വിശ്വാമിത്രം: ഭാഗം 62

viswamithram

എഴുത്തുകാരി: നിലാവ്‌

നിങ്ങൾക്കെന്നെ വേണ്ടായിരുന്നെങ്കിൽ പറഞ്ഞാൽ പോരെ.... ഞാൻ ഒഴിഞ്ഞു തരുമായിരുന്നല്ലോ.... എല്ലാം കഴിഞ്ഞപ്പോ എന്നെ വേണ്ടാലേ.. നമ്മുടെ കുഞ്ഞിനെ വേണ്ടാലേ.... വെറുതെ വിടില്ല ഞാൻ... ജീവിക്കും എന്റെ കുഞ്ഞിന് വേണ്ടി.. അച്ഛനില്ലാതെ ഞാൻ വളർത്തും ... പോയി ചാവെടോ താനൊക്കെ 😏😏 അതും പറഞ്ഞു നിലത്തേക്കൂർന്നു കണ്ണുനീർ പിടിച്ചു നിർത്താൻ കഴിയാതെ അവൾ പൊട്ടി കരഞ്ഞു..... പട്ടി മോങ്ങുന്ന പോലെയുള്ള കരച്ചിൽ കേട്ടാണ് വിശ്വ കണ്ണ് തുറന്ന് നോക്കിയത്.... അറിവിന്റെ വെളിച്ചമാണമ്മേ എന്ന പോലെ മിത്ര ഇരുട്ടത്തു ഫോണിലും നോക്കി കിടക്കുവാണ് ... നിനക്കെന്താ ഈ നട്ടപ്പാതിരാക്ക് ഫോണിൽ പണി... 🤨 വിശ്വ ഫോൺ എടുത്ത് സമയം നോക്കി മിത്രയുടെ നേർക്ക് തിരിഞ്ഞു കിടന്നു... വിശ്വ എണീറ്റെന്നു കണ്ടതും മിത്ര ഫോൺ നെഞ്ചിൽ വെച്ച് വിശ്വയെ നോക്കി എല്ലാ പല്ലും കാണിച്ചു നല്ലോണം ചിരിച്ചു കൊടുത്തു.... ഉള്ള പല്ലെല്ലാം കാണിച്ചു ഇളിക്കാൻ അല്ല പറഞ്ഞെ.. നിനക്കെന്തായിരുന്നു പണി എന്ന്.. ഫോണിൽ എന്ത് ചെയ്യുവായിരുന്നു... എന്തിനാ കരഞ്ഞേ... ഏഹ്... വിശ്വ ഉള്ള ചോദ്യങ്ങൾ എല്ലാം ഒരുമിച്ചു ചോദിച്ചു....

ഫോൺ എന്തിനാ എടുക്കാ സമയം നോക്കാൻ... സമയം നോക്കാൻ എടുത്തപ്പോഴല്ലേ നിങ്ങൾ കൊട്ടി പിടഞ്ഞെഴുന്നേറ്റത്... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... ഓഹോ.. പാലക്കാട്ടുക്കാർ ഒക്കെ സമയം നോക്കുമ്പോൾ കരയുമല്ലേ.. വട്ട് കേസ്... സത്യം പറഞ്ഞോ... വിശ്വക്ക് അപ്പോഴും ഗൗരവം തന്നെ... ഞാൻ ഷോർട് ഫിലിം കാണുവായി.... വിശ്വയുടെ ഗൗരവം കണ്ടതും മിത്ര പറയാൻ തുനിഞ്ഞു..... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വിശ്വ ചാടി എണീറ്റ് ലൈറ്റ് ഇട്ടു.... നിന്റെ തലക്കെന്താ ഓളം ഉണ്ടോ.... രാത്രി 2:30 ക്ക് ഇരുന്ന് ഷോർട് ഫിലിം കാണാണെന്ന്.... നിനക്കെന്താ മിത്രേ.... വിശ്വ ദേഷ്യം കൊണ്ട് ചോദിച്ചു.... രണ്ടരക്ക് അല്ല ഒന്നരക്ക് തുടങ്ങിയതാ mr വിശ്വാസ്... മിത്ര നിഷ്കുവോടെ എണീറ്റിരുന്ന് വിശ്വയെ നോക്കി.... ഓഹ് പാവം ന്റെ കുട്ടി.. രാവിലെ ഒട്ടും സമയമില്ലാത്തത് കൊണ്ടാവും രാത്രി ഇരുന്ന് ഫോൺ യൂസ് ചെയ്യുന്നേ... നിനക്കൊക്കെ നല്ല തല്ലിന്റെ കുറവാ... വിശ്വ മിത്രയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി... അയ്യോ മുഴുവൻ കണ്ടില്ല.... പറഞ്ഞു കഴിഞ്ഞിട്ടാണ് മിത്ര എന്താണ് പറഞ്ഞതെന്ന് ഓർത്തത്.... നീയെന്താ കുഞ്ഞേ ഇങ്ങനെ....

ആരാ ഇന്നലെ തല ചുറ്റി വീഴാൻ പോയത്... വിശ്വ സൗമ്യതയോടെ ചോദിച്ചു.... ഞാൻ... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു... തലവേദന ആർക്കാ... അത് എനിക്ക്.... ഹോസ്പിറ്റലിൽ പോയത് ആരാ.... അതും ഞാൻ.... മിത്ര എല്ലാത്തിനും ഇളിച്ചു കൊണ്ട് പറഞ്ഞു... ആണല്ലോ... ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാടി കോപ്പേ കുത്തിരുന്ന് ഫോണിൽ കളിക്കുന്നെ.. അവളുടെയൊരു ഷോർട് ഫിലിം... വിശ്വ ദേഷ്യത്തോടെ ഫോൺ എടുത്ത് ജനാല വഴി പുറത്തേക്കെറിഞ്ഞു... ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇരിക്കുന്ന മിത്രയെ കണ്ടതും വിശ്വ അവളെ നോക്കി... ഇനി നിനക്കും ഫോണിന്റെ ഒപ്പം പോണോ പുറത്തേക്ക്... മര്യാദക്ക് ഉറങ്ങാൻ നോക്കിക്കോ.. ഇപ്പൊ അവൾക്ക് തല വേദനയും ഇല്ല്യാ വയറു വേദനയും ഇല്ല്യാ... വിശ്വ പിറുപിറുത്തു കൊണ്ട് ബെഡിലേക്ക് കിടന്നു... ഷോർട് ഫിലിമിലെ നായകനു ഭാര്യയും കുട്ടിയും ഉണ്ട്... പക്ഷെ അയാൾ കാമുകിയെ മതിയെന്ന് പറഞ്ഞു വക്കീലേ.. നിങ്ങളെ പോലെ... മിത്ര തല തിരിച്ചു വിശ്വയെ നോക്കി പറഞ്ഞു... അതിന് ഞാൻ എപ്പോ പറഞ്ഞു നിന്നെ വേണ്ടാന്ന്... മിത്രയെ നോക്കാതെ വിശ്വ ഗൗരവത്തോടെ ചോദിച്ചു... പറയുമല്ലോ...

മടിയിലേക്കു നോക്കി കൊണ്ട് മിത്ര പറഞ്ഞു.... ഇങ്ങനെ ഓരോന്ന് കണ്ടിട്ടാ നിനക്ക് ഓരോരോ തോന്നൽ... കിടക്കാൻ നോക്ക്.... ഒരു വക പഠിക്കത്തും ഇല്ല്യാ.. ഫോണിൽ ഓരോന്ന് കണ്ടിരിക്കും.... പിന്നെ എങ്ങനെ നന്നാവാനാ... വാ കിടക്ക്... മിത്രയുടെ പുറത്ത് തോണ്ടി കൊണ്ട് വിശ്വ പറഞ്ഞു.... എന്നാലും ഞാൻ അത് മുഴുവൻ കണ്ടില്ല... നിരാശയോടെ മിത്ര ബെഡിലേക്ക് കിടക്കാൻ തുനിഞ്ഞതും വിശ്വ അവളെ നെഞ്ചിലേക്ക് കിടത്തി കെട്ടിപ്പിടിച്ചു കിടന്നു... വക്കീലിന് ഡിസ്റ്റൻസ് വേണ്ടേ.. മ്മ്... മിത്ര തലയുയർത്തി കൊണ്ട് ചോദിച്ചു... മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്.. അവളുടെ ഒരു ഡിസ്റ്റൻസ്.... കണ്ണുരുട്ടി പറഞ്ഞു കൊണ്ട് വിശ്വ കണ്ണടച്ച് കിടന്നു.... മിത്ര ചിരിയോടെ അവന്റെ ഒരു കൈ എടുത്ത് അവളുടെ വയറിലൂടെ ചുറ്റി പിടിപ്പിച്ചു... ✨️✨️✨️✨️✨️ രാവിലെ കാളിംഗ് ബെല്ല് അടിക്കുന്നത് കേട്ടാണ് വിശ്വ കണ്ണ് തുറന്നത്.... മിത്രയെ നോക്കിയപ്പോൾ ചുമരും ഒട്ടി കിടക്കുന്നുണ്ട്.. ഒരു കാൽ ജനൽ കമ്പിയിന്മേൽ തൂങ്ങി കിടക്കുന്നുണ്ട്.... ഇവള് കുങ്ഫു പഠിച്ചിട്ടുണ്ടോ... എന്തൊരു കിടപ്പാണ്.....

പതിയെ ജനലിൽ നിന്നും കാലെടുത്തു വിശ്വ ബെഡിലേക്ക് വെച്ച് കൊടുത്തു.. കയ്യും മുടിയും ഒക്കെ ഒതുക്കി വെച്ച് പോവാൻ നിന്നപ്പോഴാണ് ബനിയനിലയിടയിലൂടെ മിത്രയുടെ കുഞ്ഞ് വയർ ഒളിഞ്ഞു കണ്ടത്... വിശ്വ കുസൃതിയോടെ മിത്രയുടെ വയറിൽ തൊടാൻ തുനിഞ്ഞതും വീണ്ടും കാളിംഗ് ബെല്ല് അടിച്ചു... സമ്മതിക്കരുത്.... കൈ പിൻവലിച്ചു പല്ല് കടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... രാത്രി മൊത്തം ഫോൺ.. രാവിലെ മൊത്തം ഉറക്കം.... ഓഹ് ഇങ്ങനെ ഒരെണ്ണം... ടോപ് നേരെയാക്കി പുതപ്പിച്ചു കൊടുത്ത് ബനിയൻ എടുത്തിട്ട് വിശ്വ വാതിൽ തുറക്കാൻ വേണ്ടി പോയി.... മോനെ.... എവിടെ മണിക്കുട്ടി.... വാതിൽ തുറന്നതും അച്ഛൻ അകത്തേക്ക് ഓടി ചാടി വന്ന് കൊണ്ട് ചോദിച്ചു... അവൾ നീറ്റില്ല അച്ഛാ... അച്ഛൻ എന്തെ പെട്ടെന്ന്... കണ്ണ് തിരുമ്മി വിശ്വ ചോദിച്ചതും വരി വരി ആയി അമ്മയും വിച്ചുവും മിത്രയുടെ അമ്മയും അപ്പയും ഒക്കത്തു കുട്ടൂസും അകത്തേക്ക് കയറി.... ഫോട്ടോ ഒക്കെ മിനുക്കി വെക്കാറുണ്ടല്ലേ.. നല്ല കുട്ടി.... അച്ഛന്റെ തൂങ്ങി കിടക്കുന്ന ഫോട്ടോ കണ്ടതും സന്തോഷത്തോടെ അച്ഛൻ പറഞ്ഞു... ഇരിക്ക് കുഞ്ഞെണീറ്റില്ല..

ഞാൻ പോയി വിളിച്ചിട്ട് വരാം... വിശ്വ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... ഓ ഇന്ന് ഞായറാഴ്ച ആണല്ലോ ലെ.. 10 മണിക്ക് നോക്കിയാൽ മതി... ഈ കുട്ടി ഇങ്ങനെ തന്നെയാ... പ്രീതാമ്മ പിറുപിറുത്തു.... അതിനാകെ ശനിയും ഞായറും അല്ലെ ലീവ് കിട്ടുന്നുള്ളു... അല്ലാത്ത സമയം കോളേജിൽ പോയിട്ടും പണിയെടുത്തിട്ടും ഒരു സമാധാനം ഉണ്ടാവില്ല.. ഉറങ്ങിക്കോട്ടെ പ്രീതേ... മീനാമ്മ സപ്പോർട്ട് പോസ്റ്റ്‌ ഇട്ടു.... നമ്മൾ ഒക്കെ വന്നതല്ലേ.. ഞാൻ പോയി ഒന്ന് നോക്കട്ടെ... കുട്ടൂസിനേം കൊണ്ട് പ്രീതാമ്മ റൂമിലേക്ക് പോയി.... എടാ വിച്ചുവിന്റെ കാര്യം സംസാരിക്കാൻ വേണ്ടിയാ ഞങ്ങൾ വന്നേ... ദിച്ചിയുടെ വീട്ടുകാർക്ക് അങ്ങോട്ട് വരാൻ ബുദ്ധിമുട്ട് അല്ലെ.. അപ്പോ ഇവിടെ വെച്ച് തീരുമാനം എടുക്കാം എന്ന് കരുതി.... ഉച്ച ആവുമ്പോഴേക്കും അവരിങ്ങെത്തും... അച്ഛൻ സോഫയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു.... അപ്പോ പിന്നെ ഫുഡ്‌ പുറത്തീന്ന് ഓർഡർ ചെയ്യുവല്ലേ നല്ലത്.... വിശ്വ ഇളിച്ചു കൊണ്ട് ചോദിച്ചു.... അത് പിന്നെ അങ്ങനെ അല്ലെ വരൂ.. അച്ഛനും മക്കക്കും അടുക്കള അലർജി അല്ലെ... അമ്മ കെറുവിച്ചു കൊണ്ട് പറഞ്ഞു...

വിച്ചു ആണേൽ പൂമരം പൂത്തുലഞ്ഞ പോലെ ആടി ആടി നിൽക്കുവാണ്... ശ്യോ... നിനക്കെന്താടാ മുഖത്ത് ഇത്രേ പരവേശം... വിശ്വാ കളിയാക്കി കൊണ്ട് ചോദിച്ചു... അത് പിന്നെ പ്രേമിച്ചു.. ആ പെണ്ണിനെ തന്നെ കെട്ടാൻ പോവാ... ഈ 25മത്തെ വയസിൽ ഞാൻ അച്ഛൻ ആവാൻ പോവല്ലേ... വിശ്വയോട് ചേർന്ന് നിന്ന് കൊണ്ട് വിച്ചു പറഞ്ഞു... അച്ഛനോ.. അപ്പോ ഒക്കെ കഴിഞ്ഞോ... വിച്ചുവിനെ അപ്പാടെ നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു.... പഫാ ചേട്ടൻ ആണെന്നൊന്നും നോക്കില്ല... കല്യാണം കഴിഞ്ഞാൽ പിന്നെ വേഗം അതൊക്കെ ആവുമല്ലോ.. ഞാൻ അതാ ഉദേശിച്ചേ... അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു lip ലോക്ക് പോലും... വിച്ചു നാണം കൊണ്ട് വിർളാ വിവശനായി... എടാ പരനാറി.. lip ലോക്ക് പോയിട്ട് lip എന്ന് പറഞ്ഞാൽ കരണം നോക്കി പൊട്ടിക്കും ഞാൻ... കഴിഞ്ഞ തവണ ദേ ഇവിടെ കിടന്നിട്ട് കാട്ടിക്കൂട്ടിയതൊക്കെ ഞാൻ ലൈവ് ആയിട്ട് കണ്ടതാ... മണിക്കുട്ടി റഫറി ആയി നിന്ന് നിർത്തിച്ചത് കൊണ്ട് നീ നിർത്തി... അല്ലേൽ നിന്റെ കെട്ടിന്റെ അന്ന് അവൾ പ്രസവിച്ചേനെ.. ആ അവൻ ആണ് lip ലോക്ക് പോലും എന്ന്...

വിശ്വ കോമരം തുള്ളുന്ന പോലെ കിടന്ന് തുള്ളി... ഇത്‌ കടിക്കുമോ... അത് പിന്നെ ഞാൻ ഓർത്തില്ല... വിച്ചു തല ചൊറിഞ്ഞു കൊണ്ട് ഇത്തിരി മാറി നിന്നു... അങ്ങനെ എത്രയെത്രെ ഓർക്കാതെ നടന്നിട്ടുണ്ടാവും.... നിന്നെ അവൾ എങ്ങനെ സഹിക്കും എന്റെ വിച്ചൂ... വിശ്വ കൈ മലർത്തി... നിന്നെ മണിക്കുട്ടി സഹിക്കുന്നത്ര വരില്ല... ഇളിച്ചു കൊണ്ട് വിച്ചു എസ്‌കേപ്പ്ഡ്... പിന്നെ അപ്പനും മക്കളും കൂടി സൊറ പറച്ചില് ആയി.... ........ ഇതേ സമയം പ്രീതാമ്മ റൂമിൽ കേറിയപ്പോൾ കാണുന്നത് മിത്ര കൊണ്ട് പിടിച്ചു ഉറങ്ങുന്നതാണ്... ഈ പെണ്ണ് മനുഷ്യനെ നാണം കെടുത്താൻ.. സമയം 7 മണി ആയി... അവരൊക്കെ എന്ത് വിചാരിക്കും... പ്രീതാമ്മ പുതപ്പ് എടുത്ത് വലിച്ചതും മിത്ര കണ്ണും തുറന്ന് എഴുന്നേറ്റിരുന്നു.... സ്വപ്നം ആയിരുന്നോ... അമ്മ ഇപ്പൊ വരും.. കുട്ടൂസ് പോയതാണല്ലോ... മിത്ര അമ്മയെയും കുട്ടൂസിനെയും കണ്ട് സ്വപ്നം ആണെന്ന് കരുതി വീണ്ടും കിടക്കാൻ തുനിഞ്ഞതും പ്രീതാമ്മ കയ്യോടെ പിടിച്ചു... എണീക്കേടി അവളുടെയൊരു ഉച്ച ഉറക്കം.... മമന്യേ... നീ... ച്... അമ്മയുടെ പിന്നാലെ കുട്ടൂസിന്റേം കൂടി സൗണ്ട് കേട്ടതും മിത്ര കണ്ണ് തിരുമ്മി നോക്കി...

അ... അമ്മേ.... മിത്ര പതിയെ എണീറ്റ് നിന്ന് അമ്മയെ കെട്ടിപ്പിടിച്ചു... നിന്റെ അടവെനിക്ക് മനസിലായി... വേഗം പോയി കുളിക്കാൻ നോക്ക്... വിശ്വയുടെ വീട്ടിൽ നിന്ന് എല്ലാരും വന്നിട്ടുണ്ട്.... ഒന്ന് നേരത്തെ എണീറ്റുടെ കുട്ട്യേ നിനക്ക്... മിത്രയുടെ മുടി മാടി ഒതുക്കി കൊണ്ട് അമ്മ പറഞ്ഞു... കിടക്കാൻ നേരം വൈകി... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു... മ്മ്മ്.... അതൊക്കെ വേണം എന്നാൽ നേരത്തെ എണീക്കുകയും വേണം... അമ്മ ചിരിയോടെ മിത്രയെ ഫ്രഷ് ആവാൻ വിട്ടു... മിത്ര ഷോർട് ഫിലിമിന്റെ കാര്യം ആണ് ഉദ്ദേശിച്ചതെങ്കിൽ അമ്മ ഉദ്ദേശിച്ചത് മറ്റേതാണ്.. ഏത് ഏത്... 🙈🏃‍♀️..... കുളി കഴിഞ്ഞു വന്നതും മിത്ര തിരയലോട് തിരയൽ... അവരൊക്കെ അവിടെ വന്നിട്ട് നീ എന്തോ ചെയ്യുവാ ഇവിടെ... വിശ്വ റൂമിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... ഫോൺ.... മിത്ര ഇളിച്ചു കൈ നീട്ടി.... ഫോൺ നിലത്ത് ഉണ്ടാവും പോയി പെറുക്കി എടുക്ക്.... ജനൽ വഴി പുറത്തറിഞ്ഞത് കണ്ടില്ലേ നീ ഇന്നലെ.. ഷോർട് ഫിലിമിന്റെ ബാക്കി കാണാൻ ആവും... വിശ്വ പുച്ഛിച്ചു വിട്ടു.... അപ്പോ ശെരിക്കും എറിഞ്ഞോ ദുഷ്ടാ.. നിങ്ങളപ്പോ മാജിക്‌ കാണിച്ചതല്ലേ...

ഫോൺ താ... വിശ്വയുടെ അടുത്തേക്ക് ചെന്ന് മുഖം ചുളിച്ചു കൊണ്ട് മിത്ര പറഞ്ഞു.... മാജിക്കോ നിനക്കെന്താ വട്ടായോ... ഫോൺ പോയി പെറുക്കി എടുക്കെടി.. എന്റെ കയ്യിൽ എവിടെ നിന്നാ... വിശ്വ പാറ പോലെ കയ്യും കെട്ടി നിന്നു.... അപ്പോ അന്ന് കാറിൽ നിന്ന് എന്റെ ഫോൺ പുറത്തേക്ക് എറിഞ്ഞില്ലേ.. എന്നിട്ട് അത് തന്നെ എനിക്ക് തന്നല്ലോ... സത്യം പറ ഫോൺ എവിടെ... മിത്രക്ക് ദേഷ്യവും സങ്കടവും ഒക്കെക്കൂടി വന്നു... ഒരു ഫോൺ പോയതിൽ നിനക്കിത്ര സങ്കടം ആണേൽ ഞാൻ സഹിച്ചു... ഇനി ഫോൺ ഇല്ലാതെ ജീവിക്ക്... വിശ്വ അതേ നിൽപ്പ് തുടർന്ന് കൊണ്ട് പറഞ്ഞു... വെശ്ക്കുണു.... വയറിൽ കൈ വെച്ച് കൊണ്ട് മിത്ര വിശ്വയെ നോക്കി.... അങ്ങനെ നല്ല കാര്യങ്ങൾ വല്ലതും പറയ്.. ഏത് നേരത്തും ഫോൺ ആണ്... മിത്രയെയും കൊണ്ട് വിശ്വ ഹാളിലേക്ക് ചെന്നു.... എന്റെ കുട്ട്യേ നീയൊന്നും കഴിക്കാറില്ലെ.. ആകെ ഒരുചാതി കോലം.... മിത്രയെ കണ്ടതും മീനാമ്മ താടിക്കും കൈ കൊടുത്തിരുന്നു... മിത്ര വിശ്വയെ ഒന്ന് പാളി നോക്കി.. ഇടക്കൊരു പിക്നിക്നു കൊണ്ട് പൊയ്ക്കൂടേ എന്നൊരു ഭാവം ഉണ്ടായിരുന്നു അതിൽ...

പിക്‌നിക്കും കോലവും തമ്മിൽ എന്ത് ബന്ധം 🙄.... വിശ്വ തിരിച്ചൊരു നോട്ടം നോക്കി.. ഇന്നലെ നൈറ്റ്‌ ഉണ്ടായത് പറയട്ടെ എന്ന രീതിക്ക്... 😌 അയ്യോ വേണ്ടാ.. എനിക്ക് പിക്‌നിക് വേണ്ട.. ഞാൻ ഇവിടെ ഇരുന്നോളാ... മിത്ര വിശ്വയെ നോക്കി കണ്ണ് കാട്ടി... ഞാൻ പറയും.... എന്നും പറഞ്ഞു ചിറി കോട്ടി വിശ്വ അമ്മയെ നോക്കി.... അതിന് അമ്മയുടെ മോൾക്ക് ഇപ്പൊ പുതിയൊരു ജോലി കിട്ടിയിട്ടുണ്ട്.. ഫുഡ്‌ കഴിക്കാൻ ഒന്നും നേരല്ല്യ... വിശ്വ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു.... തെണ്ടി... ഒറ്റി 😒... മിത്ര കേറുവോടെ വിശ്വയെ നോക്കി... അയ്യോ അതിന് ഇവളുടെ പഠിത്തം കഴിഞ്ഞോ... നീ വയ്യാത്ത പണിക്കൊന്നും പോണ്ട മോളെ... അച്ഛൻ രംഗത്തേക്ക് വന്നു... എന്റെ രാമേട്ടാ ഇനി അതും കൂടി പറയല്ലേ അല്ലേൽ തന്നെ മടിച്ചി കോത ആണ്... അപ്പയും ഇടപ്പെട്ടു... എന്നാലും എന്ത് പണിക്കാ പോവുന്നെ... ട്രാക്ക് വിട്ട ടോപ്പിക്ക് ട്രാക്കിലേക്ക് കൊണ്ട് വന്ന് വിച്ചു ചോദിച്ചു.... അയ്യോ ഇത്‌ അത്ര വല്യ പണി ഒന്നുമല്ല.. നെറ്റും ഫോണും നട്ടപാതിരായും മതി.. ഫുൾ സെറ്റ് ആണ്... വിശ്വ മിത്രയെ പുച്ഛിച്ചു വിട്ടു... അതെന്ത് ജോലിയാടാ നൈറ്റ്‌ ഓൺലൈൻ ബിസിനസ് ആണോ... അച്ഛൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ഏയ് അതൊന്നും അല്ല.. സ്വയം രോഗം ഉണ്ടാക്കാനുള്ള പരിപാടി ആണ്....

രാവിലെ സമയം ഒന്നും പോരാഞ്ഞിട്ട് രാത്രി രണ്ടരക്ക് ഇരുട്ടത്തു ഇരുന്ന് ഫോണിൽ സിനിമ കാണുവാ.. അതും ഞാൻ ഉറങ്ങിയ സമയം നോക്കി... സിനിമ അല്ല ഷോർട് ഫിലിം ആണ്... നിങ്ങൾ ഉറങ്ങുമ്പോൾ അല്ലെ കാണാൻ പറ്റു.... മിത്ര തല താഴ്ത്തി കൊണ്ട് പറഞ്ഞു.... അവളുടെയൊരു ഫോൺ... നിനക്ക് ബോധം ഇല്ലേ... പ്രീതാമ്മ മിത്രയുടെ കയ്യിനൊന്ന് കൊടുത്തു... ഫോൺ അങ്ങേര് ഇന്നലെ എറിഞ്ഞു പൊട്ടിച്ചു... മിത്ര വിശ്വയെ ഒറ്റി.. but ചീത്ത വിശ്വക്ക് കേൾക്കും എന്ന് വിചാരിച്ച മിത്രക്ക് തെറ്റി 🤣... അത് നന്നായി... ഇനി അതിന്റെ മേലെ കുത്തിരിക്കില്ലല്ലോ.... ഏത് നേരത്തും... പ്രീതാമ്മ വീണ്ടും തുടങ്ങുവാണെന്ന് കണ്ടതും മിത്ര ഇടക്ക് കേറി... എനിക്ക് വെശ്ക്ക്ണ്ട്.... അമ്മയെ നോക്കി പുച്ഛിച്ചു കൊണ്ട് മിത്ര രണ്ട് അപ്പന്മാരുടെയും നടുക്ക് കേറി ഇരുന്നു.... ഇവിടെ ഇരുന്നാൽ ഗ്യാസ് തന്നെ കത്തി നിനക്ക് ഒന്നും ഉണ്ടാക്കി തരില്ല.. അങ്ങോട്ട് എണീറ്റ് നടക്ക്... പ്രീതാമ്മ കലിപ്പിൽ ആണ്... വേണ്ടമ്മാ അവൾ റസ്റ്റ് എടുക്കട്ടെ.... ഇന്നലെ ചെറുതായി തല ചുറ്റൽ ഒക്കെ ഉണ്ടായേർന്നു.... മിത്രയുടെ അടുത്തേക്ക് പോയി നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... എന്ത് പറ്റിയെടാ...

അത്രേം നേരം ഊളിയിട്ടിരുന്ന പ്രീതാമ്മ ഒറ്റയടിക്ക് മിത്രയുടെ അടുത്തെത്തി... കുട്ടൂസ് മിത്രയുടെ മടിയിലും.... ആവോ... എന്തൊക്കെ ആയിരുന്നു.. ഞാൻ വയ്യാത്ത കുട്ടിയല്ലേ.. റസ്റ്റ് എടുക്കണ്ടേ.. ചിക്കനും മീനും ബിരിയാണിയും ഒക്കെ നല്ലോണം കഴിക്കാൻ പറഞ്ഞു... 😁 മിത്ര ഇളിച്ചു കൊണ്ട് വിശ്വയെ നോക്കി... ആര് പറഞ്ഞു.... അപ്പ മിത്രയെ അടിമുടി നോക്കി.... എന്റെ മനസ് എന്നോട് പറഞ്ഞു... അല്ലാതെ ഡോക്ടർ പറയുമോ ഇമ്മാതിരി ഫുഡ്‌... അവിടെ പിന്നെ കഞ്ഞി കഞ്ഞി കഞ്ഞി.... ഈ കഞ്ഞികൾക്കിടയിൽ ഞാൻ ഒരു ഷവർമ... മിത്ര എല്ലാവരെയും നോക്കി പറഞ്ഞു... അതും പൂത്തത്... വിശ്വ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും ചിരി മേള തുടങ്ങി..... ✨️✨️✨️✨️ മിത്രയോട് റസ്റ്റ് എടുക്കാൻ പറഞ്ഞു എല്ലാവരും കൂടി അടുക്കളയിൽ കയറി.... ഇതിപ്പോ അര മണിക്കൂർ ആയി ഫുഡും വെയിറ്റ് ചെയ്ത് നിൽക്കുന്നു.... എന്റെ വാവേ നീയും ഞാനും ഇന്ന് പട്ടിണി.. നമ്മളോട് ആർക്കും ഒരു സ്നേഹം ഇല്ലല്ലോ... മിത്ര വയറിലേക്ക് കൈ ചേർത്ത് കൊണ്ട് പറഞ്ഞതും വിശ്വ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... പെട്ടെന്നായതിനാൽ മിത്ര ഒന്ന് ഞെട്ടി..

പറഞ്ഞതെങ്ങാനും വിശ്വ കേട്ട് കാണുമോ എന്തോ... നീ ആരാടാ സംസാരിക്കുന്നെ... വിശ്വ ചിരിയോടെ ഫുഡും ചായയും എടുത്ത് മിത്രയുടെ അടുത്ത് വന്നിരുന്നു... ഞാ...ഞാൻ ആരോട്... സ്വയം ഇങ്ങനെ... മിത്ര ഇരുന്ന് വിക്കാൻ തുടങ്ങി... നിന്റെ വയർ വേദന ഇതുവരെ മാറിയില്ലേ... വയറിന്മേൽ ഉള്ള മിത്രയുടെ കയ്യിന്റെ മേലെ കൈ ചേർത്ത് കൊണ്ട് വിശ്വ ചോദിച്ചു... ഇത്‌ വിശന്നിട്ടുള്ള വേദനയാ... എത്ര നേരായി പറയുന്നു... വിശ്വയുടെ കൈ തട്ടി മാറ്റി കൊണ്ട് മിത്ര പറഞ്ഞു... അതിന്നല്ലേ ഫുഡ്‌ കൊണ്ട് വന്നേ... നീ എന്തിനാ ഇങ്ങനെ ഹൈപ്പർ ആവുന്നേ... വിശ്വ സംശയത്തോടെ ചോദിച്ചു... പിന്നെ.. ഫുഡ്‌ കൊണ്ട് വന്ന് കയ്യിൽ പിടിച്ചു നിന്നാൽ ഞാൻ എന്താ ചെയ്യാ.. ഇങ്ങ് തന്നെ... മിത്ര പൊടുന്നനെ വിശ്വയുടെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി അടപ്പ് മാറ്റി... ഹൈ മസാലദോശ... വാങ്ങിയതാണോ... മണം മൂക്കിലേക്ക് വലിച്ചു കേറ്റി കൊണ്ട് മിത്ര ചോദിച്ചു... ഹോം മെയ്ഡ് ആണ് മോളെ... നിന്റെ അമ്മായിയമ്മയുടെ സ്പെഷ്യൽ ആണ്.. കഴിച്ചു നോക്ക്... വിശ്വ ചിരിയോടെ പറഞ്ഞു... ആണോ.... മിത്ര ആർത്തിയോടെ ദോശ പോട്ടെടുത്തു മസാല കൂട്ടി വായിലേക്ക് വെച്ചു...

മ്മ്മ്.. നൈസ്... ചുണ്ട് തുടച്ചു കൊണ്ട് മിത്ര പറഞ്ഞു.... അമ്മ നല്ല കുക്ക് ആണല്ലേ... ഡിഗ്രി കഴിഞ്ഞിട്ട് വേണം അവിടെ പോയി തിന്ന് മുടിക്കാൻ... മിത്ര ഓരോ പൊട്ട് ദോശ വായിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു... അതിന് ഒരു ലോഡ് കണക്കിന് സപ്പ്ളി അല്ലെ വാങ്ങി കൂട്ടി വെച്ചിരിക്കുന്നെ... ആര് എഴുതും അതൊക്കെ.... വിശ്വ കളിയാക്കി കൊണ്ട് പറഞ്ഞു.... എന്നാ പിന്നെ അന്നേരം എന്റെ കൈ തല്ലിയൊടിക്ക്.... എന്നിട്ട് സ്ക്രൈബ് ആയിട്ട് നിങ്ങൾ എക്സാം എഴുത് അല്ല പിന്നെ.... മിത്ര പുച്ഛം വാരി വിതറി വിത്ത്‌ മസാല.... ഓ എനിക്കല്ലേ മുട്ട് നീ പാസാവാൻ... വിശ്വ മിത്രയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.... എന്തെ നോക്കണേ... വേണോ..... ദോശ എടുത്ത് വിശ്വയുടെ വായക്ക് നേരെ നീട്ടിയതും വിശ്വ അത് വായിലാക്കി... ശ്ശെ വേണ്ടാന്ന് പറഞ്ഞൂടെ ഒന്നുല്ലേലും ഞാൻ വയ്യാത്ത കുട്ടി അല്ലെ... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... ഓ വയ്യാത്ത കുട്ടിയുടെ ലീലാവിലാസം ഇന്നലെ രാത്രി ഞാൻ ലൈവ് ആയിട്ട് കണ്ടു... വിശ്വ തലയാട്ടി കൊണ്ട് പറഞ്ഞു... അതിന് ഞാൻ A പടം ഒന്നും അല്ലല്ലോ കണ്ടേ.. ജസ്റ്റ്‌ ഒരു ഷോർട് ഫിലിം അല്ലെ ..

മിത്ര കൊഞ്ഞനം കുത്തി കൊണ്ട് ചോദിച്ചു... കുഞ്ഞേ.... വിശ്വ മിത്രയുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് വിളിച്ചു.... ഇവളെ ഒക്കെ കുഞ്ഞെന്നു വിളിച്ചാൽ എന്നെയൊക്കെ കുഞ്ഞ് വാവേ എന്ന് വിളിക്കണം.. ശ്ശ്യോ... 🙈 A പടം എന്ന് പറഞ്ഞപ്പോഴേക്കും ആള് വയലന്റായോ... മിത്ര മനസ്സിൽ പറഞ്ഞു കൊണ്ട് വിശ്വയെ നോക്കി... നിനക്കെന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ... വിശ്വ അവളുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞതും മിത്ര തല താഴ്ത്തി.... ദൈവമേ പറഞ്ഞാലോ ഞങ്ങൾക്കൊരു കുഞ്ഞുവാവ ഉണ്ടാവാൻ പോവാണെന്ന്... മിത്ര മനസ്സിൽ ഇട്ട് കൂട്ടിയും കുറച്ചും ഇരുന്നു... പെട്ടെന്ന് വിശ്വ പറഞ്ഞ വാക്കുകൾ ഓർമ വന്നതും തലയുയർത്തി മിത്ര ഇല്ലെന്ന് തലയാട്ടി.... Okay... മരുന്ന് കുടിക്കാൻ മറക്കണ്ട ഇനി.. ടേക്ക് റസ്റ്റ് my angry baby... മിത്രയുടെ ചുണ്ടിൽ മുത്തി കൊണ്ട് വിശ്വ റൂം വിട്ട് പോയി.... നിന്റെ അച്ഛന്റെ സ്വഭാവം എനിക്ക് തന്നെ മനസിലാവുന്നില്ലല്ലോ വാവേ..... വയറിൽ കൈ ചേർത്ത് കൊണ്ട് മിത്ര ചിരിച്ചു... ✨️✨️✨️✨️ വിച്ചുവിന്റെയും ദിച്ചിയുടെയും മനസമ്മതം നടത്തി താലി കെട്ടൽ ഹിന്ദു കല്യാണം ആയി നടത്താം എന്ന് തീരുമാനിച്ചു... മനസമ്മതത്തിന് അധികം ദിവസം ഇല്ലാത്തത് കൊണ്ടും ചടങ്ങ് കൊച്ചിയിലെ പള്ളിയിൽ വെച്ച് തന്നെ നടത്താം എന്ന് തീരുമാനിച്ചത് കൊണ്ടും മിത്രയുടെയും വിശ്വയുടെയും ഫാമിലി ഫ്ലാറ്റിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു.... അപ്പോ മിത്ര ഫുൾ ഫ്രീ from അടുക്കള and she ടേക്ക് റസ്റ്റ് വിത്ത്‌ തീറ്റ... 😌...... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story