വിശ്വാമിത്രം: ഭാഗം 83

viswamithram

എഴുത്തുകാരി: നിലാവ്‌

വിശ്വ മീറ്റിങ്ങും കോൺട്രാക്ടും ഒക്കെ കഴിഞ്ഞു വന്നപ്പോൾ കാണുന്നത് ചക്ക വെട്ടിയിട്ട പോലെ നടുവും തളർന്നു കിടക്കുന്ന വിച്ചുവിനെ... എടാ എടാ ഹണിമൂൺ എന്നും പറഞ്ഞു നീ ഇവിടെ കിടന്നുറങ്ങാൻ വന്നതാണോ.. വിച്ചുവിനെ അടിമുടി നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു.... അങ്ങനെ ചോദിക്ക് വക്കീലേട്ടാ വന്നപ്പോ കിടക്കുന്ന കിടത്തമാ.. ഇതുവരെ അവിടെ നിന്ന് എണീറ്റിട്ടില്ല... ദിച്ചി പരാതിപ്പെട്ടി തുറന്നു... ഇതും ഹണിമൂണിന്റെ ഭാഗം അല്ലെ.. പതുപതുത്ത മെത്ത.... അതും എത്ര എത്ര ആളുകൾ കിടന്നതാവും.. ആഹാ... വിച്ചു കൈ കൊണ്ട് പരതാൻ തുടങ്ങി... അയ്യോ എന്റെ കെട്ട്യോൻ പിഴച്ചു പോയെ... വിച്ചു തുടങ്ങി വെച്ചതും ദിച്ചി നെഞ്ചത്തടിയിലും തല തല്ലലിലും അവസാനിപ്പിച്ചു.. വിച്ചു എണീറ്റ് വരാൻ നോക്ക്.. അവര് രണ്ടാളും പുറത്തേക്ക് പോവാൻ റെഡി ആയി നിൽക്കുവാ... വിശ്വ ഇത്തിരി ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു... എന്റെ പൊന്ന് അണ്ണാ ഈ നെഞ്ചത്തടിച്ചു കരയുന്ന കുരിപ്പില്ലേ എന്റെ നടു ഒടിച്ചു... ബാംഗ്ലൂർ കാണാൻ എനിക്ക് കൊതി ഇല്ലാഞ്ഞിട്ടാണോ... 😪 വിച്ചു ഒന്ന് ഞരങ്ങി കൊണ്ട് പറഞ്ഞു...

എന്റെ കർത്താവെ ഇങ്ങേര് ആകെ വായ തുറക്കുന്നത് ഒന്ന് തിന്നാനും നുണ പറയാനും ആണ്.. വക്കീലേട്ടാ വിശ്വസിക്കല്ലേ ഇങ്ങേരെ... ദിച്ചി നെഞ്ചത്തടി നിർത്തി പല്ല് കടിക്കാൻ തുടങ്ങി... ഞാൻ എന്ത് നുണ പറഞ്ഞെടി... എല്ലാം എന്നെ കൊണ്ട് ചുമപ്പിച്ചിട്ട് ഷോ ഇറക്കുന്നോടി ഷോയത്തി... 😤... നിന്ന് പറയാൻ പറ്റാത്തത് കൊണ്ട് വിച്ചു കിടന്ന് കൊണ്ട് ഇടാൻ പറ്റുന്ന എക്സ്പ്രെഷൻസ് ഒക്കെ ഇടുന്നുണ്ട്... നിങ്ങളിപ്പോ ഒരു നുണ പറഞ്ഞില്ലേ.. വക്കീലേട്ടന്റെ മുഖത്ത് നോക്കി നിങ്ങള് അണ്ണാച്ചി എന്ന് വിളിച്ചില്ലേ... എന്നിട്ട് കുറ്റം മുഴുവൻ എനിക്ക്.. ബ്ലഡി ഭർതൃ വാസി... ദിച്ചി നിന്നിടത്തു നിന്നും ബെഡിൽ കേറി ഇരുന്നു... നടുവൊടിച്ചതും പോരാഞ്ഞു ഇനി ബെഡും ഒടിച്ചിടാൻ പോവാണോ.. എടി താഴെ ഇറങ്ങേടി മന്ദബുദ്ധി ഭാര്യേ അണ്ണാ എന്ന് വെച്ചാൽ അണ്ണാച്ചി അല്ലേടി... വിച്ചു ചാടി എണീറ്റ് കൊണ്ട് ദിച്ചിയെ നിലത്തേക്ക് തള്ളിയിട്ടു.... കണ്ടോ കണ്ടോ ഇങ്ങേർക്ക് നുണ പറച്ചില് മാത്രം അല്ല നല്ലോണം അഭിനയിക്കാനും അറിയാം എന്ന് മനസിലായില്ലേ... മൂടും തല്ലി വീണ മിത്ര മൂടിൽ ഇരുന്ന് കൊണ്ട് വിച്ചുവിനെ നോക്കി കൊണ്ട് വിശ്വയോട് പറഞ്ഞു...

ഞാൻ എന്ത് അഭിനയിച്ചെടി... എടി നിനക്ക് എന്താടി തലക്ക് ഓളം ആണോ... ദിച്ചിയുടെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു നിർത്തി കൊണ്ട് വിച്ചു ചോദിച്ചു... നിങ്ങള് നടുവും ഒടിഞ്ഞു കിടക്കുവാണെന്ന് പറഞ്ഞിട്ട്.. ഇപ്പോൾ എങ്ങനെയാ എഴുന്നേറ്റ് നിൽക്കുന്നെ വാഴക്ക് താങ്ങു നിർത്തുന്ന പോലെ നിങ്ങൾക്കും താങ്ങ് ഉണ്ടോ അല്ലപിന്നെ... വിച്ചുവിന്റെ കൈ തട്ടി മാറ്റി ദിച്ചി പിണങ്ങി നിന്നു.... നിന്റെ തല്ല് നടുവിന് തന്നെ സഹിക്കാൻ പറ്റാതെ നിവർന്നു പോയതാ പൊന്നെ.... ദിച്ചി പിണങ്ങി നിൽക്കുവാണെന്ന് കണ്ടതും വിച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വയെ നോക്കി കണ്ണടിച്ചു കാണിച്ചു... കാര്യം മനസിലാക്കിയ വിശ്വ വിച്ചുവിനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് അടുത്ത റൂമിലേക്ക് പോയി.... എന്റെ ഫാര്യ എവിടെ.... 😆 മിത്ര ആണെങ്കിൽ ഇതൊന്നും അറിയാതെ മേക്കപ്പിൽ ആണ്... അവരുടെ പുറപ്പാട് എല്ലാം കഴിഞ്ഞോ വക്കീലേ... ഞാൻ കുറച്ച് നേരം ഏത് ഡ്രസ്സ്‌ ഇടണം എന്ന് ആലോചിച്ചു നിൽപ്പായി പോയി 😁..ദേ ഇപ്പൊ കഴിയുമേ... കണ്ണെഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മിത്ര പറഞ്ഞതും ഞൊടിയിടയിൽ വിശ്വ അവളെ പിറകിലൂടെ ചേർത്ത് പിടിച്ചു...

അടുത്ത വീക്കിൽ അല്ലെ നാലാം മാസത്തിന്റെ ചെക്കപ്പ്.. കൈ പതിയെ മിത്രയുടെ വയറിൽ ചേർത്ത് വെച്ചു കൊണ്ട് വിശ്വ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... അതേ അതപ്പോൾ അല്ലെ ഞാൻ എന്റെ ഈ കണ്ണ് കൂടി എഴുതിക്കോട്ടെ... ഒറ്റ കണ്ണിൽ എഴുതിയ കണ്ണ് ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു... കുറച്ച് കഴിഞ്ഞാൽ രണ്ട് കണ്ണും വീണ്ടും എഴുതണമല്ലോ.. സോ ഇപ്പൊ എഴുതണ്ട... മിത്രയെ തിരിച്ചു നിർത്തി കവിളിൽ കൈ ചേർത്ത് കൊണ്ട് വിശ്വ ചിരിച്ചു... മനസിലായില്ല... കണ്മഷി ഡ്രോയറിലേക്ക് വെച്ചു കൈ രണ്ടും കെട്ടി കൊണ്ട് മിത്ര വിശ്വയെ തന്നെ നോക്കി... തിയറി ഏറ്റില്ലെങ്കിൽ നമ്മൾ അപ്പോ പ്രാക്ടിക്കൽ നോക്കണം.. രണ്ടും ഫ്ലോപ്പ് ആവരുതല്ലോ... മിത്രയെ കോരി എടുത്ത് കൊണ്ട് വിശ്വ വശ്യമായി ചിരിച്ചു... വക്കീലേ താഴെ ഇറക്ക്.. അവര് നമ്മളെ വെയിറ്റ് ചെയ്ത് നിക്കാവും.. വിട്... കാലിട്ട് കുടഞ്ഞു കൊണ്ട് മിത്ര ഉറക്കെ നിലവിളിച്ചു... ആൾക്കാര് ഓടി കൂടിയാൽ നീയും നാറും ഞാനും നാറും.. റിസ്ക് എടുക്കണ്ടെങ്കിൽ മിണ്ടാതെ കിടന്നോ.. അവിടെ ഇപ്പൊ റൊമാൻസിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ടാവും... നമ്മൾ തുടങ്ങുന്നേ ഉള്ളൂ...

മിത്രയെ ബെഡിലേക്ക് കിടത്തി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് വിശ്വ പറഞ്ഞതും പിടഞ്ഞ മിഴിയോടെ മിത്ര നോട്ടം മാറ്റി വിശ്വയുടെ ഷർട്ടിന്റെ കോളറിൽ കൊരുത്തു പിടിച്ചു.... ഓരോ തവണയും നിനക്ക് നാണം കൂടി കൂടി വരുവാണല്ലോ കുഞ്ഞേ.. മിത്രയുടെ മൂക്കിൻ തുമ്പ് ചൂണ്ട് വിരൽ കൊണ്ട് തട്ടി വിരിഞ്ഞ ചിരിയോടെ വിശ്വ ചോദിച്ചു.... ഇത് നാണം കൊണ്ടൊന്നും അല്ല നെറ്റിയിൽ നെറ്റി മുട്ടിച്ചാൽ നിങ്ങടെ മുഖത്തേക്ക് നോക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്.. അതോണ്ടാ ഞാൻ കണ്ണ് മാറ്റിയെ... അതേ കിടപ്പ് കിടന്ന് കൊണ്ട് മിത്ര പറഞ്ഞു... ഒന്ന് റൊമാന്റിക് ആയി വന്ന വിശ്വ ആരായി.. ആ അതന്നെ ഇനി കൂടുതൽ ഡെക്കറേഷൻ ഒന്നും മാണ്ട 😆... വിശ്വയുടെ അനക്കം ഒന്നും ഇല്ലെന്ന് കണ്ട മിത്ര തലയുയർത്തി നോക്കിയതും കാണുന്നത് വയറിലെ ഡ്രസ്സ്‌ മാറ്റി ചുണ്ട് ചേർക്കുന്ന വിശ്വയെ ആണ്... അച്ഛ ഒന്ന് റൊമാന്റിക് ആവുമ്പോഴേക്കും അമ്മ കേറി അതിലേക്ക് ചൂട് കഞ്ഞിവെള്ളം ഒഴിക്കും മക്കളെ... വിശ്വ പറയുന്നത് കേട്ടതും മിത്ര കുലുങ്ങി ചിരിച്ചു പോയി... കണ്ടോ അമ്മ കളിയാക്കി ചിരിക്കുന്നത് കണ്ടോ അച്ഛയോട് എപ്പോഴും ഇങ്ങനെ ആണ്... വയറിൽ തലോടി കൊണ്ട് വിശ്വ പറഞ്ഞു...

മിത്ര കൈ കുത്തി എണീറ്റിരുന്നു വിശ്വയുടെ തലപൊക്കി തന്റെ നേർക്ക് തിരിച്ചു... ദേവ് മോഹന്റെ ലുക്കും കുട്ടൂസിന്റെ സ്വഭാവവും.. എങ്ങനെ ഇങ്ങനെ മൈന്റൈൻ ചെയ്ത് കൊണ്ട് പോവുന്നു... സീരിയസ് ലുക്ക്‌ ഇട്ട് മിത്ര പറയുന്നത് കേട്ടതും വിശ്വ വായ പൊളിച്ചിരുന്നു പോയി.. വക്കീലിന് ദഹിച്ചില്ലേ 😝...കോടതി ഭാഷ മാത്രേ പിടിക്കുവോള്ളു.. മ്മ്മ്... വിശ്വയെ നോക്കി പുരികം പൊക്കിക്കൊണ്ട് മിത്ര ചോദിച്ചതും വിശ്വയുടെ കൈ മിത്രയുടെ അരയിലൂടെ ചുറ്റി പിടിച്ചിരുന്നു.... മിത്ര ഒന്ന് ഞെട്ടിക്കൊണ്ട് വിശ്വയുടെ കയ്യിലേക്കും മുഖത്തേക്കും മാറി നോക്കി... എവിടെ പോയി നിന്റെ നാവ്... ഞാൻ ഒന്ന് ചേർത്ത് പിടിച്ചാൽ നിന്റെ ഹേർട് ബീറ്റ് കൂടും പിന്നെയാ ഡയലോഗ് ലെ... കളിയാക്കി കൊണ്ട് വിശ്വ ചോദിച്ചു... മിത്ര പതിയെ ചൂണ്ട് വിരൽ കൊണ്ട് വിശ്വയുടെ നെറ്റിയിലൂടെ ചലിപ്പിച്ചു കൊണ്ട് ചുണ്ടിലൂടെ തഴുകി നെഞ്ചിൽ കുത്തി നിർത്തി... ഞാൻ ഒന്ന് തൊട്ടാൽ തന്നെ വക്കീല് നേർവസ് ആയി.. ശ്ശെടാ.. വിശ്വ പറഞ്ഞ അതേ സ്ലാങ്ങിൽ മിത്ര തിരിച്ചടിച്ചു... എന്നാ പിന്നെ നീ നിന്റെ പവർ കാണിക്ക്... അരയിലൂടെ ചുറ്റിയ കൈ കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു അതേ സ്പോട്ടിൽ വിശ്വ മിത്രയുടെ ചുണ്ടുകൾ നുകർന്നു... ചുംബനം ആസ്വദിച്ചു കൊണ്ട് മിത്ര പതിയെ കണ്ണുകൾ അടച്ചു..

അന്നേരം വിശ്വ അവളുടെ ചൊടികളുടെ മധുരം അളന്നു കൊണ്ടിരുന്നു... ഒരുവേള ശ്വാസം എടുക്കാൻ വിശ്വ ചുണ്ടുകളിലെ പിടുത്തം വിട്ടതും മിത്ര തിരിച്ചു വിശ്വയുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി... പ്രേമത്തിന്റെ മോഹാലസ്യത്തിൽ പെട്ട് അവ പതിയെ നാവുകൾ തമ്മിലുള്ള മത്സരത്തിൽ കൊണ്ടെത്തിച്ചു... വിശ്വയുടെ കൈ പതിയെ പരിധി വിട്ട് കൊണ്ട് മിത്രയുടെ ഓരോ രോമത്തിലൂടെയും തൊട്ട് തലോടി പോയി.... ഞാൻ മൂന്ന് മിനിറ്റും അമ്പത്താറു സെക്കന്റും.... നിങ്ങൾ രണ്ട് മിനിറ്റും ഇരുപത്താറു സെക്കന്റും... വിശ്വയുടെ പിടിച്ചു മാറ്റി നെഞ്ചിൽ കൈ വെച്ചു കിതപ്പടക്കി കൊണ്ട് മിത്ര പറഞ്ഞു... എന്ത്... വിശ്വ മനസിലാവാതെ ചോദിച്ചു... Power🔥.... ചുണ്ട് തുടച്ചു കട്ടപ്പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... ഇതിനിടയിൽ അതും.... 😲... മിത്രയെ അടിമുടി നോക്കിക്കൊണ്ട് വിശ്വ ചോദിച്ചു... മ്മ്മ്.. കണ്ണടച്ച് സ്വയം പൊങ്ങി കൊണ്ട് മിത്ര ചുണ്ട് കടിച്ചു പിടിച്ചതും വിശ്വ അവളെയും കൊണ്ട് ബെഡിലേക്ക് കിടന്നിരുന്നു... ബാംഗ്ലൂർ കാണാൻ പോണ്ടേ... ഒരു തടസ്സം സൃഷ്ടിച്ചു കൊണ്ട് വിശ്വയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മിത്ര ചോദിച്ചു...

ആദ്യം happy mid night.. എന്നിട്ട് ബാംഗ്ലൂർ വ്യൂ... മിത്രയുടെ മുടി മാടി ഒതുക്കി കൊണ്ട് വിശ്വ ചിരിച്ചു... Happy mid night... 😌 വിശ്വയുടെ നെറ്റിയിൽ എത്തിച്ചു ചുംബിച്ചു കൊണ്ട് മിത്ര പറഞ്ഞു... Thanks for giving me such an opportunity now.... മിത്രയുടെ ചെറുതായി വലുതായി പൊങ്ങിയ വയറിൽ കൈ ചേർത്ത് വെച്ചു കൊണ്ട് അവളുടെ സീമന്തരേഖയിൽ അവൻ ചുണ്ട് ചേർത്തു... അവിടെ നിന്നും കണ്ണിലും മൂക്കിലും ചുംബനം കൊണ്ടൊരു പൂങ്കാവനം തീർത്തു അവളുടെ കഴുത്തിലേക്ക് വിശ്വ മുഖം ചേർത്ത് കൊണ്ട് പതിയെ ചുംബിച്ചു കൊണ്ടിരുന്നു... പതിയെ പതിയെ അവളിലെ പെണ്ണുണർന്നതും മിത്ര വിശ്വയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.... ......... നിങ്ങളെങ്ങോട്ടാ പോവുന്നെ അവരെ വിളിക്കട്ടെ... നാണം കലർന്ന സൗണ്ടോടെ വിച്ചുവിനെ പിടിച്ചു നിർത്തി കൊണ്ട് ദിച്ചി പറഞ്ഞു... എടി അവര് വരും നീയിവിടെ വന്നിരിക്ക്... തിരിച്ചു ദിച്ചിയുടെ കയ്യിൽ പിടുത്തം ഇട്ട് കൊണ്ട് വിച്ചു പറഞ്ഞു... എന്തിനാ പ്യാവം വക്കീലിന്റെ ഒരു റൊമാൻസ് കളയുന്നെ.. 🤪... നമ്മുടെ കഴിഞ്ഞെന്ന് അവരറിയണ്ടേ.. ഇനി ഉറങ്ങിയോ ആവോ...

റൂമിന്റെ ഡോറിലേക്ക് നോക്കിക്കൊണ്ട് ദിച്ചി പറഞ്ഞു... അടച്ചിട്ട റൂം കണ്ടാൽ നമ്മൾ പോയി മുട്ടരുത്.. ശാപം കിട്ടും ശാപം.... ദിച്ചിയെ രണ്ട് കൈ കൊണ്ടും വിച്ചു ലോക്ക് ആക്കി.. പെണ്ണൊരു മദയാന ആണെന്ന് വിച്ചുവിന് നന്നായിട്ട് അറിയാം... അടച്ചിട്ട റൂം നോക്കി ഉറക്കെ വിളിക്കാലോ അല്ലെ... മിത്രേ വക്കീലേട്ടാ ഞങ്ങൾ റെഡി... വിച്ചുവിന് പറയാൻ അവസരം കൊടുക്കുന്നതിനു മുന്നേ ദിച്ചിയുടെ തൊണ്ട ചതിച്ചു..... നശിപ്പിച്ച്... 😤 വിച്ചു പിടി വിട്ട് തലയിൽ കൈ വെച്ചു... റൊമാൻസിന്റെ കൊടുമുടിയിൽ എത്തിയ വക്കീലും ഭാര്യയും ദിച്ചിയുടെ കാറിപ്പൊളി സൗണ്ട് കേട്ടതും ചാടി പിടഞ്ഞു എണീറ്റു... പതിയെ 😨... മിത്രയെ പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഇളിഞ്ഞ ചിരിയോടെ മിത്ര വിശ്വയെ പാളി നോക്കി... പോയി വേഗം ഫ്രഷ് ആയി വാ... മിത്രയുടെ മാറിലൂടെ സാരി ഇട്ട് കൊടുത്ത് അവളുടെ പുറത്ത് തട്ടി കൊണ്ട് വിശ്വ പറഞ്ഞു.. ഇനിയും സാരി ഉടുക്കണോ... ബാത്‌റൂമിൽ കയറുന്നതിനു മുന്നേ തിരിഞ്ഞു നോക്കി മിത്ര ചോദിച്ചു... വേണ്ട.. ഞാൻ ബെഡിൽ എടുത്ത് വെക്കാം ഡ്രസ്സ്‌.. ഠപ്പേന്ന് കുളിച്ചിട്ട് വാ.. നിന്റെ വലം കൈ ഇനി ഒരു സമാധാനം തരില്ല... മിത്ര ചിരിയോടെ വിശ്വയെ നോക്കി തലയാട്ടി കൊണ്ട് ഫ്രഷ് ആവാൻ കേറി... കുളി കഴിഞ്ഞു മിത്ര സ്കേർട്ടും ടോപ്പും വിശ്വ ഒരു ബനിയനും ബർമുഡയും ഇട്ടാണ് ഇറങ്ങിയത്...

ഉള്ളിൽ ഇടേണ്ടത് ഒക്കെ ഇവര് പുറത്തിട്ടാൽ നമ്മളും ഇനി അങ്ങനെ ഇട്ട് നടക്കേണ്ടി വരുമോ... മുന്നിൽ പോവുന്ന കണവന്മാരെ നോക്കി ദിച്ചി ചോദിച്ചു... ദിച്ചിയുടെ ചോദ്യം കേട്ട് മിത്ര കണ്ണും തള്ളി അവളെ ഒന്ന് നോക്കി... അല്ല ഞാൻ ഒരു പ്രാസത്തിന്.. എല്ലാം മായ്ച്ചു കളഞ്ഞേക്ക്... വായുവിൽ കൈ രണ്ടും വീശി കൊണ്ട് ദിച്ചി പറഞ്ഞു... രണ്ടും കൂടി മുഖത്തോട് മുഖം നോക്കി വർത്താനം പറഞ്ഞു നേരെ നോക്കിയതും രണ്ട് കണവന്മാരുടെയും പുറത്ത് മൂക്ക് മുട്ടി നിന്നു... റോട്ടിൽ ആണോ ഇങ്ങനെ പന പോലെ നിക്കുന്നെ... മൂക്കിഴിഞ്ഞു കൊണ്ട് മിത്ര ചോദിച്ചു... അമേരിക്കക്ക് പോവാണെന്ന് പറഞ്ഞിട്ട് ഇവിടെ എങ്ങനെ... വിച്ചു മുന്നോട്ട് തന്നെ നോക്കി കൊണ്ട് പറയുവാണ്.... പാവങ്ങളുടെ അമേരിക്ക ആവും ബാംഗ്ലൂർ അതാവും ഇവിടെ... വിശ്വ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ഇവരെന്താ പരസ്പരം ബന്ധം ഇല്ലാതെ പറയുന്നേ എന്നും കരുതി മുന്നോട്ട് നോക്കിയ ദിച്ചിയും മിത്രയും അതേ നിൽപ്പ് നിന്നു... ഇവരെന്താ ഇവിടെ 🧐... മുന്നിൽ നിക്കുന്ന മീര കുൽക്കർണിയെയും ദേവ് കുൽക്കർണനെയും സൂം ചെയ്ത് കൊണ്ട് ദിച്ചി ചോദിച്ചു.... കയ്യിൽ കൊച്ചും ഉണ്ടല്ലോ... അപ്പോ കുഞ്ഞായി.... ലെ വിച്ചു... തടിച്ചു ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്... വിശ്വ അറിയാതെ ഒന്ന് പറഞ്ഞു പോയി...

മിത്രയുടെ കമന്റ്‌ ഒന്നും കേൾക്കാൻ ഇല്ലാത്തത് കൊണ്ട് മൂന്നും തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കിട്ടിയ കമ്പും കല്ലുമെല്ലാം വാരി കയ്യിൽ പിടിച്ചു നിൽക്കുന്ന മിത്രയെ ആണ്... വിച്ചു വേഗം ദിച്ചിയെയും കൊണ്ട് ഇടത് നോക്കി ഓടി... വിശ്വ ഒറ്റക്ക് ഓടാൻ നിന്നതും,,,, ഓടരുത് ഓടിയാൽ ഞാൻ എറിയും... ദേഷ്യവും സങ്കടവും കൂടിയ ഭാവത്തോടെ മിത്ര പറഞ്ഞു... ഇല്ലാ ഓടുന്നില്ല... വിശ്വ രണ്ട് കൈ കൊണ്ട് വരുന്ന ഏറ് തടയാൻ പാകത്തിന് നിന്ന് കൊണ്ട് പറഞ്ഞു... ആരാടോ ഇത്രക്ക് ഭംഗി... മിത്ര ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... കുഞ്ഞ്.... എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ മിത്രയുടെ കയ്യിലെ കമ്പും കല്ലുമെല്ലാം തട്ടി കളഞ്ഞു മിത്രയുടെ തോളിലൂടെ കയ്യിട്ട് വിച്ചു ഓടിയ വഴി നോക്കി രണ്ടും നടന്നു... ഇവിടെ പീപ്പി ഒക്കെ കിട്ടുമോ... നാട്ടിൽ പൂരപ്പറമ്പിൽ കിട്ടുന്ന പീപ്പി കാണിച്ചു കൊണ്ട് മിത്ര ചോദിച്ചു... ഓ ഇങ്ങനെ ഉറക്കെ പറയാതെ പെണ്ണെ.. നമ്മുടെ നാട്ടിലെ പീപ്പി എന്നൊക്കെ പറയു... നീ ആദ്യം അവരെ തപ്പ്.... വിശ്വ നാല് പുറം നോക്കുന്നതിനിടയിൽ പറഞ്ഞു... നോക്കിക്കേ... മിത്ര വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... അന്ത ഭാഗത്തെ അന്ത കാഴ്ച കണ്ട് അന്ത രണ്ട് പേരുടെയും അന്ത ബോധം ഫ്ലാറ്റ് 🤧...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story