വിശ്വാമിത്രം: ഭാഗം 77

viswamithram

എഴുത്തുകാരി: നിലാവ്‌

കുളി കഴിഞ്ഞു മിത്ര റൂമിൽ നിന്നിറങ്ങിയപ്പോൾ കാണുന്നത് വെരുകിനെ പോലെ തലയും ചൊറിഞ്ഞു നടക്കുന്ന വിച്ചുവിനെ ആണ്.. ഒരു കൈ നടുവിനും കൊടുത്തിട്ടുണ്ട്... എന്തെ വിച്ചു ഇന്നലെ ഒറക്കം ശെരിയായില്ലേ... മിത്ര കളിയാക്കി കൊണ്ട് ചോദിച്ചു... ശെരി ആവൽ പോയിട്ട് ഇന്നലെ ഒരു പോള കണ്ണടിച്ചിട്ടില്ല.... വിച്ചു ദയനീയമായി പറഞ്ഞു... ഇത്രക്ക് ആക്രാന്തം ആയിരുന്നോ രണ്ട് പേർക്കും... മിത്ര തിങ്കലോട് തിങ്കൽ... വെറുതെ തല പുണ്ണാക്കണ്ട... ഏട്ടനേം കൊണ്ട് ഒന്ന് റൂമിലേക്ക് വരാവോ... ദിച്ചിക്ക്... ☹️ നിരാശ കാമുകനെ പോലെ വിച്ചു പറഞ്ഞു തുടങ്ങിയതും... അയ്യോ എന്റെ ദിച്ചിക്ക് എന്തോ പറ്റിയെ... ബാക്കി കൂട്ടി ചേർത്ത് മിത്ര നേരെ സ്വന്തം റൂമിലേക്ക് ഓടി... ഇതെന്താപ്പോ ഉണ്ടായേ എന്ന അവസ്ഥയിൽ വിച്ചുവും... 🤔 വക്കീലേയ് എണീക്ക്.. നിങ്ങടെ അനിയൻ ചെയ്ത് വെച്ച പണി കണ്ടോ.. ദിച്ചിയുടെ ബോധം പോയി കിടക്കുവാ... മിത്രയുടെ കൂട്ടലും കുറക്കലും വെച്ച് ഉണ്ടാവാൻ സാധ്യത ഉള്ള കാര്യം മിത്ര നിരത്തി... ബോധം പോയി എന്ന് കേട്ടതും ഞെട്ടി നീറ്റു പുതപ്പും മാറ്റി വക്കീൽ വിച്ചുവിന്റെ റൂമും നോക്കി ഓടി...

ഓഹ് അവിടെ ബോധം പോയപ്പോൾ ഇങ്ങനെ.. നിങ്ങൾ കാരണം എത്ര വട്ടം ഞാൻ ഛർദിച്ചു.. അപ്പോ എന്ത് കൂർക്കം വലി ആയിരുന്നു... മിത്ര പിറുപിറുത്തു കൊണ്ട് പിന്നാലെ ചെന്നു... ഇതിപ്പോ എവിടുന്നു തുടങ്ങും... മിത്ര റൂമിലേക്ക് ചെല്ലുമ്പോൾ വക്കീൽ ചുണ്ടിലും കൈ വെച്ച് ആലോചിച്ചു നിൽക്കുവാണ്.. വിച്ചു ചുമരിലും ചാരി നിൽക്കുന്നുണ്ട്... രണ്ടും കൂടി അവളെ നോക്കി നിക്കാൻ ആണോ ഇങ്ങോട്ട് വന്നേ.. നീ അവളെ എന്ത് ചെയ്തെടാ മരമാക്രി.. മാറി നിക്ക്.. മുന്നിൽ മതിൽ പോലെ നിൽക്കുന്ന വക്കീലിനെ തട്ടി മാറ്റി മിത്ര ബെഡിലേക്ക് നോക്കി... അയ്യോ... 😲 ദിച്ചിയുടെ കിടപ്പ് കണ്ടിട്ടാവണം മിത്ര ഉള്ള സൗണ്ടിൽ ഒച്ചയെടുത്തു... ഒച്ച വെച്ച് ആളെ കൂട്ടല്ലെടി... ഇത് സംഗതി വേറെയാ... വീട്ടുകാര് വന്നാൽ നമ്മൾ മൊത്തം പെടും.. വിച്ചു പോയി ഡോർ ലോക്ക് ചെയ്യ്‌... കണ്ണ് കാണിച്ചു കൊണ്ട് വിശ്വ മിത്രയുടെ വായ പൊത്തി.... അവളുടെ വായിൽ തുണി തിരുകിയേക്കുന്നതെന്തിനാ... എന്തൊരു കിടപ്പാ ഇത്.. എന്താ ഉണ്ടായേ... കണ്ണ് തുറക്കാത്തതെന്താ... വിശ്വയുടെ കൈ മാറ്റി പിന്നിലേക്ക് തിരിഞ്ഞു വിച്ചുവിനെ നോക്കി കണ്ണും നിറച്ചു കൊണ്ട് മിത്ര ചോദിച്ചു...

നീ എല്ലാം കൂടി ഒരുമിച്ചു ചോദിച്ചാൽ അവനെങ്ങനെ പറയാനാ.. നിർത്തി നിർത്തി ചോദിക്ക്... അയ്‌ശേരി... വക്കീൽ ബെഡിന്റെ ഓരത്തിരുന്നു കൊണ്ട് പറഞ്ഞു.... നിങ്ങളൊക്കെ എന്താ ഇത്ര ലാഘവത്തിൽ ഇരിക്കുന്നെ.... രണ്ടാളുടെയും മട്ടും ഭാവവും കണ്ട് മിത്ര ചോദിച്ചു... കള്ള് കുടിച്ചു ലക്ക് പോയ ഇവളെ പിന്നെ എന്തോ ചെയ്യാനാ.. മനുഷ്യന്റെ ചെവിക്ക് ഇന്നലെ സ്വര്യം തന്നിട്ടില്ല... അതാ തുണി കുത്തി കേറ്റിയെ വായ്ക്കകത്തു... ഓഹ് ആറ്റു നോറ്റു കിട്ടിയ ഫസ്റ്റ് നൈറ്റ്‌ ആണ്... അത് കള്ള് കൊണ്ടോയി... വിച്ചു താടിക്കും കൈ കൊടുത്തിരുന്നു... കള്ള് കുടിച്ചിരിക്കുവാണോ... ഹ്ഹഹ്ഹ... കള്ള് കണ്ടാൽ അച്ചായത്തിക്ക് പ്രാന്താ നീയല്ലാതെ അവൾക്ക് വാങ്ങി കൊടുക്കുമോ... അയ്യോ ഇനി ഉച്ച ആവും കണ്ണൊന്നു മിഴിയാൻ... മിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... ഇങ്ങനെ ചിരിക്കല്ലെടി... ഇവളെ കൊണ്ട്.... ദിച്ചിയെ എണീപ്പിക്കാൻ വല്ല വഴിയും നോക്ക്... വിച്ചു മിത്രയെ പതിയെ തള്ളി കൊണ്ട് പറഞ്ഞു... അതല്ല തുണി തിരുകിയിട്ടും ഇവളെങ്ങനെയാ ഇത്രെയും ശബ്ദത്തിൽ കൂർക്കം വലിക്കുന്നേ.. ടച്ചിങ്‌സ് ആയിട്ട് ആംബ്ലിഫയർ വിഴുങ്ങിയോ... മിത്ര ദിച്ചിയുടെ തൊണ്ട കുഴിയിൽ തൊട്ട് കൊണ്ട് ചോദിച്ചു... ആദ്യം നീ അവളെ എണീപ്പിക്കാൻ വഴി കാണ്..

എണീറ്റ് കഴിഞ്ഞാൽ നീ നേരിട്ട് ചോദിച്ചോ ആംബ്ലിഫയർ ആണോ അതോ പീപ്പിളി ആണോന്ന്.... അവര് ഇങ്ങോട്ട് കേറി വരുമ്പോഴേക്കും ഇവളേം കൊണ്ട് നമുക്ക് താഴെ പോണമെന്ന്... മിത്രയുടെ നോട്ടം കണ്ട് വിശ്വ പറഞ്ഞു മുഴുമിപ്പിച്ചു... എന്ത് ചെയ്യാൻ... നിങ്ങൾ കള്ള് കുടിച്ചു വന്ന് ഫ്ലാറ്റിൽ പരാക്രമം കാണിച്ചപ്പോൾ ഞാൻ നിങ്ങളെ വെള്ളത്തിൽ മുക്കിയെടുത്തു.... അത്പോലെ ഇതിനെ ബാത്‌ ടബ്ബിൽ കൊണ്ട് പോയി ഇട്ട് പൈപ്പ് തുറന്ന് വിട്... ആ പിന്നേയ് വായിൽ നിന്ന് തുണി എടുക്കണ്ട.. മൂപ്പത്തിക്ക് ഈ വാട്ടർ അലർജിയാ.... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ഓഹ് നിന്നെ പോലെ.. സൊ ഫണ്ണി... വിശ്വ മിത്രയുടെ പുറത്ത് ഒരു താങ്ങ് താങ്ങി... വക്കീൽ കൂടെ ചെല്ല്.. വിച്ചുവിന് ഒറ്റക്ക് പറ്റില്ല... കെറുവിച്ചു കൊണ്ട് മിത്ര പറഞ്ഞു... അങ്ങനെ ദിച്ചിയുടെ കാല് രണ്ടും വക്കീലും തല വിച്ചുവും പിടിച്ചു അതേ പോലെ ബാത്‌ ടബ്ബിൽ കൊണ്ട് പോയി ഇട്ട് പൈപ്പ് തുറന്നു... വിശ്വ നൈസ് ആയിട്ട് പുറത്തേക്ക് വന്നു.... ഇനിയിപ്പോ അവരായി അവരുടെ പാടായി... 😌 വെള്ളം മേലിൽ വീണപ്പോൾ ദിച്ചി മുക്കാനും മൂളാനും ഞരങ്ങാനും തുടങ്ങി... എന്റെ ദൈവമേ ഇത് കുടിച്ചാൽ നീർനായയുടെ ജന്മം വല്ലതും ആവുമോ.. എന്തൊരു ഇഴച്ചിലാ വെള്ളത്തിൽ കിടന്ന്... വിച്ചു ദിച്ചിയുടെ ഇഴയലും (not നീന്തൽ ) നോക്കി നിന്നു....

കുട്ടിക്ക് പതിയെ പതിയെ ബോധം വന്ന് കണ്ണ് തുറന്നതും ദേ മുന്നിൽ ഇന്നലെ താലി കെട്ടിയ വിച്ചേട്ടൻ.... മ്മ്മ്മ്മ്മ്മ്... ദിച്ചി തല കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞു... ന്ത്... കള്ളിന്റെ കെട്ടിറങ്ങിയപ്പോ നിന്റെ ബുദ്ധിയും ഇറങ്ങിയോ.. വായ തുറന്ന് പറയെടി... ദിച്ചിക്ക് ബോധം വന്നതും വിച്ചു ടെറർ ആയി... വായെന്ന് തുണി എടുത്ത് തരാൻ പറഞ്ഞതാ മനുഷ്യാ.. നമ്മൾ ഇന്നലെ ഇവിടെ ആണോ കിടന്നേ... ഒന്നും ഓർമ ഇല്ല്യാ... വായിൽ നിന്നും തുണി മാറ്റി വെള്ളത്തിൽ കയ്യിട്ടളക്കി കൊണ്ട് ദിച്ചി ചോദിച്ചു.. ഒരൊറ്റ പൊട്ടിക്കൽ അങ്ങ് മോന്തക്ക് കിട്ടിയാൽ തല ജപ്പാനിലും ഉടൽ അമേരിക്കയിലും പോയി കിടക്കും... വിച്ചു കയ്യോങ്ങി കൊണ്ട് പറഞ്ഞു... അതെങ്ങനെ വിച്ചേട്ടാ.. വിച്ചേട്ടന് മാജിക്‌ അറിയുമോ... ദിച്ചി അത്ഭുതത്തോടെ ചോദിച്ചു.. മാജിക്‌ മാത്രം അല്ല നല്ല ആട്ട് ആട്ടാനും അറിയാ.. ഇന്നലെ കേറി വന്ന പെണ്ണല്ലേ എന്ന് കരുതിയിട്ടാ... അവളുടെയൊരു കള്ളും.. ഒലക്കമേലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്നൊരു പാട്ടും.... ഇനി നീ കുടിച്ചാൽ നിന്നെ ഞാൻ കുറെ വെള്ളം കുടിപ്പിക്കും... വിച്ചു ഉറഞ്ഞു തുള്ളുവാണ്... ഐശ് കള്ളിൽ വെള്ളം ചേർത്താൽ കുടിക്കുമ്പോ ആ പഞ്ച് കിട്ടില്ല വിച്ചേട്ടാ.... ഇന്നലെ ഞാൻ ഓവർ ആയല്ലേ.. കുടിച്ചാൽ അപ്പോ എന്റെ വായിൽ ആ പാട്ടെ വരൂ...

ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു... പാടിയത് പോട്ടെ.. നിനക്കെവിടുന്നാടി ഇത്രേം സൗണ്ട്.. ഓഹ്.. വല്ല അന്നൗൺസ്‌മെന്റ് ഉണ്ടേൽ മൈക്ക ഇല്ലതെ നീ വിളിച്ചു പറയുമല്ലോ... വിച്ചു തറയിലെ സ്റ്റെപ്പിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. നിന്ന് നിന്ന് കാല് കഴച്ചു.. അത് കൊണ്ടാ 🤣🤣... അത്രേം സൗണ്ട് അന്നൗൺസ്‌മെന്റിന് വേണേൽ അകത്തേക്കും വല്ലതും ചെല്ലണം.... അല്ല എത്ര കിട്ടും.... ബാത്ത് ടബ്ബിൽ കൈ ചേർത്ത് കൊണ്ട് ദിച്ചി ചോദിച്ചു... എന്ത്... വിച്ചു സംശയത്തോടെ ദിച്ചിയെ നോക്കി... അന്നൗൺസ്‌മെന്റിന് പോയാൽ എത്ര കിട്ടുമെന്ന്.. ചിക്കിലി.... ദിച്ചി കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് ചോദിച്ചു.. നിന്റെ അപ്പച്ചന്റെ ബർമുഡ... അവളുടെയൊരു... വേഗം കുളിച്ചിട്ട് ഇറങ്ങി വാടി കോപ്പേ അവരൊക്കെ തിരഞ്ഞു വരുമ്പോഴേക്കും.... ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വിച്ചു എഴുന്നേറ്റതും ദിച്ചി അവന്റെ കൈ പിടിച്ചു വലിച്ചു ടബ്ബിലേക്കിട്ടു..... നിനക്കെന്തിന്റെ കേടാ ദിച്ചി... വിച്ചു മുഖം തിരിച്ചു കൊണ്ട് ചോദിച്ചു... ഇന്നലെ കള്ളിന്റെ പ്രാന്തിൽ ഒരുമ്മ പോലും തരാൻ പറ്റിയില്ല.. സോറി വിച്ചേട്ടാ കള്ള് കണ്ടാൽ അച്ചായത്തിക്ക് പ്രാന്താ.... ചിരിച്ചു കൊണ്ട് പറഞ്ഞു ദിച്ചി അവളുടെ ചുണ്ട് വിച്ചുവിന്റെ ചുണ്ടിലേക്ക് ചേർത്തു.. ദേഷ്യം മാറി ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ വിച്ചു അവളിലേക്ക് ചേർന്നു..... 💕

സൗണ്ട് ഒന്നും കേൾക്കാനില്ലല്ലോ... രണ്ടും അടിച്ചു പിരിഞ്ഞോ... ബാത്‌റൂമിന്റെ പുറത്ത് ചെവി ഓർത്തു നിൽക്കുവായിരുന്ന മിത്ര വിശ്വയെ നോക്കി ചോദിച്ചു... നിനക്കിതെന്താ കുഞ്ഞേ അവര് എന്താന്ന് വെച്ചാൽ ചെയ്യട്ടെ.. ഇങ്ങ് വന്നേ നീ... ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലായതും മിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വിശ്വ പറഞ്ഞു... തമ്മിൽ തല്ലൂടിയാൽ പിടിച്ചു മാറ്റാൻ ആരെങ്കിലും വേണ്ടേ വക്കീലേ.. മിത്ര അവിടെ തന്നെ തമ്പടിച്ചു നിക്കുവാണ്... നീയെന്താ മുട്ടനാടിന്റെ കഥയിലെ ചെന്നായയോ.. പറഞ്ഞാൽ മനസിലാവില്ലെങ്കിൽ... മിത്രയെ കോരി എടുത്ത് കൊണ്ട് വിശ്വ റൂമിലേക്ക് നടന്നു..... വോക്കിങ് ഇൻ ദി സെക്കന്റ്‌ ഫ്ലോർ വിശ്വ കോരി മിത്ര..... 💃 ലിസണിങ് മിത്ര ബാത്‌റൂമിൽ ചാരി തടഞ്ഞു വിശ്വ....... 💃 ✨️✨️✨️✨️✨️ അങ്ങനെ ന്യൂ കപ്പിൾസിന്റെ റൊമാൻസും കുളിയും തേപ്പും കഴിഞ്ഞു നാലാളും താഴെ എത്തിയപ്പോൾ സമയം 8:10.... ഇത്തിരി നേരത്തെ ആയിപ്പോയൊ എന്നൊരു ഡൌട്ട്.. 🏃‍♀️ വാ ഇരിക്ക്.. ഇനി ചോറും ചായയും ഒപ്പം കഴിക്കാം... അച്ഛൻ മാടി വിളിച്ചു കൊണ്ട് പ്ലേറ്റ് ഡൈനിങ്ങ് ടേബിളിൽ എടുത്ത് വെച്ചു... അയ്യോ അച്ഛാ ഞങ്ങൾ 1 മണി ആവും ചോറ് തിന്നാൻ.. ഇതിപ്പോ 8 മണി കഴിഞ്ഞല്ലേ ഉള്ളൂ... ലെ ദിച്ചി.... 🙄 ബോധിച്ചിരിക്കുന്നു.. നല്ലോണം ബോധിച്ചിരിക്കുന്നു...

എവടെ ആയിരുന്നു ഇത്രേം കാലം... അച്ഛന് സന്തോഷം ഒരേ വേവ് ലെങ്ത് ആണല്ലോ... ഞാൻ ഹോസ്റ്റലിലും വീട്ടിലും ആയി മുരടിച്ചു കിടക്കുവായിരുന്നു അപ്പച്ചാ അല്ല അച്ഛാ... ദിച്ചി ഇളിച്ചു കാട്ടി... വിച്ചു ആണേൽ അച്ഛനെ നോക്കി നിങ്ങൾക്കെന്തിന്റെ കേടായിരുന്നു എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ്... ഇന്നലെ നല്ലോണം കള്ളിന്റെ മണം വന്നിരുന്നല്ലോ മേലെ നിന്ന്... നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ... അച്ഛൻ വിശ്വയെ നോക്കിയാണ് ചോദിച്ചത്... സൊത്തൂട്ടൻ ആണല്ലോ എല്ലാം തുടങ്ങി വെക്കുന്നെ... അ.. അച്ഛനിതെന്താ.. ഇവിടെ ഇരുന്ന് ആര് കുടിക്കാനാ... ഛെ... വിച്ചു ഇടയിൽ കേറി... സ്വന്തം പെണ്ണുംപിള്ളയെ ഒറ്റികൊടുക്കാൻ പറ്റില്ലല്ലോ.. കൊടുത്താൽ തന്നെ വാങ്ങി കൊടുത്ത വിച്ചുട്ടൻ വരെ പ്രതി ആവും... നിന്റെ അച്ഛന് ഏത് നേരവും ചിന്ത അതല്ലേ അതുകൊണ്ടാ അങ്ങനെ ഒക്കെ തോന്നുന്നേ... അമ്മ ചർച്ചക്ക് അന്ത്യം കുറിച്ചതും നാലെണ്ണത്തിന്റെ ശ്വാസം നേരെ വീണു.... എച്ചിച്ചി.... ദിച്ചിയെ കണ്ടതും കുട്ടൂസ് കൈ മാടി കൊണ്ട് വിളിച്ചു... ഇവനീ പേര് മറന്നില്ലേ... മിത്രയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ദിച്ചി ചോദിച്ചു... അവനെന്താ ചോദിക്കുന്നെ മണിക്കുട്ടീ... അച്ഛൻ കുട്ടൂസിന്റെ എച്ചിച്ചി വിളി കേട്ട് ചോദിച്ചു... അതവൻ ചിക്കൻ ചോദിക്കുന്നതാ അച്ഛാ.. എച്ചിച്ചി എന്ന്..

അച്ഛൻ കഴിച്ചോ ഞാൻ എടുത്ത് കൊടുത്തോളാം... ദിച്ചി ഇടയിൽ കേറി പറഞ്ഞു.... എച്ചിച്ചി..... കുഞ്ഞിന്റെ വായിൽ ദിച്ചി ഒരു കഷ്ണം ചിക്കൻ വെച്ച് കൊടുത്തപ്പോൾ പിന്നേം ആ വിളി... കർത്താവേ നാറ്റിക്കല്ലേ... ദിച്ചി മെപ്പോട്ട് നോക്കി ഒന്ന് പ്രാർത്ഥിച്ചു... ഇവന് ഇന്നലെ നിന്റെ മേക്കപ്പിൽ മനസ്സിലായില്ലെന്ന് തോന്നുന്നു.. അല്ലേൽ സ്റ്റേജിൽ കേറി തന്നെ എച്ചിച്ചി എന്ന് വിളിച്ചിരുന്നു.. മേക്കപ്പ് പോയപ്പോഴാ ആളെ തിരിച്ചറിഞ്ഞേ... മിത്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... മിണ്ടല്ലെടി.. ഇനി ആ പേര് കൂടിയേ ഫ്ലാഷ് ആവേണ്ടതൊള്ളൂ.. വിച്ചേട്ടന്റെ മുന്നിൽ ഇന്നലെ ഫുൾ ഇമേജ് പോയതാ... ദിച്ചി താഴ്മയോടെ പറഞ്ഞു... എച്ചിച്ചി.... കുട്ടി വീണ്ടും വിളിച്ചു മിത്രയുടെ മടിയിൽ നിന്നും ദിച്ചിയുടെ മടിയിലേക്ക് ചാടി... ഉമ്മാ... എച്ചിച്ചീ.... നീട്ടി വിളിച്ചു കൊണ്ടവൻ ദിച്ചിയെ നോക്കി കൊണ്ടിരുന്നു... എടി അവൻ നിന്നെയാ വിളിക്കുന്നെ എച്ചിച്ചി എന്ന്.. അല്ലാതെ ചിക്കൻ ഒന്നുമല്ല.. അയ്യോ എനിക്ക് വയ്യേ കറക്റ്റ് ആയിട്ട് അവൻ എച്ചിയെ കണ്ടെത്തി... വിച്ചു വയറിൽ കൈ വെച്ച് കൊണ്ട് ചിരിച്ചു... അവൻ കുഞ്ഞായത് കൊണ്ട് ദിച്ചേച്ചി എന്ന് വിളിക്കാൻ പറ്റാത്തത് കൊണ്ടാ അല്ലാതെ ഞാൻ എച്ചി ആയത് കൊണ്ടല്ല... ആ പുട്ട് കുത്തി കേറ്റ് മനുഷ്യാ... ദിച്ചി ദേഷ്യത്തോടെ പറഞ്ഞതും വിച്ചുവിന്റെ ചിരി നിന്നു... അയ്യോ എച്ചി...

വിച്ചു നിർത്തിയതും അച്ഛന്റെ ചിരി ഹാളിൽ മൊത്തം ഉയർന്നു കേട്ടു... ഇടത് കൈ വയറിലും വലത് കൈ കൊണ്ട് ദിച്ചിയെ ചൂണ്ടിയും ആണ് അച്ഛൻ വലിയ വായിൽ ചിരിക്കുന്നത്... You tooo അച്ഛാ... 🧐 ദിച്ചി പകപ്പോടെ അച്ഛനെ ഒന്ന് നോക്കി... ✨️✨️✨️✨️ ഇന്നലെ വിച്ചുവിന് നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്.... പണികളൊക്കെ കഴിഞ്ഞു രണ്ടാളും കൂടി റൂമിൽ ഒത്തു കൂടിയപ്പോൾ മിത്ര ദിച്ചിയോട് ചോദിച്ചു... എന്ത് പറയാൻ... ആാാ അത് എന്നോട് പറഞ്ഞില്ലെടി.. അതിന് മുന്നേ ഞാൻ കേറി ആക്രാന്തം കാണിച്ചില്ലേ... ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു.... You mean മറ്റേ ആക്രാന്തം... 😁 മിത്രക്ക് നാണം... ഒന്ന് പോടീ അതിനെ മുന്നേ ഞാൻ കള്ളിന് ആക്രാന്തം കാണിച്ചില്ലേ.... കണ്ണ് തുറക്കുമ്പോൾ ഞാൻ ബാത്ത് ടബ്ബിലാ... ദിച്ചി നിരാശയോടെ പറഞ്ഞു... എന്റെ ബുദ്ധിയിൽ തെളിഞ്ഞ ഐഡിയയിൽ എന്റെ കെട്ട്യോനും നിന്റെ കെട്ട്യോനും കൂടിയാ നിന്നെ നനപ്പിച്ചെടുത്തെ.... കെട്ട് കഴിഞ്ഞേ ഉള്ളൂ അപ്പോഴേക്കും അവളുടെ സ്വഭാവം പുറത്ത് ചാടി.... മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... ഇതെങ്ങാനും അച്ഛൻ അറിഞ്ഞിരുന്നേൽ സീൻ ആവുമായിരുന്നോ... ദിച്ചി മിത്രയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ചോദിച്ചു... പ്രശ്നം ആവുമോ എന്നോ.. അച്ഛൻ ഒരു ഗ്ലാസും എടുത്ത് നിന്റെ അടുത്ത് വന്ന് ഷെയർ തരാൻ പറയും..

ഇത് കണ്ട് അമ്മ വടിയും എടുത്ത് നിന്നെ പാലാക്ക് കെട്ട് കെട്ടിക്കുകയും ചെയ്യും അച്ഛനെ യമപുരയിലേക്ക് പറഞ്ഞയക്കുകയും ചെയ്യും... മിത്ര ലാഘവത്തോടെ പറഞ്ഞു... ഓഹ് ജീസസ്... ദിച്ചി കർത്താവിനെ സ്തുതിച്ചു... എന്നാ പിന്നെ ഇന്നലെ പറയാൻ വെച്ച കാര്യം ഞാൻ ചോദിച്ചു വരാം.. അല്ലേൽ ഞാനും മറക്കും വിച്ചേട്ടനും മറക്കും... ഇളിച്ചു കൊണ്ട് ദിച്ചി എണീറ്റു... മ്മ്മ് കലിപ്പന്റെ കാന്താരി ചെല്ല് എന്നാൽ... ആക്കിച്ചിരിയോടെ മിത്ര പറഞ്ഞു... ......... കുറച്ച് കഴിഞ്ഞതും ദിച്ചി ഓടി കിതച്ചു കൊണ്ട് വന്നു... എന്താടി നിനക്ക് പേ ഇളകിയോ... ദിച്ചിയുടെ വരവ് കണ്ട് മിത്ര ചോദിച്ചു... പേ ഇളക്കിയത് നിന്റെ കെട്ട്യോന്റെ അനിയനാ... ഓഹ്... ദിച്ചി തല കുടഞ്ഞു കൊണ്ട് മിത്രയുടെ അടുത്തിരുന്നു... എന്നിട്ട് അവൻ പറഞ്ഞോ എന്താ കാര്യം എന്ന്... മിത്ര ആവേശത്തോടെ ചോദിച്ചു... മിത്രക്ക് അറിയേണ്ടത് അന്ന് രാത്രിയിൽ അവര് സംസാരിച്ച കാര്യവും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ്... അതാണ് ഇത്രക്ക് ശുഷ്‌കാന്തി... പറഞ്ഞു.... അതിന് 5 ഉമ്മയാ വാങ്ങിച്ചേ.. ഔ ന്റെ ചുണ്ട്... ചുണ്ടിൽ ഉഴിഞ്ഞു കൊണ്ട് ദിച്ചി പറഞ്ഞു... എന്താ പറഞ്ഞെ... നീയൊന്ന് വേഗം പറയ്... മിത്ര ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു... അതൊന്നും ഇല്ലെടി.. മീരക്ക് റിലേഷൻ ഉള്ള കാര്യം അവർക്ക് അറിയാമായിരുന്നു എന്നും വക്കീലേട്ടൻ ആണ് പോവാൻ സഹായിച്ചതെന്നും പിന്നെ നിന്നെ വക്കീലേട്ടൻ കെട്ടിയത് മീരയോടുള്ള വാശിക്ക് ആണെന്നും..

അതൊക്കെ തന്നെ.. ദിച്ചി വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു... മിത്രക്ക് ഇടിത്തീ വീണ പോലെ ആയി അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ ""വക്കീലേട്ടൻ നിന്നെ കെട്ടിയത് മീരയോടുള്ള വാശിക്ക് ആണെന്ന് "" അത് മാത്രം മിത്രയുടെ ചെവിയിൽ മുഴങ്ങി കേട്ടു..... നീയിതെന്താ പറയുന്നേ.. വക്കീൽ വാശിക്ക് ആണ് എന്നെ കെട്ടിയതെന്നോ.. ചുമ്മാ... മിത്ര വിശ്വസിക്കാനാവാതെ ചോദിച്ചു... അപ്പോ നീയത് അറിഞ്ഞിട്ടില്ലേ നിന്നോട് വക്കീലേട്ടൻ പറഞ്ഞില്ലേ... അന്ന് നൈറ്റ്‌ നമ്മളും ചേട്ടനും തമ്മിൽ കാശിന്റെ പ്രോബ്ലം ഉണ്ടായില്ലേ.. അതിന്റെ വാശിയും പിന്നെ മീര കാരണം ഉണ്ടായ ദേഷ്യവും തീർക്കാൻ വേണ്ടിയാ ചേട്ടൻ നിന്നെ കല്യാണം കഴിച്ചേ എന്ന് പറഞ്ഞു... മിത്രേ നിനക്ക്... മിത്രയുടെ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ കണ്ടപ്പോ ദിച്ചിക്ക് ആകെ വെപ്രാളം ആയി... ഓഹോ അപ്പോ വക്കീൽ പ്രതികാരം ചെയ്യാൻ വേണ്ടി കെട്ടിയതാണല്ലേ... 😏 കണ്ണിൽ നിന്നും വീഴുന്ന കണ്ണീരിനെ വാശിയോടെ തുടച്ചു കൊണ്ട് മുന്നേ മുഴക്കിയ മിത്രയോടുള്ള പ്രേമകഥ അവള് ഓർത്തു.... എടി അതപ്പോഴത്തെ കാര്യം അല്ലെ.. ഞാൻ കരുതി നീ അറിഞ്ഞിട്ടുണ്ടാവുമെന്ന്.... ഇപ്പോൾ ചേട്ടൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെടാ... മിത്രയെ കൺവിൻസ്‌ ചെയ്യാൻ ശ്രമിപ്പിച്ചു കൊണ്ട് ദിച്ചി പറഞ്ഞു...

അപ്പോ ഇതാവും അന്ന് രാത്രി ചർച്ച ചെയ്തത്.. ഞാൻ നേരിട്ട് തന്നെ ചോദിച്ചോളാം പ്രതികാരം തീർന്നോ ഇല്ലയോ എന്ന്... മിത്ര മോളിലേക്ക് സ്റ്റെപ് കേറി കൊണ്ട് പറഞ്ഞു.. ദിച്ചി ആണേൽ ആകെ കുഴഞ്ഞു മറഞ്ഞ അവസ്ഥയിൽ വിച്ചുവിന്റെ അടുത്തേക്ക് ഓടി... മിത്ര റൂമിലേക്ക് ചെല്ലുമ്പോൾ വിശ്വ കാളിങ്ൽ ആണ്... വാതിൽ കുറ്റിയിട്ട് വക്കീലിന്റെ സംസാരം കഴിയാൻ വെയിറ്റ് ചെയ്ത് മിത്ര ടേബിളിൽ ചാരി നിന്നു.... എന്ത് പറ്റി കുഞ്ഞേ... മിത്രയുടെ കരഞ്ഞു വീർത്ത മുഖം കണ്ടിട്ടാവണം ഫോൺ ബെഡിലേക്കിട്ട് അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് വിശ്വ ചോദിച്ചു... നിങ്ങളെന്നെ പ്രതികാരം ചെയ്യാൻ വേണ്ടി കല്യാണം കഴിച്ചതാണോ.... കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കണ്ണുനീരിനെ പുറത്തേക്ക് വിടാതെ പിടിച്ചു നിർത്തി അവന്റെ കണ്ണിലേക്കു നോക്കി മിത്ര ചോദിച്ചു... വിശ്വയുടെ മുഖത്ത് വന്ന പതർച്ച കണ്ണിൽ തെളിഞ്ഞ ഭയം എല്ലാം ശെരിയാണെന്ന് വിളിച്ചോതുന്നതായിരുന്നു.... കുഞ്ഞേ.. അത് പിന്നെ.. ഞാൻ നിന്നോട്... വിശ്വ എന്ത് പറയണമെന്നറിയാതെ കുഴങ്ങി... ആണോ അല്ലയോ... യെസ് or നോ.. എനിക്കത് മാത്രം അറിഞ്ഞാൽ മതി... ദൃഢതയോടെ മിത്ര പറഞ്ഞു... വിശ്വ ആകെ കയ്യിൽ നിന്ന് പോയ അവസ്ഥയിൽ മിത്രയെ തന്നെ ഒരു വേള നോക്കി....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story