വിശ്വാമിത്രം: ഭാഗം 46

viswamithram

എഴുത്തുകാരി: നിലാവ്‌

കുട്ടൂസിന്റെ ഡ്രസ്സ്‌ അഴിച്ചു മാറ്റി നനഞ്ഞ ടവൽ കൊണ്ട് ദേഹമെല്ലാം തുടച്ചു കൊടുക്കുമ്പോൾ ആണ് വിശ്വ റൂമിലേക്ക് കേറി വന്നത്.... നീയെന്താ ഇവിടെ... 🧐 കേറിയ പാടെ വിശ്വ ചോദിച്ചു.... മിത്ര അവനെ ഒന്ന് നോക്കി മുഖം തിരിച്ചു കുട്ടൂസിനെ നേരെ കിടത്തി... നിന്നോടാ ചോദിച്ചേ എന്താ എന്റെ റൂമിൽ എന്ന്... കുമ്പിട്ടു കുഞ്ഞിനെ നേരെ കിടത്തുന്ന മിത്രയുടെ കയ്യിൽ പിടിച്ചു vവലിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഒച്ച വെക്കേണ്ട കുട്ടൂസ് ഉണരും... ചുണ്ടിൽ കൈ വെച്ചു കൊണ്ട് മിത്ര പുത്തപ്പെടുത്തു കുഞ്ഞിനെ പുതപ്പിച്ചു കിടക്കാൻ തുനിഞ്ഞതും, ഹാ അത് കൊള്ളാം.. പോയി നിന്റെ റൂമിൽ കിടക്കെടി.. വിശ്വ വല്യ ബിൽഡ് up കൊടുത്ത് കൊണ്ട് പറഞ്ഞു.... ഇത്‌ പിടിച്ചേ....

ഒരു തലയിണയും പുതപ്പും എടുത്ത് വിശ്വക്ക് നേരെ നീട്ടി കൊണ്ട് മിത്ര പറഞ്ഞു... ഇതെന്തിനാ... എല്ലാം വാങ്ങി മിത്രയെയും കയ്യിൽ ഉള്ളതിനേയും മാറി മാറി നോക്കി കൊണ്ട് വിശ്വ അന്തം വിട്ട് സ്പിയർ വിഴുങ്ങിയ പോലെ നിന്നു.... നേരെ പോയാൽ ഹാള് ഉണ്ട് അവിടെ പോയി കിടന്നോ ഇല്ലേൽ ഒന്ന് സൈഡ് തിരിഞ്ഞാൽ വിശാലമായ അടുക്കള പോയി ചാച്ചിക്കോ... അപ്പോ ഹാപ്പി കൊതുകടി നൈറ്റ്‌.... മിത്ര കൈ വീശി കാണിച്ചു... പഫാ.... വിശ്വയുടെ ഒരൊറ്റ ആട്ടലിൽ മിത്ര ബെഡിന്റെ മുകളിൽ എത്തി.... അയ്യയ്യോ ഇങ്ങനെ ആട്ടല്ലേ പല്ല് സെറ്റ് തെറിച്ചു പോവില്ലേ.. കൂൾ ഓൾഡ് man... മിത്ര കട്ടിലിൽ നിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു...

എടി എടി നിന്റെ റൂമിൽ അവൻ കിടന്നിട്ടുണ്ടേൽ നീ പോയി പുറത്തോ അടുക്കളയിലോ ടെറസിലോ കിടക്ക്.. അല്ലാതെ എന്റെ റൂമിൽ അല്ല വലിഞ്ഞു കേറി വരേണ്ടത്.. വിശ്വ പള്ളിവാള് ഭദ്ര വട്ടകം കളിക്കുവാണ്.. എടൊ എടൊ നിങ്ങടെ അനിയൻ എന്റെ റൂം എടുത്തിട്ടുണ്ടേൽ ഞാൻ എന്തിനാ പുറത്ത് കിടക്കുന്നെ.. നിങ്ങൾ പോയി കിടക്ക്.. അത് കൊള്ളാം... ലകലകലക.... മിത്ര കാഞ്ചനയെ കൂട്ട് പിടിച്ചു... നീ പോയി കിടന്നോ ഞാൻ പോവുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട... വിശ്വ മുഖം തിരിച്ചു കൈ കെട്ടി നിന്നു... ഞാനും പോവില്ല.. ഞാൻ ഈ ബെഡിലെ കിടക്കു... ഞാൻ പോവുമെന്ന് ഡ്രീമിൽ പോലും വിചാരിക്കണ്ട...

കൈ കൊണ്ട് ആക്ഷൻ കാട്ടി മിത്ര അപ്പുറത്തെ സൈഡിലേക്ക് തിരിഞ്ഞു നിന്നു... ഇണക്കുരുവികളെ കാണാൻ കുളിച്ചു സുന്ദരനായി വന്ന വിച്ചു കണ്ടത് രണ്ട് സൈഡിലേക്കും നോക്കി നിൽക്കുന്ന ഉണക്ക കുരുവികളെ... ബുഹഹഹ nilbu കനിയാതെ റൊമാൻസ് പോയിട്ട് ഒരുമ്മ പോലും നിങ്ങൾ പ്രതീക്ഷിക്കണ്ട... 🧐 നിങ്ങൾ ഉറങ്ങിയില്ലേ.. വാതിലിൽ ചാരി ബ്ലിങ്കസ്യേ വിച്ചു ചോദിച്ചു... നീ ഉറങ്ങിയില്ലേ... 🙄 വിശ്വ ചോദിക്കാൻ വന്നതിന് മുന്നേ മിത്ര ചാടി കേറി ചോദിച്ചു... ഇല്ല്യാ അതോണ്ടല്ലേ ഇവിടെ നിക്കുന്നെ... കൊച്ചിനെ ഇങ്ങ് താ അവിടെ കിടന്നോട്ടെ.... കയ്യും നീട്ടി കൊണ്ട് വിച്ചു അകത്തേക്ക് കേറി.. കൊച്ചിനെ തൊട്ടാൽ കൈ ഞാൻ ഒടിച്ചു കളയും...

അവനെ നോക്കാൻ എനിക്കറിയാം.. വിശ്വയോടുള്ള ദേഷ്യം കൂടി മിത്ര വിച്ചുവിനോട് തീർത്തു... ഓ പിന്നെ.. ഞാൻ തൊടുന്നില്ല.. തൂക്കി കൊണ്ട് പൊയ്ക്കോളാം.. എന്നും പറഞ്ഞു വിച്ചു ഓടി ചെന്ന് കുട്ടൂസിനെ പൊതിഞ്ഞു കിട്ടി കെട്ടിൽ പിടിച്ചു എലിയെ വാലിൽ തൂക്കി കൊണ്ട് പോണ പോലെ കൊണ്ടോയി... ഓഹ് ഒരു അനിയന്റെ ഒന്നിപ്പിക്കാൻ ഉള്ള ശുഷ്‌കാന്തിയെയ്.... 😝 ഒരുവേള മിത്രയും വിശ്വയും മുഖത്തോട് മുഖം നോക്കി... പതിയെ കിടക്കയിലേക്കും.... ഒറ്റ കുതിപ്പിന് രണ്ടാളും ബെഡിലേക്ക് വീണു.. പ്ഡ്ക്കൊ.. 🙄 രണ്ട് പേരുടെയും തല കൂട്ടി മുട്ടി.. ഔ.. മ്മേ.... കുറുക്കൻ ഊളിയിടുന്ന സൗണ്ടും ആട് കരയുന്ന സൗണ്ടും ഒരുമിച്ച് വന്നു.... എന്റെ തല...

മിത്ര തല ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... പിന്നെ എന്റെ മൂട് ആണല്ലോ പോയത്... വിശ്വയും വെറുതെ വിട്ടില്ല... നിങ്ങടെ തല പോലെ ആണോ എന്റെ തല.. എനിക്ക് നല്ലോണം വേദനിച്ചു... ചുണ്ട് കടിച്ചു കൊണ്ട് മിത്ര വിശ്വയെ നോക്കി തല ഉഴിഞ്ഞു.... വാവേ.... മിത്രയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് വിശ്വ വിളിച്ചു... ആ റെമോ വന്നു... ബാക്കിലേക്ക് ആഞ്ഞു കൊണ്ട് തല ചെരിച്ചു മിത്ര വിശ്വയെ നോക്കി.... നല്ലോണം വേദനിച്ചോ മ്മ്മ്... മിത്രയെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് വിശ്വ ചോദിച്ചു... ഇല്ലെടോ നെയ്ച്ചോറും കോയിക്കറീം തിന്ന സുഖം.. ഇനി ഒന്ന് ഏമ്പക്കം വിട്ടാൽ മതി.. ലെ മിത്രയുടെ ദിൽ..

പെട്ടെന്ന് മിത്ര പിടഞ്ഞു മാറാൻ ശ്രമിച്ചതും വയറിലൂടെ അവളെ ചുറ്റി പിടിച്ചു ഒന്നൂടി ചേർത്ത് അവളുടെ തലയിൽ പതിയെ വിശ്വ തലോടി... പുഞ്ചിരിയോടെ പതിയെ മിത്രയുടെ കൈ ഉയർന്നു അവനെ പുണരാൻ തുടങ്ങിയതും,,, എന്തൊക്കെയോ ഓർമയിൽ വന്നതും കൈകൾ പിൻവലിച്ചു അവന്റെ നെഞ്ചിൽ അവള് ആഞ്ഞു കടിച്ചു.. വിടെടോ കള്ള കിളവാ എന്നെ... കുതറി മാറി നീങ്ങി ഇരുന്ന് കൊണ്ട് മിത്ര അവനെ കൂർപ്പിച്ചു നോക്കി.... നിനക്കെന്നോട് എന്തിനാ ഇത്രക്ക് ദേഷ്യം.. ഇതുവരെ എന്നെ മനസിലാക്കാൻ കഴിഞ്ഞില്ലേ.. നെഞ്ചിൽ തടവി കൊണ്ട് വിശ്വ ചോദിച്ചു... മനസ്സിലാക്കിയിടത്തോളം മതി.. കൂടുതൽ മനസിലാക്കാൻ നിന്നാൽ ഇത്‌ പോലെ ഞാൻ നിക്കില്ല...

വിശ്വയുടെ മുഖത്തേക്ക് നോക്കാതെ മിത്ര പറഞ്ഞൊപ്പിച്ചു... എന്താ പ്രശ്നം.. മിത്രയുടെ കയ്യിൽ പിടിക്കാൻ തുനിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... തൊടരുതെന്നെ.... എണീറ്റ് നിന്ന് എവിടെന്നൊക്കെയോ രണ്ട് തലയിണയും എടുത്ത് ബെഡിന്റെ നടുക്ക് കൊണ്ടിട്ടു മതിൽ പണിഞ്ഞു.... ഇതിന്റെ അപ്പുറത്തേക്ക് വന്ന് പോവരുത്.. ഹാ... ഓരം ചേർന്ന് കിടന്നു കൊണ്ട് മിത്ര പറഞ്ഞു... വിശ്വ ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു തിരിഞ്ഞു കിടക്കുന്ന മിത്രയെ ആകമാനം ഒന്ന് നോക്കി ചിരിച്ചു... ✨️✨️✨️✨️✨️ ഉറക്കത്തിൽ എപ്പോഴോ വയറിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ മിത്ര കണ്ണ് തുറന്ന് നോക്കി..... വയറിൽ കൂടി അരിച്ചിറങ്ങുന്ന വിശ്വയുടെ കൈ അരണ്ട വെളിച്ചത്തിലും മിത്ര കണ്ടു...

ഒരു നിമിഷം വിറങ്ങലിച്ചു തൊണ്ടക്കുഴി നനക്കാൻ പോലും ആവാതെ അനങ്ങാതെ മിത്ര കിടന്നു... മണിക്കുട്ടീ... i love you... love you so much വാവേ.... 😍😍 പ്രണയാതുരനായി തന്നെ നോക്കി പറയുന്ന വിശ്വയെ നോക്കി മിത്ര അങ്ങനെ കിടന്നു... May i... മിത്രയുടെ മേലിലേക്ക് അമർന്നു മുഖം അടുപ്പിച്ചു കൊണ്ട് വിശ്വ പറഞ്ഞു... അവന്റെ കൈകൾ മിത്രയുടെ ചുണ്ടുകളെ തഴുകി തലോടി കഴുത്തിലേക്ക് അരിച്ചിറങ്ങി.... ശബ്ദം പോലും പുറത്തേക്ക് വരാൻ കഴിയാതെ മിത്ര വിറങ്ങലിച്ചു വിശ്വയെ നോക്കി.... പതിയെ അവന്റെ കൈകൾ മിത്രയുടെ ഡ്രെസ്സിൽ പിടുത്തമിട്ടു.... പൊടുന്നനെ..... എടാ... തന്റെ ഉദ്ദേശം ഇതാർന്നല്ലേ... തനിക്കെന്നെ പീഡിപ്പിക്കണം അല്ലെ.. നിന്ന് തരാടാ കാലമാടാ ഞാൻ..

അവന്റെയൊരു വാവ.... വിശ്വയെ തള്ളി മറിച്ചിട്ട് അവന്റെ മേലിൽ കേറി കഴുത്തിൽ പിടിച്ചു ഞെക്കി കൊണ്ട് മിത്ര അലറി ... അയ്യോ.. പിടി വിടെടി.. എടി പിശാശ്ശെ... അയ്യോ... മിത്രയുടെ പിടിക്കൽ അറിഞ്ഞു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റ് വിശ്വ നിലവിളിച്ചു.... വിടില്ലെടാ നിനക്കെന്നെ വേണം അല്ലെ.. എടാ 🤪🤪... മിത്ര വിശ്വയുടെ ചങ്കിൽ പിടിച്ചു പോക്കി... വിടെടി മറുതെ എന്റെ കഴ്‌ത്തീന്ന്.... മിത്രയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് വിശ്വ പറഞ്ഞു... ഇതേ സമയം ഉറങ്ങി കിടന്ന കുട്ടൂസ് സൗണ്ട് കേട്ട് ഞെട്ടി എണീറ്റു... മന്യേ...... ചുണ്ട് പിളർത്തി കൊണ്ട് അവൻ വിളിച്ചു... അയ്യോ കുട്ടൂസ് നീറ്റോ.. സൗണ്ട് കേട്ടിട്ടാവും ലെ.... അതവരുടെ സ്നേഹപ്രകടനം അല്ലെ നമ്മൾ അതൊന്നും ചെവി ഓർക്കേണ്ട ട്ടോ...

കുട്ടൂസിനെ നെഞ്ചിലേക്ക് കിടത്തി അവന്റെ ചെവി പൊത്തി പിടിച്ചു കൊണ്ട് വിച്ചു ചിരിച്ചു.. പ്യാവം കുട്ടി വിചാരിച്ചു അവര് സെറ്റ് ആയെന്ന് 😌😌.... അപ്പോ നിങ്ങൾ എന്നെ പീഡിപ്പിച്ചില്ലേ.... കണ്ണ് തുറന്ന് വിശ്വയെ നോക്കി കൊണ്ട് മിത്ര ചോദിച്ചു.. എന്തോന്ന്... വിശ്വ അവളെ അന്തം വിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.... May i.. ചുണ്ടിൽ... ഡ്രെസ്സിൽ പിടിചിട്ട്... മിത്ര അവിടേം ഇവിടേം തൊടാതെ പറഞ്ഞു... അവളുടെ ഒരു മതിൽ... എണീറ്റ് മാറെടി കോപ്പേ... വിശ്വ അവളെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു... സോറി.. ഞാൻ അറിയാതെ... മിത്ര മതിലും കഴിഞ്ഞു സ്വന്തം സ്ഥലത്ത് മൂടുറപ്പിച്ചു കൊണ്ട് പറഞ്ഞു... ഇപ്പൊ ആരാ കേറി കേറി വന്നേ.. അവളുടെയൊരു തലയിണയും മതിലും..

മനുഷ്യൻ ചാവാഞ്ഞത് ഭാഗ്യം... കഴുത്തിൽ പിടിച്ചുഴിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... നൊന്തോ... ഇളിഞ്ഞ ചിരിയോടെ മിത്ര ചോദിച്ചു.. ഇല്ലെടി നീ നേരത്തെ പറഞ്ഞ പോലെ നെയ്‌ച്ചോറും കോയിക്കറീം തിന്ന സുഖം.. അല്ല പിന്നെ... വിശ്വ കലിയടക്കി കൊണ്ട് പറഞ്ഞു.. സോറി.. ഞാൻ ഒരു സ്വപ്നം കണ്ടു അതാ.. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല... മിത്ര കൈ കൊണ്ട് ആക്ഷൻ കാട്ടി പറഞ്ഞു... അവന്റെ അമ്മൂമ്മടെ സ്വപ്നം... ഹും... വിശ്വ തിരിഞ്ഞു കിടന്നു... ഏയ് എന്നാലും അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ.... മിത്ര ചുണ്ടിലും കഴുത്തിലും എല്ലാം തൊട്ട് നോക്കി പിറുപിറുത്തു... മിണ്ടാതെ കിടന്നുറങ്ങടി പുല്ലേ... പുതപ്പ് തല വഴി മൂടി കൊണ്ട് വിശ്വ അലറി... കേട്ട പാതി കേൾക്കാത്ത പാതി മിത്ര ബെഡിലേക്ക് മറിഞ്ഞു....

✨️✨️✨️✨️✨️✨️✨️✨️ വടിവൊത്ത ഇടുപ്പ്.... ചെമ്പൻ രോമങ്ങളോടെ ഉയർന്നു താഴുന്ന വെളുത്ത ആലില വയർ.... അതും കണ്ടു കൊണ്ടാണ് വിശ്വ രാവിലെ കണ്ണ് തുറന്നത്... രാവിലെ തന്നെ ഈ പെണ്ണിന്നെന്റെ കണ്ട്രോൾ കളയും.... താടിക്കും കൈ കൊടുത്ത് വിശ്വ ഒന്നൂടി നോക്കി.... നിഷ്കു മോള് കിടക്കുന്ന കിടപ്പ് കണ്ടോ പൊന്നും കുടം.... ശാന്തമായി ഉറങ്ങുന്ന മിത്രയെ നോക്കി വിശ്വ ആത്മകഥിച്ചു.... തൊട്ടാൽ അത് പ്രശ്നം ആവും എന്നാൽ തൊടാതിരിക്കാൻ തോന്നുന്നും ഇല്ലല്ലോ.... മിത്രയെയും വയറിനെയും നോക്കിക്കൊണ്ട് കുറച്ച് നേരം വിശ്വ അങ്ങനെ ഇരുന്നു... ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ല.... വിശ്വ പതിയെ മുടിഴഞ്ഞു വന്ന് അവളുടെ വയറിനോട് മുഖം കൊണ്ട് വന്നു...

പതിയെ അവളുടെ വയറിനെ കൈകൾ കൊണ്ട് തലോടാനായി ഉയർത്തിയതും എന്തോ ഓർത്തു കൊണ്ട് ചിരിയോടെ കൈ പിൻവലിച്ചു.... അവളിട്ടിരുന്ന ടോപ്പിൽ പിടിച്ചു താഴ്ത്താൻ ഒരുങ്ങിയതും മണിക്കുട്ടി പള്ളിയുറക്കം കഴിഞ്ഞു കണ്ണ് തുറന്നതും ഒരുമിച്ച്....... കണ്ടതോ ഇട്ട ടോപ്പും പൊക്കിപ്പിടിച്ചു കുമ്പിട്ടു നിൽക്കുന്ന വക്കീൽ വിശ്വയെ.... ഡോ... അലറി വിളിച്ചു കൊണ്ട് മിത്ര എണീറ്റതും കൊട്ടിപ്പിടഞ്ഞു വിശ്വ അവളുടെ മേലിലേക്ക് അമർന്നു.... വിശ്വയുടെ കൈ മിത്രയുടെ വയറിൽ പതിഞ്ഞു.... ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ചുംബിക്കാൻ എന്ന പോലെ തൊട്ടു തൊട്ടില്ല എന്ന രീതിക്ക് വന്നു..... മിത്രയുടെ കണ്ണുകൾ വികസിച്ചു വന്നു.... മുഖം ചുവന്നു തുടുത്തു.... സൊ.. സൊത്തൂട്ടാ....

കളിയാക്കാൻ അല്ലാതെ മിത്രയുടെ വായിൽ നിന്ന് വരാറുള്ള പേര് ഇന്ന് പ്രണയാതുരമായി കേട്ടപ്പോൾ വിശ്വ അത്ഭുതത്തോടെ അവളെ കണ്ണിമ വെട്ടാതെ നോക്കി.... മിത്രയുടെ കണ്ണുകൾ അവന്റെ മുഖത്ത് തറഞ്ഞു നിന്നു.. എന്തിനോ വേണ്ടി ചുണ്ടുകൾ വിറച്ചു... വിശ്വയുടെ കൈ അവളുടെ വയറിൽ ഒന്നൂടി അമർന്നതും വെപ്രാളം കൊണ്ട് മിത്ര കണ്ണുകൾ ഇറുക്കി അടച്ചു.... ചിരിയോടെ വിശ്വ പാറി വീണ അവളുടെ മുടിയിഴകളെ മാടി ഒതുക്കി..... പതിയെ കുനിഞ്ഞു അവളുടെ നെറ്റി തടത്തിൽ ചുണ്ടുകൾ ചേർത്തു..... Just breath out babz... 🤭 അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... പെട്ടെന്ന് മിത്ര കണ്ണുകൾ വലിച്ചു തുറന്ന് വിശ്വയെ തള്ളി മാറ്റി ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോയി....

വിശ്വ ചിരിയോടെ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി.... ശ്ശേ.... അയാൾ എന്ത് വിചാരിച്ചു കാണും.. മണീ മോശം മോശം.. 😬😬 തല ചുമരിൽ മുട്ടിച്ചു കൊണ്ട് മിത്ര പല്ലിളിച്ചു.... പിന്നെ അങ്ങോട്ട് വിശ്വയെ കണ്ടാൽ മണിക്കുട്ടി കൂട്ടിൽ ഒളിക്കും 🙈🙈.... വേഗം തന്നെ ഒരുങ്ങി കുട്ടൂസിന് ഫുഡും കൊടുത്ത് എല്ലാം വിച്ചുവിനെ ഏൽപ്പിച്ചു മിത്ര ഹോസ്റ്റലും നോക്കി ഓടി.... ഇതെന്താടി.. കലിപൂണ്ട് വിറളി പിടിച്ച പട്ടിയെ പോലെ കിതച്ചു വന്ന് ദിച്ചി ഫോണും പോക്കി പിടിച്ചു ചോദിച്ചു... ഇത്‌ ഫോൺ oppo as5... 😌

നിഷ്കു മണിക്കുട്ടി... അതല്ല... ഫോണിൽ എന്താ കാണുന്നെ എന്ന്... ദിച്ചി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു... മസാല ദോശ ഉണ്ട്.. ബിരിയാണി ഉണ്ട് അതും ചിക്കൻ.. കൊക്കക്കോള ഉണ്ട്.. അങ്ങനെ പലതും ഉണ്ട്.. പെട്ടെന്നായിരുന്നു അതാ നിന്നെ വിളിക്കാഞ്ഞേ... മിത്ര നന്നായി ഇളിച്ചു മനസ്സിൽ ഊറി ചിരിച്ചു... അടവിറക്കല്ലേ മോളെ.. നീ ആരെ ഫോക്കസ് ചെയ്താണ് പിക് എനിക്ക് അയച്ചു തന്നേ എന്ന് എനിക്കും നിനക്കും നല്ല വെടിപ്പായിട്ട് അറിയാം... ദിച്ചി പിശാശിന് പഠിക്കുവാണെന്ന് തോന്നുന്നു... കൂൾ ദിച്ചി.. ഞാൻ ഫോക്കസ് ചെയ്തത് നിന്നെ കൊതിപ്പിക്കാൻ വേണ്ടി തന്നെയാ.. മിത്ര വീണ്ടും ഉരുണ്ടു കളിച്ചു.... കൊതിപ്പിക്കാൻ പറ്റിയ അവിഞ്ഞ മോന്ത ആർക്ക് വേണമെടി ഈ കുരിപ്പിനെ...

ദിച്ചി വിച്ചുവിനെ സൂം ചെയ്ത് നോക്കി... ചിക്കനു എന്ത് ഓഞ്ഞ മോന്ത.. മിത്ര ഫോണിലേക്ക് ഒളിഞ്ഞു നോക്കി.. ചിക്കൻ അല്ലേടി പന്നിപ്പടക്കം.. ഓഹ്... ഇതിനെ കൊണ്ട്.. നീ വന്നേ... ഫോട്ടോ ഡിലീറ്റ് അടിച്ച് കൊണ്ട് മിത്രയെയും വലിച്ചു ദിച്ചി നടന്നു... ഛെ ഏറ്റില്ല.. ☹️ മുഖം ചുളിച്ചു കൊണ്ട് മിത്ര പിന്നാലെ നടന്നു കൊണ്ട് പറഞ്ഞു... കോളേജിലേക്ക് കാല് വെച്ചില്ല അതിന് മുന്നേ ഒരു സന്തോഷവാർത്ത മിത്രയുടെ ചെവിയിലേക്ക് തുളച്ചു കയറി... 💃 തുളച്ചു കയറാൻ സന്തോഷവാർത്ത ലുട്ടാപ്പിയെ പോലെ കുന്തത്തിൽ ആണോ വന്നേ 🙄... Think.. think.. think... 🤔..................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story