വിശ്വാമിത്രം: ഭാഗം 52

viswamithram

എഴുത്തുകാരി: നിലാവ്‌

നൈറ്റ്‌ പാർട്ടി.. അതും നിന്റെ അളിയനെ പോലെ ഉള്ള ആളുകൾ ഒന്നും അല്ല.. വല്യ വല്യ വക്കീലന്മാർ.... ചിക്കൻ, ബർഗർ, kfc, ബിരിയാണി, അങ്ങനെ എന്തൊക്കെ ഫുഡുകൾ.. ഓഹ്... മിത്ര കുട്ടൂസിനെ നോക്കി എക്സ്പ്ലൈൻ ചെയ്യുവാണ്... മ്മ്മ്.... ഉറങ്ങാൻ വെമ്പി നിൽക്കുന്ന കണ്ണുകളെ പിടിച്ചു നിർത്തി കൊണ്ട് കുട്ടൂസ് മൂളി... നീ വരുന്നുണ്ടോ.. മണി പോയി കഴിച്ചിട്ട് വരാം.. കുഞ്ഞുറങ്ങിക്കോ... മണി ഉണ്ടിട്ട് ഓടി വരാം... കുട്ടൂസിനെ പാളി നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... കേക്കാൻ പാടില്ലാത്തതെന്തോ കേട്ടപ്പോലെ ഉറക്കം വെടിഞ്ഞു അവൻ തലയുയർത്തി മിത്രയെ ഒന്ന് നോക്കി... മന്യേ... നാ... ണും.... ബെഡിൽ എണീക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ഉള്ള ശബ്ദത്തിൽ പറഞ്ഞു... ഇപ്പൊ വായ തുറന്നല്ലോ.. അത് വരെ മ്മ് മ്മ്... നീയും നിന്റെ അളിയനും ഒരേ തോതാ... ഹും.. മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു... മന്യേ.. അ... വാ... വു... ഒരു പ്രത്യേക ഭാവത്തോടെ കുട്ടൂസ് ചോദിച്ചു...

ഓ തിന്നേണ്ട കാര്യത്തിനാ പോണെന്നു എത്ര പെട്ടെന്ന് മനസിലായി.. അവിയൽ ഉണ്ടാക്കി വെക്കാൻ നിന്റെ അപ്പൻ അല്ല അവിടെ ദേഹണ്ണക്കാരൻ... തേനൊലിക്കുന്ന കുട്ടൂസിന്റെ ചുണ്ട് തുടച്ചു കൊണ്ട് മിത്ര പറഞ്ഞു... അപ്പ..... അമാ.. പൂ... യി.. 🙊 കൈ മലർത്തി കാണിച്ചു കൊണ്ട് കുട്ടൂസ് പറഞ്ഞു... ഇപ്പോളെങ്കിലും അവരെയൊക്കെ ഒന്ന് ഓർത്തല്ലോ.. world ടൂർ വന്ന പോലെ ഇവിടെ കിടന്നു അടിച്ചു പൊളിക്കാ... അവരല്ല പോയത് നീ അവരെ വിട്ടാ പോന്നത്.. നാണം ഇല്ലല്ലോ നിനക്ക് അവരെ വിട്ടു പെങ്ങളെ കെട്ടിച്ച വീട്ടിൽ വന്ന് താമസിക്കാൻ... പ്പ്... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. ത്തൂ.... മിത്ര പ്പ് പറഞ്ഞപ്പോ കുട്ടൂസ് അവനെ കൊണ്ടാവുന്ന രീതിക്ക് നീട്ടി തുപ്പി... നിന്റെ അപ്പൻ...

ഏറി വന്ന ദേഷ്യത്തോടെ മിത്ര കൊഞ്ഞനം കാട്ടി... 😖... ആഹാ ആങ്ങളയും പെങ്ങളും കിന്നാരം പറഞ്ഞു നിക്കുവാണോ... ഒരുങ്ങുന്നില്ലേ സമയം ആയിത്തുടങ്ങി.. ഞാൻ പറഞ്ഞതല്ലേ 7 മണിക്ക് ഇറങ്ങണം എന്ന്... റൂമിലേക്ക് കയറി വന്ന് കബോഡിൽ നിന്ന് ഡ്രസ്സ്‌ എടുക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു.... ചൊ.. തൂ... റ്റാ..... വിശ്വയെ കണ്ടതും അവന്റെ അടുത്തേക്ക് കയ്യും നീട്ടി കൊണ്ട് കുട്ടൂസ് ഓടാൻ നിന്നു... ചൊതൂട്ടൻ ചീത്തയാ..ഇങ്ങ് പോര്.. കുട്ടൂസിന്റെ ട്രൗസറിൽ പിടി മുറുക്കി കൊണ്ട് മിത്ര പതിയെ പറഞ്ഞു... പോ... തി... ആാാ... കണ്ണ് കൂർപ്പിച്ചു നാവ് കടിച്ചു മിത്രയുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് കുട്ടൂസ് പറഞ്ഞു... ഹ്ഹ... ഊറി ചിരിച്ചു കൊണ്ട് വിശ്വ മിത്രയെ ഒന്ന് നോക്കി... മിത്ര ഫാനിലേക്കും... നീ ഇങ്ങ് വാ മാധു.. നിന്റെ മണി ദുഷ്ടയാ.. കുട്ടൂസിനെ പൊക്കിയെടുത്തു കൊണ്ട് വിശ്വ പറഞ്ഞു... അത് കേട്ടതും കുട്ടൂസ് വിശ്വയുടെ കവിളിൽ ചുണ്ട് ചേർത്തു...

അല്ലെങ്കിലും എനിക്കൊരു വില ഇല്ലല്ലോ... മാറങ്ങോട്ട് പാറ പോലെ നിക്കാതെ... കബോഡിന്റെ മുന്നിൽ നിന്നും വിശ്വയെ തള്ളി മാറ്റി ഡ്രെസ്സും എടുത്ത് മിത്ര അടുത്ത റൂമിലേക്ക് പോയി... അസൂയ... കുട്ടൂസിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് വിശ്വ അടക്കി പിടിച്ചു ചിരിച്ചു.... ✨️✨️✨️✨️✨️ നീ ഈ ഡ്രസ്സ്‌ ആണോ ഇടുന്നെ.... ഒരുങ്ങി വരുന്ന മിത്രയെ അന്താളിച്ചു നോക്കി കൊണ്ട് വിശ്വ ചോദിച്ചു... ഹ്മ്മ്... ഗൗരവത്തോടെ മിത്ര മൂളി... എടി അവിടെ ഇഷ്ടം പോലെ ആൾക്കാര് ഉണ്ടാവും.. നീ അമ്പലത്തിൽ അല്ല പോവുന്നെ പട്ടുപാവാട ഇട്ട് വരാൻ... വിശ്വ തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... നിങ്ങളെക്കാൾ എനിക്ക് ബോധ്യം ഉണ്ട് ഞാൻ അമ്പലത്തിലേക്ക് അല്ല പോവുന്നെ എന്ന്.. ഞാൻ നിങ്ങളെ പോലെ ഫിറ്റ്‌ അല്ല.. ദേഷ്യത്തോടെ മിത്ര പറഞ്ഞു... വിശ്വയെ തളർത്താൻ വേണ്ടിയാണ് ഇഷ്ടം അല്ലാഞ്ഞിട്ട് കൂടി മിത്ര പട്ടുപാവാട എടുത്തിട്ടേ എന്ന് നമുക്കല്ലേ അറിയൂ.. 😝

ഇവളെ കൊണ്ട്.. കുടിച്ചില്ലെങ്കിലും നീ ഫിറ്റ്‌ ആണ്... എന്റെ പൊന്നു കുഞ്ഞല്ലേ ഡ്രസ്സ്‌ മാറിയിട്ട് വാടാ... മിത്രയുടെ താടിക്ക് കൊഞ്ചിച്ചു കൊണ്ട് വിശ്വ പറഞ്ഞു... പോര... കൈ രണ്ടും മാറി കെട്ടി വിരലുകൾ കൊണ്ട് താളം കൊട്ടി എയർ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... വിശ്വ കുട്ടൂസിനെ സോഫയിലേക്കിരുത്തി മിത്രയുടെ തോളിൽ പിടിച്ചു അവന് അഭിമുഖം ആയി നിർത്തി.... ലുക്ക്‌ മണിക്കുട്ടി.... നിന്റെ കോളേജ് പോലെയോ എന്റെ ഓഫീസ് പോലെയോ അല്ല... ഇത്‌ പാർട്ടി ആണ്... സൊ ഹൈലി ടാലന്റഡ് ആയ എഡ്യൂക്കേറ്റഡ് ആയ സ്കിൽ ഉള്ള ഒരുപാട് പേരുണ്ടായിരിക്കും.. എനിക്ക് നിന്റെ വേഷമോ സംസാരമോ ഇഷ്ടപെടുന്ന പോലെയായിരിക്കില്ല അവർക്ക് നിന്നോട്... നിന്നെ താഴ്ത്തി കെട്ടുന്നത് എനിക്ക് പിടിക്കുകയും ഇല്ലെടാ.. സമയം പോവുന്നു വേഗം പോയി ഡ്രസ്സ്‌ മാറ്റ്.... ഒരപേക്ഷ പോലെയാണ് വിശ്വ പറഞ്ഞത്.... മണിക്കുട്ടി അല്ല... ഈഗോ പിടിച്ച കഴുത...

മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... ഓ ഏത് നേരത്താ ആവോ... വിശ്വ തലക്ക് കൈ കൊടുത്ത് പോയി... മിത്ര കണ്ണുകൾ വിശ്വയുടെ മുഖത്ത് നിന്നും മാറ്റി കുട്ടൂസിലേക്ക് നോക്കി... മന്യേ... മാ... ച്... ഡ്രെസ്സിലേക്ക് ചൂണ്ടി അയ്യേ ഭാവത്തിൽ കുട്ടൂസ് പറഞ്ഞു... അളിയനും അളിയനും സെറ്റ് ആയി മനുഷ്യനെ തളർത്താൻ ഇറങ്ങിയേക്കുവാ.. ഇപ്പൊ മാറ്റാൻ പോയാൽ അങ്ങേരെ അനുസരിച്ചെന്ന് വിചാരിക്കും.. അത് സമ്മതിച്ചുകൂടാ... മിത്ര എന്തെങ്കിലും കാരണം കണ്ടെത്തു... u can മിത്ര... മിത്ര സ്വയം മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്നു... വാവേ.... മിത്രയുടെ കവിളോരം കൈ ചേർത്ത് കൊണ്ട് വിശ്വ വിളിച്ചു... തൊടങ്ങി.. ഇതാണ് എനിക്ക് പറ്റാത്തെ 😖😖... മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയെ നോക്കി...

മാറ്റാം but one കണ്ടിഷൻ.. അതനുസരിച്ചാലേ ഞാൻ മാറ്റുള്ളൂ.... മനസ്സിൽ ഊറി ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... ആ പറയ്.. പല്ലിറുമ്മി കൊണ്ട് വിശ്വ പറഞ്ഞു... എന്നെ ഒറ്റക്കാക്കി പോവരുത്.... എനിക്കും കുട്ടൂസിനും അവിടെ ആരേം അറിയില്ല.... എനിക്ക് ഫീൽ ആവുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ഞാൻ ഇറങ്ങി പോരും... ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ മിത്ര പറഞ്ഞു... Ok. I agree your condition... ശ്വാസം എടുത്ത് വലിച്ചു വിട്ടു കൊണ്ട് വിശ്വ പറഞ്ഞു... പക്കാ.. കൈ മുന്നിലേക്ക് നീട്ടി കൊണ്ട് മിത്ര ചോദിച്ചു... പക്കാ... മിത്രയുടെ കയ്യിലേക്ക് കൈ ചേർത്ത് കൊണ്ട് വിശ്വ ചിരിച്ചു... എന്നാൽ പിന്നെ ഞാൻ പോയി ഠപ്പേന്ന് വരാം... പാവാടയും പൊക്കി പിടിച്ചു മിത്ര റൂമിലേക്ക് ഓടലും കഴിഞ്ഞു ഡോർ അടക്കലും കഴിഞ്ഞു... ഓഹ് ഇങ്ങനെ ഒരു സാധനം.. എങ്ങനെ സഹിക്കുന്നു... കുട്ടൂസിന്റെ അടുത്ത് പോയിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... ഹ്മ്മ്....

മനസിലാവാഞ്ഞിട്ടോ അതോ മണിയെ പറഞ്ഞത് കൊണ്ടോ ഗൗരവത്തോടെ കുട്ടൂസ് മൂളി.... പോവാം... പാർട്ടിക്ക് പറ്റിയ എന്നാൽ അധികം ഓവർ അല്ലാത്ത ഡ്രസ്സ്‌ ഇട്ട് കൊണ്ട് മിത്ര വിശ്വയുടെ മുന്നിലേക്ക് നിന്നു... ആംഗ്രി ബേബി ഗേൾ... മിത്രയുടെ മൂക്കിൽ പിടിച്ചു വലിച്ചു കവിളിൽ ഒന്ന് തട്ടി കൊണ്ട് കുട്ടൂസിനെയും എടുത്ത് വിശ്വ മുന്നിൽ നടന്നു.... അത് തന്റെ മീര... വിശ്വയുടെ പിന്നാലെ പോവുമ്പോൾ പതിയെ മിത്ര പറഞ്ഞു... ✨️✨️✨️✨️✨️✨️✨️ കാറിൽ നിന്ന് ഹോട്ടലിന്റെ മുന്നിൽ ഇറങ്ങുമ്പോൾ തന്നെ കണ്ടു ഫ്രോന്റിൽ തന്നെ അണിഞ്ഞൊരുങ്ങി നിക്കുന്ന ആളുകളെ... മിത്രക്കെന്തോ ഒക്കെക്കൂടി കണ്ടപ്പോൾ ഒരു മടുപ്പ്... വാ... കുട്ടൂസിനെ എടുത്ത് വലത് കയ്യിൽ മിത്രയുടെ കൈ കോർത്തു പിടിച്ചു കൊണ്ട് വിശ്വ മുന്നോട്ട് നടന്നു... Congratz സർ... ഒരു പെണ്ണ് മുന്നിലേക്ക് വന്ന് വിശ്വയുടെ നേർക്ക് ബൊക്കെ നീട്ടി... ബൊക്കെ കൊടുക്കാൻ ഇയാളെന്താ എവറസ്റ്റ് കേറിയോ...

മിത്രയുടെ മനസിലെ ഈഗോ ഉണർന്നു... Thanku... ബൊക്കെ വാങ്ങുന്നതിനോടൊപ്പം വിശ്വ ആ പെണ്ണിനെ ആലിംഗനം ചെയ്തു... ഓഹ് വക്കീലിന്റെ ഉള്ളിലെ കോഴി ഉണർന്നു... തവിട് ഇട്ട് കൊടുക്കാൻ കൊറേ കോഴിച്ചികളും... ഹും.. മിത്ര പിറുപിറുത്തു കൊണ്ട് പറഞ്ഞു... Congratz സർ... ഇത്തവണ ഒരു ചെക്കൻ മുന്നോട്ട് വന്നു വിശ്വയെ പൂമാല ഇടാൻ നോക്കിയതും മിത്ര മുന്നിലേക്ക് കേറി നിന്ന് കഴുത്തു നീട്ടി കൊടുത്തു.. ലവൻ കറക്റ്റ് ആയിട്ട് മിത്രയുടെ കഴുത്തിലേക്ക് ഇട്ട് കൊടുക്കുകയും ചെയ്തു.. ഓഹ് എന്താ ടൈമിംഗ്.. 🤭 Thanku... അയാളുടെ നെഞ്ചിലേക്ക് ചാടി കേറി കെട്ടിപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... വിശ്വക്ക് ചിരി പൊട്ടിയെങ്കിലും ആശ്ചര്യത്തോടെ അവൻ മിത്രയെ നോക്കി...

ഫ്രീ ആയിട്ട് ഹഗ് കിട്ടിയ അന്ത പയ്യൻ one more pls എന്ന എക്സ്പ്രേക്ഷനും ഇട്ട് നിൽക്കുന്നു... എനിക്കും അറിയാം.. വിശ്വയുടെ മുഖത്തേക്ക് നോക്കി മാല ഊരി മിത്ര വിശ്വയുടെ കഴുത്തിലേക്ക് എത്തിച്ചു ഇട്ട് കൊടുത്തു... ഇവിടെ ഇങ്ങനെ നിൽക്കാതെ കയറി വരൂ സർ... കൂട്ടത്തിൽ യുവത്വം തുളുമ്പി നിൽക്കുന്ന ഒരുത്തൻ വന്ന് പറഞ്ഞു... ശിഷ്യൻ.. ഇത്‌ ഈ ഓൾഡ്മാന്റെ ശിഷ്യൻ.. അല്ലാതെ ഇങ്ങനെ അടിയറ വെക്കുമോ.. ഈഗോ പിടിച്ച കഴുത that മീൻസ് മണിക്കുട്ടിയുടെ വെറി പിടിച്ച മനസ് പറഞ്ഞു... Oh. Yes.... മിത്രയുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് വിശ്വ മുന്നോട്ട് നടന്നു... അല്ലേൽ അടുത്ത കലാപരിപാടി യുവത്വം തുളുമ്പി നിൽക്കുന്ന അന്ത ശിഷ്യന്റെ നെഞ്ചത്തോട്ട് ആവും... 🤪... Sir please....

ജ്യൂസ്‌ ട്രേയും കൊണ്ട് ഒരാൾ അവരുടെ മുന്നിലേക്ക് വന്നു... Thanku... thanku... ചാൻകു.... വിശ്വയും മിത്രയും പറഞ്ഞതും പിന്നാലെ ഒരു ജ്യൂസ്‌ ഗ്ലാസ്‌ രണ്ട് കൈ കൊണ്ടും എടുത്ത് കുട്ടൂസും പറഞ്ഞു.. കുട്ടിക്കും ഉണ്ട് മര്യാദ....😌..കുട്ടൂസ് എന്നാ സുമ്മാവാ 💃... മിത്രക്ക് കൊടുത്ത വാക്ക് പാലിച്ചു കൊണ്ട് തന്നെ വിശ്വ എപ്പോഴും അവളെ ഒപ്പം നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.... ഫുഡ്‌ കഴിക്കാൻ ആയോ.. മൂക്കിലേക്ക് അടിച്ചു കേറുന്ന പലതരം ഫുഡിന്റെ മണം ഉള്ളിലേക്ക് വലിച്ചു കേറ്റി കൊണ്ട് മിത്ര വിശ്വയെ തോണ്ടി... Speech ഉണ്ട്.. tym എടുക്കും കുഞ്ഞേ.. നമുക്കിവിടെ ഇരിക്കാം... ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് ഇരുന്ന് കൊണ്ട് വിശ്വ പറഞ്ഞു.... മ്മ്മ്.... താല്പര്യം ഇല്ലാതെ മിത്ര മണം വരുന്ന സ്ഥലം തേടി കണ്ട് പിടിക്കാൻ കണ്ണ് കണ്ട് ഒരോട്ട പ്രദക്ഷിണം വെച്ചതും കാണാൻ ആഗ്രഹിക്കാത്ത ഒരാളെ കണ്ണിൽ ഉടക്കി...

ആളത് തന്നെയാണോ എന്നറിയാൻ വേണ്ടി വീണ്ടും ശ്രദ്ധ അതിലേക്ക് തന്നെ കണ്ണൂന്നിയതും വെപ്രാളത്തോടെ മിത്ര അവനെ തന്നെ നോക്കി... ദ... ദർശൻ.... വിറയലും വിക്കലും കൂടിയുള്ള ഒന്നിച്ചു വന്നപ്പോൾ മിത്രയുടെ വാക്കുകൾ മുറിഞ്ഞു പോയി.... അവളെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന ദർശനെ കണ്ടതും മിത്രക്ക് എന്തോ അത് വല്ലാതെ അരോചകമായി തോന്നി... ഛെ.. ഇവന്റെ തല്ല് കൊണ്ടതൊക്കെ മാറിയോ... മുഖം തിരിച്ചു മിത്ര സ്വയം പറഞ്ഞു ... വിശ്വയോട് പറയാൻ വേണ്ടി മൂപ്പരെ നോക്കിയതും അപ്പുറത്തേക്ക് തിരിഞ്ഞിരുന്ന് ആരോടോ സംസാരിക്കുന്നത് കണ്ടതും എങ്ങനെ വിളിക്കും എന്നറിയാതെ ഒരു നിമിഷം അങ്ങനെ അവള് ആലോചിച്ചു ഇരുന്നു.... വിശ്വാ...

ഏയ് അത് വേണ്ട അപ്പോൾ ആൾക്കാര് വിചാരിക്കും എനിക്കും അങ്ങേർക്കും ഒരേ പ്രായം ആണെന്ന്... സൊത്തൂട്ടാ.... അതൊട്ടും ശെരിയാവില്ല.... ഏട്ടാ.... ബ്ളാഹ് എന്റെ പട്ടി വിളിക്കും.... അതേയ്... അങ്ങുന്നേ... ഛെ ഛെ.. ബോർ... ലാസ്റ്റ് തോണ്ടാം എന്ന് വിചാരിച്ചു ആളെ തോണ്ടിയതും വിശ്വ മിത്രയെ നോക്കി... എന്ത് പറ്റി.. വിശക്കുന്നുണ്ടോ... മിത്രയുടെ കയ്യിലേക്ക് കൈ ചേർത്ത് വെച്ച് കൊണ്ട് വിശ്വ ചോദിച്ചു..... 😬😬ഛെ മൂഡ് പോയി... മൂഡ് പോയി... 😖 മിത്ര വല്ലാത്ത ഭാവത്തോടെ വിശ്വയെ നോക്കി... അങ്ങോട്ട് നോക്ക്... ദർശൻ നിക്കുന്ന ഭാഗത്തേക്ക്‌ നോട്ടം മാറ്റാൻ ആക്ഷൻ കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... ജ്യൂസ്‌ വേണോ... വിശ്വ നോട്ടം തിരിച്ചു കൊണ്ട് ചോദിച്ചു... അമ്മായമ്മടെ രണ്ടാം കെട്ട്... നേരെ നോക്ക് മനുഷ്യാ..... മിത്ര ദർശൻ നിന്നിടത്തേക്ക് നോക്കിയതും ദർശനെ ദർശിക്കാൻ പോലും ഒരു ഗ്യാപ്പ് ദർശൻ വിശ്വക്ക് കൊടുത്തില്ല...

That അമ്മായിഅമ്മ is പ്രീതാമ്മ.. അപ്പോ പ്രീതാമ്മ അപ്പയെ ഡിവോഴ്സ് ചെയ്തോ.. സൊ shaad 🙊🙊.... ഞാൻ കണ്ടതാണല്ലോ.. ഇനി എനിക്ക് തോന്നിയതാണോ... മിത്ര ഇരുന്നിടത്തു ഇരുന്ന് തിരിഞ്ഞു കളിക്കാൻ തുടങ്ങി... നിനക്കെന്താ മൂലക്കുരുവിന്റെ അസുഖം ഉണ്ടോ ഇരുന്നിടത്തു ഇരുന്ന് ഇങ്ങനെ കളിക്കാൻ.. അടങ്ങി ഇരിക്കവിടെ... മിത്രയുടെ തല പിടിച്ചു ഫ്രോന്റിലേക്ക് ആക്കി കൊണ്ട് വിശ്വ പറഞ്ഞു... എന്നാലും ഞാൻ.. ഹാ ചിലപ്പോൾ തോന്നിയതാവും... മിത്ര തല പുകക്കാതെ ഫ്രോന്റിലെ സ്റ്റേജിലേക്ക് നോക്കിയിരുന്നു.... ഡെക്കറേഷൻ പൊളി ആണേ... 😝 Good evening all... We all know why we came here today. I appreciate Advocate Vishwas Ramanathan. He is a role model for all of us .. Welcome to the stage sir.. please..... അത്രയും ആദരവോടെ സ്റ്റേജിൽ നിൽക്കുന്ന ആള് വിശ്വയെ അങ്ങോട്ടേക്ക് ക്ഷണിച്ചു...

ശെരിക്കും പറഞ്ഞാൽ ഇയാളുടെ കൂടെ ജീവിക്കുന്ന എനിക്ക് സ്വർണ മെഡലും വെങ്കലവും വെള്ളിയും തരണം... അത്രത്തോളം ഉണ്ടെന്റെ സഹനശക്തി... ആരോട് പറയാൻ ആര് കേൾക്കാൻ..... സീറ്റിൽ നിന്ന് എണീറ്റ വിശ്വയെ അടിമുടി നോക്കി കൊണ്ട് മിത്ര നെടുവീർപ്പിട്ടു.... വിശ്വ കുട്ടൂസിനെ എടുത്ത് കൊണ്ട് മിത്രയെ നോക്കി... കുഞ്ഞിനെ ഇങ്ങ് താ... അല്ലേൽ തന്നെ എല്ലാരേം കൂടെ കണ്ടിട്ട് ചെക്കന്റെ കിളി പോയി ഇരിക്കുവാ.. ഇനി സ്റ്റേജിൽ കയറി മൈക്കിൽ വല്ലതും പറഞ്ഞിട്ട് വേണം അഡ്വക്കേറ്റ് അടപടലം മൂഞ്ചാൻ.... കുട്ടൂസിനെ കുറ്റം പറയുന്നതിലൂടെ മിത്ര വിശ്വക്കിട്ട് നൈസ് ആയി ഒന്ന് തട്ടി... മ്മ്മ്... മിത്രയെ നോക്കി തലയാട്ടി മൂളി കൊണ്ട് വിശ്വ സ്റ്റേജിലേക്ക് കേറി... ആ നേരം കൊണ്ട് മിത്ര രണ്ട് മൂന്ന് വട്ടം ചുറ്റും ഒന്ന് നോക്കി.. ഞാൻ കണ്ടതാണെന്നേ 😆😆... Good Evening All.... ഇത്രേം വല്യ ഡെക്കറേഷന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു....

മുഖവുര ഒന്നും ഇല്ലാതെ വിശ്വ പറഞ്ഞു തുടങ്ങി... ഓ എളിമ കുട്ടൂസെ നിന്റെ അളിയന്റെ ഒരു എളിമ.. ഹും... മിത്ര കുട്ടൂസിനെ തോണ്ടി കൊണ്ട് പറഞ്ഞു... എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം സത്യത്തിന്റെ കൂടെ നിന്ന് ഞാൻ ചെയ്തു... ആ മോൾക്ക് അങ്ങനെ എങ്കിലും നീതി കിട്ടട്ടെ.... ഈ സമയത്ത് കുറെ പറയാൻ ഒന്നും നിക്കുന്നില്ല... ഒന്നാമത് വളരെ ബോർ ആയിരിക്കും പിന്നെ ഫുഡിൻറെ മണം മൂക്കിലേക്ക് അടിച്ചു കേറുന്നുണ്ട്... ചിരിയോടെ വിശ്വ പറഞ്ഞു... കൊച്ചു കള്ളാ അപ്പോ നിങ്ങടെ മനസിലും ഇതായിരുന്നല്ലേ... ലെ മിത്ര തല നല്ലോണം കുലുക്കി.... വിശ്വയുടെ സംസാരം കേട്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി... എന്റെ വൈഫ് വന്നപ്പോൾ തൊട്ട് തുടങ്ങിയതാ കയ്യും കലാശവും കാണിക്കാൻ.. വീട്ടിൽ നിന്ന് ഒന്നും കഴിക്കാതെ വയറും ഒഴിച്ച് വന്നേക്കുവാ കാന്താരി... വിശ്വ നന്നായിട്ട് ഫോമിൽ ആയെന്ന് തോന്നുന്നു... ഇപ്പൊ പന്ത് വിശ്വയുടെ കോർട്ടിലാ...

നേരത്തേതിലും വല്യ ചിരി ആണ് ആ ഹാളിൽ മുഴങ്ങി കേട്ടത്... വേണ്ടായിരുന്നു... അങ്ങേരെ ട്രോളി കുഞ്ഞിനെ വാങ്ങുമ്പോൾ ഞാൻ ആലോചിക്കേണ്ടതായിരുന്നു വല്യ പണി ഇങ്ങോട്ടേക്കു കുർള എക്സ്പ്രെസ്സ് പിടിച്ചു വരുന്നുണ്ടെന്ന്... മിത്ര ഇളിച്ചു കൊണ്ട് തന്നെ നോക്കുന്നവർക്ക് കുട്ടൂസിനെ കാണിച്ചു കൊടുത്തു... കുട്ടൂസിന് വിശന്നിട്ടാണ് എന്ന് പറഞ്ഞാൽ പുളിക്കുമോ... 😎 വൈഫ് ഉണ്ടെന്ന് ഞങ്ങളിൽ പലർക്കും അറിയാം.. പക്ഷെ കുട്ടി... കൂട്ടത്തിൽ ഒരാൾ എണീറ്റ് നിന്ന് ചോദിച്ചു... ഇതെന്താ പ്രെസ്സ് മീറ്റിങ്ങോ.. ഇങ്ങനെ ചോദ്യം ചോദിക്കാൻ... മിത്രക്ക് ഉറക്കെ ചോദിക്കണം ഇന്നുണ്ടായിരുന്നെങ്കിലും സംയമനം പാലിച്ചു.... Actually ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു... 10 മാസം ആവുന്നതിനു മുന്നേ ദിവ്യ ഗർഭം ഒന്നും നടക്കില്ലല്ലോ... വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞു... എന്റെ ഭാര്യയുടെ അനിയനാണ് ആ ഇരിക്കുന്നത്..

മാധവ് എന്നാണ് പേര് രണ്ട് വയസ് ആവാൻ പോവുന്നെ ഉള്ളൂ... പറയുവാണേൽ എന്റെ മോൻ തന്നെയാണ്... മണിക്കുട്ടിക്ക് സോറി എന്റെ ഭാര്യ മിത്രക്കും അവൻ അങ്ങനെ തന്നെയാണ്... പറഞ്ഞു മുഴുമിപ്പിക്കുന്നത് വരെ വിശ്വയുടെ കണ്ണ് മിത്രയുടെ മുഖത്ത് തന്നെ ആയിരുന്നു... ഇങ്ങേരെന്തിനാ എന്റെ മുഖത്തും നോക്കിയിരിക്കുന്നെ.. അയ്യേ... മിത്ര തല താഴ്ത്തി ഇരുന്നു... എന്റെ അനിയനെ കൂടെ കൊണ്ട് വരണം എന്നുണ്ടായിരുന്നു.. ഒരു കൊച്ചിനെ സെറ്റ് ആക്കാൻ നടക്കുന്ന തിരക്കിൽ അവനു വരാൻ പറ്റിയില്ല... So, Thank you all for making this beautiful moment.... Thanku... എല്ലാവർക്കും കൈ കൂപ്പി കൊണ്ട് വിശ്വ സ്റ്റേജിൽ നിന്നിറങ്ങി മിത്രയെ ലക്ഷ്യം വച്ചു നടന്നടത്തതും അപ്പോഴേക്കും ആളുകൾ അവനെ പൊതിഞ്ഞു.... അപ്പോ വിച്ചു ഹോസ്റ്റലിന്റെ മുന്നിൽ നിന്ന് പോന്നിട്ടില്ല ലെ 🙄... ഓ കണ്ടോ ലാസ്റ്റ് നിനക്ക് ഞാൻ മാത്രമേ ഉണ്ടാവു...

കണ്ടില്ലേ അളിയനെ പോയിട്ട് അളിയന്റെ sound എങ്കിലും കേൾക്കാൻ ഉണ്ടോ... പെണ്ണുങ്ങളുടെ ഇടയിൽ നിക്കാൻ ഇങ്ങേരെന്താ ശ്രീ കൃഷ്ണനോ.... മിത്ര പിറുപിറുത്തു കൊണ്ട് ഫുഡ്‌ സെക്ഷനിലക്ക് നടന്നു..... ✨️✨️✨️✨️ എന്തോരം ഫുഡ്‌ ആണ് എന്റെ കുട്ടൂസെ... നമ്മടെ ശാരദ അമ്മായിടെ മോൾടെ റിസപ്ഷനാണ് ഞാൻ അവസാനമായി ഇത്രേം ഫുഡ്‌ കണ്ടിട്ടുള്ളെ.. അതും അഞ്ചു വർഷം മുൻപ്.. നീയൊന്നും ഭൂമിയിലേക്ക് എത്തിയിട്ടേ ഇല്ല്യാ.. അറിയോ... മിത്ര പ്ലേറ്റും എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ദേ ഉരുളൻകിഴങ് പൊരിച്ചത്.... മിത്ര കുട്ടൂസിനെ നോക്കി കളിയാക്കിയാണ് പറഞ്ഞത്... Coz കുട്ടൂസിന് കിഴങ്ങ് ഇഷ്ടം നഹീ he.... ഉരുളൻകിഴങ് പൊരിച്ചതല്ലെടി.. ഫ്രഞ്ച് ഫ്രെയ്‌സ് ആണ്....

മിത്രയുടെ തലയിൽ കൊട്ടി കൊണ്ട് വിശ്വ പറഞ്ഞു... ഞാൻ ചോദിച്ചോ😖.. അപ്പോ ഇന്ത്യയുടെ ആവുമ്പോ ഇന്ത്യൻ ഫ്രെയ്‌സ് എന്ന് പറയുമോ... മിത്ര സംശയത്തോടെ വിശ്വയെ നോക്കി... പ്യാവം ആക്കിയതാണെന്ന് മനസിലായിട്ടില്ല... അങ്ങനെ ഒരു ഫ്രെയ്‌സ് എന്റെ അറിവിൽ ഇല്ല്യാ.. നീ വാങ്ങി വേഗം കഴിക്കാൻ നോക്ക്... മുന്നിലേക്ക് നടക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് വിശ്വ പറഞ്ഞു... കുറെ ആയി ഇത്‌ കുടിച്ചിട്ട്.... മൂന്നാളും ഒരു ടേബിളിൽ സ്ഥാനം പിടിച്ചപ്പോൾ വിസ്കി ചുണ്ടോട് അടുപ്പിച്ചു കൊണ്ട് വിശ്വ പറഞ്ഞു... മിത്ര വിശ്വയെ ഒന്ന് ഇരുത്തി നോക്കി... സെക്സും..... മിത്രയുടെ നോട്ടം കണ്ട് ചൊടിപ്പിക്കാൻ വേണ്ടി വിശ്വ പറഞ്ഞു... ഓ നിങ്ങൾ സെക്കന്റ്‌ ഹാൻഡ് ആണല്ലോ.. ഞാൻ അത് മറന്നു...

മിത്ര പുച്ഛത്തോടെ പറഞ്ഞതും വിശ്വ ചിരിച്ചു... അധികം വൈകാതെ തന്നെ അടുത്ത ടീം വിശ്വയെ വളഞ്ഞു.... മിത്രയെ പരിചയപ്പെടാനും അവരുടെ ഓവർ ടോക്കിങ്ങും മിത്രക്ക് അത്രക്കും ബോർ ആയി തോന്നി.. മുഴുവൻ കഴിക്കാതെ കിട്ടിയ ചാൻസിൽ മിത്ര കുട്ടൂസിനെയും എടുത്ത് വാഷ് റൂമിലേക്ക് പോയി... ഓഹ് നിന്നെപ്പോലെ ഇരുന്നാൽ മതിയായിരുന്നു.. എന്നാൽ പിന്നെ ആരോടും മിണ്ടണ്ടല്ലോ... ഒരു ഊമ ആയിരുന്നേൽ... തിന്നാൻ പോലും സമ്മതിക്കാത്ത വർഗ്ഗങ്ങൾ.. ഓരോന്ന് പറഞ്ഞു കൊണ്ട് മിത്ര വാഷ് റൂമിലേക്ക് കയറി... ബാക്കിലാരോ ഉണ്ടെന്ന് തോന്നിയപ്പോൾ മിത്ര തിരിഞ്ഞു നോക്കി... ഏയ് തോന്നിയതാവും...

ദർശനെ കണ്ടപ്പോൾ തൊട്ട് നീ ഇച്ചിരി നേർവസ് ആയിട്ടുണ്ട് മിത്രേ... അയ്യേ മോശം... മിത്ര സ്വയം ഓരോന്ന് പറയുന്നത് കേട്ട് കുട്ടൂസ് മിത്രയുടെ മുഖത്തേക്ക് തന്നെ നോക്കി... ഈ പെണ്ണിതെവിടെ പോയി... തിരക്കൊക്കെ ഒഴിഞ്ഞതും വിശ്വ ചുറ്റും നോക്കിക്കൊണ്ട് പിറുപിറുത്തു... ഒരു നേരം ശ്രദ്ധ തെറ്റിയാൽ എങ്ങോട്ടെങ്കിലും പൊക്കോളും... എക്സ്ക്യൂസ്മി എന്റെ വൈഫ് മിത്രയെ കണ്ടോ... അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് വിശ്വ ചോദിച്ചു... സോറി sir.... നിരാശയോടെ അവര് പറഞ്ഞു... It's okay.... മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി... സമയം ഒൻപതു മണി ആയി... ഇനി വല്ല ഫുഡിന്റെ ചെമ്പിലും കേറി ഇരിക്കുന്നുണ്ടോ എന്തോ... വാച്ചിലേക്ക് നോക്കി കൊണ്ട് വിശ്വ സ്വയം ഓരോന്ന് പറഞ്ഞു... തുടരും..........

നിലാവ് ✍️ ഒന്നെങ്കിൽ മിത്ര നാട് വിട്ടു... അല്ലെങ്കിൽ മിത്ര വിട്ടു നാട് 😁... നിങ്ങൾ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ...????... ഞാൻ എന്തെങ്കിലും പ്രതീക്ഷക്ക് ഇട വരുത്തുന്നുണ്ടോ?????..... ഉണ്ടെങ്കിൽ നന്നായി.. 😬😬ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടില്ല... മേ ക്യാ കരൂ.. 🙊😝 അപ്പോ കമന്റ്‌ പോന്നോട്ടെ.. പ്യാർ only..... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story