പോലെ പറഞ്ഞു... അടി പാവി.. അന്ന് വെച്ച കാര്യം ഇന്നാണോ നീ പറയുന്നേ... ദിച്ചിക്ക് ചിരിക്കാൻ മുട്ടിയിട്ട്... മൂത്രഴിക്കാൻ മുട്ടിയാൽ പിടിച്ചു വെക്കാം ചിരിക്കാൻ മുട്ടിയാലോ.. 😬😬 ഞാൻ ഇതിനൊരു പതിനാറിന്റെ പണി കൊടുക്കും മോളെ.. ഓഹ് എന്റെ ചുണ്ട്... അതും പറഞ്ഞു ബസ് വന്നതും രണ്ടാളും കേറിപ്പോയി... ✨️✨️✨️✨️ എത്ര നേരത്തെ വരാൻ പറഞ്ഞതാ.. ഇപ്പോഴാണോ വരുന്നേ.. അര മണിക്കൂർ ലേറ്റ് ആണ് നിങ്ങള്....

ഓടി കിതച്ചു വരുന്ന ദിച്ചിയെയും മിത്രയെയും നോക്കി ശരത് പറഞ്ഞു... സോറി.. ഇത്തിരി തിരക്കായി പോയി... എല്ലാ പല്ലും കാണിച്ചു കൊണ്ട് മിത്ര ഇളിച്ചു... ആ സ്നേഹ തിരക്കായിരുന്നു... ദിച്ചി ആരോടെന്നില്ലാതെ പറഞ്ഞു... ഈ 😁😁😁.. മിത്ര ഇളിച്ചു കൊണ്ട് ദിച്ചിയുടെ കാല് നോക്കി ചവിട്ടി... ആ മതി ഇനി വർത്താനം പറഞ്ഞു സമയം കളയണ്ട.. മിത്രേ നീ ഈ കാര്യങ്ങൾ ഒക്കെ ചെയ്യ്‌.... ദീക്ഷി ഇന്നാ ഇതൊക്കെ കൊണ്ട് പോയി ഫ്രോന്റിൽ തൂക്ക്... സാധനങ്ങൾ എല്ലാം രണ്ട് പേരെയും ഏൽപ്പിച്ചു ശരത് പറഞ്ഞു.. ഓ... അങ്ങനെ രണ്ടും രണ്ട് വഴിക്കും രണ്ട് പണിക്കും ആയി...... മിത്രേ ദേ നിന്റെ ഫോൺ അടിക്കുന്നു...

ഡെസ്ക്കിൽ കേറി നിന്ന് തോരണം തൂക്കുന്നതിനിടയിൽ ശരത് ഫോണും കൊണ്ട് വന്ന് പറഞ്ഞു... ആരാ... വായിൽ നിന്ന് തോരണം മാറ്റി ശരത്തിനെ നോക്കി മിത്ര ചോദിച്ചു.. Unknown number ആണ്.. ഫോണിലേക്ക് കൈ പായിച്ചു കൊണ്ടവൻ പറഞ്ഞു.. ഓ... എന്നാൽ നീയൊന്ന് തൂക്കേടാ.. ഞാൻ കാൾ അറ്റൻഡ് ചെയ്തിട്ട് ദേ ഇപ്പൊ വരാം.. തോരണം ഡെസ്കിൽ വെച്ച് കൈ മൂട്ടിൽ തട്ടി ഇറങ്ങി ശരത്തിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കൊണ്ട് മിത്ര പറഞ്ഞു... അവൻ സംശയത്തോടെ മിത്രയെ ഒന്ന് നോക്കി... ഒന്ന് ചെയ്യടാ.. നല്ല കുട്ടിയല്ലേ... ശരത്തിന്റെ നോട്ടത്തിന്റെ കാര്യം മനസ്സിലായതും മിത്ര പറഞ്ഞു കൊണ്ട് ഫോൺ എടുത്ത് പുറത്തേക്ക് പോയി...

ഹലോ.. ആരാ... ഷേണായ് സ്‌പീക്കിങ്.. അപ്പുറത്ത് നിന്ന് മറുപടി വന്നതും മിത്ര ഒന്ന് ചിന്തിച്ചു നിന്നു.... റാംജിറാവു സ്‌പീക്കിങ് എന്നൊക്കെ കേട്ടിട്ടുണ്ട് ഇതാരാപ്പാ ഷേണായ് സ്പീക്കിങ്... ചെവിയിൽ നിന്ന് ഫോൺ എടുത്ത് മിത്ര നമ്പർ ഒന്നൂടി നോക്കി... മണിമിത്ര സ്‌പീക്കിങ്... ഒട്ടും മുഖവുര ഇല്ലാതെ തൊണ്ട ശെരിയാക്കി മിത്ര പറഞ്ഞു.. I know.. മിത്രയെ എനിക്കറിയാം.. ചിരിയോടെ അയാൾ പറഞ്ഞു.. എന്നാ പിന്നെ i don't know.. എനിക്ക് നിങ്ങളെ അറിയില്ല... മിത്രയും വിട്ട് കൊടുത്തില്ല 🙄... തനിക്ക് എന്നെ അറിയാൻ വഴിയില്ല... എനിക്ക് തന്നെ അറിയുന്നത് വിശ്വാസ് വഴിയാ നിന്റെ ഭർത്താവ് വഴി... അയാൾ പറഞ്ഞു നിർത്തി... ദേ ഇനി അടുത്ത ഗുലുമാൽ..

ഇങ്ങനെ പോയാൽ ഞാൻ സിം മാറ്റേണ്ടി വരും.. പല്ല് കടിച്ചു കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു.. ആ ന്നിട്ട് ന്തേ... പ്രാന്ത് പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... നിന്റെ ജീവിതം വെറുതെ നശിപ്പിക്കാതെ അവനെ ഒഴിവാക്കി പോവാൻ നോക്ക് മണിമിത്രേ.. അവനെ എനിക്ക് വേണം ഞാൻ കൊണ്ട് പോവും... നീ ആലോചിക്ക് നന്നായിട്ട്... ഷേണായ് പറഞ്ഞു... ഇനി ഇയാളുടെ മക്കളേറ്റും തന്ത കിളവന് ബന്ധം ഉണ്ടോ.. ഓഹ് കൊമ്പത്തൊക്കെ ആണല്ലോ പിടി.. മിക്കവാറും ഞാനും ഫേമസ് ആവും... തല ചൊറിഞ്ഞു കൊണ്ട് മിത്ര ശ്വാസം വലിച്ചു വിട്ടു... ഹെലോ mr ഷേണായ്.. താൻ ഏത് ഹോനായ് ആണെങ്കിലും റാംജിറാവു ആണെങ്കിലും എനിക്ക് വെറും മൂക്കിൽ പൊടി ആണെടോ മൂക്കിൽ പൊടി....

ഞാൻ നിങ്ങളോടൊക്കെ എന്ത് തെറ്റ്‌ ചെയ്തിട്ടാ എല്ലാതും എന്റെ ഫോണിലേക്ക് വരുന്നേ... വിശ്വയോട് എന്തേലും ദേഷ്യം ഉണ്ടേൽ അവിടേക്ക് ചെന്ന് പറയ്... അല്ലാതെ എന്നോട് പറഞ്ഞാൽ എന്റെ ഒക്കതാണോ അങ്ങേര് കേറി ഇരിക്കുന്നെ.. ഇങ്ങനെ ഭീരു ആവല്ലേ mr ആണായി... മിത്ര പറഞ്ഞു നിർത്തി... ആണായി അല്ല ഷേണായ്... അപ്പുറത്ത് നിന്നും ഗൗരവത്തോടെ പറഞ്ഞു... എന്ത് ണായ് ആണെങ്കിലും കാര്യം മനസിലായല്ലോ.. ഒരു ദിയയെ തന്നെ മതിയായി നിൽക്കുമ്പോഴാ ഇനി ഒരു ഷേണായ്.. മേലാൽ എന്റെ ഫോണിലേക്ക് വിളിച്ചാൽ മൂക്കിടിച്ചു പരത്തും ഞാൻ... അതും പറഞ്ഞു മറുപടി പോലും കേൾക്കാതെ മിത്ര ഫോൺ വെച്ചു... അല്ല മിത്രയോടാ കളി...

അതും പറഞ്ഞു നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് മിത്ര തുടച്ചു കളഞ്ഞു... എന്ന് അയാളെ കെട്ടിയോ അന്ന് മുതൽ ചെവിക്കും മനസിനും സൗര്യം ഇല്ല്യാ.. ഏഹ് 😬.. കെറുവിച്ചു കൊണ്ട് മിത്ര ക്ലാസ്സിലേക്ക് പോയി... ശരത് അവിടെ നിന്ന് തോരണം കെട്ടട്ടെ.. അല്ലപിന്നെ 😌😌... ✨️✨️✨️✨️✨️ അങ്ങനെ തോരണം കെട്ടി കുട്ടികൾ വന്നു.. ഫാക്കൽറ്റിസ് വന്നു.. എന്തിന് നമ്മുടെ സൗമ്യം ഇല്ലാത്ത സൗമ്യ സുന്ദർ വന്നു... ആളൊരുങ്ങി അരങ്ങൊരുങ്ങി... ഓഡിറ്റോറിയം നിറഞ്ഞു.. സ്റ്റേജിൽ കോളേജിലെ ഓൾഡ് അതിഥികൾ നിറഞ്ഞു... ആർട്സിന്റെ പുറപ്പാടിനായി ഹാള് മൊത്തം സൈലന്റ് വേർഷൻ ആയി മാറി.... Good morning my dear students.... 👩‍🏫...

പിന്നെ അങ്ങോട്ട് തുടങ്ങി സൗമ്യ സുന്ദർ മൈക്കയെ തിന്നാൻ.. കോളേജ് സ്ഥാപിച്ച 1990 മുതൽ ഇപ്പൊ എത്തി നിൽക്കുന്ന വർഷം വരെ ഉള്ള കാര്യങ്ങൾ മാം തത്ത പറയുന്ന പോലെ പറഞ്ഞു... പിന്നെ ലാസ്റ്റ് ഒരു ഡയലോഗും പറഞ്ഞു ദീർഘിപ്പിക്കുന്നില്ല.. ഞാൻ എന്റെ വാക്കുകൾ നിർത്തട്ടെ... 🤷... എന്തടെയ് എന്തൊരു പ്രസംഗടെയ്... 🙄🙄 ഇവരെന്താ ഗാന്ധിജിയെക്കാൾ മുന്നേ ജനിച്ചതാണോ... ഇരുന്നിരുന്നു മടുത്തു മിത്ര ചോദിച്ചു... അതുക്കും മേലെ.. ദിച്ചി കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു... ""നമ്മുടെ കലാലയത്തിന്റെ നല്ലൊരു ദിവസം ആയിട്ട് ഒരു വിശിഷ്ടാതിഥി കൂടി എത്തി ചേർന്നിട്ടുണ്ട് "".... യെപ്പോ.. കോർഡിനേറ്റർ ആയ ഞാൻ അറിഞ്ഞില്ലല്ലോ...

മിത്ര ദിച്ചിയെ നോക്കി പറഞ്ഞു... എടി ശരത് വേണേൽ സർപ്രൈസ് തരാൻ വേണ്ടി പറയാതിരുന്നതാവും... ദിച്ചി ചിരിയോടെ പറഞ്ഞു... അത് വേണേൽ പ്രിൻസിടെ മോനോ കൊച്ചു മോളോ വല്ലോം ആവും... വൃന്ദ താല്പര്യം ഇല്ലാതെ പറഞ്ഞു... അത് പോയിന്റ്... ദിച്ചിയും യോജിച്ചു... സാറിന് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് പറ്റി അപ്പോ കാലിന് ചെറിയ പരിക്ക് ഉണ്ട്.. അതാണ് inauguration ടൈമിൽ എത്താൻ പറ്റാഞ്ഞെ... ഓ തള്ളേടെ പ്രസംഗം കൂടി കേട്ടിരുന്നേൽ ആള് വന്ന വഴി ഓടിയേനെ... മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ✨️Welcome One of the famous advocate Mr Viswas Ramanadhan... ✨️ മാം അത്രയും ഉറക്കെ പറഞ്ഞതും,,, ഈ പേര് ഞാൻ എവിടെയോ കേട്ടപ്പോലെ 🤔 .....ലെ മിത്ര... ഞാനും ഞാനും.... ×

ദിച്ചി and വൃന്ദ... ഞാൻ നന്നായി കേട്ടിട്ടുണ്ട്........ ലെ nilbu😁😌 ഞങ്ങൾ ഉദ്ദേശിക്കുന്ന ആള് തന്നെയാണോ ഇത്‌...... ലെ വായനക്കാർ 🙃 ഹാളിൽ നിന്നും സ്റ്റേജിലേക്ക് ശരത്തിന്റെ കൈ പിടിച്ചു കേറുന്ന ആളെ കണ്ടതും മിത്ര അറിയാതെ എണീറ്റ് പോയി... കോർഡിനേറ്റർ എണീക്കുന്നത് കണ്ടതും എല്ലാവരും എണീറ്റ് നിന്ന് അദ്ദേഹത്തെ വെൽക്കം ചെയ്തു.. അവർക്കറിയില്ലല്ലോ മിത്രയുടെ റിലേ പോയെന്ന്.. ഹുഹുഹു 🤭 ചൊത്തുട്ടൻ 🙄🙄 സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് മിത്ര പറഞ്ഞു... ദേവ്യേ ഇങ്ങേരെന്താ ഇവിടെ... 🙄🙄 ലെ ദിച്ചി...

ഇതാണോ മിത്രയുടെ ഓൾഡ് man.. കൊള്ളാം 😌... ഇത് വരെ കഥയറിയാത്ത ലെ വൃന്ദ... 😬 സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഇത്രക്കും വല്യ സർപ്രൈസ് ആണെന്ന് അറിഞ്ഞില്ല... മിത്ര ആരോടെന്നില്ലാതെ പറഞ്ഞു... പതിനാറിന്റെ പണി നീ കൊടുക്കും എന്ന് പറഞ്ഞപ്പോൾ മുപ്പത്തി രണ്ടിന്റെ പണി നിനക്ക് on the വേ ആണെന്ന് അറിഞ്ഞില്ല മോളുസേ... ദിച്ചി വായ പൊളിച്ചിരുന്നു... ഇതാണല്ലേ പ്രിൻസിയുടെ മോനും കൊച്ചു മോളും... മിത്ര വൃന്ദയെ നോക്കി പല്ല് കടിച്ചു.... അത് പിന്നെ ഒരബദ്ധം... 😁😁 വൃന്ദ നൈസ് ആയിട്ട് ഇളിച്ചു... വാർക്കപ്പണി എങ്ങനെ ആടി അഡ്വക്കേറ്റ് ആവുന്നേ... 😇... മിത്ര തലക്ക് കൈ കൊടുത്തിരുന്നു.... വക്കീൽ ആവുമെടി അന്ന് ഉദ്ദേശിച്ചിട്ടുണ്ടാവുക...

ദിച്ചി സംശയം തീർത്തു.... രണ്ട് വരി സംസാരിക്കാൻ വേണ്ടി കോർഡിനേറ്റർ മണിമിത്രയെ വേദിയിലേക്ക് ക്ഷണിക്കുന്നു... ശരത് മൈക്കിലൂടെ പറഞ്ഞതും കയ്യടി ഉയർന്നു... വിശ്വ ഒന്ന് ഞെളിഞ്ഞിരുന്നു... ഭാര്യക്ക് കിട്ടിയ കയ്യടിയിൽ ഭർത്താവിന് ഞെളിഞ്ഞിരിക്കണ്ട എന്നുണ്ടോ.. ണ്ടോ ണ്ടോ ണ്ടോ.. 😌 നിനക്ക് രണ്ട് വരി അല്ലടാ നാല് തെറി ഞാൻ സെപ്പറേറ്റ് പറഞ്ഞു തരാം.. സ്റ്റേജിൽ ഇളിച്ചു നിൽക്കുന്ന ശരത്തിനെ നോക്കി പിറുപിറുത്തു കൊണ്ട് മിത്ര ചെയറിൽ നിന്നും എണീറ്റു.... തല ചുറ്റിയിട്ട് വയ്യ.... എടി അമ്മക്ക് വിളിച്ചു പറയെടി സർക്കാർ ആശുപത്രിയിലേക്ക് കഞ്ഞിയും പയറും കൊണ്ട് വരാൻ 😪😇.... എന്ന് പറയലും മിത്ര ബോധം പോയി നിലത്തേക്ക് വീണു... സുഭാഷ്... 💃🤭 ............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story