വിശ്വാമിത്രം: ഭാഗം 88

viswamithram

എഴുത്തുകാരി: നിലാവ്‌

I can't live without you.... I really love's you... 💕.... മിത്ര ടീവിയിലൂടെ ഏതോ ഒരു ഇംഗ്ലീഷ് പടം കണ്ട് കൊണ്ടിരിക്കുവാണ്.. സീനിനനുസരിച്ചു അവളുടെ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ ഒഴുകുന്നുണ്ട്... പക്ഷെ അപ്പോഴും വായിലേക്ക് കൃത്യമായി തിന്നാൻ ഉള്ളതും ചെല്ലുന്നുണ്ട്.... എനിക്കിതൊന്നും സഹിക്കാൻ വയ്യേ.... ങ്ങീ ങ്ങീ.... ആ ചെക്കൻ പറഞ്ഞ ഈ രണ്ട് വാക്കേ എനിക്ക് മനസിലായുള്ളു.. എന്താ ഉണ്ടായേ മിത്രേ.... കരയാൻ ഉള്ളതെന്തോ ആണെന്ന് മനസിലാക്കിയത് കൊണ്ടാവണം മിത്ര കരയുന്നതിനേക്കാൾ ഓവർ ആയി കരഞ്ഞു കൊണ്ട് മിത്രയുടെ കയ്യിലെ പ്ലേറ്റിൽ നിന്നും വാരി തിന്ന് കൊണ്ടിരിക്കുവാണ് ദിച്ചി..... ആ.. എനിക്കറിയാൻ പാടില്ല എന്താ സംഭവിച്ചെന്ന്... അവരെന്തായാലും ബ്രേക്ക്‌ അപ്പ്‌ ആവാൻ പോവുവാണെന്ന് തോന്നുന്നു ദിച്ചി.. ആ ചെക്കനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.. നല്ല തങ്കം പോലുള്ളൊരു ചെക്കൻ.. ആ പെണ്ണിന് എങ്ങനെ അവനെ ഇട്ടിട്ട് പോവാൻ തോന്നുന്നു.... ഞാൻ ഉണ്ടെടാ നിനക്ക് ഇങ്ങ് പോരെ.... ടീവിയിലേക്ക് തന്നെ കണ്ണും നിറച്ചു നോക്കിക്കൊണ്ടാണ് മിത്രയുടെ വാചകമടി....

ഏഹ്.... അപ്പോ നീ സ്റ്റോറി ഒന്നും ശ്രദ്ധിക്കാതെ അവനെയും നോക്കി ഇരിക്കുവായിരുന്നോ... ഓഹ് നീ ഇംഗ്ലീഷിൽ ബാഡ് ആണെന്ന കാര്യം ഞാൻ പറഞ്ഞു.... മിത്രയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ദിച്ചി സോഫയിലേക്ക് മറിഞ്ഞു... അത്രയും ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ടായിരിക്കും സ്റ്റോറിയും ചോദിച്ചു നീ എന്റെ അടുത്തേക്ക് അടുത്തേക്ക് വന്നത്.. കോൺസെൻട്രേഷൻ കളയാതെ എണീറ്റ് പോടീ... അടുത്തുള്ള പില്ലോ എടുത്ത് ദിച്ചിയുടെ മേലേക്ക് എറിഞ്ഞു ടീവിയിലേക്ക് ശ്രദ്ധ തിരിച്ചതും കറന്റ്‌ ചതിച്ചു.... എടിയേ.. നല്ല അടാർ കിസ്സിങ് സീൻ ആയിരുന്നു.. ഛെ... മിത്ര ദിച്ചിയെ നോക്കി കൊണ്ട് പറഞ്ഞു... അതല്ലെടി... കറന്റ്‌ ഇല്ലാതെ എങ്ങനെ ഫാൻ കറങ്ങുന്നു.... സോഫയിൽ മലർന്ന് കിടക്കുവായിരുന്ന ദിച്ചി മുകളിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു.... മക്കക്ക് ഞങ്ങൾ പറഞ്ഞു തരാം എങ്ങനെ കറന്റ്‌ പോയെന്ന്... ഒരേ സ്വരത്തിൽ വിശ്വയുടെയും വിച്ചുവിന്റെയും സൗണ്ട് ഉയർന്നു കേട്ടതും ദിച്ചി ചാടി എണീറ്റ് കിട്ടിയ ബുക്ക്‌ കയ്യിൽ എടുത്ത് വെച്ച് വായിക്കാൻ പറഞ്ഞു...

മിത്ര വേഗം കയ്യിലെ കാലിയായ പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി ഇരുന്നു.... ഓഹ് പഠിച്ചു പഠിച്ചു എന്റെ ഭാര്യയുടെ തലയും തിരിഞ്ഞു... അതോ ബുക്ക്‌ തല തിരിച്ചെങ്ങനെ വായിക്കാം എന്ന ഗവേഷണത്തിൽ ആണോ എന്തോ... ദിച്ചിയുടെ അടുത്തേക്കിരുന്നു ബുക്ക്‌ പിടിച്ചു വാങ്ങി നേരെ പിടിച്ചു ദിച്ചിയുടെ കയ്യിൽ വിച്ചു വെച്ച് കൊടുത്തു... Yaya.... ഇളിച്ചു കൊണ്ട് ദിച്ചി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു മാറ്റി... തിന്ന് തിന്ന് ഒരുത്തി പാത്രം തിന്നാനുള്ള പുറപ്പാടിലാ.. തിന്നാൻ പറഞ്ഞപ്പോൾ ആ ഡോക്ടർ കൂടി വിചാരിച്ചു കാണില്ല ഇങ്ങനെ ആവുമെന്ന്... വിശ്വയും നേരെ മിത്രയുടെ അടുത്ത് സ്ഥാനം പിടിച്ചു... പ്ലിങ്ങി പോയത് കൊണ്ട് കയ്യിലെ പ്ലേറ്റ് മിത്ര ടീ പോയിലേക്ക് വെച്ച് വിശ്വയെ നോക്കി.... നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാ പുറത്തേക്ക് പോയത് മിത്രേ... വിശ്വ ദേഷ്യത്തോടെയാണ് ചോദിച്ചത്... ഡ്രസ്സ്‌ മാറാൻ പറഞ്ഞിട്ട്.... മിത്ര തല താഴ്ത്തി കൊണ്ട് പറഞ്ഞു... എന്നിട്ട് മാറിയോ.... മിത്രക്ക് നേരെ ചെരിഞ്ഞിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... ങ്ങുഹും... കാറിലല്ലേ പോവുന്നെ അതോണ്ട് ഈ ഡ്രസ്സ്‌ ഇട്ടാ മതിയെന്ന് കരുതി... ദിച്ചിയെ പാളി നോക്കിക്കൊണ്ടാണ് മിത്ര പറഞ്ഞത്...

സംഗതി മനസ്സിലായതും ദിച്ചിയും ഏറ്റു പിടിച്ചു... അതേ വക്കീലേട്ടാ ഞാനാ പറഞ്ഞെ ഇനി ഡ്രസ്സ്‌ മാറാൻ നിക്കണ്ട... സപ്പോർട്ട് എന്ന പോലെ ദിച്ചി കുറ്റം ഏറ്റെടുത്തു കൊണ്ട് പറഞ്ഞു... സത്യം പറഞ്ഞാൽ ഫിലിം കാണാൻ ഇരുന്നത് കൊണ്ട് വിശ്വ പറഞ്ഞ കാര്യം മിത്ര പാടെ മറന്നിരുന്നു... ഇത്രയും കാലം ആയിട്ട് മിത്ര വീട്ടിലൊന്നും പോവാത്തത് കൊണ്ട് അവളെ ഒരാഴ്ചത്തേക്ക് വീട്ടിൽ കൊണ്ട് പോയി നിർത്താൻ വേണ്ടിയാണ് ഇപ്പോഴത്തെ യാത്ര... വിശ്വക്ക് ഒട്ടും താല്പര്യം ഇല്ലെങ്കിലും മിത്രക്ക് പോവണം എന്ന ആഗ്രഹം കൊണ്ട് വിശ്വയും അതിന് സമ്മതിച്ചേക്കുവാണ്... ഒരത്യാവശ്യം ഉണ്ട് പുറത്ത് പോയി വരുമ്പോഴേക്കും ഒരുങ്ങി നിക്കാൻ പറഞ്ഞു കൊണ്ടാണ് വിശ്വ പോവുന്നത്.. മിത്ര ആണേൽ ഫുഡും ടീവിയും കണ്ടപ്പോൾ എല്ലാം മറന്നെന്നു സാരം... അങ്ങനെ മിത്രയെ പാലക്കാട്ടേക്ക് പാക്ക് ചെയ്യുവാണ്... കാറിൽ കയറി എല്ലാവർക്കും ടാറ്റ കാട്ടി കൈവീശി കൊണ്ട് കാറ് ഗേറ്റ് കടന്നതും ദിച്ചി വേഗം അകത്തേക്ക് കയറി പോയി.... പാവം മോൾക്ക് ഒരുപാട് സങ്കടം ആയെന്ന് തോന്നുന്നു... ദിച്ചിയുടെ പോക്ക് കണ്ട് മീനാമ്മ പറഞ്ഞു...

നീയൊന്ന് പോയി സമാധാനിപ്പിക്ക് വിച്ചൂ... അവന്റെ തോളിൽ തട്ടി അച്ഛനും പിന്താങ്ങിയപ്പോൾ വിച്ചു ഒന്ന് തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു.. ഒപ്പം അച്ഛനും അമ്മയും.... ഓഹ് ഇതാണ് അവളുടെ വിഷമം... മുന്നിൽ ടീവിയും ഇട്ട് നേരത്തെ കണ്ട പടത്തിന്റെ ബാക്കി കാണുന്ന ദിച്ചിയെ നോക്കി വിച്ചു അമ്മയെ നോക്കി പറഞ്ഞു.... സീൻ ആകെ മാറി വിച്ചേട്ടാ.. വിച്ചേട്ടൻ ഈ ഫിലിം കണ്ടിട്ടുണ്ടോ.... തിരിഞ്ഞു നോക്കി ദിച്ചി ചോദിച്ചത് അതാണ്... ഇതൊക്കെ കണ്ട് ബ്ലിങ്കസ്യാ നിൽക്കാനേ മൂന്ന് പേർക്കും ആയുള്ളൂ.... ഇപ്പൊ മനസിലായില്ലേ കുട്ടിക്ക് മിത്രയേക്കാൾ ടീവിയാണ് വലുതെന്നു.... 🤭 ✨️✨️✨️✨️ ദിച്ചിക്ക് ഒരുപാട് വിഷമം ആയിക്കാണും ഞാൻ പോന്നപ്പോൾ.. വക്കീലിന് വിഷമം ഉണ്ടോ വക്കീലേ... പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്ന മിത്ര പെട്ടെന്ന് വിശ്വക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.... ഓ പിന്നെ ഒരാഴ്ച നീ നിന്റെ വീട്ടിൽ പോയി നിക്കുന്നതിന് ഞാൻ എന്തിനാ വിഷമിക്കുന്നെ.... ഇന്ന് വേണം എനിക്കെന്റെ ബെഡിൽ കിടന്നു വിലസാൻ... സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു...

അങ്ങനെ ആണെങ്കിൽ ഞാൻ രണ്ടാഴ്ച നിന്നോട്ടെ വീട്ടിൽ.. അതാവുമ്പോ രണ്ടാഴ്ച നിങ്ങൾക്ക് നിങ്ങടെ ബെഡിൽ കിടന്ന് വിലസാലോ.. എനിക്ക് എന്റെ വീട്ടിലും.. എങ്ങനെ ഉണ്ട് ഐഡിയ.... കയ്യാല പുറത്ത് കിട്ടിയ ചാൻസ് പോലെ മിത്ര വിശ്വ പറഞ്ഞതിൽ കേറി പിടിച്ചു... രണ്ടാഴ്ചയൊ മൂന്നഴ്ച്ചയൊ എത്ര വേണമെങ്കിലും നിന്നോ... ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ചു മറുകൈയിന്റെ മുട്ട് വിൻഡോയിൽ വെച്ച് കൈ കൊണ്ട് വായിൽ കൈ വെച്ച് കൊണ്ടാണ് വിശ്വ പറഞ്ഞു മുഴുമിപ്പിച്ചത്.... മനുഷ്യൻ ഒരാഴ്ച തന്നെ എങ്ങനെ കടിച്ചു പിടിച്ചു നിൽക്കും എന്ന് ആലോചിക്കുമ്പോഴാ രണ്ടാഴ്ച.. ഭഗവാനെ ഇനി ഞാൻ പറഞ്ഞത് കൊണ്ട് പെണ്ണ് മൂന്നാഴ്ച നിൽക്കുമോ... വിശ്വ സ്വയം ഓരോന്നു പിറുപിറുത്തു... എന്തേലും പറഞ്ഞോ... വളരെ സന്തോഷത്തോടെയാണ് മിത്ര ഇപ്പൊ സംസാരിക്കുന്നത്... ഞാൻ എനിക്കുള്ള ആണി തന്നെ സ്വയം അടിച്ച സന്തോഷത്തിൽ ആണ് കുഞ്ഞേ... വിശ്വ മനസ്സിൽ പറഞ്ഞു കൊണ്ട് മിത്രയെ നോക്കി... ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അതിന്.. വിശ്വ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.... ഹാ.... വാതോരാതെ മിത്ര ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.... കുറെ നാൾക്ക് ശേഷം വീട്ടിലേക്ക് പോവുന്നത് കൊണ്ടുള്ള എല്ലാ എക്സ്സൈറ്റ്മെന്റും മിത്രയുടെ മുഖത്തും വാക്കുകളിലും നിറഞ്ഞിരുന്നു...

സങ്കടം ആണെങ്കിലും അപ്പോഴത്തെ മിത്രയുടെ ബിഹേവിയർ വിശ്വ നന്നായി ആസ്വദിച്ചു.... ✨️✨️✨️✨️✨️ വീടെത്തിയതും കാറ് തുറന്ന് ഓടി അകത്തേക്ക് പോവുന്ന മിത്രയെ കണ്ടതും വിശ്വ അന്തിച്ചു നിന്നു... വെള്ളം കുടിക്കാൻ പോലും "വക്കീലേ എനിക്ക് എണീക്കാൻ വയ്യാത്തോണ്ടാ ആ വെള്ളം ഇങ്ങോട്ടടുത്തെ "എന്ന് പറയുന്ന ആളാണിപ്പോൾ കുറുക്കൻ കോഴിയെ പിടിക്കാൻ പോണ പോലെ ഓടുന്നെ.... അകത്തേക്ക് ചെന്ന് റൂമിന്റെ ഡോറിൽ എത്തിയതും മിത്ര കുട്ടൂസിനേം കളിപ്പിച്ചിരിക്കുന്നതാണ് കണ്ടത്.... മോനെപ്പോ വന്നു.. മണിക്കുട്ടി വന്നില്ലേ... വിശ്വയെ കണ്ടതും അപ്പ ചോദിച്ചു.... ഇപ്പൊ വന്നതേ ഉള്ളൂ.. ഓ ദേ ഇരിക്കുന്നു.... റൂമിനുള്ളിലേക്ക് ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞു... മന്യേ... വാ..വ... നാനെ... ഉമ്മ... മിത്രയുടെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് കുട്ടൂസ് ചിരിച്ചു... വന്നപ്പാടെ കയറി ഇരിക്കാതെ അവനിത്തിരി വെള്ളം എടുത്ത് കൊടുക്ക് മണിക്കുട്ടീ.... പ്രീതേ.... റൂമിലേക്ക് എത്തിച്ചു നോക്കിക്കൊണ്ട് അപ്പ പറഞ്ഞു... വക്കീലേ.... അപ്പ തിരിച്ചു പോവുന്നത് കണ്ടതും വയറിൽ കൈ വെച്ച് കൊണ്ട് മിത്ര പറഞ്ഞു...

ഈ വയ്യായ ഒന്നും കാറിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ കണ്ടില്ലല്ലോ.. പോയി കൊണ്ടുവാ.. തണുത്ത ജ്യൂസ്‌ ആയിക്കോട്ടെ.. ചേട്ടൻ അപ്പോഴേക്കും റസ്റ്റ് എടുക്കട്ടെ ട്ടോ... ബെഡിലേക്ക് നിവർന്നു കിടന്നു കൊണ്ട് വിശ്വ കുട്ടൂസിനെ എടുത്ത് നെഞ്ചിൽ ഇരുത്തി... ചൊ... ത്തൂ... റ്റാ... ചുണ്ട് കൂർപ്പിച്ചു വിളിച്ചു കൊണ്ടവൻ വിശ്വയുടെ നെഞ്ചിൽ കിടന്നു... പോടാ...... പിറുപിറുത്തു കൊണ്ട് മിത്ര ബെഡിൽ നിന്നും എണീറ്റിരുന്നു... എന്ത് 🙄.... വിളിച്ചത് വ്യക്തമായി കേട്ടിട്ടും വിശ്വ ഒന്നൂടി ചോദിച്ചു... പൊടി എന്ന് പറഞ്ഞതാ... വിരിപ്പ് ഒന്ന് തൊട്ട് തലോടി കൊണ്ട് മിത്ര എണീറ്റ് പോയി.... വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞിട്ടാണ് വിശ്വ അവിടെ നിന്നിറങ്ങിയത്... മനഃപൂർവം മിത്രയോട് യാത്ര പറയാതെ വിശ്വ ഇറങ്ങി.. മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് അറിയരുതല്ലോ... 🤭 മിത്രക്ക് അത് വല്ലാതെ കൊണ്ടു.. ഒന്ന് പറഞ്ഞിട്ട് പോയാൽ എന്താ.. അഹങ്കാരം വെറും അഹങ്കാരം.. ഇതുവരെ വിളിച്ചില്ലല്ലോ.. വിളിക്കണ്ട എനിക്കെന്താ വേണേൽ വിളിച്ചാൽ മതി.... റൂമിലൂടെ പിറുപിറുത്തു കൊണ്ട് ഫോണും പിടിച്ചു ഉലാത്തുവാണ് മിത്ര.... സമയം 8:30ആയി.. എത്തി എന്ന് പറഞ്ഞു ഒരു മെസ്സേജ്... ഏഹേ... കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. ഈ ഒരാഴ്ച ഞാനും വിളിക്കില്ല മെസ്സേജ് അയക്കില്ല.. നോക്കിക്കോ... അതും പറഞ്ഞു മിത്ര ഫോൺ ബെഡിലേക്കെറിഞ്ഞു....

ഇതേ സമയം വിശ്വ പാത്തും പതുങ്ങി ഫ്രണ്ട് ഡോറിന്റെ മുന്നിൽ എത്തിയതും,,, ആ ഇന്ന് സേതുമാധവൻ മാഷിന്റെ മതിൽ ഒരാൾ ചാടും... പിന്നിൽ നിന്നും കൈ മാറിൽ കെട്ടി കൊണ്ട് വിച്ചു പറഞ്ഞു... അതെന്താ നീ അങ്ങനെ പറഞ്ഞെ.. അവരുടെ മതിൽ ചാടുമെന്നു മുൻകൂട്ടി പറയാൻ നീ പ്രവാചകൻ ഒന്നും അല്ലല്ലോ... വിശ്വ പ്ലിങ്ങിയത് മുഖത്ത് വരുത്താതെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.... ആ ചിലരുടെ മട്ടും ഭാവവും ഒക്കെ കണ്ടാൽ ചിലപ്പോ പ്രവചിച്ചു പോവും.. ഖോ ഖോ... വിച്ചു നാലുപുറവും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു... നീ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ ഞാൻ അതിന് വേണ്ടി പോയതൊന്നും അല്ല.. മനുഷ്യൻ ഈ രാത്രിയിൽ വീടിന്റെ മുറ്റത്തു കൂടി നടക്കാനും പാടില്ലേ... എന്നും പറഞ്ഞു വക്കീൽ ചാടി തുള്ളി റൂമിൽ പോയി... വക്കീലേ അങ്ങനെ പോവാതെ.. വീടിന്റെ മുറ്റത്തു കൂടി ഒക്കെ ഒന്ന് നടന്ന് സേതുമാഷിന്റെ മതിലും ചാടി മണിയെ കണ്ടിട്ട് തിരിച്ചു വന്നാൽ മതി... വിച്ചു ചിരിച്ചു കൊണ്ട് തലയാട്ടി ഡോർ എല്ലാം കുറ്റി ഇട്ടെന്ന് ഉറപ്പ് വരുത്തി സ്വന്തം റൂമിലേക്കും പോയി... ശ്ശെ നല്ലൊരു ചാൻസ് ആയിരുന്നു..

ഇതിപ്പോ.. അല്ലേലും ഇന്നല്ലേ അവളെങ്ങോട്ട് പോയിട്ടുള്ളൂ അപ്പോഴേക്കും ഞാൻ ചാടി തുള്ളി പോവാൻ നിന്നതെന്തിനാ.... ആരെങ്കിലും കണ്ടിരുന്നേൽ മോശം ആയേനെ... ഓ കുഞ്ഞെങ്ങാനും അറിഞ്ഞാൽ ഛെ... വിശ്വ ഇനി അവള് വരുന്നത് വരെ വിളിയും വേണ്ട മെസ്സേജും വേണ്ട.. ഇങ്ങോട്ട് വിളിച്ചാൽ എടുക്കുക റിപ്ലൈ കൊടുക്കുക.. ഒക്കെ ഡൺ... സ്വന്തം കയ്യിലേക്ക് അടിച്ചു കൊണ്ട് അങ്ങനെ ഇവിടേം സത്യപ്രസ്താവന കഴിഞ്ഞു.... അന്നേരം കൊണ്ട് തന്നെ ഉറക്കം കിട്ടാതെ ദിച്ചി മിത്രക്ക് വീഡിയോ കാൾ ഇട്ടു... കാൾ കണക്ട് ആയതും,,, നാളെ തന്നെ നീയിങ്‌ പോര് ഒരാഴ്ച ഒന്നും അവിടെ നിക്കണ്ട... ദിച്ചി ഫോൺ പിടിച്ചെഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു... ഞാൻ വന്നിട്ട് തികച്ചു ഒരു ദിവസം പോലും ആയീല.. നീ പോടീ... മിത്ര ചിറി കോട്ടി കൊണ്ട് പറഞ്ഞു... അത് കൊണ്ടല്ലേ നാളെ വരാൻ പറഞ്ഞെ.. നിന്നെ കാണാനുള്ള പൂതിക്ക് ഒന്നും അല്ല.. എന്റെ വാവകളെ കാണാനാ.... 🧐 ദിച്ചി തിരിച്ചു കൊടുത്തു ഒരു ലോഡ് പുച്ഛം... ആടി.. എടി വക്കീൽ അവിടെ എത്തിയില്ലേ മെസ്സേജും വിളിയും ഒന്നും വന്നില്ല... മിത്ര വ്യഗ്രതയോടെ ചോദിച്ചു... നിന്റെ കയ്യിൽ അല്ലെ ഒരു ഫോൺ ഇരിക്കുന്നെ വിളിച്ചു ചോദിക്കാൻ പാടില്ലായിരുന്നോ... ദിച്ചി തിരിച്ചടിച്ചു... പോവുന്ന നേരം എന്നോട് പോവുവാണെന്ന് പറഞ്ഞില്ലെടി..

മക്കളോട് പോലും പറഞ്ഞില്ല.. അത്കൊണ്ട് ഞാൻ വിളിക്കാൻ ഒന്നും പോയില്ല... മിത്ര നഖത്തിന്റെ ചന്തം നോക്കി കൊണ്ട് പറഞ്ഞു... അല്ലേലും ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ അല്ലെ നീ ഫോൺ എടുത്തേ നിനക്ക് ഇങ്ങോട്ട് വിളിക്കാൻ തോന്നിയില്ലല്ലോ... ദിച്ചി സെന്റി തുടങ്ങി... എടി എടി ഓവർ ആവാതെ.... രണ്ടീസം കഴിഞ്ഞിട്ട് മതി കണ്ണീര്.. ഓഓഓഹ്... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... സ്നേഹം ഉള്ളിടത്തു എപ്പോഴും സങ്കടം ഉണ്ടാവുമെടി.. നിന്റെ വക്കീലിന്റെ പാട്ട ഒരു സ്ഥലത്തും ഉറക്കുന്നില്ല.. വെരുകിനെ പോലെ നടക്കുന്നുണ്ട്... ദിച്ചി ഡോറിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... അവിടെ ആരാ... ദിച്ചിയുടെ നോട്ടം കണ്ട് മിത്ര ചോദിച്ചു... വിച്ചേട്ടൻ വരുന്നുണ്ടെന്ന് തോന്നുന്നെടി... ഞാൻ നാളെ വിളിക്കാം... എന്നും പറഞ്ഞു ദിച്ചി ഫോൺ കട്ട്‌ ചെയ്ത് വേഗം കണ്ണടച്ച് കിടന്നു... നേരത്തെ ടീവി കണ്ടപ്പോൾ ചീത്ത പറഞ്ഞതിന് ദിച്ചി വിച്ചേട്ടനോട് പിണക്കമാ 😆... മിത്ര ആകെ പൂത്തുലഞ്ഞു നിൽക്കുവാണ്.. വിശ്വക്കവിടെ സമാധാനം ഇല്ലല്ലോ... ഇനി നമുക്ക് സുഖായിട്ട് ഉറങ്ങാട്ടോ.. വയറിൽ തൊട്ട് പറഞ്ഞു കൊണ്ട് കുട്ടൂസിനേം കെട്ടിപ്പിടിച്ചു മിത്ര കണ്ണിറുകെ അടച്ചു............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story