വിശ്വാമിത്രം: ഭാഗം 65

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പോ ഇന്ന് പോയില്ലേ.... ഫോൺ ചെവിയിൽ വെച്ച് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ വിശ്വ കാണുന്നത് തിരികെ വരുന്ന മിത്രയെ ആണ്.... പെട്ടെന്ന് വിശ്വയെ കണ്ടതും എന്ത് പറയണമെന്നറിയാതെ ഓടി വന്ന് അവളവനെ കെട്ടിപ്പിടിച്ചു.... എന്ത് പറ്റി... നിന്റെ അസ്സിഗ്ന്മെന്റ് ഏറ്റില്ലെ... മ്മ്... ഫോൺ കട്ട്‌ ചെയ്ത് മിത്രയുടെ മുടി മാടി ഒതുക്കി കൊണ്ട് വിശ്വ ചോദിച്ചു... ഞാൻ പോയില്ല.... അല്ല പോവാൻ തോന്നിയില്ല... മിത്ര തലയുയർത്തി വിശ്വയെ നോക്കി പറഞ്ഞു... അപ്പോ കുഞ്ഞിന് പഠിക്കണ്ടേ പാസ്സ് ആവണ്ടേ.. എനിക്കറിയാ നിന്നെ കൊണ്ട് അതൊന്നും പറ്റില്ലെന്ന്.... വിശ്വ മിത്രയെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു.... ഓ പിന്നെ.. പോ അങ്ങോട്ട്... വിശ്വയെ മൂട് കൊണ്ട് തട്ടി മാറ്റി മിത്ര ഫ്ലാറ്റിലേക്ക് കയറി.... ചിരിയോടെ വിശ്വ പുറത്തേക്കും... ✨️✨️✨️✨️ മണീ..... മീര ഇവിടെ ആണല്ലേ താമസം... കുട്ടൂസുമായി കളിക്കുവായിരുന്ന മിത്രയുടെ അടുത്ത് വന്ന് മീനാമ്മ ചോദിച്ചു.... അമ്മാ അത് പിന്നെ.... നിങ്ങൾക്ക്... മിത്ര എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി ഇരുന്നു.... അതിന് നീയെന്തിനാ മോളെ വിഷമിക്കുന്നെ...

അച്ഛൻ പുറത്തേക്ക് പോയപ്പോൾ അവളെ കണ്ടെന്നു പറഞ്ഞു.. മൈൻഡ് ചെയ്തില്ലാത്രേ.. അപ്പോ നിങ്ങൾക്കറിയോ എന്നറിയാൻ വേണ്ടി അമ്മ ചോദിച്ചതാ.... എന്റെ മക്കള് നീയും ദിച്ചിയും തന്നെയാ... മിത്രയുടെ തലയിൽ തലോടി കൊണ്ട് മീനാമ്മ പറഞ്ഞു... സോറി അമ്മാ... നിങ്ങൾക്ക് വിഷമം ആവണ്ടല്ലോ എന്ന് കരുതിയാ... അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... അത് സാരമില്ല... ഇനി നിങ്ങൾക്ക് അറിയില്ലേ എന്ന് കരുതി അമ്മ ചോദിച്ചതാ.... മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മ ഇരുന്നു... ആഹാ ഇവിടെ അമ്മായമ്മയും മരുമോളും കെട്ടിപ്പിടിച്ചു ഇരിക്ക്യ.. ഇടക്ക് ഒരു ഉന്തലും തള്ളലുമൊക്കെ വേണ്ടേ... 🙄 വിച്ചു റൂമിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... നീ പോടോ കുറച്ച് ദിവസം മുന്നേ അമ്മായിയപ്പന്റെ അടിയും വാങ്ങി ആക്‌സിഡന്റ് ആയെന്നും പറഞ്ഞു വന്നത് ഞാൻ നല്ലോണം ഓർക്കുന്നുണ്ട്... മിത്ര നല്ല കനത്തിൽ തന്നെ തിരിച്ചു കൊടുത്തു.... അത് എനിക്ക് പുരുഷധനം തന്നതല്ലേ സ്ത്രീധനം പോലെ.. അയ്യേ ഈ മണിക്ക് ഓടിയില്ല 😁😁 വിച്ചു പ്ലിങ്ങിയിടത്തു നിന്നും ഉയർത്തെഴുന്നേറ്റു... നിനക്ക് രണ്ട് ചവിട്ട് വേണ്ടേൽ പോയി പണി നോക്കെടാ...

ഇല്ലേൽ നാളെ മനസമ്മതത്തിന് ഇഴഞ്ഞിഴഞ്ഞു പോവേണ്ടി വരും... മീനാമ്മ വിച്ചുവിന്റെ കയ്യിൽ കേറി അടിച്ചു... ഞാൻ എന്താ പാമ്പോ ഇഴഞ്ഞു പോവാൻ... ഊതല്ലേ ഊതല്ലേ വല്ലാതെ ഊതല്ലേ..... വിച്ചു കപടദേഷ്യത്തോടെ അമ്മയുടെ മടിയിലേക്ക് കിടന്നു... മിത്ര ചിരിയോടെ അവരുടെ വഴക്ക് വീക്ഷിച്ചിരുന്നു... ✨️✨️✨️✨️✨️ എപ്പോഴും ഫ്ലാറ്റിൽ തന്നെ ഇരിക്കണ്ടല്ലോ എന്ന് കരുതി മിത്ര ഫ്ളാറ്റിന് പുറത്തേക്കിറങ്ങി റൈലിൽ പിടിച്ചു നിന്നു.... കുറെ കുട്ടികൾ താഴെ കളിക്കുന്നുണ്ട്... അത് കണ്ടതും മിത്ര അവളുടെ വയറിലേക്ക് കൈ ചേർത്ത് ചിരിച്ചു... അച്ഛൻ നിങ്ങടെ കാര്യം അറിയുമ്പോൾ ഞാൻ നോക്കുന്നതിനേക്കാൾ നന്നായി നിങ്ങളെ വക്കീൽ നോക്കും... 😊 മിത്ര വയറിൽ പതിയെ തലോടി.... ഓരോന്ന് നോക്കി നോക്കി ഇരിക്കുന്നതിനിടയിൽ ആണ് നല്ലോണം പരിചയമുള്ള ആളുടെ ബാക്ക് കണ്ണിൽ ഉടക്കിയത്... ഞാൻ ഇത്‌ എവിടെയോ... ചുണ്ടിലേക്ക് വിരൽ ചേർത്ത് കൊണ്ട് മിത്ര ആലോചിച്ചു... എത്ര ആലോചിച്ചിട്ടും മിത്രക്ക് ആളെ മനസിലായില്ല... കുറച്ച് മുന്നിലേക്ക് നിന്ന് ഏന്തി വലിഞ്ഞു നോക്കിയപ്പോൾ മനസിലായി വക്കീൽ ആണെന്ന്...

എടാ കാമദേവാ ഫ്ലാറ്റിൽ നിന്നിറങ്ങി പോയത് കിന്നരിക്കാൻ ആണല്ലോ... എവിടെ നോക്കിയാലും ഇങ്ങേരുടെ ഒപ്പം പെണ്ണുങ്ങൾ ആണല്ലോ.... ജീൻസും ഷർട്ടും ഇട്ട് മുടി പുറകിൽ കെട്ടി വെച്ച ഒരു പെണ്ണിനോട് സംസാരിക്കുന്നത് കണ്ടതും മിത്രയുടെ മൂഡ് ചേഞ്ച്‌ ആയി... ഇപ്പൊ മിത്രയുടെ ഓപ്പോസിറ്റ് ആയി ഫ്ലാറ്റിലേക്ക് നോക്കിയിട്ടാണ് വിശ്വയുടെ നിൽപ്പ്.. ആ പെണ്ണിന്റെ മൂഡ് മാത്രമേ മിത്രക്ക് കാണാൻ പറ്റുന്നുള്ളു... എടൊ പരട്ട വക്കീലേ... ശൃംഗാരമൂരി.. കേറിവാടോ... 😖 റൈലിൽ പിടിച്ചു തിരിച്ചു കൊണ്ട് മിത്ര പിറുപിറുത്തു.... മിത്രയെ കണ്ടതും അവളുടെ മുഖത്തെ ദേഷ്യം മനസ്സിലാക്കിയതും വിശ്വ രണ്ട് കയ്യും എടുത്ത് ആ പെണ്ണിന്റെ തോളിൽ വെച്ചു.. ആഹ് 😲... ഇതെന്നെ ചൊടിപ്പിക്കാൻ വേണ്ടി.... എടൊ കള്ള വക്കീലേ... പെണ്ണുമ്പിള്ളേ നോക്കിയാൽ ഗർഭം ഉണ്ടാക്കുന്ന ജാതിയാ.. പിടി വിടീക്ക്.... മിത്ര ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മാക്സിമം സ്പീഡിൽ താഴേക്കിറങ്ങി... വിശ്വ മിത്രയുടെ വരവും കാത്ത് പെണ്ണിനേം ചേർത്ത് പിടിച്ചു നിൽക്കുവാണ്... ഏതാടി നീ... അവളുടെ മുടിയിൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി കൊണ്ട് മിത്ര അലറി...

വിശ്വ ആണേൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ... ഏഹ് താടിയും മീശയും ഉള്ള പെണ്ണോ ... ഒരടി പിന്നിലേക്ക് മാറി കൊണ്ട് മിത്ര അവരെ അടിമുടി നോക്കി... എന്താണ് കുട്ടിമണീ... മുടി നേരെ ആക്കി കൊണ്ട് അയാൾ ചോദിച്ചു... ഹാ.. യ്... കി.. കി... കിഷോറേ... ട്ടാ.... മിത്ര ചിറി ഇളിഞ്ഞു കൊണ്ട് കൈ വീശി കാണിച്ചു വിശ്വയെ ഒന്ന് പാളി നോക്കി.... ആദ്യ തവണ ( കോടതിയിൽ ) മിത്രയെ കണ്ടപ്പോൾ കിഷോറിനായിരുന്നു എപ്പിഡപ്പി... ഇപ്പൊ മിത്രക്കാണ്.... വിശ്വ പോക്കറ്റിൽ കയ്യിട്ട് കൊണ്ട് ചിരി കടിച്ചു പിടിച്ചാൽ ഉണ്ടാവുന്ന ഭാവത്തോടെ പ്രത്യേകിച്ച് നിഷ്കു കൂട്ടി കലർത്തി മിത്രയെ നോക്കി... നിങ്ങളെന്താ ഈ കോലത്തിൽ... എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല... 😌 മിത്ര കിഷോറിനെ നോക്കിക്കൊണ്ട് തപ്പി പിടിച്ചു... ഭാഗ്യം ഒരു വലിയിൽ ഒതുങ്ങിയത്.... അല്ലേൽ എന്റെ നടുംപുറം കലങ്ങിയേനെ... ഞാൻ പെണ്ണല്ല കൊച്ചേ ഒരു വെറൈറ്റിക്ക് മുടി വളർത്തിയതാ.. അങ്ങേര് കൈ കൂപ്പി കൊണ്ട് പറഞ്ഞു... ഒരബദ്ധം.. ഇങ്ങേരെ വിശ്വസിക്കാൻ പറ്റില്ലെന്നേ.. എന്റെ കണ്ണൊന്നു തെറ്റിയാൽ പെണ്ണുങ്ങളുടെ നടുക്കാ... വിശ്വ മിത്രയ്ക്കിട്ട് താങ്ങിയപ്പോൾ മിത്ര തിരിച്ചും താങ്ങി.... ഞാൻ പെണ്ണല്ലെടി.. കുറച്ച് മുടി ഉണ്ടെന്നേ ഉള്ളൂ.. പോട്ടെ ഈഗോ പിടിച്ച കഴുതകുട്ട്യേ... മൂപ്പര് പറയലും ഓടി ഗേറ്റ് കടന്ന് പോവുകയും ചെയ്തു...

Pt ഉഷ ഓടുമോ ഇജ്ജാതി 🤭🏃‍.... നിനക്കെന്നെ ഇത്ര ഡൌട്ട് ആണോ കുഞ്ഞേ... കിഷോർ പോയ വഴിയേ നോക്കി പിറുപിറുത്തു നിൽക്കുന്ന മിത്രയെ നോക്കി വിശ്വ ചോദിച്ചു... ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് മുള്ളിന് തന്നെയാ.... വിശ്വയെ നോക്കി പുച്ഛിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നടന്നു... ഇതിലാരാ മുള്ളെന്നും ഇലയെന്നും പറഞ്ഞാൽ നന്നായിരുന്നു... മിത്രയുടെ പിന്നാലെ നടന്നെത്തി കൊണ്ട് വിശ്വ ചോദിച്ചു... കൃമി വക്കീൽ കണ്ട് പിടിക്ക്... ഞാൻ പോണ്... മിത്ര കെറുവിച്ചു കൊണ്ട് മുന്നോട്ട് നടന്നു..... അല്ലാതെ കുട്ടി എന്താ ഉദ്ദേശിച്ചതെന്ന് കുട്ടിക്ക് അറിയാഞ്ഞിട്ടല്ല... 😝 ✨️✨️✨️✨️✨️ നാളെയാണ് മനസമ്മതം... മിത്ര ഇടാൻ ഉള്ള ഡ്രെസ്സും അതിന് യോജിച്ച എല്ലാതും സെറ്റ് ആക്കി വെച്ചു... നിങ്ങടെ iron ചെയ്യാൻ ഉണ്ടേൽ താ... Iron ബോക്സ്‌ കയ്യിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... കബോഡിൽ ഉണ്ട് അതൊന്ന് എടുത്ത് ചെയ്ത് വെക്ക്.... വിശ്വ ഫോണിൽ കുത്തി കൊണ്ട് പറഞ്ഞു... വേണേൽ എടുത്ത് താ... ഞാൻ ഇവിടെ നിന്ന് കബോഡിന്റെ അടുത്ത് പോയി തുറന്ന് ഡ്രസ്സ്‌ എടുത്ത് കബോർഡ് അടച്ചു വീണ്ടും തിരികെ ഇങ്ങോട്ട് വന്ന് iron ബോക്സ്‌ കയ്യിൽ എടുത്ത് തേച്ചു മിനുക്കി.... ഡ്രസ്സ്‌ ഒന്ന് എടുക്കാൻ പറഞ്ഞതിന് മിത്ര തൊണ്ടയിലെ വെള്ളം വരെ വറ്റിച്ചു... കുടിക്ക്....

എന്റെ പൊന്നെ ഞാൻ പാലക്കാട്ടേക്ക് ഒന്നും അല്ലല്ലോ പോവാൻ പറഞ്ഞെ... രണ്ടടി നടന്നാൽ കബോർഡ് ആയീലെ... ഒരു ഗ്ലാസ്‌ വെള്ളം മിത്രക്ക് നേരെ നീട്ടി കൊണ്ട് വിശ്വ പറഞ്ഞു... താങ്ക്സ്... അത് നിങ്ങൾക്ക് ചെയ്‌താൽ എന്താ... ഞാൻ iron ചെയ്ത് തരുന്നില്ലേ... മിത്ര വെള്ളം കുടിച്ചു ചുണ്ട് തുടച്ചു കൊണ്ട് പറഞ്ഞു... നീ നല്ലോണം മടിച്ചി ആയി.. നീ എന്റെ iron ലേഡി അല്ലെ... വിശ്വ മിത്രയെ പുറകിലൂടെ ചേർത്ത് പിടിച്ചു... Iron ബോക്സ്‌ വെച്ച് മുഖത്തൊരു കുത്ത് തന്നാൽ ഉണ്ടല്ലോ... വിട്ടേ.. ശ്വാസം മുട്ടുന്നു... ശരീരം കുടഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... എടി ചൂടാടി.. മാറ്റി പിടിക്ക്... വിശ്വ വിട്ട് നിന്ന് കൊണ്ട് പറഞ്ഞു... നിങ്ങൾ കൊണ്ട് വരുന്നുണ്ടോ ഉണ്ടേൽ ഇട്ട് തരാം അല്ലേൽ തനിയെ ഇട്.. മിത്ര കുറുമ്പൊടെ ബോക്സ്‌ ടേബിളിലേക്ക് വെച്ചു... എന്തൊരു വാശിയാ നിനക്ക്... വിശ്വ പിറുപിറുത്തു കൊണ്ട് കബോഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് മിത്രക്ക് എറിഞ്ഞു കൊടുത്തു... രണ്ടെണ്ണം ആണ് വയറ്റിൽ ഒപ്പം ഞാനും.. വാശി കാണും... മിത്ര ചിരിയോടെ പതിയെ പറഞ്ഞു.... ✨️✨️✨️✨️ കുട്ടൂസിന് മിത്രയുടെ അടുത്ത് തന്നെ കിടക്കണംന്ന് വാശി.. മിത്രക്ക് ആണേൽ കുഞ്ഞിക്കാല് എങ്ങാനും വയറ്റിൽ കൊള്ളുമോ എന്ന് പേടി... ചെക്കൻ നെഞ്ചിൽ ആണല്ലോ കിടന്നുറങ്ങാറ്.... എന്നാൽ അവനെ ഒട്ട് പിണക്കാനും വയ്യ....

ലാസ്റ്റ് ബാൽക്കണിയിലെ സ്വിങ്ങിൽ നീണ്ടു നിവർന്നിരുന്നു അവനെ നെഞ്ചിൽ കിടത്തി... ഉറങ്ങുന്നത് വരെ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു... നിനക്ക് കിടന്നുറക്കിയാൽ എന്താ.... അവനെ നെഞ്ചിൽ കിടത്തിയാൽ പോരെ... മണിക്കൂറോളം ഉള്ള മിത്രയുടെ ഇരുപ്പ് കണ്ട് വിശ്വ ചോദിച്ചു... കിടന്നുറക്കുവാണേൽ ഞാനും അതിനൊപ്പം ഉറങ്ങും... രണ്ട് ദിവസായിട്ട് എന്റെ കുഞ്ഞിനെ മര്യാദക്ക് നോക്കാൻ പോലും പറ്റിയിട്ടില്ല.. മണിക്ക് ആകെ ഉള്ള കൂട്ടാ അല്ലേടാ കുട്ടൂസാ... മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കുട്ടൂസിന്റെ വിയർപ്പിനാൽ ഒട്ടിയ മുടി മാടി കൊണ്ട് മിത്ര ചിരിച്ചു... അപ്പോ പിന്നെ ഞാനോ... മിത്രയെ പുറകിലൂടെ ചേർത്ത് പിടിച്ചു തോളിൽ താടി മുട്ടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഞാൻ നിങ്ങടെ പബ്ലിക് പ്രോപ്പർട്ടി അല്ലെ... മിത്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... പ്രൈവറ്റും.... 😌 മിത്രയുടെ മടിയിലേക്ക് തല വെച്ച് വയറിനോട് ചുണ്ട് ചേർത്ത് ചുറ്റി പിടിച്ചു കൊണ്ട് വിശ്വ ചിരിച്ചു.... എണീറ്റെ... കുഞ്ഞിനെ കിടത്തട്ടെ.. നാളെ നേരത്തെ എണീക്കാൻ ഉള്ളതാ... സമയം 11 കഴിഞ്ഞു... കോട്ടുവാ ഇട്ട് കൊണ്ട് മിത്ര വിശ്വയുടെ തല പിടിച്ചു എണീപ്പിക്കാൻ നോക്കി... മനസമ്മതം 10 മണിക്ക് ശേഷം അല്ലെ.. പിന്നെന്തിനാ നേരത്തെ എണീക്കുന്നെ... വിശ്വക്ക് ഡൗചയം... മേക്കപ്പ്... 😌😌...

മിത്ര നിഷ്ക്കുവോടെ വിശ്വയെ നോക്കി... ഓഹ് എന്റെ പൊന്നെ.. അതിനൊരു കുറവും വരുത്തരുത്... എണീക്ക്... മിത്രയെ പിടിച്ചെഴുന്നേൽപിച്ച് കൊണ്ട് വിശ്വ അവളേം കൊണ്ട് ബെഡിലേക്ക് നടന്നു.... ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നാ... തല തിരിച്ചു വിശ്വയെ നോക്കി ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു.... ഈയിടെയായി ആസ്ഥാനത്തുള്ള പഴഞ്ചൊലൊക്കെ വരുന്നുണ്ട്.. വായേം അടച്ചു ഉറങ്ങാൻ നോക്ക് angry baby.... മിത്രയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കുഞ്ഞിനെ കയ്യിൽ നിന്നും വാങ്ങി അവൻ നെഞ്ചിലേക്ക് കിടത്തി... മിത്ര വിശ്വക്ക് മനസിലാവാത്ത രീതിയിൽ ചെരിഞ്ഞു കിടന്ന് കൊണ്ട് വിശ്വയെ നോക്കി... അവളുടെ അടുത്തേക്ക് നീങ്ങി കയ്യിലേക്ക് അവളെ എടുത്ത് കിടത്തി കൊണ്ട് വിശ്വ മിത്രയുടെ നെറുകിൽ ചുംബിച്ചു... ചിരിയോടെ വിശ്വയെ പറ്റി ചേർന്ന് മിത്ര കണ്ണുകൾ അടച്ചു......... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story