വിശ്വാമിത്രം: ഭാഗം 63

viswamithram

എഴുത്തുകാരി: നിലാവ്‌

കൂരാകൂരിരുട്ട്... എങ്ങും നിശബ്ദത.... ഫാനിന്റെ സൗണ്ട് മാത്രം കേൾക്കാം.... ഇടക്കിടക്ക് റോഡിലൂടെ വണ്ടികൾ പോവുന്ന സൗണ്ടും കേൾക്കാം.... പെട്ടെന്ന് മിത്ര കണ്ണ് തുറന്നു... പിന്നെ ബാത്‌റൂം നോക്കി ഒരോടൽ ആയിരുന്നു.... തിന്നത് മൊത്തം വോമിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ ആണ് മിത്രക്ക് ഇത്തിരി എങ്കിലും ആശ്വാസം ആയത്.... അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കല്ലേടാ... വാവക്ക് ഫുഡ്‌ പറ്റുന്നില്ലേ... വയ്യ അമ്മക്ക്... ചുമരിലേക്ക് തളർന്നു ചാരി നിന്ന് കൊണ്ട് മിത്ര സ്വയം പറഞ്ഞു.... കുറച്ച് നേരം അങ്ങനെ നിന്നതും മിത്ര വായും മുഖവും കഴുകി റൂമിലേക്ക് ചെന്നു.... സുഖായി ഉറങ്ങുന്ന വിശ്വയെ കണ്ടതും മിത്ര ഒന്ന് അവനെ നോക്കി... എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാതെ ഉറങ്ങുന്നത് കണ്ടോ... ഓഹ്... മിത്ര ബെഡിലേക്ക് ചെരിഞ്ഞു കിടന്നു.... ആ നേരം കൊണ്ട് തന്നെ വിശ്വ തിരിഞ്ഞു കിടന്ന് മിത്രയെ ചുറ്റി പിടിച്ചു... അല്ലെങ്കിലേ വയ്യ അതിന്റെ ഇടയിൽ നിങ്ങടെ കൈ കൂടി താങ്ങാൻ വയ്യ.... മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയുടെ കൈ എടുത്ത് മാറ്റി അവന്റെ കയ്യിലേക്ക് തല വെച്ചു... ഉറക്കം വരാതെ മിത്ര അങ്ങനെ തന്നെ കിടന്നു..

പെട്ടെന്ന് വയറ്റിലൂടെ ഒരു കാളൽ..... ഈശ്വരാ വെശ്‌കുണു..... മിത്ര എണീറ്റിരുന്ന് വയറിൽ പിടിച്ചു... ഇനിയിപ്പോ എന്തോ ചെയ്യും... മിത്ര ഡോറിലേക്കും വിശ്വയിലേക്കും നോട്ടം മാറ്റി.... മിത്ര എണീക്കാൻ ഭാവിച്ചതും വിശ്വയുടെ കൈ അവളെ വീണ്ടും ചുറ്റി പിടിച്ചു... എടൊ കള്ള കിളവാ പിടി വിട്.. വിശന്നിട്ടു മനുഷ്യന്റെ ചിറി ഇളിയുന്നുണ്ട്.... മിത്ര രണ്ട് കയ്യും പുറകിലേക്ക് കുത്തി കാലും നീട്ടി ഇരുന്നു.... കുഞ്ഞേ..... എന്നെ... വി.... ട്ട് പോവല്ലേ... അ... ത് എൻ.. ന്റെ കുഞ്ഞ.... ലാ... നാവുറക്കാതെ വിശ്വ പറഞ്ഞു കൊണ്ടിരുന്നു... ഉറക്കത്തിൽ പറഞ്ഞാൽ എല്ലാവർക്കും ഇപ്പൊ മനസിലാവും... തന്നെ വിട്ട് ഞാൻ പോവില്ല but വിറ്റിട്ട് പോവും അല്ലപിന്നെ... 🙄 മിത്ര വിശ്വയുടെ കവിളിൽ അമർത്തി നുള്ളി.... ആദ്യം നിങ്ങള് എന്റെ വയറ്റില് കിടക്കുന്ന കുഞ്ഞിനെ കുറിച്ചാലോചിക്ക്... എന്നിട്ട് മതി ആരാന്റെ കുഞ്ഞ്... എനിക്കിപ്പോ വിശന്നിട്ടു കൊടൽ കരിയുന്നുണ്ട്.... മേലിൽ നിന്ന് വിട്ടേ.. ഉറക്കത്തിൽ പെട്ട വിശ്വയോട് ആണ് മിത്രസേനയുടെ ശാസനം.... വിശ്വ എണീക്കുന്നില്ല എന്ന് കണ്ടതും മിത്ര അവനെ പിടിച്ചു മാറ്റി പതിയെ എണീറ്റ് ഡോർ തുറന്നു....

ഡോർ തുറക്കുമ്പോൾ തന്നെ മിത്ര ഒരു 25 വട്ടമെങ്കിലും വിശ്വയെ തിരിഞ്ഞു നോക്കിക്കാണും..... ഹാളിലേക്ക് കാല് കുത്തിയതും കണ്ടു സോഫയിൽ കിടന്നുറങ്ങുന്ന അമ്മമാരെ.... ഇവരെന്നെ കൊണ്ട് കുത്തുവാള എടുപ്പിക്കും... വയറിൽ കൈ വെച്ച് കൊണ്ട് മിത്ര ഒന്ന് നെടുവീർപ്പിട്ടു.... മിത്ര പതിയെ ശബ്ദം ഉണ്ടാക്കാതെ കിച്ചണിൽ പോയി ഡിം ലൈറ്റ് ഇട്ടു... കുറുനരി പോലും ഇങ്ങനെ നടന്ന് കാണില്ല 🙄... എന്താപ്പോ തിന്നാ... മിത്ര ഓരോ കബോഡും ആയി തുറന്നു നോക്കി.... ബ്രെഡ് ഉണ്ട് മുട്ട ഉണ്ട്.. ഇതൊക്കെ ഉണ്ടാക്കി വരുമ്പോഴേക്കും ഞാൻ വിശന്നു ചാവും... ഓഹ്... മിത്ര ഓരോന്ന് പിറുപിറുത്തു കൊണ്ട് ബ്രെഡ്‌ കയ്യിൽ പിടിച്ചു ഫ്രിഡ്ജ് തുറന്ന് ന്യൂട്ടല്ല എടുത്തു... ഇതെങ്കിൽ ഇത്‌..... ഒരു സ്പൂണും കയ്യിൽ എടുത്ത് മിത്ര സ്ലാബിൽ കയറി ഇരുന്നു.... ഇനി ഇതും കൂടി പുറത്തേക്ക് തള്ളല്ലേ... വയറ്റിൽ സ്വയം തഴുകി കൊണ്ട് ബ്രെഡിൽ ചോക്ലേറ്റ് തേച്ചു കൊണ്ട് മിത്ര കഴിക്കാൻ തുടങ്ങി.... നീ എന്താ ഇവിടെ ചെയ്യണേ.... പെട്ടെന്ന് വിശ്വയുടെ സൗണ്ട് കേട്ടതും മിത്ര ഒന്നൊന്നര ഞെട്ടൽ ഞെട്ടിയതും കയ്യിലെ ന്യൂട്ടല്ല ദേ കിടക്കുന്നു താഴെ....

മിത്രക്ക് ദേഷ്യം ആണോ സങ്കടം ആണോ എല്ലാം കൂടി ചേർന്ന ഭാവം ആണോ... കണ്ണും നിറച്ചു കൊണ്ട് അവൾ വിശ്വയെ നോക്കി... സമ്മതിക്കരുത് തിന്നാൻ സമ്മതിക്കരുത്... ആസ്വദിച്ചു വരുവായിരുന്നു.... മിത്ര തല കുനിച്ചു കൊണ്ട് പറഞ്ഞു... സോറി സോറി.. ഞാൻ അറിഞ്ഞില്ലല്ലോ... നിന്നെ കാണാതായപ്പോൾ ഞാൻ പേടിച്ചു... ബാൽക്കണിയിൽ ഒക്കെ പോയി നോക്കി.. അപ്പോഴാ ഇവിടെ ലൈറ്റ് ഇട്ടത് കണ്ടേ.... വിശ്വ ചെവി തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു... സോറി പറഞ്ഞാൽ ന്യൂട്ടല്ല തിരിച്ചു വരുമോ.. മേലനങ്ങാതെ തിന്നാം എന്ന് വെച്ചപ്പോ... എല്ലാം കുളാക്കീലെ... മിത്ര ചിണുങ്ങി കൊണ്ട് പറഞ്ഞു.... Baby ഹോർമോൺസ് മിത്രയെ നല്ലോണം സെന്റി ആക്കുന്നുണ്ട് 🤭🤭.... വെയിറ്റ് വെയിറ്റ്... ഞാൻ ഉണ്ടാക്കി തരാം... വിശ്വ വേഗം ഫ്രിഡ്ജിൽ നിന്നും മുട്ട എടുത്ത് പുറത്തേക്ക് വെച്ചു... വേഗം വേണം.... ഉള്ള ചോക്ലേറ്റ് നക്കി തുടച്ചു കൊണ്ട് മിത്ര വിശ്വയെ പാളി നോക്കി... ഈയിടെയായി നിനക്ക് നല്ലോണം വിശപ്പുണ്ടല്ലോ.... വിശ്വ സംശയത്തോടെ ചോദിച്ചു... എനിക്കോ... ഏഹ്.... അത് രാത്രിയിലെ ഫുഡ്‌ എനിക്ക് നല്ലപ്പോലെ കഴിക്കാൻ പറ്റിയില്ല അതാ..

വിശ്വയെ നോക്കാതെ മിത്ര പറഞ്ഞൊപ്പിച്ചു.. ഞാൻ അല്ലെ നിനക്ക് വിളമ്പി തന്നെ.. നിന്റെ വയറ്റിൽ എന്താ കൊക്കപ്പുഴു ഉണ്ടോ... 😲 ഗ്യാസ് ഓഫ്‌ ചെയ്ത് ഓംലറ്റ് പ്ലേറ്റിലേക്കിട്ട് മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... കൊക്കപ്പുഴു അല്ല നിങ്ങടെ കൊച്ച് ഉണ്ടെന്ന് പറയാൻ മിത്രയുടെ നാവ് തരിച്ചെങ്കിലും മിത്ര സംയമനം പാലിച്ചിരുന്നു..... നിങ്ങളിപ്പോ ഞാൻ കഴിക്കുന്ന ഫുഡിന്റെ അളവ് എടുക്കാൻ വന്നതാണോ... എനിക്ക് വിശന്നിട്ടല്ലേ... ആദ്യം ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയതും ലാസ്റ്റ് ആയതും baby ഹോർമോൺ പിന്നേം ചതിച്ചു സെന്റി കേറി.... എന്റെ കുഞ്ഞേ നീ എത്ര വേണമെങ്കിലും കഴിച്ചോ... ഞാൻ ചോദിച്ചെന്നെ ഉള്ളൂ... വിശ്വ കൈ കൂപ്പി കൊണ്ട് പറഞ്ഞു... മിത്ര പുച്ഛിച്ചു വിട്ട് കൊണ്ട് ഓംലറ്റ് ബ്രെഡിന്റെ ഉള്ളിൽ വെച്ച് കഴിക്കാൻ തുടങ്ങി.... ഏതാണ്ട് ഒരഞ്ചണ്ണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും മിത്രക്ക് ആശ്വാസം ആയി.... കഴിഞ്ഞു... ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിച്ച് കൊണ്ട് മിത്ര ഇളിച്ചു.... മ്മ്മ്... വിശ്വ ഒന്ന് മൂളി കൊണ്ട് പോവാൻ നിന്നു... അങ്ങനങ്ങ് പോയാലോ.. ഇതൊക്കെ വൃത്തി ആക്കിയിട്ട് പോയാൽ മതി...

നിരപ്പാക്കി കിടക്കുന്ന കിച്ചൻ സ്ലാബ് കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... നീ അല്ലെ കഴിച്ചേ.. വൃത്തിയാക്കിയിട്ട് വാ... വിശ്വ കൊട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു.. വേണെങ്കിൽ വൃത്തി ആക്ക്... അമ്മ ചോദിച്ചാൽ ഞാൻ പറയും നിങ്ങടെ പണി ആണെന്ന്.. ഇന്നലെ റൂമിൽ ഇരുന്ന് കുടിക്കാൻ വേണ്ടി ഉണ്ടാക്കിയതാ എന്ന്... മിത്ര ഏമ്പക്കം വിട്ട് കൊണ്ട് പറഞ്ഞു... ദുഷ്ടേ.... പിറുപിറുത്തു കൊണ്ട് വിശ്വ എല്ലാം വൃത്തി ആക്കാൻ തുടങ്ങി... പോവാൻ നിന്ന മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ എല്ലാം വൃത്തിയാക്കി.... മിത്രയുടെ കൂർപ്പിച്ച നോട്ടം കണ്ടതും ഇളിച്ചു കൊണ്ട് അവളേം കൂട്ടി റൂമിലേക്ക് പോയി.... ✨️✨️✨️✨️✨️✨️ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇല്ലാ.. അവരോട് പുറത്തേക്ക് ഇറങ്ങല്ലേ എന്ന് പറയ് വക്കീലേ ... എനിക്ക് പേടി ആവുന്നു... നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ കുഞ്ഞേ..... അവർ വിച്ചുവിന്റെ മനസമ്മതം കഴിയുന്ന വരെ ഇവിടെ ഉണ്ടാവും... അതിനിടക്ക് അവര് മീരയെ കാണില്ലേ... ഇനി ഇപ്പൊ കണ്ടാൽ എന്താ... വിശ്വ മുട്ട് കുത്തി ഇരുന്ന് കൊണ്ട് മിത്രയുടെ കൈ രണ്ടും കൂട്ടി പിടിച്ചു... എല്ലാരും കൂടി പുറത്തേക്ക് പോവാം എന്ന പ്ലാനിങ്ങിൽ ആണ്.. മിത്രക്ക് ആണേൽ മീര കാണുമോ അവൾഎന്തെലും പറഞ്ഞാൽ പ്രശ്നം ആവുമോ എന്ന പേടിയിൽ ആണ്...

മീരയെ കണ്ടാൽ അപ്പ എന്തായാലും അവളോട് കാര്യങ്ങൾ ചോദിക്കും.. നിങ്ങൾ തമ്മിലുള്ള ബന്ധം അറിഞ്ഞാൽ... മിത്ര മുഴുവൻ പറയാതെ തല താഴ്ത്തി.... അവർക്ക് എല്ലാം അറിയാം.... ഞാൻ എല്ലാം പറഞ്ഞിട്ട് തന്നെയാ നിന്നെ കല്യാണം കഴിച്ചത്.... വിശ്വ പറഞ്ഞതും മിത്രയുടെ കണ്ണ് മിഴിഞ്ഞു വന്നു... സംശയത്തോടെ മിത്ര ഒന്നൂടെ അവനെ നോക്കി... സത്യാ.... വിശ്വ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു... അപ്പോ ഞാൻ മാത്രമേ അറിയാൻ ഉണ്ടായിരുന്നുള്ളു ലെ... ദേഷ്യത്തോടെ വിശ്വയുടെ കൈ തട്ടി മാറ്റി കൊണ്ട് മിത്ര എണീറ്റ് നിന്നു.... ഞാൻ നിന്നോട് പറഞ്ഞല്ലോ എല്ലാം... വിശ്വ ദയനീയതയോടെ പറഞ്ഞു... എപ്പോ എപ്പോ പറഞ്ഞെന്നാ... നിങ്ങൾക്ക് തോന്നിയപ്പോൾ നിങ്ങൾ പറഞ്ഞു അതും ഞാൻ ചോദിച്ചത് കൊണ്ടല്ലേ നിങ്ങൾ പറഞ്ഞത്.. അല്ലായിരുന്നെങ്കിലോ... മിത്ര ദേഷ്യം കൊണ്ട് തുളുവാണ്... കുഞ്ഞേ നീ ഇങ്ങനെ ദേഷ്യപ്പെടാതെ.... കൂടുതൽ ഹൈപ്പർ ആവുന്നത് ബോഡിക്ക് നല്ലതല്ല... പിന്നെ പറയാതിരുന്നത് നമ്മൾ കല്യാണം കഴിഞ്ഞ ടൈമിൽ നല്ല രീതിക്ക് അല്ലായിരുന്നല്ലോ... അതും കൂടി പറഞ്ഞാൽ നീ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് അറിയില്ലല്ലോ...

അപ്പോ നിന്റെ അപ്പ തന്നെയാ സമയം എടുത്ത് പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്.... വിശ്വ താഴ്മയോടെ പറഞ്ഞു.... മിത്ര എന്ത് ചെയ്യണമെന്നറിയാതെ തല താഴ്ത്തി നിന്ന് കൊണ്ട് തേങ്ങി... നീ ഇങ്ങനെ കരയാതെ കുഞ്ഞേ.. ചെയ്തത് തെറ്റാണ്... പക്ഷെ എനിക്ക് നിന്നെ വിട്ട് കളയാൻ പറ്റില്ലായിരുന്നു... നീ അറിയാതെ നിന്നെ അറിയാതെ നിന്നെ കാണാതെ എന്റെ മനസ്സിൽ കേറി കൂടിയതാ നീ.... വിട്ട് കളയാൻ തോന്നിയില്ല..... വിശ്വ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞതും മിത്രക്ക് സംശയവും വല്ലായ്മയും തോന്നി.... നിങ്ങൾക്ക് മീരയെ ഇഷ്ടാർന്നില്ലേ... വിശ്വ പറഞ്ഞത് മനസിലാവാതെ മിത്ര ചോദിച്ചു.... ആയിരുന്നു പക്ഷെ അവളുടെ വായിൽ നിന്ന് വരുന്ന മണിക്കുട്ടിയെ കുറിച്ച് കേൾക്കാൻ ആയിരുന്നു കൂടുതൽ ആഗ്രഹം .... എല്ലാ ദിവസവും ഒരു വാക്കെങ്കിലും നിന്നെ കുറിച്ച് പറയുമായിരുന്നു.. ആദ്യം ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ആയിരുന്നു... വിശ്വ ചിരിയോടെ പറഞ്ഞു... ദുഷ്മൻ... മിത്ര പുച്ഛത്തോടെ പതിയെ പറഞ്ഞു... പിന്നെ പിന്നെ ഞാനും ശ്രദ്ധിച്ചു തുടങ്ങി.... നിന്നെ കുറിച്ച് പറയാത്ത ദിവസം ഞാൻ അങ്ങോട്ട് ചോദിക്കും ഇന്ന് നിന്റെ മണിയുടെ വിശേഷം ഒന്നൂല്ല്യേ എന്ന്.... മീരയുടെ കാര്യങ്ങൾ കേൾക്കുന്നതിനേക്കാൾ എനിക്ക് നിന്റെ കാര്യങ്ങൾ അറിയാൻ ആയിരുന്നു ആഗ്രഹം....

മീര എന്റെ സങ്കൽപ്പത്തിലെ കുട്ടി തന്നെ ആയിരുന്നു... നിറെ മുടി ഉണ്ട് പഠിച്ചു ജോലി ഉണ്ട്.. ഒതുക്കം ഉള്ള കുട്ടി ആണ്... അങ്ങനെ അങ്ങനെ.... വിശ്വയുടെ പറച്ചില് കേട്ടതും മിത്ര സ്വയം ഒന്ന് നോക്കി.... മുടിയൊക്കെ പനങ്കോല ആണേയ്.. 😁 പക്ഷെ നിന്റെ പൊട്ടിത്തെറികളും സപ്പ്ളിയും തല്ലുണ്ടാക്കി സസ്‌പെൻഷൻ വാങ്ങി വീട്ടിലിരിക്കുന്നതും എല്ലാം കേൾക്കുമ്പോൾ എനിക്ക് തന്നെ ഒരു കുളിരാണ്.... തെണ്ടി എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്... മിത്ര ഒന്ന് നെടുവീർപ്പിട്ടു... അതിനിടയിൽ ആണ് ഞാനും നീയും ആദ്യമായി കാണുന്നതും ആക്‌സിഡന്റ് കേസ് വരുന്നതും.... അന്ന് എനിക്ക് നിന്നോട് എന്ത് ദേഷ്യം ആയിരുന്നെന്നു അറിയുമോ.... പക്ഷെ അത് മീരയുടെ അനിയത്തിയായ നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു... പിന്നെ ഇടക്കെങ്ങോ അവളുടെ ഫോണിൽ നിന്റെ ഫോട്ടോസ് കണ്ടു.... വല്ലാത്തൊരു അവസ്ഥ ആയിരുന്നു എനിക്കപ്പോ.. വിശ്വ ഫീലോടെ പറയുന്നത് മിത്ര അത്ഭുതത്തോടെ നോക്കി നിന്നു.... അപ്പോ നിങ്ങളാ ആദ്യം മീരയെ തേച്ചത് ലെ 😁... മിത്ര ചിരിയോടെ ചോദിച്ചു... വിശ്വ ചിരിച്ചു കൊണ്ട് മിത്രയെ ഒന്ന് നോക്കി...

പിന്നെ നിന്നെ കാണാൻ തോന്നലും നിന്റെ ഫോട്ടോ കാണുമ്പോൾ വേറെ ഒരു ഫീലും ഒക്കെ തോന്നാൻ തുടങ്ങി... എന്ത് ഫീൽ.... മിത്ര കൗതുകത്തോടെ ചോദിച്ചു... അതോ.... ആ ഫീൽ ആണ് ഒരു രാത്രി ഉണ്ടായത്... വിശ്വ മിത്രയുടെ അടുത്തേക്ക് നടന്ന് ചെന്നതും മിത്ര വെപ്രാളത്തോടെ പുറകിലേക്ക് പോയി... അതിന്റെ റിസൾട്ട്‌ ആണ് എന്റെ വയറ്റിൽ കിടക്കുന്നെ... മിത്ര മനസ്സിൽ ഊറി ചിരിച്ചു... എന്താണ്.. ഇനി പോവാൻ സ്ഥലം ഇല്ലെന്ന് കണ്ടതും മിത്ര ചോദിച്ചു... എന്താണ്... ഒരു വശത്തു കൈ വെച്ച് കൊണ്ട് വിശ്വ ചോദിച്ചു... എനിക്കൊന്നൂല്യ.. വക്കീലിന് എന്താണ്.... മിത്ര പോവാൻ നിന്നതും വിശ്വ അവളെ പിടിച്ചു നിർത്തി.... ഇതെന്തിനാ ഇങ്ങനെ താളം ഇല്ലാതെ മിടിക്കണേ.... മിത്രയുടെ നെഞ്ചിലേക്ക് കൈ ചേർത്ത് വെച്ച് കൊണ്ട് വിശ്വ ഒന്നൂടെ മിത്രയോട് ചേർന്ന് നിന്നു.... മിത്ര വല്ലായ്മയോടെ വിശ്വയുടെ കൈ മാറ്റാൻ ശ്രമിച്ചതും അവൻ കൈ പുറകിലൂടെ അവളുടെ മുടിയിഴകളിലൂടെ കൊരുത്തു പിടിച്ചു.... എന്നിട്ട് ബാക്കി... മുഖം മിത്രയിലേക്ക് അടുപ്പിക്കാൻ തുനിഞ്ഞതും മിത്ര ഇടയിൽ കേറി ചോദിച്ചു... ഒരുമ്മ വെക്കാൻ സമ്മതിക്കേടി....

വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞു.... ബാക്കി പറ.... വിശ്വയെ തടഞ്ഞു കൊണ്ട് മിത്ര ചോദിച്ചു... പിന്നെന്ത്... മീര പറഞ്ഞു അവൾക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല്യാ വേറെ ഒരാളെ ഇഷ്ടം ആണെന്നൊക്കെ... അതിന് മുന്നേ ഞങ്ങൾ തമ്മിൽ റിലേഷൻ നടന്നിരുന്നു.... അവൾക്ക് ഒട്ടും പറ്റില്ലാന്നു പറഞ്ഞപ്പോൾ ഇങ്ങനെ ചെയ്യാം എന്ന് വിചാരിച്ചു... അതിലൂടെ നിന്നെ കെട്ടണം എന്നൊരു തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല... വേറൊരു ദിവസം വന്ന് നിന്നെ പെണ്ണ് ചോദിക്കാം എന്നാ കരുതിയെ.. പക്ഷെ അപ്പോഴത്തെ എന്റെ നമ്മുടെ നല്ല കാലം കൊണ്ട് ഞാൻ നിന്നെ കെട്ടി അത്ര തന്നെ... വിശ്വ സ്പീഡിൽ പറഞ്ഞു നിർത്തി.... ഓഓഓ.... മിത്ര ചുണ്ട് ചുളുക്കി കൊണ്ട് നിന്നു.... ഇപ്പൊ മാറിയോ ദേഷ്യം... കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് വിശ്വ ചോദിച്ചു... മിത്ര ചിരിയോടെ വിശ്വയുടെ അടുത്തേക്ക് ചെന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ടു..... അവന്റെ രണ്ട് കയ്യും എടുത്ത് അവളുടെ വയറിലൂടെ ചുറ്റിച്ചു.... മുഖം പതിയെ അവന്റെ മുഖത്തേക്ക് അടുപ്പിച്ചതും വിശ്വ കണ്ണടച്ച് നിന്നു..... ആാാാ..... കവിളിൽ അമർത്തി തന്നെ കടിച്ചു കൊണ്ട് മിത്ര ദേഷ്യം തീർത്തതും വിശ്വ നിലവിളിച്ചു...

ഇപ്പൊ ദേഷ്യം മാറി.. ഓടി ചെന്ന് ഡോറിന്റെ അവിടെ നിന്ന് കൊണ്ട് മിത്ര വിളിച്ചു പറഞ്ഞു... നിന്റെ കൊന്ത്രപ്പല്ല് ഞാൻ പറക്കുമെടി പട്ടി... കവിള് ഉഴിഞ്ഞു കൊണ്ട് വിശ്വ ദേഷ്യത്തോടെ പറഞ്ഞു.... വക്കീൽ ആദ്യം പല്ല് ഡോക്ടറിനു പഠിക്ക്.. എന്നിട്ട് വാ... മിത്ര പുച്ഛിച്ചു വിട്ടു.... ✨️✨️✨️✨️ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും മനസമ്മതത്തിന് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോയി.... വിത്ത്‌ ദിച്ചിയും ഫാമിലിയും.. വിച്ചുവിന് കോളടിച്ച സന്തോഷം ആയിരുന്നു... കൊക്കക്കോള ആണോ അടിച്ചത് 🙄🙄... ദിച്ചി ആണേൽ ആകെ നേർവസ് ആയി നടക്കുവാണ്... കിട്ടിയ ചാൻസിൽ കേറി ഉമ്മ വെക്കുന്ന ടൈപ്പിനെ ആണേ കെട്ട്യോന് ആയി കിട്ടിയത്... 😁 ദിച്ചിക്ക് വൈറ്റ് ഗൗൺ എടുക്കാൻ തന്നെ ഒന്നൊന്നര മണിക്കൂർ എടുത്തു.... മിത്രക്ക് വിശ്വയുടെ നിർബന്ധ പ്രകാരം ക്രോപ് ടോപ് ആണ് എടുത്തത്... മിത്രക്ക് അതിനോട് ഒരു യോജിപ്പും ഉണ്ടായിരുന്നില്ല.. coz വയറു കണ്ടാൽ റിസ്ക് അല്ലെ.... 🤪..എന്നാലും വിശ്വയുടെ നിർബന്ധം കൊണ്ട് ഷാൾ വെച്ച് മറക്കാം എന്ന് ആലോചിച്ചു കൊണ്ട് മിത്ര തല കുലുക്കി....

അവിടെ നിന്ന് നേരെ സ്വർണം എടുക്കാൻ വേണ്ടിയാണ് പോയത്.... അപ്പോഴേക്കും മിത്ര ആകെ മടുത്തിരുന്നു.. ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ഇറുക്കവും ഇതുവരെ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലാത്തതിന്റെ വയ്യായ്മയും... മിത്ര ആകെ തളർന്നു പോയിരുന്നു.... എന്ത് പറ്റി... മിത്രയുടെ അവസ്ഥ കണ്ട് വക്കീൽ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു... എനിക്ക് നല്ലോണം ദാഹിക്കുന്നുണ്ട്... മുഖത്തു പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഒപ്പി കൊണ്ട് മിത്ര ദയനീയമായി വിശ്വയെ നോക്കി... നിക്ക്... ഞാൻ ഇപ്പൊ വരാം... വിശ്വ വേഗം എണീറ്റ് പുറത്തേക്ക് പോയി... വിശ്വയുടെ വരവും കാത്ത് മിത്രയുടെ കണ്ണ് ഡോറിൽ തന്നെ ആയിരുന്നു.... എടി അങ്ങേര് ഒളിച്ചോടി പോയതൊന്നും അല്ലല്ലോ നീ അങ്ങോട്ടും നോക്കി ഇരിക്കാൻ... ദിച്ചി കിട്ടിയ ചാൻസിൽ ട്രോളി... മനുഷ്യൻ വിശന്നു ഇരിക്കുന്നത് കൊണ്ട് നീ രക്ഷപ്പെട്ടു... ഇല്ലേൽ കെട്ട് കഴിയുന്നതിനു മുന്നേ ഞാൻ പോരെടുത്തിരുന്നു... മിത്ര പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... കണ്ടോ കണ്ടോ എത്ര പെട്ടെന്നാ മിത്രയുടെ മൂഡ് ചേഞ്ച്‌ ആവുന്നേ 😵... ദിച്ചി പിന്നെ വേറൊന്നും ചോദിക്കാൻ പോയില്ല..

വെറുതെ എന്തിനാ നല്ലൊരു ദിവസം ചീത്ത ആക്കുന്നെ.... വിശ്വയുടെ തല വെട്ടം കണ്ടതും മിത്രക്ക് സന്തോഷം കൊണ്ട്.... കയ്യിലെ കവർ കണ്ടതും ചിരിയോടെ മിത്ര തല താഴ്ത്തി... ഇന്നാ കുടിച്ചോ... മിത്രക്ക് നേരെ മാങ്കോ ജ്യൂസ്‌ നീട്ടിയതും ആർത്തിയോടെ മിത്ര പൊട്ടിച്ചു വേഗം കുടിച്ച് തീർത്തു.... എല്ലാവർക്കും ഓരോ ബോട്ടിൽ കൊടുത്ത് ഒരു ബോട്ടിൽ വിശ്വയും എടുത്ത് മിത്രയുടെ അടുത്തിരുന്നു... മിത്ര ആണേൽ ദാഹം തീരാതെ ഒഴിഞ്ഞ കുപ്പിയും നോക്കി ഇരിക്കുവാണ്... 10 രൂപയുടെ കുപ്പി വെള്ളം വാങ്ങി തന്നാൽ ദാഹം മാറുമോ... 😬 വിശ്വ ഒരു കവിള് കുടിച്ചു കഴിഞ്ഞ് മിത്രക്ക് നേരെ കുപ്പി നീട്ടി... നിങ്ങൾക്ക് വേണ്ടേ... മിത്രക്ക് വാങ്ങണം എന്നുണ്ടെങ്കിലും ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചു.. വേണ്ട... തലകുലുക്കി കൊണ്ട് വിശ്വ പറഞ്ഞു.... അതെന്താ... അത്ഭുതത്തോടെ മിത്ര വിശ്വയെ നോക്കി... Coz എനിക്ക് ദാഹിക്കുന്നില്ല.. നീ കുടിച്ചോ... വിശ്വയുടെ വാക്ക് കേട്ടതും മിത്ര ചിരിയോടെ വിശ്വയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി മൊത്തം കുടിച്ചു... ഹാവു... നെടുവീർപ്പോടെ മിത്ര നിവർന്നിരുന്നു...

ദാഹം മാറിയോ... മിത്രയുടെ തലയിൽ തലോടി കൊണ്ട് വിശ്വ ചോദിച്ചു... മ്മ്മ്... ചിരിയോടെ മിത്ര മൂളി.... എല്ലാം കഴിഞ്ഞു 4 മണിക്കാണ് അവര് ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ കയറിയത്.... ഫ്ലാറ്റിൽ എത്തുന്നത് വരെ മിത്രക്ക് ടെൻഷൻ ആയിരുന്നു... അറിയാതെ പോലും മീരയെ കാണരുതേ എന്ന്... എല്ലാ സത്യങ്ങൾ അറിയാമെങ്കിലും അവളെ കാണുമ്പോൾ ഉണ്ടാവുന്ന സങ്കടം മിത്രക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു..... കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഫ്ലാറ്റിൽ എത്തിയതും മിത്രക്ക് കുളിച്ചൊന്ന് കിടന്നാൽ മതി എന്നായിരുന്നു.... വിച്ചു അമ്മായിഅപ്പനേയും അമ്മയെയും വീട്ടിൽ കൊണ്ട് പോയി ആക്കാൻ അപ്പോൾ തന്നെ ഇറങ്ങി.. ഒപ്പം ദിച്ചിയും.. എവിടെ വിച്ചു ഉണ്ടോ അവിടെ ദിച്ചിയും ഉണ്ട് 😁😁... ജമ്പനും തുമ്പിയും ... 🏃‍♀️ വിച്ചു × ദിച്ചി.... 😝 മണ്ണാങ്കട്ടയും കരിയിലയും... 🙊 വക്കീൽ × മണിക്കുട്ടി..... 😌 കുറുനരി.... 🤪 മീര പന്നി... 😁...... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story