വിശ്വാമിത്രം: ഭാഗം 56

viswamithram

എഴുത്തുകാരി: നിലാവ്‌

May be ആ കുഞ്ഞ്..... വിശ്വ പറയുന്നത് എന്താണെന്ന് അറിയാൻ വേണ്ടി മിത്ര കാത് കൂർപ്പിച്ചിരുന്നു..... ആ കുഞ്ഞ് എന്റേതാണോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്..... നിറഞ്ഞ കണ്ണുകളോടെ വിശ്വ പറഞ്ഞതും മിത്ര ഒരു നിമിഷം കരയാൻ പോലും മറന്ന് തരിച്ചിരുന്നു..... കുഞ്...... വിശ്വ വിളിക്കാൻ ആഞ്ഞതും അവന്റെ കൈകളെ തട്ടി തെറിപ്പിച്ചു കൊണ്ട് മിത്രയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞു.... വിളിക്കരുത് നിങ്ങളെന്നെ അങ്ങനെ.... എന്തിനാ.... എന്തിനാ പിന്നെ..... വിശ്വയുടെ കോളറിൽ പിടിച്ചു കൊണ്ട് വാക്കുകൾ കിട്ടാതെ മിത്ര കരഞ്ഞു... എന്ത് വേണേലും ചെയ്തോ തല്ലിക്കോ കൊന്നോ.... എനിക്കുറപ്പില്ല കുഞ്ഞേ.... ചാൻസെ ഉള്ളൂ.... ഞാൻ.... എനിക്ക്.... അതാണോ എന്നൊരു തോന്നൽ.... വിശ്വ തല താഴ്ത്തി കൊണ്ട് പറഞ്ഞു.... അപ്പോ അതുവരെയുള്ള ഭാര്യാ പദവിയെ ഉള്ളോ എനിക്ക്..... നിങ്ങൾക്ക് നാണം ഇല്ലേ എന്റെ മുന്നിൽ വന്ന് ഇങ്ങനെ കുറ്റ സമ്മതം നടത്താൻ.... എന്തൊരു ലാഘവത്തോടെയാ നിങ്ങളക്കാര്യം പറയുന്നേ.. ഏതെങ്കിലും ഒരു പെണ്ണ് കേൾക്കാൻ ഉദ്ദേശിക്കുന്ന കാര്യം ആണോ നിങ്ങളിപ്പോ പറഞ്ഞത്... ഓ നിങ്ങടെ കുഞ്ഞാണല്ലോ അല്ലെ.....

ആദ്യം അലറുകയാർന്നെങ്കിലും അവസാനം ആയപ്പോഴേക്കും മിത്രയുടെ മുഖത്ത് പുച്ഛം നിറഞ്ഞു... Enough മിത്ര... enough..... വിശ്വ അലറി കൊണ്ട് മിത്രയുടെ കയ്യിൽ കേറി പിടിച്ചു... ഇത്ര നേരം കൊണ്ട് കുഞ്ഞേ എന്ന് വിളിച്ച വായിൽ നിന്ന് വീണ്ടും മിത്ര എന്ന് വന്നതും മിത്രക്ക് അതിലേറെ കലിയിളകി.. മനസിലേക്ക് മീരയും അവളുടെ വലുതായി വരുന്ന വയറും കടന്നു വന്നു.... നിങ്ങൾക്ക് ഇങ്ങനെ അലറി പറഞ്ഞാൽ മതി mr വിശ്വാസ്.. അനുഭവിക്കുന്നത് മൊത്തം ഞാൻ ആണല്ലോ.... കല്യാണം കഴിഞ്ഞത് മുതൽ ഞാൻ അനുഭവിക്കുന്നതാ... ഒരു ദിവസമെങ്കിലും സമാധാനം എന്ന് പറഞ്ഞ സാധനം ഉണ്ടായിട്ടില്ല.... എന്നും വരും ഫോണിലേക്ക് കാൾ ആയിട്ടോ ഫോട്ടോസ് ആയിട്ടോ വീഡിയോ ആയിട്ടോ.... നാശം പിടിക്കാൻ ആയിട്ട്.... മിത്ര ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു..... വിശ്വ എന്ത് പറയണമെന്നറിയാതെ മൗനം വെടിഞ്ഞു... പറഞ്ഞിട്ടും എന്തിനാ???

മിത്ര പറയുന്നതൊക്കെ ശെരിയല്ലേ.... (That is സൈലെൻസ് കമ്മ്യൂണിക്കേഷൻ 🧐) നിങ്ങളന്ന് എന്റെ മുഖത്ത് നോക്കി മീരയുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായെന്ന് പറഞ്ഞില്ലേ... ചത്ത അവസ്ഥ ആയിരുന്നു നിക്ക്.. അങ്ങനെ ആണല്ലോ ഞാൻ കേട്ടതും....എങ്ങനെ നിങ്ങൾക്കങ്ങനെ പറയാൻ തോന്നി എന്നാ ഞാൻ വിചാരിക്കുന്നെ.... ഞാൻ ഇപ്പോഴും ക്ഷമിച്ചു നിൽക്കുന്നത് എന്താണെന്ന് അറിയുമോ... i really love's you.... മിത്ര അപ്പോഴേക്കും പൊട്ടി കരഞ്ഞു പോയിരുന്നു.... കുഞ്ഞേ..... ദയനീയമായിരുന്നു വിശ്വയുടെ വിളി..... എല്ലാം ഞാൻ സഹിക്കാം... ആ കുഞ്ഞ് നിങ്ങടെ ആണെന്ന് പറയല്ലേ..... എന്നെ കൊണ്ട് വയ്യ ഇനിയും.... മിത്ര വാവിട്ട് കരഞ്ഞു.... ഇങ്ങനെ കരയാതെ.... മിത്രയുടെ തുടയിൽ കൈ വെച്ച് കൊണ്ട് വിശ്വ വികാരഭരിതനായി പറഞ്ഞു... എന്നെ തൊടരുതെന്ന് പറഞ്ഞില്ലേ.. മാറി പ്പോ... വിശ്വയുടെ കൈ അത്രെയേറെ ദേഷ്യത്തോടെ തട്ടി മാറ്റി കൊണ്ട് മിത്ര കിതപ്പടക്കി...

ഞാൻ എന്റെ ഡൌട്ട് പറഞ്ഞെന്നല്ലേ ഉള്ളൂ മണിക്കുട്ട്യേ..... വിശ്വ പരമാവധി മിത്രയെ കണ്വിന്സ് ചെയ്യിപ്പിക്കാൻ ശ്രമിച്ചു... ഛീ.. ഇതാണോ നിങ്ങടെ ഡൌട്ട്.... ഇനി വേറെ വല്ല പെണ്ണുങ്ങളുമായിട്ടും ഉണ്ടായിട്ട് അതും നിങ്ങടെ ഡൌട്ട് ആണെന്ന് പറഞ്ഞാൽ മതിയല്ലോ അല്ലെ.... എനിക്ക് വെറുപ്പ് തോന്നി പോവാ.... കരച്ചിലടക്കി കൊണ്ട് മിത്ര പറഞ്ഞു .... ഓ ഇവിടെ നിങ്ങള് റൊമാൻസിൽ ആണോ... പെട്ടെന്ന് വിച്ചു റൂമിലേക്ക് കയറി വന്ന് കൊണ്ട് ചോദിച്ചു... ഇത്രേം കൊണ്ട് പിടിച്ച തല്ല് നടക്കുമ്പോൾ റൊമാൻസ് ആണെന്നോ.. അപ്പോ ശെരിക്കും റൊമാൻസ് കണ്ടാൽ ഇവൻ എന്തോ പറയും 😆🙄..... വിച്ചുവിന്റെ സൗണ്ട് കേട്ടതും മിത്ര മുഖം തുടച്ചു കൊണ്ട് ചിരിക്കാൻ ശ്രമിച്ചു... എന്ത് പറ്റി മണിക്കുട്ടിക്ക്... ആഹാ സൺ‌ഡേ ആയിട്ട് ഇന്നാരാ ഫ്ലാറ്റിൽ വന്ന് കല്ലെറിഞ്ഞു പോയെ.... മിത്രയുടെ അടുത്തേക്കിരുന്നു കൊണ്ട് വിച്ചു ചോദിച്ചു...... അല്ലേലും നിന്റെ മണിക്കുട്ടി ഏറ് വാങ്ങാൻ കേമി ആണല്ലോ.... വിശ്വ മിത്രയെ നോക്കാതെ പിറുപിറുത്തു.... ഏറ് വാങ്ങിയിട്ടുണ്ടെൽ അതിന്റെ പിറകിലും ഒരു കാരണം ഉണ്ടാവും...

ഈ ഏറ് എന്തായാലും എനിക്ക് കൊള്ളാൻ ഉള്ളതല്ലായിരുന്നു... കൊള്ളേണ്ടവന് നന്നായി കൊണ്ടിട്ടുണ്ട്... മിത്ര അർത്ഥം വെച്ച് കൊണ്ട് പറഞ്ഞു.... വിച്ചു ആണേൽ ഇവരിതെന്തോന്ന് പറയുന്നു എന്ന അവസ്ഥയിൽ രണ്ടാളേം മാറി മാറി നോക്കുന്നു.... അപ്പോ ഇവിടെ റൊമാൻസ് ആയിരുന്നില്ല ലെ.. ഹൈ ലെവൽ ഫൈറ്റിംഗ് ആണല്ലേ..... വിച്ചുവിന് കാര്യം കത്തിയതും ഇളിച്ചു.... നിങ്ങളെ തലയുടെ വർക്കിംഗ്‌ എന്താ ഇത്ര പതുക്കെ ആയത്.... 😒 By the by സത്യത്തിൽ എന്താണ് പ്രശ്നം... എനിക്ക് വല്ല റോളും ഉണ്ടോ... ഞാൻ ഹെൽപ്പാ... വിശ്വയെയും മിത്രയെയും മാറി മാറി നോക്കി കൊണ്ട് വിച്ചു പറഞ്ഞു... എണീറ്റ് പോടാ ശവമേ... വിച്ചുവിനെ ചവിട്ടി താഴേക്കിട്ട് കൊണ്ട് വിശ്വ ദേഷ്യപ്പെട്ടു.... ഓ ഞാൻ പൊയ്ക്കോളാമെ.... ഞാൻ ഇന്ന് പാലയിലേക്ക് പോവാ.. അത്യാവശ്യ കാര്യം ഉണ്ട്. മിക്കവാറും മറ്റന്നാളെ വരുവോള്ളു.. കുട്ടൂസിനെ ഞാൻ കൊണ്ട് പോവാ.... നിങ്ങടെ റൊമാൻസിന് തടസം വേണ്ട.... മൂടും ഉഴിഞ്ഞു കൊണ്ട് വിച്ചു എണീറ്റ് പോയി.... വിശ്വ മിത്രയെ ഒന്ന് നോക്കിയതും അവൾ മൈൻഡ് ചെയ്യാതെ വിച്ചുവിന്റെ പിന്നാലെ റൂം വിട്ടു പോയി.... ✨️✨️✨️✨️✨️✨️

കുട്ടൂസ് മണിയെ ഒറ്റക്കാക്കി പോവാണോ... അവനു ഡ്രസ്സ്‌ ഇടീപ്പിച്ചു കൊടുക്കുന്നതിനിടയിൽ മിത്ര ചോദിച്ചു... മ്മ്മ്..... മൂളി കൊണ്ടവൻ മിത്രയെ തലയുയർത്തി നോക്കി.... അപ്പോ ഇനി മണീനെ കാണാൻ എന്നാ വരാ.... എല്ലാ പ്രശ്നങ്ങൾക്കിടയിലും കുട്ടൂസിനെ ചേർത്ത് പിടിച്ചാൽ തീരാവുന്ന സങ്കടം അവൻ പോയാൽ ഇരട്ടിക്കുമല്ലോ എന്നോർത്തപ്പോൾ മിത്രക്ക് സങ്കടം തികട്ടി വന്നു.... നാ... ണെ... നാ.... ലെ വ റാ.... മിത്രയുടെ മാറിലേക്ക് ചാഞ്ഞു കിടന്നു നെറ്റിയിൽ മുറിവിൽ വിരൽ ചേർത്ത് കൊണ്ട് കുട്ടൂസ് പറഞ്ഞു... പെട്ടെന്ന് പൊട്ടി വന്ന ചിരിയോടെ മിത്ര അവനെ ചേർത്ത് പിടിച്ചു... മിസ്സ്‌ uhhh..... അവനെ കെട്ടിപ്പിടിച്ചു തലയിൽ ചുണ്ട് ചേർത്ത് കൊണ്ട് മിത്ര കണ്ണുകൾ അടച്ചു... മന്യേ..... കുഞ്ഞി കൈകൾ കൊണ്ട് മിത്രയുടെ പുറത്ത് കൊട്ടി കൊണ്ട് മാധു വിളിച്ചു...... ഉമ്മാ..... കൊഞ്ചലോടെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.... ഉമ്മാ toooo..... ഉണ്ടകവിളിൽ പല്ല് കൊണ്ട് ചെറുതായി കടിച്ചു കൊണ്ട് മിത്ര ചിരിച്ചു.. നോ... ക്യേ.... വാ... ച്.... കവിളിൽ കൈ ചേർത്ത് കൊണ്ടവൻ ചിരിച്ചു... വാച്ചൊന്നും ആയീല.... അതൊന്നും നീ താങ്ങില്ല... വേം പോവാൻ നോക്കിക്കേ...

എന്നിട്ട് വേണം നിക്ക് ഉറങ്ങാൻ... കുട്ടൂസിനെ നോക്കി മിത്ര കളിയാക്കി പറഞ്ഞു... കഴിഞ്ഞില്ലേ സ്നേഹ പ്രകടനം... അവനതാ പോവാൻ കയറ് പൊട്ടിക്കുന്നു... വിശ്വ റൂമിലേക്ക് വന്ന് മിത്രയുടെ പുറകിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.... വിശ്വയെ ഒന്നിരുത്തി നോക്കി മിത്ര റൂം വിട്ടു പോയി.... മിത്രയുടെ ഈ ആറ്റിട്യൂട് വിശ്വ പ്രതീക്ഷിച്ചത് കൊണ്ട് തലയാട്ടി കൊണ്ട് വിശ്വ അവർക്കൊപ്പം നടന്നു..... എന്നാ പിന്നെ ഞാൻ പോട്ടെ.... കൊച്ചിനെ വാങ്ങി തോളിൽ കിടത്തി കൊണ്ട് വിച്ചു ചോദിച്ചു.... മ്മ്.... സേഫ് ആയിട്ട് പോണേടാ... കുഞ്ഞിനെ തലോടി കൊണ്ട് മിത്ര പറഞ്ഞു... അതിന് വിശ്വ അല്ല ഞാൻ.. പോട്ടെ റൊമാന്റിക് കപ്പിൾസ്.... വിശ്വയെയും മിത്രയെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു കൊണ്ട് വിച്ചു പറഞ്ഞു... ഓ ആയിക്കോട്ടെ... കുട്ടൂസിന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് വിശ്വ വിട്ടു മാറി... അതേയ് പ്രാർത്ഥിക്കണം.. new പ്രൊജക്റ്റ്‌ ആണ്... അപ്പോ എന്നാൽ പോട്ടെ... അതും പറഞ്ഞു വിച്ചു ഫ്ലാറ്റ് വിട്ടിറങ്ങിയതും മിത്ര നിശ്വാസത്തോടെ ഡോർ അടച്ചു....

മുന്നിൽ മാറിൽ കൈ കെട്ടി നിൽക്കുന്ന വിശ്വയുടെ മുഖത്തേക്ക് പോലും നോക്കാതെ മിത്ര റൂമിലേക്ക് പോവാൻ നിന്നതും മിത്രയുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ടവൻ അവളെ ചേർത്ത് നിർത്തി.... നിങ്ങൾക്കീ ഒരു വിചാരം മാത്രമേ ഉള്ളോ... കുഞ്ഞ് നിങ്ങടെ ആണെന്ന് അറിയുന്നത് വരെയുള്ള അഡ്ജസ്റ്റ്മെന്റ് ആണോ ഇനി.... നാണമില്ലേ നിങ്ങൾക്ക്.. എങ്ങനെ ഇങ്ങനെ ഒക്കെ ബീഹെവ് ചെയ്യാൻ കഴിയുന്നെ.... അതിനെങ്ങനെ നിങ്ങൾക്ക് മറ്റുള്ളവരുടെ ഫീലിംഗ്‌സിനെ കുറിച്ചൊന്നും അറിയണ്ടല്ലോ അല്ലെ.. സ്വന്തം കാര്യം.... വിടെന്നെ... വിശ്വയുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്തോറും മുറുകി കൊണ്ടിരുന്നു..... നീ എന്നെ അങ്ങനെ ആണോ കരുതിയിരിക്കുന്നെ... മിത്രയുടെ തോളിലേക്ക് താടി ചേർത്ത് വെച്ച് കൊണ്ട് വിശ്വ ചോദിച്ചു... പിന്നെങ്ങനെയാ കരുതേണ്ടത്.... നിങ്ങള് തന്നെ പറയുന്നു അത് നിങ്ങടെ കുഞ്ഞാണോന്ന് ഡൌട്ട് ആണെന്ന് ആ നിങ്ങള് തന്നെ എന്നോട് ഇങ്ങനെയും ബീഹെവ് ചെയ്യുന്നു.... എനിക്ക് അറപ്പ് തോന്നി പോവാ.... വിശ്വയുടെ കൈകളെ തട്ടിയെറിഞ്ഞു കൊണ്ട് മിത്ര റൂമിലേക്ക് നടന്നു..... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ വിശ്വ മിത്രയുടെ അടുത്ത് ചെന്ന് കിടന്നതും മിത്ര ചാടി എണീറ്റു .... എങ്ങോട്ടാ ഈ വരുന്നേ.... അപ്പുറത്ത് റൂം ഉണ്ടല്ലോ.. അവിടെ പോയി കിടക്ക്....

എല്ലാം കൂടി മിത്രക്ക് പ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു.... എനിക്ക് വയ്യ... ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു കൊണ്ട് വിശ്വ പറഞ്ഞു... എന്നാൽ പോവാൻ എനിക്കറിയാം... വിശ്വയെ പുച്ഛത്തോടെ നോക്കി മിത്ര എണീറ്റതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മിത്രയെ അവൻ നെഞ്ചിലേക്കിട്ടു.... നീ ഇവിടെ കിടക്കണം.. എവിടെ തന്നെ കിടക്കു angry baby girl... മിത്രയുടെ മൂക്കിൽ തട്ടി കൊണ്ട് വിശ്വ അവളെ ചുറ്റി പിടിച്ചു കൊണ്ട് കിടന്നു... എനിക്ക് സൗകര്യം ഇല്ല്യാ നിങ്ങടെ ഒപ്പം കിടക്കാൻ.. മാറങ്ങോട്ട്.... വിശ്വയെ തള്ളി മാറ്റാൻ നോക്കിയതും വിശ്വ കാല് കൊണ്ട് അവളെ ലോക്ക് ചെയ്ത് കൈ കൊണ്ട് അവളുടെ തലയെ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് വെച്ച് ചുറ്റി പിടിച്ചു കിടന്നു.... മിത്ര ഒരു നിമിഷം ചുണ്ടും പൂട്ടി കണ്ണിമ പോലും വെട്ടാതെ അനങ്ങാതെ കിടന്നു... ആ സമയത്ത് വിശ്വയുടെ നെഞ്ചിടിപ്പ് മീര മീര എന്ന് പറയുന്നത് പോലെ തോന്നിയതും അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു മിത്ര ദേഷ്യത്തോടെ കിടന്നു.... ........ എനിക്ക് നൂറ് ശതമാനം ഉറപ്പാണ് അത് നിങ്ങടെ കുഞ്ഞല്ല എന്ന്.... പക്ഷെ അത് നിങ്ങൾക്ക് പോലും ഉറപ്പില്ലാത്ത സമയത്ത് മീരയോട് ചോദിച്ചാൽ അവൾ സത്യം പറയില്ല... ജീവിത കാലം മുഴുവൻ എനിക്ക് അതും ആലോചിച്ചു നിങ്ങടെ ഒപ്പം ജീവിക്കാൻ കഴിയില്ല....

നിങ്ങളതെന്ന് തെളിയിക്കുന്നുവോ അന്ന് ഈ മിത്ര വിശ്വയുടെ മാത്രമായി തിരിച്ചു വരും.... ഉറങ്ങി കിടക്കുന്ന വിശ്വയുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ മിത്രയുടെ വാക്കുകൾക്ക് ദൃഢതയായിരുന്നു.... അവസാനമായി അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് ആ ഫ്ലാറ്റ് വിട്ടു എന്നന്നേക്കുമായി മിത്ര പടിയിറങ്ങി... മുന്നിലെ സെക്യൂരിറ്റിയിൽ നിന്നുള്ള രക്ഷക്കായി മതിൽ ചാടിയാണ് മിത്ര റോട്ടിൽ എത്തിയത്.... എന്ത് ചെയ്യണം എവിടെ പോവണം എന്നറിയാതെ മിത്ര മുന്നോട്ട് നടന്നു.. മനസ്സിൽ മുഴുവൻ മീരയും കുഞ്ഞും ആണ്.... പിന്നെ എന്തോ ഓർത്തു കൊണ്ട് ഫോൺ എടുത്ത് അപ്പക്ക് വിളിച്ചു ...... എന്താ മണീ ഈ രാത്രിയിൽ.... ഉറക്കത്തിൽ ആണെന്ന് അപ്പയുടെ സംസാരം കേട്ടപ്പോൾ തന്നെ മിത്രക്ക് മനസിലായി... നിങ്ങളവിടെ സുഖായി ഉറങ്ങ്.. എന്റെ അവസ്ഥ ഒന്നും അറിയണ്ടല്ലോ.... കെട്ടിച്ചു വിട്ടാൽ പിന്നെ എന്റെ കാര്യങ്ങൾ ഒന്നും അന്വേഷിക്കരുത് കേട്ടോ... മടുത്തു എനിക്ക്... ആദ്യം ദേഷ്യത്തോടെ ആണെങ്കിലും പിന്നെ ദയനീയമായാണ് മിത്ര പറഞ്ഞത്.... എന്റെ മണീ.. നീ... അപ്പ എന്തോ പറയാൻ തുടങ്ങിയതും അത് കേൾക്കാൻ നിക്കാതെ മിത്ര ഫോൺ കട്ട്‌ ചെയ്തു.... എനിക്ക് മാത്രം എന്താ ഇങ്ങനെ... റോട്ടിൽ ഇരുന്ന് കരഞ്ഞു കൊണ്ട് മിത്ര പുലമ്പി.... എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ...

അവരെ ഡിപെൻഡ് ചെയ്ത് നിൽക്കുന്ന ആൾക്കാർക്ക് ഒരു വിലയും ഇല്ലേ.... വിളിക്കണ്ട.. ഞാൻ എടുക്കില്ല.. അപ്പയുടെ കാൾ വരുന്നത് കണ്ടതും കട്ട്‌ ചെയ്ത് കൊണ്ട് മിത്ര പിറുപിറുത്തു.... മീര പിശാശ് തെണ്ടി... എന്റെ വല്യമ്മടെ വയറ്റില് തന്നെ ഉണ്ടായല്ലോ കുടുംബം കലക്കി.... എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.... അവൾ എന്റെ മുന്നിലുണ്ടായിട്ടും എന്റെ മുഖത്ത് നോക്കി അത്രേം വിളിച്ചു പറഞ്ഞിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ.... അത് വക്കീലിന്റെ കുഞ്ഞല്ല... അവൾ നുണ പറയുന്നതാ..... ഇനി അഥവാ ആണെങ്കിൽ !!!! മുടിയിൽ കൊരുത്തു വലിച്ചു കൊണ്ട് മിത്ര എന്തൊക്കെയോ മനസ്സിലിട്ട് ഉരുട്ടി കൊണ്ടിരുന്നു.... എന്നെ വിട്ടു പോവാൻ മാത്രം നിനക്ക് ഇത്രേ സ്‌നേഹേ ഉള്ളോ എന്നോട്... മിത്രയുടെ തോളിൽ കൈ വെച്ച് കൊണ്ട് വിശ്വ ചോദിച്ചു... ഞെട്ടലോടെ മിത്ര പിന്തിരിഞ്ഞു നോക്കി... തൊട്ട് പിന്നിൽ മുട്ടിലിരുന്ന് മിത്രയെ തന്നെ നോക്കിയിരിക്കുവാണ് വക്കീൽ... അതിന് നിങ്ങളോട് സ്നേഹം ഉണ്ടെന്ന് ആര് പറഞ്ഞു.. ഒഴുകി വരുന്ന കണ്ണീർ തുടച്ചു വാശിയോടെ മിത്ര ചോദിച്ചു... നേരത്തെ പറഞ്ഞല്ലോ... നീ വന്നേ നമുക്ക് ഫ്ലാറ്റിൽ പോയി സംസാരിക്കാം... മിത്രയുടെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഞാനെങ്ങും വരുന്നില്ല.... കേട്ടിടത്തോളം കണ്ടിടത്തോളം മതി....

ഇനി വല്ലതും പറഞ്ഞാൽ ഇത്ര നേരം നിന്ന പോലെ ആവില്ല ഇനി ഞാൻ... മിത്ര ദേഷ്യത്തോടെ വിശ്വയുടെ കൈ എടുത്ത് മാറ്റി... എന്റെ കുഞ്ഞേ നീയെന്നെ ഒന്ന് മനസിലാക്ക്.. ഞാൻ തെറ്റ്‌ ചെയ്തു.. അതേ ശെരിയാണ്... അതെങ്ങനെ തിരുത്താം എന്നുള്ളതിന് ഒരവസരം താ എനിക്ക്... വിശ്വ കൈ കൂപ്പി കൊണ്ട് പറഞ്ഞു... അത്രയും അവസരം തന്നത് കൊണ്ട് തന്നെയാ ഇന്നും ഞാൻ നിങ്ങടെ മുന്നിൽ ഇരിക്കുന്നെ.. ഇല്ലേൽ ഈ താലി ഊരി എന്നെ ഞാൻ പോയിരുന്നു.. ഓരോ അവസരങ്ങൾ തരുമ്പോഴും നിങ്ങള് ചെയ്ത ഓരോ തെറ്റും പുറത്ത് വരുവാ ചെയ്യുന്നേ... അതൊക്കെ തിരുത്തി തിരുത്തി എന്നാ ഞാനും നിങ്ങളും ഒരു ജീവിതം തുടങ്ങുന്നേ.. തെറ്റ്‌ നിങ്ങള് ആവർത്തിക്കില്ലെന്ന് ആര് കണ്ടു... പറഞ്ഞ് താ എനിക്ക്.... നിങ്ങളെ കൊണ്ട് പറ്റില്ല.... വിശ്വയുടെ മുഖത്തേക്ക് നോക്കാതെയാണ് മിത്ര അത്രയും പറഞ്ഞത്.. ചിലപ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയാൽ തന്നെ തന്നെ കൈ വിട്ടു പോവും എന്ന് തോന്നി കാണണം.... ഇല്ലാ.. എല്ലാം ഞാൻ പറഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ മറച്ചു വെക്കാൻ ഒന്നുമില്ല..

ഇനി എനിക്കുള്ളത് അതെന്റെ കുഞ്ഞല്ല എന്ന് ബോധ്യപ്പെടുത്തണം... അത് ഞാൻ ചെയ്തിരിക്കും... എനിക്കുറപ്പുണ്ട് മീരയുടെ ചീപ് ഷോയിൽ ഒന്നാണതെന്ന്... വിശ്വ തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു... Accept ur decision.... ചെയ്ത് കാണിക്ക് എന്നാൽ, വല്യ വക്കീൽ അല്ലെ... മിത്ര എണീറ്റ് നിന്ന് ചിരിയോടെ പറഞ്ഞു.... വിശ്വയുടെ വാക്കിലെ വിശ്വാസം മിത്രക്ക് കുളിരേകി.... ഇന്ന് മുതൽ സത്യം അറിയുന്നത് വരെ നീയുമായി ഒരു തരത്തിലുള്ള ബന്ധവും എനിക്കുണ്ടാവില്ല... love you kunje.... love you more..... മിത്രയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു വിട്ടു മാറി കവിളിൽ തലോടി കൊണ്ട് വിശ്വ തിരിഞ്ഞു നടന്നു.... മിത്രക്ക് ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞൊരു നിമിഷം ആയിരുന്നു അത്... വിശ്വയിലും ആ കുഞ്ഞ് തന്റെയല്ലെന്നുള്ള പ്രതീക്ഷ വന്നതും കൂടാതെ എപ്പോഴും love you എന്ന് മാത്രം പറയുന്ന അവന്റെ വായിൽ നിന്നും love you more എന്ന് കേട്ടതിലുള്ള സന്തോഷം...

ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞെങ്കിലും സത്യം അറിയുന്നത് വരെ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് പറഞ്ഞത് ചിരി മാഞ്ഞു നിരാശ ആയിരുന്നു മിത്രക്ക് കൊടുത്തത്... Coz അവൻ അത്രയേറെ അവളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കണം..... *** നമ്മൾ അത്രയേറെ ഇഷ്ടപ്പെടുന്ന വ്യക്തി പേരെന്റ്സ് ആവാം ഫ്രെണ്ട്സ് ആവാം ലവർ ആവാം ഭർത്താവ് വരെ ആവാം...നമ്മൾ ഇഷ്ടപ്പെടുന്നവർ ആരുമായിക്കോട്ടെ അവർ പറയുന്ന ഒരു ചെറിയ നല്ല കാര്യം പോലും നമ്മുടെ മനസിനെ പോസ്റ്റിവിലി സ്വാധീനിക്കും.. അതിപ്പോ ചീത്ത ആണെങ്കിൽ നെഗറ്റീവിലി ആയിരിക്കും... അത് തന്നെ ആണ് മിത്രക്കും ഇവിടെ ഉണ്ടായത്... 🙄... ഒരു ക്ലാരിഫിക്കേഷൻ ഇട്ടതാണെ.... **** തുടരും...........

രണ്ടിനേം രണ്ട് വഴിക്ക് വിട്ടിട്ടുണ്ട്.. ഇനി അവരായി അവരുടെ പാടായി.... ആ പിന്നേയ് എന്റെ നായകൻ ഇങ്ങനെ ആണ്.. ഇങ്ങനെ ആവൂ.. എന്റെ നായിക ഇങ്ങനെ ആണ് പറയണ്ടല്ലോ ഇങ്ങനെ ആവൂ.... 😌😁 അപ്പോ ഒടുക്കത്തെ പ്യാർ only..... 💕

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story